തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയും പ്രാദേശിക കോണ്‍ഗ്രസ് നേതാവും തമ്മിലുള്ള ഫോണ്‍ വിളി വിവാദം, കെപിസിസി നേതൃത്വം അന്വേഷിക്കും. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് കെപിസിസി അച്ചടക്ക സമിതി ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിര്‍ദേശിച്ചു. ഫോണ്‍ ശബ്ദരേഖ പ്രചരിച്ച സാഹചര്യം, അതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ആരൊക്കെ എന്നീ കാര്യങ്ങളിലാണ് അന്വേഷണം.പാലോട് രവി പ്രദേശിക നേതാവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ കോണ്‍ഗ്രസിലെ നിലവിലെ സംഘടനാ ദൗർബല്യത്തെക്കുറിച്ചു സംസാരിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ താഴേ തട്ടില്‍ ജനങ്ങളുമായി ബന്ധമില്ലാതെയാണു പോകുന്നതെന്നും ബിജെപിയും എല്‍ഡിഎഫും സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്പോൾ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോയില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് പാലോട് രവി ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയത്. വാമനപുരം ബ്ലോക്ക് സെക്രട്ടറി എ. ജലീലുമായി നടത്തിയ…
Read MoreCategory: Loud Speaker
എവിടെ പോയി ഒളിച്ചാലും പൂട്ടിയിരിക്കും… കളമശേരി പോളിടെക്നിക്ക് കഞ്ചാവ് കേസ്: മുഖ്യപ്രതി ഒഡീഷയില്‍നിന്ന് അറസ്റ്റില്‍
കൊച്ചി: എറണാകുളം കളമശേരി ഗവ. പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ (പെരിയാര്‍)നിന്ന് വന്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയ കേസിലെ മുഖ്യപ്രതി ഒഡീഷയില്‍ നിന്ന് അറസ്റ്റിലായി. ഒഡീഷ ദരിഗ്ബാദ് സ്വദേശി അജയ് പ്രഥനെ(33)യാണ് ഡിസിപി ജുവനപ്പടി മഹേഷിന്റെ മേല്‍നോട്ടത്തില്‍ കളമശേരി പോലീസ് സ്റ്റേഷനിലെ എസ്ഐ സെബാസ്റ്റ്യന്‍ പി. ചാക്കോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒഡീഷയില്‍നിന്ന് സാഹസികമായി അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. നേരത്തെ പിടിയിലായ ഇതര സംസ്ഥാനക്കാരുമായി ഇയാൾക്ക് ബന്ധമുണ്ട്. ഒഡീഷയിലെ ഉള്‍പ്രദേശമായ ദരിഗ്ബാദിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഈ പ്രദേശത്ത് സുലഭമായി കഞ്ചാവ് കൃഷിയാണ് നടത്തുന്നത്. ഇവിടെനിന്നാണ് കളമശേരി പോളിടെക്നിക്ക് വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ ഇയാള്‍ കഞ്ചാവ് എത്തിച്ചിരുന്നത്. പുറത്തുനിന്ന് പെട്ടെന്ന് ഈ ഗ്രാമത്തിലേക്ക് എത്തുക ദുഷ്ക്കരമായിരുന്നു. അവിടെനിന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്നതിനായി ഡിസിപി ജുവനപ്പടി മഹേഷ് ഒഡീഷ പോലീസിന്റെ സഹായം തേടിയിരുന്നു. ഒഡീഷ പോലീസിന്റെ…
Read Moreക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചു: ഒച്ച വയ്ക്കാതിരിക്കാൻ വായിൽ തുണി തിരുകിക്കയറ്റി; ഓടി രക്ഷപെട്ട ഡോക്ടർ നാട്ടുകാരെ വിളിച്ച് കൂട്ടി; 25-കാരൻ പിടിയിൽ
