മ​ധ്യ​പ്ര​ദേ​ശി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു; കാ​ണാ​താ​യ​വ​രു​ടെ എ​ണ്ണം 23,000ത്തി​ല​ധി​കം; കണക്കുകളുമായി സർക്കാർ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ സ്ത്രീ​ക​ളും പ്രാ​യ​പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​രും ഉ​ൾ​പ്പ​ടെ 23,000ത്തി​ല​ധി​കം പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ. 2024 ജ​നു​വ​രി ഒ​ന്നി​നും 2025 ജൂ​ൺ 30 നും ​ഇ​ട​യി​ൽ സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത പീ​ഡ​ന, ലൈം​ഗി​കാ​തി​ക്ര​മ കേ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും കാ​ണാ​താ​യ സ്ത്രീ​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും എ​ണ്ണം സം​ബ​ന്ധി​ച്ച് ജി​ല്ല തി​രി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ട് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് എം​എ​ൽ​എ ബാ​ല ബ​ച്ച​ൻ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​യാ​യാ​ണ് സ​ർ​ക്കാ​ർ ഈ ​ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്. പീ​ഡ​നം, സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഉ​ൾ​പ്പെ​ട്ട 1,500 പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്നും സ​ർ​ക്കാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി എ​ത്ര പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​യി, എ​ത്ര പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു, എ​ത്ര പേ​ർ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ബാ​ല ബ​ച്ച​ൻ നി​യ​മ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ, ഒ​ളി​വി​ൽ ക​ഴി​യു​ന്ന​വ​രെ എ​പ്പോ​ൾ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും ജോ​ലി കൃ​ത്യ​മാ​യി ചെ​യ്യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ എ​ന്തെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടോ…

Read More

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ്ര​തി​സ​ന്ധി; അ​നു​ന​യ​നീ​ക്ക​വു​മാ​യി മ​ന്ത്രി ബി​ന്ദു; ര​ജി​സ്ട്രാ​റു​ടെ സ​സ്പെ​ൻ​ഷ​നി​ലു​റ​ച്ച് വി​സി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് അ​നു​ന​യ നീ​ക്ക​വു​മാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ര്‍. ബി​ന്ദു, വൈ​സ് ചാ​ന്‍​സ​ല​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. ടെ​ല​ഫോ​ണി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും സം​സാ​രി​ച്ച​ത്. റ​ജി​സ്ട്രാ​ര്‍ അ​നി​ല്‍​കു​മാ​റിന്‍റെ‍ സ​സ്‌​പെ​ന്‍​ഷ​ന്‍ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​തെ​യു​ള്ള വി​ട്ടുവീ​ഴ്ച​യ​്ക്കു ത​യാ​റ​ല്ലെ​ ന്നുമുള്ള നി​ല​പാ​ടാ​ണ് വി​സി ഡോ. ​മോ​ഹ​ന​ന്‍ കു​ന്നു​മ്മേ​ല്‍ ആ​വ​ര്‍​ത്തി​ച്ച​ത്. ത​ന്‍റെ സ​സ്‌​പെ​ന്‍​ഷ​ന്‍ സി​ന്‍​ഡി​ക്കേ​റ്റ് പി​ന്‍​വ​ലി​ച്ചെ​ന്ന നി​ല​പാ​ടാ​ണ് അ​നി​ല്‍​കു​മാ​ര്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഫ​യ​ലു​ക​ള്‍ ഇ​പ്പോ​ഴും അ​നി​ല്‍​കു​മാ​ര്‍ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഈ ​ഫ​യ​ലു​ക​ള്‍ നോ​ക്കാ​ന്‍ വി​സി ഇ​തു​വ​രെ​യും ത​യാ​റാ​യി​ട്ടി​ല്ല. അ​നി​ല്‍​കു​മാ​റി​ന് ഫ​യ​ലു​ക​ള്‍ ന​ല്‍​ക​രു​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വി​സി ഉ​ത്ത​ര​വി​ട്ടു​ണ്ട്. ഉ​ത്ത​ര​വ് മ​റിക​ട​ന്ന് ഫ​യ​ല്‍ ന​ല്‍​കി​യാ​ല്‍ ച​ട്ട​ലം​ഘ​ന​മാ​കു​മെ​ന്നു മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തേസ​മ​യം വി​സി​ നി​യ​മി​ച്ച പു​തി​യ റ​ജി​സ്ട്രാ​റു​ടെ ചു​മ​ത​ല​യു​ള്ള മി​നി കാ​പ്പ​ന്‍ ന​ല്‍​കു​ന്ന ഫ​യ​ലു​ക​ളി​ലാ​ണ് വി​സി അം​ഗീ​കാ​രം ന​ല്‍​കു​ന്ന​ത്. യൂ​ണി​വേ​ഴ്‌​സി​റ്റി ഫ​ണ്ടി​നാ​യി പ​ത്ത് ല​ക്ഷം രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഫ​യ​ലി​ല്‍ വി​സി അം​ഗീ​കാ​രം ന​ല്‍​കി.കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ല്‍…

