ധ​ർ​മ​സ്ഥ​ല കൂ​ട്ട​ക്കൊ​ല​പാ​ത​ക വെ​ളി​പ്പെ​ടു​ത്ത​ൽ; 22 വ​ർ​ഷം മു​മ്പ് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ തി​രോ​ധാ​നം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന പ​രാ​തി​യു​മാ​യി അ​മ്മ

മം​ഗ​ളൂ​രു: ധ​ർ​മ​സ്ഥ​ല​യി​ൽ ന​ട​ന്ന​താ​യി പ​റ​യു​ന്ന കൂ​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 22 വ​ർ​ഷം​മു​മ്പ് ധ​ർ​മ​സ്ഥ​ല​യി​ൽ കാ​ണാ​താ​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യു​ടെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മ​ണി​പ്പാ​ലി​ൽ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന അ​ന​ന്യ ഭ​ട്ടി​നെ​യാ​ണ് 2003 ൽ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ധ​ർ​മ​സ്ഥ​ല​യി​ലെ​ത്തി​യ​പ്പോ​ൾ കാ​ണാ​താ​യ​ത്. അ​പ്പോ​ൾ​ത​ന്നെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് അ​ന​ന്യ​യു​ടെ അ​മ്മ സു​ജാ​ത ഭ​ട്ട് ധ​ർ​മ​സ്ഥ​ല പോ​ലീ​സി​ൽ ന​ൽ​കി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി​യാ​യ സു​ജാ​ത സി​ബി​ഐ​യി​ൽ സ്റ്റെ​നോ​ഗ്രാ​ഫ​റാ​യി​രു​ന്നു. ഇ​വ​ർ കോ​ൽ​ക്ക​ത്ത​യി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന കാ​ല​ത്താ​ണ് മ​ക​ളെ കാ​ണാ​താ​യ​ത്. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് സ​ഹാ​യം ല​ഭി​ക്കി​ല്ലെ​ന്നു മ​ന​സി​ലാ​യ​പ്പോ​ൾ സ്വ​ന്തം നി​ല​യ്ക്ക് ധ​ർ​മ​സ്ഥ​ല​യി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യും അ​പ്പോ​ൾ ഒ​രു സം​ഘം ആ​ളു​ക​ൾ ത​ന്നെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യി​രു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ഴി​ച്ചി​ട്ട​താ​യി പ​റ​യു​ന്ന ഇ​ട​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ അ​ന​ന്യ​യു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ…

Read More

ഒ​ഡീ​ഷ വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ: അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് യു​ജി​സി; ഒ​ഡീ​ഷ​യി​ൽ ഇ​ന്ന് ബ​ന്ദ്

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി അ​ധ്യാ​പ​ക​ന്‍റെ ലൈം​ഗി​ക​പീ​ഡ​ന​ത്തെ​ത്തു​ട​ർ​ന്ന് സ്വ​യം തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് യു​ജി​സി. നാ​ലം​ഗ ക​മ്മി​റ്റി കേ​സ് അ​ന്വേ​ഷി​ക്കും. ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ശി​പാ​ർ​ശ​ക​ളും സ​മി​തി ന​ൽ​കും. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ട് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ബ​ന്ദ് ന​ട​ത്തു​ക​യാ​ണ്. ഇ​തേ​ത്തു​ട​ർ​ന്ന്, സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​നൊ​പ്പ​മാ​ണെ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ ച​ര​ൺ മാ​ജി ഉ​റ​പ്പു​ന​ൽ‌​കി​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ഭു​വ​നേ​ശ്വ​റി​ലെ എ​യിം​സി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​ത്രി 11:45യോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​ത്. രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ക​ഴി​ഞ്ഞ​ദി​വ​സം ആ​ശു​പ​ത്രി​യി​ൽ എ​ത്തി പെ​ൺ​കു​ട്ടി​യെ​യും കു​ടും​ബ​ത്തെ​യും ക​ണ്ടി​രു​ന്നു. ബാ​ല​സോ​റി​ലെ കോ​ള​ജി​ൽ ര​ണ്ടാം​വ​ർ​ഷ ബി​എ​ഡ് വി​ദ്യാ​ർ​ഥി​നി​യാ​ണ് മ​രി​ച്ച​ത്. അ​ധ്യാ​പ​ക​നെ​തി​രേ ലൈം​ഗി​ക​പീ​ഡ​ന പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​നി…

