തിരുവനന്തപുരം: ഗായിക എസ്.ജാനകി മരിച്ചെന്ന് വ്യാജ പ്രചരണം. ഞായറാഴ്ച ഉച്ചമുതലാണ് ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി ഈ വാർത്ത പ്രചരിച്ചത്. കഴിഞ്ഞ വർഷവും ഇതേ രീതിയിൽ വ്യാജ പ്രചരണം നടന്നിരുന്നു. സംഭവത്തേക്കുറിച്ച് ഗായികയോ അവരോട് അടുത്തവൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. മുൻപും, നടൻ ജഗതി ശ്രീകുമാർ, സലീം കുമാർ തുടങ്ങിയ താരങ്ങളുടെയൊക്കെ പേരിലും സമാനമായ വ്യാജപ്രചരണങ്ങൾ വന്നിരുന്നു.
Read MoreCategory: Loud Speaker
ബാഗിൽ വെടിയുണ്ടകൾ; നെടുമ്പാശേരിയിൽ അമേരിക്കൻ മലയാളി പിടിയിൽ; പുനലൂർ സ്വദേശി തോമസ് ബിജുവാണ് പരിശോധനയിൽ പിടിയിലായത്
നെടുമ്പാശേരി: വിദേശത്തേക്കുപോകാനെത്തിയ യാത്രക്കാരന്റെ ബാഗിൽ അഞ്ച് വെടിയുണ്ടകൾ കണ്ടെത്തി. ഇതിനെ തുടർന്ന് അമേരിക്കൻ മലയാളി പ്രഫസർ സിഐഎസ്എഫിന്റെ പിടിയിലായി. കൊല്ലം പുനലൂർ സ്വദേശി തോമസ് ബിജു (52) ആണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷ പരിശോധനക്കിടെ പിടിയിലായത്. ഇന്നലെ രാത്രി 11 ഒാടെ കൊച്ചിയിൽ നിന്നു സിംഗപ്പൂർ വഴി അമേരിക്കയിലേക്കുള്ള സിംഗപ്പൂർ എയർലൈൻസിൽ യാത്ര ചെയ്യുന്നതിനാണ് തോമസ് ബിജു നെടുമ്പാശേരിയിലെത്തിയത്. ലഗേജ് പരിശോധനയിലാണ് കുടുങ്ങിയത്. ഇതേതുടർന്ന് ഇദ്ദേഹത്തിന്റെ യാത്രയും മുടങ്ങി. ഏറെ കാലമായി അമേരിക്കയിലെ യൂണിവേഴ്സിറ്റിയിൽ പ്രഫസറാണ്. അവധിക്ക് നാട്ടിലെത്തി മടങ്ങിപ്പോകുകയായിരുന്നു. പക്ഷികളെ കൊല്ലുന്നതിന് ഉപയോഗിക്കുന്ന ഉണ്ടകളാണ് കണ്ടെത്തിയത്. പുനലൂരിലെ പഴയ വീട് പൊളിച്ചപ്പോൾ ബാഗിൽ ഉപേക്ഷിച്ചിരുന്ന ഉണ്ടകളാണെന്നും അറിയാതെയാണ് യാത്രാബാഗിൽ പെട്ടെതെന്നുമാണ് തോമസിന്റെ വിശദീകരണം. ഇയാളെ നെടുമ്പാശേരി പൊലീസിന് കൈമാറി. ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreഇടുക്കിയിൽ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താർ തുടങ്ങി; വൈകിട്ട് ആറു വരെയാണ് ഹർത്താൽ
അടിമാലി: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താർ തുടങ്ങി. രാവിലെ ആറുമുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. തൊടുപുഴ നിയോജക മണ്ഡലത്തെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. മൂന്നാർ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകൾ പിൻവലിക്കുക, മേഖലയിൽ ഒരു ചെയിൻപോലും ഒഴിവാക്കാതെ എല്ലാവർക്കും പട്ടയം നൽകുക, ജില്ലയിൽ അപേക്ഷ നൽകിയിട്ടുള്ളവരിൽ അർഹതപ്പെട്ടവർക്കെല്ലാം പട്ടയം നൽകുക, ദേവികുളം, പീരുമേട് താലൂക്കുകളിലെ പട്ടയ നടപടികൾ ഉൗർജിതപ്പെടുത്തുക തുടങ്ങിയ ആവശ്യൾ ഉന്നയിച്ചാണ് ഹർത്താൽ.
