ഗു​ജ​റാ​ത്ത് എ​എ​പി എം​എ​ൽ​എ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ എ​എ​പി എം​എ​ൽ​എ ഉ​മേ​ഷ് മ​ക്വാ​ന​യെ പാ​ർ​ട്ടി​യി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു. പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ആ​രോ​പി​ച്ചാ​ണു ന​ട​പ​ടി. പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ എ​എ​പി ഉ​യ​ർ​ത്തു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് മ​ക്വാ​ന എ​എ​പി ദേ​ശീ​യ സെ​ക്ര​ട്ട​റി, നി​യ​മ​സ​ഭാ വി​പ്പ് സ്ഥാ​ന​ങ്ങ​ൾ രാ​ജി​വ​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് മ​ക്വാ​ന​യ്ക്കെ​തി​രേ എ​എ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ​സു​ദാ​ൻ ഗാ​ധ്‌​വി ന​ട​പ​ടി പ്ര​ഖ്യാ​പി​ച്ച​ത്. അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കാ​ണ് മ​ക്വാ​ന​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. 2022ൽ ​എ​എ​പി അ​ഞ്ചു സീ​റ്റി​ലാ​ണു വി​ജ​യി​ച്ച​ത്. സാ​ധാ​ര​ണ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​യി തു​ട​രു​മെ​ന്ന് മ​ക്വാ​ന പ​റ​ഞ്ഞു.

Read More

പ​രാ​ജ​യ​പ്പെ​ട്ട യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് ത​ത്​ക്ഷ​ണ റീ​ഫ​ണ്ട് പ​രി​ഗ​ണ​ന​യി​ൽ; ജൂ​ലൈ 15 മു​ത​ൽ  പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നേക്കും

കൊ​ല്ലം: പ​രാ​ജ​യ​പ്പെ​ട്ട യു​പി​ഐ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്ക് ത​ത്ക്ഷ​ണം റീ​ഫ​ണ്ട് ന​ൽ​കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ൽ. ഇ​ത് സം​ബ​ന്ധി​ച്ച് നാ​ഷ​ണ​ൽ പേ​യ്മെ​ൻ്റ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ​പി​സി​ഐ) വി​വി​ധ ബാ​ങ്ക് അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.ജൂ​ലൈ 15 മു​ത​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്താ​നാ​ണ് നീ​ക്കം. അ​ങ്ങ​നെ​യെ​ങ്കി​ൽ നി​ല​വി​ലെ ഡി​ജി​റ്റ​ൽ പേ​യ്മെ​ൻ്റ് സൗ​ക​ര്യ​ങ്ങ​ളി​ലെ സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പ്പാ​യി​രി​ക്കും ഇ​തെ​ന്ന് കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​തു​വ​രെ സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ, സെ​ർ​വ​ർ പി​ശ​കു​ക​ൾ, അ​ല്ലെ​ങ്കി​ൽ നെ​റ്റ് വ​ർ​ക്കി​ലെ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ കാ​ര​ണം സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഡെ​ബി​റ്റ് ചെ​യ്ത തു​ക തി​രി​കെ ല​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്.പു​തി​യ സം​വി​ധാ​നം നി​ല​വി​ൽ വ​ന്നാ​ൽ പ​രാ​ജ​യ​പ്പെ​ട്ട യു​പി​ഐ പേ​യ്മെ​ൻ്റു​ക​ൾ​ക്കു​ള്ള റീ​ഫ​ണ്ടു​ക​ൾ ഉ​ട​ൻ ത​ന്നെ പ്രോ​സ​സ് ചെ​യ്യ​പ്പെ​ടും.ഇ​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ബാ​ങ്കു​ക​ളു​മാ​യോ പേ​യ്മെ​ൻ്റ് പ്ലാ​റ്റ്ഫോ​മു​ക​ളു​മാ​യോ ദീ​ർ​ഘ​മാ​യ ഫോ​ളോ അ​പ്പു​ക​ളു​ടെ ആ​വ​ശ്യ​ക​ത​യും ഒ​ഴി​വാ​ക്ക​പ്പെ​ടും. ഇ​ത് കൂ​ടാ​തെ തെ​റ്റാ​യ യു​പി​ഐ ഐ​ഡി​യി​ലേ​ക്ക് പ​ണം അ​യ​ക്കു​മ്പോ​ഴു​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നും…

