തെ​ല​ങ്കാ​ന​യി​ല്‍ കെ​മി​ക്ക​ൽ ഫാ​ക്ട‌​റി​യി​ൽ സ്ഫോ​ട​നം: 45 മ​ര​ണം; അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച് തെ​ല​ങ്കാ​ന സ​ർ​ക്കാ​ർ

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ലെ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മ​ര​ണം 45 ആ​യി. രാ​ത്രി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റ്റി. സം​ഗ​റെ​ഡ്ഡി പ​ശ​മൈ​ലാ​രം ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റി​ലെ സി​ഗ​ചി കെ​മി​ക്ക​ൽ ക​മ്പ​നി​യി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. റി​യാ​ക്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ടം. സം​ഭ​വ​ത്തി​ല്‍ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി​യ മു​ഖ്യ​മ​ന്ത്രി എ.​ രേ​വ​ന്ത് റെ​ഡ്ഡി, കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നും അ​വ​ര്‍​ക്ക് മി​ക​ച്ച വൈ​ദ്യ​സ​ഹാ​യം ന​ല്‍​കു​ന്ന​തി​നും എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ര്‍​ദേ​ശി​ച്ചു. സം​ഭ​വ സ്ഥ​ല​ത്ത് കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. സം​ഭ​വ​സ​മ​യ​ത്ത് 90 തൊ​ഴി​ലാ​ളി​ക​ൾ ഫാ​ക്ട​റി​യി​ലു​ണ്ടാ​യി​രു​ന്നു.

Read More

മ​ത-​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളോ​ട് വി​ധേ​യ​ത്വം’; കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ വി​മ​ർ​ശി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​മേ​യം

ആ​ല​പ്പു​ഴ: കോ​ൺ​ഗ്ര​സി​ന്‍റെ രാ​ഷ്ട്രീ​യ നേ​തൃ​ത്വം മ​ത​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളോ​ട് വി​ധേ​യ​ത്വം കാ​ണി​ക്കു​ന്നു​വെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ൽ വി​മ​ർ​ശ​നം. മ​ത-​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളെ ബ​ഹു​മാ​നി​ക്കു​ന്ന​തി​ൽ ഉ​പ​രി​യാ​യി വി​ധേ​യ​ത്വം പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് വി​മ​ർ​ശ​നം. ഇ​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും പ്ര​മേ​യം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നെ​ഹ്റു​വി​ന്‍റെ ജ​നാ​ധി​പ​ത്യ സോ​ഷ്യ​ലി​സ്റ്റ് ആ​ശ​യ​ങ്ങ​ളി​ൽ വെ​ള്ളം ചേ​ർ​ക്കു​ന്ന നി​ല​പാ​ടു​ക​ൾ എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു. സി​പി​എ​മ്മും ബി​ജെ​പി​യും മാ​ധ്യ​മ​ങ്ങ​ളും ഉ​യ​ർ​ത്തി വി​ടു​ന്ന മ​ത സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണ​ത്തി​ൽ കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ചെ​ന്ന് വീ​ണു കൊ​ടു​ക്കു​ന്നു. വ​ർ​ഗീ​യ​ത​യെ നേ​രി​ടേ​ണ്ട​ത് വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത മ​തേ​ത​ര​ത്വം കൊ​ണ്ടാ​ണ്. സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട​ക​ൾ​ക്ക് മു​ൻ​പി​ൽ സാ​മു​ദാ​യി​ക നേ​താ​ക്ക​ൾ പോ​ലും വീ​ണു​പോ​കു​ന്ന സ്ഥി​തി​യാ​ണ്. കേ​ര​ള​ത്തി​ൽ യു​വാ​ക്ക​ളെ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്റെ ശൈ​ലി​യി​ൽ മാ​റ്റം വേ​ണ​മെ​ന്നും പ്ര​മേ​യം പ​റ​യു​ന്നു. രാ​ഷ്ട്രീ​യ​ത്തെ സ​മു​ദാ​യ വ​ത്ക​രി​ക്കു​ന്നു​വെ​ന്നും പ്ര​മേ​യ​ത്തി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. ജാ​തി​മ​ത സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ സ​മൂ​ഹ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് അ​വ​രു​ടേ​താ​യ മേ​ഖ​ല​ക​ളും പ​രി​മി​തി​ക​ളും തി​രി​ച്ച​റി​യ​ണം. എ​ങ്കി​ലേ ഗു​ണം…

