നിയാസ് മുസ്തഫ കോട്ടയം: മുത്തലാക്ക് ബിൽ ലോക്സഭയുടെ പരിഗണനയ്ക്കു വന്നപ്പോൾ സഭാ നടപടികളിൽ പങ്കെടുക്കാതിരുന്ന മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ പി.കെ. കുഞ്ഞാലി ക്കുട്ടിക്കെതിരേ ഉയർന്നുവന്ന പ്രതിഷേധം തണുത്തു. പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് പ്രശ്ന പരിഹാരമായത്. ലീഗിനോട് എന്നും ആഭിമുഖ്യം കാട്ടുന്ന സമസ്ത ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ കുഞ്ഞാലിക്കുട്ടിക്കെതിരേ രംഗത്തുവന്നിരുന്നു. ഇതോടൊപ്പം മന്ത്രി കെ.ടി. ജലീലും ഐഎൻഎലും പ്രശ്നം രാഷ്ട്രീയവത്കരിക്കുകയും ചെയ്തു. പി.ഡി.പി, ഐഎൻഎൽ തുടങ്ങിയ പാർട്ടികൾ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് മാർച്ചും നടത്തി. ഇതോടെയാണ് ഹൈദരലി തങ്ങൾ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയത്. കുഞ്ഞാലിക്കുട്ടി തന്ന വിശദീകരണം തൃപ്തികരമാണെന്നും പാർട്ടിയുടെ ഉത്തമ താല്പര്യം പരിഗണിച്ച് ഈ വിഷയത്തിലുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്നും പാണക്കാട് തങ്ങൾ അഭ്യർഥിച്ചതോടെയാണ് വിവാ ദം തണുത്ത ത്. മേലിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത…
Read MoreCategory: Loud Speaker
അയ്യപ്പജ്യോതിയില് പങ്കെടുത്ത സ്ത്രീകള്ക്കും കുട്ടികള്ക്കുമെതിരേ പോലും കേസ്
ശബരിമല സ്ത്രീ പ്രവേശന വിവാദങ്ങളുടെ പശ്ചാത്തലത്തില് സര്ക്കാര് സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരായി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയില് പങ്കെടുത്തവര്ക്കെതിരെ കേസ്. 26ാം തിയ്യതി കാസര്കോഡ് മുതല് കളിയിക്കാവിള വരെ അയ്യപ്പ ജ്യോതി തെളിയിച്ചത്. ബിജെപിയുടെയും ശബരിമല കര്മ്മ സമിതിയുടേയും നേതൃത്വത്തില് ആയിരുന്നു അയ്യപ്പ ജ്യോതി. എറണാകുളം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായിട്ടാണ് ഇത്രയും കേസുകള് രജിസ്റ്റര് ചെയ്തിരിക്കുന്നത്. അങ്കമാലി പോലീസ് 500 പേര്ക്കെതിരെ കേസെടുത്തിരിക്കുന്നു. ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി എഎന് രാധാകൃഷ്ണന്, ജില്ലാ സെക്രട്ടറിമാരായ എംഎ ബ്രഹ്മരാജ്, എംഎന് ഗോപി എന്നിവര് അടക്കമുളളവര്ക്കെതിരെയാണ് അങ്കമാലി പോലീസ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.
