സുഷമ സ്വരാജ് തായ്ലന്റ് എമ്പസിയുമായി ബന്ധപെട്ടു; കമ്പോഡിയയില്‍ തടവിലാക്കപ്പെട്ടിരുന്ന വില്‍സണ്‍ രാജും സജീവും ഇന്ന് നാട്ടിലെത്തും

കൊ​ട്ടാ​ര​ക്ക​ര: ഒ​രു മാ​സ​മാ​യി ക​മ്പോ​ഡി​യ​യി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ടി​രു​ന്ന വി​ൽ​സ​ൺ രാ​ജ്, സ​ജീ​വ് എന്നിവർ ഇ​ന്ന് നാ​ട്ടി​ലെ​ത്തും. വി​ദേ​ശ കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് താ​യ്‌​ല​ന്‍റ് എ​മ്പ​സി​യു​മാ​യി ബ​ന്ധ​പെ​ട്ടു ഇ​വ​രെ വീ​ട്ടു ത​ട​ങ്കി​ൽ നി​ന്നും മോ​ചി​പ്പി​ച്ചു എ​മ്പ​സി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​ർ സ്വ​ദേ​ശി വി​ത്സ​ൺ​രാ​ജ്, ക​ണ്ണ​ന​ല്ലു​ര് സ്വ​ദേ​ശി സ​ജീ​വും താ​യ്‌​ല​ന്‍റ് ക​മ്പോ​ഡി​യ​യി​ൽ പു​ത്തൂ​രി​ലെ ഒ​രു വ്യ​ക്തി വാ​ട​ക​ക്ക് എ​ടു​ത്ത ബി​ൽ​ഡി​ങ്ങി​ൽ റ​ബ്ബ​ർ ഫാ​ക്ട​റി​യി​ൽ ജോ​ലി ചെ​യ്യ്തു വ​രി​ക​യാ​യി​രു​ന്നു. ഈ ​ഫാ​ക്ട​റി ക​ത്തി​ന​ശി​ക്കു​ക​യും വി​ൽ​സ​ണും സ​ജീ​വും അ​റി​യാ​തെ പു​ത്തൂ​ർ സ്വ​ദേ​ശി നാ​ട്ടി​ലേ​ക്കു പോ​രു​ക​യു​മാ​യി​രു​ന്നു. കെ​ട്ടി​ടം ഉ​ട​മ​യാ​യ കം​ബോ​ഡി​യ സ്വ​ദേ​ശി സ​ജീ​വി​നെ​യും വി​ത്സ​നെ​യും ന​ഷ്ട പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് വീ​ട്ടു​ത​ട​വി​ലാ​ക്കു​ക​യും ചെ​യ്തി​രു​ന്നു . ഫാ​ക്ട​റി ​ഉ​ട​മ കൂ​ടി കൈ​വി​ട്ട​തോ​ടെ ഇ​വ​രു​ടെ വീ​ട്ടു​കാ​ർ സു​ഷ​മ​സ്വ​രാ​ജി​ന്‍റെ സ​ഹാ​യം അ​ഭ്യ​ർഥി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​ത്രി 12 ഓടെ വി​മാ​നം മാ​ർ​ഗം തി​രു​വ​ന്ത​പു​ര​ത്തു എ​ത്തി​ച്ചേ​രും.

Read More

അക്കൗണ്ട് സംബന്ധമായ രഹസ്യവിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്നത് എങ്ങനെ ? ഓണ്‍ലൈന്‍ തട്ടിപ്പുസംഘം വൃദ്ധദമ്പതികളുടെ പണം കവര്‍ന്നു; സംഭവം ഇങ്ങനെ…