Read More

അ​ഹ​മ്മ​ദാ​ബാ​ദ് ദു​ര​ന്തം: നി​ർ​ത്തി​വ​ച്ച അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ജൂ​ൺ 12ന് ​സം​ഭ​വി​ച്ച അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്ത​ത്തെ​ത്തു​ട​ർ​ന്നു താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ. ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വീ​സു​ക​ൾ ഘ​ട്ടം ഘ​ട്ട​മാ​യി പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു. ബോ​യിം​ഗ് 787 വി​മാ​ന​ങ്ങ​ളി​ൽ മു​ൻ​ക​രു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച​ത്. ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ ഭാ​ഗി​ക സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും ഒ​ക്ടോ​ബ​ർ ഒ​ന്നോ​ടെ പൂ​ർ​ണ​മാ​യും സാ​ധാ​ര​ണ​നി​ല​യി​ലെ​ത്തു​മെ​ന്നും എ​യ​ർ ഇ​ന്ത്യ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾഡ​ൽ​ഹി-​ല​ണ്ട​ൻ (ഹീ​ത്രു) – ഇ​ന്നു മു​ത​ൽ ആ​ഴ്ച​യി​ൽ 24 വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചു. ഡ​ൽ​ഹി-​സൂ​റി​ച്ച് – ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ ആ​ഴ്ച​യി​ൽ നാ​ലി​ൽ​നി​ന്ന് അ​ഞ്ച് ആ​യി വ​ർ​ധി​പ്പി​ച്ചു. ഡ​ൽ​ഹി-​ടോ​ക്കി​യോ (ഹ​നേ​ഡ), ഡ​ൽ​ഹി-​സി​യോ​ൾ (ഇ​ഞ്ചി​യോ​ൺ) – ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​റി​ൽ യ​ഥാ​ക്ര​മം മു​ഴു​വ​ൻ പ്ര​തി​വാ​ര സ​ർ​വീ​സു​ക​ളും പു​നഃ​സ്ഥാ​പി​ക്കും. ഡ​ൽ​ഹി-​ആം​സ്റ്റ​ർ​ഡാം ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ ആ​ഴ്ച​യി​ൽ ഏ​ഴ് വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്കും. അ​ഹ​മ്മ​ദാ​ബാ​ദി​നും ല​ണ്ട​നും…

Read More

നെ​ട്ടൂ​രി​ല്‍ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി പി​ടി​കൂ​ടി​യ സം​ഭ​വം: പ്ര​തി​ക​ള്‍ മോ​ഷ്ടി​ച്ച കാ​ര്‍ ക​ണ്ടെ​ത്തി

കൊ​ച്ചി: കാ​ര്‍ ക​ട​ത്തി​ക്കൊ​ണ്ട് വ​രു​ന്നു​വെ​ന്ന സം​ശ​യ​ത്തി​ല്‍ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി ത​ട​ഞ്ഞ് പോ​ലീ​സ് പി​ടി​കൂ​ടി​യ മൂ​ന്നം​ഗ സം​ഘം മോ​ഷ്ടി​ച്ച കാ​ര്‍ കൃ​ഷ്ണ​ഗി​രി​യി​ല്‍​നി​ന്ന് ത​ന്നെ ക​ണ്ടെ​ത്തി. കൃ​ഷ്ണ​ഗി​രി​യി​ല്‍​നി​ന്ന് ഇ​ക്കോ കാ​ര്‍ മോ​ഷ്ടി​ച്ച സം​ഘം ആ ​സ്ഥ​ല​ത്തു​നി​ന്ന് കു​റ​ച്ച് അ​ക​ലെ​യാ​യി മാ​റ്റി​യി​ട്ടി​രി​ക്കു​ന്ന നി​ല​യി​ലാ​ണ് പ​ന​ങ്ങാ​ട് പോ​ലീ​സ് കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് വ​ന്ന് കാ​ര്‍ കൊ​ണ്ടു​പോ​കാ​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് മോ​ഷ്ടാ​ക്ക​ള്‍ കാ​ര്‍ ഒ​ളി​പ്പി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​ന്ന​ലെ ക​ണ്ടെ​യ്‌​ന​റി​നു​ള്ളി​ല്‍ മോ​ഷ​ണം പോ​യ കാ​ർ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്നാ​ണ് കൃ​ഷ്ണ​ഗി​രി പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വാ​ഹ​നം ക​ണ്ടെ​ത്തി​യ​ത്. കൃ​ഷ്ണ​ഗി​രി പോ​ലീ​സ് ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തും. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​രി​യാ​ന സ്വ​ദേ​ശി​ക​ളാ​യ ന​സീ​ര്‍ അ​ഹ​മ്മ​ദ് (32), സു​ധാം (35), രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി സെ​യ്കു​ല്‍ (32) എ​ന്നി​വ​രെ​യാ​ണ് പ​ന​ങ്ങാ​ട് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സാ​ജു ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. രാ​ജ​സ്ഥാ​ന്‍ ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള ക​ണ്ടെ​യ്‌​ന​ര്‍…