Read Moreകേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമോ എന്ന് മാധ്യമപ്രവര്ത്തകരുടെ ചോദ്യം; മറുപടി ഇങ്ങനെ
മിസോറം ഗവര്ണര് സ്ഥാനം ഒഴിഞ്ഞ് കുമ്മനം രാജശേഖരന് ലോക്സഭാ തിരഞ്ഞെടുപ്പില് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്ഥിയായേക്കുമെന്ന റിപ്പോര്ട്ടുകള് കഴിഞ്ഞ കുറെ ദിവസങ്ങളായി വിവിധ രാഷ്ട്രീയ കോണുകളില് നിന്ന് ഉയര്ന്നു കേള്ക്കുന്നുണ്ട്. എന്നാല് ഇതേക്കുറിച്ച് കുമ്മനം രാജശേഖരനോ മറ്റ് ബിജെപി നേതാക്കളോ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. ഒടുവില് മാധ്യമപ്രവര്ത്തകര് കുമ്മനം രാജശേഖരനോട് തന്നെ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചു. കേരളത്തിലേക്ക് മടങ്ങിയെത്തുമോ എന്ന ചോദ്യത്തിന് ‘സ്വാമി ശരണം’ എന്നുമാത്രം ഉത്തരം നല്കിയാണ് അദ്ദേഹം ചോദ്യത്തോട് പ്രതികരിച്ചത്. കാലടി ശ്രീശങ്കര സ്കൂള് ഓഫ് ഡാന്ഡ് സംഘടിപ്പിച്ച പരിപാടിയില് പങ്കെടുക്കാനാണ് കുമ്മനം രാജശേഖരന് കേരളത്തിലെത്തിയത്. പരിപാടിയില് പ്രസംഗിക്കുന്നതിനിടെ ശബരിമല വിഷയത്തെക്കുറിച്ചും അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു.
Read Moreമുത്തലാക്ക് ബിൽ: പികെ കുഞ്ഞാലിക്കുട്ടിയുടെ രാജി യൂത്ത് ലീഗ് ആവശ്യപ്പെടണം; കെ.ടി. ജലീലിനു മറുപടി പറയാനില്ല; ലോക്സഭയിൽ ഇ.ടി. മുഹമ്മദ് ബഷീർ എതിർത്തത് കണ്ടില്ലെന്നു നടിക്കുന്നുവെന്ന് കെ.പി.എ. മജീദ്
നിയാസ് മുസ്തഫ കോട്ടയം: മുത്തലാക്ക് ബിൽ പാസാക്കിയ ദിവസം ലോക്സഭയിൽ എത്താതിരുന്ന മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ ന്യായീകരിച്ച് ലീഗ് സം സ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. പാർലമെന്റിനു മുന്നിലെത്തിയ മുത്തലാക്ക് ബില്ല് സംബന്ധിച്ച് ലോക്സഭയിലും രാജ്യസഭയിലും പാർട്ടിയുടെ നിലപാട് അർഥശങ്കയ്ക്കിടയില്ലാത്തവിധം മുസ്ലിം ലീഗ് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇക്കാര്യത്തിൽ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറയുന്നു. സിവിൽ നിയമം ക്രിമിനൽ കുറ്റമാക്കുകയും മുസ്ലിം വ്യക്തിനിയമത്തിൽ ഇടപെടലുകൾ നടത്തുകയുമാണ് ഈ ബില്ലിലൂടെ നടന്നിട്ടുള്ളത്. മുസ്ലിം സമുദായത്തിലൊരാൾ വിവാഹമോചനം നടത്തിയാൽ അവരെ തടവുശിക്ഷയ്ക്ക് വിധേയമാക്കുന്ന നിയമം മറ്റൊരു സമുദായത്തിലും വിവാഹമോചനത്തിനു ബാധകമല്ലെന്നതാണ് വിചിത്രമായ കാര്യം. അപ്രായോഗികമായ ഈ നിയമത്തെ അപ്പാടെ എതിർക്കുകയാണ് മുസ്ലിം ലീഗ് പാർലമെന്റിൽ ചെയ്തുവന്നിരുന്നത്. ഓർഡിനൻസിനു പകരമായി വന്ന ലോക്സഭയിലെ ബില്ലിനെ അതിശക്തമായ രീതിയിൽ പാർട്ടി…
