ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി മു​ങ്ങി​യ ഭ​ർ​ത്താ​വ് 15 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം പി​ടി​യി​ൽ; ബാംഗളൂരിൽ മറ്റൊരു വിവാഹം കഴിച്ച് ജീവിച്ചു വരുന്നതിനിടെയാണ് അറസ്റ്റിലായത്

ബം​ഗ​ളൂ​രു: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വാ​ല​ന്‍റൈ​ൻ​സ് ഡേ​യി​ൽ ഭാ​ര്യ​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മു​ങ്ങി​യ ഭ​ർ​ത്താ​വ് 15 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ബം​ഗ​ളൂ​രു​വി​ൽ പി​ടി​യി​ലാ​യി. ത​രു​ൺ ജി​നാ​രാ​ജ് (42) ആ​ണ് പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ ഇ​യാ​ൾ പേ​രും വി​ലാ​സ​വും മാ​റ്റി മ​റ്റൊ​രു വി​വാ​ഹം ചെ​യ്തു ക​ഴി​യു​ക​യാ​യി​രു​ന്നു. ര​ണ്ടാം ഭാ​ര്യ​യി​ൽ ഇ​യാ​ൾ​ക്ക് ര​ണ്ടു കു​ട്ടി​ക​ളു​മു​ണ്ട്. ആ​റു വ​ർ​ഷ​മാ​യി ബം​ഗ​ളൂ​രു​വി​ൽ ഇ​യാ​ൾ താ​മ​സി​ച്ചു​വ​രി​ക​യാ​ണ്. 2003 ഫെ​ബ്രു​വ​രി 14 ന് ​ആ​യി​രു​ന്നു ഭാ​ര്യ സ​ജി​നി​യെ ത​രു​ൺ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മൂ​ന്നു മാ​സ​മാ​സം മാ​ത്ര​മാ​യി​രു​ന്നു ദാ​മ്പ​ത്യ​ത്തി​ന്‍റെ ആ​യു​സ്. ബാ​സ്ക്ക​റ്റ് ബോ​ൾ പ​രി​ശീ​ല​ക​നാ​യി​രു​ന്ന ത​രു​ൺ ഭാ​ര്യ​യു​ടെ അ​ക്കൗ​ണ്ടി​ലെ 11,000 രൂ​പ​യും പി​ൻ​വ​ലി​ച്ചാ​ണ് കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ര​ക്ഷ​പെ​ട്ട​ത്.

Read More

പ്രാ​ർ​ഥി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്, എ​ന്നാ​ൽ ക്ഷേ​ത്രം അ​ശു​ദ്ധ​മാ​ക്കാ​ൻ അവകാശമില്ല; സ്മൃ​തി ഇ​റാ​നി​യുടെ വിവാദ പരാമർശത്തിനെതിരേ ബി​ഹാ​റി​ൽ കേ​സ്

പാ​റ്റ്ന: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ത്തി​നെ​തി​രെ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​ക്കെ​തി​രെ ബി​ഹാ​റി​ൽ കേ​സ്. ബി​ഹാ​റി​ലെ സി​താ​മാ​ർ​ഹി​യി​ലാ​ണ് മ​ന്ത്രി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. സ്ത്രീ​ക​ൾ​ക്ക് പ്രാ​ർ​ഥി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്, എ​ന്നാ​ൽ ക്ഷേ​ത്രം അ​ശു​ദ്ധ​മാ​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്നാ​യി​രു​ന്നു സ്മൃ​തി ഇ​റാ​നി​യു​ടെ പ്ര​സ്താ​വ​ന. സി​താ​മാ​ർ​ഹി ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​യ ഠാ​ക്കൂ​ർ‌ ച​ന്ദ​ൻ സിം​ഗ് ആ​ണ് കേ​സു ന​ൽ​കി​യ​ത്. മും​ബൈ​യി​ലെ ഒ​രു സ്വ​കാ​ര്യ ച​ട​ങ്ങി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വി​വാ​ദ പ്ര​സ്താ​വ​ന. കോ​ട​തി​വി​ധി​യെ​പ്പ​റ്റി ഒ​ന്നും പ​റ​യു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞി​ട്ടാ​ണു സ്മൃ​തി പ്ര​തി​ക​രി​ച്ച​ത്. ആ​ർ​ത്ത​വ ര​ക്തം പു​ര​ണ്ട നാ​പ്കി​ൻ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ കൊ​ണ്ടു​പോ​കി​ല്ല​ല്ലോ. അ​പ്പോ​ൾ പി​ന്നെ ക്ഷേ​ത്ര​ത്തി​ൽ ആ​കാ​മോ‍? പ്രാ​ർ​ഥി​ക്കാ​ൻ എ ​നി​ക്ക​വ​കാ​ശ​മു​ണ്ട്, അ​ശു​ദ്ധ​മാ​ക്കാ​ൻ അ​വ​കാ​ശ​മി​ല്ല- മ​ന്ത്രി പ​റ​ഞ്ഞു.