Read More

ഒ​രു രാ​ജ്യം പൊ​തു​പ്ര​വ​ർ​ത്ത​ക​ർ മ​ത​മേ​ല​ധ്യ​ക്ഷ​ർ ഒ​ക്കെ എ​ന്തി​നാ​ണ് ഒ​രു കു​റ്റ​വാ​ളി​യെ സ്വ​ത​ന്ത്ര​യാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്: നി​മി​ഷ പ്രി​യ ചെ​യ്ത​ത് ചെ​റി​യ കു​റ്റ​മ​ല്ല; ശ്രീ​ജി​ത്ത് പ‍​ണി​ക്ക​ർ

നി​മി​ഷ പ്രി​യ ചെ​യ്ത​ത് ചെ​റി​യ കു​റ്റ​മ​ല്ല. ഒ​രു രാ​ജ്യം പൊ​തു​പ്ര​വ​ർ​ത്ത​ക​ർ മ​ത​മേ​ല​ധ്യ​ക്ഷ​ർ ഒ​ക്കെ എ​ന്തി​നാ​ണ് ഒ​രു കു​റ്റ​വാ​ളി​യെ സ്വ​ത​ന്ത്ര​യാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് രാഷ്ട്രീയ നി​രീ​ക്ഷ​ക​ൻ ശ്രീ​ജി​ത്ത് പ‍​ണി​ക്ക​ർ. കു​റ്റം ചെ​യ്തി​ല്ലെ​ന്ന് പ്ര​തി പ​റ​യു​ന്നി​ല്ല. ശ​രീ​രം വെ​ട്ടി​മു​റി​ച്ച് തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത് എ​ന്തി​നാ​ണ്. കൊ​ല്ല​പ്പെ​ട്ട​യാ​ളി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ മാ​പ്പാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ന്തി​നാ​ണ് മാ​പ്പ് എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ഇ​ന്നാ​ട്ടി​ലും വി​ദേ​ശ​ത്തും കൊ​ല​ക്കേ​സി​ൽ ജ​യി​ലി​ൽ കി​ട​ക്കു​ന്ന​വ​രോ​ടും വ​ധ​ശി​ക്ഷ കാ​ത്തു കി​ട​ക്കു​ന്ന​വ​രോ​ടും നി​ങ്ങ​ൾ​ക്ക് ഇ​തേ അ​നു​ക​മ്പ​യു​ണ്ടോ? നി​മി​ഷ പ്രി​യ ചെ​യ്ത​ത് ചെ​റി​യ കു​റ്റ​മ​ല്ല. ത​ന്‍റെ ബി​സി​ന​സ് പ​ങ്കാ​ളി​ക്ക് അ​മി​ത​മാ​യ അ​ള​വി​ൽ ഉ​റ​ക്ക മ​രു​ന്ന് കൊ​ടു​ക്കു​ന്നു. അ​യാ​ളു​ടെ മ​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ന്നു. ശ​വ​ശ​രീ​രം പ​ല​താ​യി വെ​ട്ടി​നു​റു​ക്കു​ന്നു. അ​തി​നൊ​രു സ​ഹാ​യി​യെ ക​ണ്ടെ​ത്തു​ന്നു. ശേ​ഷം ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ വാ​ട്ട​ർ ടാ​ങ്കി​ൽ നി​ക്ഷേ​പി​ക്കു​ന്നു. അ​വ​ർ​ക്ക് അ​വ​രു​ടേ​താ​യ ന്യാ​യ​ങ്ങ​ൾ കാ​ണും, ഏ​ത് കൊ​ല​പാ​ത​ക​ത്തി​ലും…

