അമ്മയിൽനിന്നു പു​റ​ത്താ​ക്കി​യ​ത​ല്ല, രാ​ജിവ​ച്ച​താണ്‌; സം​​​ഘ​​​ട​​​ന​​​യ്ക്കു ന​​ൽ​​കി​​യ രാ​​ജി​​ക്ക​​ത്ത് പു​​​റ​​​ത്തു​​​വിട്ട് ദിലീപ്‌

കൊ​​​ച്ചി: താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ​​​യി​​​ൽ​​​നി​​​ന്നു താ​​ൻ സ്വ​​യം രാ​​ജി വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്നു വ്യ​​ക്ത​​മാ​​ക്കി ന​​​ട​​​ൻ ദി​​​ലീ​​​പ് സം​​​ഘ​​​ട​​​ന​​​യ്ക്കു ന​​ൽ​​കി​​യ രാ​​ജി​​ക്ക​​ത്ത് പു​​​റ​​​ത്തു​​​വി​​​ട്ടു. ദി​​​ലീ​​​പി​​​ൽ​​​നി​​​ന്നു രാ​​​ജി ചോ​​​ദി​​​ച്ചു​​​വാ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​മ്മ പ്ര​​​സി​​​ഡ​​​ന്‍റ് മോ​​​ഹ​​​ൻ​​​ലാ​​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം പ​​റ​​ഞ്ഞി​​രു​​ന്നു. ഇ​​തു ശ​​രി​​യ​​ല്ലെ​​ന്ന സൂ​​ച​​ന ന​​ൽ​​കി​​യാ​​ണു ക​​​ഴി​​​ഞ്ഞ 10ന് ​​​അ​​​മ്മ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​ക്ക് അ​​​യ​​​ച്ച രാ​​ജി​​ക്ക​​​ത്ത് ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ലൂ​​​ടെ ദി​​​ലീ​​​പ് ത​​ന്നെ പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. അ​​​മ്മ​​​യു​​​ടെ ബൈ​​​ലോ പ്ര​​​കാ​​​രം ത​​​ന്നെ പു​​​റ​​​ത്താ​​​ക്കാ​​​ൻ ജ​​​ന​​​റ​​​ൽ ബോ​​​ഡി​​​യി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ണ്ടെ​​​ങ്കി​​​ലേ ക​​​ഴി​​​യൂ​​​വെ​​​ന്ന് ഉ​​​ത്ത​​​മ​​ബോ​​​ധ്യ​​​മു​​​ണ്ട്. പ​​​ക്ഷേ ത​​​ന്നെ ക​​​രു​​​തി അ​​​മ്മ എ​​​ന്ന സം​​​ഘ​​​ട​​​ന ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ വേ​​​ണ്ടി ജേ​​​ഷ്ഠ​​​സ​​​ഹോ​​​ദ​​​ര​​​നാ​​​യ മോ​​​ഹ​​​ൻ​​​ലാ​​​ലു​​​മാ​​​യി വി​​​ശ​​​ദ​​​മാ​​​യ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു​​ശേ​​​ഷം രാ​​​ജി​​​ക്ക​​​ത്ത് ന​​​ൽ​​​കു​​ക​​യാ​​യി​​രു​​ന്നു. രാ​​​ജി​​​ക്ക​​ത്ത് സ്വീ​​​ക​​​രി​​​ച്ചാ​​​ൽ അ​​​തു രാ​​​ജി​​​യാ​​​ണ്, പു​​​റ​​​ത്താ​​​ക്ക​​​ല​​​ല്ല. എ​​​ക്സി​​​ക്യൂ​​​ട്ടി​​​വി​​​നു​​​ശേ​​​ഷ​​​വും രാ​​ജി​​ക്ക​​ത്ത് പു​​​റ​​​ത്തു​​വി​​​ടാ​​​ത്ത​​​തു​​​കൊ​​​ണ്ടാ​​​ണ് ഇ​​​പ്പോ​​​ൾ അ​​​മ്മ​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​മാ​​യി ക​​ത്ത് പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​തെ​​ന്നും ദി​​​ലീ​​​പ് ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ൽ കു​​റി​​ച്ചു. ​​​വി​​​വാ​​​ദം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി ഞാ​​​ൻ ന​​​ൽ​​​കു​​​ന്ന രാ​​​ജി​​​ക്ക​​​ത്താ​​​യി ഈ ​​​ക​​​ത്ത് പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും അം​​​ഗ​​​ത്വ​​ത്തി​​​ൽ​​​നി​​​ന്ന്…

