പത്തനംതിട്ട: എസ്എഫ്ഐയെ പുകഴ്ത്തിയും യൂത്ത് കോണ്‍ഗ്രസിനെ ഇകഴ്ത്തിയും കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന് നടത്തിയ പരാമര്‍ശങ്ങളെച്ചൊല്ലി കോണ്‍ഗ്രസില്‍ പുതിയ വിവാദം. കുര്യനെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും കെ.സി. ജോസഫും രംഗത്തെത്തിയതിനു പിന്നാലെ കുര്യനെതിരേ നവമാധ്യമ പോരിനു തുടക്കമിട്ടിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു നേതാക്കള്‍. മഹിളാ കോണ്‍ഗ്രസിലെ ചില നേതാക്കളും കുര്യനെതിരേ പോസ്റ്റുകളിട്ടു. ഇതിനിടെ ഇന്നു രാവിലെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ലഹരിക്കെതിരേ നടത്തിയ പ്രൗഡ് കേരള വാക്കത്തോണിലും കുര്യന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.എസ്എഫ്ഐയുടെ സംഘടനാ സംവിധാനത്തെയും സമരത്തെയും പുകഴ്ത്തി കുര്യന് കോണ്‍ഗ്രസ് വേദിയില്‍ നടത്തിയ പ്രസംഗത്തിനു പിന്നില്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തനിക്ക് പങ്കാളിത്തം ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗംകൂടിയാണെന്ന ആരോപണവും ഉയര്‍ന്നു. കുര്യനെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായ പ്രതികരണങ്ങളുമായാണു രംഗത്തെത്തിയിരിക്കുന്നത്.കഴിഞ്ഞദിവസം ഡിസിസിയുടെ സമരസംഗമം പരിപാടിയില്‍ കെപിസിസി…
Read MoreCategory: Loud Speaker
തിരുവനന്തപുരം ഗ്രാമപഞ്ചായത്ത് അംഗവും അമ്മയും മരിച്ചനിലയിൽ; കള്ളക്കേസില്‍ കുടുക്കിയെന്നും കാരണക്കാര്‍ നാലുപേരെന്നും ആത്മഹത്യാക്കുറിപ്പ്
തിരുവനന്തപുരം: വക്കം ഗ്രാമപഞ്ചായത്ത് മെമ്പറെയും അമ്മയെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വക്കം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മെമ്പര്‍ അരുണ്‍ (42), അമ്മ വത്സല (71) എന്നിവരെയാണു വീടിനു സമീപത്തെ ഷെഡ്ഢില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോണ്‍ഗ്രസ് പ്രവര്ത്തകന് കുടിയാണ് അരുണ്‍. തന്നെ കള്ളക്കേസില്‍ കുടുക്കിയതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്നും അതിനു കാരണക്കാര്‍ നാല് പേരാണെന്നുമുള്ള ആത്മഹത്യാക്കുറിപ്പ് സുഹൃത്തുക്കള്‍ക്ക് വാട്ട്സ് ആപ്പിലൂടെ അയച്ചശേഷമായിരുന്നു ആത്മഹത്യയെന്നു പോലീസ് പറഞ്ഞു.ജാതി അധിക്ഷേപം നടത്തിയെന്ന കള്ളക്കേസും മോഷണ കേസിൽ പെടുത്തിയതും മാനസികമായി തകര്‍ത്തുവെന്നാണ് അരുണിന്റെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. ആത്മഹത്യാക്കുറിപ്പില്‍ നാലു പേരുടെ പേര് പരാമര്‍ശിക്കുന്നുണ്ട്. വിനോദ്, സന്തോഷ്, അജയന്, ബിനി സത്യന് എന്നിവരാണു മരണത്തിന് ഉത്തരവാദികളെന്നാണ് കുറിപ്പില്‍ പറയുന്നത്.ഇദ്ദേഹത്തിന്റെ ഭാര്യ ഭിന്നശേഷിക്കാരിയാണ്. ഇവരുടെ കുഞ്ഞും ഭിന്നശേഷിക്കാരനാണ്. ഭാര്യയും കുട്ടിയും അവരുടെ വീട്ടിലാണു താമസിക്കുന്നത്. വ്യാജ പരാതികള്‍ നല്‍കിയതിന്റെ പേരില്‍ അരുണിനെതിരേ കേസ് നിലവിലുണ്ട്.…
Read More‘നിപ്പ’യിൽ ജാഗ്രത തുടരുന്നു;ഇന്ന് മെഗാ പനി സർവേ; ആറു ജില്ലകളിൽ ജാഗ്രതാ നിർദേശം; ചികിത്സയിൽ കഴിയുന്ന യുവതിയുടെ നില ഗുരുതരം