മാ​വേ​ലി​ക്ക​ര: ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പു​സം​ഘം മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ വൃ​ദ്ധ ദ​ന്പ​തി​ക​ളു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നും 30,000 രൂ​പ ത​ട്ടി​യെ​ടു​ത്തു. മാ​വേ​ലി​ക്ക​ര കൊ​റ്റാ​ർ​കാ​വ് പു​ളി​മൂ​ട്ടി​ൽ ജോ​ർ​ജ് ജോ​ണ്‍ (74) ഭാ​ര്യ എ​ൽ​സി (68) എ​ന്നി​വ​രു​ടെ ജോ​യി​ന്‍റ് അ​ക്കൗ​ണ്ടി​ലെ പ​ണ​മാ​ണ് ത​ട്ടി​പ്പി​ലൂ​ടെ ന​ഷ്ട​മാ​യ​ത്. അ​ക്കൗ​ണ്ടി​ലെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ പ​റ​ഞ്ഞ് വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ത്ത​ശേ​ഷ​മാ​യി​രു​ന്നു ത​ട്ടി​പ്പെ​ന്ന് ദ​ന്പ​തി​ക​ൾ പ​റ​യു​ന്നു. ര​ണ്ട് എ​ടി​എം കാ​ർ​ഡു​ക​ൾ ഉ​ണ്ടെ​ന്നും അ​തി​നാ​ൽ അ​വ​യു​ടെ ന​ന്പ​ർ വേ​ണ​മെ​ന്നും പ​റ​ഞ്ഞാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് 12.15 ഓ​ടെ വീ​ട്ടി​ലെ ലാ​ൻ​ഡ് ഫോ​ണ്‍ ന​ന്പ​റി​ലേ​ക്കാ​ണ് എ​സ്ബി​ഐ എ​ൻ​ആ​ർ​ഐ ശാ​ഖ​യി​ൽ നി​ന്നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഫോ​ണ്‍ കോ​ൾ എ​ത്തി​യ​ത്. എ​ൽ​സി ഫോ​ണ്‍ എ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യും പാ​ൻ​കാ​ർ​ഡു​മാ​യും ബ​ന്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും അ​ക്കൗ​ണ്ട് സം​ബ​ന്ധ​മാ​യ ര​ഹ​സ്യ​വി​വ​ര​ങ്ങ​ളും പ​റ​ഞ്ഞ് വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ത്തു. തു​ട​ർ​ന്ന് അ​ക്കൗ​ണ്ടി​ന് ര​ണ്ട് എ​ടി​എം കാ​ർ​ഡു​ക​ൾ ഉ​ണ്ടെ​ന്നും പ​റ​ഞ്ഞു. എ​ന്നാ​ൽ വി​വ​രം തെ​റ്റാ​ണെ​ന്നും ത​ന്‍റെ പ​ക്ക​ൽ…

Read More

നജീബിന്റെ തന്ത്രം പാളി! ആറുലക്ഷത്തിന്റെ ബീഡികളുമായി കോണ്‍ഗ്രസ് നേതാവ് പിടിയില്‍; ഓരോ കെട്ടിലും 20 വലിയ പായ്ക്കറ്റുകള്‍

