നേരത്തെയും പ്രതികളെ മര്‍ദിച്ച് കൊണ്ടുവന്നിട്ടുണ്ട്! എസ്‌ഐ ദീപക്കിനെതിരെ മജിസ്‌ട്രേറ്റിന്റെ മൊഴി

കൊ​ച്ചി: വ​രാ​പ്പു​ഴ ശ്രീ​ജി​ത്ത് കൊ​ല​ക്കേ​സി​ലെ പ്ര​തി എ​സ്ഐ ദീ​പ​ക്കി​നെ​തി​രെ മ​ജി​സ്ട്രേ​റ്റി​ന്‍റെ മൊ​ഴി. പ​റ​വൂ​ർ മ​ജി​സ്ട്രേ​റ്റാ​യി​രു​ന്ന എ​ൻ.​സ്മി​ത​യാ​ണ് ദീ​പ​ക്കി​നെ​തി​രെ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഹൈ​ക്കോ​ട​തി ര​ജി​സ്റ്റാ​ര്‍​ക്കാ​ണ് മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ദീ​പ​ക്ക് നേ​ര​ത്തെ​യും പ്ര​തി​ക​ളെ മ​ർ​ദി​ച്ച് കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ എ​സ്ഐ​യെ താ​ക്കീ​ത് ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ജി​സ്ട്രേ​റ്റ് ഹൈ​ക്കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി. ശ്രീ​ജി​ത്തി​നെ റി​മാ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദീ​പ​ക്ക് എ​ത്തി​യ​പ്പോ​ൾ പ്ര​തി​യെ കാ​ണാ​തെ ഇ​ത് സാ​ധ്യ​മാ​വി​ല്ലെ​ന്നാ​ണ് താ​ൻ നി​ല​പാ​ടെ​ടു​ത്ത​ത്. ഇൗ ​സ​മ​യം ശ്രീ​ജി​ത്ത് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നാ​ണ് എ​സ്ഐ പ​റ​ഞ്ഞ​തെ​ന്നും മ​ജി​സ്ട്രേ​റ്റ് മൊ​ഴി ന​ൽ​കി. പ്ര​തി​യെ കാ​ണാ​ൻ മ​ജി​സ്ട്രേ​റ്റ് കൂ​ട്ടാ​ക്കി​യി​ല്ലെ​ന്ന ദീ​പ​കി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ജി​സ്ട്രേ​റ്റി​ൽ നി​ന്ന് ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

Read More

പ​രാ​ജ​യ​ങ്ങ​ളി​ൽ ച​ങ്കി​ടി​പ്പ് നി​ല​യ്ക്കു​മെ​ന്ന് ആ​രും ധ​രി​ക്ക​രു​ത്: അ​ർ​ജ​ന്‍റീ​ന​യെ പി​ന്തു​ണ​ച്ച് മ​ന്ത്രി മ​ണി

തി​രു​വ​ന​ന്ത​പു​രം: ലോ​ക​ക​പ്പി​ന് റ​ഷ്യ​യി​ൽ പ​ന്ത് ഉ​രു​ളു​ന്ന​തി​നു മു​ൻ​പ് ത​ന്നെ മ​ന്ത്രി എം.​എം. മ​ണി അ​ർ​ജ​ന്‍റീ​ന​യ്ക്കു പൂ​ർ​ണ പി​ന്തു​ണ പ്രഖ്യാപിച്ചിരുന്നു. ക​ടു​ത്ത അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​നാ​യ മ​ന്ത്രി ച​ങ്കു​റ​പ്പു​ള്ള നി​ല​പാ​ടു​ക​ൾ ക​ളി​ക്ക​ള​ത്തി​ൽ എ​ടു​ത്ത​വ​രാ​ണ് അ​ർ​ജ​ന്‍റീ​ന​യെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടു. മ​ന്ത്രി​യു​ടെ ഇ​ഷ്ട ടീം ​വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ക്രൊ​യേ​ഷ്യ​യോ​ട് എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കു തോ​റ്റ​പ്പോ​ഴും ക​ടു​ത്ത പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​തി​ലും വ​ലി​യ പ​രാ​ജ​യ​ങ്ങ​ളെ അ​തി​ജീ​വി​ച്ച ച​രി​ത്രം ഉ​ണ്ട്. പ​രാ​ജ​യ​ങ്ങ​ളി​ൽ ച​ങ്കി​ടി​പ്പ് നി​ല​യ്ക്കും എ​ന്ന് വെ​റു​തെ ആ​രും ധ​രി​ക്ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പി​ന്തു​ണ.