Read More

പ്ര​ണ​യ​ബ​ന്ധം; യു​പി​യി​ൽ 17കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​ര​ഹ​സ്യ​മാ​യി കു​ഴി​ച്ചി​ട്ടു; അ​ച്ഛ​നും സ​ഹോ​ദ​ര​ൻ​മാ​രും പോ​ലീ​സ് പി​ടി​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്ര​ണ​യ​ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ കൗ​മാ​ര​ക്കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം ര​ഹ​സ്യ​മാ​യി കു​ഴി​ച്ചി​ട്ടു. ബാ​ഗ്പ​തി​ലാ​ണ് സം​ഭ​വം. 17കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ലെ ആ​റു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ളെ ജു​വ​നൈ​ൽ ഹോ​മി​ലേ​ക്ക് അ​യ​ച്ചു. 17കാ​ര​നാ​യ ദ​ളി​ത് ആ​ൺ​കു​ട്ടി​യും മു​സ്‌​ലീം സ​മു​ദാ​യ​ത്തി​ൽ​നി​ന്നു​ള്ള പെ​ൺ​കു​ട്ടി​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഈ​മാ​സം 12ന് ​ഇ​രു​വ​രും ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലേ​ക്ക് ഒ​ളി​ച്ചോ​ടി.പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം പി​ന്നീ​ട് അ​വ​രെ ഗ്രാ​മ​ത്തി​ലേ​ക്കു തി​രി​കെ​കൊ​ണ്ടു​വ​ന്നു. 22ന് ​രാ​ത്രി പെ​ൺ​കു​ട്ടി​യെ കു​ടും​ബം ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും പി​ന്നീ​ട് മൃ​ത​ദേ​ഹം ഗ്രാ​മ​ത്തി​ലെ ശ്മ​ശാ​ന​ത്തി​ൽ കു​ഴി​ച്ചി​ട്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി. ചോ​ദ്യം ചെ​യ്യ​ലി​ൽ, പെ​ൺ​കു​ട്ടി​യു​ടെ അ​മ്മാ​വ​ൻ ന​ൽ​കി​യ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണം വ​ഴി​ത്തി​രി​വി​ലെ​ത്തി​ച്ച​ത്. ക​ണ്ടെ​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​ൻ, സ​ഹോ​ദ​ര​ൻ, ര​ണ്ട് പി​തൃ​സ​ഹോ​ദ​ര​ന്മാ​ർ, ര​ണ്ട് മാ​തൃ​സ​ഹോ​ദ​ര​ന്മാ​ർ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രു ബ​ന്ധു എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Read More

ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ ജ​യി​ൽ​ചാ​ട്ടം; ഗു​രു​ത​ര സു​ര​ക്ഷാ​വീ​ഴ്ച, ത​ട​വു​കാ​രു​ടെ​യോ ജീ​വ​ന​ക്കാ​രു​ടെ​യോ സ​ഹാ​യം ല​ഭി​ച്ചി​ല്ല; ജ​യി​ൽ ഡി​ഐ​ജി ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ൽ ഇ​ങ്ങ​നെ…

തി​രു​വ​ന​ന്ത​പു​രം : ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ഗോ​വി​ന്ദച്ചാമി​ ജ​യി​ൽ ചാ​ടി​യ സം​ഭ​വ​ത്തി​ൽ ജ​യി​ലി​ൽ സു​ര​ക്ഷാവീ​ഴ്ചയും ​ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു നി​ന്ന് അ​ലം​ഭാ​വ​വും വീ​ഴ്ച​യും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ഉ​ത്ത​ര​മേ​ഖ​ല ജ​യി​ൽ ഡി​ഐ​ജി വി. ​ജ​യ​കു​മാ​റി​ന്‍റെ ക​ണ്ടെ​ത്ത​ൽ. സം​ഭ​വദി​വ​സം ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​സി. സൂപ്ര​ണ്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു വീ​ഴ്ചയു​ണ്ടാ​യി.സം​ഭ​വ​ത്തി​ൽ ത​ട​വു​കാ​രു​ടെ​യോ ജീ​വ​ന​ക്കാ​രു​ടെ​യോ സ​ഹാ​യം ല​ഭി​ച്ചി​ല്ലെ​ന്ന് ജ​യി​ൽ വ​കു​പ്പി​ന്‍റെ അ​നേ​ഷ​ണ റി​പ്പോ​ർ​ട്ട്‌. ജ​യി​ൽ ഡി​ഐജി ​ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട്‌ ജ​യി​ൽ മേ​ധാ​വി ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യ​ക്ക് സ​മ​ർ​പ്പി​ച്ചു. ജ​യി​ലി​ൽ അ​ക്ര​മ​സ ക്ത​നാ​കു​ന്ന ഗോ​വി​ന്ദ​ച്ചാ​മി​യോ​ട് മ​റ്റു ത​ട​വു​കാ​ർ അ​ക​ലം പാ​ലി​ച്ചി​രു​ന്നു​വെ​ന്നും അ​തി​നാ​ൽ ര​ക്ഷ​പ്പെ​ടാ​ൻ മ​റ്റു ത​ട​വു​കാ​ർ സ​ഹാ​യി​ക്കാ​ൻ സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണെന്നുമാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ആ​യു​ധ​ങ്ങ​ളും സെ​ല്ലി​ലും ജ​യി​ൽ വ​ള​പ്പി​ലും ക​ണ്ടെ​ത്തി​യ തു​ണി​ക​ളും എ​ങ്ങ​നെ ഇ​യാ​ൾ സം​ഘ​ടി​പ്പി​ച്ചു​വെ​ന്നു വ്യ​ക്ത​മ​ല്ല. മ​റ്റു ത​ട​വു​കാ​ർ അ​ല​ക്കാ​ൻ ഇ​ട്ട തു​ണി​ക​ൾ അ​പ​ഹ​രി​ച്ച​താ​കാ​നാ​ണു സാ​ധ്യ​ത​യെ​ന്നാ​ണു ഡി​ഐ​ജിയു​ടെ…

Read More

നി​മി​ഷപ്രി​യ: വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു; കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ കി​ട്ടി​യ ശേ​ഷം പ്ര​തി​ക​രി​ക്കാമെന്ന് സർക്കാർ