Read More

പോ​ലീ​സ് മേ​ധാ​വി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ; പ​രാ​തി​യു​മാ​യി മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്ത റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ ആ​ദ്യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍. സ​ര്‍​വീ​സി​ല്‍ ദു​രി​തം അ​നു​ഭ​വി​ച്ചെ​ന്ന് പ​രാ​തി​പ്പെ​ട്ട് മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ര്‍​ത്താ സ​മ്മേ​ള​നം ന​ട​ക്കു​ന്ന ഹാ​ളി​ലേ​ക്ക് എ​ത്തി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് അ​ദ്ദേ​ഹം ഹാ​ളി​ലേ​ക്ക് എ​ത്തി​യ​ത്. റ​വാ‍​ഡ ച​ന്ദ്ര​ശേ​ഖ​ർ സം​സാ​രി​ക്കു​ന്ന​തി​നി​ടെ അ​ടു​ത്തേ​ക്കെ​ത്തി​യ അ​ദ്ദേ​ഹം 30 വ​ര്‍​ഷം സ​ര്‍​വീ​സി​ല്‍ അ​നു​ഭ​വി​ച്ച വേ​ദ​ന​ക​ള്‍ എ​ന്നു​പ​റ​ഞ്ഞ് ചി​ല രേ​ഖ​ക​ള്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടി. മു​ഖ്യ​മ​ന്ത്രി​ക്ക​ട​ക്കം പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും താ​ന്‍ നേ​രി​ട്ട ദു​ര​നു​ഭ​വ​ത്തി​ല്‍ പോ​ലീ​സു​കാ​ര്‍ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ, എ​ല്ലാം പ​രി​ഹ​രി​ക്കാ​മെ​ന്ന് റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തെ പോ​ലീ​സു​കാ​ര്‍ അ​നു​ന​യി​പ്പി​ച്ച് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ തേ​ടി​യെ​ങ്കി​ലും അ​ദ്ദേ​ഹം സം​സാ​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. പോ​ലീ​സ് മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ​യാ​ണ് റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​കാ​ൻ അ​വ​സ​രം ന​ൽ​കി​യ​തി​ന് മു​ഖ്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നും…

Read More

ജൂ​ൺ മാ​സ​ത്തെ റേ​ഷ​ൻ വി​ത​ര​ണം ജൂ​ലൈ ര​ണ്ടു​വ​രെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ജൂ​​​ൺ മാ​​​സ​​​ത്തെ റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ജൂ​​​ലൈ ര​​​ണ്ടു​​​വ​​​രെ നീ​​​ട്ടി​​​യ​​​താ​​​യി ഭ​​​ക്ഷ്യ പൊ​​​തു​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി ജി. ​​​ആ​​​ർ. അ​​​നി​​​ൽ അ​​​റി​​​യി​​​ച്ചു. ജൂ​​​ലൈ മൂ​​​ന്നി​​​ന് മാ​​​സാ​​​ന്ത്യ ക​​​ണ​​​ക്കെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് അ​​​വ​​​ധി ആ​​​യി​​​രി​​​ക്കും. നാ​​​ല് മു​​​ത​​​ൽ ജൂ​​​ലൈ മാ​​​സ​​​ത്തെ റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ആ​​​രം​​​ഭി​​​ക്കും. സം​​​സ്ഥാ​​​ന​​​ത്ത് 30 വ​​​രെ 75 ശ​​​ത​​​മാ​​​നം കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ൾ റേ​​​ഷ​​​ൻ കൈ​​​പ്പ​​​റ്റി​​​യി​​​ട്ടു​​​ണ്ട്. ജൂ​​​ൺ മാ​​​സ​​​ത്തെ റേ​​​ഷ​​​ൻ വി​​​ഹി​​​തം കൈ​​​പ്പ​​​റ്റാ​​​നു​​​ള്ള എ​​​ല്ലാ കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ളും ത​​​ങ്ങ​​​ളു​​​ടെ വി​​​ഹി​​​തം ജൂ​​​ലൈ ര​​​ണ്ടി​​​ന​​​കം കൈ​​​പ്പ​​​റ്റ​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Read More

