കാവ്യയുടെ “ലക്ഷ്യ’യിൽ സുനി എത്തി; സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു; “ലക്ഷ്യ’യിൽ നിന്ന് സുനിക്ക് പണം കൈമാറി എന്നതിനുള്ള തെളിവുകളും

കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത്. നടി കാവ്യമാധവന്‍റെ ഉടമസ്ഥതയിൽ കാക്കനാട്ട് പ്രവർത്തിക്കുന്ന “ലക്ഷ്യ’എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിൽ കേസിലെ മുഖ്യപ്രതി പൾസർ സുനി എത്തിയ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. സമീപത്തെ കടയിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ ദൃശ്യങ്ങളിൽ ഇത് വ്യക്തമാണെന്ന് പോലീസ് അറിയിച്ചു. “ലക്ഷ്യ’യിൽ നിന്ന് സുനിക്ക് പണം കൈമാറി എന്നതിനുള്ള തെളിവുകളും ലഭിച്ചെന്നാണ് വിവരങ്ങൾ.

Read More

ജീവനു ഭീഷണിയെന്ന് മുൻ സന്തോഷ് ട്രോഫി താരം എ​ബി​ൻ റോ​സിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്; എ​നി​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ, അതിന്‍റെ കാരണക്കാരെ പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: സ​ന്തോ​ഷ് ട്രോഫി​യി​ൽ കേ​ര​ളം അ​വ​സാ​ന​വ​ട്ടം ചാ​ന്പ്യ​ൻ​മാ​രാ​യ​പ്പോ​ൾ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്ന എ​ബി​ൻ റോ​സ് ഇ​പ്പോ​ൾ ത​ന്‍റെ ജീ​വ​നു വ​രെ ഭീ​ഷ​ണി​യെ​ന്നു​കാ​ട്ടി ഫേസ്ബു​ക്കി​ൽ കു​റി​പ്പി​ട്ടു. ടൈ​റ്റാ​നി​യം ടീ​മി​ൽ അം​ഗ​മാ​യി​രു​ന്ന എ​ബി​നെ  ചില അ​ഭി​പ്രാ​യ ഭി​ന്ന​ത​കളെ  തു​ട​ർ​ന്ന് ടീ​മി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി ഇ​പ്പോ​ൾ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ നി​യ​മി​ച്ചു. കെ​മി​സ്ട്രി ബി​രു​ദം പ​ഠി​ച്ചി​ട്ടു​ള്ള​വ​രെ സാ​ധാ​ര​ണ നി​യ​മി​ക്കാ​റു​ള്ള ഈ ​കെ​മി​ക്ക​ൽ യൂ​ണി​റ്റി​ൽ ബി.​എ ഡി​ഗ്രി​ക്കാ​ര​നാ​യ ത​ന്നെ നി​യ​മി​ച്ച​തോ​ടെ എ​ന്തു ജോ​ലി​യെ​ടു​ക്ക​ണ​മെ​ന്ന​റി​യാ​ത്ത സ്ഥി​തി​യി​ലാ​ണെ​ന്നും എ​ബി​ൻ ത​ന്‍റെ ഫേ​സ് ബു​ക്ക് പോ​സ്റ്റി​ൽ കു​റി​പ്പി​ട്ടി​രി​ക്കു​ന്നു. എ​ബി​ന്‍റെ കു​റി​പ്പ് താ​ഴെ വി​വ​രി​ക്കു​ന്നു.എ​നി​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ താ​ഴെ ചൂ​ണ്ടി കാ​ണി​ക്കു​ന്ന​വ​ർ ആ​ണ് കാ​ര​ണം . തന്‍റെ  കു​ടും​ബ​ത്തി​ൽ നി​ന്ന് പോ​ലും മ​റ​ച്ചു വ​ച്ച കാ​ര്യ​ങ്ങ​ൾ പോ​സ്റ്റ് ആ​യി ഇ​ടു​ന്നത് ത​നി​ക്ക് വേ​റെ നി​ർ​വാ​ഹം ഇ​ല്ലാത്തതിനാലാണെന്നും പോസ്റ്റിൽ പറയുന്നു.ഫു​ട്ബോ​ൾ മാ​ത്രം ആ​ണ് ത​ന്‍റെ മേ​ഖ​ല,അ​തി​നു വേ​ണ്ടി ന്യാ​യ​മാ​യി വാ​ദി​ക്കു​ന്ന​വ​ർ മാ​ത്രം ആ​ണ്…