Read More

കൊഞ്ഞനംകുത്തലും മെക്കിട്ടുകയറ്റവും വേണ്ട; ആണും പെണ്ണും കെട്ട നിലപാട് സ്വീകരിക്കരുത്; പന്തളം കൊട്ടാരത്തോടു മന്ത്രി മണി

വ​യ​നാ​ട്: ശ​ബ​രി​മ​ല ക്ഷേ​ത്രം സം​ബ​ന്ധി​ച്ച പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ന്‍റെ നി​ല​പാ​ടി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി എം.​എം.​മ​ണി. സു​പ്രീം കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ കൊ​ട്ടാ​രം അ​ക്കാ​ര്യം കോ​ട​തി​യി​ൽ പോ​യി പ​റ​യ​ണ​മെ​ന്നും അ​ല്ലാ​തെ ആ​ണും പെ​ണ്ണും കെ​ട്ട നി​ല​പാ​ട് സ്വീ​ക​രി​ക്ക​രു​തെ​ന്നും മ​ണി പ​റ​ഞ്ഞു. പ​ന്ത​ളം കൊ​ട്ടാ​രം പ്ര​തി​നി​ധി​ക​ൾ വി​ഡ്ഢി​ത്തം പു​ല​ന്പു​ക​യാ​ണ്. സു​പ്രീം കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ കോ​ട​തി​യി​ൽ പോ​യി പ​റ​യ​ണം. കൊ​ഞ്ഞ​നം​കു​ത്തി​യി​ട്ടു കാ​ര്യ​മി​ല്ല. ശ​ബ​രി​മ​ല ഞ​ങ്ങ​ളു​ടെ പൂ​ർ​വി​ക സ്വ​ത്താ​ണ്, സു​പ്രീം കോ​ട​തി വി​ധി ലം​ഘി​ക്കു​മെ​ന്ന് അ​വ​ർ കോ​ട​തി​യി​ൽ പ​റ​യ​ട്ടെ. ആ​ണും പെ​ണ്ണും കെ​ട്ട പ​റ​ച്ചി​ല​ല്ല വേ​ണ്ട​ത്. ഇ​വി​ടെ കി​ട​ന്നു കൊ​ഞ്ഞ​നം​കു​ത്തു​ക​യും മെ​ക്കി​ട്ടു​ക​യ​റു​ക​യും വേ​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല ക്ഷേ​ത്രം ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ​ത​ല്ലെ​ന്നും ഭ​ക്ത​രു​ടേ​താ​ണെ​ന്നും പ​ന്ത​ളം കൊ​ട്ടാ​രം പ്ര​തി​നി​ധി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ദേ​വ​സ്വം ബോ​ർ​ഡ് ട്ര​സ്റ്റി മാ​ത്ര​മാ​ണ്. സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ ചെ​യ്തി​ല്ലെ​ങ്കി​ൽ രാ​ജ​കു​ടും​ബ​ത്തി​ന് മു​ന്നോ​ട്ടു വ​രേ​ണ്ടി വ​രു​മെ​ന്നും പ​ന്ത​ളം കൊ​ട്ടാ​രം…

