ആ​ർ.​എ​സ്.​പി എ​ൽഡിഎ​ഫി​ലേ​യ്ക്ക്  തി​രി​കെ വ​ര​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ.വിജയരാഘവൻ

എം.​ജെ ശ്രീ​ജി​ത്ത്
തി​രു​വ​ന​ന്ത​പു​രം: ആ​ർഎ​സ്പി എ​ൽഡി.​എ​ഫി​ലേ​യ്ക്ക് തി​രി​കെ വ​ര​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ ​വി​ജ​യ​രാ​ഘ​വ​ൻ. ഇ​ട​തു​പ​ക്ഷ നി​ല​പാ​ടു​ള്ള ആ​ർ.​എ​സ്.​പി ഇ​നി​യും യു​ഡിഎ​ഫി​ൽ തു​ട​രു​ന്ന​തു ശ​രി​യാ​ണോ​യെ​ന്ന് ഗൗ​ര​വ​മാ​യി ചി​ന്തി​ക്ക​ണം. ആ​ർ.​എ​സ്.​പി ഉ​ൾ​പ്പ​ടെ ഇ​ട​തു പ​ക്ഷ നി​ല​പാ​ടു​ക​ളോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന എ​തു രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​യ്ക്കും എ​ൽ.​ഡി.​എ​ഫി​ലേ​യ്ക്ക് ക​ട​ന്നു വ​രാം.

ഈ ​മാ​സം 26ന് ​എ​ൽ.​ഡി.​എ​ഫ് യോ​ഗം ചേ​രു​ന്നു​ണ്ട്. യോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന അ​ജ​ണ്ട എ​ൽ.​ഡി.​എ​ഫ് വി​പു​ലീ​ക​ര​ണ​മാ​ണ്. എ​ൽ.​ഡി.​എ​ഫു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ക്ഷി​ക​ളെ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്ത​ണം എ​ന്ന​താ​ണ് ന​യം. ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി പ​ര​മാ​വ​ധി പാ​ർ​ട്ടി​ക​ളെ മു​ന്ന​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം എ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

എ​ൽ​ഡി.​എ​ഫു​മാ​യി നി​ല​വി​ൽ സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ക്ഷി​ക​ൾ ല​യി​ച്ചു ഒ​റ്റ​ക​ക്ഷി​യാ​യി മാ​റ​ണ​മെ​ന്ന നി​ർ​ദ്ദേ​ശം എ​ൽ.​ഡി.​എ​ഫ് മു​ന്നോ​ട്ടു വ​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. അ​ടു​ത്ത എ​ൽ​ഡി​എ​ഫി​നു മു​ന്പ് ഇ​ക്കാ​ര്യ​ത്തി​ലും ഉ​ചി​ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

സി.​കെ ജാ​നു നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ർ​ട്ടി എ​ൽ​ഡി.​എ​ഫി​ലേ​യ്ക്ക് വ​ന്നാ​ൽ അ​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തും. ഇ​തേ സ​മീ​പ​നം ത​ന്നെ ബി​ഡി.​ജെ.​എ​സ് വ​ന്നാ​ലും സ്വീ​ക​രി​ക്കും. അ​ന്തി​മ തീ​രു​മാ​നം എ​ൽ​ഡി.​എ​ഫി​ലെ എ​ല്ലാ ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി ചേ​ർ​ന്ന് ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കും.

ബി​ഡി.​ജെ.​സ് ഇ​തു​വ​രെ എ​ൽ.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്ത​വു​മാ​യി മു​ന്ന​ണി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു ച​ർ​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. വി​രേ​ന്ദ്ര​കു​മാ​റി​ന്‍റെ ജ​ന​താ​ദ​ൾ,ബാ​ല​കൃ​ഷ​ണ​പി​ള്ള​യു​ടെ ആ​ർ.​എ​സ്.​പി ബി, ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്ജ് നേ​തൃ​ത്വം ന​ൽ​കു​ന്ന ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ്, കോ​വൂ​ർ കു​ഞ്ഞു​മോ​ന്‍റെ ആ​ർ.​എ​സ്.​പി, തു​ട​ങ്ങി നി​ര​വ​ധി പാ​ർ​ട്ടി​ക​ളാ​ണ് മു​ന്ന​ണി പ്ര​വേ​ശ​നം കാ​ത്ത് എ​ൽ​ഡി.​എ​ഫി​ന് പു​റ​ത്തു നി​ൽ​ക്കു​ന്ന​ത്.

Related posts