Read More

‘മ​ര​ണ​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്കു പോകുന്നു’; അ​ർ​ജ​ന്‍റീ​നയുടെ തോൽവിയെ തുടർന്ന് ആ​രാ​ധ​ക​നെ കാ​ണാ​താ​യി; മീ​ന​ച്ചി​ലാ​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു; ആത്മഹത്യ കുറുപ്പിൽ എഴുതിയിരുന്നതിങ്ങനെ…

കോ​ട്ട​യം: അ​യ​ർ​ക്കു​ന്നം ആ​റു​മാ​നൂ​രി​ൽ അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​നെ കാ​ണാ​താ​യി. മെ​സി​യു​ടെ പ​രാ​ജ​യ​ത്തി​ൽ മ​നം​നൊ​ന്ത യു​വാ​വ് ക​ത്തെ​ഴു​തി​വ​ച്ച​ശേ​ഷ​മാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ആ​റു​മാ​നൂ​ർ കൊ​റ്റ​ത്തി​ൽ ദി​നു അലക്സി​നെ​യാ​ണു കാ​ണാ​താ​യ​ത്. ദിനു വീ​ട്ടി​ലി​രു​ന്നു മ​ത്സ​രം ടെ​ലി​വി​ഷ​നി​ലൂ​ടെ ക​ണ്ടിരുന്നു. അ​ർ​ജ​ന്‍റീ​ന തോ​റ്റ​തോ​ടെ മ​നോ​വി​ഷ​മ​ത്തോ​ടെ പു​റ​ത്തേ​ക്കു പോ​കു​ക​യാ​യു​രു​ന്നു. യു​വാ​വി​നെ കാ​ണാ​താ​യ​താ​യി കാ​ണി​ച്ചു ബ​ന്ധു​ക്ക​ൾ അ​യ​ർ​ക്കു​ന്നം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ട്ടി​ൽ​നി​ന്നും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ടു​ത്തു. മെ​സി​യു​ടെ തോ​ൽ​വി സ​ഹി​ക്കാ​നാ​വു​ന്ന​തി​ല​പ്പു​റ​മാ​ണെ​ന്നും മ​ര​ണ​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്കു പോ​കു​ക​യാ​ണെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. അ​യ​ർ​ക്കു​ന്നം പോ​ലീ​സ് ഫ​യ​ർ​ഫോ​ഴ്സി​നെ അ​റി​യി​ച്ച​ത​നു​സ​രി​ച്ചു മീ​ന​ച്ചി​ലാ​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നാ​ണു ഫ​യ​ർ​ഫോ​ഴ്സ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തു​ട​ങ്ങി​യ​ത്. അ​ർ​ജ​ന്‍റീ​ന താ​രം മെ​സി​യു​ടെ ക​ടു​ത്ത ആ​രാ​ധ​ന​ക​നാ​യി​രു​ന്നു ബി​നു.

Read More

ച​ക്ക​പ്പ​ഴം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​ല്ല; കു​ട്ടി​യെ ബൈ​ക്ക് മോ​ഷ്ടാ​വാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു; സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

പാ​റ്റ്ന: പോ​ലീ​സു​കാ​ർ​ക്ക് ച​ക്ക​പ്പ​ഴം സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച 14 വ​യ​സു​കാ​ര​നെ​തി​രെ ബൈ​ക്ക് മോ​ഷ​ണം കു​റ്റം ചുമത്തി കേ​സെ​ടു​ത്തെ​ന്ന് പ​രാ​തി. ബി​ഹാ​റി​ലെ അ​ഗം​കു​വാ​ൻ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. മാ​ർ​ച്ച് 19നാ​ണ് പാ​റ്റ്ന​യി​ലെ ചി​ത്ര​ഗു​പ്ത ന​ഗ​ർ സ്വ​ദേ​ശി​യാ​യ പ​ച്ച​ക്ക​റി വി​ൽ​പ്പ​ന​ക്കാ​ര​ന്‍റെ മ​ക​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ച​ക്ക​പ്പ​ഴം സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച കു​ട്ടി​യെ മ​ര്യാ​ദ പ​ഠി​പ്പി​ക്കാ​ൻ കേ​സെ​ടു​ത്തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കു​ട്ടി​ക്ക് 19 വ​യ​സു​ണ്ടെ​ന്ന് എ​ഴു​തി ചേ​ർ​ത്താ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. 14 വ​യ​സ് മാ​ത്ര​മു​ള്ള കു​ട്ടി​യു​ടെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യി​ട്ടും ജാ​മ്യം ല​ഭി​ച്ചി​ല്ലെ​ന്ന് കു​ട്ടി​യു​ടെ അ​ച്ഛ​ൻ പ​റ​ഞ്ഞു. പാ​റ്റ്ന സോ​ണ​ൽ ഐ​ജി എ​ൻ.​എ​ച്ച്.​ഖാ​ൻ, ഡി​ഐ​ജി രാ​ജേ​ഷ് കു​മാ​ർ, സീ​നി​യ​ർ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് എ​ന്നീ ഉ​ന്ന​ത പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ. കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ക​ടു​ത്ത…

