മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി; പ്രതിയെ വിദേശത്ത് നിന്നും നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു; സംഭവം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: മാ​ന​സി​ക അ​സ്വാ​സ്ഥ്യ​മു​ള്ള യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന പ്ര​തി​യെ പോ​ലീ​സ് നാ​ട്ടി​ലെ​ത്തി​ച്ച് അ​റ​സ്റ്റ് ചെ​യ്തു. ക​ട​യ്ക്കാ​വൂ​ർ പെ​രും​കു​ളം പാ​ലാം​കോ​ണം എ​എ​സ് മ​ൻ​സി​ലി​ൽ മു​ബാ​റ​ക് (36) നെ​യാ​ണ് ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​കേ​സി​ലെ പ്ര​തി​ക​ളാ​യ ക​ട​യ്ക്കാ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ​ക്കീ​ർ (35), സു​രേ​ഷ് കു​മാ​ർ (33) എ​ന്നി​വ​രെ നേ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം പുരോഗമിക്കുന്നതിനിടെ കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ മു​ബാ​റ​ക് വി​ദേ​ശ​ത്തേ​ക്ക് മുങ്ങുകയായിരുന്നു. പ്ര​തി​ക്കെ​തി​രെ പോലീസ് ലു​ക്കൗ​ട്ട് നോട്ടീസ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. സൗ​ദി അ​റേ​ബ്യ​യി​ൽ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്ന മു​ബാ​റ​ക്കി​നെ വീസ റദ്ദാക്കിച്ച് നാട്ടിലേക്ക് തിരിച്ചയപ്പിച്ച ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എത്തിയ ഇയാളെ വിമാനത്താവള അധികൃതർ തടഞ്ഞുവച്ച ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 2014 ഏ​പ്രി​ലിലാണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തൈ​ക്കാ​ട് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് അ​ല​ഞ്ഞുതി​രി​ഞ്ഞ് ന​ട​ന്ന യു​വ​തി​യെ…

Read More

ഒന്നും പറയാനില്ല! ഇറങ്ങിപ്പോയ മക്കളേക്കുറിച്ച് ‘അമ്മ’യ്ക്ക് മൗനം; പ്രതികരിക്കാനില്ലെന്ന് ഇടവേള

കൊച്ചി: “അമ്മ’യിൽ നിന്ന് നാലു നടിമാർ രാജിവച്ച സംഭവത്തിൽ അഭിപ്രായം രേഖപ്പെടുത്താതെ സംഘടനാ ഭാരവാഹികൾ. ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കണ്ട ആവശ്യമില്ലെന്നും ഒന്നും പറയാനില്ലെന്നും സംഘടനാ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ “അമ്മ’യിലേക്ക് വീണ്ടും തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് നാലു നടിമാർ രാജിവച്ചത്. ആക്രമണത്തിനിരയായ നടി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവരാണ് രാജിവച്ചത്.

Read More

വീ​ട് നി​ർ​മാ​ണ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കാ​നെ​ത്തി​യ വീ​ട്ട​മ്മ​യെ കയറിപ്പിടിച്ച് ജോ​യി​ന്‍റ് ബി​ഡി​ഒ; ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞ് താമസിക്കുകയാണെന്ന്മനസിലാക്കിയ ഓഫീസർ മോശമായി സംസാരിക്കുകയും കയറിപ്പിടിക്കുകയുമായിരുന്നെന്ന് യുവതി