Read More

സണ്ണി വരേണ്ട; വീ​ര​മാ​ദേ​വി എ​ന്ന ചി​ത്ര​ത്തി​നെ​തി​രേ കർണാടകയിൽ   പ്രതിഷേധം ശക്തം;സ​ണ്ണി ലി​യോ​ണ്‍ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യു​ടെ 235 ടി​ക്ക​റ്റു​ക​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ ബു​ക്ക് ചെ​യ്തു

ബം​ഗ​ളൂ​രു: ബോ​ളി​വു​ഡ് ന​ടി സ​ണ്ണി ലി​യോ​ണ്‍ നാ​യി​ക​യാ​യെ​ത്തു​ന്ന വീ​ര​മാ​ദേ​വി എ​ന്ന ചി​ത്ര​ത്തി​നെ​തി​രേ ക​ർ​ണാ​ട​ക​യി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. ക​ന്ന​ഡ ര​ക്ഷ​ണ വേ​ദി​കെ യു​വ സേ​ന​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. “വീ​ര​മാ​ദേ​വി’​യി​ൽ പ്ര​ധാ​ന​വേ​ഷം അ​ഭി​ന​യി​ക്കു​ന്ന​തി​ൽ നി​ന്ന് ന​ടി പി​ന്മാ​റ​ണ​മെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ചി​ത്ര​ത്തി​ൽ നി​ന്ന് സ​ണ്ണി പി​ന്മാ​റി​യി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്നും ന​വം​ബ​ർ മൂ​ന്നി​ന് ബം​ഗ​ളൂ​രു​വി​ൽ ന​ട​ത്താ​നി​രു​ന്ന ക​ണ്‍​സേ​ർ​ട്ടി​ൽ പ​ങ്കെ​ടു​ക്കാ​ൻ സ​ണ്ണി​യെ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സി​നി​മ​യു​ടെ റി​ലീ​സ് ത​ട​യു​മെ​ന്നും യു​വ സേ​ന പ​റ​ഞ്ഞു. സ​ണ്ണി ലി​യോ​ണ്‍ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യു​ടെ 235 ടി​ക്ക​റ്റു​ക​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ ബു​ക്ക് ചെ​യ്തി​ട്ടു​ണ്ട്. ബോ​ളി​വു​ഡി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ന് മു​ൻ​പ് സ​ണ്ണി പോ​ണ്‍ ചി​ത്ര​ങ്ങ​ളി​ൽ വേ​ഷ​മി​ട്ട​ത് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ഇ​വ​രു​ടെ പ്ര​തി​ഷേ​ധം. വീ​ര​മ​ഹാ​ദേ​വി​യാ​യി സ​ണ്ണി ലി​യോ​ണ്‍ അ​ഭി​ന​യി​ക്കു​ന്ന​ത് ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ന് ക​ള​ങ്ക​മേ​ൽ​പ്പി​ക്കു​മെ​ന്ന് ആ​രോ​പി​ച്ച് ന​ടി​യു​ടെ കോ​ലം ഇ​വ​ർ ക​ത്തി​ച്ചു, സ​ണ്ണി​യു​ടെ ചി​ത്ര​ങ്ങ​ളി​ലും പോ​സ്റ്റ​റു​ക​ളി​ലും ചെ​രു​പ്പു വ​ച്ച് ത​ല്ലു​ക​യും ചെ​യ്തു. സ​ണ്ണി ലി​യോ​ണ്‍ ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്ന​തി​നെ​തി​രേ…

