ന്യൂഡൽഹി: സർക്കാർ ജോലിക്കാണെങ്കിലും വിദ്യാഭ്യാസ പ്രവേശനത്തിനാണെങ്കിലും വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് അസാധുവാകുമെന്നും നിയമനടപടികൾ നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി. വ്യാജമായി ഉണ്ടാക്കിയ ജാതി സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് ജോലിക്കു പ്രവേശിച്ചയാൾ ദീർഘകാലം സർവീസ് ചെയ്തെന്ന പേരിൽ നടപടി നേരിടേണ്ട കാര്യമില്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ നടപടി. വ്യാജ സർട്ടിഫിക്കേറ്റുണ്ടാക്കിയത് ഏതു കാലത്താണെങ്കിലും തെറ്റ് തെറ്റു തന്നെയാണെന്നും നടപടി നേരിടേണ്ടതു തന്നെയാണെന്നും കോടതി വ്യക്തമാക്കി. അത്തരം തെറ്റു ചെയ്തവർ തൽസ്ഥാനത്തിരിക്കാൻ അർഹതയുണ്ടായിരിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.
Read MoreCategory: Loud Speaker
ഈശ്വരാ ആ പ്രതി വല്ല പ്രമുഖ ബംഗാളിയും ആകല്ലേ, നടിയെ ആക്രമിച്ച കേസില്‍ സന്തോഷ് പണ്ഡിറ്റിനു പറയാനുള്ളത് ഇങ്ങനെ
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറിപ്പു കൊള്ളുന്ന പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ആക്രമണത്തിനിരയായ നടിക്ക് നീതി കിട്ടണമെന്ന് പണ്ഡിറ്റ്. രാവിലെ മുതല്‍ രാത്രി വരെയുള്ള ചാനല്‍ ചര്‍ച്ചകളും ഊഹാപോഹങ്ങളും കണ്ടു മടുത്തു. യഥാര്‍ത്ഥ പ്രതികളെ പൊലീസ് ഉടനെ അറസ്റ്റ് ചെയ്യുമെന്ന് കരുതുന്നുവെന്നും പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഈ ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ നഴ്സുമാരുടെ ന്യായമായ അവകാശത്തിനു വേണ്ടിയുള്ള സമരവും, ജിഎസ്ടിയുടെ മറവില്‍ ചിലര്‍ നടത്തുന്ന കൊള്ള ലാഭത്തിന്റെ വാര്‍ത്തയും ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്യുവാന്‍ ആര്‍ക്കും സമയമില്ലെന്നും പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറ്റപ്പെടുത്തുന്നു. പണ്ഡിറ്റിന്റെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രമുഖ നടിക്കു എത്രയും പെട്ടെന്ന് നീതി കീട്ടണം…. യഥാര്‍ത്ഥ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യും എന്നു കരുതുന്നു….രാവിലെ മുതല്‍ രാത്രി വരെയുള്ള ചാനല്‍ ചര്‍ച്ചകളും, നിഴലുനോക്കി വെടിവെക്കുന്ന ഊഹാപോഹങ്ങളും, കണ്ടു മടുത്തു ..what…