കോ​ത​മം​ഗ​ലം:​ ബ്ലോ​ക്ക് ഓ​ഫീ​സി​ൽ വീ​ട് നി​ർ​മാ​ണ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കാ​നെ​ത്തി​യ വീ​ട്ട​മ്മ​യോട് മോശമായി പെരുമാറിയ ജോ​യി​ന്‍റ് ബി​ഡി​ഒ അ​റ​സ്റ്റി​ൽ.​ കോ​ത​മം​ഗ​ലം മ​ല​യി​ൻ​കീ​ഴ് ബ്ലോ​ക്ക് ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് ബി​ഡി​ഒ ഊ​ന്നു​ക​ൽ പ​റ​ക്കു​ടി ഷി​ബു വ​ർ​ഗീ​സ്(53)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30ഓ​ടെ ഷി​ബു​വി​ന്‍റെ ഓ​ഫീ​സ് കാ​ബി​നി​ലാ​യി​രു​ന്നു സം​ഭ​വം.​ എ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി​നിയാ​യ വീ​ട്ട​മ്മ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു. ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞ് ത​നി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കി​യ ഷി​ബു വീ​ട്ടി​ലെ​ത്തി ഉ​ട​ൻ വി​വ​രശേ​ഖ​ര​ണം ന​ട​ത്താ​മെ​ന്ന് പ​റ​ഞ്ഞ​താ​യും അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തി ക​യ​റി​പ്പിടി​ച്ച് അ​പ​മാ​നി​ച്ച​താ​യു​മാ​ണ് വീ​ട്ട​മ്മ പോ​ലീ​സി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ഴി. കു​ത​റി​മാ​റി ഓ​ടി ര​ക്ഷ​പ്പെ​ട്ട വീട്ടമ്മ ബി​ഡി​ഒ​യു​ടെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെയും അ​ടു​ത്തെ​ത്തി വി​വ​രം ധ​രി​പ്പി​ച്ചു.​ പി​ന്നീ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി പരാതി ന​ൽ​കു​ക​യാ​യി​രു​ന്നു.​ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

കാ​ഷ്മീ​രി​ൽ എ​കെ-47 തോ​ക്കു​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണാ​താ​യി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചതായി പോലീസ് 

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ​നി​ന്ന് എ​കെ-47 തോ​ക്കു​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണാ​താ​യി. സ്പെ​ഷ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഇ​ർ​ഫാ​ൻ അ​ഹ​മ്മ​ദ് ധാ​റി​നെ​യാ​ണ് കാ​ണാ​താ​യ​ത്. പാം​പൂ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്നും ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​ർ​ഫാ​നെ കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. പു​ൽ​വാ​മ ക​ക​പു​ര സ്വ​ദേ​ശി​യാ​ണ് ഇ​ർ​ഫാ​ൻ. ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചതായി പോലീസ് അറിയിച്ചു.

Read More

ടോം ​ജോ​സ് പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​; നി​ല​വി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി പോ​ൾ ആ​ന്‍റ​ണി  30ന് ​വി​ര​മി​ക്കും

തി​രു​വ​ന​ന്ത​പു​രം: ടോം ​ജോ​സ് പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​കും. തൊ​ഴി​ൽ നി​കു​തി വ​കു​പ്പു​ക​ളി​ലെ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. നി​ല​വി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി പോ​ൾ ആ​ന്‍റ​ണി ഈ ​മാ​സം 30ന് ​വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​ണ് ടോം ​ജോ​സി​നെ പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​ത്. ഇ​ന്നു ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന കേ​സി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം നേ​രി​ട്ടി​രു​ന്ന അ​ദ്ദേ​ഹ​ത്തെ ഈ​യി​ടെ കോ​ട​തി കു​റ്റവി​മു​ക്ത​നാ​ക്കി​യി​രു​ന്നു. ടോം ​ജോ​സി​നെ​ക്കാ​ൾ സി​നി​യോ​റി​റ്റി ഉ​ണ്ടാ​യി​രു​ന്ന അ​രു​ണ സു​ന്ദ​ർ രാ​ജ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ കേ​ന്ദ്ര​സ​ർ​വീ​സി​ൽ നി​ന്ന് തി​രി​കെ വ​രാ​ൻ താ​ത്പ​ര്യം കാ​ണി​ക്കാ​ത്ത​തി​നാ​ൽ ടോം ​ജോ​സി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Read More

വിഷമത്സ്യം; ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പിടികൂടിയ മത്‌സ്യം കൊച്ചിയിലെ പ്രമുഖ ഹോം ഡെലിവറി കമ്പനിക്കായി കൊണ്ടുവന്നതെന്ന് ഉദ്യോഗസ്ഥർ