Read More

തോക്കിന്‍ മുനയില്‍ നിര്‍ത്തി അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ മാനഭംഗപ്പെടുത്തി; ബോധവത്കരണ പരിപാടിക്ക് എത്തിയതായിരുന്നു ഇവര്‍; സംഭവം ഇങ്ങനെ…

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ അ​ഞ്ച് സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രെ തോ​ക്കി​ൻ മു​ന​യി​ൽ നി​ർ​ത്തി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. ജാ​ർ​ഖ​ണ്ഡി​ലെ കോ​ച്ചം​ഗി​ലാ​യി​രു​ന്നു സം​ഭ​വം. ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക്കെ​ത്തി​യ സം​ഘ​ത്തി​നു നേ​രെ​യാ​യി​രു​ന്നു അ​ക്ര​മം. സം​ഘ​ത്തി​ലെ ആ​ണ്‍ സു​ഹൃ​ത്തു​ക​ളെ മ​ർ​ദ്ദി​ച്ച് അ​വ​ശ​രാ​ക്കി​യ​ശേ​ഷം സ്ത്രീ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പി​ഡീ​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​രു​വ് നാ​ട​കം അ​വ​ത​രി​പ്പി​ക്കാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു സം​ഘം. നാ​ട​കം അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ഘ​ട്ട ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ട സ​മ​യ​ത്ത് ബൈ​ക്കു​ക​ളി​ലെ​ത്തി​യ ആ​യു​ധ ധാ​രി​ക​ളാ​യ സം​ഘം യുവതികളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പി​ന്നീ​ട് മൂ​ന്ന് മ​ണി​ക്കൂ​റി​നു​ശേ​ഷം യുവതികളെ സ​മീ​പ​ത്തെ കാ​ട്ടി​ൽ ഇ​റ​ക്കി​വി​ട്ടു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്ത്രീ​ക​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​യാ​ക്കി. സം​ഭ​വ​ത്തി​നു പി​ന്നി​ൽ മൂ​ന്നു പേ​ർ​ക്ക് പ​ങ്കു​ള്ള​താ​യി ക​ണ്ടെ​ത്തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

745.59 കോ​ടി രൂ​പ​! പഴയ നോട്ടുകൾ ഏറ്റവുമധികംമാറിയത് അമിത് ഷായുടെ സഹകരണ ബാങ്കിൽ;

ന്യൂ​ഡ​ൽ​ഹി: നോ​ട്ട് നി​രോ​ധ​ന​ത്തി​നു ശേ​ഷം ഏ​റ്റ​വും അ​ധി​കം പ​ഴ​യ നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ത്ത​ത് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ഡ​യ​റ​ക്ട​റാ​യ സ​ഹ​ക​ര​ണ ബാ​ങ്ക്. 745.59 കോ​ടി രൂ​പ​യു​ടെ നോ​ട്ടു​ക​ളാ​ണ് അ​ഹ​മ്മ​ദാ​ബാ​ദ് ഡി​സ്ട്രി​ക്റ്റ് കോ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് മാ​റി​യെ​ടു​ത്ത​തെ​ന്നു വി​വ​രാ​വ​കാ​ശ പ്ര​കാ​രം ല​ഭി​ച്ച മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു. 500 രൂപ, 1000 രൂ​പ നോ​ട്ടു​ക​ൾ അ​സാ​ധു​വാ​ക്കി 2016 ന​വം​ബ​ർ എ​ട്ടി​നു പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പ​നം ന​ട​ത്തി​അ​ഞ്ചു ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് 745 കോ​ടി രൂ​പ​യു​ടെ നോ​ട്ടു​ക​ൾ അ​ഹ​മ്മ​ദാ​ബാ​ദ് സ​ഹ​ക​ര​ണ ബാ​ങ്ക് മാ​റി​യ​തെ​ന്നും മും​ബൈ സ്വ​ദേ​ശി​ക്കു ല​ഭി​ച്ച മ​റു​പ​ടി​യി​ൽ പറയുന്നു. അ​സാ​ധു​വാ​ക്കി​യ നോ​ട്ടു​ക​ൾ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലൂ​ടെ മാ​റി​യെ​ടു​ക്കാ​നാ​കി​ല്ലെ​ന്നും കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ക​യാ​ണെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രും ബി​ജെ​പി​യും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഇത്. 2016 ന​വം​ബ​ർ 14നു ​സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലൂ​ടെ നോ​ട്ടു​ക​ൾ മാ​റി​യ​ടെു​ക്കു​ന്ന​തി​നു കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഈ ​നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​തി​നു മു​ന്പാ​ണ് അ​ഹ​മ്മ​ദാ​ബാ​ദ്…

