ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്: അടുത്ത ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും

ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ തുടർച്ചയായ മൂന്ന് ദിവസത്തെ പണിമുടക്ക് ജനജീവിതത്തെ ബാധിക്കാതിരിക്കാൻ അടുത്ത ഞായറാഴ്ച (27 സെപ്റ്റംബർ 2026 ) രാജ്യത്തെ ബാങ്കുകൾ പ്രവർത്തിക്കാൻ തീരുമാനമായി.

സെപ്റ്റംബർ 28 മുതൽ 30 വരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ (യുഎഫ്ബിയു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാർ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനു തൊട്ടുമുൻപുള്ള ദിവസങ്ങൾ നാലാം ശനിയാഴ്ചയും ഞായറാഴ്ചയും ആയതിനാൽ ഫലത്തിൽ അഞ്ച് ദിവസത്തോളം ബാങ്കിംഗ് സേവനങ്ങൾ തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് റിസർവ് ബാങ്കിന്‍റെ അനുമതിയോടെ കേന്ദ്രസർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

സെപ്റ്റംബർ 30 ബാങ്കുകളുടെ അർധവാർഷിക കണക്കെടുപ്പ് നടക്കുന്ന ദിവസമാണ്. ട്രഷറി പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് ഈ തീയതി നിർണായകമാണ്. പണിമുടക്ക് ബാങ്കുകളുടെ കണക്കെടുപ്പുകളെയും വിപണി ക്രമീകരണങ്ങളെയും ബാധിച്ചേക്കാം.

ഈ സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് ഇടപാടുകൾ നേരത്തെ പൂർത്തിയാക്കാനും ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും ബാങ്കുകൾ ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Related posts

Leave a Comment