കൊച്ചി: സംസ്ഥാനത്ത് ഫോർമാലിൻ കലർത്തിയ മത്സ്യം എത്തിക്കുന്നത് കൊച്ചിയിലെ വൻകിട കന്പനികൾക്കു വേണ്ടിയെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം. കഴിഞ്ഞ ദിവസം രാത്രിയിൽ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പിടികൂടിയ 9,500 കിലോ മത്സ്യം കൊച്ചിയിലെ പ്രമുഖ ഹോം ഡെലിവറി കന്പനിക്കായി കൊണ്ടുവന്നതാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 6000 കിലോ എക്സ്പോർട്ട് ക്വാളിറ്റ് ചെമ്മീനാണ് പിടികൂടിയതിൽ ഉണ്ടായിരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി ഓപ്പറേഷൻ സാഗർ റാണിയുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ ഇരുപതിനായിരം കിലോയിലധികം വിഷം കലർന്ന മത്സ്യമാണ് പിടികൂടിയത്.

Read More

രാജ്യം നേരിടുന്നത് അടിയന്തരാവസ്ഥയേക്കാൾ മോശമായ അവസ്ഥ; ഭരണകൂടങ്ങൾക്ക് തെറ്റുകൾ സംഭവിച്ചാൽ തിരിച്ചടി ഉറപ്പാണെന്ന് കോൺഗ്രസ്

ന്യൂഡൽഹി: രാജ്യം ഇപ്പോൾ കടന്നു പോകുന്നത് അടിയന്തരാവസ്ഥക്കാലത്തേക്കാൾ മോശമായ അവസ്ഥയിലാണെന്ന് കോൺഗ്രസ്. ബിജെപി ഇതിന് തിരിച്ചടി നേരിടേണ്ടി വരുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാല പറഞ്ഞു. 43 വർഷത്തിനു ശേഷം അടിയന്തരവസ്ഥയേക്കാൾ മോശമായ തരത്തിലേക്ക് ഇപ്പോൾ രാജ്യത്തെ ഭരണം കൂപ്പു കുത്തിയെന്നു കുറ്റപ്പെടുത്തിയ അദ്ദേഹം അടിയന്തരാവസ്ഥ കോൺഗ്രസിന് നൽകിയ കനത്ത തിരിച്ചടി അമിത് ഷായും കൂട്ടരും ഓർക്കുന്നത് നല്ലതാണെന്നും പറഞ്ഞു. അന്ന് കോൺഗ്രസിനെ അധികാരത്തിൽ നിന്ന് ജനങ്ങൾ ആട്ടിയോടിച്ചതാണ്. സംഭവിച്ച പിഴവ് മനസിലാക്കിയ കോൺഗ്രസ് ആ ജനവിധിയെ മാനിച്ചു. അതിനു ശേഷം അധികാരത്തിലേറിയ ജനതാ സർക്കാരിന്‍റെ ഭരണം ജനത്തെ വീർപ്പുമുട്ടിച്ചപ്പോൾ അവർ വിധി തിരുത്തിയെഴുതിയത് കേന്ദ്രത്തിലിരിക്കുന്നവർ ഓർക്കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമാനമായ വിധിയെഴുത്താവും നിലവിലെ ബിജെപി ഭരണത്തിനെതിരെയും ഉണ്ടാവുകയെന്നും സുർജെവാല വ്യക്തമാക്കി. ഭരണകൂടങ്ങൾക്ക് തെറ്റുകൾ സംഭവിച്ചാൽ തിരിച്ചടി ഉറപ്പാണെന്നു പറഞ്ഞ കോൺഗ്രസ് വക്താവ് രാജ്യത്ത്…

Read More

പതിനാലുകാരനെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത സംഭവം; 12 പോലീസുകാരുടെ തൊപ്പിതെറിച്ചു