ആ​​​ലു​​​വ: ആ​​​റു ല​​​ക്ഷം രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന അ​​​ജി​​​ത് ബ്രാ​​​ൻ​​​ഡി​​​ന്‍റെ വ്യാ​​​ജ ബീ​​​ഡി​​യു​​​മാ​​​യി കോ​​​ൺ​​​ഗ്ര​​​സ‌് നേ​​​താ​​​വ‌് പോ​​​ലീ​​​സ‌് പി​​​ടി​​​യി​​​ൽ. ആ​​​ലു​​​വ കോ​​​ൺ​​​ഗ്ര​​​സ‌് നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ലം സെ​​​ക്ര​​​ട്ട​​​റി എ​​​ട​​​യ​​​പ്പു​​​റം മ​​​ന​​​യ‌്ക്ക​​​ല​​​ത്തൂ​​​ട്ട‌് ന​​​ജീ​​​ബി​​​നെ (40) യാ​​​ണ‌് ആ​​​ലു​​​വ ഈ​​​സ‌്റ്റ‌് പോ​​​ലീ​​​സ‌് പി​​​ടി​​​കൂ​​​ടി​​​യ​​​ത‌്. പ​​​ശ‌്ചി​​​മ ബം​​​ഗാ​​​ളി​​​ലെ അ​​​ജി​​​ത‌് ബീ​​​ഡി​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള 20 വ്യാ​​​ജ ബീ​​​ഡി കെ​​ട്ടു​​ക​​ളു​​മാ​​യി ആ​​ലു​​വ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ൻ പ​​രി​​സ​​ര​​ത്തു​​നി​​ന്നാ​​ണു ന​​​ജീ​​​ബി​​​നെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഓ​​​രോ കെ​​​ട്ടി​​​ലും 20 വ​​ലി​​യ പാ​​​യ‌്ക്ക​​​റ്റു​​​ക​​​ളാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത‌്. സം​​​ശ​​​യി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ അ​​​ഞ്ച‌് കെ​​​ട്ടു​​​ക​​​ൾ വ്യാ​​​ജ​​​ന​​​ല്ലാ​​​ത്ത​​​തും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. പു​​​റം​​​ക​​​വ​​​റി​​ൽ അ​​​ജി​​​ത്‌ ബീ​​​ഡി​​​യെ​​​ന്ന‌ു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​ശേ​​​ഷം മ​​​റ്റ‌ു ബീ​​​ഡി​​​യാ​​​ണ‌് ഒ​​​രോ പാ​​​യ‌്ക്ക​​​റ്റി​​​ലു​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട‌്. പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ൽ​​നി​​​ന്നു ട്രെ​​​യി​​​ൻ മാ​​​ർ​​​ഗം ആ​​​ലു​​​വ റെ​​​യി​​​ൽ​​​വേ സ‌്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​ച്ചു വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ക​​​യാ​​​ണ് ചെ​​​യ്തി​​രു​​ന്ന​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഇ​​​ത​​​ര സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ച​​​ര​​​ക്കെ​​​ത്തി​​ക്കു​​ന്ന​​​ത്. ബീ​​​ഡി​​​ക്കെ​​​ട്ടു​​​ക​​​ൾ പി​​​ക്ക‌്അ​​​പ‌് വാ​​​നി​​​ലേ​​​ക്ക‌് ക​​​യ​​​റ്റി വ​​​യ്ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു ന​​​ജീ​​​ബ് പി​​​ടി​​​യി​​ലാ​​കു​​​ന്ന​​​ത‌്. വ്യാ​​​ജ ബീ​​​ഡി​ വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്ന…

Read More

ശ​​​ബ​​​രി​​​മ​​​ല അ​​ക്ര​​മം: പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി തുടരുന്നു; സ്ത്രീ​ക​ള​ട​ക്കം 2061 പേ​ർ അ​റ​സ്റ്റി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ അ​​​ക്ര​​​മസം​​​ഭ​​​വ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള പോ​​​ലീ​​​സ് റെ​​​യ്ഡും അ​​​റ​​​സ്റ്റും ഇ​​​ന്ന​​​ലെ​​​യും തു​​​ട​​​ർ​​​ന്നു. ഇ​​​ന്ന​​​ലെ സ്ത്രീ​​​ക​​​ൾ അ​​​ട​​​ക്കം 2061 പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. 452 കേ​​​സു​​​ക​​​ളി​​​ലാ​​​യാ​​​ണ് അ​​​റ​​​സ്റ്റ്. ഇ​​​തി​​​ൽ 1500 പേ​​​രെ ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​യ​​​ച്ചു. മ​​​റ്റു​​​ള്ള​​​വ​​​രെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. അ​​​റ​​​സ്റ്റ് ഉ​​​ൾപ്പെടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​രു​​​മെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചെ​​​ങ്കി​​​ലും പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ ഹൈ​​​ക്കോ​​​ട​​​തി നി​​​രീ​​​ക്ഷ​​​ണ​​​മു​​​ണ്ടാ​​​യ​​​തോ​​​ടെ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ നി​​​ല​​​പാ​​​ടു മ​​​യ​​​പ്പെ​​​ടു​​​ത്തി. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണ​​​മാ​​​ണു പോ​​​ലീ​​​സ് വ്യാ​​​പ​​​ക റെ​​​യ്ഡും അറസ്റ്റും നടത്തിയത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം 1410 പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രിയും പു​​​ല​​​ർ​​​ച്ചെ​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ 651 പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി. നി​​​രീ​​​ക്ഷ​​​ണ കാ​​​മ​​​റ​​​ക​​​ളി​​​ലും മ​​​റ്റും ല​​​ഭി​​​ച്ച ചി​​​ത്ര​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് കൂ​​​ടു​​​ത​​​ൽ അ​​​ക്ര​​​മി​​​ക​​​ളെ തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​താ​​​യി പോ​​​ലീ​​​സ് ഉ​​​ന്ന​​​ത​​​ർ പ​​​റ​​​യു​​​ന്നു. ഇ​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നാ​​​യി പോ​​​ലീ​​​സ് തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്. അ​​​റ​​​സ്റ്റി​​​ലാ​​​യ സ്ത്രീ​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ പോ​​​ലീ​​​സ് പു​​​റ​​​ത്തു​​…

