ബരിമല ഹർത്താലിനിടെ അക്രമികൾ തകർത്ത ബസുകളുമായി തിരുവനന്തപുരത്ത് കെഎസ്ആര്ടിസിയുടെ വിലാപയാത്ര. തിരുവനന്തപുരം സിറ്റി ഡിപ്പോയിലെയും സമീപ ഡിപ്പോകളിലേയും 15 ബസുകളാണ് പ്രതിഷേധ വിലാപയാത്രയിൽ പങ്കെടുത്തത്. കെഎസ്ആര്ടിസിയിലെ മുതിർന്ന ഉദ്യോഗസ്ഥരും ജീവനക്കാരും പ്രതിഷേധത്തിൽ പങ്കെടുത്തു. യുവതീ പ്രവേശന വാർത്ത പുറത്തുവന്നതിനു പിന്നാലെ ബുധനാഴ്ചയും ഹർത്താൽ ദിനമായ വ്യാഴാഴ്ചയും കെഎസ്ആര്ടിസി ബസുകൾക്കുനേരെ ആക്രമണമുണ്ടായിരുന്നു. തിരുവനന്തപുരത്ത് മാത്രം 23 ബസുകൾ രണ്ടു ദിവസത്തിനിടെ ആക്രമിക്കപ്പെട്ടു. 3.35 കോടിയുടെ കോടി രൂപയുടെ നഷ്ടം രണ്ടു ദിവസംകൊണ്ട് കെഎസ്ആര്ടിസിക്കുണ്ടായെന്ന് എംഡി ടോമിൻ തച്ചങ്കരി അറിയിച്ചു.
Read MoreCategory: Loud Speaker
പട്ടേൽ പ്രതിമയ്ക്കു പൊതുമേഖല എണ്ണക്കന്പനികളുടെ വക കോടി; വിവരാവകാശ നിയമപ്രകാരം കൊച്ചി സ്വദേശി രാജു നൽകിയ അപേക്ഷയ്ക്ക് കിട്ടിയ മറുപടിയിങ്ങനെ…
സിജോ പൈനാടത്ത് കൊച്ചി: സർദാർ വല്ലഭായ് പട്ടേലിന്റെ പേരിൽ ഗുജറാത്തിലെ നർമദ നദിക്കരയിൽ നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ പ്രതിമയ്ക്കു (സ്റ്റാച്യൂ ഓഫ് യൂണിറ്റി) പൊതുമേഖല എണ്ണക്കന്പനികൾ നല്കിയ കോടികളുടെ വിവരങ്ങൾ പുറത്ത്. ഇന്ത്യൻ ഓയിൽ കോർപറേഷനും (ഐഒസി), ഭാരത് പെട്രോളിയം കോർപറേഷനും (ബിപിസിഎൽ) ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനും (എച്ച്പിസിഎൽ) ചേർന്നു പട്ടേൽ പ്രതിമയ്ക്കായി ചെലവഴിച്ചത് 180 കോടി രൂപ. ഏറ്റവും വലിയ പൊതുമേഖല എണ്ണക്കന്പനിയായ ഐഒസി മാത്രം പട്ടേൽ പ്രതിമ നിർമിക്കാൻ നല്കിയത് 90 കോടി രൂപയാണ്. പ്രതിമാ നിർമാണത്തിനു മേൽനോട്ടം വഹിച്ച സർദാർ വല്ലഭായ് പട്ടേൽ രാഷ്ട്രീയ ഏകതാ ട്രസ്റ്റിനാണു തുക കൈമാറിയതെന്നു വിവരാവകാശ നിയമപ്രകാരം ഐഒസി നല്കിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നു. 2016-17, 2017-18 സാന്പത്തിക വർഷങ്ങളിൽ രണ്ടു തവണയായാണു തുക കൈമാറിയത്. എച്ച്പിസിഎലും ഭാരത് പെട്രോളിയം കോർപറേഷനും രണ്ടു തവണയായി 45 കോടി…
Read Moreദേശീയ രാഷ്ട്രീയത്തിൽ നിർണായക ശക്തിയാവണം; അഖിലേഷ് യാദവ് ഫെഡറൽ മുന്നണിയോടൊപ്പം? ചർച്ചകൾ മുറുകുന്നു