Read More

നെ​ട്ടൂ​രി​ല്‍ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി പി​ടി​ച്ചെ​ടു​ത്തു: ര​ണ്ടു രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ള്‍ ക​സ്റ്റ​ഡി​യി​ല്‍; ക​വ​ര്‍​ച്ചാ സം​ഘ​മെ​ന്ന് സം​ശ​യം; ഒ​രാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു

കൊ​ച്ചി: എ​റ​ണാ​കു​ളം നെ​ട്ടൂ​രി​ല്‍ പോ​ലീ​സ് ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി പി​ടി​ച്ചെ​ടു​ത്തു. ക​വ​ര്‍​ച്ച ചെ​യ്ത സാ​ധ​ന​ങ്ങ​ളു​മാ​യി എ​ത്തി​യ​വ​രാ​ണ് ലോ​റി​യി​ലു​ണ്ടാ​യ​തെ​ന്നാ​ണ് സം​ശ​യം. സം​ഭ​വ​വു​മാ​യി മൂ​ന്ന് രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളെ പ​ന​ങ്ങാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​തി​ല്‍ ഒ​രാ​ള്‍ സ്റ്റേഷനിലെ ശുചിമുറിയുടെ ജനൽ പൊളിച്ച് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള ര​ണ്ടു പേ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. കാ​റു​മാ​യി ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി കൊ​ച്ചി​യി​ലേ​ക്ക് എ​ത്തു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്നു പു​ല​ര്‍​ച്ചെ മു​ത​ല്‍ പ​ന​ങ്ങാ​ട് പോ​ലീ​സ് വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് വെ​ളു​പ്പി​ന് 3.30 ഓ​ടെ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി നെ​ട്ടൂ​രി​ലെ​ത്തി​യ​ത്. പോ​ലീ​സ് വ​ണ്ടി ത​ട​ഞ്ഞ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ഒ​രാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ലോ​റി​യി​ല്‍ എ​സി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രു​ടെ ചോ​ദ്യം ചെ​യ്യ​ലി​ലൂ​ടെ വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്. ര​ക്ഷ​പ്പെ​ട്ട ആ​ളെ ക​ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

സ്‌​കൂ​ള്‍ സ​മ​യ​മാ​റ്റം:പി​ന്നോ​ട്ടി​ല്ലെ​ന്നു വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി; സ്‌​കൂ​ളു​ക​ളി​ല്‍ പാ​ദ​പൂ​ജ ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: സ്‌​കൂ​ള്‍ സ​മ​യ​മാ​റ്റ തീ​രു​മാ​ന​ത്തി​ല്‍ പി​ന്നോ​ട്ടി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി.പ​രാ​തി​ക്കാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്ന​ത് കാ​ര്യ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ വേ​ണ്ടി മാ​ത്ര​മാ​ണ്. തീ​രു​മാ​നം മാ​റ്റാ​ന​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ളു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചു. ആ​ശ​യ​കു​ഴ​പ്പം ച​ര്‍​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കാ​മെ​ന്ന് അ​റി​യി​ച്ചു. ആ​രോ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​ത് കൊ​ണ്ടാ​ണ് സ​മ​സ്ത സ​മ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. അ​ടു​ത്ത​യാ​ഴ്ച സ​മ​സ്ത​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും മ​ന്ത്രി ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു. സ്‌​കൂ​ളു​ക​ളി​ല്‍ പാ​ദ​പൂ​ജ ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ല.‌ഗ​വ​ര്‍​ണ​റു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ ന​ട​ക്കി​ല്ല. പാ​ദ​പൂ​ജ ന​ട​ത്തു​ന്ന സ്‌​കു​ളു​ക​ള്‍​ക്ക് നി​യ​മ​പ​ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

അ​ന​ര്‍​ട്ടി​ന്‍റെ ക്ര​മ​ക്കേ​ടും അ​ഴി​മ​തി​യും; ഒന്നും രണ്ടുമലല്ല വൈ​ദ്യു​തിമ​ന്ത്രി​യോ​ട് ഒ​മ്പ​തു ചോ​ദ്യ​ങ്ങ​ളു​മാ​യി ചെ​ന്നി​ത്ത​ല