Read More

അമ്മയെ ചികിത്സിക്കാന്‍ പണമില്ല; തന്റെ വൃക്ക വില്‍ക്കാനൊരുങ്ങിയ യുവാവിന് മനുഷ്യാവകാശ കമ്മീഷന്റെ കൈത്താങ്ങ്

തൃ​ശൂ​ർ: അ​മ്മ​യെ ചി​കി​ത്സി​ക്കു​ന്ന​തി​നു പ​ണം ക​ണ്ടെ​ത്താ​ൻ വൃ​ക്ക വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച യു​വാ​വി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ കൈ​ത്താ​ങ്ങ്. അ​മ്മ​യു​ടെ ചി​കി​ത്സാ ചെ​ല​വ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. അ​മ്മ​യെ ചി​കി​ത്സി​ക്കാ​ൻ മ​ക​ൻ സു​മേ​ഷ് ത​ന്‍റെ വൃ​ക്ക വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച പ​ത്ര​വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്. ത​ല​യി​ലെ ര​ക്ത​ധ​മ​നി പൊ​ട്ടി സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന തൃ​ശൂ​ർ നെ​ടു​പു​ഴ വ​ട്ട​പ്പി​ന്നി ഉ​ദ​യ​ന​ഗ​റി​ൽ ഓ​മ​ന​യു​ടെ ചി​കി​ത്സാ ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്നാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ട​ത്. തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​ർ ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട്ട് കാ​രൂ​ണ്യ ബ​ന​വ​ല​ന്‍റ് ഫ​ണ്ടി​ൽ​നി​ന്നോ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്നോ ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മു​ള്ള പ​ണം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. ര​ണ്ട​ര​സെ​ന്‍റ് സ്ഥ​ല​വും ഓ​ടി​ട്ട വീ​ടു​മു​ണ്ടെ​ങ്കി​ലും അ​ത് സു​മേ​ഷി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ൾ​ക്ക് ചി​കി​ത്സ​യ്ക്കാ​യി പ​ണ​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. കൂ​ലി​വേ​ല ചെ​യ്യു​ന്ന സു​മേ​ഷ് അ​വി​വാ​ഹി​ത​നാ​ണ്. അ​മ്മ​യു​ടെ ജീ​വ​ൻ തി​രി​കെ വേ​ണ​മെ​ങ്കി​ൽ പ​ണം…

Read More

ഇത് തീക്കളിയാണ്! മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ്; പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ താഴെയിറക്കുമെന്ന് അമിത് ഷാ