Read More

കിതപ്പില്ലാതെ കെഎസ്ആർടിസി; 7.95 കോ​ടി രൂ​പ​യുമായി തിങ്കളാഴ്ച റിക്കാർഡ് കളക്ഷൻ

തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​ദി​ന ക​ള​ക്ഷ​നു​മാ​യി കെ​എ​സ്ആ​ർ​ടി​സി കു​തി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച ഒ​രു ദി​വ​സ​ത്തെ ക​ള​ക്‌​ഷ​ൻ 7.95 കോ​ടി രൂ​പ​യാ​ണ്. ഇ​തി​നു മു​മ്പ് കി​ട്ടി​യ 7.6 കോ​ടി രൂ​പ​യു​ടെ പ്ര​തി​ദി​ന ക​ള​ക്ഷ​ൻ റി​ക്കാ​ർ​ഡാ​ണ് മ​റി​ക​ട​ന്ന​ത്. തു​ലാ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട തു​റ​ന്നു അ​ഞ്ച് ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴാ​ണ് കെ​എ​സ്ആ​ർ​ടി​സി റി​ക്കാ​ർ​ഡ് വ​രു​മാ​നം നേ​ടു​ന്ന​ത്. ജ​നു​വ​രി​യി​ലും കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്ര​തി​ദി​ന വ​രു​മാ​നം ഏ​ഴു കോ​ടി രൂപ പി​ന്നി​ട്ടി​രു​ന്നു.

Read More

ആ​ളി​ല്ലാ​ത്ത വീ​ട്ടി​ല്‍വീ​ട്ട​മ്മ​യു​ടെ ക​ത്തി​യ മൃ​ത​ദേ​ഹം; സംഭവം കുറ്റ്യാടിയിൽ; മൃതദേഹം കണ്ടത് ഇന്നു പുലർച്ചെ ; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കോ​ഴി​ക്കോ​ട്: ആ​ളി​ല്ലാ​ത്ത വീ​ട്ടി​ല്‍ വീ​ട്ട​മ്മ​യു​ടെ ക​ത്തി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കു​റ്റ്യാ​ടി മാ​വു​ള്ളചാ​ലി​ല്‍ ഹൗ​സി​ല്‍ ഉ​മ്മുകു​ല്‍​സു(57) വി​നെ​യാ​ണ് ദു​രൂ​ഹസാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​വി​വാ​ഹി​ത​യാ​ണ്. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ന​ബീ​സ എ​ന്ന​യാ​ളു​ടെ വീ​ടി​നു സ​മീ​പ​ത്താ​ണ് മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​ത്.​ സം​ഭ​വ​സ​മ​യ​ത്ത് ന​ബീ​സ​യും മ​ക​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. പൂ​ര്‍​ണ​മാ​യും ക​മി​ഴ്ന്നു​കി​ട​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു. കു​റ്റ്യാ​ടി​ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. വ​സ്ത്ര​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി ശ​രീ​ര​ത്തോ​ട് ഒ​ട്ടി​പ്പി​ടി​ച്ച​ നി​ല​യി​ലാ​യി​രു​ന്നു.​ മു​ഖ​വും ഭാ​ഗി​ക​മാ​യി ക​ത്തി​യ​തി​നാ​ല്‍ ആ​ളെ തി​രി​ച്ച​റി​യാ​ന്‍ സ​മ​യ​മെ​ടു​ത്ത​താ​യി​ പോ​ലീ​സ് അ​റി​യി​ച്ചു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

രാജിയാണ്, പുറത്താക്കലല്ല; രാജി നൽകിയത് മോഹൻലാലുമായി വിശദമായി ചർച്ച നടത്തിയ ശേഷമെന്ന് ദിലീപ്

