പേരൂർക്കട: റോഡരികിൽക്കണ്ട സ്ത്രീകൾക്കൊപ്പമിരുന്ന് മദ്യപിച്ച് ലക്കുകെട്ടു നടന്ന സ്ത്രീയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞിനെ തന്പാനൂർ പോലീസ് എത്തി രക്ഷപ്പെടുത്തി. കഴിഞ്ഞദിവസം രാത്രി 10.30നു പവർഹൗസ് റോഡിലെ ബിവറേജ് ഔട്ട്ലെറ്റിനു മുന്നിലായിരുന്നു സംഭവം. രണ്ടുദിവസമായി വീട്ടുകാരുമായി പിണങ്ങി ഇറങ്ങിത്തിരിച്ച വിഴിഞ്ഞം സ്വദേശിനിയായ മുപ്പതുകാരിയിൽ കാരിയിൽ നിന്നാണ് പോലീസ് കുഞ്ഞിനെ രക്ഷിച്ചത്. നാട്ടുകാർ വിവരമറിയിച്ച് പോലീസ് എത്തുന്പോൾ യുവതിയുടെ ഒപ്പമിരുന്ന് മദ്യപിക്കുകയായിരുന്ന മറ്റുസ്ത്രീകൾ ഓടിരക്ഷപ്പെട്ടു. എന്നാൽ കൈവശം കുഞ്ഞുണ്ടായിരുന്നതിനാൽ യുവതിക്കു രക്ഷപെടാനായില്ല. തന്പാനൂർ സിഐ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ എസ്ഐ അൻസാരി, പോലീസുകാരായ പ്രകാശ്, വിനോദ്, ശ്രീനാഥ്, ഷീബ എന്നിവർ ചേർന്നു നടത്തിയ പരിശോധനയിലാണ് യുവതി മദ്യപിച്ചതായി അറിയുന്നത്. തുടർന്ന് യുവതിയെയും കുഞ്ഞിനെയും സ്റ്റേഷനിലേക്കും പിന്നീട് തിരുവനന്തപുരത്തെ വനിതാ സംരക്ഷണകേന്ദ്രത്തിലേക്കും മാറ്റുകയായിരുന്നു. യുവതിയിൽ നിന്നു ലഭിച്ച വിവരങ്ങളനുസരിച്ച് പോലീസ് ഇവരുടെ ബന്ധുക്കളെ വരുത്തിയശേഷം ഇരുവരെയും ബന്ധുക്കൾക്കു കൈമാറി.
Read MoreCategory: Loud Speaker
വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും നീന്തിക്കൊണ്ടിരിക്കുന്നു…! സുനിയെ കസ്റ്റഡിയിൽ ലഭിച്ചിട്ടു മൂന്നുനാൾ; വന്പൻ സ്രാവുകളോ ചെറു മീനുകളോ പുറത്തു വന്നില്ല
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി പൾസർ സുനിയെ ജയിലിൽ ഫോണ്‍ ഉപയോഗിച്ച കേസിൽ പോലീസ് കസ്റ്റഡയിൽ ലഭിച്ചിട്ട് ഇന്ന് മൂന്നു ദിവസമാകുന്പോൾ വന്പൻ സ്രാവുകളോ ചെറു മീനുകളോ പുറത്തു വന്നില്ല. ചോദ്യം ചെയ്യുന്നതു തുടരുന്നുണ്ടെങ്കിലും ഡിജിപിയും മന്ത്രിയും അടക്കം പറഞ്ഞ അറസ്റ്റിലേക്കു കാര്യങ്ങൾ എത്തിക്കാൻ പോലീസിനു ഇതുവരെയും സാധിച്ചിട്ടില്ല. അഞ്ചു ദിവസത്തിനുള്ളിൽ ഞെട്ടിക്കുന്ന അറസ്റ്റുകൾ ഉണ്ടാവുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നെങ്കിലും അത്രയും ദിനങ്ങൾ പിന്നിട്ടിട്ടും പ്രത്യക്ഷത്തിൽ ഒന്നും നടന്നില്ല. ഡിജിപി പറഞ്ഞതിന്റെ ചുവടു പിടിച്ചു മന്ത്രി മേഴ്സിക്കുട്ടിയമ്മയും അറസ്റ്റ് ഉണ്ടാവുമെന്നു പറഞ്ഞിരുന്നു. പ്രധാനമായും നാദിർഷയെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും പൾസർ സുനി വിളിച്ചു ഭീഷണിപ്പെടുത്തിയതിന്റെ പിന്നിലെ ഉദ്ദേശ്യത്തെപ്പറ്റി ഇതുവരെയും മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നുള്ളതാണ് പോലീസിനെ കുഴയ്ക്കുന്നത്. ഇരുവരെയും ഫോണ്‍ ചെയ്തുവെന്നു സമ്മതിക്കുന്പോൾ പോലും അതിന്റെ കാരണങ്ങൾ സുനി പറയുന്നതു വിശ്വാസത്തിലെടുക്കാൻ പോലീസ് സംഘം തയാറായിട്ടില്ല. എന്നാൽ,…
