പുതുവര്ഷത്തിലെ ആദ്യ സെലിബ്രിറ്റി ക്രിക്കറ്റ് കിരീടം നേടിയതിന്റെ ആവേശത്തിലാണ് മലയാള സിനിമയിലെ സംവിധായകരുടെ ടീമായ കേരള ഡയറക്ടേഴ്സ് ഇലവന്. പെരിന്തല്മണ്ണയില് മീഡിയ ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിച്ച ഏറനാടാന് ട്രോഫിയിലാണ് സംവിധായകരുടെ ടീം സിനിമയില് മാത്രമല്ല കളത്തിലും തങ്ങള് മികച്ച താരങ്ങളാണെന്ന് തെളിയിച്ചത്. സംവിധായകന് സജി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഡയറക്ടേഴ്സ് ഇലവന് ഫൈനലില് മിലേനിയം സ്റ്റാര്സിനെ 30 റണ്സിനാണ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഡയറക്ടേഴ്സ് ഇലവന് നിശ്ചിത 15 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തില് 112 റണ്സെടുത്തു. ഡയറക്ടേഴ്സിന് വേണ്ടി ക്യാപ്റ്റന് സജി സുരേന്ദ്രന് 27 റണ്സെടുത്തപ്പോള് സഹഓപ്പണര് ശ്യാംധറും (22) മോശമാക്കിയില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ മിലേനിയം സ്റ്റാര്സിന് 15 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 82 റണ്സെടുക്കാനെ കഴിഞ്ഞുള്ളൂ. 33 റണ്സെടുത്ത മെല്വിന് ഫിലിപ്പ് മാത്രമാണ് മില്ലേനിയം നിരയില് ഭേതപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മൂന്ന് ഓവറില്…
Read MoreCategory: Loud Speaker
ആപ്പിലാക്കിയ ആപ്പുമായി കൂട്ടുകൂടാം..! മാക്കനു പകരം ഷീല ദീക്ഷിത് എത്തിയേക്കും
ന്യൂഡൽഹി: ഡൽഹി കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഷീല ദീക്ഷിത് എത്തിയേക്കുമെന്ന് റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തെ എതിർക്കില്ലെന്ന പ്രസ്താവനയാണ് അജയ് മാക്കനു പിൻഗാമിയായി ഷീല എത്തിയേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നിൽ. ഡൽഹിയിലെ കോൺഗ്രസ് കുത്തക തകർത്ത എഎപിയുമായി കൂട്ടുചേരാൻ ഷീല ഇതുവരെ തയാറായിരുന്നില്ല. സഖ്യത്തിനെതിരെ കടുത്ത വിയോജിപ്പാണ് അവർ പുലർത്തിവന്നത്. എന്നാൽ കഴിഞ്ഞ ദിവസം പാർട്ടി തീരുമാനിച്ചാൽ എഎപിയുമായുള്ള സഖ്യം അംഗീകരിക്കുമെന്ന് ഷീല പറഞ്ഞു. പാർട്ടി തീരുമാനിച്ചാൽ, ഹൈക്കമാൻഡ്, രാഹുൽ ഗാന്ധി അവരെല്ലാം തീരുമാനിച്ചാൽ എല്ലാവരും അംഗീകരിച്ചേ മതിയാകൂ- അവർ പറഞ്ഞു. ഷീലയുടെ നിലപാട് മാറ്റവും ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെ എതിർത്ത നേതാവായിരുന്നു അജയ് മാക്കനെന്നതും ശ്രദ്ധേയമാണ്. ആരോഗ്യ പ്രശ്നങ്ങൾ മൂലം കഴിഞ്ഞ ദിവസമാണ് അജയ് മാക്കൻ ഡൽഹി പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത്. രണ്ട് തവണ എംപിയും…
Read Moreശബരിമലയിലെ യുവതീപ്രവേശം, ഹര്ത്താല്! സാമൂഹിക മാധ്യമങ്ങളില് വ്യാജപ്രചരണം; “സൈബര് ഓപ്പറേഷനു’മായി പോലീസ്
