നിയാസ് മുസ്തഫ കോട്ടയം: വൈദ്യുതി മന്ത്രി എംഎം മണിക്കു പിന്നാലെ പീരു മേട് എംഎൽഎ ഇ.എസ് ബിജിമോളും മഞ്ജുവാര്യർക്കെതിരേ രംഗത്തുവന്നു. വനിതാ മതിലിൽ പങ്കെടുക്കുമെന്ന് ആദ്യം അറിയിച്ച മഞ്ജു വാര്യർ പിന്നീട് നിലപാട് മാറ്റിയതോടെയാണ് എംഎം മണിയും ഇ.എസ് ബിജിമോളും മഞ്ജുവിനെതിരേ രംഗത്തുവന്നിരിക്കുന്നത്. എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച വനിതാ മതിൽ തകർക്കാൻ മഞ്ജുവാര്യരുടെ പിൻമാറ്റം കൊണ്ട് സാധിക്കില്ല. വനിതാ മതിലിൽ പങ്കെടുക്കുമെന്ന് ആദ്യം അറിയിച്ച മഞ്ജുവാര്യർ പിന്നീട് പങ്കെടുക്കില്ലായെന്ന നിലപാട് സ്വീകരിച്ചത് അവരുടെ വ്യക്തിപരമായ കാര്യമാണ്. മഞ്ജു വാര്യർ പങ്കെടുത്തില്ലായെന്നു വച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ 620കിലോമീറ്ററോളം നീളത്തിൽ 30ലക്ഷത്തോളം വനിതകൾ മതിൽ തീർക്കും. ഒരു മീറ്ററിൽ മൂന്നു സ്ത്രീകൾ നിൽക്കും. ഇതിൽ മഞ്ജുവാര്യരുടെ സ്ഥാനം എത്രത്തോളം വരും. ഒരു വനിതയ്ക്ക് മതിലിന്റെ ഭാഗമാകാൻ 35 സെന്റിമീറ്റർ മതി. ഈ…
Read MoreCategory: Loud Speaker
മകന്റെ അടുത്തെത്താൻ വെമ്പൽ കൊണ്ട് ഒരമ്മ മനസ്; പക്ഷേ ട്രംപ് കനിയണം…!
ന്യൂയോർക്ക്: മസ്തിഷ്കരോഗം ബാധിച്ച് മരണത്തിലേക്ക് നടന്നടുക്കുന്ന മകനൊപ്പം അല്പസമയം ചെലവഴിക്കണം… അവനെ ചേർത്തുപിടിച്ച് ഇരിക്കണം… യെമനി പൗരയായ ഷൈമ സ്വീലെയുടെ ആഗ്രഹം അത്രമാത്രം. എന്നാൽ വിധി എതിരായി. കലിഫോർണിയയിൽ ചികിത്സയിലുള്ള മകനെ ഒരു നോക്ക് കാണാനാകാതെ വിതുമ്പുകയാണ് ഈ അമ്മ. ജന്മനാ മസ്തിഷ്കരോഗം ബാധിച്ച രണ്ടു വയസുകാരൻ അബ്ദുള്ള ഹസന്റെ മാതാവാണ് ഷൈമ. മരണത്തിന്റെ നൂൽപാലത്തിലൂടെ യാത്ര ചെയ്യുകയാണ് അബ്ദുള്ള. തിരികെ ജീവിതത്തിലേക്ക് വരാനുള്ള സാധ്യതയില്ലെന്ന് വൈദ്യശാസ്ത്രലോകം അപ്പാടെ വിധി എഴുതുകയും ചെയ്തു. കാര്യങ്ങൾ ഇത്ര ഗുരുതരമായിട്ടും മകന്റെ അടുത്തെത്താൻ ഷൈമക്കാകുന്നില്ല. ട്രംപ് ഭരണകൂടത്തിന്റെ ചില നിയമങ്ങളാണ് ഈ അമ്മയുടെ ജീവിതാഭിലാഷത്തിനു മുന്നിൽ മതിലു കെട്ടിയത്. അഭയാർഥി രാജ്യങ്ങളിലെ പൗരന്മാർക്ക് ഡോണാൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ യാത്രാവിലക്കാണ് മകനൊപ്പം ചെലവഴിക്കാനുള്ള ഷൈമയുടെ ആഗ്രഹങ്ങൾക്ക് തടസമായത്. അമേരിക്കൻ പൗരനായ ഭർത്താവ് അലി ഹസനാണ് മകനൊപ്പം ആശുപത്രിയിലുള്ളത്. എന്നാൽ, അമ്മയുടെ…
Read Moreവിമാനത്തിലിരുന്ന് ഇഷ്ടം പോലെ ഫോണ് ചെയ്യാം; സൗകര്യമൊരുക്കി കേന്ദ്ര സർക്കാർ..!
