അഹമ്മദാബാദ്: ഗുജറാത്തിലെ എഎപി എംഎൽഎ ഉമേഷ് മക്വാനയെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു. പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ചാണു നടപടി.
പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ എഎപി ഉയർത്തുന്നില്ലെന്നാരോപിച്ച് മക്വാന എഎപി ദേശീയ സെക്രട്ടറി, നിയമസഭാ വിപ്പ് സ്ഥാനങ്ങൾ രാജിവച്ചിരുന്നു. തുടർന്നാണ് മക്വാനയ്ക്കെതിരേ എഎപി സംസ്ഥാന പ്രസിഡന്റ് ഇസുദാൻ ഗാധ്വി നടപടി പ്രഖ്യാപിച്ചത്.
അഞ്ചു വർഷത്തേക്കാണ് മക്വാനയെ സസ്പെൻഡ് ചെയ്തത്. 2022ൽ എഎപി അഞ്ചു സീറ്റിലാണു വിജയിച്ചത്. സാധാരണ പാർട്ടി പ്രവർത്തകനായി തുടരുമെന്ന് മക്വാന പറഞ്ഞു.