കോ​ഴി​ക്കോ​ട്: അ​ന​ര്‍​ട്ടി​ന്‍റെ ക്ര​മ​ക്കേ​ടും അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​ദ്യു​തി മ​ന്ത്രി​യോ​ട് ചോ​ദ്യ​ങ്ങ​ളു​മാ​യി മു​ന്‍​പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. താ​ന്‍ അ​ഴി​മ​തി കാ​ണി​ച്ചി​ട്ടി​ല്ലെ​ന്നും ഞാ​ന്‍ ഉ​ന്ന​യി​ച്ച പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ക്കെ ച​ര്‍​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കാ​മെ​ന്നും വൈ​ദ്യു​ത മ​ന്ത്രി കൃ​ഷ്ണ​ന്‍​കു​ട്ടി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞ​താ​യി ക​ണ്ടു. ഇ​തു ഞ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സ്വ​കാ​ര്യ അ​തി​ര്‍​ത്തി​ത​ര്‍​ക്ക​മോ പി​ണ​ക്ക​മോ ആ​യി​രു​ന്നെ​ങ്കി​ല്‍ തീ​ര്‍​ച്ച​യാ​യും ഞ​ങ്ങ​ള്‍​ക്ക് സ്വ​കാ​ര്യ​മാ​യി ച​ര്‍​ച്ച ചെ​യ്തു പ​രി​ഹാ​രം കാ​ണാ​മാ​യി​രു​ന്നു. പ​ക്ഷേ നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ ഇ​തു ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണ​ത്തി​ന്‍റെ പ്ര​ശ്‌​ന​വും അ​ഴി​മ​തി​യും ആ​ണെ​ന്നും ചെ​ന്നി​ത്ത​ല ഇ​ന്നുരാ​വി​ലെ കോ​ഴി​ക്കോ​ട് ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഒ​മ്പ​ത് ചോ​ദ്യ​ങ്ങ​ളും അ​ദ്ദേ​ഹം മ​ന്ത്രി​ക്ക് നേ​രേ ഉ​യ​ര്‍​ത്തി. ചോ​ദ്യം ഒ​ന്ന്.അ​ഞ്ചു കോ​ടി രൂ​പ വ​രെ മാ​ത്രം ടെ​ന്‍​ഡ​ര്‍ വി​ളി​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ള്ള അ​നെ​ര്‍​ട്ട് സി​ഇ​ഒ 240 കോ​ടി രൂ​പ​യു​ടെ ടെ​ന്‍​ഡ​ര്‍ വി​ളി​ച്ച​ത് മ​ന്ത്രി അ​റി​ഞ്ഞി​രു​ന്നോ..? ഇ​തി​നു മ​ന്ത്രി​യു​ടെ​യോ വ​കു​പ്പി​ന്‍റെ​യോ പ്ര​ത്യേ​കാ​നു​മ​തി വാ​ങ്ങി​യി​രു​ന്നോ..? ഇ​ല്ലെ​ങ്കി​ല്‍ എ​ന്തു​കൊ​ണ്ടു ന​ട​പ​ടി​യെ​ടു​ത്തി​ല്ല.? ചോ​ദ്യം ര​ണ്ട്.…

Read More

താ​ത്കാ​ലി​ക വി​സി നി​യ​മ​നം; ഹൈ​ക്കോ​ട​തിവി​ധി മ​റി​ക​ട​ക്കാ​ന്‍ അ​പ്പീ​ല്‍സാ​ധ്യ​ത തേ​ടി രാ​ജ്ഭ​വ​ന്‍