Read Moreട്രായ് നിയമം ഇന്ന് പ്രാബല്യത്തിൽ! ഇഷ്ടപ്പെട്ട ചാനലുകൾ തെരഞ്ഞെടുക്കാൻ ഒരു മാസം സാവകാശം; സോഷ്യല് മീഡിയയില് പ്രതിഷേധം ശക്തം
ന്യൂഡൽഹി: പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ചാനലുകൾ തെരഞ്ഞെടുക്കാമെന്ന ട്രായ് (ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ) നിർദേശം ഇന്ന് പ്രാബല്യത്തിൽ. എന്നാൽ, പുതിയ കേബിൾ ടിവി, ഡിടിഎച്ച് നിബന്ധനകൾ പ്രാബല്യത്തിലാകുന്പോൾ ഇഷ്ടപ്പെട്ട ചാനലുകൾ തെരഞ്ഞെടുക്കാൻ ഒരു മാസം സാവകാശം അനുവദിച്ചു. പുതിയ നിബന്ധനകൾ നടപ്പാക്കാൻ രാജ്യത്തെ ചാനൽ വിതരണക്കാരും വരിക്കാരും സജ്ജമാകാത്തതാണ് ജനുവരി 31 വരെ കാലാവധി നീട്ടി നല്കാൻ ട്രായിയെ പ്രേരിപ്പിച്ചത്. തത്കാലത്തേക്ക് തൽസ്ഥിതി തുടരാനാണു ട്രായ് നല്കിയിരിക്കുന്ന നിർദേശം. എന്തുകൊണ്ട് നീട്ടി പുതിയ നിയമത്തിലുള്ള അവ്യക്തതയാണ് കാലാവധി നീട്ടാൻ ട്രായിയെ പ്രേരിപ്പിച്ചത്. രാജ്യവ്യാപകമായി ഓപ്പറേറ്റർമാർക്കും ഉപയോക്താക്കൾക്കും ഇതേക്കുറിച്ചു വ്യക്തത വന്നിട്ടില്ല. ഇതുകൂടാതെ ഡിസംബർ 29 മുതൽ കേബിൾ ടിവി ബഹിഷ്കരിക്കും എന്ന ആഹ്വാനത്തോടെ വ്യാപകമായി സന്ദേശങ്ങൾ പ്രചരിച്ചതും തീരുമാനത്തിനു പിന്നിലുണ്ട്. അതുകൊണ്ടുതന്നെ ഇനിയൊരു നിർദേശം വരുന്നതുവരെ നിലവിലുള്ള പേ ചാനലുകൾ പിൻവലിക്കരുതെന്ന് ട്രായിയുടെ നിർദേശിച്ചു. ഒപ്പം…
Read Moreമലയാളി പെൺകുട്ടിയെ പീഡിപ്പിച്ചുകൊന്ന കേസ്; ഡിഎംകെ നേതാവിനു 10 വർഷം തടവ്
ചെന്നൈ: തമിഴ്നാട്ടിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചുകൊന്ന കേസിൽ ഡിഎംകെ മുൻ എംഎൽഎക്കു 10 വർഷം തടവ്. ഡിഎംകെ മുൻ എംഎൽഎ എം. രാജ് കുമാറിനെയാണ് ശിക്ഷിച്ചത്. തടവിനു പുറമെ 42,000 രൂപ പിഴയും ഇയാൾ അടയ്ക്കണം. 2012 ൽ ആണ് പതിനഞ്ചുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ജനപ്രതിനിധികൾക്കെതിരായ കേസ് കൈകാര്യം ചെയ്യുന്ന കോടതിയാണ് ശിക്ഷ വിധിച്ചത്. സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് എംഎൽഎയുടെ വീട്ടിലെത്തിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
Read Moreതൊട്ടുരുമ്മാൻ കൊതിച്ച്! ആകാശത്ത് നൂറു കണക്കിനു യാത്രക്കാരെയും വഹിച്ചു പറന്ന മൂന്നു വിമാനങ്ങൾ; ഒഴിവായത് വൻ ദുരന്തം