മ​ഴ പെ​യ്യു​ന്പോ​ൾ  പു​റ​ത്തു​പോ​കു​ന്ന​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; മ​ക​നെ അ​ച്ഛ​ൻ കു​ത്തി​ക്കൊ​ന്നു; പിതാവ് അറസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: തെ​ക്ക്പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ സാ​ഗ​ർ​പു​രി​ൽ മ​ക​നെ അ​ച്ഛ​ൻ കു​ത്തി​ക്കൊ​ന്നു. മ​ഴ​യ​ത്തു ക​ളി​ക്കാ​ൻ പോ​കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് പ​ത്തു​വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ന്ന​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. മ​ഴ പെ​യ്യു​ന്പോ​ൾ പു​റ​ത്തു ക​ളി​ക്കാ​ൻ പോ​ക​ണ​മെ​ന്ന് മ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ അ​ച്ഛ​ൻ ത​ട​ഞ്ഞു. മ​ക​ൻ പി​ന്നെ​യും വാ​ശി​പി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ത​ർ​ക്ക​ത്തി​ലേ​ക്കു നീ​ണ്ടു. ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ അ​ച്ഛ​ൻ ക​ത്തി​യെ​ടു​ത്തു മ​ക​നെ കു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​ത്തു വ​യ​സു​കാ​ര​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ ദി​വ​സ​വേ​ത​ന​ക്കാ​ര​നാ​യ അ​ച്ഛ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Read More

ബം​ഗ്ലാ​ദേ​ശി​ൽ രാ​ഷ്‌​ട്രീ​യ​നേ​താ​വ് ഹി​ന്ദു യു​വ​തി​യെ  ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ വ്യാ​പ​ക​പ്ര​തി​ഷേ​ധം; അഞ്ചുപേർ അറസ്റ്റിൽ

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ഹി​ന്ദു യു​വ​തി​യെ  പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ നേ​താ​വ് ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ വ്യാ​പ​ക​പ്ര​തി​ഷേ​ധം.  ധാ​ക്ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വ​ൻ പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ത​ല​സ്ഥാ​ന​ത്തെ തെ​രു​വു​ക​ളി​ൽ പ്ര​ക​ട​നം ന​ട​ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.  കു​മി​ല്ല​യി​ൽ 21കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ ഖാ​ലി​ദ സി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ലി​സ്റ്റ് പാ​ർ​ട്ടി (ബി​എ​ൻ​പി) അം​ഗ​വും മു​ഖ്യ​പ്ര​തി​യു​മാ​യ ഫ​സ​ർ അ​ലി (38) ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രെ ഇ​തു​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. മൂ​ന്നു​പേ​രെ ഇ​ര​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​തി​നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.   26ന് ​രാ​ത്രി പ​ത്തോ​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​തി​യെ അ​ലി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് വി​ദേ​ശ​ത്താ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.  പ്രാ​ദേ​ശി​ക ഉ​ത്സ​വ​മാ​യ ഹ​രി സേ​വ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ കു​ട്ടി​ക​ളോ​ടൊ​പ്പം പി​താ​വി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണു സം​ഭ​വം. 

Read More

സ​ർ​വീ​സി​ൽ നി​ന്ന് പ​ടി​യി​റ​ങ്ങു​ന്ന​ത് അ​ഭി​മാ​ന​ത്തോ​ടെ; നേ​ട്ട​ങ്ങ​ൾ അ​ക്ക​മി​ട്ട് നി​ര​ത്തി ഷേ​ഖ് ദ​ര്‍​ബേ​ഷ് സാ​ഹി​ബി​ന്‍റെ വി​ട​വാ​ങ്ങ​ൽ പ്ര​സം​ഗം 

