തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ നാലു വർഷമായിട്ടും തീരുമാനമെടുക്കാതെ സർക്കാർ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് 2021 മാർച്ചിലാണ് പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് മുഖ്യമന്ത്രിക്കു ലഭിക്കുന്നത്. പഠനത്തിനും മറ്റുമായി മന്ത്രിസഭയിലും ധനവകുപ്പിലും എത്തിയ ഫയലിൽ ഇനിയും സർക്കാർ അന്തിമതീരുമാനമെടുത്തിട്ടില്ല. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗങ്ങളായ സർക്കാർ ജീവനക്കാർ വിമരിക്കുന്പോൾ തുച്ഛമായ പെൻഷൻ മാത്രമാണ് ലഭിക്കുന്നതെന്ന വിമർശനവുമുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നതിനെക്കുറിച്ചു പഠിക്കുന്നതിനായി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2018 നവംബറിലാണ് സമിതിയെ നിയമിച്ചത്. സംസ്ഥാന സർക്കാരിനുതന്നെ പദ്ധതി പിൻവലിക്കുന്നതിൽ തീരുമാനം എടുക്കാമെന്നു സമിതി സർക്കാരിനു ശിപാർശ നൽകി. 2021 മാർച്ചിൽ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ട് അതേ വർഷം ഏപ്രിലിൽ ധനവകുപ്പിനു കൈമാറി. ധനവകുപ്പ് സെക്രട്ടറി അടക്കം പരിശോധിച്ച ശേഷം 2021 ജൂലൈ 20ന്…
Read MoreCategory: Loud Speaker
സോഷ്യലിസം മതേതരത്വം എന്നിവ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത് സനാതന ചൈതന്യത്തോടുള്ള നിന്ദയാണെന്ന് ജഗ്ദീപ് ധൻകർ
ന്യൂഡൽഹി: ഭരണഘടനയിൽ നിന്നും സോഷ്യലിസം മതേതരത്വം എന്നീ വാക്കുകൾ നീക്കണമെന്ന ആർഎസ്എസ് വാദത്തെ പിന്തുണച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഇവ രണ്ടും ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത് സനാതന ചൈതന്യത്തോടുള്ള നിന്ദയാണെന്നും അവ ‘വ്രണ’ങ്ങളാണെന്നും ജഗ്ദീപ് ധൻകർ പറഞ്ഞു. ഡൽഹിയിൽ ഒരു ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമർശം. ‘ശരിക്കും നോക്കുകയാണെങ്കിൽ, നിലവിലുള്ള വെല്ലുവിളികൾക്ക് നമ്മൾ ചിറക് മുളപ്പിക്കുകയാണ്. ഈ വാക്കുകൾ വ്രണങ്ങൾ എന്നപോലെയാണ് ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളത്. അടിയന്തരാവസ്ഥക്കാലത്ത് ഈ വാക്കുകൾ ഉൾപ്പെടുത്തിയത് അന്നത്തെ നേതാക്കളുടെ മനഃസ്ഥിതിയെയാണ് കാണിക്കുന്നത്. നമ്മുടെ രാജ്യം ആയിരം വർഷങ്ങളായി ആർജിച്ചുവന്ന ജ്ഞാനത്തെയും മറ്റും തള്ളിക്കളയുന്നതാണ്. സനാതന ചൈതന്യത്തോടുള്ള നിന്ദയാണത്’; എന്ന് ജഗ്ദീപ് ധൻകർ പറഞ്ഞു.
Read Moreഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; ഒമ്പത് തൊഴിലാളികളെ കാണാതായി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ ഞായറാഴ്ച പുലർച്ചെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒമ്പത് തൊഴിലാളികളെ കാണാതായി. മേഘസ്ഫോടനത്തിൽ യമുനോത്രി ദേശീയപാതയോരത്ത് സിലായ് പ്രദേശത്ത് നിർമാണത്തിലിരിക്കുന്ന ഒരു ഹോട്ടലിന് സമീപം, 19 തൊഴിലാളികൾ താമസിച്ചിരുന്ന തൊഴിലാളി ക്യാമ്പ് സൈറ്റ് ഒലിച്ചുപോയതായി അധികൃതർ പറഞ്ഞു. അപകടത്തിൽപ്പെട്ട 10 തൊഴിലാളികളെ രക്ഷപെടുത്തി. പുലർച്ചെ മൂന്നോടെയാണ് സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), പോലീസ് എന്നിവയുടെ ഒന്നിലധികം ടീമുകൾ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റ് പ്രശാന്ത് ആര്യ പറഞ്ഞു. കനത്ത മഴയെത്തുടർന്ന് ഉത്തരാഖണ്ഡിലെ ചാർ ധാം യാത്ര ഒരു ദിവസത്തേക്ക് മാറ്റിവച്ചതായും ആര്യ വ്യക്തമാക്കി. ഉദ്യോഗസ്ഥരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.