Read More

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു; ജ​ന​ങ്ങ​ള്‍​ക്ക് ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പും നി​ര്‍​ദേ​ശ​വും ന​ൽ​കി​യ ശേ​ഷം മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​തു​റ​ന്നേ​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് വി​വി​ധ ഡാ​മു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു.മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്റെ സ​മീ​പ പ്ര​ദേ​ശ​ത്ത് മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു. ജ​ല​നി​ര​പ്പ് 135 അ​ടി ആ​യ​തി​നെ തു​ട​ര്‍​ന്ന് ഡാം ​തു​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യാ​ണ് ത​മി​ഴ്‌​നാ​ട് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. നാ​ളെ ഡാം ​തു​റ​ക്കു​മെ​ന്ന ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ് ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​റെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ വി​വി​ധ അ​ണ​ക്കെ​ട്ടു​ക​ളു​ടെ ജ​ല​നി​ര​പ്പ് പ​രി​ശോ​ധി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി ഡാം ​തു​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണ് ജ​ല​വി​ഭ​വ വ​കു​പ്പ്. ജ​ന​ങ്ങ​ള്‍​ക്ക് ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പും നി​ര്‍​ദേ​ശ​വും ന​ല്‍​കി​യ ശേ​ഷം ഡാം ​തു​റ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ജ​ല​നി​ര​പ്പു​യ​ർ​ന്ന മ​റ്റ് ചി​ല ഡാ​മു​ക​ളും തു​റ​ന്നു​വി​ടാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്

Read More

ഭാ​ര​താം​ബ​ ഫോ​ട്ടോ​ വിവാദം; ര​ജി​സ്ട്രാ​ര്‍​ക്കെ​തി​രേ രാ​ജ്ഭ​വ​ന്‍ വി​ശ​ദീ​ക​ര​ണം തേ​ടും

തി​രു​വ​ന​ന്ത​പു​രം: ഭാ​ര​താം​ബ​യു​ടെ ഫോ​ട്ടോ​യെ ചൊ​ല്ലി​യു​ള്ള വി​വാ​ദ​ത്തി​ല്‍ ര​ജി​സ്ട്രാ​ര്‍​ക്കെ​തി​രേ രാ​ജ്ഭ​വ​ന്‍ വി​ശ​ദീ​ക​ര​ണം തേ​ടും. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ലെ പ​രി​പാ​ടി​യി​ല്‍ ര​ജി​സ്ട്രാ​ര്‍ ത​ട​സം സൃ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ലാ​ണ് കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സി​ല​റോ​ട് രാ​ജ് ഭ​വ​ന്‍ വി​ശ​ദീ​ക​ര​ണം തേ​ടു​ന്ന​ത്. ഗ​വ​ര്‍​ണ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ര​ജി​സ്ട്രാ​ര്‍ ത​ട​സം നി​ന്ന​താ​ണ് രാ​ജ്ഭ​വ​നെ ചൊ​ടി​പ്പി​ച്ച​ത്. ശ്രീ ​പ​ത്മ​നാ​ഭ സേ​വ സ​മി​തി സം​ഘ​ടി​പ്പി​ച്ച അ​ടി​യ​ന്ത​ര​വ​സ്ഥ​യു​ടെ വാ​ര്‍​ഷി​കം പ​രി​പാ​ടി​യി​ല്‍ ഭാ​ര​താം​ബ ചി​ത്രം മാ​റ്റ​ണ​മെ​ന്ന് ര​ജി​സ്ട്രാ​ര്‍ സം​ഘാ​ട​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ സാ​ധി​ക്കി​ല്ലെ​ന്ന് സം​ഘാ​ട​ക​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് പ​രി​പാ​ടി ന​ട​ത്താ​നു​ള്ള അ​നു​മ​തി റ​ദ്ദാ​ക്കി​യെ​ന്ന് ര​ജി​സ്ട്രാ​ര്‍ രാ​ജ് ഭ​വ​നെ അ​റി​യി​ച്ച​ത്. ഗ​വ​ര്‍​ണ​ര്‍ എ​ത്തു​ന്ന​തി​ന് മു​ന്‍​പ് വേ​ദി​യി​ല്‍ ര​ജി​സ്ട്രാ​ര്‍ ത​ട​സം നി​ന്നു​വെ​ന്ന് സം​ഘാ​ട​ക​ര്‍ ഗ​വ​ര്‍​ണ​റോ​ട് പ​രാ​തി പ​റ​ഞ്ഞി​രു​ന്നു. മ​ത​പ​ര​മാ​യ ചി​ഹ്ന​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്നാ​യി​രു​ന്നു ര​ജി​സ്ട്രാ​റു​ടെ നി​ല​പാ​ട്. ഭാ​ര​താം​ബ ഏ​ത് മ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് രാ​ജ്ഭ​വ​ന്‍ ആ​രാ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ വ്യ​ക്ത​മാ​യ മ​റു​പ​ടി ആ​രും ന​ല്‍​കി​യി​രു​ന്നി​ല്ല. സം​ഘ​ര്‍​ഷ​ത്തി​ന്‍റെ വ​ക്കി​ല്‍…