നിയാസ് മുസ്തഫ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ, ദേശീയ രാഷ്ട്രീയത്തിൽ നിർണായക ശക്തിയാവാൻ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് നീക്കം തുടങ്ങി. ഉത്തർപ്രദേശിൽ കോൺഗ്രസിനെ ഉപേക്ഷിച്ച് മായാവതി നേതൃത്വം നൽകുന്ന ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയ അഖിലേഷ് ദേശീയ തലത്തിൽ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നേതൃത്വം നൽകുന്ന ഫെഡറൽ മുന്നണിയുടെ ഭാഗമാകാനുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. 2019ൽ ബിജെപി അധികാരത്തിൽ വരരുത്, കോൺഗ്രസ് വലിയൊരു ശക്തിയായി മാറുകയും ചെയ്യ രുത്. എങ്കിൽ മാത്രമേ ദേശീയ രാഷ്ട്രീയത്തിൽ സമാജ് വാദി പാർട്ടിക്ക് നിർണായക ശക്തിയാകാൻ കഴിയൂ. ഈ തിരിച്ചറിവാണ് അഖിലേഷ് യാദവിനെ കോൺഗ്രസിനെ കൈ വിട്ട് കളം മാറ്റി ചവിട്ടാൻ പ്രേരിപ്പിച്ചിരിക്കുന്നത്.ഏറ്റവും കൂടുതൽ ലോക്സഭാ എംപിമാരെ സൃഷ്ടിക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഉത്തർപ്രദേശ് ആരു നേടുന്നോ അവർക്കൊപ്പമായിരിക്കും കേന്ദ്ര ഭരണം എന്നൊരു ചൊല്ല് തന്നെ ദേശീയ രാഷ്ട്രീയത്തിലുണ്ട്. ഇതു മനസിലാക്കി…
Read Moreവിശ്വാസികളായ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം; ശബരിമല പ്രവേശനം സാധ്യമാക്കുക എന്നത് സർക്കാരിന്റെയും പോലീസിന്റെയും ഉത്തരവാദിത്തമെന്ന് വി. മുരളീധരൻ
ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശനത്തിന് എതിരല്ലെന്ന് ബിജെപി നേതാവും രാജ്യസഭാംഗവുമായി വി. മുരളീധരൻ. ദേശീയ ചാനൽ ചർച്ചയിലാണ് മുരളീധരൻ ഇക്കാര്യം വ്യക്തമാക്കിയത്. വിശ്വാസി എന്ന നിലയിൽ ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുവാൻ ആഗ്രഹിച്ചാൽ അതിൽ പ്രശ്നമില്ല. വിശ്വാസികളായി എത്തുന്ന സ്ത്രീകൾക്ക് ശബരിമല പ്രവേശനം സാധ്യമാക്കുക എന്നത് സർക്കാരിന്റെയും പോലീസിന്റെയും ഉത്തരവാദിത്തമാണ്. എന്നാൽ ആക്ടിവിസ്റ്റുകളെ മലകയറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു. സന്നിധാനത്ത് യുവതികൾ എത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നു. പോലീസിന്റെ ആസൂത്രണം ഇതിന്റെ പിന്നിലുണ്ടായിരുന്നുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Read Moreഹർത്താൽ: ആദ്യ മണിക്കൂറിൽ പലയിടത്തും അക്രമം; സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് തീയിട്ടു
കോട്ടയം: ശബരിമലയിൽ യുവതീ പ്രവേശനം വഴി ആചാരം ലംഘിക്കപ്പെട്ടുവെന്നാരോപിച്ച് ശബരിമല കർമസമിതി പ്രഖ്യാപിച്ച ഹർത്താലിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അക്രമം. ഹർത്താൽ അനുകൂലികൾ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഗതാഗതം തടസപ്പെടുത്തി. പത്തനാപുരത്തും കൊട്ടരക്കരയിലും ഗതാഗതം പൂർണായി തടസപ്പെട്ടു. റോഡിൽ തടികൾ കൂട്ടിയിടുകയും ടയറുകൾ കത്തിച്ചുമാണ് ഗതാഗതം തടസപ്പെടുത്തിയത്. വാഹനങ്ങൾ തടഞ്ഞത് പലയിടങ്ങളിലും ശബരിമല തീർഥാടകരെയും ബാധിച്ചിട്ടുണ്ട്. കണ്ണൂർ, പയ്യന്നൂർ, എടാട്ട്, പെരുന്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കെഎസ്ആർടിസി ബസിനുനേരെ കല്ലേറുണ്ടായി. കല്ലേറിൽ കെഎസ്ആർടിസി ബസുകളുടെ ചില്ല് തകർന്നിട്ടുണ്ട്. എരുമേലിയിൽ തുറന്ന കടകൾ ശബരിമല കർമസമിതി അംഗങ്ങൾ എത്തി ബലമായി അടപ്പിച്ചു. സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് തീയിട്ടു മലപ്പുറം: തവനൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് തീയിട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് അജ്ഞാത സംഘം ഓഫീസിന് തീയിട്ടത്. ഓഫീസിലെ ഫർണിച്ചറുകളും ജനലുകളും കത്തിനശിച്ചു. ശബരിമലയിൽ യുവതികൾ കയറിയതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി…
Read Moreനിന്നെ ഇനി അഭിനയിക്കാൻ സമ്മതിക്കില്ല! സീരിയൽ നടിക്കു നേരെ ആസിഡ് ആക്രമണം: പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട: സിനിമാ സീരിയൽ നടിയും വീട്ടമ്മയുമായ സ്ത്രീയെ വീട്ടിൽ കയറി വടി കൊണ്ട ് തലയ്ക്കടിക്കുകയും ആസിഡ് മുഖത്ത് സ്പ്രേ ചെയ്ത് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മാന്ദാമംഗലം വല്ലൂർ അരീക്കൽ വീട്ടിൽ ഷിജു (37) വാണ് അറസ്റ്റിലായത്. ആളൂർ എസ്ഐ വി.വി. വിമലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കഴിഞ്ഞ ഡിസംബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടിയുടെ വീടിനകത്ത് കയറിയാണ് ’ നിന്നെ ഇനി അഭിനയിക്കാൻ സമ്മതിക്കില്ല ’ എന്ന് പറഞ്ഞ് പ്രതി ആസിഡ് ആക്രമണം നടത്തിയത്. മുഖത്തും ശരിരത്തിലും പെള്ളലേറ്റ സ്ത്രീ ഇരിങ്ങാസ്ത്രീ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സീരിയൽ രംഗത്തെ അഭിനയവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. എഎസ്ഐ സി.കെ സുരേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.വി ജസ്റ്റീൻ, കെ.എസ്.പ്രദീപ് എന്നിവരാണ് അന്വേഷണ…
Read Moreശബരിമലയിൽ പി.കെ. ചന്ദ്രാനന്ദന്റെ ഭാര്യ ദർശനം നടത്തിയപ്പോൾ നട അടച്ചിട്ടില്ലെന്നു മകൾ; സംഭവം 1969 -ൽ