Read Moreജിഷ്ണു കേസിൽ നേരറിയാൻ സിബിഐ! തെളിവുകൾ നശിപ്പിക്കപ്പെട്ടത് തിരിച്ചടിയാകുമോ? പ്രതീക്ഷയ്ക്കൊപ്പം ആശങ്കയുമായി കുടുംബം
നാദാപുരം: കോളജ് മാനേജ്മെന്റിന്റെ പണക്കൊഴുപ്പിനുമുന്നിൽ തെളിവുകൾ ഓരോന്നായി അട്ടിമറിക്കപ്പെട്ട പാമ്പാടി നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തില്‍ നീതി തേടി തളര്‍ന്ന കുടുംബത്തിന് ഒടുവില്‍ ആശ്വാസം. കേസന്വേഷണം സിബിഐക്ക് വിട്ടെന്ന വിവരം മാസങ്ങളായി കണ്ണീരൊഴുക്കി കഴിയുന്ന കുടുംബത്തിന് തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്. സിബിഐ അന്വേഷണത്തിലൂടെ ഏക മകന്റെ മരണത്തിനുത്തരവാദികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും. മകന്റെ മരണത്തില്‍ തുടക്കം മുതല്‍ തന്നെ സംശയമുയര്‍ത്തിയ കുടുംബം നീതിതേടി മുട്ടാത്ത വാതിലുകളില്ല. ചിലര്‍ ഇക്കാര്യത്തില്‍ മൗനം പാലിച്ചപ്പോള്‍ സഹായവുമായി വിവിധ തുറകളിലുള്ള ഏറെ പ്രമുഖര്‍ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തി. എല്ലാവരോടും ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. മകന്റെ മരണത്തിനുത്തരവാദികളെ കണ്ടെത്തി ജയിലിലടക്കണം. മഹിജയുടെ ആവശ്യം പലപ്പോഴും അവഗണിക്കപ്പെട്ടപ്പോള്‍ സമരപാതയിലേക്ക് നീങ്ങി. ഡിജിപിയെ കാണാന്‍ വളയത്തുനിന്ന് കിലോ മീറ്ററുകള്‍ താണ്ടി തിരുവനന്തപുരത്തെത്തിയപ്പോള്‍ ഉണ്ടായ അനുഭവം…
Read Moreഅതും പൂര്‍വ വിദ്യാര്‍ഥിനിയെ..! ഓടുന്ന ബസില്‍ പത്തൊമ്പതുകാരിയെ പരസ്യമായി ചുംബിച്ച അധ്യാപകനായ ബിജെപി നേതാവ് കുടുങ്ങി; വീഡിയോ സോഷ്യല്‍ മീഡിയയില്‍
ചന്ദ്രപുർ: ഓടുന്ന ബസിൽ പത്തൊന്‍പതുകാരിയെ പരസ്യമായി ചുംബിച്ച ബിജെപി നേതാവ് അറസ്റ്റിൽ. സ്വകാര്യ സ്കൂൾ അധ്യാപകൻകൂടിയായ രവീന്ദ്ര ഭവൻതാഡെ ആണ് ചൊവ്വാഴ്ച അറസ്റ്റിലായത്. ജൂൺ 27നു മഹാരാഷ്ട്രയിലെ ഗഡ്ചിറോലി ജില്ലയിലെ ചന്ദ്രപുരിലാണു സംഭവം നടന്നത്. ഭവൻതാഡെ യുവതിയെ ചുംബിക്കുന്നതിന്റെ ദൃശ്യങ്ങൾ ബസിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതു സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതേത്തുടർന്ന് ജൂലൈ രണ്ടിനാണു യുവതി പരാതി നല്‍കിയത്. ഭവൻതാഡെ അധ്യാപകനായ സ്കൂളിലെ പൂർവവിദ്യാർഥിനിയാണു യുവതി. അതേസമയം, ഭവൻതാഡെയെ നാലു മാസം മുന്‍പ് പാർട്ടിയിൽനിന്നു പുറത്താക്കിയതാണെന്നു ചിമൂർ-ഗഡ്ചിറോലി മണ്ഡലത്തിലെ ബിജെപി എംപി അശോക് നേതെ പറഞ്ഞു.