Read Moreകോട്ടയത്ത് മധ്യവയസ്കന്റെ മൃതദേഹം ഇലക്ട്രിക് പോസ്റ്റിൽ കെട്ടിവച്ച നിലയിൽ; പോലീസ് അന്വേഷണം തുടങ്ങി
കോട്ടയം: തിരുനക്കര ക്ഷേത്രത്തിനു സമീപം റോഡരികിലെ വൈദ്യുതി പോസ്റ്റിനു ചുവട്ടിൽ നിൽക്കുന്ന രീതിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഭാരത് ആശുപത്രി ഭാഗത്തേക്ക് പോകുന്ന ആസാദ് ലൈൻ റോഡ് തുടങ്ങുന്ന ഭാഗത്തെ വൈദ്യുതി പോസ്റ്റിനു ചുവട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത കട വരാന്തയിലാണ് ഇയാൾ അന്തിയുറങ്ങുന്നത്. ഇന്നു പുലർച്ചെ അഞ്ചരയോടെയാണ് വിവരം വെസ്റ്റ് പോലീസിൽ ആരോ വിളിച്ചറിയിച്ചത്. പുലർച്ചെ മൂന്നരയ്ക്ക് കൽപ്പക സൂപ്പർമാർക്കറ്റിനു മുന്നിലെ തട്ടുകടയിൽ നിന്ന് ഇയാൾ കാപ്പി കുടിക്കുന്നത് കണ്ടവരുണ്ട്. ഇയാൾ കിടക്കുന്ന കടത്തിണ്ണയിൽ തുണി വിരിച്ച നിലയിൽ കാണപ്പെട്ടു. കഴിച്ചതിന്റെ ബാക്കി ഒരു ബണ്ണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു വച്ചിട്ടുണ്ട്. നഗരത്തിലെ ഒരു ആക്രികടയിൽ ജോലി ചെയ്തിരുന്നതായി പറയുന്നു. കൈലിയും കളമുള്ള ഷർട്ടുമാണ് വേഷം. കൈലിയുടെ കര വലിച്ചുകീറി അത് കഴുത്തിലും മറ്റേയറ്റം വൈദ്യുതി പോസ്റ്റിൽ കയറുന്നതിന് ഘടിപ്പിച്ചിട്ടുള്ള ഇരുന്പു…
Read Moreഡൽഹിയിൽ മേജറുടെ ഭാര്യയെ കഴുത്തറത്ത് കൊന്ന് വഴിയരികിൽ ഉപേക്ഷിച്ചു; ശരീരത്തില്‍ വാഹനം കയറിയിറങ്ങിയ പാടും
ന്യൂഡല്‍ഹി: കരസേന മേജറുടെ ഭാര്യയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ വഴിയരികിൽ കണ്ടെത്തി. തെക്ക്പടഞ്ഞാറൻ ഡൽഹിയിൽ ബ്രാർ സ്ക്വയറിലാണ് മൃതദേഹം കണ്ടെത്തിയത്. ഡൽഹി കന്റോൺമെന്റിലെ ആശുപത്രിയിൽ ഫിസിയോതെറാപ്പി ചികിത്സയ്ക്കായി രാവിലെ വീട്ടിൽനിന്നും ഇറങ്ങിയതായിരുന്നു. ഒന്നരമണിക്കൂറിനു ശേഷം കന്റോൺമെന്റ് മെട്രോ സ്റ്റേഷനു സമീപത്തുനിന്നും മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. മേജറാണ് ഭാര്യയെ രാവിലെ ആശുപത്രിക്കു മുന്നിൽ ഇറക്കിവിട്ടത്. പിന്നീട് മടക്കികൊണ്ടുവരാൻ ഡ്രൈവർ എത്തിയപ്പോൾ ചികിത്സ തേടി ഇവർ ഇവിടെയെത്തിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. കഴുത്തിലെ മുറിവിന് പുറമെ ശരീരത്തില്‍ വാഹനം കയറിയിറങ്ങിയ പാടുണ്ട്. കഴുത്തുറുത്തു കൊലപ്പെടുത്തിയ ശേഷം ശരീരത്തിലൂടെ വാഹനം കയറ്റിയതാകാമെന്നാണു നിഗമനം. ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലിറങ്ങിയതിനു ശേഷം മറ്റൊരു കാറില്‍ ഇവര്‍ പോകുന്നതും കണ്ടവരുണ്ട്. സംഭവത്തിനു പിന്നില്‍ ആരാണെന്നതിന്റെ കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കൂടുതല്‍ തെളിവിനായി ഇവരുടെ…