ന്യൂഡല്ഹി: യാത്രക്കാര്ക്ക് സന്തോഷ വാര്ത്തയുമായി കേന്ദ്രസര്ക്കാര്. ഇനിമുതല് വിമാനങ്ങളിലും കപ്പലുകളിലും യാത്രാവേളകളില് ഫോണ് ചെയ്യാനും ഇന്റര്നെറ്റ് ഉപയോഗിക്കാനും സൗകര്യമൊരുങ്ങുന്നു. ഇന്ത്യയുടെ വ്യോമസമുദ്രപരിധിയില് സഞ്ചരിക്കുന്ന വിമാന, കപ്പല് യാത്രികര്ക്കാണ് ഈ സൗകര്യം ലഭ്യമാവുക. ഇതിനായി നിലവിലുള്ള ഫളൈറ്റ് ആന്ഡ് മരിടൈം കണക്ടിവിറ്റി (ഐഎഫ്എംസി.) നിയമം സംബന്ധിച്ച് കേന്ദ്രസര്ക്കാര് കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കിയിരുന്നു. രാജ്യത്തു പ്രവര്ത്തിക്കുന്ന ഷിപ്പിംഗ് കമ്പനികള്ക്കും വിദേശ-ഇന്ത്യന് വിമാന കമ്പനികള്ക്കും ഇന്ത്യന് ടെലികോം ലൈസന്സുള്ള ദാതാവുമായി സഹകരിച്ച് ഫോണ്കോള്ഡേറ്റാ സേവനങ്ങള് നല്കാമെന്നാണ് റിപ്പോര്ട്ട്. ഐഎഫ്എംസി ലൈസൻസ് സംബന്ധിച്ചും ഇതിന്റെ നിരക്കുകൾ സംബന്ധിച്ചുമുള്ള നിർദേശങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.
Read Moreരവി പൂജാരിയെ നേരിട്ട് അറിയില്ല; ലീന മരിയ പോൾ മൊഴി നൽകി; പോലീസ് സംരക്ഷണം വേണമെന്നു നടി
കൊച്ചി: കൊച്ചിയിൽ ബ്യൂട്ടി പാർലറിനു നേരെ പട്ടാപ്പകൽ വെടിവയ്പ് നടത്തിയ സംഭവത്തിൽ ബ്യൂട്ടിപാർലറിന്റെ ഉടമയും നടിയുമായ ലീന മരിയ പോൾ പോലീസിനു മൊഴി നൽകി. കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലായിരുന്നു മൊഴി നൽകൽ. തിങ്കളാഴ്ച വൈകിട്ടോടെ കൊച്ചിയിൽ എത്തിയ നടി അന്വേഷണ സംഘത്തിനു മുന്പാകെ ഹാജരാകുകയായിരുന്നെന്നാണു റിപ്പോർട്ട്. അധോലോക കുറ്റവാളി രവി പൂജാരിക്ക് വെടിവയ്പിൽ പങ്കുണ്ടെന്ന വാദം നടി അന്വേഷണ സംഘത്തോട് ആവർത്തിച്ചു. കൂടാതെ, ഭീഷണിയുള്ളതിനാൽ പോലീസ് സംരക്ഷണം വേണമെന്നും നടി ആവശ്യപ്പെട്ടു. നേരത്തെ രവി പൂജാരിയുടെ പേരിൽ ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തുകയും 25 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഫോണിൽ വിളിച്ചത് രവി പൂജാരിയാണെന്ന് ഉറപ്പില്ലെന്നും പൂജാരിയെ നേരിട്ട് അറിയില്ലെന്നും ലീന കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞു. കേസിൽ ഇതുവരെ കാര്യമായ തെളിവുകൾ കണ്ടെത്താൻ പോലീസിനു സാധിച്ചിട്ടില്ല. രവി പൂജാരിയുടെ പേരെഴുതിയ കടലാസ് പ്രദേശത്ത് ഉപേക്ഷിച്ചത് കേസ്…
Read Moreഎംപാനൽ ജീവനക്കാരെ സംരക്ഷിക്കുകയാണ് സർക്കാർ നയം; നിയമ നടപടി തുടരുമെന്ന് തച്ചങ്കരി