തിരുവനന്തപുരം: ശബരിമലയിൽ നേരത്തേ യുവതീപ്രവേശനമുണ്ടായപ്പോൾ നട അടയ്ക്കുകയോ ശുദ്ധിക്രിയ നടത്തുകയോ ചെയ്തിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായിരുന്ന പി.കെ. ചന്ദ്രാനന്ദന്റെ മകൾ ഉഷാ വിനോദ്. 1969 -ൽ പി.കെ ചന്ദ്രാനന്ദന്റെ മകൻ അശോകന് ശബരിമലയിൽ വച്ചാണ് ചോറൂണ് നൽകിയത്. അന്ന് 34 വയസുള്ള ചന്ദ്രാനന്ദന്റെ ഭാര്യ വി.കെ. ഭദ്രാമ്മയും അനുജത്തിമാരും പങ്കെടുത്തിരുന്നു. തന്ത്രി കണ്ഠര് മഹേശ്വരര് ചോറൂണിന് നേതൃത്വം നൽകുകയും ചെയ്തതായി ഉഷ പറഞ്ഞു. ആലപ്പുഴയിലെ നിരീശ്വരവാദിയായ സിപിഎം നേതാവിന്റെ മകനു ശബരിമലയിൽ ചോറൂണ് നൽകിയത് അന്ന് വലിയ വിവാദവും വലിയ വാർത്തയുമായിരുന്നു. 1969 ഡിസംബറിലോ 1970 ജനുവരിയിലോ ആണ് ചോറൂണ് നടന്നത്. അന്ന് യുവതീപ്രവേശനത്തിന്റെ പേരിൽ ശബരിമല നട അടയ്ക്കുകയോ പരിഹാരക്രിയനടത്തുകയോ ചെയ്തിട്ടില്ല. അന്ന് ചോറൂണ് നൽകിയ അശോകൻ ഇപ്പോൾ ആലപ്പുഴ എസ്ഡി കോളജിലെ സാമ്പത്തികശാസ്ത്രവിഭാഗം മേധാവിയാണ്. എളുപ്പവഴിയിലൂടെ ചന്ദ്രാനന്ദൻ റോഡ് നിർമിക്കാനായി ദേവസ്വം ബോർഡംഗങ്ങളോടൊപ്പം…
Read Moreയുവതികൾക്കു രഹസ്യ അനുമതി നേരത്തെ നൽകി; സംഭവം അറിഞ്ഞത് ആഭ്യന്തര വകുപ്പ് ഉന്നതരും പോലീസിലെ മുതിര്ന്ന ഉദ്യോഗസ്ഥരും
തിരുവനന്തപുരം: മുൻകൂർ അനുമതി ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ ബിന്ദുവും കനകദുർഗയും ശബരിമല പ്രവേശനം നടത്തിയത്. ആഭ്യന്തര വകുപ്പ് ഉന്നതർക്കും പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും മാത്രമറിയാമായിരുന്ന ഈ വിവരം അതീവ രഹസ്യമാക്കി സൂക്ഷിക്കാൻ കഴിഞ്ഞതാണു ദർശനം എളുപ്പത്തിലാക്കിയതെന്നാണ് ഉന്നതതല നിരീക്ഷണം. ശബരിമല ദർശനത്തിനായി രണ്ടാംതവണ അനുമതി നൽകിയ ബിന്ദുവിനും കനകദുർഗയ്ക്കും വനിതാ മതിലിന്റെ തൊട്ടടുത്ത ദിവസമായ ജനുവരി രണ്ടിനു ദർശനത്തിന് അനുമതി നൽകുകയായിരുന്നു. ആഭ്യന്തര വകുപ്പിലെയും പോലീസിലെയും ഉന്നതർ ഏറെ ചർച്ച നടത്തിയാണു തീയതി നിശ്ചയിച്ചത്. ശബരിമല ദർശനത്തിന് അനുമതി നൽകിയ വിവരം ഡിസംബർ 30ന് ഇവരെ അറിയിച്ചു. നേരത്തേ ശബരിമല ദർശനം നടത്താൻ ശ്രമിച്ചു പരാജയപ്പെട്ട സംഘം രണ്ടാമതു നൽകിയ അപേക്ഷയിലാണ് ദർശനത്തിന് അനുമതി നൽകിയത്. മുമ്പ് ഇവർ ദർശനത്തിനു ശ്രമിച്ചപ്പോൾ മുൻകൂട്ടി അറിയിക്കുകയും മാധ്യമങ്ങളിലൂടെ പരസ്യമാവുകയും ചെയ്തതിനെത്തുടർന്നാണു പ്രതിഷേധം ഉയരുകയും മടങ്ങേണ്ടി വരികയും ചെയ്തത്. എന്നാൽ,…
Read Moreവിശ്രമിക്കണം, വസ്ത്രം മാറണം! ശബരിമലയിൽനിന്നു മടങ്ങിയ ബിന്ദുവും കനകദുർഗയും അങ്കമാലിയിൽ തങ്ങി