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സ് ഇ​ന്ത്യ​യി​ലെ മി​ക​ച്ച സേ​ന​യാ​ണെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഡോ. ​ഷേ​ഖ് ദ​ര്‍​ബേ​ഷ് സാ​ഹി​ബ്. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്ത് നി​ന്നും ഇ​ന്ന് പ​ടി​യി​റ​ങ്ങു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി എ​സ്എ​പി ഗ്രൗ​ണ്ടി​ല്‍ ന​ല്‍​കി​യ വി​ട​വാ​ങ്ങ​ല്‍ പ​രേ​ഡി​ല്‍ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക്ര​മ​സ​മാ​ധാ​നം, കു​റ്റാ​ന്വേ​ഷ​ണം, സൈ​ബ​ര്‍ ത​ട്ടി​പ്പ് എ​ന്നി​വ​യു​ടെ മി​ക​ച്ച അ​ന്വേ​ഷ​ണ​ത്തി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലെ മി​ക​ച്ച അ​ഞ്ചാ​മ​ത്തെ പോ​ലീ​സ് സേ​ന​യാ​യി കേ​ര​ള പോ​ലീ​സി​ന് അം​ഗീ​കാ​രം ല​ഭി​ച്ചു. കേ​ര​ള പോ​ലീ​സി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ മു​ത​ല്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​രെ​യു​ള്ള പ്രൊ​ഫ​ഷ​ണ​ലു​ക​ളും ഉ​ന്ന​ത വി​ദ്യാ​സ​മ്പ​ന്ന​രു​മാ​ണ്. ഇ​വ​രു​ടെ സേ​വ​നം സേ​ന​യ്ക്ക് കു​ടു​ത​ല്‍ അം​ഗീ​കാ​ര​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കാ​ന്‍ സ​ഹാ​യ​ക​ക​ര​മാ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​വും ല​ഹ​രി വ്യാ​പ​ന​വു​മാ​ണ് ഇ​നി പോ​ലീ​സ് നേ​രി​ടാ​ന്‍ പോ​കു​ന്ന വെ​ല്ലു​വി​ളി. പ​രാ​തി​ക്കാ​രോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്ന് നി​ര​വ​ധി ത​വ​ണ താ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആ​വ​ര്‍​ത്തി​ച്ച്…

Read More

റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ പു​തി​യ പോ​ലീ​സ് മേ​ധാ​വി; 1991 ബാ​ച്ച് ഐ​പി​എ​സു​കാ​രൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പു​തി​യ പോ​ലീ​സ് മേ​ധാ​വി​യാ​യി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​നെ നി​യ​മി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​നെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി തീ​രു​മാ​നി​ച്ച​ത്. നി​ല​വി​ല്‍ കേ​ന്ദ്ര​സ​ര്‍​വീ​സി​ല്‍ ഐ​ബി സ്‌​പെ​ഷ്​ല്‍ ഡ​യ​റ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച് വ​രി​ക​യാ​ണ്. 1991 ബാ​ച്ച് ഐ​പി​എ​സു​കാ​ര​നാ​ണ് അ​ദ്ദേ​ഹം. ത​ല​ശേ​രി എ​എ​സ്പി​യാ​യാ​ണ് ഔ​ദ്യോ​ഗി​ക സ​ര്‍​വീ​സി​ല്‍ അ​ദ്ദേ​ഹം പ്ര​വേ​ശി​ക്കു​ന്ന​ത്. അ​ക്കാ​ല​ത്താ​ണ് കൂ​ത്തു​പ​റ​മ്പ് വെ​ടി​വ​യ്പ്പ് ന​ട​ന്ന​ത്. ഇ​തി​ന്‍റെ പേ​രി​ല്‍ അ​ദ്ദേ​ഹം ആ​രോ​പ​ണ വി​ധേ​യ​നാ​യി​രു​ന്നു. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് മാ​റി വ​ന്ന എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​ര​വ​ധി ചു​മ​ത​ല​ക​ള്‍ വ​ഹി​ച്ചി​രു​ന്നു. ആ​ന്ധ്രാ​പ്ര​ദേ​ശ് വെ​സ്റ്റ് ഗോ​ദാ​വ​രി സ്വ​ദേ​ശി​യാ​ണ് റ​വ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍. ആ​ന്ധ്ര​യി​ലെ ക​ര്‍​ഷ​ക കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ് റ​വാ​ഡ. യു​പി​എ​സ് സി ​ന​ല്‍​കി​യ മൂ​ന്ന് പേ​രു​ടെ പ​ട്ടി​ക​യി​ലെ ര​ണ്ടാം പേ​രു​കാ​ര​നാ​ണ് റ​വ​ഡ. നി​തി​ന്‍ അ​ഗ​വ​ര്‍​വാ​ള്‍, റ​വ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍, യോ​ഗേ​ഷ് ഗു​പ്ത എ​ന്നി​വ​രാ​യി​രു​ന്നു…