Read Moreഎല്ലാം സിനിമ സ്റ്റൈല്‍! തട്ടിക്കൊണ്ടു പോയി വിവാഹം, അറസ്റ്റ്; പിന്നീട് വരനുള്പ്പെടെയുള്ളവര്ക്ക് കോടതിയില്‍ നിന്ന് ജാമ്യം; രണ്ടു ദിവസമായി നാട്ടുകാരും പോലീസും മുള്‍മുനയില്‍
രാമങ്കരി: സിനിമ കഥ പോലെ സസ്പെൻസുകൾ നിറഞ്ഞതായിരുന്നു കഴിഞ്ഞ ദിവസം രാമങ്കരിയിൽ നടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകലും പിന്നീട് നടന്ന വിവാഹവും അറസ്റ്റും ജാമ്യവും. സംഭവം നാട്ടുകാരെയും പോലീസിനെയും കഴിഞ്ഞ രണ്ടു ദിവസമായ് മുൾമുനയിൽ നിർത്തിയത് മണിക്കൂറുകൾ. അടിമുടി സസ്പെൻസുകൾ നിറഞ്ഞതായിരുന്നു ഓരോ മണിക്കൂറുകളും. കണ്ണാടി സ്വദേശിയായ യുവാവും സുഹൃത്തുക്കളും കുന്നംങ്കരി സ്വദേശിനിയായ യുവതിയുമാണ് കഥയിലെ കേന്ദ്ര കഥാപാത്രങ്ങൾ. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പ്രണയത്തിലായിരുന്ന കണ്ണാടി സ്വദേശിയായ യുവാവും സംഘവും ആദ്യം വാഹനത്തിലെത്തി കുന്നംങ്കരിയിലുള്ള പ്രണയിനിയുടെ വീട് കയറി ബന്ധുക്കളെയും മറ്റുആക്രമിച്ചു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. തുടർന്ന് ബന്ധുക്കളുമായി കൈയേറ്റവും നടന്നു. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കളുടെ എതിർപ്പ് മറികടന്ന് യുവാവും സുഹൃത്തുക്കളും പെൺകുട്ടിയെ വാഹനത്തിൽ കയറ്റിക്കൊട്ടുപോയി പുളിങ്കുന്നിലെ ഒരന്പലത്തിൽ വച്ച് വിവാഹവും നടത്തി. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് സ്ഥലത്ത് പോലീസ് എത്തിയപ്പോഴേക്കും വിവാഹചടങ്ങ് കഴിഞ്ഞിരുന്നു. തുടർന്ന്…
Read Moreഉണരൂ ഉപഭോക്താവേ..! അമിതവില ഈടാക്കിയാൽ ബിൽ നികുതി വകുപ്പിന്റെ ഫേസ്ബുക്കിലിടാം; ജിഎസ്ടി നിരക്കുകൾ പല വസ്തുക്കൾക്കും പഴയ നിരക്കുകളേക്കാൾ കുറവാണ്
ചരക്കു സേവന നികുതി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങൾ അമിതവില ഈടാക്കുന്നു എന്ന പരാതി വ്യാപകമാകുകയാണ്. ഹോട്ടലുകളിലെ ഭക്ഷണവില അമിതമായി വർധിപ്പിച്ചതു സംബന്ധിച്ച പരാതികളുടെ പശ്ചാത്തലത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക് വിളിച്ചുചേർത്ത ഹോട്ടൽ ഉടമകളുടെ യോഗം തീരുമാനമാകാതെ പിരിയുകയാണുണ്ടായത്. ജിഎസ്ടി നിരക്കുകൾ പല വസ്തുക്കൾക്കും പഴയ നിരക്കുകളേക്കാൾ കുറവാണ്. എന്നാൽ, പഴയ നികുതി ഉൾപ്പെടെയുള്ള വിലയ്ക്കുമേൽ അധിക ജിഎസ്ടികൂടി ഈടാക്കുകയാണ്. ഹോട്ടലുകളും റസ്റ്ററന്റുകളും ഈ നിലയ്ക്കാണ് ഇപ്പോൾ വില ഈടാക്കുന്നത്. ഈ പ്രവണത ഇതര വ്യാപാരമേഖലകളിലേക്കും വ്യാപിച്ചേക്കാം. ഇതു വിലക്കയറ്റത്തിനു വഴിതെളിക്കും. അമിതവില ഈടാക്കുന്നു എന്ന പരാതിയെത്തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി 95 സ്ഥാപനങ്ങൾക്കു പിഴ ചുമത്തിയിട്ടുണ്ട്. എംആർപിക്കു മുകളിൽ വില ഈടാക്കരുതെന്ന് സർക്കാർ കർശന നിർദേശവും നൽകിയിട്ടുണ്ട്. അങ്ങനെ ഈടാക്കിയാൽ ബില്ലുകൾ നികുതിവകുപ്പിന്റെ ഫേസ്ബുക്ക് പേജ്…