പാറ്റ്ന: പച്ചക്കറി വിൽപനക്കാരനായ 14കാരനെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തെന്ന പരാതിയിൽ 12 പോലീസുദ്യോഗസ്ഥരെ സസ്പെൻ‌ഡ് ചെയ്തു. ബീഹാറിലെ പാറ്റ്നയിൽ പച്ചക്കറി വിൽപന നടത്തി വന്നിരുന്ന കുട്ടിയെ ബൈക്ക് മോഷണമുൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇക്കഴിഞ്ഞ മെയ് 20 ന് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പക്കൽ നിന്ന് മാരകായുധങ്ങൾ കണ്ടെടുത്തെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ , കടയിലെത്തിയ പോലീസുകാർക്ക് സൗജന്യമായി പച്ചക്കറി നൽകാൻ മടികാണിച്ചതാണ് കുട്ടിയെ അറസ്റ്റ് ചെയ്യാൻ കാരണമെന്ന് വ്യക്തമാക്കി ബന്ധുക്കൾ രംഗത്തെത്തി. സംഭവം സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് പാറ്റ്ന സോൺ ഐജി നയ്യാർ ഹസ്നൈൻ ഖാൻ നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. അഗംക്വാൻ പോലീസ് സ്റ്റേഷനിലെയും ബൈപ്പാസ് പോലീസ് സ്റ്റേഷനിലെയും സ്റ്റേഷൻ ഹൗസ് ഓഫീസർമാരെയും അഗംക്വാനിലെയും ബൈപ്പാസ് പോലീസ് സ്റ്റേഷനിലെയും…

Read More

വെ​ള്ളി​യാ​ഴ്ച​വ​രെ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത; ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്‌സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ബു​ധ​നാ​ഴ്ച മു​ത​ൽ വെ​ള്ളി​യാ​ഴ്ച​വ​രെ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ചൊവ്വാഴ്ച കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​യി മ​ഴ പെ​യ്യും. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ന​കം കേ​ര​ള തീ​ര​ത്ത് പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ​വ​രെ​യാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Read More

മന്ദബുദ്ധികളായ മാധ്യമങ്ങളെ വിവരമില്ലാത്ത ഫെമിനിച്ചികളെ നിങ്ങള്‍ക്ക് എങ്ങനെയും ദിലീപിനെ തകര്‍ക്കണമെന്ന അജണ്ട, ദിലീപ് ഓണ്‍ലൈന്‍

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത നടപടി വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ക്കും അമ്മയ്‌ക്കെതിരേ വിമര്‍ശനം ഉന്നയിച്ച് ഡബ്യൂസിസി സംഘടനയ്ക്കും എതിരേ ദിലീപ് ഓണ്‍ലൈന്‍ രംഗത്ത്. സംവിധായകന്‍ ആഷിക് അബു അടക്കം സിനിമാ രംഗത്ത് നിന്നുള്ളവരും അമ്മയ്‌ക്കെതിരേ രംഗത്ത് വന്നുകഴിഞ്ഞു. ദിലീപ് ഓണ്‍ലൈന്റെ ഫേസ്ബുക്ക് പോസ്റ്റ് മന്ദബുദ്ധികളായ മാധ്യമങ്ങളെ, വിവരദോഷികളായ ഫെമിനിച്ചികളെ, അമ്മയില്‍ നിന്നും പുറത്താക്കിയ അവയ്ലബിള്‍ എക്‌സ്‌ക്യൂട്ടീവ് തീരുമാനം നിലനില്‍ക്കുന്നതല്ല എന്ന് അമ്മയുടെ ജനറല്‍ ബോഡി തീരുമാനമെടുത്തീട്ടുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം ദിലീപിനെ അമ്മ എന്ന സംഘടന പുറത്താക്കിയിട്ടില്ല എന്നാണു. പുറത്താക്കാത്ത ഒരാളെ എന്തിനു തിരിച്ചെടുക്കണം എന്ന് ചിന്തിക്കാനുള്ള കഴിവ് നിങ്ങള്‍ക്ക് ഇല്ല എന്ന് ഞങ്ങള്‍ കരുതുന്നില്ല. നിങ്ങള്‍ക്ക് ദിലീപിനെ എങ്ങിനെയും തകര്‍ക്കണം എന്ന അജണ്ട മാത്രമെയുള്ളൂ എന്ന് നിങ്ങള്‍ നടത്തുന്ന ചര്‍ച്ചകളില്‍ നിന്നും, സോഷ്യല്‍മീഡിയാ പോസ്റ്റുകളില്‍ നിന്നും മനസ്സിലാക്കാന്‍ മാത്രം കഴിവില്ലാത്തവരല്ല മലയാളികള്‍. ദിലീപിനെ പുറത്താക്കിയ വാര്‍ത്ത ചര്‍ച്ച ചെയ്ത് ആഘോഷം…

Read More