കൊച്ചി: എംപാനൽ ജീവനക്കാരെ സംരക്ഷിക്കുകയാണ് സർക്കാർ നയമെന്ന് കെഎസ്ആർടിസി എംഡി ടോമിൻ ജെ. തച്ചങ്കരി. ഹൈക്കോടതി ഉത്തരവ് നടപ്പാക്കും. എന്നാൽ നിയമ നടപടി തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെഎസ്ആർടിസി നേരിടുന്ന പ്രതിസന്ധികൾ കോടതിയെ അറിയിക്കും. ഇപ്പോഴുള്ളത് താത്കാലിക പിൻമാറ്റം മാത്രമാണെന്നും ടോമിൻ തച്ചങ്കരി കൂട്ടിച്ചേർത്തു. താത്കാലിക ജീവനക്കാരുടെ പിരിച്ചു വിടൽ ഉടൻ നടപ്പാക്കണമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. ഒരു താത്കാലിക ജീവനക്കാരൻ പോലും ജോലിയിൽ ഇല്ലെന്ന് കെഎസ്ആർടിസി ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവ് പാലിച്ചില്ലെങ്കിൽ തലപ്പത്തിരിക്കുന്നവരെ മാറ്റാൻ അറിയാമെന്നും ഹൈക്കോടതി ഓർമപ്പെടുത്തി. പരീക്ഷ എഴുതി ജയിച്ചവരോടുള്ള വെല്ലുവിളിയാണ് കെഎസ്ആർടിസി നടത്തുന്നതെന്നും ഹൈക്കോടതി വിമർശിച്ചു.
Read Moreലാസ്റ്റ് ട്രിപ്പ്; കെഎസ്ആർടിസിയിൽ ഇന്നു കൂട്ടപ്പിരിച്ചുവിടൽ ; സർവീസിന് പുറപ്പെട്ടവർ തിരിച്ചെത്തുമ്പോൾ ജോലി കാണില്ല; കൂട്ടപ്പിരിച്ചുവിടൽ തിരിച്ചടിയെന്ന് ഗതാഗത മന്ത്രി
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: കെഎസ്ആർടിസിയിലെ എംപാനൽ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടികൾ ഇന്നു തുടങ്ങും. ഇതിനുള്ള പ്രാരംഭ നടപടികൾക്കു മുന്നോടിയായി ഇന്നു ചീഫ് ഓഫീസിൽ എം.ഡി ടോമിൻ ജെ തച്ചങ്കരി യൂണിയൻ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 11നാണ് യോഗം. 3,872 താത്കാലിക കണ്ടക്ടർമാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാതിരിക്കാൻ പറ്റാത്ത അവസ്ഥയിലാണ് കെഎസ്ആർടിസി. ഒറ്റയടിക്ക് വിധി നടപ്പാക്കിയാൽ കെഎസ്ആർടിസി ചെന്നുപെടാൻ പോകുന്നത് ഗുരുതര പ്രതിസന്ധിയിലേക്കാണ്. ഇന്നു രാവിലെ 10.30ന് പിരിച്ചുവിട്ടുകൊണ്ടുള്ള കണ്ടക്ടർമാരുടെ ലിസ്റ്റ് അതാത് ഡിപ്പോകളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുമെന്ന വിവരമാണ് ലഭിക്കുന്നത്. താത്കാലിക ജിവനക്കാരെ പിരിച്ചു വിട്ടാൽ അത് ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് വടക്കൻ മേഖലയെയാണ്. ഇവിടെ സ്ഥിരം ജീവനക്കാരേക്കാളും കൂടുതൽ താത്കാലിക ജീവനക്കാരാണ്. പിഎസ്സി ലിസ്റ്റിലുള്ളവരുടെ നിയമന നടപടികൾ തുടങ്ങി അവരുടെ പരിശീലനം അടക്കം പൂർത്തിയായി വരാൻ കാലതാമസം ഉണ്ടാകുമെന്ന് ഉറപ്പാണ്. ശബരിമല…