Read Moreഹർത്താൽ നിരോധിക്കണമെന്ന ഹർജിയിൽ നിലപാട് അറിയിക്കണമെന്ന് കേരളത്തോടു സുപ്രീംകോടതി; നാലാഴ്ചക്കകം മറുപടി സത്യവാങ്മൂലം നൽകണമെന്നും കോടതി
ന്യൂഡൽഹി: ഹർത്താൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാട് അറിയിക്കണമെന്ന് കേരളത്തോടു സുപ്രീംകോടതി. നാലാഴ്ചക്കകം മറുപടി സത്യവാങ്മൂലം നൽകണമെന്നാണ് കോടതി സംസ്ഥാനത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. പൊതുമുതൽ നശിപ്പിക്കപ്പെടുന്നതിനാൽ ഹർത്താൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കോശി ജേക്കബ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. നിലവിൽ പത്തു സംസ്ഥാനങ്ങൾ മാത്രമാണു വിഷയത്തിൽ നിലപാട് അറിയിച്ചിട്ടുള്ളതെന്നും കോടതി വ്യക്തമാക്കി. ഹർത്താലും പണിമുടക്കും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട സമർപ്പിച്ച പൊതുതാത്പര്യ ഹർജി മാർച്ചിൽ സുപ്രീംകോടതി തള്ളിയിരുന്നു.
Read Moreജിഎസ്ടി: സംസ്ഥാനത്തു ഹോട്ടൽ ഭക്ഷണ വില കൂടും; നോണ്‍ എസി ഹോട്ടലുകളിൽ അഞ്ച് ശതമാനം വിലയും എസി ഹോട്ടലുകളിൽ 10 ശതമാനം വിലയുമാണ് കൂടുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണ വില കൂടും. ജിഎസ്ടി നടപ്പാക്കിയ സാഹചര്യത്തിലാണ് വിലവർധന. നോണ്‍ എസി ഹോട്ടലുകളിൽ അഞ്ച് ശതമാനം വിലയും എസി ഹോട്ടലുകളിൽ 10 ശതമാനം വിലയുമാണ് കൂടുന്നത്. നികുതിയിളവിന്റെ ആനുകൂല്യം വ്യാപാരികൾക്ക് കിട്ടാത്ത സാഹചര്യമുണ്ടെന്നും ഈ സാഹചര്യത്തിലാണ് വില വർധനയെന്നും ധനമന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ചു ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനുമായി സർക്കാർ ധാരണയിലെത്തി.
Read Moreകെഎസ്ആർടിസി ബസിൽ തലകറങ്ങിവീണ യുവതിക്ക് രക്ഷകരായി ഡ്രൈവറും കണ്ടക്ടറും ; കണ്ടക്ടർ റോയി ഡബിൾ ബെല്ലടിച്ചു പിന്നെ ഒന്നും നോക്കാതെ ഡ്രൈവർ സണ്ണി ഹെഡ് ലൈറ്റിട്ട് അതിവേഗം ഇവരെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു
കോട്ടയം: കെഎസ്ആർടിസി ബസിൽ തലകറങ്ങിവീണ യുവതിക്ക് രക്ഷകരായി ബസ് ഡ്രൈവറും കണ്ടക്ടറും. ഇന്നലെ ഉച്ചകഴിഞ്ഞ് ഈരാറ്റുപേട്ട കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. മുത്തോലി കഴിഞ്ഞപ്പോഴായിരുന്നു ബസിൽനിന്ന് നിലവിളി ഉയർന്നത്. ബസിൽ നിറയെ ആളുകൾ ഉണ്ടായിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് പലർക്കും മനസിലായില്ല. തുടർന്ന് യുവതി തലകറങ്ങിവീണ വിവരം യാത്രക്കാർ കണ്ടക്ടറെ അറിയിച്ചു. സംഭവം അറിഞ്ഞ ഡ്രൈവർ പിന്നെ ഒന്നും ചിന്തിച്ചില്ല, ബസിന്റെ ഹെഡ്ലൈറ്റിട്ട് ഹോണ്‍ മുഴക്കി ആശുപത്രിയിലേക്ക് പാഞ്ഞു. മിനിറ്റുകൾക്കകം കിടങ്ങൂർ എൽഎൽഎം ആശുപത്രിയിൽ യുവതിയെ എത്തിച്ചു. കുമരകം സ്വദേശിനിയായ യുവതിയാണ് തലകറങ്ങിവീണത്. ഡ്രൈവർ വെള്ളികുളം സ്വദേശി സണ്ണി ജോസഫും കണ്ടക്ടർ മേലുകാവ് സ്വദേശി റോയിമോൻ ചാൾസുമായിരുന്നു യാത്രക്കാരിയെ വേഗം ആശുപത്രിയിൽ എത്തിച്ചത്.