Read More

കണ്ണൂർ മെഡിക്കൽ കോളജിലെ പ്രവേശനം റദ്ദാക്കിയ വിധിയിൽ മാറ്റമില്ല; പ്രവേശന നടപടി സുതാര്യമല്ലെന്നും സുപ്രീംകോടതി വിധി ലംഘിച്ചെന്നും കാട്ടിയാണ് ഹർജി സുപ്രീം കോടതി തള്ളിയത്

ന്യൂഡൽഹി: കണ്ണൂർ മെഡിക്കൽ കോളജിലെ പ്രവേശനം റദ്ദാക്കിയ വിധിയിൽ മാറ്റമില്ലെന്നു സുപ്രീം കോടതി. വിധിയിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ സമർപ്പിച്ച ഹർജി കോടതി തള്ളി. കണ്ണൂർ മെഡിക്കൽ കോളജിലെ150 എംബിബിഎസ് സീറ്റുകളിലേക്കു മാനേജ്മെന്‍റ് നടത്തിയ പ്രവേശനമാണു കോടതി റദ്ദാക്കിയിരുന്നത്. പ്രവേശന നടപടി സുതാര്യമല്ലെന്നും സുപ്രീംകോടതി വിധി ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണു പ്രവേശനം റദ്ദാക്കിയത്. 2016-17 അധ്യയനവർഷം നടത്തിയ പ്രവേശനമാണ് സമിതി റദ്ദാക്കിയിരുന്നത്.

Read More

നടിയെ ആക്രമിച്ച കേസിൽ പ​ൾ​സ​ർ സു​നി​യെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​ല്ല; പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ തെറ്റ്; സുനിയുടെ വാക്കുകൾ പൂർണമായി വിശ്വസിച്ചിട്ടില്ലെന്ന് പോലീസ്

കൊ​ച്ചി : യു​വ​ന​ടി കൊ​ച്ചി​യി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ മു​ഖ്യ​പ്ര​തി പ​ൾ​സ​ർ സു​നി​യെ പോ​ലീ​സ് വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​ല്ല. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ ത​ത്കാ​ലം ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പോ​ലീ​സ് ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് സു​നി​യെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യേ​ക്കു​മെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സു​നി​യെ ശാ​സ്ത്രീ​യ ചോ​ദ്യം ചെ​യ്യ​ലി​നു വി​ധേ​യ​നാ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. ചോ​ദ്യം ചെ​യ്യ​ലി​ൽ ഉ​രു​ണ്ടു ക​ളി​ക്കു​ന്ന സു​നി​യെ പൂ​ർ​ണ​മാ​യും പോ​ലീ​സ് വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല.  അ​തേ സ​മ​യം കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​നി​മാ മേ​ഖ​ല​യി​ൽ ഇ​തു വ​രെ ചോ​ദ്യം ചെ​യ്യാ​ത്ത ചി​ല​രെ കൂ​ടി പോ​ലീ​സ് ഉ​ട​നെ ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. സു​നി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ വി​ശ​ക​ല​നം ന​ട​ത്തു​ന്ന സം​ഘം, ന​ട​ൻ ദി​ലീ​പ്, സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷ, ദി​ലീ​പി​ന്‍റെ മാ​നേ​ജ​ർ അ​പ്പു​ണ്ണി എ​ന്നി​വ​രു​ടെ മൊ​ഴി​ക​ളു​മാ​യി ഒ​ത്തു​നോ​ക്കു​ന്നു​ണ്ട്.…

Read More

സി​പി​എം പ്ര​വ​ർ​ത്ത​ക​നെ വ​ധി​ക്കാ​ൻ ശ്ര​മം: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ; ഗു​രു​ത​ര​മാ​യി വെ​ട്ടേ​റ്റ ശ്രീ​ജ​ൻ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്

