സോറി വേറെ കുറച്ചു പണി തീര്‍ക്കാനുണ്ടായിരുന്നു, മോദിയുടെ ആദ്യ വാക്കുകള്‍ ഇങ്ങനെ

പാക്കിസ്ഥാനിലെ തീവ്രവാദി കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ആദ്യപരിപാടി രാഷ്ടപതി ഭവനിലെ ചടങ്ങായിരുന്നു. ഗാന്ധി സമാധാന സമ്മാന ചടങ്ങ് രാവിലെ പതിനൊന്നു മണിക്കായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാവിലെ സ്വന്തം വസതിയില്‍ അടിയന്തിര മന്ത്രിസഭ യോഗം ചേര്‍ന്നതോടെ പരിപാടിക്കെത്താന്‍ മോദി വൈകി.

ചടങ്ങില്‍ പ്രസംഗിച്ചു തുടങ്ങിയപ്പോഴാണ് വ്യോമസേനയുടെ ആക്രമണത്തെപ്പറ്റി മോദി ആദ്യ സൂചന നല്കിയത്. ക്ഷമിക്കണം വേറെ ചില ജോലികള്‍ തീര്‍ക്കാനുണ്ടായിരുന്നു. അതുകൊണ്ടാണ് വൈകിയതെന്നായിരുന്നു മോദിയുടെ ആദ്യ വാക്കുകള്‍. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നു ആക്രമണം നടത്തിയെന്ന സൂചനയായിരുന്നു മോദിയുടെ വാക്കുകള്‍.

Related posts