Read More

ഹി​മാ​ച​ലി​ൽ മേ​ഘ​വി​സ്ഫോ​ട​നം: കാ​ണാ​താ​യ 20 പേ​രെ തെ​ര​യു​ന്നു

ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ മേ​ഘ​വി​സ്ഫോ​ട​നം മൂ​ല​മു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ 20 പേ​ർ​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു. ര​ണ്ടു മ​ര​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു. കാം​ഗ്ര ജി​ല്ല​യി​ലെ മ​നു​നി ഖാ​ഡി​ൽ​നി​ന്നാ​ണു ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്. ഇ​ന്ദി​രാ പ്രി​യ​ദ​ർ​ശി​നി ജ​ല​വൈ​ദ്യു​ത​പ​ദ്ധ​തി​യു​ടെ സ​മീ​പ​ത്തു​ള്ള ലേ​ബ​ർ ക്യാ​ന്പി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണു കാ​ണാ​താ​യ​ത്. മ​ഴ​മൂ​ലം പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പെ​ട്ടെ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കു​ളു​വി​ലെ ജീ​വ​ൻ ന​ള്ള, രെ​ഹ്ല ബി​ഹാ​ൽ, ഷി​ല​ഗ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് മേ​ഘ​വി​സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. മ​ണാ​ലി, ബ​ഞ്ജ​ര്‍ മേ​ഖ​ല​യി​ലും മി​ന്ന​ൽ​പ്ര​ള​യം ക​ന​ത്ത​നാ​ശം വി​ത​ച്ചു. സു​ര​ക്ഷാ ഉ​ദ്യോ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Read More

ചു​രു​ളി വി​വാ​ദം;പ്ര​തി​ഫ​ലം ന​ല്‍​കി​യി​ല്ലെ​ന്ന ന​ട​ന്‍ ജോ​ജു ജോ​ർ​ജി​ന്‍റെ വാ​ദം ത​ള്ളി സം​വി​ധാ​യ​ക​ന്‍ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി

കൊ​ച്ചി: ചു​രു​ളി എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ച​തി​ന് ത​നി​ക്ക് പ്ര​തി​ഫ​ലം കി​ട്ടി​യി​ല്ലെ​ന്ന ന​ട​ന്‍ ജോ​ജു ജോ​ർ​ജി​ന്‍റെ വാ​ദം ത​ള്ളി സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി. മൂ​ന്നു ദി​വ​സ​ത്തെ ഷൂ​ട്ടി​നാ​യി അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ ജോ​ജു​വി​ന് ന​ല്‍​കി​യ​തി​ന്‍റെ തെ​ളി​വാ​ണ് ലി​ജോ ജോ​സ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. നി​ര്‍​മാ​താ​ക്ക​ള്‍​ക്കു​ണ്ടാ​യ മ​നോ​വി​ഷ​മം ക​ണ​ക്കി​ലെ​ടു​ത്തെ​ടു​ത്താ​ണ് ഇ​ങ്ങ​നെ ഒ​രു വി​ശ​ദീ​ക​ര​ണ​മെ​ന്നും ചി​ത്രീ​ക​ര​ണ​വേ​ള​യി​ല്‍ ത​ങ്ങ​ളാ​രും ജോ​ജു ജോ​ര്‍​ജി​നെ തെ​റ്റി​ധ​രി​പ്പി​ച്ച​താ​യി ഓ​ര്‍​മ​യി​ല്ലെ​ന്നും ലി​ജോ ജോ​സ് ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ പ​റ​ഞ്ഞു. ഒ​ര​വ​സ​രം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ചു​രു​ളി തി​യ​റ്റ​റി​ല്‍ റി​ലീ​സ് ചെ​യ്യു​മെ​ന്നും സം​വി​ധാ​യ​ക​ന്‍ പ​റ​ഞ്ഞു. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് ചു​രു​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ജു ജോ​ര്‍​ജ് പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. തെ​റി പ​റ​യു​ന്ന ഭാ​ഗം അ​വാ​ര്‍​ഡി​ന് മാ​ത്രം അ​യ​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത് കൊ​ണ്ടാ​ണ് അ​തു​പ​റ​ഞ്ഞ് അ​ഭി​ന​യി​ച്ച​ത്. തെ​റി​യ​ല്ലാ​ത്ത പ​തി​പ്പ് ഞാ​ന്‍ ഡ​ബ്ബും ചെ​യ്തി​രു​ന്നു. അ​താ​കും റി​ലീ​സ് ചെ​യ്യു​ക​യെ​ന്നാ​ണ് വി​ചാ​രി​ച്ച​ത്. പ​ക്ഷേ ഈ ​പ​തി​പ്പ് റി​ലീ​സ് ചെ​യ്യു​മെ​ന്ന്…