കോഴിക്കോട്: ശബരിമലയിലെ യുവതീപ്രവേശം, ഹര്ത്താല് എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങള് അടിസ്ഥാനമാക്കി സാമൂഹിക മാധ്യമങ്ങളില് തെറ്റിദ്ധാരണാജനകമായ വാര്ത്തകള് പ്രചരിപ്പിക്കുന്നതിനെതിരേ “സൈബര് ഓപ്പറേഷനു’മായി പോലീസ്. ജമ്മുകാശ്മീരിലെ കഠ്വയില് എട്ടുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതില് പ്രതിഷേധിച്ച് നടന്ന സംസ്ഥാനത്ത് നടന്ന വാട്സ് ആപ്പ് ഹര്ത്താലുമായി ബന്ധപ്പെട്ട് പോലീസ് സ്വീകരിച്ച നടപടിയ്ക്കു സമാനമായ രീതിയിലാണ് പോലീസ് നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. ശബരിമലയിലെ യുവതീപ്രവേശം, ഹര്ത്താല് എന്നിവയുമായി ബന്ധപ്പെട്ട് വ്യാജസന്ദേശങ്ങളും മതസ്പര്ദ വളര്ത്തും വിധത്തിലുള്ള പ്രചരണങ്ങളും പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കാന് കഴിഞ്ഞ ദിവസം തന്നെ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ നിര്ദ്ദേശം നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് ഫേസ്ബുക്കും വാട്സ് ആപ്പും പോലീസ് നിരീക്ഷിക്കുന്നുണ്ട്. വാട്സ് ആപ്പ് ഗ്രൂപ്പുകള് വഴി ഇത്തരം സന്ദേശങ്ങള് വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. ഗ്രൂപ്പ് അഡ്മിന്മാരും ഇക്കാര്യത്തില് ജാഗ്രത പുലര്ത്തണം. കമ്മ്യൂണല് ക്യാമ്പയിന്…
Read Moreകഴിഞ്ഞ വർഷം എക്സൈസ് പിടികൂടിയത് 800 കോടിയുടെ ലഹരി വസ്തുക്കൾ; ലഹരിക്കടത്തിന്റെ മുഖ്യകേന്ദ്രം കൊച്ചി
കൊച്ചി: എക്സൈസ് വകുപ്പ് കഴിഞ്ഞ വർഷം പിടികൂടിയത് 800 കോടി രൂപയുടെ ലഹരി വസ്തുക്കൾ. 7573 കേസുകളിലായി ഇത്രയധികം രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടിയപ്പോൾ 7802 പേരെ അറസ്റ്റ് ചെയ്തതായും എക്സൈസ് കമ്മീഷ്ണർ ഋഷിരാജ് സിംഗ് പത്രസമ്മേളനത്തിൽ പറഞ്ഞു. 2014 ൽ 900 കേസുകൾ മാത്രം രജിസ്റ്റർ ചെയ്തിരുന്നിടത്താണു നാലു വർഷത്തിനിപ്പുറം കേസുകളുടെ എണ്ണം പതിൻമടങ്ങ് വർധിച്ചത്. കഴിഞ്ഞ വർഷം 1883 കിലോഗ്രാം കഞ്ചാവ് പിടികൂടിയപ്പോൾ 2186 കഞ്ചാവ് ചെടികൾ നശിപ്പിച്ചു. 64.3 കിലോഗ്രാം ഹാഷിഷ് ഓയിലും 39 ഗ്രാം ഹെറോയിനും പിടികൂടിയതിനു പുറമേ 39,617 എണ്ണം ഗുളികകളും ആംപ്യൂളുകളും പിടിച്ചെടുത്തു. 31 കിലോഗ്രാം എംഡിഎംഎ, 320 ഗ്രാം ബ്രൗണ്ഷുഗർ, ആറ് ഗ്രാം എൽഎസ്ഡി എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. വിവിധ കേസുകളിലായി 995 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ 10,00 ടണ് നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി നശിപ്പിച്ചു.…
Read Moreഅഞ്ചുവർഷക്കാലം! പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച യുവാവിന് പത്തുവർഷം തടവും 50,000 രൂപ പിഴയും; സംഭവം കാസർഗോഡ്
