കോൽക്കത്ത: പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടുന്നതിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും. ഇത്തരം ചർച്ചകൾക്കുള്ള സമയം ഇതല്ലെന്നു മമത പറഞ്ഞു. തങ്ങൾ ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. ഒന്നിച്ചെടുക്കുന്ന തീരുമാനം എന്താണോ അത് തങ്ങൾ അംഗീകരിക്കും. എന്നാൽ ഇത്തരം ചർച്ചകൾക്കുള്ള സമയം ഇതല്ല. നല്ലൊരു മാറ്റം ഉണ്ടാകുന്ന നാളുകൾക്കായി നമുക്ക് പ്രതീക്ഷവയ്ക്കാമെന്നും മമത പറഞ്ഞു. ഡിഎംകെ നേതാവ് എം.കെ സ്റ്റാലിനാണ് രാഹുൽ ഗാന്ധിയെ പ്രതിപക്ഷസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എന്നാൽ ഉടൻ തന്നെ സമാജ്വാദി പാർട്ടിയും തെലുങ്ക് ദേശം പാർട്ടിയും തൃണമൂൽ കോൺഗ്രസും നാഷണൽ കോൺഫെറൻസും ആർജെഡിയും സിപിഎമ്മും ഇതിനെ എതിർത്തു. അനവസരത്തിലുള്ളതും ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുണ്ടാക്കുന്നതുമാണ് പ്രഖ്യാപനമെന്നായിരുന്നു തൃണമൂലിന്റെ പ്രതികരണം.
Read MoreCategory: Loud Speaker
സിനിമാ സ്റ്റൈലിൽ ട്രാഫിക് പോലീസുകാരനെ കാർ ഇടിച്ചു വീഴ്ത്തി രക്ഷപ്പെടാൻ ശ്രമം; വീഡിയോ
ഗുഡ്ഗാവ്: ട്രാഫിക് പോലീസുകാരനെ വാഹനമിടിപ്പിച്ചു വീഴ്ത്തി സിനിമാ സ്റ്റൈലിൽ രക്ഷപ്പെടാൻ ശ്രമിച്ചയാൾ പിടിയിൽ. ഗുഡ്ഗാവിലാണ് സംഭവം. റോഡിന്റെ എതിർദിശയിലൂടെ കയറിവന്ന കാർ തടയാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബോണറ്റിലേക്ക് തെറിച്ചുവീണ പോലീസുകാരനെയും കൊണ്ട് കാർ നൂറു മീറ്ററോളം പാഞ്ഞു. ഒടുവിൽ ബോണറ്റിൽ നിന്നും പോലീസുകാരൻ ചാടി ജീവൻ രക്ഷിക്കുകയായിരുന്നു. കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. #WATCH: Man stopped by traffic police for driving on the wrong side near Signature Tower Chowk in Gurugram, dragged traffic personnel on the bonnet of his car when the personnel tried to stop him. He was later arrested & the car was also…
Read Moreപ്രഭാസിന്റെ ഗസ്റ്റ് ഹൗസ് സര്ക്കാര് പിടിച്ചെടുത്തു
ഇന്ത്യന് സിനിമയിലെ വിസ്മയചിത്രം ബാഹുബലിക്ക് ശേഷം സാഹോ എന്ന ബിഗ് ബജറ്റ് ചിത്രത്തില് അഭിനയിക്കുകയാണ് പ്രഭാസ്. ഹൈദരാബാദിലാണ് സുജീത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ശ്രദ്ധ കപൂറാണ് ചിത്രത്തില് പ്രഭാസിന്റെ നായിക. ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ രാജ്യത്തിനകത്തും പുറത്തും ആരാധകരെ സ്വന്തമാക്കിയ നടനാണ് പ്രഭാസ്. അതുകൊണ്ടുതന്നെ പ്രഭാസിന്റെ അടുത്ത ചിത്രമായ സാഹോയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്. സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് പ്രഭാസിന് തിരിച്ചടി നല്കിക്കൊണ്ട് സര്ക്കാര് നടപടി ഉണ്ടായിരിക്കുന്നത്. പ്രഭാസിന്റെ ഹൈദരാബാദിലെ ഗസ്റ്റ് ഹൗസ് റവന്യൂ അധികൃതര് പിടിച്ചെടുത്തിരിക്കുകയാണ്. റായദുര്ഗത്തിലുളള അദ്ദേഹത്തിന്റെ ഗസ്റ്റ് ഹൗസ് സര്ക്കാര് പിടിച്ചെടുത്ത് സീല് പതിച്ച് പൂട്ടിയിട്ടു. സര്ക്കാര് ഭൂമിയിലാണ് പ്രഭാസ് വീട് വച്ചതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്ട്ട് ചെയ്യുന്നത്. പ്രദേശത്തെ മുഴുവന് അനധികൃത കൈയ്യേറ്റങ്ങള്ക്കെതിരേയും നടപടി സ്വീകരിച്ച് വരുന്നതായി സെരിലിംഗംപളളി തഹസില്ദാര് വാസുചന്ദ്ര പറഞ്ഞു. സര്ക്കാരും സ്വകാര്യ വ്യക്തികളും തമ്മില്…
Read Moreവിനോദയാത്രയ്ക്കു പോയ വിദ്യാര്ഥിനിയെ തട്ടിക്കൊണ്ട് പോയി നാലംഗ സംഘം കൂട്ട ബലാത്സംഗത്തിനിരയാക്കി
വിദ്യാര്ത്ഥിയെ തട്ടിക്കൊണ്ട് പോയി നാലംഗ സംഘം ബലാത്സംഗം ചെയ്തു. ആഗ്രയിലെ കോച്ചിംഗ് സെന്ററിലെ എഞ്ചിനീയറിംഗ് വിദ്യാര്ത്ഥിയെയാണ് നാലംഗ സംഘം ബലാത്സംഗം ചെയ്തത്. യമുനാ നദിക്ക് സമീപം വെച്ചായിരുന്നു പെണ്കുട്ടി ബലാത്സംഗത്തിനിരയായത്. ബാച്ചിലര് ഓഫ് ടെക്നോളജി ആദ്യ വര്ഷ വിദ്യാര്ത്ഥിയാണ് യുവതി. ചൊവ്വാഴ്ച വൈകീട്ടോടെ കോച്ചിംഗ് സെന്ററിലേക്ക് സ്കൂട്ടിയില് പോകുന്നതിനിടെയായിരുന്നു ആക്രമണം. മോട്ടോര് സൈക്കിളിലെത്തിയ രണ്ട് പേര് പെണ്കുട്ടിയെ തടഞ്ഞ് നിര്ത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു. യമുനാ നദിക്ക് സമീപം ഒഴിഞ്ഞ പ്രദേശത്ത് പെണ്കുട്ടിയെ എത്തിച്ചതിന് ശേഷം നാലുപേര് ചേര്ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ പെണ്കുട്ടിയെ ആഗ്രയിലെ എസ് എന് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Moreശ്രീകുമാര് മേനോന്റെ വിമര്ശനം മഞ്ജുവിന്റെ കണ്ണു തുറപ്പിച്ചോ? ഒടുവില് മഞ്ജു നിലപാടുമാറ്റി
നിയാസ് മുസ്തഫ മലയാളത്തിന്റെ ലേഡി സൂപ്പര്സ്റ്റാര് മഞ്ജുവാര്യര് ഒടുവില് ഒടിയനെക്കുറിച്ച് ഫേസ്ബുക്കില് എഴുതി. ഒടിയന്റെ സംവിധായകന് ശ്രീകുമാര് മേനോന്റെ വിമര്ശനത്തിനു പിന്നാലെയാണ് താരം പോസ്റ്റിട്ടത്. പ്രതിസന്ധികളുടെ നടുവില് തന്റെ കന്നി ചിത്രം ഒടിയന് ഉഴലുമ്പോഴും, ചിത്രത്തില് നായികയായി അഭിനയിച്ച മഞ്ജു വാര്യരുടെ മൗനം തന്നെ അദ്ഭുതപ്പെടുത്തിയെന്നാണ് സംവിധായകന് ശ്രീകുമാര് മേനോന് ഒരു മാധ്യമ ത്തിനു നല്കിയ അഭിമുഖത്തില് പറഞ്ഞത്. ഒടിയനെ പിന്തുണച്ചുകൊണ്ട് ഒരു പോസ്റ്റ് പോലും ഇടാന് മഞ്ജു തയാറായില്ല. നിലപാടുകള് തിരുത്താന് തയ്യാറായില്ലെങ്കില് മഞ്ജുവിന് കൂടുതല് പ്രത്യാഘാതങ്ങള് നേരിടേണ്ടിവരും. ചെറിയ സിനിമകളെപ്പോലും പ്രകീര്ത്തിച്ച് മഞ്ജു പോസ്റ്റ് ഇടുന്നു. അടുത്തിടെ ഷൂട്ടിംഗ് നടന്ന ചിത്രത്തിലെ സംവിധായകനൊപ്പവും മറ്റുമുള്ള വിശേഷങ്ങള് പങ്കുവയ്ക്കുന്നു. സുഹൃത്തുക്കളുടെ സിനിമകള്, പല പ്രാവശ്യമായി പോസ്റ്റ് ചെയ്യുന്നു. ഒടിയന് പോലുള്ളൊരു സിനിമ, മഞ്ജുവാര്യരുടെ മുന് ജന്മ ഭാഗ്യമാണ്. ഇപ്പോഴത്തെ മഞ്ജുവിന്റെ നിലപാടുകള് അവരുടെ പ്രതിച്ഛായയെ മാറ്റിമറിക്കുന്നു.…
Read Moreഎം.എം മണി പറഞ്ഞത് പഴയകാര്യം; സന്നിധാനത്ത് യുവതികൾ പ്രവേശിച്ചിട്ടില്ലെന്ന് കടകംപള്ളി
എം ജെ ശ്രീജിത്ത് തിരുവനന്തപുരം: സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമല സന്നിധാനത്ത് യുവതികൾ പ്രവേശിച്ചിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ യുവതികൾ പ്രവേശിച്ച് അയ്യപ്പ ദർശനം നടത്തിയതായി വൈദ്യുതി മന്ത്രി എം എം മണി ഇന്നലെ കോതമംഗലത്ത് പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് രാഷ്ട്രദീപികയോട് ദേവസ്വം മന്ത്രിയുടെ പ്രതികരണം. മുന്പ് സ്ത്രീകൾ പ്രവേശിച്ച കാര്യമായിരിക്കും എം.എം മണി പറഞ്ഞത്. ഇപ്പോഴത്തെ കാര്യം ആയിരിക്കില്ല. മുന്പ് നടന്നിട്ടുണ്ടാകും. അതേക്കുറിച്ച് നേരത്തെ തന്നെ വാർത്തകൾ വന്നതാണല്ലോ. ഇപ്പോൾ എന്തായാലും യുവതീ പ്രവേശനം ഉണ്ടായിട്ടില്ല. യുവതികൾ പ്രവേശിച്ചതായി തന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി എം.എം മണിയുടെ ശ്രദ്ധയിൽ ഇക്കാര്യം പെട്ടിട്ടുണ്ടോയെന്ന് അറിയില്ല. അതു പറയേണ്ടത് അദ്ദേഹമാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അതേസമയം എംഎം മണിയുടെ അനവസരത്തിലുള്ള പ്രസ്താവനയ്ക്കെതിരേ പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ഉയർന്നിട്ടുണ്ട്. മണ്ഡലകാലം ഇപ്പോൾ സുഗമമായി നടക്കുന്ന അവസരത്തിൽ…
Read Moreപാർട്ടിയിൽ പങ്കെടുക്കാൻ അമ്മ കാറിൽ പൂട്ടിയിട്ട കുരുന്നുകൾ ചൂടേറ്റു മരിച്ചു; യുവതിക്ക് 40 വർഷം തടവ്