കണ്ണൂർ: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഇതുമായി ബന്ധപ്പെട്ടുയരുന്ന പ്രതിഷേധങ്ങളെ‍യും വിശ്വാസികളെയും അടിച്ചമർ‌ത്താനാണ് സർക്കാർ ശ്രമിച്ചതെന്നും ഇനിയും ഈ ശ്രമം തുടർന്നാൽ സർക്കാരിനെ താഴെയിറക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. സമരത്തിനിറങ്ങിയ സാധാരണക്കാരായ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ സർക്കാർ അനാവശ്യമായി തടവിൽ വയ്ക്കുകയാണ്. ഇത്തരത്തിൽ അയ്യപ്പ ഭക്തരെ അടിച്ചമർത്തുന്നത് തീക്കളിയാണെന്നും കേരളത്തിൽ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും അമിത് ഷാ പറഞ്ഞു. കോടതികളെയും ഷാ വെറുതേ വിട്ടില്ല. അപ്രായോഗിക നിർദേശങ്ങൾ നൽകുന്നതിൽ നിന്ന് രാജ്യത്തെ കോടതികൾ പിന്മാറണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ശബരിമല വിഷയത്തിൽ ബിജെപിയുടെ ദേശീയ ശക്തി മുഴുവൻ ഭക്തർക്കൊപ്പമാണെന്നും വ്യക്തമാക്കി. കേരളത്തിന്‍റെ വികസനം നടപ്പാക്കാൻ ഇടതു വലതു മുന്നണികൾക്കാകില്ലെന്നും ബിജെപിക്ക് മാത്രമേ അതിന് കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ…

Read More

ശബരിമലയില്‍ യുവതീ പ്രവേശനം ! രാഷ്ട്രീയ പാര്‍ട്ടികള്‍ ‘മല’കയറുന്നു; സംഭവങ്ങള്‍ പുതിയ രാഷ്ട്രീയ മാനത്തിലേക്ക്

പി.​ടി. പ്ര​ദീ​ഷ് ക​ണ്ണൂ​ർ: ശ​ബ​രി​മ​ല​യി​ൽ യു​വ​തീ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​കൊ​ണ്ടു സു​പ്രീം​കോ​ട​തി വി​ധി​ക്കു​പി​ന്നാ​ലെ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ൾ പു​തി​യ രാ​ഷ്ട്രീ​യ മാ​ന​ത്തി​ലേ​ക്ക്. സു​പ്രീം​കോ​ട​തി വി​ധി എ​ന്തു​വി​ല​കൊ​ടു​ത്തും ന​ട​പ്പാ​ക്കാ​നു​റ​ച്ചു സി​പി​എ​മ്മും സ​ർ​ക്കാ​റും ഒ​രു​വ​ശ​ത്തും വി​ശ്വാ​സി​ക​ളു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കോ​ൺ​ഗ്ര​സും ബി​ജെ​പി​യും മ​റു​വ​ശ​ത്തും ശ​ക്ത​മാ​യി നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​രോ​പ​ണ-​പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളു​മാ​യി ഇ​രു​പ​ക്ഷ​വും ഇ​ട​ക്കി​ടെ രം​ഗം കൊ​ഴു​പ്പി​ക്കു​ന്നു​മു​ണ്ട്. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു തു​ട​ങ്ങി​യ ച​ർ​ച്ച​ക​ൾ പു​തി​യ അ​വ​കാ​ശ ത​ർ​ക്ക​ങ്ങ​ളി​ലേ​ക്കും എ​ത്തി​നി​ൽ​ക്കേ രാ​ഷ്ട്രീ​യ​നേ​ട്ട​ത്തി​നാ​യു​ള്ള ഈ ​പോ​രാ​ട്ട​ങ്ങ​ൾ എ​വി​ടെ ചെ​ന്ന​വ​സാ​നി​ക്കു​മെ​ന്ന് ആ​കാം​ക്ഷ​യോ​ടെ നോ​ക്കി​നി​ല്ക്കു​ക​യാ​ണു കേ​ര​ളം. സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രേ കേ​ര​ള​ത്തി​ല​ങ്ങോ​ളം വി​ശ്വാ​സി​ക​ൾ കൂ​ട്ട​മാ​യി തെ​രു​വി​ലി​റ​ങ്ങി​യ​തോ​ടെ​യാ​ണു സം​ഭ​വ​ത്തി​ലെ രാ​ഷ്ട്രീ​യ​ത്തെ കു​റി​ച്ചു മു​ഖ്യ​ധാ​ര​പാ​ർ​ട്ടി​ക​ൾ ചി​ന്തി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. എ​ൻ​എ​സ്എ​സ് പി​ന്തു​ണ​യോ​ടെ വി​വി​ധ അ​യ്യ​പ്പ​ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി നാ​മ​ജ​പ​യാ​ത്ര​ക​ൾ തു​ട​ങ്ങി​യ​ത്. ഈ ​പ്ര​തി​ഷേ​ധം പ​ട​ർ​ന്ന​തോ​ടെ യു​വ​തീ​പ്ര​വേ​ശ​ന​ത്തി​ന് അ​തു​വ​രെ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്ന ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം മ​ല​ക്കം​മ​റി​ഞ്ഞു. നേ​ര​ത്തേ ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ബി​ജെ​പി,…