Read Moreഇത് രാഷ്ട്രീയമതില്, വനിതാ മതിലില് പങ്കെടുക്കില്ലെന്ന് മഞ്ജുവാര്യര്, സര്ക്കാരിന് തിരിച്ചടി
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വനിതാ മതിലിൽനിന്നു നടി മഞ്ജു വാര്യർ പിൻമാറി. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് മഞ്ജു പിൻമാറ്റം പ്രഖ്യാപിച്ചത്. വനിതാമതിലിനെ അനുകൂലിച്ചുള്ള വീഡിയോ രാവിലെ പുറത്തുവന്നതിനു പിന്നാലെയാണ് വൈകുന്നേരം പിൻമാറിക്കൊണ്ടുള്ള പോസ്റ്റും വന്നത്. വനിതാ മതിലിനു രാഷ്ട്രീയ നിറം വന്നുചേർന്നത് അറിഞ്ഞിരുന്നില്ലെന്നും പാർട്ടികളുടെ കൊടികളുടെ നിറത്താൽ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം തനിക്കില്ലെന്നും മഞ്ജു പറഞ്ഞു. കലയാണ് തന്റെ രാഷ്ട്രീയമെന്നും അതിനപ്പുറം തനിക്കൊന്നുമില്ലെന്നും മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം… സംസ്ഥാന സർക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാൻ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകൾക്കുവേണ്ടിയുള്ള ഒരു സർക്കാർ ദൗത്യം എന്ന ധാരണയിലാണ് വനിതാ മതിൽ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേർന്നത് ഞാൻ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ…
Read Moreഎടത്വായിൽ റോഡരികിൽ കൂട്ടിയിട്ടിരുന്ന മെറ്റലിൽ കയറി സ്കൂൾ ബസ് മറിഞ്ഞു; രാമങ്കരി സഹൃദയ സ്പെഷൽ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്; പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി
എടത്വ: റോഡരികിൽ കൂട്ടിയിട്ടിരുന്ന മെറ്റലിൽ കയറി നിയന്ത്രണം വിട്ട് സ്കൂൾ ബസ് മറിഞ്ഞു. തായങ്കരിക്കു സമീപം ഇന്നുരാവിലെ ഒന്പതരയോടെയായിരുന്നു അപകടം. രാമങ്കരി സഹൃദയ സ്പെഷൽ സ്കൂളിന്റെ ബസ് ആണ് മറിഞ്ഞത്. ബസ് ജീവനക്കാരെ കൂടാതെ 12കുട്ടികൾ ബസിൽ ഉണ്ടായിരുന്നതായാണ് വിവരം. ഇവരിൽ മൂന്നുപേരെ ചന്പക്കുളം ഗവണ്മന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് സൈഡിലെ മെറ്റൽ കൂനയിൽ നിന്നും മെറ്റൽ റോഡിലേക്കു പരന്നു കിടക്കുകയായിരുന്നു. ഇതിലേക്ക് ബസ് കയറിയ ഉടനെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് സമീപത്തെ തോട്ടിലേക്ക് ബസ് മറിയാതിരുന്നത്. മെറ്റൽ കൂന കിടക്കുന്നതിനു സമീപം റോഡിൽ വളവുമുണ്ട്. രാമങ്കരി, കണ്ടങ്കരി, തായങ്കരി പ്രദേശങ്ങളിലെ കുട്ടികളുമായി സ്കൂളിലേക്കു പോകുകയായിരുന്നു ബസ്. ഒരുവശം ചരിഞ്ഞു വീണതിനാൽ പല കുട്ടികളുടെയും തലയിടിച്ചു ചുണ്ടുപൊട്ടിയുമൊക്കെയാണ് പരിക്കേറ്റിരിക്കുന്നത്. വണ്ടി ഉയർത്തി മാറ്റാൻ ജെസിബി അടക്കം എത്തിച്ചു. രാമങ്കരിഎടത്വ പോലീസും ഫയർഫോഴ്സും അടക്കം സംഭവസ്ഥലത്ത്…