കോ​ഴി​ക്കോ​ട്: യെ​മ​നി​ലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. നി​മി​ഷ​പ്രി​യ​യു​ടെ കേ​സി​ല്‍ ചി​ല നി​ര്‍​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യ​താ​യി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​രു​ടെ ഓ​ഫീ​സ് ഇ​ന്ന​ലെ അ​റി​യി​ച്ചി​രു​ന്നു. വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കാ​നും മ​റ്റു കാ​ര്യ​ങ്ങ​ള്‍ തു​ട​ര്‍ ച​ര്‍​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തീ​രു​മാ​നി​ക്കാ​നും ധാ​ര​ണ​യാ​യി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട ത​ലാ​ലി​ന്‍റെ കു​ടും​ബ​വു​മാ​യു​ള്ള തു​ട​ര്‍ ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷ​മാ​യി​രി​ക്കും മ​റ്റു കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​ക​യെ​ന്നും കാ​ന്ത​പു​ര​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കാ​ൻ ധാ​ര​ണ​യാ​യെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ യെ​മ​നി​ൽ നി​ന്ന് സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചെ​ന്നും യെ​മ​നി​ലെ സൂ​ഫി പ​ണ്ഡി​ത​ന്‍റെ ശി​ഷ്യ​നാ​യ ജ​വാ​ദ് മു​സ്ത​ഫാ​വി​യും വ്യ​ക്ത​മാ​ക്കി.എ​ന്നാ​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം യാ​തൊ​രു സ്ഥി​രീ​ക​ര​ണ​വും ന​ല്‍​കി​യി​ട്ടി​ല്ല.​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ കി​ട്ടി​യ ശേ​ഷം പ്ര​തി​ക​രി​ക്കാം എ​ന്നാ​ണ് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യെ​ന്ന വാ​ര്‍​ത്ത തെ​റ്റാ​ണെ​ന്ന് യ​മ​നി​ലെ സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ൻ സാ​മു​വ​ൽ ജെ​റോം വ്യ​ക്ത​മാ​ക്കി. വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്നും…

Read More

ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റ്; ബി​ജെ​പി സം​ഘം ഛത്തീ​സ്ഗ​ഡി​ൽ; അ​ന്വേ​ഷ​ണം കൃ​ത്യ​മാ​യി ന​ട​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​നൂ​പ്

റാ​യ്പു​ർ: നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഛത്തീ​സ്ഗ​ഡി​ൽ മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ൾ അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ത്തിൽ ക്രിയാത്മകമായി ഇ‌ടപെടാൻ ബി​ജെ​പി​യു​ടെ പ്ര​ത്യേ​ക​സം​ഘം ഛത്തീ​സ്ഗ​ഡി​ലെ​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നൂ​പ് ആ​ന്‍റ​ണി, മു​ഖ്യ​മ​ന്ത്രി വി​ഷ്ണു ദേ​വ് സാ​യി​യെ കാ​ണാ​ൻ ശ്ര​മി​ക്കു​മെ​ന്നാ​ണു വി​വ​രം. സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യി അ​നൂ​പ് ആ​ന്‍റ​ണി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ന്വേ​ഷ​ണം കൃ​ത്യ​മാ​യി ന​ട​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​നൂ​പ് പ​റ​ഞ്ഞു. വ്യ​ത്യ​സ്ത​മാ​യ സാ​ഹ​ച​ര്യ​മാ​ണു സം​സ്ഥാ​ന​ത്തു​ള്ള​ത്. ക​ന്യാ​സ്ത്രീ​ക​ളെ കാ​ണു​ന്ന​തട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പി​ന്നീ​ടു തീ​രു​മാ​നി​ക്കു​മെ​ന്നും അ​നൂ​പ് ആ​ന്‍റ​ണി പ​റ​ഞ്ഞു. അ​തി​നി​ടെ ബെ​ന്നി ബ​ഹ​നാ​ൻ, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എ​ന്നീ പ്ര​തി​പ​ക്ഷ എം​പി​മാ​രും ഛത്തീ​സ്ഗ​ഡി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ഛത്തീ​സ്ഗ​ഡി​ൽ ന​ട​ക്കു​ന്ന​തു ബി​ജെ​പി​യു​ടെ അ​ജ​ണ്ട​യാ​ണെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ക​ന്യാ​സ്ത്രീ​ക​ൾ​ക്കു രാ​ജ്യ​ത്തു സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം​പോ​ലും ഇ​ല്ലേ എ​ന്ന് ഫ്രാ​ൻ​സി​സ് ജോ​ർ​ജും പ്ര​തി​ക​ര​ണം ന​ട​ത്തി.