Read Moreഡീസലില്‍ വെള്ളം; മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പെരുവഴിയിൽ
ഭോപാല്‍: മായം കലർന്ന ഇന്ധനം നിറച്ചതിനെത്തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ വാഹനവ്യൂഹത്തിലെ 19 വാഹനങ്ങള്‍ ഒരുമിച്ചു തകരാറിലായി. രത്ലം ജില്ലയിലെ പെട്രോള്‍ പമ്പില്‍നിന്നാണ് വാഹനങ്ങളിൽ ഡീസൽ നിറച്ചത്. വിതരണംചെയ്ത ഡീസലില്‍ വെള്ളത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഉടൻതന്നെ പമ്പ് അടപ്പിച്ചു. 5,995 ലിറ്റര്‍ പെട്രോളും 10,657 ലിറ്റര്‍ ഡീസലും കണ്ടുകെട്ടി. പമ്പുടമയുടെയും മാനേജരുടെയും പേരില്‍ കേസെടുത്തു. വെള്ളിയാഴ്ച സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പോകുന്നതിനു മണിക്കൂറുകള്ക്കുമുന്പാണു സംഭവം. വാഹനവ്യൂഹത്തിലെ ചില വണ്ടികള്‍ക്ക് ആദ്യം പ്രശ്നങ്ങള്‍ കണ്ടുതുടങ്ങി. തുടര്‍ന്ന് ഓരോന്നായി വഴിയില്‍ കിടന്നു. എല്ലാ വാഹനങ്ങളിലുമായി 250 ലിറ്റര്‍ ഡീസലാണ് അടിച്ചത്. ഇവിടെനിന്ന് ഇന്ധനം വാങ്ങിയ ഒരാള്‍ ഡീസലിനൊപ്പം വെള്ളവും പാളികളായി കിടക്കുന്നത് കാണിച്ചുതന്നെന്ന് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ആരോപിച്ചു. കനത്തമഴയില്‍ രത്ലം ദോസിഗാവ് പ്രദേശത്തെ പെട്രോള്‍പമ്പിന്റെ ഡീസല്‍ ടാങ്കിലേക്ക് വെള്ളം കയറിയെന്ന് രത്ലം സപ്ലൈസ് ഓഫീസര്‍ സ്ഥിരീകരിച്ചു.
Read More‘സൂംബയ്ക്കെതിരേ ഉയരുന്ന എതിര്‍പ്പുകള്‍ ലഹരിയേക്കാൾ മാരകം’: മതസംഘടനകള്ക്കെതിരേ വി. ശിവന്‍കുട്ടി
തിരുവനന്തപുരം: സൂംബ ഡാൻസ് വിവാദത്തില്‍ മതസംഘടനകള്ക്കെതിരേ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. മതസംഘടനകള്‍ ആടിനെ പട്ടിയാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സൂംബക്കെതിരേ ചില കോണുകളില്‍നിന്ന് എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. ഇത്തരം എതിര്‍പ്പുകള്‍ ലഹരിയെക്കാള്‍ മാരകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമൂഹത്തില്‍ വിഭാഗീയത വളര്‍ത്താന്‍ കാരണമാകും. സ്കൂളുകളില്‍ കുട്ടികള്‍ യൂണിഫോമിലാണ് സൂംബ ചെയ്യുന്നത്. എല്ലാവരും നിര്‍ബന്ധമായും സൂംബയില്‍ പങ്കെടുക്കണം. ആരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. സൂംബക്കെതിരേ നിലപാടു സ്വീകരിക്കുന്ന മതസംഘടനകളുടെ നടപടി സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാനും ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്താനും മാത്രമാണ് ഉപകരിക്കുകയെന്നും മന്ത്രി പറഞ്ഞു. ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ നടത്തുന്നത് ഭരണഘടനാലംഘനമാണെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. നേരത്തെ സ്കുള് സമയമാറ്റത്തിന്റെ കാര്യത്തിലും മതസംഘടനകള്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. സ്കൂള്‍ സമയമാറ്റം മദ്രസ പഠനത്തെ ബാധിക്കുമെന്നായിരുന്നു മതസംഘടനകളുടെ നിലപാട്.