Read More

സി​പി​എ​മ്മി​ൽ ഒ​റ്റ​പ്പെ​ട്ടു;  എ. ​പ​ത്മ​കു​മാ​ർ പു​റ​ത്തേ​ക്ക്?

പ​ത്ത​നം​തി​ട്ട: സി​പി​എം നേ​തൃ​ത്വ​വും സ​ർ​ക്കാ​രും കൈ​വി​ട്ട​തോ​ടെ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ സ്ഥാ​നം ഒ​ഴി​ഞ്ഞേ​ക്കും. ഇ​നി ഒ​രു വ​ർ​ഷം കൂ​ടി കാ​ലാ​വ​ധി ഉ​ണ്ടെ​ങ്കി​ലും ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ടു​ത്ത അ​തൃ​പ്തി നേ​രി​ടു​ന്ന എ. ​പ​ത്മ​കു​മാ​ർ ഇ​നി അ​ധി​ക​കാ​ലം പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​ണ്ടാ​കി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് സി​പി​എം നേ​തൃ​ത്വ​വും ന​ൽ​കു​ന്ന​ത്. പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്തു​നി​ന്നൊ​ഴി​യാ​ൻ പ​ത്മ​കു​മാ​റി​നു​മേ​ൽ ക​ടു​ത്ത സ​മ്മ​ർ​ദ​വു​മു​ണ്ട്. യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി വി​ധി വ​ന്ന​തു മു​ത​ൽ ദേ​വ​സ്വം ബോ​ർ​ഡ് സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി​ക്കു ക​ടു​ത്ത അ​തൃ​പ്തി​യു​ണ്ടാ​യി​രു​ന്നു. പി​ണ​റാ​യി വി​ജ​യ​ൻ എ.​പ​ത്മ​കു​മാ​റി​നെ വി​ളി​ച്ച് ഇ​ക്കാ​ര്യം അ​റി​യി​ക്കു​ക​യും ചെ​യ്ത​താ​ണ്. മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​ശേ​ഷം ത​ന്‍റെ വീ​ട്ടി​ൽ നി​ന്നും സ്ത്രീ​ക​ളാ​രും ശ​ബ​രി​മ​ല​യ്ക്കു പോ​കു​ന്നി​ല്ലെ​ന്നു ന​ട​ത്തി​യ പ്ര​സ്താ​വ​ന​യും പി​ണ​റാ​യി​യെ ചൊ​ടി​പ്പി​ച്ചു. പി​ന്നീ​ട് പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് സ്വീ​ക​രി​ച്ച നി​ല​പാ​ടും പ​ത്മ​കു​മാ​റി​നെ ഒ​റ്റ​പ്പെ​ടു​ത്തി. സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റി​ലും പ​ത്മ​കു​മാ​റി​ന്‍റെ…

Read More

ആ​ഘോ​ഷ​ങ്ങ​ൾ പ​രി​സ്ഥി​തി​ക്ക് ദോ​ഷ​മി​ല്ലാ​ത്തതാ​വ​ട്ടെ; ഡൽഹിയിൽ അന്തരീക്ഷ മലനീകരണം വർധിക്കുന്ന സാഹചര്യത്തിലാണ്   രാ​ഷ്‌ട്ര​പ​തിയുടെ ഓർമപ്പെടുത്തൽ