ന്യൂഡൽഹി: നൂറു കണക്കിനു യാത്രക്കാരെയും വഹിച്ചു പറന്ന മൂന്നു വിമാനങ്ങൾ ഡൽഹി ആകാശത്ത് അപകടകരമായ രീതിയിൽ അടുത്തെത്തി. കൃത്യമായ മുന്നറിയിപ്പുകളുടെയും എടിസിയുടെ ഇടപെടലിനെയും തുടർന്ന് വൻ ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞു. ഈ മാസം 23-ന് ഡൽഹി ഫ്ളൈറ്റ് ഇൻഫർമേഷൻ മേഖലയിലാണ് മൂന്നു വിദേശ വിമാനങ്ങൾ അടുത്തെത്തിയത്. ഡച്ച് വിമാനം കെഎല്എം, തായ്വാന്റെ ഈവ എയർ, യുഎസിന്റെ നാഷണൽ എയർലൈൻസ് എന്നീ വിമാനങ്ങളാണ് പരിധി ലംഘിച്ചത്. അഫ്ഗാനിസ്ഥാനിലെ ബഗ്രാമിൽനിന്നു ഹോങ്കോംഗിലേക്കു പോകുകയായിരുന്നു നാഷണൽ എയർലൈൻസ് വിമാനം. കെഎല്എം വിമാനം ആംസ്റ്റർഡാമിൽനിന്നു ബാങ്കോക്കിലേക്കും ഈവ എയർ വിമാനം ബാങ്കോക്കിൽനിന്നു വിയന്നയിലേക്കുമാണ് പറന്നത്. നാഷണൽ എയർലൈൻസ് വിമാനം 31,000 അടി ഉയരത്തിൽ പറക്കവെ ഈവ എയർ വിമാനം പരിധി ലംഘിച്ച് 32,000 അടി ഉയരത്തിലെത്തി പറന്നു. ഇതോടെ ഇരു വിമാനങ്ങളിലെയും പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകി. ഇതേസമയംതന്നെ കെഎല്എം വിമാനം 33,000 അടി…
Read Moreവീണ്ടും പഴി എലിക്കുതന്നെ..! പോലീസ് പിടിച്ച 1000 ലിറ്റർ തൊണ്ടിമുതൽ എലി “അടിച്ചു’
ബറേലി: ഉത്തരേന്ത്യയിൽ എലി വീണ്ടും മദ്യം കുടിച്ചുവറ്റിച്ചു. ഉത്തർപ്രദേശിലെ ബറേലി കന്േറാണ്മെന്റ് പോലീസ് സ്റ്റേഷനിൽ പിടികൂടി സ്റ്റോർഹൗസിൽ സൂക്ഷിച്ചിരുന്ന 1000 ലിറ്റർ മദ്യമാണ് എലി അടിച്ചുതീർത്തത്. ഒരു തെരുവുനായ ചത്തതിനെ തുടർന്ന് ഇതിനെ നീക്കംചെയ്യുന്നതിനായി സ്റ്റോർഹൗസ് തുറന്നപ്പോഴാണ് പിടിച്ചെടുത്തു സൂക്ഷിച്ചിരുന്ന മദ്യപ്പാട്ടകൾ കാലിയായതായി കണ്ടെത്തിയത്. അനധികൃത നിർമാണശാലകളിൽനിന്നു പിടിച്ചെടുത്ത പ്രാദേശിക മദ്യമാണ് ഇത്തരത്തിൽ ആവിയായിപ്പോയത്. ഇതോടെ പോലീസുകാർ എലികൾക്കു മേൽ പഴിചാരുകയായിരുന്നു. മദ്യം എലി കുടിച്ചു തീർത്തതാണോ അതോ മറ്റേതെങ്കിലും രീതിയിൽ നഷ്ടപ്പെട്ടതാണോ എന്നറിയാൻ അന്വേഷണം ആരംഭിച്ചതായി എസ്പി അഭിനന്ദൻ സിംഗ് അറിയിച്ചു. മദ്യപ്പെട്ടികൾക്ക് അടുത്ത് എലിയെയും കണ്ടെത്തിയിരുന്നതായി പോലീസ് പറയുന്നു. ഇത് ആദ്യമായല്ല പോലീസ് സ്റ്റേഷനിൽനിന്നു നഷ്ടപ്പെട്ട തൊണ്ടിമുതലുകളുടെ ഉത്തരവാദിത്തം എലികളിൽ ആരോപിക്കപ്പെടുന്നത്. നേരത്തെ, മദ്യനിരോധനമുള്ള സംസ്ഥാനമായ ബിഹാറിലെ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 9 ലക്ഷം ലിറ്റർ മദ്യം കാണാതായതിന് എലികളെ പഴിച്ചിരുന്നു. കൂടാതെ, ജാർഖണ്ഡിൽ…