കൊല്ലം: വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പത്തനാപുരം കാരംമൂട് സ്വദേശി സൽദാൻ(25) ആണ് അറസ്റ്റിലായത്. പത്തനാപുരത്ത് ആണ് സംഭവം. ക്ലിനിക്കിൽ കയറി ഇയാൾ വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി കയറ്റിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാളിൽ നിന്ന് ഓടി രക്ഷപെട്ട ഡോക്ടർ നാട്ടുകാരെ വിളിച്ച് കൂട്ടുകയായിരുന്നു. ഡോക്ടറുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവച്ചു. പിന്നാലെ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreഇന്ത്യ-യുകെ വ്യാപാരക്കരാർ: ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി വർധിക്കും
ന്യൂഡൽഹി: യുകെയുമായി സമഗ്ര സാന്പത്തിക വ്യാപാരക്കരാർ (സിഇടിഎ) ഒപ്പുവച്ചതിനെത്തുടർന്ന് ഇന്ത്യയുടെ സമുദ്രോത്പന്ന വ്യവസായം ഗണ്യമായ വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷ. വിവിധ സമുദ്രോത്പന്നങ്ങൾക്കു മേലുള്ള തീരുവ ഒഴിവാക്കുന്നതിലൂടെ യുകെയിലേക്കുള്ള ഇന്ത്യയുടെ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി കരാർ പ്രകാരം 70 ശതമാനം വർധനയാണു പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ഇന്ത്യക്ക് നിലവിൽ യുകെയുമായി സ്വതന്ത്ര വ്യാപാരക്കരാറുകളിൽ നിന്ന് പ്രയോജനം നേടുന്ന വിയറ്റ്നാം, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുമായി തുല്യനിലയിൽ മത്സരിക്കാനാകും. ഈ രാജ്യങ്ങൾക്കൊപ്പം ഒരു വലിയ വിപണിവിഹിതം പിടിച്ചെടുക്കാൻ ഇന്ത്യൻ കയറ്റുമതിക്കാർക്കു കഴിയുകയും ചെയ്യും. കരാർ പ്രകാരം ബ്രിട്ടനിലേക്കുള്ള 99 ശതമാനം ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങൾക്കും തീരുവ ഒഴിവാക്കും. സമുദ്രമേഖലയെ സംബന്ധിച്ചിടത്തോളം, ഈ കരാർ വിവിധ സമുദ്രോത്പന്നങ്ങളുടെ ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കപ്പെടും. അതുവഴി യുകെ വിപണിയിൽ ഇന്ത്യൻ കയറ്റുമതിക്കാരുടെ മത്സരശേഷി വർധിപ്പിക്കും. ഇന്ത്യയിൽനിന്ന് യുകെയിലേക്കുള്ള പ്രധാന സമുദ്രോത്പന്ന കയറ്റുമതിയിൽ മുൻപന്തിയിലുള്ള വനാമി ചെമ്മീൻ, ശീതീകരിച്ച…
Read Moreസംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സുരക്ഷാ പരിശോധന നടത്താൻ നിർദേശം
കൊല്ലം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും അടിയന്തര സുരക്ഷാ പരിശോധന നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സർക്കുലർ പുറത്തിറക്കി. സുരക്ഷാ പരിശോധനയ്ക്ക് ജില്ലാ തലത്തിൽ ഡിഡിഇ, ആർഡിഡി, എഡി, ഡയറ്റ് പ്രിൻസിപ്പൽ, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിൽ ടീമുകളെ രൂപീകരിക്കും. ഈ ടീമുകൾ മൂന്നാഴ്ചക്കകം എല്ലാ സ്കൂളുകളും സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കി റിപ്പോർട്ട് സമർപ്പിക്കണം. എസ്എസ്കെ ജില്ലാ ഓഫീസുകളിലെ എൻജിനിയർമാരുടെ സേവനവും പരിശോധനകൾക്ക് ലഭ്യമാക്കാം. റിപ്പോർട്ട് ക്രോഡീകരിക്കേണ്ട ചുമതല ഡയറ്റുകൾക്കാണ്. അടിയന്തരമായി പരിഹരിക്കേണ്ട സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് ഈ മാസം 31നു മുമ്പ് കത്ത് നൽകണം. ഇക്കാര്യത്തിൽ സമഗ്രമായ റിപ്പോർട്ട് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ഓരോ സ്കൂളിലും ഒരു നോഡൽ ഓഫീസറെ സുരക്ഷാ പരിശോധനകൾക്കായി നിയമിക്കണമെന്നും സർക്കുലറിൽ പറയുന്നു. പരിശോധിക്കേണ്ട പ്രധാന വിഷയങ്ങൾ സംബന്ധിച്ച് പുതുതായി…