കാസർഗോഡ്: പ്രായപൂർത്തിയാകാത്ത സഹോദരിയെ അഞ്ചുവർഷക്കാലം നിരന്തരമായി പീഡിപ്പിച്ച സഹോദരന് പത്തുവർഷം തടവും 50,000 രൂപ പിഴശിക്ഷയും. കാസർഗോഡ് അഡീഷണൽ സെഷൻസ് (ഒന്ന്) ജഡ്ജി പി.എസ്.ശശികുമാറാണു ശിക്ഷ വിധിച്ചത്. പിഴയടച്ചാൽ അത് പെൺകുട്ടിക്ക് നൽകണം. അടയ്ക്കാത്തപക്ഷം പ്രതി നാലുവർഷംകൂടി തടവ് അനുഭവിക്കണം. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. 26കാരനായ പ്രതി കൂലിപ്പണിക്കാരനാണ്. വീട്ടിലെ മൂത്തമകനായ ഇയാൾക്ക് നാലു സഹോദരിമാരുണ്ട്. ഇതിൽ രണ്ടാമത്തെ സഹോദരിയെയാണ് എട്ടുവയസ് മുതൽ ഇയാൾ പീഡിപ്പിച്ചിരുന്നത്. പീഡനവിവരം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പെൺകുട്ടിയെയും അനുജത്തിയെയും പാലക്കാട്ടെ അനാഥാലയത്തിൽ ചേർത്തു. വീട്ടിൽ അവധിക്ക് വരുന്ന സമയത്തും പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. പാലക്കാടായിരുന്ന സമയത്ത് വയറുവേദനയെത്തുടർന്ന് ഡോക്ടറെ കാണാൻ പോയപ്പോഴാണ് പെൺകുട്ടി പീഡനവിവരം പുറത്തുപറയുന്നത്. ഡോക്ടർ ഈ വിവരം പാലക്കാട് പോലീസിനെ അറിയിച്ചു. കേസ് വെള്ളരിക്കുണ്ട് പോലീസിന് കൈമാറി. അന്നത്തെ സിഐ എം.സുനിൽകുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം…
Read Moreദേശീയ പണിമുടക്ക്! വാഹനങ്ങള് ഓടില്ല; ബാങ്ക്, ഇന്ഷ്വറന്സ് സംഘടനകള് പണിമുടക്കും; യാത്രകള് ഒഴിവാക്കാനും ജനങ്ങള് തയാറാവണമെന്നു ജനറല് കണ്വീനര്
കൊച്ചി: അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ മോട്ടോർ വാഹനമേഖലയിലെ ബിഎംഎസ് ഒഴികെയുള്ള എല്ലാ സംഘടനകളും പങ്കെടുക്കുമെന്നു കേരള സ്റ്റേറ്റ് മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. ഓട്ടോറിക്ഷ, ടാക്സി, ടൂറിസ്റ്റ് പാക്കേജ്, സ്വകാര്യ ബസ്, മോട്ടോർ കാബ്, ജീപ്പ്, ട്രക്കർ, കെഎസ്ആർടിസി, ടാങ്കർ, ലോറി, മിനി ലോറി തുടങ്ങിയ മേഖലയിലുള്ളവരെല്ലാം പണിമുടക്കിൽ പങ്കെടുക്കും. വാഹനങ്ങൾ ഓടിക്കാതിരിക്കാനും യാത്രകൾ ഒഴിവാക്കാനും ജനങ്ങൾ തയാറാവണമെന്നു ജനറർ കണ്വീനർ അലി അക്ബർ, ഭാരവാഹികളായ ടി.കെ. രമേശൻ, മനോജ് പെരുന്പിള്ളി, നിസാർ പാറപ്പുറം തുടങ്ങിയവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അതേസമയം നിരത്തിലിറങ്ങുന്ന വാഹനങ്ങൾ തടയില്ലെന്നും അവർ പറഞ്ഞു. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ഓൾ ഇന്ത്യ ഇൻഷ്വറൻസ് എംപ്ലോയീസ് അസോസിയേഷൻ, ജനറൽ ഇൻഷ്വറൻസ് എംപ്ലോയീസ് ഓൾ ഇന്ത്യ അസോസിയേഷൻ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യാ, ഓൾ ഇന്ത്യ…
Read More3.35 കോടിയുടെ നഷ്ടം! പാല്, പത്രം, ആശുപത്രി എന്നിവ പോലെ ഹര്ത്താലില് നിന്ന് ഒഴിവാക്കണം; കെഎസ്ആര്ടിസി പൊതുജനത്തിന്റെ സ്വത്ത്; ടോമിന് ജെ തച്ചങ്കരി പറയുന്നു…