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ൽ​നി​ന്നും രാ​ജി​വ​ച്ചു​കൊ​ണ്ട് ന​ട​ൻ ദി​ലീ​പ് സം​ഘ​ട​ന​യ്ക്ക​യ​ച്ച ക​ത്ത് പു​റ​ത്ത്. ദി​ലീ​പ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണു ക​ത്ത് പു​റ​ത്തു​വി​ട്ട​ത്. ക​ഴി​ഞ്ഞ 10ന് ​അ​മ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ച ക​ത്താ​ണ് പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. ‌അ​മ്മ എ​ന്ന സം​ഘ​ട​ന​യി​ൽ നി​ന്നു​ള്ള എ​ന്‍റെ രാ​ജി​ക​ത്ത് അ​മ്മ​യി​ലെ അം​ഗ​ങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും എ​ന്‍റെ പ്രി​യ​പ്പെ​ട്ട പ്രേ​ക്ഷ​ക​ർ​ക്കും എ​ല്ലാ​വ​ർ​ക്കു​മാ​യ് ഞാ​ൻ പ​ങ്കു​വ​യ്ക്കു​ക​യാ​ണെ​ന്നു’ പ​റ​ഞ്ഞാ​ണു ദി​ലീ​പ് ഫേ​സ്ബു​ക്കി​ലൂ​ടെ ക​ത്ത് പു​റ​ത്തു​വി​ട്ട​ത്. അ​മ്മ​യു​ടെ എ​ക്സി​ക്യൂ​ട്ടി​വി​നു​ശേ​ഷ​വും ക​ത്ത് പു​റ​ത്ത് വി​ടാ​ത്ത​തു​കൊ​ണ്ടാ​ണു ഇ​പ്പോ​ൾ ക​ത്ത് പു​റ​ത്തു​വി​ടു​ന്ന​തെ​ന്നും അ​മ്മ​യു​ടെ ബൈ​ലോ​പ്ര​കാ​രം ത​ന്നെ പു​റ​ത്താ​ക്കാ​ൻ ജ​ന​റ​ൽ ബോ​ഡി​യി​ൽ ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ങ്കി​ലേ ക​ഴി​യൂ​വെ​ന്ന് ഉ​ത്ത​മ ബോ​ധ്യം എ​നി​ക്കു​ണ്ട്, പ​ക്ഷെ എ​ന്നെ ക​രു​തി അ​മ്മ എ​ന്ന സം​ഘ​ട​ന ത​ക​ർ​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ വേ​ണ്ടി ഞാ​ൻ എ​ന്‍റെ ജേ​ഷ്ഠ​സ​ഹോ​ദ​ര​നാ​യ മോ​ഹ​ൻ​ലാ​ലു​മാ​യ് വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മാ​ണു രാ​ജി​ക​ത്ത് ന​ൽ​കി​യ​തെ​ന്നും രാ​ജി​ക​ത്ത് സ്വീ​ക​രി​ച്ചാ​ൽ അ​ത് രാ​ജി​യാ​ണ്, പു​റ​ത്താ​ക്ക​ല​ല്ലെ​ന്നും കു​റി​ച്ചു​കൊ​ണ്ടാ​ണ്’ ക​ത്ത് പു​റ​ത്തു​വി​ട്ട​ത്. ‘എ​ന്‍റെ പേ​ര് പ​റ​ഞ്ഞ്…