ടെക്സസ്: അമ്മ കാറിൽ ഉപേക്ഷിച്ചുപോയ കുഞ്ഞുങ്ങൾ ചൂട് താങ്ങാനാവാതെ മരിച്ച സംഭവത്തിൽ കുറ്റക്കാരിയായ യുവതിയെ 40 വർഷം തടവിനു ശിക്ഷിച്ചു. അമാൻഡ ഹോക്കിൻസിനെയാണ് കോടതി ശിക്ഷിച്ചത്. 20 വർഷം വീതമുള്ള നാലു സെറ്റ് ശിക്ഷകളാണ് വിധിച്ചത്. ഇതിൽ രണ്ടു സെറ്റ് ജയിൽശിക്ഷ ഒരേസമയം അനുഭവിച്ചാൽ മതിയാകും. അമേരിക്കയിലെ ടെക്സസിലുള്ള കെറി കൗണ്ടിയിൽ കഴിഞ്ഞ വർഷം ജൂണ് ഏഴിനാണ് ദാരുണമായ സംഭവം നടന്നത്. കുഞ്ഞുങ്ങളെ കാറിൽ ഇരുത്തിയ ശേഷം അമാൻഡ പാർട്ടിക്കു പോവുകയായിരുന്നു. പിറ്റേ ദിവസം അമാൻഡ തിരിച്ചെത്തിയപ്പോൾ മക്കളായ ഒരു വയസുകാരൻ ബ്രിൻ ഹോക്കിൻസ്, രണ്ടു വയസുകാരൻ ആഡിസണ് ഓവർഗാഡ്-എഡ്ഡി എന്നിവർ അബോധാവസ്ഥയിലായിരുന്നു. 33 ഡിഗ്രി സെൽഷ്യസിനു മുകളിലായിരുന്നു കാറിനുള്ളിലെ ചൂട്. എന്നാൽ, തനിക്ക് പഴി കേൾക്കേണ്ടി വരുമോ എന്ന ഭയത്താൽ കുട്ടികളെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ അമാൻഡ തയ്യാറായില്ല. പിന്നീട് കുട്ടികളെ ഡോക്ടറുടെ അടുത്തു ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും…
Read Moreദിലീപിന് തിരിച്ചടി; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി; കോടതി നിരീക്ഷണം ഇങ്ങനെ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പ്രതിയും നടനുമായ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കൃത്യമായ അന്വേഷണം നടന്ന് കുറ്റപത്രം സമർപ്പിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി വിധി. നേരത്തെ സമാന ആവശ്യമുന്നയിച്ച് ദിലീപിന്റെ അമ്മ സമർപ്പിച്ചിരുന്ന ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു. പോലീസ് പക്ഷപാതപരമായി അന്വേഷിച്ച് തന്നെ പ്രതിയാക്കിയെന്നായിരുന്നു ദിലീപിന്റെ പരാതി. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് അന്വേഷണ സംഘം തന്നെ പ്രതിപ്പട്ടികയിൽ ചേർത്തത്. നിർമാതാവായ ലിബർട്ടി ബഷീറും സംവിധായകൻ ശ്രീകുമാർ മേനോനും തന്നെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നും ദിലീപ് പരാതിപ്പെട്ടിരുന്നു. ഏത് ഏജൻസി കേസ് അന്വേഷിക്കണമെന്ന് പ്രതിക്ക് ആവശ്യപ്പെടാൻ കഴിയില്ലെന്നും കേസിന്റെ വിചാരണ വൈകിപ്പിക്കാൻ ദിലീപ് ബോധപൂർവം മേൽക്കോടതികളിൽ ഹർജികൾ നൽകുകയാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. ഈ വാദം അംഗീകരിച്ചാണ് ദിലീപിന്റെ ഹർജി…
Read Moreവിലക്ക് നീക്കി അമേരിക്ക; ഹൃദയം നുറുങ്ങും വേദനയോടെ മകനെ മാറോടു ചേർക്കാൻ ആ അമ്മ പറന്നെത്തും