Read Moreഅമിത് ഷായെ ഗോരക്ഷകര്‍ വെറുതെവിട്ടത് എന്തുകൊണ്ട് ? അമിത് ഷായുടെ വാഹനം പശുവിനെ ഇടിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പരിഹാസം
ഭുവനേശ്വർ: ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ വാഹനം പശുവിനെ ഇടിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പരിഹാസം. ഗോമാതാവിനെ ഇടിച്ച അമിത്ഷായെ എന്തുകൊണ്ടാണ് ഗോരക്ഷകർ വെറുതെ വിട്ടതെന്നാണ് ഒരാളുടെ ചോദ്യം. ഒഡീഷയിൽ ബിജെപി ഭരണമില്ലാത്തതിനാലാണ് അമിത് ഷാ രക്ഷപ്പെട്ടതെന്ന് മറ്റൊരാൾ ട്വിറ്ററിൽ കുറിച്ചു. ബുധനാഴ്ചയാണ് ഒഡീഷയിലെ ജാജ്പുരിൽ വച്ച് അമിത് ഷായുടെ വാഹനം പശുവിനെ നടുറോഡിൽ ഇടിച്ചുവീഴ്ത്തിയ ശേഷം നിർത്താതെ ഓടിച്ചുപോയത്. റോഡു മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബന്ദാലോ ദേശീയപാതയിൽ വെച്ച് പശുവിനെ കാറിടിച്ചത്. വിഐപി. സ്റ്റിക്കർ പതിച്ച കാറിന് കേടുപാടു സംഭവിച്ചെങ്കിലും അത് നിർത്താതെ പോകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അമിത് ഷായുടെ വാഹനത്തിന് അകന്പടിയായി വന്ന മുതിർന്ന ബിജെപി നേതാവ് പ്രതാപ് സാരംഗിയുടെ വാഹനം നിർത്തി ജാജ്പുർ കളക്ടറോട് പശുവിന് വേണ്ട ശുശ്രൂഷകൾ നൽകാൻ നിർദേശിച്ചു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലത്തെത്തിയ വെറ്ററിനറി ഡോക്ടർ ചികിത്സ നടത്തി.
Read Moreഏഴംഗകൊലയാളി സംഘത്തെ സംരക്ഷിക്കുന്നത് സിപിഎം! പ്രതികളുടെ വീട്ടിലേക്ക് മാസശമ്പളം കൃത്യമായി സിപിഎം എത്തിക്കുന്നുണ്ട്; കൊലയാളിയുടെ വിവാഹ നടത്തിപ്പുകാരനായി ഷംസീര്‍ മാറിയെന്ന് കെ.കെ. രമ
റെനീഷ് മാത്യു കണ്ണൂർ: ജനപ്രതിനിധിയും ഡിവൈഎഫ്ഐ നേതാവുമായ എ.എൻ.ഷംസീർ കൊലയാളിയുടെ വിവാഹ നടത്തിപ്പുകാരനായി മാറിയെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി കെ.കെ. രമ. ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് ആശംസയര്‍പ്പിക്കാന്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് കൂടിയായ എ.എൻ. ഷംസീര്‍ എംഎല്‍എയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയും എത്തിയിരുന്നു. ഇതിനേക്കുറിച്ച് രാഷ്ട്രദീപികയോട് പ്രതികരിക്കുകയായിരുന്നു രമ. പ്രതിയുടെ വിവാഹത്തിൽ പങ്കെടുത്തത് കൊലപാതകത്തിൽ സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിലുള്ള അനിഷേധ്യമായ തെളിവാണ്. കണ്ണൂരിലെ ഒട്ടുമിക്ക സിപിഎം നേതാക്കളും വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കൊലയാളിയെ ഏൽപ്പിച്ച ഉത്തരവാദിത്വം കൃത്യമായി ചെയ്തതിന്റെ പ്രത്യുപകാരമായാണ് ഇവർ വിവാഹത്തിൽ പങ്കെടുത്തതും ആശംസകൾ നേർന്നതും. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ ഏഴംഗ സംഘത്തിന്റെ വീട്ടിലേക്ക് മാസശന്പളം സിപിഎം നേതൃത്വം കൃത്യമായി എത്തിക്കുന്നുണ്ട്. ഇവരുടെ സംരക്ഷണം പാർട്ടിക്കാരാണ് ഏറ്റെടുത്തിരിക്കുന്നത്. ഒരു ലജ്ജയുമില്ലാതെ പ്രതിയുടെ കൂടെ…