Read More

ക്ഷയരോഗം: ഇന്ത്യയിൽ ദിവസം 600പേർ മരിക്കുന്നു 

ജോമി കുര്യാക്കോസ് നേ​ര​ത്തെ​യും കൃ​ത്യ​മാ​യും രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ന്ന​ത് ക്ഷ​യ​ രോ​ഗനി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​ധാ​ന​മാ​ണ്. ക​ഫ​പ​രി​ശോ​ധ​ന​യാ​ണ് രോ​ഗ​നി​ർ​ണ​യ​ത്തി​ന് പ്ര​ധാ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ക്സ്റേ പ​രി​ശോ​ധ​ന​യും സ​ഹാ​യ​ക​മാ​കാ​റു​ണ്ട്. നി​ല​വി​ലു​ള്ള പ്ര​ധാ​ന ടെ​സ്റ്റു​ക​ൾ ക​ഫ​പ​രി​ശോ​ധ​ന അ​ഥ​വാ സ്പൂ​ട്ടം മൈ​ക്രോ​സ്കോ​പ്പി, ന്യൂ​ക്ളി​ക് ആ​സി​ഡ് ആം​പ്ളി​ഫി​ക്കേ​ഷ​ൻ ടെ​സ്റ്റു​ക​ൾ, ക​ൾ​ച്ച​ർ ടെ​സ്റ്റു​ക​ൾ എ​ന്നി​വ​യാ​ണ്. ശ്വാ​സ​കോ​ശേ​ത​ര ക്ഷ​യ​രോ​ഗ നി​ർ​ണ​യ​ത്തി​ന് അ​ത​ത് ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സാ​ന്പി​ളു​ക​ൾ ജീ​ൻ എ​ക്സ്പ​ർ​ട്ട് മു​ഖേ​ന​യും, ഹി​സ്റ്റോ​പ​ത്തോ​ള​ജി പ​രി​ശോ​ധ​ന മു​ഖേ​ന​യും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. കൃ​ത്യ​മാ​യ രോ​ഗ​നി​ർ​ണ​യം, മേ​ൽ​ത്ത​രം മ​രു​ന്നു​ക​ൾ, മു​ട​ങ്ങാ​തെ​യു​ള്ള മ​രു​ന്നു​വി​ത​ര​ണം, കൃ​ത്യ​മാ​യ മേ​ൽ​നോ​ട്ടം, കൃ​ത്യ​മാ​യ ഡാ​റ്റാ ശേ​ഖ​ര​ണം എ​ന്നി​വയാണ് അ​ത്യ​ാവ​ശ്യ​മാ​യി ചെ​യ്യേ​ണ്ട​ത്. അ​സു​ഖ​മു​ള്ള​വ​രി​ൽ 90 ശ​ത​മാ​നം പേ​രെ​യും ക​ണ്ടെ​ത്തു​ക​യും, അ​വ​രി​ലെ 90 ശ​ത​മാ​നം പേ​രെ​യെ​ങ്കി​ലും രോ​ഗ​വി​മു​ക്ത​മാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ്. പ​ടി​പ​ടി​യാ​യി രോ​ഗം കു​റ​ച്ചു​കൊ​ണ്ടു​വ​ന്ന് ല​ക്ഷ്യ​ത്തി​ൽ എ​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി​യി​ൽ രോ​ഗി​യെ ഒ​രു വി​ശി​ഷ്ട​വ്യ​ക്തി​യാ​യാ​ണു പ​രി​ഗ​ണി​ക്കു​ന്ന​ത്. രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സ​യും തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്. ആ​റു​മു​ത​ൽ എ​ട്ടു മാ​സം​വ​രെ നീ​ളു​ന്ന ഇ​ട​വി​ട്ടു​ള്ള…

Read More

ഡിസംബര്‍ 31ന് തേജസ് പത്രം അച്ചടി നിര്‍ത്തുന്നു

പ്രതിസന്ധിയെ തുടര്‍ന്ന് തേജസ് ദിനപത്രം പ്രസിദ്ധീകരണം നിര്‍ത്തുകയാണെന്ന് മാനേജ്മെന്റ്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ ഡിസംബര്‍ 31ന് പ്രസിദ്ധീകരണം നിര്‍ത്തുന്നത്. കോഴിക്കോട് പ്രസ്‌ക്ലബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് എഡിറ്റര്‍ കെ.എച്ച്. നാസര്‍, ഇന്റര്‍മീഡിയ പബ്‌ളിഷിംഗ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കെ.ഫായിസ് മുഹമ്മദ്, ഡയറക്ടര്‍ എം. ഉസ്മാന്‍ എന്നിവര്‍ ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ പരസ്യങ്ങളില്ലാതെ തേജസിനെ പോലൊരു ചെറുകിട പത്രത്തിന് അധികനാള്‍ മുന്നോട്ടുപോവാനാവില്ല. സര്‍ക്കാര്‍ പരസ്യം നിലച്ചതോടെ മറ്റ് പരസ്യദാതാക്കളും നിസഹകരിച്ചു തുടങ്ങി. ഇതോടെയാണ് പത്രം പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. 2006 ജനുവരി 26 ലെ റിപബ്ലിക് ദിനത്തിലാണ് കോഴിക്കോട്ടു നിന്ന് തേജസ് ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചത്. ആദ്യവര്‍ഷം തന്നെ തിരുവനന്തപുരത്തും പിന്നീട് കൊച്ചി, കണ്ണൂര്‍, കോട്ടയം എന്നിവിടങ്ങളിലും എഡിഷനുകള്‍ ആരംഭിച്ചിരുന്നു. പിന്നീട് സൗദി, ഖത്തര്‍, ബഹ്റിന്‍ എന്നിവിടങ്ങളില്‍ നിന്ന് ഗള്‍ഫ് എഡിഷനുകളും തുടങ്ങി. ഗള്‍ഫ് എഡിഷന്‍…