Read Moreവെട്ടിയും തല്ലിയും കൊല്ലാറാക്കി നെറുകയിൽ വെടിവച്ചു; സുബോധ്കുമാറിനെ കൊന്നത് ക്രൂരമർദനത്തിനു ശേഷം
ലക്നോ: ഉത്തര്പ്രദേശിലെ ബുലന്ദ്ഷഹറില് കലാപത്തിനിടെ കൊല്ലപ്പെട്ട പോലീസ് ഓഫീസർ വെടിയേൽക്കും മുൻപ് ക്രൂരമർദനത്തിന് ഇരയായതായി പോലീസ്. സുബോധ്കുമാറിനെ അക്രമികൾ മഴു, കല്ല്, വടികള് എന്നിവ കൊണ്ടാണ് ആക്രമിച്ചത്. ഇതിനു ശേഷമാണ് അദ്ദേഹത്തിന്റെ തന്നെ തോക്ക് കൊണ്ട് വെടിവച്ച് കൊന്നത്. വെടിവച്ചയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങള് പുറത്തുവന്നത്. സുബോധ്കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് ഡല്ഹിയിലെ ഓല ടാക്സി ഡ്രൈവറായ പ്രശാന്ത് നാഥ് (30) എന്നയാൾ പിടിയിലായത്. ഇയാളായിരുന്നു സുബോധ്കുമാറിന്റെ നേർക്ക് വെടിയുതിർത്തത്. പോലീസ് ചോദ്യം ചെയ്യലിൽ പ്രശാന്ത് ക്രൂരമായ കൊലപാതകത്തിന്റെ ചുരുൾനിവർത്തി. പശുക്കളെ കൊലപ്പെടുത്തിയ നിലയില് കണ്ടെത്തിയതിനെ തുടര്ന്ന് പൊടുന്നനെയുണ്ടായ കലാപത്തിനിടയിലാണ് ബുലന്ദ്ഷഹര് സ്റ്റേഷന് ഓഫീസറായ സുബോധ് കുമാര് കൊല്ലപ്പെട്ടത്. ബജ്റംഗ്ദൾ നേതാവ് യോഗേഷ് രാജും കാലുവ എന്നയാളുമാണ് കലാപത്തിനു പ്രേരിപ്പിച്ചത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടെ കലുവയാണ് സുബോധ് കുമാറിനെ മഴുകൊണ്ട് ആക്രമിക്കുന്നത്. ആദ്യവെട്ട് തടുത്ത സുബോധ്…
Read Moreസ്വാതന്ത്ര്യം അർധരാത്രിയിൽ! കഞ്ചാവുമായി സിനിമ തിരക്കഥാകൃത്ത് കോട്ടയത്ത് പിടിയിൽ
കോട്ടയം: കഞ്ചാവുമായി സിനിമ തിരക്കഥാകൃത്തിനെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. അമ്മഞ്ചേരി സ്വദേശി ഇല്ലിക്കൽ ദിലീപ് കുര്യനാണു അറസ്റ്റിലായത്. ‘സ്വാതന്ത്ര്യം അർധരാത്രിയിൽ’ എന്ന സിനിമയുടെ തിരക്കഥാകൃത്താണ് ഇയാൾ. പുതിയ സിനിമയുടെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ടു നഗരമധ്യത്തിലെ ഹോട്ടലിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു ഇയാൾ. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കാനിരിക്കുകയായിരുന്നു. ഇയാൾക്കൊപ്പം പുതിയ സിനിമയുടെ അണിയറ പ്രവർത്തകരും ഹോട്ടലിലുണ്ടായിരുന്നു. ഹോട്ടൽ ജീവനക്കാർ വിവരമറിയിച്ചതനുസരിച്ചു വെസ്റ്റ് പോലീസ് എത്തി പരിശോധന നടത്തി. ഇയാളുടെ മുറിയിൽ നിന്ന് മൂന്നു ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വെസ്റ്റ് സിഐ നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
Read More