Read Moreഇവിടെ അപകടം ഇതാദ്യമല്ല! പെരിയാറിൽ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു; രണ്ടുപേരെ നാട്ടുകാര്‍ രക്ഷപെടുത്തി
കൊച്ചി/കരുമാലൂർ: എറണാകുളം കരുമാലൂരിൽ പുറപ്പിള്ളിക്കാവ് റഗുലേറ്റർ കം ബ്രിഡ്ജിനു സമീപം പെരിയാറില്‍ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ രണ്ടുപേർ ഒഴുക്കിൽപ്പെട്ടു മുങ്ങിമരിച്ചു. രണ്ടുപേരെ നാട്ടുകാർ ചേർന്നു രക്ഷപ്പെടുത്തി. കൈതാരം മുക്കുങ്കൽ ദീക്ഷിത് (17), കൈതാരം നെല്ലിപ്പിള്ളി നന്ദനത്തിൽ ദേവാനന്ദ് (19) എന്നിവരാണ് മരിച്ചത്. കൈതാരം സ്വദേശികളായ അക്ഷയ്രാജ് (17), രാഹുൽ (15) എന്നിവരും ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. പറവൂരിനു സമീപം കരുമാലൂർ പുറപ്പിള്ളിക്കാവ് റഗുലേറ്റർ കം ബ്രിഡ്ജിനു സമീപം പെരിയാറിന്റെ തീരത്ത് ബൈക്കുകളിലെത്തിയ പത്തംഗ വിദ്യാർഥി സംഘത്തിൽ ദീക്ഷിത്, ദേവാനന്ദ്, അക്ഷയ് രാജ്, രാഹുൽ എന്നിവരാണു കുളിക്കാനിറങ്ങിയത്. ബാക്കി ആറുപേർ പുഴയുടെ തീരത്തിരുന്നു ബൈക്കുകൾ കഴുകുകയായിരുന്നു. നാലുപേർ ഒഴുക്കിൽപ്പെട്ടതോടെ കരയിലുണ്ടായിരുന്ന വിദ്യാർഥികൾ നിലവിളിച്ച് ആളെക്കൂട്ടി. ഓടിയെത്തിയ സമീപവാസിയായ ഷിബുവും ഡേവി സും മുങ്ങിത്താഴുന്നവരുടെ ഇടയിലേക്ക് തെർമോകോൾ ഇട്ടുകൊടുത്തതോടെ രണ്ടുപേർ അതിൽപ്പിടിച്ച് രക്ഷപ്പെട്ടു. വിവരമറിഞ്ഞ്…
Read Moreജാർഖണ്ഡിലെ കൂട്ടമാനഭംഗം! പ്രതിയുടെ ചിത്രം പുറത്ത്; വിവരം നൽകുന്നവർക്ക് പോലീസിന്റെ വക 50,000 രൂപ പാരിതോഷികം
ന്യൂഡൽഹി: ജാർഖണ്ഡിൽ നിന്ന് അഞ്ചു വനിതകളെ തട്ടിക്കൊണ്ടു പോയി തോക്കിൻമുനയിൽ നിർത്തി കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ ചിത്രം പോലീസ് പുറത്തുവിട്ടു. കുറ്റവാളികളെക്കുറിച്ചു വിവരം നൽകുന്നവർക്ക് പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മനുഷ്യക്കടത്ത് ഏറ്റവും രൂക്ഷമായിരിക്കുന്ന ജാർഖണ്ഡിലെ ഖുണ്ടി ജില്ലയിലാണ് സംഭവമുണ്ടായത്. ആശാ കിരണ്‍ എന്ന സന്നദ്ധ സംഘടനയിൽ പ്രവർത്തിക്കുന്ന 20നും 35നും ഇടയിൽ പ്രായമുള്ള വനിതകൾക്കുനേരേയാണ് അതിക്രമം ഉണ്ടായത്. സ്ഥലത്തെ ക്രൈസ്തവ സഭയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ആശാ കിരണ്‍. തട്ടിക്കൊണ്ടു പോയ വനിതകൾക്കൊപ്പമുണ്ടായിരുന്ന രണ്ടു കന്യാസ്ത്രീകളെ സംഘം വെറുതെ വിട്ടിരുന്നു. ചൊവ്വാഴ്ച യാണു സംഭവം. ബോധവത്കരണത്തിന്റെ ഭാഗമായി തെരുവുനാടകം അവതരിപ്പിക്കുന്പോഴാണ് അക്രമികൾ ഇവരെ തോക്കിൻമുനയിൽ ബലാത്സംഗത്തിനിരയാക്കിയത്. നാടകം അവസാനിച്ചപ്പോൾ തൊട്ടടുത്തുള്ള ആർസി മിഷൻ സ്കൂളിലേക്കു പോയ ടീമിലെ അഞ്ച്…
Read Moreഎറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി മാർ ജേക്കബ് മനത്തോടത്ത് ഇന്നു സ്ഥാനമേൽക്കും
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോ ലിക് അഡ്മിനിസ്ട്രേറ്ററായി മാർ ജേക്കബ് മനത്തോടത്ത് ഔദ്യോഗികമായി ഇന്നു സ്ഥാനമേൽക്കും. ഇന്നുച്ചകഴിഞ്ഞു മൂന്നിന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്താ ദിക്വാത്രോയുടെ സാന്നിധ്യത്തിലാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുക. അതിരൂപതയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചാണു ഫ്രാൻസിസ് മാർപാപ്പ മാർ മനത്തോടത്തിനെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചിരിക്കുന്നത്. ഇന്നലെ റോമൻ സമയം ഉച്ചയ്ക്കു 12നു വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു 3.30 നു കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയായിലും ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. പാലക്കാട് രൂപതയുടെ മെത്രാനെന്ന നിലയിലുള്ള ഉത്തരവാദിത്തം അദ്ദേഹം തുടർന്നും വഹിക്കും. എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പായി സീറോ മലബാർസഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടരും. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ എന്ന സംജ്ഞയോടു ചേർത്തു പറഞ്ഞിരിക്കുന്ന…
Read Moreകാമുകനൊപ്പം പോയ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസില്‍ പരാതി നല്‍കിയത് ബന്ധു, പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തിയപ്പോള്‍ കുടുങ്ങിയതേ അതേ ബന്ധുവും!