Read More

ഫുട്‌ബോള്‍ താരങ്ങളില്‍ നിന്നും ഗര്‍ഭം ധരിച്ചാല്‍…! വിവാദമായ പരസ്യവുമായി ബര്‍ഗര്‍ കിംഗ് കമ്പനി; റഷ്യയിലും സാമൂഹ്യ മാധ്യമങ്ങളിലും വ്യാപക വിമര്‍ശനം

മോസ്കോ: റഷ്യയിൽ എത്തിയിരിക്കുന്ന ഫുട്ബോൾ താരങ്ങളിൽ നിന്നും ഗർഭം ധരിച്ചാൽ ആജീവനാന്തം വോപ്പേഴ്സ് ചോക്ലേറ്റ് സമ്മാനമായി നൽകുമെന്ന പരസ്യം പിൻവലിച്ച് ബർഗർ കിംഗ് കന്പനി മാപ്പ് പറഞ്ഞു. പരസ്യത്തിനെതിരേ റഷ്യയിലും സാമൂഹ്യ മാധ്യമങ്ങളിലും വ്യാപക വിമർശനം ഉയർന്നതോടെയാണ് മാപ്പ് പറഞ്ഞ് കന്പനി തലയൂരിയത്. കന്പനിയുടെ പരസ്യം റഷ്യൻ വനിതകളെ അവഹേളിക്കുന്നതിന് തുല്യമാണെന്നായിരുന്നു വിമർശനം. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ബർഗർ കിംഗ് എന്ന ആഗോള ഭക്ഷണ ശൃംഖല ലോകകപ്പ് തുടങ്ങിയതിന് പിന്നാലെയാണ് വിവാദമായ പരസ്യവുമായി രംഗത്തുവന്നത്. റഷ്യയിൽ മികച്ച ഫുട്ബോൾ തുടർച്ചയുണ്ടാകുന്നതിന് രാജ്യത്തെ സ്ത്രീകൾ ലോകകപ്പിന് എത്തിയിരിക്കുന്ന മികച്ച കളിക്കാരിൽ നിന്നും ഗർഭം ധരിക്കണമെന്നും ഇങ്ങനെ ഗർഭം ധരിക്കുന്നവർക്ക് കന്പനിയുടെ ബർഗറും വോപ്പേഴ്സ് ചോക്ലേറ്റും ആജീവനാന്തം സമ്മാനമായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. മൂന്ന് മില്യണ്‍ റഷ്യൻ റൂബിളും കന്പനി സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് സംഭവം വിവാദമായത്. ലിംഗ ഭേദമന്യേ പരസ്യത്തിനെതിരേ…

Read More

പു​തി​യ അ​ധ്യ​ക്ഷ​നും ക​ണ്‍​വീ​ന​റും എ​ത്ര​യും വേ​ഗം വേണം; തനിക്കെതിരെയുള്ള നീക്കങ്ങൾ ഉ​മ്മ​ൻ​ചാ​ണ്ടി ഹൈ​ക്ക​മാ​ന്‍റിനെ ബോധ്യപ്പെടുത്തി