Read More

നീ​തി തേ​ടി ഒ​രു പെ​ണ്‍​പ്ര​വാ​സി! ഗ​ൾ​ഫി​ലെ നി​യ​മ​ക്കു​രു​ക്കു​ക​ളോ​ടു പോ​രാ​ടി​യ ക​ഥ; ജ​സി​ന്ത​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ശ​നി​യാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ നി​യ​മ​ക്കു​രു​ക്കു​ക​ളോ​ട് ഒ​റ്റ​യ്ക്കു പൊ​രു​തി​യ പെ​ണ്‍​പ്ര​വാ​സി. മ​ണ​ലാ​ര​ണ്യ​ങ്ങ​ളി​ലെ അ​ശ​ര​ണ​ര​രു​ടെ ക​ഥ പ​റ​ഞ്ഞ ബ​ന്യാ​മി​ന്‍റെ ’ആ​ടു ജീ​വി​ത’​ത്തി​നു​ശേ​ഷം ആ ​മ​ണ​ലാ​ര​ണ്യ​ങ്ങ​ളി​ലെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ അ​നു​ഭ​വ​ങ്ങ​ളു​മാ​യി പു​തി​യ നോ​വ​ൽ. ജ​സി​ന്ത മോ​റി​സ് ര​ചി​ച്ച ’നീ​തി തേ​ടി ഒ​രു പെ​ണ്‍​പ്ര​വാ​സി’ എ​ന്ന നോ​വ​ലാ​ണ് അ​റേ​ബ്യ​ൻ നാ​ടു​ക​ളി​ലെ തീ​ഷ്ണ​മാ​യ അ​നു​ഭ​വ​ങ്ങ​ളു​ടെ ആ​വി​ഷ്കാ​ര​മാ​കു​ന്ന​ത്. നോ​വ​ലി​ന്‍റെ പ്ര​കാ​ശ​നം ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് തൈ​ക്കാ​ട് ഭാ​ര​ത് ഭ​വ​നി​ൽ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ച​തു​ർ​ഭാ​ഷാ ക​വി​യ​ര​ങ്ങും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്രേം​ന​സീ​ർ സു​ഹൃ​ദ്സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​സ്ത​ക പ്ര​കാ​ശ​ന​വും ക​വി​യ​ര​ങ്ങും. ഗ്രീ​ൻ ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ച ’നീ​തി തേ​ടി ഒ​രു പെ​ണ്‍​പ്ര​വാ​സി’ ഈ ​മാ​സം 31 ന് ​ആ​രം​ഭി​ക്കു​ന്ന ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​കോ​ൽ​സ​വ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ഭാ​ര​ത് ഭ​വ​ൻ മെ​ന്പ​ർ സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ അ​ധ്യ​ക്ഷ​നാ​കും. പ്ര​ഫ. ജി.​എ​ൻ. പ​ണി​ക്ക​ർ ആ​ദ്യ കോ​പ്പി സ്വീ​ക​രി​ക്കും. പ്ര​കാ​ശ​ന ച​ട​ങ്ങി​നു…

Read More

വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ൽ അ​ശ്ലീ​ല സ​ന്ദേ​ശം ! ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ മേ​യ​ർ​ക്കും സി​പി​എം കൗ​ൺ​സി​ല​ർ​ക്കു​മെ​തി​രേ യു​ഡി​എ​ഫ് പ​രാ​തി ന​ല്കും

ക​ണ്ണൂ​ർ: മേ​യ​ർ ഇ.​പി. ല​ത അ​ഡ്മി​നാ​യ കോ​ർ​പ​റേ​ഷ​ന്‍റെ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ൽ അ​നാ​ശാ​സ്യം പ​രാ​മ​ർ​ശി​ക്കു​ന്ന ശ​ബ്ദം സ​ന്ദേ​ശം പോ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ സി​പി​എം കൗ​ൺ​സ​ല​റി​നെ​തി​രേ​യും മേ​യ​ർ​ക്കു​മെ​തി​രേ​യും നി​യ​മ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കാ​ൻ യു​ഡി​എ​ഫ് തീ​രു​മാ​നം. യു​ഡി​എ​ഫ് ക​ണ്ണൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും കോ​ർ​പ​റേ​ഷ​നി​ലെ യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രെ​യും അ​ടി​യ​ന്തി​ര യോ​ഗം ഇ​ന്ന​ലെ ചേ​ർ​ന്നി​രു​ന്നു. ശ​ബ്ദ​സ​ന്ദേ​ശം പോ​സ്റ്റു​ചെ​യ്ത സി​പി​എം നേ​താ​വാ​യ കൗ​ൺ​സി​ല​ർ​ക്കും ഗ്രൂ​പ്പ് അ​ഡ്മി​നാ​യ മേ​യ​ർ​ക്കു​മെ​തി​രേ ഇ​ന്ന് ടൗ​ൺ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. ഒ​രാ​ളു​ടെ സ്വ​കാ​ര്യ ഫോ​ൺ സം​ഭാ​ഷ​ണം ചോ​ർ​ത്തി കു​ടും​ബ​ബ​ന്ധം ത​ക​ർ​ക്കു​ന്ന വി​ധ​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് യു​ഡി​എ​ഫ് ഉ​ന്ന​യി​ക്കു​ന്ന പ​രാ​തി. കോ​ർ​പ​റേ​ഷ​നി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി കൗ​ൺ​സി​ലേ​ഴ്സ് എ​ന്ന പേ​രി​ലാ​യി​രു​ന്നു ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ​ത്. ഒ​രു ജ​ന​പ്ര​തി​നി​ധി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഇ​ല്ലാ​തെ ചെ​യ്ത ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​മാ​ണ് കൗ​ൺ​സി​ല​ർ ചെ​യ്ത​തെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ വാ​ദം. ഇ​ക്കാ​ര്യ​ത്തി​ൽ മേ​യ​ർ ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റി​യി​ല്ലെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​യു​ന്നു. ഇ​തി​ന്‍റെ…