പാലക്കാട്: കഴിഞ്ഞ ദിവസം മരിച്ച രോഗിക്കു നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആറ് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നൽകി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്കാണു നിര്‍ദേശം നല്‍കിയത്. നിപ്പ ബാധിച്ച് മരിച്ച 58 കാരൻ താമസിച്ചിരുന്ന മണ്ണാര്‍ക്കാട് പ്രദേശത്ത് ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇയാളുടെ സമ്പർക്കപ്പട്ടിക തയാറാക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇയാളുടെ സമ്പർക്കപ്പട്ടികയിലുള്ള 46 പേരെ കണ്ടെത്തി. റൂട്ട് മാപ്പുൾപ്പെടെയുള്ളവ തയാറാക്കിയിട്ടുണ്ട്. ഇതിനിടെ ഇയാൾ കൂടുതലും സഞ്ച രിച്ചത് കെഎസ്ആര്‍ടിസി ബസിലാണെന്നാണ് കണ്ടെത്തല്‍. ആഴ്ചയില്‍ മൂന്ന് തവണ അട്ടപ്പാടിയില്‍ പോയതും കെഎസ്ആർടിസി ബസിൽ തന്നെയാണ്. ഇദേഹത്തിന്റെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്കൂളും താത്കാലികമായി അടച്ചു. ജൂലൈ 12നാണ് പാലക്കാട് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലീരി സ്വദേശി നിപ്പ ബാധിച്ച് മരിച്ചത്. പനി ബാധിച്ച് ചികിത്സയിലിക്കെ മരിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജിലെ…
Read Moreജനകീയ വിഷയങ്ങളെ രാഷ്ട്രീയവത്കരിക്കരുത്; അതിജീവനത്തിനുമായുള്ള മലയോര കർഷകരുടെ പോരാട്ടങ്ങൾക്കൊപ്പമെന്ന് ജോസ് കെ. മാണി
കോട്ടയം: സംസ്ഥാനത്തെ മലയോര മേഖലകളിലെ വന്യജീവി ആക്രമണവും നാട്ടിലുടനീളമുള്ള തെരുവുനായ ഭീഷണിയും കേരളം നേരിടുന്ന ഗുരുതരമായ സാമൂഹിക യാഥാര്‍ഥ്യമാണെന്നും അവ ഉന്നയിക്കുമ്പോള്‍ അതിനെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി. കേരള കോണ്‍ഗ്രസ്-എം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷി ചെയ്യാനാകാതെയും കൃഷിയിടങ്ങളില്‍ നിന്നും വിളവെടുക്കാനാകാതെയും മലയോര കര്‍ഷകര്‍ യാതൊരു വരുമാനവും ഇല്ലാത്തവരായി മാറിയിരിക്കുന്നു. നിലനില്‍പ്പിനും അതിജീവനത്തിനുമായുള്ള അവരുടെ പോരാട്ടങ്ങളില്‍ കേരള കോണ്‍ഗ്രസ്-എം കര്‍ഷകര്‍ക്കൊപ്പമാണ്. തെരുവിലെ നായക്കൂട്ടങ്ങളുടെ ശല്യം കാരണം ഇരുചക്ര വാഹനങ്ങളിലും കാല്‍നടയായും മനുഷ്യര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.ഇപ്പോള്‍ നിലനില്‍ക്കുന്ന രണ്ട് കേന്ദ്ര നിയമങ്ങളില്‍ കാലോചിതമായ ഭേദഗതികള്‍ വരുത്താതെ കേരളത്തിന് ഇനി മുന്നോട്ടു പോകാനാവില്ല. കേരള കോണ്‍ഗ്രസ്-എം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതും ഇക്കാര്യമാണെന്നും അതിനെ വക്രീകരിച്ച് ചിത്രീകരിക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യുവിന്റെ…
Read Moreചാർജിംഗ് സ്റ്റേഷനിലെ അപകടം: കാർ കസ്റ്റഡിയിലെടുത്ത് പോലീസ്
കോട്ടയം: വാഗമൺ വഴിക്കടവിലെ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചുകയറി നാലു വയസുകാരൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അപകടത്തിനിടയാക്കിയ കാർ കസ്റ്റഡിയിലെടുത്ത് പോലീസ്. കാർ ഓടിച്ച കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, അപകടത്തിൽ മരിച്ച തിരുവനന്തപുരം നേമം ശാസ്താ ലെയിനിൽ ശബരിനാഥിന്റെ മകൻ നാലു വയസുകാരൻ അയാൻ എസ്. നാഥിന്റെ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വിട്ടുനല്‍കും. അയാന്റെ അമ്മ ആര്യ മോഹൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു അപകടമുണ്ടായത്. ചാർജ് ചെയ്യാൻ കാർ നിർത്തിയിട്ട് മറ്റൊരു ഭാഗത്ത് ഇരിക്കുകയായിരുന്ന അമ്മയുടെയും കുഞ്ഞിന്റെയും മേൽ മറ്റൊരു കാർ വന്ന് ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Read Moreഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടി വിതറി, ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചു; യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: ഭാര്യയെയും മകളെയും ആക്രമിച്ച് പരിക്കേല്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. കോന്നി അരുവാപ്പുലം അണപ്പടി ചെമ്പകത്തുകാലാപ്പടി ചെമ്പിലാക്കല്‍ ആർ. ബിജുമോനാണ് (43) അറസ്റ്റിലായത്. ഇയാളുടെ ഭാര്യ പ്രിയയ്ക്കും (38) മൂത്തമകള്‍ ദേവിക(17) യ്ക്കുമാണ് പരിക്കേറ്റത്. യുവാവ് വീട്ടിലെത്തി ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടി വിതറുകയായിരുന്നു. വെപ്രാളത്തോടെ മുഖം കഴുകാന്‍ തുനിഞ്ഞ പ്രിയയുടെ അരികിലെത്തിയ ഇയാള്‍ കയിലിരുന്ന ചുറ്റിക കൊണ്ട് ഇടതുകണ്ണിനു മുകളില്‍ അടിച്ചു. തടസം പിടിക്കാനെത്തിയ മകളുടെ തലയ്ക്കും പിന്നില്‍ ചുറ്റിക ഉപയോഗിച്ച് അടിച്ചുപരിക്കേല്പിച്ചു. നിലവിളിച്ചുകൊണ്ട് വീടിനു പുറത്തേക്കോടിയ ഇരുവരെയും മുറ്റത്തുകിടന്ന സൈക്കിള്‍ പമ്പ് കൊണ്ട് തലയ്ക്കും കൈയ്ക്കും അടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ പ്രിയയും മകളും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും തമ്മില്‍ ഒരു വീട്ടില്‍ താമസിക്കുമ്പോഴും വിരോധത്തിലായിരുന്നു എന്ന് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ബിജുമോനെ റിമാൻഡ് ചെയ്തു. എസ്ഐ പി. കെ. പ്രഭയുടെ…
Read Moreനിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്
കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളിയായ നിമിഷ പ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്. ദുബായില്‍ ബിസിനസ് ചെയ്യുന്ന ഇസ്സുധിന്‍ എന്ന യെമന്‍ പൗരനും ബോചെയുടെ സുഹൃത്തായ അബ്ദുള്‍ റഹൂഫ് എന്ന ദുബായ് ബിസിനസുകാരനുമാണ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്. ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് മോചനദ്രവ്യമായി ഒരു കോടി രൂപ നല്‍കും. ബാക്കി വരുന്ന തുക സമാഹരിക്കാന്‍ നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലും അബ്ദുള്‍ റഹീം നിയമസഹായ സമിതിയുമായി ആലോചിച്ചു തീരുമാനിക്കും. മോചന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ബോചെ ഉടന്‍ ഒമാനിലേക്കു തിരിക്കും. ഇടനിലക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണു യാത്ര. വധശിക്ഷ നീട്ടിവയ്ക്കുന്നത് ഉള്‍പ്പെടെയുളള ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനായി ഇടനിലക്കാര്‍ പ്രാദേശിക നേതൃത്വവുമായി സംസാരിച്ചിട്ടുണ്ട്. ജാതിമത, കക്ഷി രാഷ്ട്രീയ ഭേദമെന്യെ മലയാളികള്‍ ഒരുമിച്ചുനിന്ന് നിമിഷപ്രിയയുടെ മോചനം സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബോചെ പറഞ്ഞു.