തിരുവനന്തപുരം: കെഎസ്ആർടിസി പൊതുജനത്തിന്റെ സ്വത്താണെന്നും അവശ്യസൗകര്യ വിഭാഗത്തിൽ ഉൾപ്പെടുത്തി പാൽ, പത്രം, ആശുപത്രി എന്നിവ പോലെ ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്നും കെഎസ്ആർടിസി എംഡി ടോമിൻ ജെ.തച്ചങ്കരി. ജനങ്ങളാണ് കെഎസ്ആർടിസി ബസുകളുടെ സംരക്ഷകരാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഹർത്താലിൽ 3.35 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ആർടിസിക്കുണ്ടായത്. പ്രതിഷേധങ്ങളിൽ കെഎസ്ആർടിസി ബസുകൾ എറിഞ്ഞുതകർക്കുന്നത് ഒരു കീഴ്വഴക്കം പോലെയായിട്ടുണ്ട്. സർക്കാർ ഓഫീസുകൾ കണ്ടെത്തി ആക്രമിക്കാനുള്ള ബുദ്ധിമുട്ടും റോഡിലൂടെ തങ്ങളുടെ അടുക്കലേക്ക് എത്തുന്ന കെഎസ്ആർടിസി ബസുകളെ ആക്രമിക്കാനുള്ള എളുപ്പവും ഇതിനു കാരണമായി. സാമൂഹിക പ്രതിബദ്ധതയിലൂന്നിയാണ് നല്ലൊരു ശതമാനം ബസുകളും സർവീസ് നടത്തുന്നത്. ഇന്നു രാഷ്ട്രീയസമരങ്ങൾക്കും ഹർത്താലുകൾക്കും തീവ്രത കാണിക്കുന്നതിനുള്ള ഉപാധിയായി കെഎസ്ആർടിസി ബസുകൾ മാറി. ഒരു ഹർത്താലിന് 10 ബസുകൾ എറിഞ്ഞു തകർത്താൽ അടുത്തതിന് 50 ബസ് എങ്കിലും തകർക്കണമെന്ന ചിന്ത വന്നു. ഇപ്പോൾ ഹർത്താലുകളുടെ ഉദ്ഘാടനം നടത്തേണ്ട ചുമതലകൂടി…
Read Moreശബരിമലയില് യുവതി പ്രവേശനത്തിന് എതിരല്ല! ബിജെപി മുന് സംസ്ഥാന അധ്യക്ഷന് വി. മുരളീധരന്റെ മലക്കംമറിച്ചില് ബിജെപിയെ വെട്ടിലാക്കുന്നു
ജോണ്സണ് വേങ്ങത്തടം കൊച്ചി: ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിരല്ലെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരന്റെ നിലപാട് കേരള ഘടകത്തെ വെട്ടിലാക്കുന്നു. മുതലാക്കാൻ രാഷ്ട്രീയശത്രുക്കൾ രംഗത്തിറങ്ങിയതോടെ ഇതിനെ പ്രതിരോധിക്കേണ്ട അവസ്ഥയിലേക്കു ബിജെപി മാറുകയാണ്. മുൻസംസ്ഥാന അധ്യക്ഷന്റെ മലക്കംമറിച്ചിലിൽ ഞെട്ടിയിരിക്കുകയാണ് പാർട്ടി. യുവതി പ്രവേശനത്തിനെതിരേ സമരം നയിക്കുന്ന ബിജെപി നേതൃത്വത്തിനു കനത്ത തിരിച്ചടിയാണ് മുരളീധരന്റെ പ്രസ്താവന ഏല്പിച്ചിരിക്കുന്നത്. ഇതു പ്രധാനവിഷയമാക്കി ഉയർത്തി കൊണ്ടു വരാനുള്ള നീക്കമാണ് എൽഡിഎഫും യുഡിഎഫും നടത്തുന്നത്. ആർഎസ്എസിനും ഈ സംഭവത്തിൽ അതൃപ്തിയുണ്ട്. ന്യൂസ് 18ന്റെ പ്രൈം ടൈം പരിപാടിയിലാണ് ബിജെപി മുൻ സംസ്ഥാനഅധ്യക്ഷനും രാജ്യസഭ എംപിയുമായ വി മുരളീധരൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ഒരു വിശ്വാസി എന്ന നിലയിൽ ശബരിമലയിൽ ഒരു സ്ത്രീ പ്രവേശിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിൽ യാതൊരുവിധ പ്രശ്നവുമില്ല. അങ്ങനെയാണെങ്കിൽ അവർക്ക് സംരക്ഷണം നൽകേണ്ടത് സംസ്ഥാനത്തിന്റെയുംപോലീസിന്റെയും ഉത്തരവാധിത്വമാണ് -അദ്ദേഹം വെളിപ്പെടുത്തുന്നു. അങ്ങനെയെങ്കിൽ…
Read Moreഔദ്യോഗിക ബഹുമതി നൽകിയില്ല! ഇതിഹാസത്തിന്റെ ഗുരുവിനോട് അനാദരവ്; വിവാദത്തോട് പ്രതികരിക്കാതെ സച്ചിൻ
മുംബൈ: ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറെ ക്രിക്കറ്റ് ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഗുരു രമാകാന്ത് അച്രേക്കറുടെ സംസ്കാരത്തിനു പിന്നാലെ വിവാദം. അച്രേക്കക്കറുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ മഹാരാഷ്ട്ര സർക്കാർ നൽകിയില്ലെന്നതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധമറിയിച്ച് ശിവസേനയടക്കമുള്ള കക്ഷകൾ രംഗത്തെത്തി. സർക്കാരിന്റെ എല്ലാപരിപാടികളും ബഹിഷ്കരിക്കണമെന്ന് സച്ചിനോട് ശിവസേന ആവശ്യപ്പെട്ടു. പദ്മശ്രീയും ദ്രോണാചാര്യയും നേടിയിട്ടുള്ള ഒരു വ്യക്തിയുടെ സംസ്കാര ചടങ്ങിൽ എന്തുകൊണ്ടാണ് സർക്കാർ ഔദ്യോഗിക ബഹുമതികൾ നൽകാതിരുന്നതെന്ന് ശിവസേന ആരാഞ്ഞു. പാർട്ടി മുഖപത്രമായ സാമാനയിൽ ഫഡ്നാവിസ് സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. അതേസമയം, ആശയ വിനിമയത്തിലുണ്ടായ പാളിച്ചയാണ് ഔദ്യോഗിക ബഹുമതി നൽകാൻ സാധിക്കാതെ പോയതിനു പിന്നിലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംസ്കാര ചടങ്ങിൽ പങ്കെടുത്ത മഹാരാഷ്ട്ര ഭവന നിർമാണ വകുപ്പ് മന്ത്രി പ്രകാശ് മേത്തയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ ഖേദം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിവാദത്തോട് സച്ചിൻ ഇതുവരെ…
Read Moreഅടിക്ക് തിരിച്ചടി! പടക്കം പോലെ ബോംബുകൾ പൊട്ടുന്നു; കണ്ണൂരില് സിപിഎം നേതാക്കളുടെ വീടുകള്ക്ക് നേരെ ബോംബേറ്; ബിജെപി-ആര്എസ്എസ് നേതാക്കളുടെ വീടിന് നേരെയും ആക്രമണം
കണ്ണൂർ: സിപിഎം നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബേറുണ്ടായതിനു പിന്നാലെ അടിക്ക് തിരിച്ചടിയെന്നോണം ബിജെപി-ആർഎസ്എസ് നേതാക്കളുടെ വീടിന് നേരെയും ആക്രമണം. വി.മുരളീധരൻ എംപിയുടെ തലശേരിയിലെ തറവാട് വീടിനു നേരെയും ബോംബേറുണ്ടായി. എരഞ്ഞോളി വാടിയിൽ പീടികയിലെ വീട്ടിന് നേരെയാണ് ബോംബേറുണ്ടായത്. വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ബോംബേറിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നേരത്തെ, ആര്എസ്എസ് വിഭാഗ് സംഘചാലക് കൊളക്കാട്ട് ചന്ദ്രശേഖരന്റെ വീടിന് നേരെയും ആക്രമണം നടന്നിരുന്നു.പതിനഞ്ചംഗ സംഘത്തിന്റെ ആക്രമണത്തില് പരിക്കേറ്റ ചന്ദ്രശേഖരന് ആശുപത്രിയില് ചികിത്സയിലാണ്. ഇതിന് പിന്നില് സിപിഎം ആണെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം. എ.എന്.ഷംസീര് എംഎല്എയുടെ വീടിന് നേരെ ബോംബേറ് കണ്ണൂര്: എ.എന്.ഷംസീര് എംഎല്എയുടെ വീടിന് നേരേ ബോംബേറ്. തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. സംഭവം നടക്കുമ്പോള് എംഎല്എ വീട്ടിലുണ്ടായിരുന്നില്ല. പത്തേകാലോടെയാണ് സംഭവം. ഹര്ത്താലിനെ തുടര്ന്ന് കണ്ണൂര് വ്യാപക സംഘര്ഷങ്ങള് ഉണ്ടായിരുന്നു.…
Read More