Read More

ജലന്ധര്‍ രൂപതാംഗം ഫാ. കുര്യാക്കോസ് കാട്ടുതറ മരിച്ച നിലയില്‍

ജലന്ധര്‍: ജലന്ധര്‍ രൂപതാംഗമായ ഫാ. കുര്യാക്കോസ് കാട്ടുതറ (61) നിര്യാതനായി. ജലന്ധറില്‍ നിന്നു 45 കിലോമീറ്റര്‍ അകലെ അദ്ദേഹം താമസിച്ചിരുന്ന ദസുവ സെന്‍റ് മേരീസ് പള്ളിയിലെ പള്ളിമേടയില്‍ ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയാണ്. ഹൃദയസ്തംഭനമാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. ദസുവയ്ക്കടുത്ത് മുഖേരിയ സെന്‍റ് ജോസഫ് പള്ളിയിലെ വികാരി ഫാ. ലിബിന്‍ കോലഞ്ചേരി ദീപികയോടു പങ്കുവച്ച വിവരങ്ങള്‍: ഞായറാഴ്ച പള്ളിയില്‍ ദിവ്യബലി അര്‍പ്പിച്ചതു ഫാ. കാട്ടുതറയാണ്. വൈകുന്നേരത്തെ ഭക്ഷണത്തിനു ശേഷം കിടക്കാന്‍ പോയ അദ്ദേഹത്തെ രാവിലെ ഒൻപതായിട്ടും കാണാതിരുന്നതിനാല്‍ പാചകക്കാരും സമീപത്തെ കോണ്‍വന്‍റിലെ സന്യാസിനികളും ചേര്‍ന്ന് അന്വേഷിച്ചു. ജനല്‍ തള്ളിത്തുറന്നു നോക്കിയപ്പോള്‍ കട്ടിലില്‍ കിടക്കുന്നതാണു കണ്ടത്. വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഉടന്‍ സമീപത്തെ ഇടവകയായ സെന്‍റ് ജോസഫ് പള്ളിയിലെ വികാരിയായ തന്നെ വിവരമറിയിച്ചു. അദ്ദേഹം സ്ഥലത്തെത്തിയ ശേഷം വാതില്‍ തള്ളിത്തുറന്ന് ഫാ. കാട്ടുതറയെ ഉടന്‍ ആംബുലന്‍സില്‍…

Read More

സോളാര്‍ വീണ്ടും കത്തുന്നു! പുതിയ അന്വേഷണസംഘ തലവന്‍ സിപിഎമ്മിന്റെ വിശ്വസ്തന്‍; ഉമ്മന്‍ചാണ്ടി ഹൈക്കോടതിയിലേക്ക്; ഒറ്റക്കെട്ടായി നേരിടാന്‍ യുഡിഎഫ്