എം​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്, യു.​ഡി.​എ​ഫ് ക​ണ്‍​വീ​ന​ർ എ​ന്നി​വ​രെ എ​ത്ര​യും വേ​ഗം നി​യ​മി​ക്ക​ണ​മെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി ഹൈ​ക്ക​മാ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ സം​ഘ​ട​നാ നേ​തൃ​ത്വം ഇ​പ്പോ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ പു​തി​യ അ​ധ്യ​ക്ഷ​നും ക​ണ്‍​വീ​ന​റും എ​ത്ര​യും വേ​ഗം വ​ര​ണ​മെ​ന്നും ഇ​നി​യും തീ​രു​മാ​നം നീ​ട്ടി​കൊ​ണ്ടു പോ​ക​രു​തെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു. ഡ​ൽ​ഹി​യി​ലു​ള്ള ഉ​മ്മ​ൻ​ചാ​ണ്ടി എ.​ഐ.​സി.​സി പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ​ഗാ​ന്ധി​യേ​യും കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ​വാ​സ്നി​ക്കി​നേ​യും നേ​രി​ൽ ക​ണ്ടാ​ണ് ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. രാ​ജ്യ​സ​ഭാ സീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ലു​ണ്ടാ​യി​രി​ക്കു​ന്ന വ​ക്പോ​രും നേ​താ​ക്ക​ൾ ത​മ്മി​ലു​ള്ള പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ൾ ച​ർ​ച്ച​യാ​യി. പി.​ജെ കു​ര്യ​നും വി.​എം സു​ധീ​ര​നും ത​നി​യ്ക്കെ​തി​രെ ഉ​യ​ർ​ത്തി​യ വി​മ​ർ​ശ​ങ്ങ​ളും ത​ന്നെ പൊ​തു സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ ഒ​റ്റ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ളും ഉ​മ്മ​ൻ​ചാ​ണ്ടി ഹൈ​ക്ക​മാ​ന്‍റ് വൃ​ത്ത​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ സം​ഘ​ട​ന​യി​ൽ വ​ലി​യ അ​ഴി​ച്ചു​പ​ണി​ക്കാണ് ഹൈ​ക്ക​മാ​ന്‍റ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന സൂ​ച​ന​യെ​ന്നാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി​യ്ക്ക് പാ​ർ​ട്ടി നേ​തൃ​ത്വം കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദ്ദേ​ശം ഉ​ണ്ടാ​യി​ട്ടും നേ​താ​ക്ക​ൾ ത​മ്മി​ലു​ള്ള…

Read More

ഖ​ത്ത​ർ രാ​ജ​കീ​യ ത​ട്ടി​പ്പ്! പ്ര​തി​യെ കാ​ണാ​ൻ ഖ​ത്ത​ർ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ എ​ത്തി​യേ​ക്കും; രാ​ജ​കു​ടും​ബ​ത്തി​ന് എ​ട്ടി​ന്‍റെ പ​ണി കൊ​ടു​ത്ത മ​ല​യാ​ളി​യെ അഭിനന്ദിച്ചും പഴിച്ചും സോഷ്യൽ മീഡിയ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഖ​ത്ത​ർ രാ​ജ​കു​ടും​ബ​ത്തി​ന്‍റെ വ്യാ​ജ ഇ ​മെ​യി​ൽ വ​ഴി കോ​ടി​ക​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി സു​നി​ൽ മേ​നോ​ന്‍റെ വി​ദേ​ശ​ബ​ന്ധ​ങ്ങ​ൾ പോ​ലീ​സ് അ​ന്വേ​ഷി​ക്കും. കേ​ര​ള​ത്തി​ലോ ഖ​ത്ത​റി​ലോ ആ​രെ​ങ്കി​ലും ഇ​യാ​ളെ ഈ ​ത​ട്ടി​പ്പി​നു സ​ഹാ​യി​ച്ചി​ട്ടു​ണ്ടോ എ​ന്ന കാ​ര്യം പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത സു​നി​ൽ​മേ​നോ​നെ കാ​ണാ​ൻ ഖ​ത്ത​റി​ൽനി​ന്ന് അ​ധി​കൃ​ത​ർ കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്നു സൂ​ച​ന​യു​ണ്ട്. എ​ന്നാ​ൽ, സു​നി​ലി​നെ ഖ​ത്ത​ർ അ​ധി​കൃ​ത​ർ​ക്കു കൈ​മാ​റേ​ണ്ട​തി​ല്ല. ത​ട്ടി​പ്പു ന​ട​ത്തി​യ​തു കേ​ര​ള​ത്തി​ൽ വച്ചാ​യ​തി​നാ​ൽ ഇ​യാ​ളെ കേ​ര​ള പോ​ലീ​സ് ത​ന്നെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ വയ്ക്കു​ക. ഖ​ത്ത​ർ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഇ​യാ​ളെ കാ​ണാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്നു സൂ​ച​ന​യു​ണ്ട്. ത​ങ്ങ​ളു​ടെ ഇ ​മെ​യി​ലി​ൽ നു​ഴ​ഞ്ഞു​ക​യ​റി​യ ഇ​യാ​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഖ​ത്ത​ർ രാ​ജ​കു​ടും​ബം ഖ​ത്ത​റി​ലെ ഐ​ടി വി​ഭാ​ഗ​ത്തി​നു ക​ർ​ശ​ന നി​ർ​ദേശം ന​ൽ​കി​യി​ട്ടു​ണ്ട്.കേ​ര​ള പോ​ലീ​സും ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം വ്യാ​പ​ക​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്കെ​തി​രെ വേ​റെ കേ​സു​ക​ളൊ​ന്നും ഇ​തു​വ​രെ​യും അ​റി​വാ​യി​ട്ടി​ല്ലെ​ങ്കി​ലും ഏ​തെ​ങ്കി​ലും ത​ട്ടി​പ്പു​ക​ൾ ഇ​യാ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്നു…