Read More

വീ​ട്ട​മ്മ​മാ​രും വി​ദ്യാ​ര്‍​ഥി​ക​ളും ‘ഓ​ണ്‍​ലൈ​നി​ല്‍’! ഗ്രാ​മീ​ണ മേ​ഖ​ല​യി​ലും ഓ​ണ്‍​ലൈ​ന്‍ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ന്നു; ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​ക്ക് വൻ തി​രി​ച്ച​ടി

മു​ക്കം: ക​റ​ന്‍​സി ര​ഹി​ത ഇ​ട​പാ​ടു​ക​ള്‍ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലും ത​ഴ​ച്ച് വ​ള​രു​ന്നു. അ​ടു​ത്ത കാ​ല​ത്ത് വ​രെ യു​വാ​ക്ക​ള്‍ മാ​ത്രം ആ​ശ്ര​യ​ച്ചി​രു​ന്ന ഓ​ണ്‍​ലൈ​ന്‍ മേ​ഖ​ല​യി​ല്‍ വീ​ട്ട​മ്മ​മാ​രും വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ള്‍​പ്പെ​ടെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പോ​ലും ആ​യി​ര​ക്ക​ണ​ക്കി​ന് സ്ഥി​രം ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് ഓ​ണ്‍​ലൈ​ന്‍ സൈ​റ്റു​ക​ളി​ല്‍ നി​ന്നും സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​ത്. ബു​ക്ക് ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ള്‍ ആ​വ​ശ്യ​ക്കാ​ര​ന് എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​തി​നാ​യി മി​ക്ക ടൗ​ണു​ക​ളി​ലും വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളും തു​ട​ങ്ങി​യി​ട്ടു​ണ്ട്. സ​മീ​പ കാ​ലം വ​രെ മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലു​ള്ള​വ വാ​ങ്ങാ​ന്‍ മാ​ത്രം ആ​ശ്ര​യി​ച്ചി​രു​ന്ന ഓ​ണ്‍​ലൈ​ന്‍ ക​ച്ച​വ​ട സെ​ന്‍റ​റു​ക​ള്‍ ഗ്രാ​മീ​ണ ജ​ന​ങ്ങ​ളി​ലും വ​ലി​യ തോ​തി​ല്‍ പ്ര​ച​രി​ച്ചി​ട്ടു​ണ്ട്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലൊ​ക്കെ ഏ​താ​നും ചി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ​ന്നി​രു​ന്ന​തെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഉ​ത്പന്ന​ങ്ങ​ളാ​ണ് ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ബു​ക്ക് ചെ​യ്യു​ന്ന​ത്. ഇ​ന്‍റ​ര്‍​നെ​റ്റും സ്മാ​ര്‍​ട്ട് ഫോ​ണു​ക​ളും സ​ര്‍​വ​സാ​ധാ​ര​ണ​മാ​യ​തോ​ടെ​യാ​ണ് ഈ ​മേ​ഖ​ല​ക്ക് ഇ​ത്ര​യ​ധി​കം ജ​ന​പ്രീ​തി ല​ഭി​ച്ച​ത്.​ ആ​മ​സോ​ണ്‍, ഫ്‌​ളി​പ്കാ​ര്‍​ട്ട്, ഇ​ന്‍​ഡ്യ​ന്‍ മെ​യി​ല്‍ തു​ട​ങ്ങി​യ സൈ​റ്റു​ക​ള്‍ വ​ഴി​യാ​ണ്…

Read More

രാജ്യത്തെ അശ്ലീല വെബ്സൈറ്റുകൾക്ക് പിടിവീഴുന്നു; 827 അശ്ലീല വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ നിർദേശം