Read Moreമരിച്ചിട്ട് മൂന്നുമാസം! ഗൃഹനാഥന്റെ മൃതദേഹത്തിന് വീടിനുള്ളില്‍ കാവലിരുന്ന് ഭാര്യയും മൂന്നു മക്കളും; നിരവധി തവണ വിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നപ്പോള്‍ പോലീസ് വാതില്‍ പൊളിച്ചു; സംഭവം മലപ്പുറത്ത്
മലപ്പുറം: മലപ്പുറം കുളത്തൂരിൽ മൂന്നു മാസം പഴക്കമുള്ള മൃതദേഹം സംസ്കരിക്കാതെ വീടിനുള്ളിൽ സൂക്ഷിച്ച നിലയിൽ. വാഴയിൽ സെയ്ദിന്റെ മൃതദേഹമാണ് ഭാര്യയും മക്കളും വീടിനുള്ളിൽ സൂക്ഷിച്ചത്. പ്രവാസിയായ സെയ്ദ് മദ്രസ അധ്യാപകനായിരുന്നു. പോലീസ് എത്തി മൃതദേഹം പുറത്തെത്തിച്ചു. സെയ്ദിന്റെ ഭാര്യയേയും മക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ മൃതദേഹം സംസ്കരിക്കാതിരുന്നതിന്റെ കാരണം വ്യക്തമാകു. കഴിഞ്ഞ ഏതാനും ദിവസമായി വീട്ടുകാരെ പുറത്തുകാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധന നടത്തിയെങ്കിലും ആരുടെയും പ്രതികരണവും ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് വാതില്‍പൊളിച്ചാണ് അകത്ത് കടന്നത്. നിലത്ത് കിടത്തിയ മൃതദേഹത്തിന് ചുറ്റു മിരിക്കുന്ന സ്ത്രീയെയും മൂന്ന് കുട്ടികളെയുമാണ് കാണാന്‍ കഴിഞ്ഞത്.
Read Moreഇങ്ങനെയൊക്കെ പറയാമോ? മറ്റൊരുനാളും അനുഭവിക്കാത്ത വേദന ഞങ്ങൾ ഇന്നനുഭവിക്കുന്നു; ആക്രമണത്തിനിരയായ നടിയെ ഇര എന്നു വിശേഷിപ്പിക്കുന്നതിനെതിരേ സഹോദരൻ രംഗത്ത്
തൃശൂർ: നടിയെ ആക്രമിച്ച കേസിൽ അപകീർത്തികരമായ വാർത്തകൾ നൽകുന്നതിനെതിരെ ആക്രമണത്തിനിരയായ നടിയുടെ അർധസഹോദരൻ രംഗത്ത്. കഴിഞ്ഞ ദിവസം ഒരു മാധ്യമം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച വാർത്ത മാനുഷികതയുടെ നേർത്ത അതിർവരന്പ് പോലുമില്ലാത്തതായിരുന്നെന്നും തങ്ങൾക്കു കിട്ടിയെന്നവകാശപ്പെടുന്ന ഒരു വാർത്ത മാധ്യമപ്രവർത്തകൻ അവതരിപ്പിക്കുന്നത് കണ്ടപ്പോഴാണ് “ഇര’ എന്ന പദത്തിന് ഇത്രമാത്രം വേദനിപ്പിക്കാൻ സാധിക്കുമെന്ന് തിരിച്ചറിഞ്ഞതെന്നും നടിയുടെ കസിൻ രാജേഷ് ബി.മേനോൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു. മറ്റൊരുനാളും അനുഭവിക്കാത്ത വേദന ഞങ്ങൾ ഇന്നനുഭവിക്കുന്നുണ്ടെങ്കിലും, “ഇര’ എന്ന പദത്തിന് ഒറ്റപ്പെടലിനും പരാജയത്തിനും കണ്ണീരിനും നീറ്റലിനുമെല്ലാം മീതെ ധൈര്യം, ചങ്കൂറ്റം, തന്റേടം, അഭിമാനം എന്നീ അർഥതലങ്ങൾ കൂടിയുണ്ടെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നതായും അദ്ദേഹം സമൂഹമാധ്യമത്തിൽ എഴുതി. രാജേഷ് ബി.മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളേ … ഇന്നലെ ഉണ്ടായ ഒരു സംഭവമാണ് ഈ കുറിപ്പിനാധാരം. മാനുഷികതയുടെ നേർത്ത അതിർവരന്പ്…