Read Moreഅങ്ങനെ പറയാന്‍ പാടില്ലായിരുന്നു! ചിലര്‍ക്ക് ചില സാമ്പത്തിക സഹായം നല്കുന്നതൊഴിച്ചാല് സംഘടന മറ്റ് ഒന്നും ചെയ്യുന്നില്ല; ഇന്നസെന്റിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ ശ്രീനിവാസന്
കൊച്ചി: അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ശ്രീനിവാസൻ. ഇന്നസെന്റ് അങ്ങനെ പറയാൻ പാടില്ലായിരുന്നു. സിനിമാ സംഘടനകൾ ചിലർക്ക് ചില സാന്പത്തിക സഹായം നൽകുന്നതൊഴിച്ചാൽ മറ്റ് ഒന്നും ചെയ്യുന്നില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് പറയാനായി ഇന്നസെന്റ് ഇരിങ്ങാലക്കുടയിലെ വസതിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് ശ്രീനിവാസൻ രംഗത്തെത്തിയത്. ചലച്ചിത്ര മേഖല ലൈംഗിക പീഡനവിമുക്ത മേഖലയാണ്. നടികൾ ഇപ്പോൾ പണ്ടത്തേപ്പോലെ ചൂഷണം ചെയ്യപ്പെടുന്നില്ലെന്നുമായിരുന്നു ഇന്നസെന്റ് പറഞ്ഞത്.
Read Moreലാലു പ്രസാദ് യാദവിനെതിരേ സിബിഐ കേസ്; ഐആര്‍സിടിസിയുടെ ഹോട്ടൽ നിർമാണവുമായി ബന്ധപ്പെട്ട കേസിലാണ് ലാലുവിന്റേയും ബന്ധുക്കളുടേയും വീടുകളിൽ സിബിഐ റെയ്ഡ്
പാട്ന: അഴിമതി ആരോപണത്തിൽ ആർജെഡി നേതാവും മുൻ റെയിൽവേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനെതിരെ സിബിഐ കേസ്. ഐആര്‍സിടിസിയുടെ ഹോട്ടൽ നിർമാണവുമായി ബന്ധപ്പെട്ടാണ് കേസ്. ലാലുവിന് പുറമേ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന റാബ്റി ദേവി, മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ലാലുവിന്റേയും ബന്ധുക്കളുടേയും വീടുകളിൽ സിബിഐ റെയ്ഡ് നടക്കുകയാണ്. ഡൽഹി, പൂരി, റാഞ്ചി, പാട്ന, ഗുഡ്ഗാവ് എന്നിവിടങ്ങളിലാണ് പരിശോധന. 2006ൽ റെയിൽവേ മന്ത്രിയായിരിക്കെ ഐആർസിടിയുടെ കീഴിലുള്ള ഹോട്ടലുകളുടെ നടത്തിപ്പ് ചുമതല സ്വകാര്യ കന്പനിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട അഴിമതിയിലാണ് കേസ്.അനധികൃതമായി ഒരു സ്വകാര്യ കമ്പനിക്ക് ടെൻഡർ അനുവദിച്ചതിന് പാരിതോഷികമായി ലാലു രണ്ടേക്കര്‍ ഭൂമി സ്വന്തമാക്കിയെന്നാണ് ആരോപണം. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് കരാറില്‍ ഒപ്പിട്ടത്. ഐആര്‍സിടിസി മുൻ മാനേജിംഗ് ഡയറക്ടര്‍ പി.കെ. ഗോയൽ, ലാലുവിന്റെ സഹായി പ്രേം…
Read Moreഓടുന്ന കാറിൽ വിദ്യാർഥിനിയെ കൂട്ടമാനഭംഗപ്പെടുത്തി;കോളജിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റിയശേഷം മൂന്നംഗസംഘം പീഡിപ്പിക്കുകയായിരുന്നു;
മുംബൈ: മുംബൈയിൽ കോളജ് വിദ്യാർഥിനിയെ ഓടുന്ന കാറിൽ മാനഭംഗത്തിനിരയാക്കി. ചാർകോപ്പ് മേഖലയിൽ വ്യാഴാഴ്ച രാവിലെ ഏഴിനാണ് സംഭവം. കോളജിലേക്കു പോകുകയായിരുന്ന വിദ്യാർഥിനിയെ മൂന്നംഗ സംഘം ബലംപ്രയോഗിച്ച് കാറിൽ കയറ്റിയ ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. മലാഡിലെ മാധ് ദ്വീപിൽ എത്തിച്ച ശേഷവും സംഘം പെൺകുട്ടിയെ പീഡിപ്പിച്ചു. തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
Read More