ത​ല​ശേ​രി: സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. പൊ​ന്ന്യം കൊ​ട​ക്ക​ള​ത്തെ സ്വ​രാ​ജ് (29), ക​തി​രൂ​ർ നാ​മ​ത്ത് മു​ക്കി​ലെ വി​ജേ​ഷ് (30) എ​ന്നി​വ​രെ​യാ​ണ് കൂ​ത്തു​പ​റ​ന്പ് സി​ഐ യു.​പ്രേ​മ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ ചോ​ദ്യം​ചെ​യ്തു വ​രി​ക​യാ​ണ്. എ​ര​ഞ്ഞോ​ളി​യി​ലെ സി​പി​എം കു​ട​ക്ക​ളം കു​ന്നു​മ്മ​ൽ ബ്രാ​ഞ്ച് അം​ഗ​വും ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റു​മാ​യ കു​ണ്ടാ​ഞ്ചേ​രി ഹൗ​സി​ൽ ശ്രീ​ജ​ൻ ബാ​ബു​വി​നെ (43) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ ത​ല​ശേ​രി പൊ​ന്ന്യം നാ​യ​നാ​ർ റോ​ഡി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ വ​ച്ചാ​യി​രു​ന്നു ശ്രീ​ജ​ൻ ബാ​ബു​വി​നെ പ​ത്തം​ഗ​സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. കൈ​കാ​ലു​ക​ൾ​ക്കും ത​ല​യ്ക്കും ഗു​രു​ത​ര​മാ​യി വെ​ട്ടേ​റ്റ ശ്രീ​ജ​ൻ ബാ​ബു കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. എ​ര​ഞ്ഞോ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്രസിഡന്‍റ് എ.​കെ. ര​മ്യ​യു​ടെ ഭ​ർ​ത്താ​വാ​ണ് ശ്രീ​ജ​ൻ.

Read More

ബി ​നി​ല​വ​റ തു​റ​ക്ക​ണമെന്ന ഭ​ക്ത​രു​ടെ ആ​വ​ശ്യം നി​ഷേ​ധി​ക്ക​രു​ത്; എ​ന്നാ​ൽ ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​രാ​നു​ഷ്ടാ​ന​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​തി​നോ​ട് യോ​ജി​പ്പി​ല്ലെന്ന് വി. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ബി ​നി​ല​വ​റ തു​റ​ക്ക​ണ​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം വി. ​മു​ര​ളീ​ധ​ര​ൻ. ക്ഷേ​ത്ര​ത്തി​ലെ നി​ല​വ​റ​ക​ളി​ലെ സ്വ​ത്തു​ക്ക​ളെ​ക്കു​റി​ച്ച് ഭ​ക്ത​ന്‍​മാ​ര്‍​ക്ക് അ​റി​യാ​ന്‍ താ​ല്‍​പ്പ​ര്യ​മു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. ഭ​ക്ത​രു​ടെ ആ​വ​ശ്യം നി​ഷേ​ധി​ക്ക​രു​ത്. എ​ന്നാ​ൽ, ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​രാ​നു​ഷ്ടാ​ന​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​തി​നോ​ട് യോ​ജി​പ്പി​ല്ല. ആ​ചാ​രാ​നു​ഷ്ടാ​ന​ങ്ങ​ള്‍​ക്കൊ​പ്പം ക്ഷേ​ത്ര സ്വ​ത്തു​ക്ക​ളും സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്ഷേ​ത്ര​ത്തി​ലെ അ​മൂ​ല്യ വ​സ്തു​ക്ക​ള്‍ നി​ല​നി​ര്‍​ത്ത​ണ​മെ​ങ്കി​ല്‍ അ​വ എ​ത്ര​യു​ണ്ടെ​ന്ന് കൃ​ത്യ​മാ​യി അ​റി​യു​ക​യും രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

Read More

ഡൽഹിയിൽ യുവതിക്കു നേരെ വെടിയുതിർത്ത ശേഷം ആഭരണങ്ങൾ കവർന്നു; ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റെങ്കിലും വെടിവയ്പ്പു മൂലമല്ലെന്ന് പോലീസ്