Read Moreനടിയെ ആക്രമിച്ച കേസ്! അറസ്റ്റ് നീക്കം സജീവം; നീക്കങ്ങളെല്ലാം രഹസ്യമായി, പിരിമുറുക്കത്തിൽ സിനിമാ ലോകം; വിവരം പുറത്തുപോകരുതെന്ന് നിർദേശം
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റ് നീക്കം സജീവമായി. അന്വേഷണം അന്ത്യഘട്ടത്തിലെത്തിയതോടെ അന്വേഷണ സംഘത്തിനു നേതൃത്വം നൽകുന്ന ഐജി ദിനേന്ദ്ര കശ്യപ് കൊച്ചിയിൽ ക്യാന്പ് ചെയ്യുകയാണ്. അന്വേഷണം ഇനിയും വലിച്ചുനീട്ടരുതെന്ന കർശന നിർദേശം അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. നടൻ ദിലീപിനെയും നാദിർഷയെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും ചോദ്യം ചെയ്തതിന്റെയും തെളിവു ശേഖരിച്ചതിന്റെയും വിവരങ്ങൾ അന്വേഷണ സംഘം ഇന്നലെ സൂക്ഷ്മമായി വിലയിരുത്തി. നടൻ ദിലീപിനെ കേസുമായി ബന്ധിപ്പിക്കാൻ ഇനിയും വ്യക്തമായ തെളിവ് പോലീസിനു ലഭിച്ചിട്ടില്ലെന്ന സൂചനയാണു പുറത്തുവരുന്നത്. അതേസമയം, നാദിർഷ ചോദ്യം ചെയ്യലിനോടു വേണ്ടവിധം സഹകരിച്ചില്ലെന്ന നിഗമനവും പോലീസിനുണ്ട്. അതിനാൽ ഇരുവരെയും ഒരിക്കൽക്കൂടി വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിനു ശേഷമേ കേസുമായി ബന്ധപ്പെട്ട് ആരെയൊക്കെ അറസ്റ്റ് ചെയ്യണമെന്നതിൽ അന്തിമതീരുമാനം ഉണ്ടാകൂ. ദിലീപിനെ ഒഴിവാക്കി കേസിൽ ചിലരെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന അഭ്യൂഹമാണ് ഇപ്പോൾ പോലീസ്…
Read Moreബിയർ ഉത്തമമായ പാനീയം..! മദ്യനയ ചർച്ചയിൽ ബിയര്‍ ആരോഗ്യത്തിന് ഗുണകരമായ പാനീയമെന്ന മന്ത്രിയുടെ പ്രസ്താവ വിവാദമാകുന്നു; പരിഹസിച്ച് കോൺഗ്രസ് വനിതാ നേതാവും
ഹൈദരാബാദ്: ബിയർ ആരോഗ്യത്തിന് ഗുണകരമായ പാനീയമാണെന്ന് അഭിപ്രായപ്പെട്ട ആന്ധ്രാപ്രദേശ് എക്സൈസ് മന്ത്രി കെ.എസ്. ജവഹര്‍ വിവാദ കുരുക്കിൽ. സംസ്ഥാനത്തിന്റെ മദ്യ നയത്തെ പറ്റിയുള്ള ചര്‍ച്ച നടത്തുന്നതിനിടെ മന്ത്രി നടത്തിയ പ്രസ്താവന വിവാദമായതോടെ പ്രതിപക്ഷകക്ഷികൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. ബിയർ ആരോഗ്യത്തിന് ഉത്തമമായ പാനീയമാണ്. ബിയറിന്റെ പ്രചാരണത്തിന് വേണ്ടി സംസ്ഥാന സർക്കാർ പദ്ധതികൾ കൊണ്ടുവരുമെന്നും കഴിഞ്ഞദിവസമാണ് മന്ത്രി പറഞ്ഞത്. എന്നാൽ ഉയർന്ന തോതിൽ ആൽക്കഹോളുള്ള മദ്യത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് അഭിപ്രായമെന്നും ജവഹര്‍ കൂട്ടിച്ചേർത്തിരുന്നു. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസ് വനിതാ നേതാവും എം.എല്‍എയുമായ ആര്.കെ റോജ രംഗത്തെത്തി. എങ്കിൽ ബിയര്‍ മെഡിക്കല്‍ ഷോപ്പില്‍ വിൽക്കാൻ സര്‍ക്കാര്‍ ഒരുങ്ങുമോയെന്ന് റോജ പരിഹസിച്ചു.
Read More