ന്യൂ​ഡ​ൽ​ഹി: ആ​ഘോ​ഷ​ങ്ങ​ൾ പ​രി​സ്ഥി​തി​ക്ക് ദോ​ഷ​മി​ല്ലാ​ത്തതാ​വ​ട്ടെ​യെ​ന്ന് രാ​ഷ്‌ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. ഉ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ പ​രി​സ്ഥി​തി​ക്ക് ദോ​ഷ​മി​ല്ലാ​തെ ആ​ഘോ​ഷി​ക്കാ​ൻ ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ അ​ദ്ദേ​ഹം സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഡ​ൽ​ഹി​യി​ൽ വാ​യു മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ഷ്ട്ര​പ​തി​യു​ടെ നി​ർ​ദേ​ശം. ഇ​ത് ഉ​ത്സ​വ​ങ്ങ​ളു​ടെ സ​മ​യ​മാ​ണ്. ഈ ​സ​മ​യ​ങ്ങ​ളി​ൽ ഡ​ൽ​ഹി പോ​ലു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ വാ​യു മ​ലി​നീ​ക​ര​ണം വ​ർ​ധി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്ത​ണ​മെ​ന്നും രാ​ഷ്ട്ര​പ​തി കൂ​ട്ടി​ച്ചേ​ർ​ത്തു. ദ​സ​റ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​ട​ക്കം പൊ​ട്ടി​ക്ക​ലും രാ​വ​ണ ദ​ഹ​ന​വു​മെ​ല്ലാം അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​ക്കിയിരുന്നു.

Read More

കോ​ണ്‍​ഗ്ര​സി​ന്‍റെ ത്യാ​ഗ​ങ്ങ​ൾ തീ​ർ​ച്ച​യാ​യും മോ​ദി അ​റി​ഞ്ഞി​രി​ക്ക​ണം; പ്രധാനമന്ത്രിക്കെതിരേ   ശ​ര​ത് പ​വാ​റിന്‍റെ വാക്കുകൾ ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി (എ​ൻ​സി​പി) അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​ർ രം​ഗ​ത്ത്. പ്ര​ധാ​ന​മ​ന്ത്രി നി​ര​ന്ത​രം നെ​ഹ്റു കു​ടും​ബ​ത്തെ ആ​ക്ഷേ​പി​ക്കു​ന്നു. എ​ന്നാ​ൽ രാ​ജ്യ​ത്തി​നു​വേ​ണ്ടി​യു​ള്ള നെ​ഹ്റു കു​ടും​ബ​ത്തി​ന്‍റെ ത്യാ​ഗ​ങ്ങ​ൾ മോ​ദി തീ​ർ​ച്ച​യാ​യും അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​രോ റാ​ലി​യി​ലും മോ​ദി പ​റ​യു​ന്നു, ഒ​രു കു​ടും​ബം ഈ ​രാ​ജ്യം ഭ​രി​ച്ച​താ​യി. എ​ന്നാ​ൽ ഈ ​കു​ടും​ബം രാ​ജ്യ​ത്തി​നാ​യി നി​ര​വ​ധി ത്യാ​ഗ​ങ്ങ​ൾ ചെ​യ്തു. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു പല ത​വ​ണ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു. ഇ​ന്ദി​രാ​ഗാ​ന്ധി​യും രാജീവ് ഗാ​ന്ധി​യും കൊ​ല്ല​പ്പെ​ട്ടു​വെ​ന്നും പ​വാ​ർ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തെ സം​ബ​ന്ധി​ച്ച് താ​ങ്ക​ൾ ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ എ​ത്ര​ത്തോ​ളം ഇത് സാ​ക്ഷാ​ത്ക​രി​ക്കാ​ൻ സാ​ധി​ച്ചു​വെ​ന്ന് താ​ങ്ക​ൾ പ​റ​യു​ന്നി​ല്ല. നി​ങ്ങ​ൾ ഒ​രു കു​ടും​ബ​ത്തെ കു​റി​ച്ച് മാ​ത്ര​മാ​ണ് പ​റ​യു​ന്ന​തെ​ന്നും പ​വാ​ർ കു​റ്റ​പ്പെ​ടു​ത്തി.

Read More