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: സ​രി​താ എ​സ് നാ​യ​രു​ടെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ലെ എ​ഫ്.​ഐ.​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ട​ൻ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കും. കേ​സ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും ഐ.​ജി ദി​നേ​ന്ദ്ര ക​ശ്യ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ കേ​സ് വീ​ണ്ടും എ​ഫ്.​ഐ.​ആ​ർ. ര​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ ല​ക്ഷ്യം വ​ച്ചു​കൊ​ണ്ട് മാ​ത്ര​മാ​ണെ​ന്ന് ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടും. എ​ഫ്.​ഐ.​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ത​യ്യാ​റാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച ഹൈ​ക്കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രു​മാ​യി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ ച​ർ​ച്ച ന​ട​ത്തി ക​ഴി​ഞ്ഞു. യു​ഡി.​എ​ഫ് ക​ൺ​വീ​ന​റും ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ വി​ശ്വ​സ്ത​നു​മാ​യ ബെ​ന്നി​ബ​ഹ​ന്നാ​നെ​യും മു​ൻ എ​ക്സൈ​സ് മ​ന്ത്രി കെ ​ബാ​ബു​വി​നെ​യു​മാ​ണ് ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തു കൂ​ടാ​തെ കേ​സ് അ​ന്വേ​ഷി​ക്കാ​ൻ പു​തു​താ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നെ​തി​രേ​യും യു.​ഡി.​എ​ഫ് തി​രി​ഞ്ഞി​ട്ടു​ണ്ട്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന അ​ന്വേ​ഷ​ണ സം​ഘ ത​ല​വ​ൻ ക്രൈം ​ബ്രാ​ഞ്ച്…

Read More

ഭാ​ര്യ​യേ​യും ര​ണ്ടു മ​ക്ക​ളേ​യും വെ​ട്ടി​ക്കൊ​ന്ന് ഗൃഹനാഥൻ കീഴടങ്ങി; സം​ഭ​വം പാ​ല​ക്കാ​ട് ചി​റ്റൂ​രി​ൽ; കു​ടും​ബ​വ​ഴ​ക്കെ​ന്ന് പോ​ലീ​സ്

ചി​റ്റൂ​ർ: ഭാ​ര്യ​യേ​യും മ​ക്ക​ളേ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഗൃ​ഹ​നാ​ഥ​ൻ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ചി​റ്റൂ​ർ ജെ​ടി​എ​സി​നു സ​മീ​പം താ​മ​സി​ക്കു​ന്ന മാ​ണി​ക്ക​ൻ (45) ആ​ണ് ഭാ​ര്യ കു​മാ​രി (35), മ​ക്ക​ളാ​യ മ​നോ​ജ് (14). മേ​ഘ (12) എ​ന്നി​വ​രെ ദാ​രു​ണ​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്തി​നും ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചി​നും ഇ​ട​യി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം. മൂ​ന്നു പേ​രേ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം ഇ​ന്നു രാ​വി​ലെ ചി​റ്റൂ​ർ ആ​ശു​പ​ത്രി ജം​ഗ്ഷ​നു മു​ന്നി​ലു​ള്ള ചാ​യ​ക്ക​ട​യി​ൽ നി​ന്ന് ചാ​യ കു​ടി​ച്ച് ഇ​യാ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. കു​ടും​ബ​വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. തു​ണി​ക​ൾ ഇ​സ്തി​രി​യി​ട്ട് ന​ൽ​കു​ന്ന ജോ​ലി​യാ​ണ് മാ​ണി​ക്ക​ന്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ മ​നോ​ജും മേ​ഘ​യും ഏ​ഴി​ലും ആ​റി​ലും പ​ഠി​ക്കു​ന്നു. മാ​ണി​ക്ക​നെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്താ​ലേ പൂ​ർ​ണ​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കൂ എ​ന്ന് ചി​റ്റൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. വി​വ​ര​മ​റി​ഞ്ഞ് വ​ൻ ജ​ന​ക്കൂ​ട്ടം കൊ​ല​പാ​ത​കം ന​ട​ന്ന വീ​ടി​നു മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി. മാ​ണി​ക്ക​നെ ആ​ശു​പ​ത്രി​യി​ൽ…

Read More