Read Moreദിവസവും മുക്കാല് ലിറ്റര് പാല് കുടിക്കും, ഒരു ലിറ്ററോളം മോരും; ഭക്ഷണ ശീലം വ്യക്തമാക്കി യതീഷ് ചന്ദ്ര
ദിവസേന മുക്കാല് ലിറ്ററോളം പാല് താന് കുടിക്കുമെന്ന് എസ് പി യതീഷ് ചന്ദ്ര. വീട്ടില് ദിവസം നാല് ലിറ്റര് പാല് വാങ്ങിക്കും. ഇതില് മുക്കാല് ലിറ്ററും താന് തന്നെ കുടിക്കുമെന്നും ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില് യതീഷ് ചന്ദ്ര പറയുന്നു. വലിയ ബൗള് തൈര് ദിവസം മൂന്ന് നേരവും കഴിക്കും. ഇതുകൂടാതെ ഒരു ലിറ്ററോളം മോരും കുടിക്കും. എല്ലാ ഭക്ഷണത്തിലും നെയ്യ് ചേര്ക്കണമെന്ന് നിര്ബന്ധമുണ്ട്. വെജിറ്റേറിയനായതിനാല് സദ്യ ഇഷ്ടമാണ്. കര്ണാടക ദാവന്ഗിരി സ്വദേശിയായ താന് ഷീലയുടെ ബന്ധുവാണെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ട്. ഷീലയെ അറിയില്ല. കാര്യമായി മലയാള സിനിമ കണ്ടിട്ടില്ലെന്നും യതീഷ് ചന്ദ്ര പറയുന്നു
Read Moreനായകനെതിരെ ലൈംഗിക ആരോപണം: നടിക്ക് ചാനല് നഷ്ടപരിഹാരമായി നല്കിയത് 68 കോടി
യു.എസ്. ടിവി സിബിഎസില് സംപ്രേഷണം ചെയ്ത ‘ബുള്’ എന്ന സീരിയലിലെ നായകനെതിരെ നടി ആരോപണമുന്നയിച്ചപ്പോള് ചാനല് നഷ്ടപരിഹാരമായി നല്കിയത് 68 കോടി രൂപ (9.5 കോടി ഡോളര്). പ്രധാനവേഷം കൈകാര്യം ചെയ്യുന്ന മൈക്കല് വെതര്ലിക്കെതിരായുള്ള ലൈംഗിക ആരോപണത്തെത്തുടര്ന്നാണ് ചാനല് നടിക്ക് നഷ്ടപരിപരിഹാരം നല്കിയത്. അമേരിക്കന് ചലച്ചിത്രതാരവും മോഡലുമായ എലിസ ദുഷ്കുവാണ് നടനെതിരെ ആരോപണം ഉന്നയിച്ചത്. 2017ലായിരുന്നു സംഭവം. ചിത്രീകരണ സമയത്ത് മൈക്കല് തന്റെ ശരീര ഘടനയെക്കുറിച്ച് മോശമായി അഭിപ്രായപ്പെടുകയും ലൈംഗിക ചുവയുള്ള തമാശകള് പറയുകയും മറ്റ് അഭിനേതാക്കളുടേയും അണിയറപ്രവര്ത്തകരുടേയും മുന്നില്വച്ച് പീഡിപ്പിക്കാന് ശ്രമിച്ചതായും ചൂണ്ടിക്കാട്ടിയായിരുന്നു ദുഷ്കുവിന്റെ പരാതി. പരാതിയില് ദുഷ്കു ഉന്നയിച്ച ആരോപണങ്ങള് അംഗീകരിച്ചെങ്കിലും ലൈംഗിക പീഡനം നടന്നില്ലെന്നായിരുന്നു മൈക്കല് പ്രതികരിച്ചത്. തുടര്ന്ന് സിബിഎസിക്കെതിരായി നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നും ദുഷ്കു ചാനല് അധികൃതരെ അറിയിച്ചു.
Read More