Read More

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ബ​സ് ന​ദി​യി​ലേ​ക്കു മ​റി​ഞ്ഞ് ഒ​രു മ​ര​ണം; 11 പേ​രെ കാ​ണാ​താ​യി

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡ് രു​ദ്ര​പ്ര​യാ​ഗ ജി​ല്ല​യി​ൽ അ​ള​ക​ന​ന്ദ ന​ദി​യി​ലേ​ക്ക് ബ​സ് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. 11 പേ​രെ കാ​ണാ​താ​യി. ഏ​ഴു​പേ​രെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ര​ക്ഷ​പ്പെ​ടു​ത്തി. 25ഓ​ളം പേ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ട്. ബ​ദ​രീ​നാ​ഥ് ദേ​ശീ​യ​പാ​ത​യി​ൽ ഘോ​ൾ​തി​റി​ൽ ഇ​ന്നു​രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ന​ത്ത​മ​ഴ​യി​ൽ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന അ​ള​ക​ന​ന്ദ ന​ദി​യി​ൽ ബ​സ് പൂ​ർ​ണ​മാ​യും മു​ങ്ങി. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല.

Read More

മ​ഴ ക​ന​ക്കും, ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത; ക​ട​ല്‍​ക്ഷോ​ഭ ഭീ​തി​യി​ൽ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ; മം​ഗ​ലം​ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ തു​റ​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം കൂ​ടു​ത​ൽ ക​ന​ക്കു​മെ​ന്നു കേ​ന്ദ്ര​കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പു ന​ല്‍​കി. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ര്‍​ദം മൂ​ലം നാ​ളെ​യും മ​റ്റ​ന്നാ​ളും ശ​ക്ത​മാ​യ മ​ഴ​യും ശ​ക്ത​മാ​യ കാ​റ്റും ഉ​ണ്ടാ​കു​മെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്. വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും വ​ട​ക്ക​ൻ ആ​ന്ധ്ര​പ്ര​ദേ​ശി​നും തെ​ക്ക​ൻ ഒ​ഡീ​ഷ തീ​ര​ത്തി​നും മു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന ച​ക്ര​വാ​ത​ച്ചു​ഴി ഇ​ന്നു വൈ​കി​ട്ടോ​ടെ ന്യൂ​ന​മ​ർ​ദ​മാ​യി ശ​ക്തി​പ്രാ​പി​ക്കു​മെ​ന്നാ​ണു കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. ഒ​റ്റ​പ്പെ​ട്ട അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ക​ന​ത്ത മ​ഴ​യി​ൽ പു​ഴ​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ളെ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റി. ഇ​ടു​ക്കി, വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ള്‍​ക്ക് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​മൂ​ന്ന് ജി​ല്ല​ക​ളി​ലെ​യും പ്ര​ഫ​ഷ​ണ​ൽ കോ​ള​ജ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ന് അ​വ​ധി​യും പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന്…