Read Moreപുഴയിൽ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി: കാണാതായ തോണി കണ്ടെത്തി
പയ്യന്നൂര്‍: പാലക്കോട് പുഴയില്‍ മീൻപിടിക്കാൻ പോയ ചെറുതോണി മറിഞ്ഞ് ഒരാളെ കാണാതായി കൂടെയുണ്ടായിരുന്നയാൾ നീന്തി രക്ഷപ്പെട്ടു. പയ്യന്നൂര്‍ പുഞ്ചക്കാട് താമസിക്കുന്ന നെടുവിള പടിഞ്ഞാറ്റതില്‍ എന്‍.പി. ഏബ്രഹാമിനെയാണ് (49) കാണാതായത്. ഇന്നലെ പുലർച്ചെ ഒന്നോടെയാണു സംഭവം. ശക്തമായ കാറ്റിൽ തോണി മറിയുകയായിരുന്നു. തോണിയിൽ ഏബ്രഹാമിനൊപ്പമുണ്ടായിരുന്ന എരമംഗലം വീട്ടിൽ വര്‍ഗീസാണു നീന്തി രക്ഷപ്പെട്ടത്. ഏബ്രഹാമിനായി കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സുമെന്റ് പയ്യന്നൂര്‍ ഫയര്‍ഫോഴ്സും പഴയങ്ങാടി പോലീസും തെരച്ചിൽ നടത്തുകയാണ്. വേലിയേറ്റം തുടങ്ങുന്ന സമയം നോക്കി പാലക്കോട് പുഴയിൽ മീൻ പിടിക്കാനായിട്ട വല വലിക്കുന്നതിനിടെ ശക്തമായ കാറ്റില്‍ തോണി മറിയുകയായിരുന്നു. തോണിയിൽ ഇരുവരും പിടിച്ചുനിന്നെങ്കിലും ശക്തമായ ഒഴുക്കിൽ അഴിമുഖത്തുകൂടി തോണി കടലിലേക്ക് ഒഴുകുകയായിരുന്നുവെന്നു വർഗീസ് പറഞ്ഞു. ഈ സമയത്തും ഏബ്രഹാം വല മുറുക്കി പിടിച്ചിരിക്കുകയായിരുന്നു. തോണി നിവര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ ഏബ്രഹാം തന്നോട് നീന്തി രക്ഷപ്പെടാൻ പറയുകയായിരുന്നുവെന്നും വർഗീസ് പറഞ്ഞു. കരയ്ക്കുകയറിയ…
Read Moreവിസിക്കെതിരേ വീണ്ടും പ്രതിഷേധത്തിന് എസ്എഫ്ഐയും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും
തിരുവനന്തപുരം: കേരള വിസിക്കെതിരേ വീണ്ടും പ്രതിഷേധത്തിന് എസ്എഫ്ഐയും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും തയാറെടുക്കുന്നു. ആര്‍എസ്എസ് സംഘടിപ്പിക്കുന്ന ജ്ഞാനസഭയില്‍ വിസി പങ്കെടുക്കുന്നതാണ് പ്രതിഷേധം വീണ്ടും തുടരാന്‍ കാരണം.പരിപാടിയില്‍ പങ്കെടുക്കാന്‍ വ്യക്തിപരമായി വിസിക്ക് തടസമില്ലെന്ന നിലപാടാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു സ്വീകരിച്ചത്. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പരിപാടിയില്‍ വിസി പങ്കെടുക്കാന്‍ പാടില്ലെന്ന നിലപാടാണ് കൈക്കൊണ്ടത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് എസ്എഫ്ഐയും ഇടത് സിന്‍ഡിക്കേറ്റംഗങ്ങളും പ്രതിഷേധവുമായി വീണ്ടും രംഗത്ത് വരാന്‍ കളമൊരുങ്ങിയിരിക്കുന്നത്. പ്രതിഷേധം വിസിക്കെതിരെയാണെങ്കിലും ലക്ഷ്യമിടുന്നത് ഗവര്ണര്ക്കെതിരെയാണെന്നാണ് ലഭിക്കുന്ന വിവരം. കെടിയു, ഡിജിറ്റല്‍ സര്‍വകലാശാല വിസിമാരുടെ നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരേ ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വിധിക്കെതിരേ ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചത് സര്‍ക്കാരിനും പാര്‍ട്ടിക്കും ക്ഷീണമായിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ പുതുതായി നല്കിയ താത്കാലിക വിസി മാരുടെ പട്ടികയില്‍ ഗവര്‍ണര്‍ അനുകുല നിലപാടെടുക്കാത്തതും പാര്‍ട്ടിയെ ചൊടിപ്പിച്ചിട്ടുണ്ട്. കൂടാതെ…
Read Moreരാജസ്ഥാനിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണു: ഏഴ് കുട്ടികൾ മരിച്ചു