Read More

‌ഓ​ക്സി​ജ​ൻ കു​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് മൂ​ന്നു രോ​ഗി​ക​ൾ​ക്കു ദാ​രു​ണാ​ന്ത്യം

ജ​ല​ന്ധ​ർ: പ​ഞ്ചാ​ബ് ജ​ല​ന്ധ​ർ സി​വി​ൽ ആ​ശു​പ​ത്രി​യി​ലെ ട്രോ​മ വാ​ർ​ഡി​ൽ ഓ​ക്സി​ജ​ൻ ല​ഭ്യ​ത​യി​ൽ കു​റ​വു​വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് മൂ​ന്നു രോ​ഗി​ക​ൾ​ക്കു ജീ​വ​ൻ ന​ഷ്ട​മാ​യി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ഓ​ക്സി​ജ​ൻ വി​ത​ര​ണം മാ​റ്റു​ന്ന​തി​നി​ടെ​യു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​റാ‌​ണു സം​ഭ​വ​ത്തി​നു കാ​ര​ണം. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​ബ് ആ​രോ​ഗ്യ​മ​ന്ത്രി ബ​ൽ​ബീ​ർ സിം​ഗ് ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കു​ക​യും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. വി​ഷ​യ​ത്തി​ൽ ശ​രി​യാ​യ അ​ന്വേ​ഷ​ണം ഉ​റ​പ്പ് ന​ൽ​കി​യ മ​ന്ത്രി, ച​ണ്ഡീ​ഗ​ഡി​ൽ നി​ന്നു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ ഒ​രു സം​ഘം വി​ഷ‍​യം അ​ന്വേ​ഷി​ക്കു​മെ​ന്നും പ​റ​ഞ്ഞു. സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് ഓ​ക്സി​ജ​ൻ വി​ത​ര​ണം കു​റ​യാ​ൻ കാ​ര​ണ​മെ​ന്ന് ഐ​വി​ൽ സ​ർ​ജ​നും ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​മാ​യ ഡോ. ​വി​ന​യ്കു​മാ​ർ പ​റ​ഞ്ഞു.

Read More

തെ​രു​വു​നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: തെ​രു​വു​നാ​യ​ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. നി​യ​മ വി​ദ്യാ​ര്‍​ഥി​നി കീ​ര്‍​ത്ത​ന സ​രി​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ജ​സ്റ്റി​സ് സി.​എ​സ്. ഡ​യ​സ് അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. തെ​രു​വു​നാ​യ ആ​ക്ര​മ​ണം സം​സ്ഥാ​ന ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​കു​മോ എ​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് അ​റി​യി​ക്കും. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ല്‍​നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നാ​കു​മോ എ​ന്ന​തി​ലും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് വി​ശ​ദീ​ക​ര​ണം ന​ല്‍​കും. മേ​യ് 31ന് ​ഹ​ര്‍​ജി​ക്കാ​രി​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. തു​ട​ര്‍​ന്ന് തെ​രു​വു​നാ​യ​ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി​യെ സ​മീ​പി​ച്ചു​വെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ര്‍​ന്നാ​ണ് തെ​രു​വു​നാ​യ​ക​ളു​ടെ വ​ന്ധ്യം​ക​ര​ണം ഉ​ള്‍​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹ​ര്‍​ജി​ക്കാ​രി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Read More

ഛത്തീ​സ്ഗ​ഢി​ൽ ക​ന്യാ​സ്ത്രീ​ക​ളെ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വം; ജാ​മ്യാ​പേ​ക്ഷ​യു​മാ​യി സ​ഭാ​നേ​തൃ​ത്വം കോ​ട​തി​യി​ൽ