ന്യൂയോർക്ക്: മസ്തിഷ്കരോഗം ബാധിച്ച് മരണത്തിലേക്ക് നടന്നടുക്കുന്ന മകനൊപ്പം അല്പസമയം ചെലവഴിക്കണമെന്നും അവനെ മാറോടു ചേർക്കണമെന്നുമുള്ള യെമനി പൗരയായ അമ്മയുടെ ആഗ്രഹത്തിന് ചിറകു നൽകി അമേരിക്ക. ജന്മനാ മസ്തിഷ്കരോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രണ്ടു വയസുകാരൻ അബ്ദുള്ള ഹസനെ കാണാൻ മാതാവ് ഷൈമയ്ക്ക് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് അനുമതി നൽകി. വാർത്ത പ്രചരിച്ചതു മുതൽ ഈ അമ്മയ്ക്ക് ലഭിച്ച പിന്തുണ വളരെ വലുതാണെന്ന് സിഎഐആർ അധികൃതർ വ്യക്തമാക്കി. ഇ-മെയിലായും ഫോൺവിളികളായും കത്തുകളായും ട്വീറ്റുകളായും ആയിരക്കണക്കിന് പേരാണ് ഇവരുടെ ആഗ്രഹം നിറവേറ്റണം എന്ന ആവശ്യവുമായി രംഗത്തെത്തിയതെന്ന് അധികൃതർ പറഞ്ഞു. തങ്ങളുടെ ആവശ്യം അംഗീകരിച്ച അമേരിക്കൻ ഭരണകൂടത്തോട് ഏറെ നന്ദിയുണ്ടെന്നും തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങളിലൊന്നാണിതെന്നും അബ്ദുള്ളയുടെ പിതാവ് അമേരിക്കൻ പൗരനായ അലി ഹസൻ പറഞ്ഞു. മസ്തിഷ്ക രോഗബാധയേത്തുടർന്ന് മരണത്തിന്റെ നൂൽപാലത്തിലൂടെ യാത്ര ചെയ്യുന്ന അബ്ദുള്ള തിരികെ ജീവിതത്തിലേക്ക്…
Read Moreഎം പാനൽ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ ; ജനങ്ങൾ വലയുന്നു; 300 ൽപരം സർവീസുകൾ മുടങ്ങി
എം.സുരേഷ്ബാബു തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസിയിലെ എം പാനൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത് കെഎസ്ആർടിസി സർവീസുകളെ ഗുരുതരമായി ബാധിച്ചു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ 3800-ൽപരം എം പാനൽ ജീവനക്കാരെയാണ് ഇന്നലെ പിരിച്ചുവിട്ടത്. ജീവനക്കാരുടെ അഭാവത്തെ തുടർന്ന് രാവിലെ ഒൻപത് മണിവരെ മൂന്നുറിൽപരം സർവീസുകളാണ് മുടങ്ങിയത്. ഏറ്റവും കൂടുതൽ സർവീസുകൾ മുടങ്ങിയിരിക്കുന്നത് മലബാർ മേഖലയിലാണ്. എണ്പതിൽപരം സർവീസുകളാണ് മലബാർ മേഖലയിൽ മുടങ്ങിയിരിക്കുന്നത്. വയനാട് ജില്ലയിൽ 26 സർവീസുകൾ മുടങ്ങിയിട്ടുണ്ട്. എറണാകുളത്ത് 30 സർവീസുകൾ മുടങ്ങിയിട്ടുണ്ട്. ആലുവ, പെരുന്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിൽ സർവീസ് മുടക്കം ജനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റിയിൽ 50 ൽപരം സർവീസുകൾ മുടങ്ങിയിട്ടുണ്ട് . മൂന്ന് സോണുകളായാണ് കെഎസ്ആർടിസിയെ ഇപ്പോൾ തിരിച്ചിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലകളായാണ് കെഎസ്ആർടിസിയുടെ ഓപ്പറേറ്റിംഗ് ഓഫീസുകൾ പ്രവർത്തിക്കുന്നത്. എല്ലാ സ്ഥലങ്ങളിൽ നിന്നും മുടങ്ങിയ സർവീസുകളുടെ കണക്കുകൾ ശേഖരിച്ച് കൊണ്ടിരിക്കുകയാണെന്നാണ്…
Read More