തി​രു​വ​ന​ന്ത​പു​രം: താ​ത്കാ​ലി​ക വി​സി നി​യ​മ​നത്തിൽ ഹൈ​ക്കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​ന്‍ അ​പ്പീ​ല്‍സാ​ധ്യ​ത തേ​ടി രാ​ജ്ഭ​വ​ന്‍. കെ​ടി​യു, ഡി​ജി​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​സി നി​യ​മ​ന​ത്തി​നെ​തി​രേ​യാ​ണ് ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബ​ഞ്ച് ഉ​ത്ത​ര​വി​ട്ട​ത്. ര​ണ്ടി​ട​ത്തും വി​സി​മാ​രെ നി​യ​മി​ച്ച​ത് ഗ​വ​ര്‍​ണ​റാ​യി​രു​ന്നു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ പ​ട്ടി​ക​യി​ലു​ള്ള​വ​രെ മാ​ത്ര​മെ വി​സി​മാ​രാ​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നാ​ണു കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ഈ ​ഉ​ത്ത​ര​വ് മ​റി​ക​ട​ക്കാ​നാ​ണു സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ രാ​ജ്ഭ​വ​ന്‍ നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി കു​ടി​യാ​ലോ​ച​ന ന​ട​ത്തു​ന്ന​ത്. അ​തേസ​മ​യം ഹൈ​ക്കോ​ട​തി വി​ധി വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പു​തി​യ വി​സി​മാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള പ​ട്ടി​ക സ​ര്‍​ക്കാ​ര്‍ ഗ​വ​ര്‍​ണ​ര്‍​ക്കു സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​പ​ട്ടി​ക​യി​ലു​ള്ള​തു സ​ര്‍​ക്കാ​രി​ന്‍റെ വേ​ണ്ട​പ്പെ​ട്ട​വ​രാ​ണ്. ഇ​വ​രെ ഗ​വ​ര്‍​ണ​ര്‍ അം​ഗീ​ക​രി​ക്കു​മോ, പ​ട്ടി​ക സ്വീ​ക​രി​ക്കു​മോ എ​ന്ന​ത് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്ര​മെ അ​റി​യാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രും ഗ​വ​ര്‍​ണ​റും ര​ണ്ടു ത​ട്ടി​ലൂ​ടെ​യാ​ണു മു​ന്നോ​ട്ടുപോ​കു​ന്ന​ത്. ഭാ​ര​താം​ബ ചി​ത്ര വി​വാ​ദ​മാ​ണു സ​ര്‍​ക്കാ​രും ഗ​വ​ര്‍​ണ​റും ത​മ്മി​ലു​ള്ള ന​ല്ല ബ​ന്ധ​ത്തി​നു വി​ല​ങ്ങു​ത​ടി​യാ​യ​ത്.

Read More

അ​ധ്യാ​പ​ക​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മം; സ്വ​യം തീ​കൊ​ളു​ത്തി​യ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ല്‍ അ​ധ്യാ​പ​ക​ന്‍റെ പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്നു സ്വ​യം തീ​കൊ​ളു​ത്തി​യ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. ഭു​വ​നേ​ശ്വ​ര്‍ എ​യിം​സി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​ത്രി 11.45ഓ​ടെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. ഇ​ന്ന​ലെ രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു വി​ദ്യാ​ര്‍​ഥി​നി​യെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. എ​യിം​സി​ൽ കോ​ൺ​വെ​ക്കേ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​യി​രു​ന്നു രാ​ഷ്ട്ര​പ​തി എ​ത്തി​യ​ത്. അ​തേ​സ​മ​യം, വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണ​ത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. അ​ധ്യാ​പ​ക​ന്‍ തു​ട​ര്‍​ച്ച​യാ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യി​ട്ടും കോ​ള​ജ് പ​രാ​തി അ​വ​ഗ​ണി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം 22കാ​രി സ്വ​യം തീ​കൊ​ളു​ത്തി​യ​ത്. 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ വി​ദ്യാ​ര്‍​ഥി​നി അ​തീ​വ​ഗു​രു​ത​ര​നി​ല​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​ധ്യാ​പ​ക​നെ​തി​രാ​യ വി​ദ്യാ​ര്‍​ഥി പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണു ദാ​രു​ണ​സം​ഭ​വം. വി​ദ്യാ​ര്‍​ഥി​നി​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച സ​ഹ​പാ​ഠി 70 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ് ഇ​തേ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ആ​രോ​പ​ണ വി​ധേ​യ​നാ​യ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ സ​മീ​ര്‍ കു​മാ​ര്‍ സാ​ഹു​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ദി​ലീ​പ് സാ​ഹു​വി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. ബാ​ലാ​സോ​റി​ലെ ഫ​ക്കീ​ര്‍ മോ​ഹ​ന്‍ കോ​ള​ജി​ലെ ബി​എ​ഡ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് മ​രി​ച്ച​ത്.…

Read More