ന്യൂഡല്‍ഹി: രാജ്യത്തെ അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് പിടി വീഴുന്നു. 827 അശ്ലീല വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ സേവനദാതാക്കള്‍ക്ക് കേന്ദ്രസർക്കാര്‍ നിർദേശം നൽകുമെന്നാണ് വിവരം. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനാത്തിലാണ് കേന്ദ്രത്തിന്‍റെ നടപടി. ഹൈക്കോടതി നിര്‍ദ്ദേശാനുസരണം 827 അശ്ലീല വെബ്‌സൈറ്റുകള്‍ ഉടന്‍ ബ്ലോക്കുചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാണ് സേവനദാതാക്കള്‍ക്കയച്ച സന്ദേശത്തില്‍ ടെലികോം വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 27 ന് പുറപ്പെടുവിച്ച ഹൈക്കോടതി ഉത്തരവിന്‍റെ പകര്‍പ്പ് ഒക്ടോബര്‍ എട്ടിനാണ് ഇലക്ട്രോണിക്‌സ് ഐടി മന്ത്രാലയത്തിന് ലഭിച്ചത്. ഡെറാഡൂണിൽ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ട ബലാത്സംഗം ചെയ്തുവെന്ന കേസ് പരിഗണിക്കുന്നിതിനിടെയാണ് അശ്ലീല സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശനമായി നിരോധിക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ആവശ്യപ്പെട്ടത്.

Read More

അടി മൂത്തു, പ്രധാനമന്ത്രി ഇടപെട്ടു ! സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ തെറിച്ചു; ഒഫീസും പൂട്ടി

ന്യൂ​ഡ​ല്‍​ഹി: ഉ​ള്‍​പ്പോ​രു ക​ന​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സെ​ന്‍​ട്ര​ല്‍ ബ്യൂ​റോ ഓ​ഫ് ഇ​ന്‍​വെസ്റ്റി​ഗേ​ഷ​ന്‍ (സി​ബി​ഐ) ഡ​യ​റ​ക്ട​റെ നീ​ക്കി. ഡ​യ​റ​ക്ട​ര്‍ അ​ലോ​ക് വ​ര്‍​മ​യോ​ടും സ്‌​പെ​ഷ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് അ​സ്താ​ന​യോ​ടും അ​വ​ധി​യിൽ പോകാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചു. സി​ബി​ഐ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ നാ​ഗേ​ശ്വ​ര്‍ റാ​വു​വി​നെ താ​ത്കാ​ലി​ക ചു​മ​ത​ല ഏ​ല്പി​ച്ചു​കൊ​ണ്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വി​റ​ങ്ങി. ഡ​യ​റ​ക്ട​റു​ടെ എ​ല്ലാ ചു​മ​ത​ല​ക​ളും റാ​വു​വി​നെ ഏ​ല്‍​പി​ക്കു​ന്ന​താ​യി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. അ​ടി​യ​ന്ത​ര​മാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ക്കാ​നാ​ണ് ഉ​ത്ത​ര​വ്. പ്ര​ശ്‌​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ന​ലെ രാ​ത്രി പ്ര​ധാ​ന​മ​ന്ത്രി അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചി​രു​ന്നു. യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് ഇ​രു​വ​രോ​ടും അ​വ​ധി​യി​ല്‍ പോ​കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ച​ത്.22–ാം വ​യ​സി​ല്‍ സി​വി​ല്‍ സ​ര്‍​വീ​സി​ലെ​ത്തി​യ ആ​ളാ​ണ് സി​ബി​ഐ ഡ​യ​റ​ക്ട​ര്‍ അ​ലോ​ക് വ​ര്‍​മ. ഡ​ല്‍​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍, ജ​യി​ല്‍ ഡി​ജി​പി തു​ട​ങ്ങി​യ പ​ദ​വി​ക​ള്‍​ക്കു ശേ​ഷ​മാ​യി​രു​ന്നു സി​ബി​ഐ​യി​ലേ​ക്കു​ള്ള വ​ര​വ്. സി​ബി​ഐ​യി​ല്‍ മു​ൻ​പ​രി​ച​യ​മി​ല്ലാ​തെ ഡ​യ​റ​ക്ട​ര്‍ പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ​ത്തെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​ലോ​ക് വ​ര്‍​മ. 1984 ഐ​പി​എ​സ് നേ​ടി​യ രാ​കേ​ഷ് അ​സ്താ​ന ഗു​ജ​റാ​ത്ത്…

Read More

മ​ര​ണ​വാ​തി​ൽ, റോ​ക്കിം​ഗ് ച​ങ്ക്സ് ! വാ​ട്സ്ആപ്പി​ൽ തെ​റി​യ​ഭി​ഷേ​ക​വും ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​ലും ; സം​സ്ഥാ​ന സൈ​ബ​ർ വിം​ഗ് പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ത്തു