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്കു നേരെ വെടിയുതിർത്ത ശേഷം ആഭരണങ്ങൾ കവർന്നു. കവർച്ചക്കാരുടെ ആക്രമണത്തിൽ ഇവർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ വെടിവയ്പിനെത്തുടർന്നുണ്ടായ പരിക്കല്ല ഇതെന്ന് പോലീസ് അധികൃതർ അറിയിച്ചു. ഡൽഹി പോലീസ് ആസ്ഥാനത്തിന് സമീപത്തുവച്ചാണ് സംഭവം നടന്നത്. ഇതുവഴി നടന്ന് പോവുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ആക്രമണം കണ്ടതിനെത്തുടർന്ന് സ്റ്റേഷനിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Read More

ഇന്ത്യയിലേക്ക് സ്വാഗതം! പാക്കിസ്ഥാൻ യുവതിക്കു കാൻസർ; തൻവീറിന്‍റെ മെഡിക്കൽ വിസ തള്ളി; സുഷമ സ്വരാജിനോട് സഹായം തേടി യുവതി

ന്യൂഡല്‍ഹി: കാന്‍സര്‍മൂലം ക്ലേശമനുഭവിക്കുന്ന പാക്കിസ്ഥാന്‍ യുവതി ഇന്ത്യയുടെ സഹായം തേടി. മികച്ച ചികിത്സ തേടുന്നതിനായി ഇന്ത്യ സന്ദര്‍ശിക്കുവാനുള്ള സഹായമാണ് പാക്കിസ്ഥാന്‍ യുവതി ഫൈസ തന്‍വീര്‍ തേടിയിരിക്കുന്നത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയാണ് സമീപിച്ചിരിക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മോശമായതിനെ തുടര്‍ന്നു ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ എംബസി തന്‍വീറിന്‍റെ മെഡിക്കല്‍ വിസ തള്ളിയിരുന്നു. ഇതേതുടര്‍ന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ ഇടപെടണമെന്നാണ് ആവശ്യം.തന്‍റെ ജീവന്‍ രക്ഷിക്കാന്‍ തന്നെ സഹായിക്കണമെന്നു ആവശ്യപ്പെട്ടു സുഷമ സ്വരാജുമായി തന്‍വീര്‍ ട്വീറ്ററില്‍ ബന്ധപ്പെടുകയായിരുന്നു. ഗാസിയബാദിലെ ഡെന്‍റല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലാണ് തന്‍വീര്‍ ചികിത്സ തേടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി അവര്‍ പത്ത് ലക്ഷം രൂപയും നല്‍കിയിരുന്നു.  

Read More

“സൈലൻസർ’ ഫ്രീക്കൻമാർ ജാ​ഗ്ര​തൈ..! ഇ​ടി​മു​ഴ​ങ്ങു​ന്ന ശ​ബ്ദ​ത്തി​ൽ റോ​ഡു​ക​ളി​ൽ മി​ന്ന​ൽ പോ​ലെ പാ​യു​ന്ന ബൈ​ക്കു​ക​ൾ​ക്ക് പ​ണി​കി​ട്ടി​ത്തു​ട​ങ്ങി

