മുംബൈ: സുപ്രീംകോടതി വിധി ലംഘിച്ച് പടക്കം പൊട്ടിച്ച നൂറ് പേർക്കെതിരെ മുംബൈയിൽ കേസ്. പടക്കങ്ങൾ പൊട്ടിക്കുന്നതിന് സുപ്രീകോടതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതു ലംഘിച്ചവർക്കെതിരെയാണ് മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിച്ചവർക്കെതിരെയാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് 53 കേസുകൾ രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു. രാത്രി എട്ട് മുതൽ പത്ത് വരെ പടക്കം പൊട്ടിക്കാനാണ് സുപ്രീംകോടതി അനുമതി നൽകിയത്. ഇത് ലംഘിച്ചവർക്കെതിരെയാണ് കേസ്. നവംബർ അഞ്ച് മുതൽ എട്ട് വരെയുള്ള കണക്കാണിതെന്നും മുംബൈ പോലീസ് വക്താവ് പറഞ്ഞു. അതേസമയം 2,500 കിലോ അനധികൃത പടക്കങ്ങളാണ് ഡൽഹിയിൽനിന്നും പോലീസ് ദീപാവലിയോട് അനുബന്ധിച്ച് പിടിച്ചെടുത്തത്.
Read MoreCategory: Loud Speaker
ഭാര്യയുടെ അവിഹിതബന്ധം വിദേശത്തായിരുന്ന ദിലീപ് അറിഞ്ഞു; ഭര്‍ത്താവിനെ വാഹനമിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച യുവതിയും കാമുകനും കുടുങ്ങി; സംഭവം കാക്കനാട്
കാക്കനാട്: ഭർത്താവിനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യയെയും കാമുകനെയും തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പാലക്കാടു നിന്നാണ് ഇരുവരെയും പിടികൂടിയത്. കഴിഞ്ഞ മാസം 28ന് വൈകിട്ട് സീപോർട്ട്-എയർ പോർട്ട് റോഡിൽ പൂജാരി വളവിലായിരുന്നു കേസിനാസ്പദമായ സംഭവം. കളമശേരി സ്വദേശി ദിലീപ് ഭാര്യ ഐശ്വര്യ(36)യെ ജോലി സ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടുവരാൻ ചെന്നപ്പോൾ ഇവർ ഓട്ടോ ഡ്രൈവറായ വരാപ്പുഴ മാടവനയിൽ ഡെൽസണുമായി അയാളുടെ ഓട്ടോയിൽ സംസാരിച്ചിരിക്കുന്നതായി കണ്ടു. തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ഡെൽസൺ ദീലീപ് സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോയിൽ ഇടിച്ച് തെറുപ്പിച്ചശേഷം ഐശ്വര്യയുമായി കടന്നുകളയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഭർത്താവ് ആശുപത്രിയിൽ ചികിൽസ തേടി. ദീർഘനാൾ വിദേശത്തായിരുന്ന ദിലീപ് അടുത്തിടെയാണ് നാട്ടിലെത്തിയത്. ഐശ്വര്യയുടെയും ഡെൽസണിന്റെയും വഴിവിട്ട ബന്ധത്തെ സംബന്ധിച്ച് ഇയാൾ കളമശേരി പോലീസിൽ നേരത്തെ പരാതി നൽകിയിരുന്നതായും വിവരമുണ്ട്. മൊബൈൽ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് എസ്ഐമാരായ ഷാജു, ഷെബാബ്…
Read Moreമദ്യലഹരിയില്‍ വിദ്യാര്‍ഥിനി ഓടിച്ച വാഹനം മറ്റൊരു കാറിലിടിച്ചു യുവതി മരിച്ചു; യുവതിയുടെ മകളുടെ കണ്ണിന് ഗുരുതര പരിക്ക്
ന്യൂഡൽഹി: മദ്യപിച്ച പെണ്‍കുട്ടി അമിതവേഗത്തിൽ ഓടിച്ച വാഹനം മറ്റൊരു കാറിലിടിച്ച് യുവതി മരിച്ചു. മകൾക്കു ഗുരുതരമായി പരിക്കേറ്റു. ഡൽഹിയിലെ പഞ്ചാബി ബാഗിൽ ശനിയാഴ്ച രാത്രിയായിരുന്നു അപകടം. ഛത്തർപൂരിൽനിന്നു ആദർശ് നഗറിലെ വീട്ടിലേക്കു മടങ്ങവെയാണ് പൂനം സർദാനയും ഭർത്താവും മകളും സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറിയത്. ഡിവൈഡറിനു മുകളിലൂടെ പാഞ്ഞെത്തിയാണു കാർ പൂനം സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ചത്. കാർ ഓടിച്ചിരുന്ന ശിവാനി മാലിക് എന്ന ഇരുപത്തിരണ്ടുകാരി മദ്യപിച്ച നിലയിലായിരുന്നു. ഡൽഹി സർവകലാശാല വിദ്യാർഥിനിയാണ് ഇവർ. ഉടൻതന്നെ അപകടത്തിൽപ്പെട്ട പൂനത്തെയും മകളെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മകളുടെ കണ്ണിനാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. കുട്ടിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അപകടമുണ്ടാക്കിയ ശിവാനി മാലിക്കിനും ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തുക്കൾക്കും നിസാര പരിക്കേറ്റിട്ടുണ്ട്. ശിവാനിക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശിവാനിയുടെ പിതാവ് ഡൽഹി…
Read Moreതന്ത്രി വിളിച്ചോ എന്നറിയില്ല, മറ്റാരെങ്കിലുമാവാം! കണ്ഠരര് രാജീവരുടെ പേര് താൻ പറഞ്ഞിട്ടിട്ടില്ല; മലക്കംമറിഞ്ഞ് ശ്രീധരൻപിള്ള
കോഴിക്കോട്: ശബരിമല തന്ത്രി നിയമോപദേശം തേടി തന്നെ ഫോണ്‍ വിളിച്ചെന്ന മുൻ പരാമർശത്തിൽ മലക്കംമറിഞ്ഞ് ബിജെപി അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. നടയടക്കുന്നതു സംബന്ധിച്ചു തന്നെ വിളിച്ചില്ലെന്നു തന്ത്രി പറഞ്ഞെങ്കിൽ അതാണ് ശരിയെന്നും കണ്ഠരര് രാജീവരുടെ പേര് താൻ പറഞ്ഞിട്ടില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു. നടയടയ്ക്കുന്നത് സംബന്ധിച്ച് തന്നെ വിളിച്ചില്ലെന്നു തന്ത്രി പറഞ്ഞെങ്കിൽ അതാണ് ശരി. കണ്ഠരര് രാജീവരുടെ പേര് ഞാൻ പറഞ്ഞിട്ടില്ല. തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താൻ ഉദ്ദേശിച്ചത്. ആരാണ് വിളിച്ചതെന്ന് ഓർമയില്ല. ആ കുടുംബത്തിലെ മറ്റാരെങ്കിലുമാവാം. അന്നും ഞാൻ പറഞ്ഞത് അങ്ങനെയാണ്. പക്ഷേ എന്റെ വാക്കുകൾ ജനങ്ങൾ തെറ്റിദ്ധരിക്കുകയായിരുന്നു- ശ്രീധരൻപിള്ള പറഞ്ഞു. ശബരിമലയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐജി ശ്രീജിത്ത് രണ്ടു സ്ത്രീകളുമായി സന്നിധാനത്തിന് അടുത്തെത്തിയപ്പോൾ ശബരിമല തന്ത്രി കണ്ഠരര് രാജീവര് തന്നെ വിളിച്ച് നിയമോപദേശം തേടിയിരുന്നുവെന്നും നട അടയ്ക്കാൻ താൻ നിർദേശിച്ചെന്നുമായിരുന്നു ശ്രീധരൻപിള്ളയുടെ മുൻ പരാമർശം.…
Read Moreകണ്ണില്ലാത്ത ക്രൂരത! ട്രെയിനിൽ പുക വലിക്കുന്നതു വിലക്കി; ഗർഭിണിയെ കഴുത്തുഞെരിച്ചു കൊന്നു
ഷാജഹാൻപുർ: ട്രെയിനിൽ പുക വലിക്കുന്നതു വിലക്കിയ ഗർഭിണിയെ സഹയാത്രികൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ചിനാത് ദേവി (45) യാണു വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. പഞ്ചാബിൽനിന്നു ബിഹാറിലേക്കുള്ള ജാലിയൻവാല എക്സ്പ്രസിലായിരുന്നു സംഭവം. കുടുംബത്തോടൊപ്പം ജനറൽ ബോഗിയിൽ യാത്ര ചെയ്തിരുന്ന ചിനാത് ദേവിക്കു സമീപമിരുന്നു സോനു യാദവ് എന്നയാൾ പുക വലിച്ചു. ചിനാത് ദേവി ഇതിനെ എതിർത്തു. രൂക്ഷമായ തർക്കത്തിനൊടുവിൽ സോനു യാദവ് ചിനാത് ദേവിയുടെ കഴുത്തുഞെരിക്കുകയായിരുന്നു. ഷാജഹാൻപൂരിൽ ട്രെയിൻ നിർത്തിയ ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഛാട്ട് പൂജയ്ക്കായി ബിഹാറിലേക്കു കുടുംബത്തോടൊപ്പം പോകവെയാണ് ചിനാത് ദേവി ആക്രമിക്കപ്പെട്ടത്. സോനു യാദവിനെ അറസ്് ചെയ്തതായി പോലീസ് അറിയിച്ചു.