മു​ക്കം: വാ​ട്സാ​പ്പി​ൽ വ്യാ​ജ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ഗ്രൂ​പ്പു​ണ്ടാ​ക്കി അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന സൈ​ബ​ർ​വിം​ഗ് മു​ക്ക​ത്തെ​ത്തി പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​ര​ത്തെ സൈ​ബ​ർ പോ​ലീ​സ് സി​ഐ എ​ൻ. ബി​ജു, എ​സ്ഐ ര​തീ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ബി​നു എ​ന്നി​വ​രാ​ണ് മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി​ക്കാ​രാ​യ റ​ഫീ​ഖ് തോ​ട്ടു​മു​ക്കം, ഫാ​യി​സ് എ​ന്നി​വ​രു​ടെ മൊ​ഴി​യെ​ടു​ത്ത​ത്. മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​ജി​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സം​ഘം മു​ക്ക​ത്തെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി സി​ഐ ബി​ജു പ​റ​ഞ്ഞു. കാ​ന​ഡ​യി​ൽ നി​ർ​മി​ച്ച ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​ണ് വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ഉ​ണ്ടാ​ക്കി​യ​തെ​ന്ന് സൈ​ബ​ർ പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ച്ചു​ണ്ട്. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഡി​ജി​പി ഇ​ന്‍റ​ർ​പോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. 10 മാ​സം മു​ന്പാ​ണ് തോ​ട്ടു​മു​ക്ക​ത്തെ നി​ര​വ​ധി യു​വാ​ക്ക​ളെ സ​മൂ​ഹ മ​ധ്യ​ത്തി​ൽ അ​പ​ഹാ​സ്യ​രാ​ക്കു​ന്ന വി​ധ​ത്തി​ൽ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പ് ഹാ​ക്ക് ചെ​യ്ത…

Read More

ഓ​ഫീ​സു​ക​ളി​ൽ ലൈം​ഗി​കാ​തി​ക്ര​മ ക​മ്മി​റ്റി : നി​യ​മം പ്രാബല്യത്തിലായിട്ട് അ​ഞ്ചു വ​ർ​ഷം; ന​ട​പ്പാ​ക്കാ​തെ സം​സ്ഥാ​നം

പോ​ൾ മാ​ത്യു തൃ​ശൂ​ർ: ലൈം​ഗി​ക അ​തി​ക്ര​മം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ്ത്രീ​ക​ൾ ജോ​ലി ചെ​യ്യു​ന്ന ഓ​ഫീ​സു​ക​ളി​ൽ ഇ​ന്‍റേ​ണ​ൽ കം​പ്ലെ​യി​ന്‍റ്സ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന നി​യ​മം കേന്ദ്ര സർക്കാർ പാ​സാ​ക്കി​യി​ട്ട് അ​ഞ്ചു വ​ർ​ഷം. പ​ത്തി​ൽ കൂ​ടു​ത​ൽ സ്ത്രീ​ക​ൾ ജോ​ലി ചെ​യ്യു​ന്ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലു​മൊ​ക്കെ നി​ർ​ബ​ന്ധ​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് നി​ർ​ദേശി​ച്ചാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ “സെ​ക്്ഷ്വ​ൽ ഹ​റാ​സ്മെ​ന്‍റ് ഓ​ഫ് വി​മ​ൻ അ​റ്റ് വ​ർ​ക്ക് പ്ലേ​യ്സ്’ എ​ന്ന നി​യ​മം പാ​സാ​ക്കി​യ​ത്. 2013 ഡി​സം​ബ​ർ ഒ​ന്പ​തി​നാ​ണ് നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. രാ​ജ്യ​ത്തെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും നി​യ​മം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർദേശ​വും ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സം​സ്ഥാ​ന​ത്ത് ബ​ഹു​ഭൂ​രി​പ​ക്ഷം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും ഇ​നി​യും ഈ ​നി​യ​മം ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. ലൈം​ഗി​ക കേ​സു​ക​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടാ​ൻ തു​ട​ങ്ങി​യി​ട്ടും ഒ​ട്ടു മി​ക്ക സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും ക​മ്മി​റ്റി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദേശം സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടി​ല്ല. ഈ ​നി​യ​മം ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ അ​ന്പ​തി​നാ​യി​രം…

Read More