ഇ​ടി​മു​ഴ​ങ്ങു​ന്ന ശ​ബ്ദ​ത്തി​ൽ റോ​ഡു​ക​ളി​ൽ മി​ന്ന​ൽ പോ​ലെ പാ​യു​ന്ന ബൈ​ക്കു​ക​ൾ​ക്ക് പ​ണി​കി​ട്ടി​ത്തു​ട​ങ്ങി. അ​ന​ധി​കൃ​ത​മാ​യി മാ​റ്റം​വ​രു​ത്തി​യ സൈ​ല​ൻ​സ​റു​ക​ൾ ഘ​ടി​പ്പി​ച്ച ബൈ​ക്കു​ക​ൾ ശ​ബ്ദ​മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്നു എ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ത്ത​ര​ത്തി​ലു​ള്ള ബൈ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്. കൂ​ടാ​തെ മോ​ഡ​ൽ ഹാ​ൻ​ഡി​ലു​ക​ൾ മാ​റ്റി പ്ര​ത്യേ​ക ഹാ​ൻ​ഡി​ലു​ക​ൾ ഘ​ടി​പ്പി​ച്ച ബൈ​ക്കു​ക​ളും ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ലൈ​റ്റു​ക​ൾ ഘ​ടി​പ്പി​ച്ച ബൈ​ക്കു​ക​ളും പി​ടി​കൂ​ടു​ന്നു​ണ്ട്. കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​ത്തോ​ടെ പാ​യു​ന്ന ബൈ​ക്കു​ക​ൾ​ക്കെ​തി​രേ നേ​ര​ത്തെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ടു​ത്ത​കാ​ല​ത്ത് ഈ ​പ്ര​വ​ണ​ത കൂ​ടി​വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ​യാ​ണ് കൂ​ടു​ത​ൽ ക​ർ​ശ​ന​ന​ട​പ​ടി​ക​ളു​മാ​യി ഗ​താ​ഗ​ത​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്നോ​ട്ടു​വ​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ പി​ടി​കൂ​ടു​ന്ന ബൈ​ക്കു​ക​ൾ വ​ർ​ക് ഷോ​പ്പി​ലെ​ത്തി​ച്ച് ഉ​ട​മ​യെ​ക്കൊ​ണ്ടു​ത​ന്നെ സൈ​ല​ൻ​സ​റു​ക​ൾ ന​ശി​പ്പി​ച്ചു​ക​ള​യു​ക​യാ​ണ് പോ​ലീ​സ് ചെ​യ്യു​ന്ന​ത്. ഇ​വ വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കാ​നാ​ണി​ത്. ഇ​തി​നു പു​റ​മേ, അ​ന​ധി​കൃ​ത​മാ​യ സൈ​ല​ൻ​സ​റു​ക​ൾ, ഹാ​ൻ​ഡി​ലു​ക​ൾ, ലൈ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്ക് താ​ക്കീ​ത് ന​ല്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

Read More

കന്നുകാലികൾക്കുവരെ ആംബുലൻസ് സർവീസ്! ആംബുലൻസ് ലഭിച്ചില്ല: യുപിയിൽ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയത് സൈക്കിൾ റിക്ഷയിൽ

ലക്നോ: കന്നുകാലികൾക്കുവരെ ആംബുലൻസ് സർവീസ് ഏർപ്പെടുത്തിയിരിക്കുന്ന ഉത്തർപ്രദേശിൽ പാവങ്ങളുടെ മൃതദേഹം കൊണ്ടു പോകാൻ ആംബുലൻസ് ഇല്ല. കഴിഞ്ഞ ദിവസം അട്ര റെയിൽവേ സ്റ്റേഷനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയ രാമസർ എന്ന ആളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സൈക്കിൾ റിക്ഷയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. റെയിൽവേ അധികൃതർ ആംബുലൻസിനായി വിവിധ ആശുപത്രികളെ സമീപിച്ചെങ്കിലും ആരും തയാറായില്ല. തുടർന്നു നഗരത്തിലെ ആശുപത്രിയിലേക്കു മൃതദേഹം റിക്ഷയിൽ കൊണ്ടുപോകാൻ ബന്ധുക്കളോട് അധികൃതർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവർക്കൊപ്പം ആശുപത്രിയിലേക്കുപോയ റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ യാത്രചെയ്തത് ഇ-റിക്ഷയിലാണ്. സൂപ്രണ്ട് ഓഫ് പോലീസ്, ഡിഐജി, കമ്മീഷണർ ഹൗസ്, പോലീസ് ഹൗസ് തുടങ്ങി നിരവധി വിഐപികൾ താമസിക്കുന്ന സ്ഥലങ്ങളിലൂടെയാണ് മൃതദേഹവുമായി റിക്ഷയിൽ പോയതെന്നും എന്നാൽ ആരും തങ്ങളെ സഹായിച്ചില്ലെന്നും രാമസറിന്‍റെ ബന്ധുകൾ അറിയിച്ചു.

Read More