Read Moreഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ബുധനാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം, ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ബുധനാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട്,…
Read Moreലൈംഗിക ബന്ധത്തിനു പിന്നാലെ മരണം, കഴുകൻമാർ പിച്ചിച്ചീന്തിയ പെൺകുട്ടികളുടെ മൃതദേഹം ക്തതിക്കുന്നത് തന്നെക്കൊണ്ട്: ധർമസ്ഥല വെളിപ്പെടുത്തൽ; മുൻ ശുചീകരണ തൊഴിലാളിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി
മംഗളുരു: ധർമസ്ഥലയിൽ ലൈംഗികാതിക്രമങ്ങൾക്കു വിധേയരായി കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെയും വിദ്യാർഥിനികളുടെയും മൃതദേഹങ്ങൾ സംസ്കരിക്കാൻ നിർബന്ധിതനായിരുന്നതായി വെളിപ്പെടുത്തിയ മുൻ ശുചീകരണ തൊഴിലാളിയെ ബൽത്തങ്ങാടി ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് പോലീസിനും അഭിഭാഷകർക്കുമൊപ്പം ഇദ്ദേഹത്തെ മുഖംമറച്ചുകൊണ്ട് കോടതിയിലെത്തിച്ചത്. മൊഴി രേഖപ്പെടുത്തുമ്പോൾ ഇദ്ദേഹത്തിന്റെ അഭിഭാഷകരെ അകത്തുകടക്കാൻ കോടതി അനുവദിക്കാതിരുന്നതിൽ പ്രതിഷേധമുയർന്നു. വെളിപ്പെടുത്തലുകൾ നടത്തിയ വ്യക്തി നിരക്ഷരനാണെന്നും കോടതിയുടെ നടപടിക്രമങ്ങൾ അറിയാത്ത ആളാണെന്നും ഇദ്ദേഹത്തോടൊപ്പം ഒരു അഭിഭാഷകനെയെങ്കിലും അനുവദിക്കാതിരുന്നത് ഖേദകരമാണെന്നും അഭിഭാഷകരായ ഓജസ്വി ഗൗഡയും സച്ചിൻ ദേശ്പാണ്ഡെയും പറഞ്ഞു. ബിഎൻഎസ് സെക്ഷൻ 183 പ്രകാരമാണ് കോടതി പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയത്. മൃതദേഹാവശിഷ്ടങ്ങളുടെ ചിത്രങ്ങളുൾപ്പെടെ ഏതാനും തെളിവുകളും ഇദ്ദേഹം കോടതി മുമ്പാകെ ഹാജരാക്കിയതായാണ് സൂചന. പരാതിക്കാരന് സാക്ഷിയെന്ന നിലയിലുള്ള സംരക്ഷണം ഉറപ്പുവരുത്താനും കോടതി നിർദേശിച്ചു.
Read Moreആദ്യം വെടിവച്ചു, പിന്നെ കത്തികൊണ്ട് കുത്തി: തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു
കോൽക്കത്ത: പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ അജ്ഞാത സംഘം വെടിവച്ചു കൊന്നു. ടിഎംസി ചൽതാബേരിയ യൂണിറ്റ് പ്രസിഡന്റ് രജക് ഖാൻ (38)ആണ് കൊല്ലപ്പെട്ടത്. പാർട്ടി യോഗം കഴിഞ്ഞുമടങ്ങുന്പോൾ വാഹനങ്ങളിലെത്തിയവരാണ് രജകിനെ തടഞ്ഞുനിർത്തി നിറയൊഴിച്ചത്. മൂന്നു വെടിയുണ്ടകളാണ് രജകിന്റെ ദേഹത്തുനിന്നു കണ്ടെടുത്തത്. വെടിവച്ചശേഷം കത്തികൊണ്ട് കുത്തിയെന്നും പോലീസ് പറഞ്ഞു. കാനിംഗ് പൂർബ എംഎൽഎ സൗകത് മൊല്ലയുടെ കൂട്ടാളിയാണ് രജക് ഖാൻ. കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Read More