Read More

നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം; പാ​ര്‍​ട്ടി​യും മു​ന്ന​ണി​യും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം പാ​ര്‍​ട്ടി​യും മു​ന്ന​ണി​യും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. തി​രു​ത്തേ​ണ്ട കാ​ര്യ​ങ്ങ​ള്‍ തി​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജ​മ അ​ത്തെ ഇ​സ്ലാ​മി ഉ​ള്‍​പ്പെ​ടെ​യു​ള്ള തീ​വ്ര​വ​ര്‍​ഗീ​യ ശ​ക്തി​ക​ളു​മാ​യി കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യാ​ണ് യു​ഡി​എ​ഫ് വി​ജ​യി​ച്ച​ത്. വ​യ​നാ​ട്ടി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും പ്രി​യ​ങ്ക​യും ജ​മാ അ​ത്തെ ഇ​സ്ലാ​മി​യു​ടെ വോ​ട്ട് വാ​ങ്ങി​യി​രു​ന്നു. 2019 മു​ത​ല്‍ ജ​മാ അ​ത്തെ ഇ​സ്‌​ളാ​മി​യും യു​ഡി​എ​ഫും ത​മ്മി​ല്‍ കു​ട്ടു​കെ​ട്ട് തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ദേ​ശാ​ഭി​മാ​നി​യി​ലെ ലേ​ഖ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

ആ​ധാ​ർ കാ​ർ​ഡ് ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ സ്കൂ​ൾ പ്ര​വേ​ശ​ന​പ​ട്ടി​ക​യി​ൽ പു​റ​ത്ത്

പ​ത്ത​നം​തി​ട്ട: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പി​ന് ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ യു​ഐ​ഡി ന​ന്പ​ർ ന​ൽ​കാ​നാ​കാ​ത്ത​വ​രെ പ്ര​വേ​ശ​ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ യു​ഐ​ഡി നി​ർ​ബ​ന്ധ​മാ​ക്കി ആ​റാം പ്ര​വൃ​ത്തി​ദി​ന ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി​യ​ത് ഇ​താ​ദ്യ​മാ​യാ​ണ്. ഇ​തോ​ടെ നി​ര​വ​ധി കു​ട്ടി​ക​ളാ​ണ് ഇ​ക്കു​റി അ​ഡ്മി​ഷ​ൻ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​തെ നി​ൽ​ക്കു​ന്ന​ത്. സ്കൂ​ളു​ക​ളി​ലെ ത​സ്തി​ക നി​ർ​ണ​യ​ത്തി​ലും പു​തി​യ ഡി​വി​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​ലും ഇ​തു ത​ട​സ​മാ​യി മാ​റും. സ്കൂ​ൾ പ്ര​വേ​ശ​ന​ത്തി​ന് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി ഹൈ​ക്കോ​ട​തി​യും അം​ഗീ​ക​രി​ച്ച​തോ​ടെ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​നി സ​ർ​ക്കാ​ർ ഇ​ള​വും പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ല. സ്കൂ​ളു​ക​ളി​ൽ പ്ര​വൃ​ത്തി​ദി​നം തു​ട​ങ്ങി ആ​റാ​മ​ത്തെ ദി​വ​സ​ത്തെ ക​ണ​ക്കെ​ടു​പ്പി​ലാ​ണ് യു​ഐ​ഡി ന​ന്പ​ർകൂ​ടി ന​ൽ​കേ​ണ്ടി​യി​രു​ന്ന​ത്. കു​ട്ടി​ക​ളെ സ്കൂ​ളു​ക​ളി​ൽ ചേ​ർ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് പ​ല ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ൾ​ക്ക് ആ​ധാ​ർ കാ​ർ​ഡി​നാ​യി അ​പേ​ക്ഷ ന​ൽ​കാ​ൻ പോ​യ​ത്. സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ളും മ​റ്റും കാ​ര​ണം പ​ല​ർ​ക്കും സ​മ​യ​ബ​ന്ധി​ത​മാ​യി യു​ഐ​ഡി ല​ഭി​ച്ചി​ല്ല. പ്ര​വേ​ശ​നം ന​ട​ന്ന് ആ​റു​ദി​വ​സം ക​ഴി​ഞ്ഞി​ട്ടും യു​ഐ​ഡി ന​ൽ​കാ​ത്ത​വ​രെ അ​ഡ്മി​ഷ​ൻ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​മാ​യി​ല്ല. സ്കൂ​ളു​ക​ളി​ൽ…

Read More