ജയ്പുർ: രാജസ്ഥാനിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് ഏഴു കുട്ടികൾക്കു ദാരുണാന്ത്യം. ജലാവാർ പ്രദേശത്തെ പിപ്ലോഡി പ്രൈമറി സ്കൂളിന്റെ മേൽക്കൂരയാണ് തകർന്നുവീണത്. 15 പേർക്കു പരിക്കുണ്ട് എന്നാണു വിവരം. തകർന്ന കെട്ടിടത്തിന് ഇരുപതുവർഷം പഴക്കമുണ്ട്. സ്റ്റോൺ സ്ലാബുകളാണ് മേൽക്കൂര പണിയാൻ ഉപയോഗിച്ചിരുന്നത്. ഇതാണ് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചതെന്നാണു വിവരം. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിനിരയായവർക്ക് ആവശ്യമായ സഹായം സംസ്ഥാ ന സർക്കാർ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. പരിക്കേറ്റവരുടെ ചികിത്സാചെലവ് രാജസ്ഥാൻ സർക്കാർ വഹിക്കും. അപകടം അന്വേഷിക്കാൻ പ്രത്യേക സമിതിയെയും സംസ്ഥാന സർക്കാർ നിയോഗിച്ചു.
Read Moreസർവത്ര മഴ… ഇന്ന് തീവ്ര മഴ നാളെ ശക്തി കുറയും
തിരുവനന്തപുരം: ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ ശക്തി നാളെയോടെ കുറഞ്ഞു തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം ഇന്നുകൂടി കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയ്ക്കു സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകളിൽ നാളെയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തിങ്കളാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജാഗ്രതാ നിർദേശം നൽകപ്പെട്ടിട്ടുള്ള ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
Read Moreഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: നടപടികൾക്കു തുടക്കം; രാജ്യസഭാ സെക്രട്ടറി ജനറൽ റിട്ടേണിംഗ് ഓഫീസർ
ന്യൂഡൽഹി: ജഗ്ദീപ് ധൻകർ രാജിവച്ച ഒഴിവിൽ നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസറായി രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി. മോദിയെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചു. രാജ്യസഭാ ജോയിന്റ് സെക്രട്ടറി ഗരിമ ജയ്ൻ, രാജ്യസഭാ ഡയറക്ടർ വിജയ് കുമാർ എന്നിവരെ അസി. റിട്ടേണിംഗ് ഓഫീസർമാരായും നിയമിച്ചു. കീഴ്വഴക്കപ്രകാരം ലോക്സഭയുടെയോ രാജ്യസഭയുടെയോ സെക്രട്ടറി ജനറലുമാരിൽ ഒരാളെയായിരിക്കും റൊട്ടേഷനനുസരിച്ച് റിട്ടേണിംഗ് ഓഫീസറായി നിയമിക്കുന്നത്. കഴിഞ്ഞതവണ ലോക്സഭാ സെക്രട്ടറി ജനറലായിരുന്നു റിട്ടേണിംഗ് ഓഫീസർ. മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യദിനമായിരുന്ന തിങ്കളാഴ്ച രാത്രിയോടെയാണ് രാജ്യസഭാധ്യക്ഷൻകൂടിയായിരുന്ന ജഗ്ദീപ് ധൻകർ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതിസ്ഥാനം രാജിവച്ചത്. ഭരണഘടനപ്രകാരം ഉപരാഷ്ട്രപതി സ്ഥാനമൊഴിഞ്ഞാൽ എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തുകയെന്നതാണു ചട്ടം. ഇരുസഭകളിലെയും എംപിമാരടങ്ങിയ ഇലക്ടറൽ കോളജാണ് നേരിട്ടുള്ള ബാലറ്റ് വോട്ടിംഗിലൂടെ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. സ്ഥാനാർഥിയുടെ നാമനിർദേശ പത്രികയിൽ നിർദേശകരായി 20 വോട്ടർമാരും പിന്തുണയ്ക്കുന്നവരായി കുറഞ്ഞത് 20 എംപിമാരും ഒപ്പിടണം. ഉപരാഷ്ട്രപതി…
Read More