Read Moreനിയമവിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായത് തൃണമൂൽ യുവനേതാവിന്റെ വിവാഹാഭ്യര്‍ഥന നിരസിച്ചതുകൊണ്ട്
കോല്‍ക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് യുവനേതാവ് നിയമവിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടര്‍ന്നാണ് പ്രതികള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. പ്രധാനപ്രതിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്റ്റുഡന്റ്സ് വിംഗ് ജനറല്‍ സെക്രട്ടറിയുമായ മോണോജിത് മിശ്രയാണ് വിവാഹാഭ്യര്‍ഥന നടത്തിയതെന്നു പെണ്‍കുട്ടി പോലീസിനു മൊഴി നല്കി. പ്രതികള്‍ പെണ്‍കുട്ടിയെ സെക്യൂരിറ്റി റൂമില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ശക്തമായി പ്രതിരോധിച്ചിട്ടും കരഞ്ഞു കാലുപിടിച്ചിട്ടും പ്രതികള്‍ പീഡനം തുടര്‍ന്നുവെന്നും പെണ്‍കുട്ടി പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. പ്രധാനപ്രതി വിവാഹാഭ്യർഥന നടത്തിയപ്പോള്‍ ആണ്‍സുഹൃത്തുള്ള കാര്യം താന്‍ പറഞ്ഞതായും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ അവര്‍ അത് കേള്‍ക്കാന്‍ തയാറായില്ല. ആണ്‍സുഹൃത്തിനെ ഉപദ്രവിക്കുമെന്നും തന്റെ മാതാപിതാക്കളെ കള്ളക്കേസില്‍ കുടുക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. പീഡനത്തിന് ശേഷം തനിക്ക് ശ്വാസം എടുക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് അപേക്ഷിച്ചെങ്കിലും പ്രതികള്‍ അതിന് കൂട്ടാക്കിയില്ല. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.…
Read Moreവാഹനത്തിന്റെ മുൻസീറ്റിൽ ഇരിക്കുന്നതിനെച്ചൊല്ലി വാക്കുതർക്കം; മകൻ അച്ഛനെ വെടിവച്ചു കൊന്നു
ന്യൂഡൽഹി: വാഹനത്തിന്റെ മുൻസീറ്റിൽ ഇരിക്കണമെന്ന ആവശ്യത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മകൻ പിതാവിനെ വെടിവച്ചുകൊന്നു. വടക്കൻ ഡൽഹിയിലെ തിമാർപൂർ പ്രദേശത്താണു സംഭവം. പ്രതിയായ 26കാരൻ ദീപക്കിനെ സംഭവസ്ഥലത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും 11 വെടിയുണ്ടകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 7.30 ഓടെ തിമാർപൂരിലെ എംഎസ് ബ്ലോക്കിനു സമീപമാണു സംഭവം നടന്നത്. പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാർ വെടിയൊച്ച കേട്ട് സ്ഥലത്തേക്ക് എത്തിയിരുന്നു. നടപ്പാതയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഒരാളെ പോലീസുകാർ കണ്ടെത്തി. പ്രതിയുടെ കൈയിൽ നിന്ന് തോക്ക് കൈവശപ്പെടുത്താൻ നാട്ടുകാർ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാർ സ്ഥലത്തെത്തിയത്. സിഐഎസ്എഫിൽ നിന്ന് വിരമിച്ച സബ് ഇൻസ്പെക്ടർ 60 കാരനായ സുരേന്ദ്ര സിംഗ് എന്നയാൾക്കാണു വെടിയേറ്റത്. അദ്ദേഹത്തെ എച്ച്ആർഎച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സുരേന്ദ്ര സിംഗിന്റെ വലത് കവിളിലാണു വെടിയുണ്ട കൊണ്ടത്. ആറു…
Read Moreഅക്കാദമിക മാസ്റ്റര്‍ പ്ലാന്‍: മാര്ഗരേഖപ്രസിദ്ധീകരിച്ച് പൊതു വിദ്യാഭ്യാസവകുപ്പ്;സ്കൂളുകള്‍ക്കു സ്വയം വിലയിരുത്താനുള്ള 20 ഗുണാത്മക വിലയിരുത്തല്‍ ഘടകങ്ങള്‍