അങ്കമാലി: ശബരിമലയിൽ ദർശനം നടത്തി മടങ്ങിയ ബിന്ദുവും കനകദുർഗയും വിശ്രമിക്കാൻ അങ്കമാലിയിലെ സുഹൃത്തിന്റെ വീട്ടിലെത്തി. നോർത്ത് കിടങ്ങൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിക്കു സമീപത്തു താമസിക്കുന്ന ജോണ്സണ് എന്നയാളുടെ വീട്ടിലാണു വിശ്രമിക്കാനും വസ്ത്രങ്ങൾ മാറാനുമായി രാവിലെ പത്തോടെ എത്തിയത്. ശബരിമല ദർശനം കഴിഞ്ഞു ബിന്ദു സുഹൃത്തായ ജോണ്സനെ ഫോണിൽ വീട്ടിലെത്തുന്ന വിവരം അറിയിക്കുകയായിരുന്നു. സ്വകാര്യവാഹനത്തിലാണു യുവതികൾ കിടങ്ങൂരിലെ വീട്ടിലെത്തിയത്. ഇരുവരെയും വീട്ടിലാക്കിയശേഷം ഒപ്പമുണ്ടായിരുന്ന സഹായികൾ മടങ്ങി. യുവതികളെത്തിയ വിവരം പുറത്തായതോടെ ബിജെപിയുടെയും ശബരിമല കർമസമിതിയുടെയും പ്രവർത്തകർ വീടിനു മുന്നിൽ തന്പടിച്ചു. തുടർന്നു പോലീസ് വീടിനു കാവൽ ഏർപ്പെടുത്തി. സിഐ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണു പോലീസ് സംഘമെത്തിയത്. 12.15നു പോലീസ് അകന്പടിയോടെ യുവതികൾ തൃശൂരിലേക്കു പോയി. ഇതിനു പിന്നാലെ ജോണ്സണ് ഉൾപ്പെടെയുള്ള വീട്ടുകാരും ഇവിടെ നിന്നു മാറി. ജോണ്സനും ഭാര്യയും മകനുമാണു വീട്ടിൽ താമസിക്കുന്നത്. വീടിനു മുന്നിൽ പ്രതിഷേധിച്ച സമരക്കാർ…
Read Moreരോഗങ്ങൾ ഒന്നും ഇല്ലെന്നു ഡോക്ടർമാർ പറഞ്ഞിട്ടും..! യുവതികൾ മലകയറാൻ തീരുമാനമെടുത്തത് കോട്ടയം മെഡി. കോളജ് ആശുപത്രിയിൽവച്ച്; സംഭവം ഇങ്ങനെ…
ഗാന്ധിനഗർ: ശബരിമല ദർശനം നടത്തുമെന്ന് യുവതികൾ തീരുമാനമെടുത്തതു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഇന്നലെ പുലർച്ചെ ശബരിമല ദർശനം നടത്തിയ കോഴിക്കോട് എലക്കുളം നിളയിൽ ഹരിഹരന്റെ ഭാര്യ ബിന്ദു (40), പെരിന്തൽമണ്ണ അങ്ങാടിപ്പുറം കൃഷ്ണപുരിയിൽ കൃഷ്ണദാസിന്റെ ഭാര്യ കനക ദുർഗ (40) എന്നിവരാണ് ദർശനം നടത്തിയത്. കഴിഞ്ഞ 24നു പുലർച്ചെയാണ് ഇവർ ശബരിമല ദർശനത്തിനായി പന്പയിലെത്തിയത്. തുടർന്നു പോലീസ് അകന്പടിയോടെ സന്നിധാനത്തേക്കു യുവതികളെ കൊണ്ടുപോയെങ്കിലും ശക്തമായ എതിർപ്പിനെത്തുടർന്ന് യാത്രാമധ്യേ കനകദുർഗയ്ക്ക് ദേഹാസ്വസ്ഥ്യം ഉണ്ടാകുകയും പോലീസ് ഇവരെ തിരികെ പന്പ ആശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. 24ന് ഉച്ചകഴിഞ്ഞ് 2.30നു മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചപ്പോൾ ശബരിമല കർമസമിതിയുടെ പേരിൽ അത്യാഹിത വിഭാഗത്തിനു മുന്പിൽ നാമജപം ചൊല്ലി പ്രതിഷേധിക്കുകയും ഇവർക്കുനേരെ ചീമുട്ടയെറിയുകയും ചെയ്തിരുന്നു. ചീമുട്ടയെറിഞ്ഞതിനു പോലീസ് കൃത്യനിർവഹണത്തെ തടസപ്പെടുത്തിയതിന്റെ പേരിൽ മൂന്നു സ്ത്രീകളെയും മൂന്നു…
Read More