Read More

മുൻ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ മരണം ! ആത്മഹത്യാക്കുറിപ്പും എഫ്ഐആറിന്‍റെ ഭാഗമാക്കി അന്വേഷിക്കണം; അ​ന്വേ​ഷ​ണമാവശ്യപ്പെട്ട പ​ഞ്ചാ​യ​ത്തംഗത്തിന് വ​ധ​ഭീ​ഷ​ണി

വൈ​പ്പി​ൻ: എ​ള​ങ്കു​ന്ന​പ്പു​ഴ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്ന വി.കെ. കൃ​ഷ്ണ​ന്‍റെ ആ​ത്മ​ഹ​ത്യ സം​ബ​ന്ധി​ച്ച് മു​ള​വു​കാ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന കേ​സി​ൽ ആ​ത്മ​ഹ​ത്യാ​ക്കുറി​പ്പു​കൂ​ടി എ​ഫ്ഐ​ആ​റി​ന്‍റെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്ന് എ​ള​ങ്കു​ന്ന​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​മേ​യം പാ​സാ​ക്കി. ഒന്പതു കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ ക​ത്ത് ന​ൽ​കി​യ​തി​നെത്തു​ട​ർ​ന്ന് ഇ​ന്ന​ലെ വി​ളി​ച്ചു ചേ​ർ​ത്ത അ​ടി​യ​ന്തര ക​മ്മി​റ്റി​യി​ൽ സി​പി​എം അം​ഗ​ങ്ങ​ളു​ടെ വി​യോ​ജി​പ്പോ​ടെ​യാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. ഏ​ക സി​പി​ഐ അം​ഗം യോ​ഗ​ത്തി​ൽനി​ന്നു വി​ട്ടു​നി​ന്നു. നാ​ല് ബി​ജെ​പി മെ​ന്പ​ർ​മാ​രും ഒ​രു സ്വ​ത​ന്ത്ര​നും പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ചു. യോ​ഗ​ത്തി​ൽ സ്വ​ത​ന്ത്ര അം​ഗ​മാ​യ സി.​ബി. ബി​ജു​വു​മാ​യി സി​പി​എം അം​ഗ​ങ്ങ​ൾ വാ​ക്കുത​ർ​ക്ക​വുമുണ്ടായി. എ​ന്നെ പു​ക​ച്ച് പു​റ​ത്ത് ചാ​ടി​ക്കു​ന്ന ഒ​രു പാ​ർ​ട്ടി​യാ​ണ് എ​ള​ങ്കു​ന്ന​പ്പു​ഴ ലോ​ക്ക​ൽ ക​മ്മി​റ്റി. എ​ന്‍റെ സ​മ​നി​ല​യും തെ​റ്റി. എ​നി​ക്ക് ഇ​ങ്ങി​നെ ചെ​യ്യാ​നെ ക​ഴി​യു എ​ന്ന് കൃ​ഷ്ണ​ൻ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ൽ എ​ഴു​തി വച്ച​താ​ണ് സി​പി​എ​മ്മി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യി​ട്ടു​ള്ള​ത്. അ​ന്വേ​ഷ​ണമാവശ്യപ്പെട്ട പ​ഞ്ചാ​യ​ത്തംഗത്തിന് വ​ധ​ഭീ​ഷ​ണി വൈ​പ്പി​ൻ: വി.​കെ. കൃ​ഷ്ണ​ന്‍റെ…

Read More