Read More

യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ചാ​ക്കി​നു​ള്ളി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ കണ്ടെത്തി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ അ​ജ്ഞാ​ത യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ചാ​ക്കി​നു​ള്ളി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ മാ​ലി​ന്യ വാ​ഹ​ന​ത്തി​നു​ള്ളി​ൽ നി​ന്നും ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം 30-35 വ​യ​സ് പ്രാ​യ​മു​ള്ള യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് അ‍​യ​ച്ച​താ​യും സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രാ​ൾ ഓ​ട്ടോ റി​ക്ഷ​യി​ൽ വ​രു​ന്ന​തും മൃ​ത​ദേ​ഹം വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​തും സി​സി​ടി​വി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ച​ന്ന​മ്മ​ന​ക്കെ​രെ അ​ച്ചു​കാ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പു​ല​ർ​ച്ചെ ഒ​ന്നി​നും മൂ​ന്നി​നും ഇ​ട​യി​ലാ​ണ് ഇ​യാ​ൾ സ്ഥ​ല​ത്ത് എ​ത്തി​യ​ത്. കൈ​യും ക​ഴു​ത്തും കെ​ട്ടി പ്ലാ​സ്റ്റി​ക് കൂ​ടി​നു​ള്ളി​ലാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​മെ​ന്ന് ബം​ഗ​ളൂ​രു ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ വം​ശി കൃ​ഷ്ണ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Read More

പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​മാ​റ്റ റി​പ്പോ​ർ​ട്ട്: വ​ർ​ഷം നാ​ലാ​യി, ഇ​തു​വ​രെ തീ​രു​മാ​ന​മി​ല്ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്ത പെ​​​​ൻ​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്തു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ നാ​​​​ലു വ​​​​ർ​​​​ഷ​​​​മാ​​​​യി​​​​ട്ടും തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​തെ സ​​​​ർ​​​​ക്കാ​​​​ർ. ക​​​​ഴി​​​​ഞ്ഞ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു തൊ​​​​ട്ടുമു​​​​ൻ​​​​പ് 2021 മാ​​​​ർ​​​​ച്ചി​​​​ലാ​​​​ണ് പ​​​​ങ്കാ​​​​ളി​​​​ത്ത പെ​​​​ൻ​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട റി​​​​പ്പോ​​​​ർ​​​​ട്ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കു ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. പ​​​​ഠ​​​​ന​​​​ത്തി​​​​നും മ​​​​റ്റു​​​​മാ​​​​യി മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലും ധ​​​​ന​​​​വ​​​​കു​​​​പ്പി​​​​ലും എ​​​​ത്തി​​​​യ ഫ​​​​യ​​​​ലി​​​​ൽ ഇ​​​​നി​​​​യും സ​​​​ർ​​​​ക്കാ​​​​ർ അ​​​​ന്തി​​​​മതീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല. പ​​​​ങ്കാ​​​​ളി​​​​ത്ത പെ​​​​ൻ​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ വി​​​​മ​​​​രി​​​​ക്കു​​​​ന്പോ​​​​ൾ തു​​​​ച്ഛ​​​​മാ​​​​യ പെ​​​​ൻ​​​​ഷ​​​​ൻ മാ​​​​ത്ര​​​​മാ​​​​ണ് ല​​​​ഭി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മു​​​​ണ്ട്. പ​​​​ങ്കാ​​​​ളി​​​​ത്ത പെ​​​​ൻ​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചു പ​​​​ഠി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഒ​​​​ന്നാം പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് 2018 ന​​​​വം​​​​ബ​​​​റി​​​​ലാ​​​​ണ് സ​​​​മി​​​​തി​​​​യെ നി​​​​യ​​​​മി​​​​ച്ച​​​​ത്. സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നുത​​​​ന്നെ പ​​​​ദ്ധ​​​​തി പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​ൽ തീ​​​​രു​​​​മാ​​​​നം എ​​​​ടു​​​​ക്കാ​​​​മെ​​​​ന്നു സ​​​​മി​​​​തി സ​​​​ർ​​​​ക്കാ​​​​രി​​​​നു ശി​​​​പാ​​​​ർ​​​​ശ ന​​​​ൽ​​​​കി. 2021 മാ​​​​ർ​​​​ച്ചി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്ക് ന​​​​ൽ​​​​കി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ട് അ​​​​തേ വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ലി​​​​ൽ ധ​​​​ന​​​​വ​​​​കു​​​​പ്പി​​​​നു കൈ​​​​മാ​​​​റി. ധ​​​​ന​​​​വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ട​​​​ക്കം പ​​​​രി​​​​ശോ​​​​ധി​​​​ച്ച ശേ​​​​ഷം 2021 ജൂ​​​​ലൈ 20ന്…

Read More