കൊച്ചി: സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്. അക്കാദമിക മുന്നേറ്റം ലക്ഷ്യം വച്ച് തയാറാക്കുന്ന പ്ലാനുകള്‍ ഈ മാസം 30 നകം എല്ലാ സ്കൂളുകളിലും തയാറാക്കി പ്രവര്‍ത്തന പദ്ധതികള്‍ പ്രാവര്ത്തികമാക്കണമെന്നുമാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. ഇതിനായി മാസ്റ്റര്‍ പ്ലാന്‍ മാര്‍ഗരേഖയും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. എല്ലാ സ്കൂളുകളിലും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി പ്രാവര്ത്തികമാക്കുന്നതു സംബന്ധിച്ച പരിശോധന വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മോണിറ്ററിംഗില്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തിലുണ്ട്. മാര്‍ഗരേഖയില്‍ സ്കൂളുകള്‍ക്ക് സ്വയം വിലയിരുത്താനുള്ള 20 ഗുണാത്മക വിലയിരുത്തല്‍ ഘടകങ്ങളാണ് നല്‍കിയിരിക്കുന്നത്. ഓരോ ഘടകത്തിനെയും വിലയിരുത്താന്‍ അഞ്ച് സൂചകങ്ങളും നല്‍കിയിട്ടുണ്ട്. ഒരു സ്ഥാപനത്തിലെ മുഴുവന്‍ കുട്ടികളുടെയും അക്കാദമിക വളര്‍ച്ചയ്ക്കു വേണ്ടി തയാറാക്കുന്ന സമഗ്രമായ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ഓരോ സ്ഥാപനത്തിന്റെയും അക്കാദമിക ആസൂത്രണത്തിനും സ്വയം സജ്ജമാകലിനും…
Read Moreപി.വി. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം: മുസ്ലിം ലീഗിന്റെ മൃദുനിലപാട് ചര്‍ച്ചയാകുന്നു
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഉജ്വലവിജയത്തിനു ശേഷവും പി.വി. അന്‍വറുമായി സഹകരിക്കുകയെന്നത് അടഞ്ഞ അധ്യായമായി കോണ്‍ഗ്രസ് നേതൃത്വം ഒരിക്കല്‍കൂടി വ്യക്തമാക്കുമ്പോഴും വിഷയത്തില്‍ മൃദുനിലപാടുമായി മുസ്ലിംലീഗ്. തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ആറുമാസത്തിനുള്ളില്‍ നടക്കാനിരിക്കെ, പി.വി. അന്‍വറിനെ കൂടെ കൂട്ടണമെന്ന ആഗ്രഹമാണ് പല ലീഗ് നേതാക്കള്‍ക്കുമുള്ളത്. നിലമ്പൂര്‍ ഫലം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള ചൂണ്ടുപലകയായതിനാല് പി.വി. അന്‍വറിനെക്കൂടി ഉള്‍പ്പെടുത്തി യുഡിഎഫ് മുന്നണി സംവിധാനം വിപുലപ്പെടുത്തുകയും സമാന ചിന്താഗതിക്കാരെ സഹകരിപ്പിക്കുകയും വേണമെന്ന അഭിപ്രായമാണ് ലീഗ് നേതാക്കള്‍ പരസ്യമായി പ്രകടിപ്പിച്ചിരിക്കുന്നത്. ഇന്ന് മലപ്പുറത്തു ചേരുന്ന ലീഗ് സംസ്ഥാന ഭാരവാഹികളുടെയും സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും എംഎല്‍എമാരുടെയും യോഗത്തില്‍ ഗൗരവകരമായ ചര്‍ച്ച നടക്കുമെന്നാണ് സൂചന. പി.വി. അന്‍വര്‍ ഒരു ഫാക്ടറാണെന്നും അദ്ദേഹത്തെ മുന്നണിയില്‍ എടുക്കണമോ എന്ന കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നുമാണ് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ പ്രതികരിച്ചതെങ്കില്‍ നിലമ്പൂരില്‍ അന്‍വറിന്റെ സ്വാധീനം നിസാരമായി…
Read Moreഗുജറാത്ത് എഎപി എംഎൽഎയെ സസ്പെൻഡ് ചെയ്തു
അഹമ്മദാബാദ്: ഗുജറാത്തിലെ എഎപി എംഎൽഎ ഉമേഷ് മക്വാനയെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു. പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ചാണു നടപടി. പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ എഎപി ഉയർത്തുന്നില്ലെന്നാരോപിച്ച് മക്വാന എഎപി ദേശീയ സെക്രട്ടറി, നിയമസഭാ വിപ്പ് സ്ഥാനങ്ങൾ രാജിവച്ചിരുന്നു. തുടർന്നാണ് മക്വാനയ്ക്കെതിരേ എഎപി സംസ്ഥാന പ്രസിഡന്റ് ഇസുദാൻ ഗാധ്വി നടപടി പ്രഖ്യാപിച്ചത്. അഞ്ചു വർഷത്തേക്കാണ് മക്വാനയെ സസ്പെൻഡ് ചെയ്തത്. 2022ൽ എഎപി അഞ്ചു സീറ്റിലാണു വിജയിച്ചത്. സാധാരണ പാർട്ടി പ്രവർത്തകനായി തുടരുമെന്ന് മക്വാന പറഞ്ഞു.
Read More