ലൈംഗിക പീഡനത്തിനിരയായി കഴിഞ്ഞ 17കാരിയെ സ്വന്തം വീട്ടില്‍ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ കണ്ടെത്തി വൈദ്യപരിശോധന നടത്തിയപ്പോഴാണ് ഏറെക്കാലമായി പീഡനം നടക്കുന്നതായി കണ്ടെത്തിയത്. കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ കണ്ടെത്താനായി പരാതി നല്കിയതും പിതാവാണ്. കട്ടപ്പന മുരളകമേട് സ്വദേശിനിയായ പതിനാറു വയസുകാരിയെ കാണാനില്ലന്ന പിതാവിന്റെ പരാധിയുടെ അടിസ്ഥാനത്തില്‍ കട്ടപ്പന പോലീസ് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കാമുകനോടൊപ്പം പിടി കൂടിയത്. കട്ടപ്പന നിര്‍മ്മലാസിറ്റിയില്‍ ഒരാളുമായി കുട്ടി രണ്ടു മാസത്തോളമായി പ്രണയത്തില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലേയ്ക്ക് പോകും വഴി വിവാഹ വാഗ്ദാനം നല്കി യുവാവ് പെണ്‍കുട്ടിയെ ഓട്ടോറിക്ഷായില്‍ കയറ്റി വീട്ടിലേയ്ക്ക് കൊണ്ടുപോയി. ഇതു കണ്ടു നിന്ന കുട്ടിയുടെ സഹപാഠി പിതാവിനെ വിവരം അറിയിക്കുകയും പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയെ കാമുകന്റെ വീട്ടില്‍ നിന്നും…
Read Moreസ്വർണ ഉരുപ്പടികൾക്ക് പകരം ചില്ലറതുട്ട് വച്ച് ജീവനക്കാരി തട്ടിയത് ഒരുകോടിയോളം; തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്ന് ഭർത്താവും വൈഎഫ്ഐ എരുമേലി മേഖലാ സെക്രട്ടറിയുമായ അജി; തട്ടിപ്പിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
എരുമേലി: എരുമേലിയിൽ പ്രവർത്തിക്കുന്ന മുളമൂട്ടിൽ ഫൈനാൻസിൽനിന്ന് ഒരു കോടി 30 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ ജീവനക്കാരി കോടതിയിൽ ജാമ്യത്തിനു ശ്രമിക്കുന്നതായി സൂചന. ഓഫീസ് അസിസ്റ്റൻറ് കം കാഷ്യർ ആയ, കനകപ്പലം അലങ്കാരത്ത് അജിയുടെ ഭാര്യ ജെസ്ന അജി(30)യാണു തട്ടിപ്പ് നടത്തി മുങ്ങിയിരിക്കുന്നത്. ഡിവൈഎഫ്ഐ എരുമേലി മേഖലാ സെക്രട്ടറിയുടെ ഭാര്യയാണു പ്രതി. ഇതോടെ ഭർത്താവിനെതിരേ പാർട്ടി തലത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർന്നു കഴിഞ്ഞു. അതേസമയം തട്ടിപ്പിൽ തനിക്കു പങ്കില്ലെന്നാണു ഭർത്താവ് പാർട്ടി നേതൃത്വത്തിനു നല്‍കിയിരിക്കുന്ന വിശദീകരണം. തട്ടിപ്പ് നടത്താൻ ജീവനക്കാരിക്കു രണ്ടു പേരുടെ സഹായം ലഭിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പണയം വയ്ക്കുന്ന സാധനങ്ങൾ 15 ദിവസത്തിനു ശേഷം പരിശോധിച്ച് പ്രത്യേക ബാർകോഡ് പതിപ്പിച്ച് അധികൃതർ സീൽ ചെയ്ത പായ്ക്കറ്റിലാക്കി കഴിഞ്ഞാൽ പിന്നീടു പരിശോധനകൾ നടത്താറില്ല. ഇതു തട്ടിപ്പിനു സഹായകമായി മാറിയെന്നു…
Read More