Read Moreഓട്ടോറിക്ഷ മിനിമം ചാര്‍ജ് 30 രൂപ; ടാക്സി 200 രൂപ! ഓട്ടോ, ടാക്സി നിരക്കു വര്‍ധനയ്ക്കു ശിപാര്‍ശ; കിലോമീറ്റര്‍ ചാര്‍ജിലും വര്‍ധനവ്
തിരുവനന്തപുരം: ഓട്ടോ, ടാക്സി നിരക്കുകൾ വർധിപ്പിക്കണമെന്ന് ശിപാർശ. ജസ്റ്റീസ് രാമചന്ദ്രൻ നായർ കമ്മീഷനാണ് നിരക്ക് വർധനവ് സംബന്ധിച്ചു സർക്കാരിനു ശിപാർശ സമർപ്പിച്ചത്. ഓട്ടോറിക്ഷ മിനിമം ചാർജ് 20 രൂപയിൽനിന്ന് 30 രൂപയാക്കണമെന്നും ടാക്സി നിരക്ക് 150 രൂപയിൽനിന്ന് 200 ആക്കണമെന്നുമാണ് കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. കിലോമീറ്റർ ചാർജിലും വർധനവ് നിർദേശിക്കുന്നുണ്ട്. റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കുമെന്നാണു സൂചന.
Read Moreസനലിന്റെ മരണം: ഡിവൈഎസ്പി കീഴടങ്ങിയേക്കുമെന്ന് സൂചന; ഡിവൈഎസ്പിയെ തേടി രണ്ടു സംഘങ്ങൾ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സനൽകുമാർ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാർ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന. ഡിവൈഎസ്പി കൊല്ലത്തെ കോടതിയിൽ കീഴടങ്ങാൻ ശ്രമിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന സൂചന. അതേസമയം സംഭവശേഷം ഒളിവിൽ പോയ ഡിവൈഎസ്പി ഹരികുമാറിനെ ഇതുവരെ പിടികൂടാത്തതിൽ നെയ്യാറ്റിൻകരയിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് നിലവിൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഹരികുമാർ തമിഴ്നാട്ടിലേക്ക് കടന്നതായാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് തമിഴ്നാട്ടിൽ അന്വേഷണങ്ങൾ നടത്തിയിരുന്നു. ഹരികുമാര്‍ സനലിന്റെ മരണവിവരം അറിഞ്ഞ ശേഷമാണ് ഒളിവിൽ പോയത്. പോലീസ് നീക്കങ്ങള്‍ ഹരികുമാർ കൃത്യമായി അറിഞ്ഞിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിക്കുന്ന വിവരം. തിങ്കളാഴ്ച രാത്രി വാക്കുതർക്കത്തിനിടെ ഡിവൈഎസ്പി പിടിച്ചു തള്ളിയതിനെ തുടർന്നാണ് സനൽ വാഹനമിടിച്ച് മരിച്ചത്. ഡിവൈഎസ്പിയെ തേടി രണ്ടു സംഘങ്ങൾ തിരുവനന്തപുരം: നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ യുവാവിനെ കാറിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തിയെന്ന കേസിൽ…
Read Moreവിദ്യാർഥിനിയുമായി നാടുവിട്ട യുവാവ് അറസ്റ്റിൽ; മുളന്തുരുത്തിക്ക് സമീപത്തെ ക്ഷേത്രത്തിലെ ശാന്തിക്കാരനാണ് യുവാവ്; സംഭവം ഇങ്ങനെ…
ചേർത്തല: എസ്എസ്എൽസി വിദ്യാർഥിനിയുമായി നാടുവിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം തലയാഴം ആറാട്ടുപുഴ വീട്ടിൽ അരുണി (ആൽബി-20) നെയാണ് പോക്സോ വകുപ്പുപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. മുളന്തുരുത്തിക്ക് സമീപത്തെ ക്ഷേത്രത്തിലെ ശാന്തിക്കാരനാണ് അരുണ്‍. ചേർത്തല സ്വദേശിനിയായ പെണ്‍കുട്ടി ഇവിടെ ബന്ധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് ഇയാളുമായി പരിചയപ്പെട്ടത്. കഴിഞ്ഞ രണ്ടിനായിരുന്നു പെണ്‍കുട്ടിയെ കാണാതായത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയും മൂന്നിന് ഇരുവരെയും ചേർത്തലയിൽ നിന്ന് പിടികൂടുകയും ചെയ്തു. രണ്ടിനു വൈകുന്നേരം കോഴിക്കോട്ടേക്ക് ബസിൽ പോയെങ്കിലും പോലീസിൽ പരാതി നൽകിയതായി വീട്ടുകാർ ഇവരെ ഫോണിൽ അറിയിച്ചതിനെ തുടർന്ന് അടുത്ത ബസിൽ തിരികെ വീട്ടിലേക്ക് പോരുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിന് ആദ്യം മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും അന്ന് വീട്ടുകാർക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു. എന്നാൽ പിന്നീട് നടന്ന കൗണ്‍സിലിംഗിൽ പെണ്‍കുട്ടി യുവാവ് ഉപദ്രവിച്ച വിവരങ്ങൾ പറയുകയായിരുന്നു. തുടർന്ന് പോലീസ് വീണ്ടും പെണ്‍കുട്ടിയുടെ…
Read Moreതീരുമാനത്തില്‍നിന്നു പിന്നോട്ടില്ല! വിവാഹമോചനം സമ്മതിച്ചില്ലെങ്കില്‍ വീട്ടിലേക്കില്ലെന്നു ലാലു പ്രസാദ് യാദവിന്റെ മകന് തേജ്പ്രതാപ്
പാറ്റ്ന: ബിഹാറിലെ മുൻ മന്ത്രിയും ആർ.ജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ് എംഎൽഎയുടെ വിവാഹമോചനശ്രമങ്ങൾ കൂടുതൽ വൈകാരിക തലങ്ങളിലേക്ക്. തനിക്കൊപ്പം നിന്നില്ലെങ്കിൽ ഇനി വീട്ടിലേക്കു മടങ്ങിപ്പോകില്ലെന്നാണു ഇപ്പോൾ ഹരിദ്വാറിൽ കഴിയുന്ന തേജ് പ്രതാപിന്റെ പ്രഖ്യാപനം. അനുജൻ തേജസ്വി യാദവിനു പിറന്നാൾ ആശംസകൾ നേർന്ന് ഒരു ടെലിവിഷൻ ചാനലിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് വിവാഹമോചന തീരുമാനത്തിൽനിന്നു പിന്നോട്ടില്ലെന്ന നിലപാട് തേജ് പ്രതാപ് ആവർത്തിച്ചത്. ശനിയാഴ്ച റാഞ്ചിയിലെ ആശുപത്രിയിൽ കഴിയുന്ന ലാലു പ്രസാദ് യാദവിനെ സന്ദർശിച്ചശേഷം തേജ് പ്രതാപ് ബോധ്ഗയയിലേക്കു വരികയായിരുന്നു. വിവാഹമോചിതനാകാനുള്ള മകന്റെ തീരുമാനത്തിൽ ലാലു നിരാശനാണ്. കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷയനുഭവിക്കുന്ന ലാലു ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ കഴിഞ്ഞദിവസമാണ് ആശുപത്രിയിലായത്. അതിനിടെയാണ് പുതിയ തലവേദനയായി തേജ് പ്രതാപിന്റെ പ്രശ്നങ്ങൾ.
Read Moreഅതിക്രൂരമായ പീഡനം! യുവതിയെ മുൻ ഭർത്താവും കൂട്ടുകാരും പീഡിപ്പിച്ചു കൊന്നു; യുവതിയുടെ സ്വകാര്യഭാഗത്ത് ഇവർ കമ്പ് കയറ്റി
റാഞ്ചി: ജാർഖണ്ഡിൽ യുവതിയെ മുൻ ഭർത്താവ് ഉൾപ്പെടെ മൂന്നു പേർ അതിക്രൂരമായി കൂട്ടമാനഭംഗത്തിനിരയാക്കി കൊന്നു. ജാർഖണ്ഡിലെ ജാംതാര ജില്ലയിൽ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. യുവതി കാളി പൂജ കാണുന്നതിനുപോയതായിരുന്നു. യുവതിയുടെ മുൻ ഭർത്താവും കൂട്ടുകാരും ഈസമയം ഇവരെ തട്ടിക്കൊണ്ടുപോയി. വയലിൽ എത്തിച്ച് മാനഭംഗത്തിനിരയാക്കുകയും ചെയ്തു. അതിക്രൂരമായാണ് പീഡിപ്പിച്ചത്. മാനഭംഗപ്പെടുത്തിയ ശേഷം യുവതിയുടെ സ്വകാര്യഭാഗത്ത് ഇവർ കമ്പ് കയറ്റി. അടുത്ത ദിവസം രാവിലെയാണ് യുവതിയെ സമീപത്തെ വയലിൽ കണ്ടെത്തുന്നത്. നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ മുൻ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു രണ്ടു പേർക്കായി തെരച്ചിൽ ആരംഭിച്ചു.
Read More