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഢി​ൽ മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ഭാ​നേ​തൃ​ത്വം ഇ​ന്ന് കോ​ട​തി​യി​ൽഅ​പേ​ക്ഷ ന​ൽ​കും. വെ​ള്ളി​യാ​ഴ്ച​യാ​ണ് നി​ർ​ബ​ന്ധി​ത മ​ത പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് ബ​ജ്റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​സീ​സി സ​ന്യാ​സ​സ​മൂ​ഹ അം​ഗ​ങ്ങ​ളാ​യ, പ്രീ​തി മേ​രി, വ​ന്ദ​ന ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തേ​സ​മ​യം, ഛത്തീ​സ്ഗ​ഢി​ൽ മി​ഷ​ന​റി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ അ​ക്ര​മം സാ​ധാ​ര​ണ​മാ​ണെ​ന്ന് വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്നു. തീ​വ്ര ഹി​ന്ദു സം​ഘ​ട​ന നേ​താ​വ് ജ്യോ​തി ശ​ർ​മ മി​ഷ​ന​റി പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സി​ന്‍റെ മു​ന്നി​ലി​ട്ട് മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റ് ബ​ജ്റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ്മ​ർ​ദം കാ​ര​ണ​മാ​ണെ​ന്നും ആ​രോ​പ​ണ​മു​യ​രു​ന്നു​ണ്ട്.

Read More

ആ​ര്‍​എ​സ്എ​സ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത വി​സി​മാ​ര്‍​ക്കെ​തി​രേ മ​ന്ത്രി​മാ​ർ; അ​ക്കാ​ദ​മി​ക് സ്വാ​ത​ന്ത്ര്യ​ത്തെ കാ​വി​ത്തൊ​ഴു​ത്തി​ല്‍ കെ​ട്ടാ​ന്‍ വി​സി​മാ​ര്‍ കൂ​ട്ടു​നി​ന്നെ​ന്ന് മ​ന്ത്രി ബി​ന്ദു

തി​രു​വ​ന​ന്ത​പു​രം: ആ​ര്‍​എ​സ്എ​സ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത വി​സി​മാ​ര്‍​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ര്‍. ബി​ന്ദു​വും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി​യും. അ​ക്കാ​ദ​മി​ക് സ്വാ​ത​ന്ത്ര്യ​ത്തെ കാ​വി​ത്തൊ​ഴു​ത്തി​ല്‍ കെ​ട്ടാ​ന്‍ വി​സി​മാ​ര്‍ കൂ​ട്ടു​നി​ന്നെ​ന്ന് മ​ന്ത്രി ബി​ന്ദു ആ​രോ​പി​ച്ചു. ആ​ര്‍​എ​സ്എ​സി​നു കൂ​ട്ടു​നി​ന്ന വി​സിമാ​ര്‍​ക്ക് ഭാ​വി​യി​ല്‍ ത​ല​കു​മ്പി​ട്ടു നി​ല്‍​ക്കേ​ണ്ടി വ​രും. ആ​ര്‍​എ​സ്എ​സ് പ​രി​പാ​ടി​ക്കു പോ​യ​വ​രെ സ​ര്‍​ക്കാ​ര്‍ പ​ദ​വി​യി​ല്‍ ഇ​രു​ത്തേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും മ​ന്ത്രി ബി​ന്ദു പ​റ​ഞ്ഞു. ആ​ര്‍​എ​സ്എ​സ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത കു​ഫോ​സ് വി.​സി ബി​ജു​കു​മാ​റി​നെ സ്ഥാ​ന​ത്തുനി​ന്നു മാ​റ്റ​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു. ആ​ര്‍​എ​സ്എ​സ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ സ്ഥാ​ന​ത്തു വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി​യാ​യാ​ണു മ​ന്ത്രി​മാ​ര്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More