വാഷിംഗ്ടൺ ഡിസി: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എത്യോപ്യ, ഈജിപ്ത്, ജിബൂട്ടി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൂടിയാണ് യാത്രാവിലക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കരടില്‍ അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി മാര്‍കോ റൂബിയോ ഒപ്പുവച്ചു. അടിയന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് അമേരിക്ക 60 ദിവസത്തെ സാവകാശമാണ് അനുവദിച്ചിരിക്കുന്നത്. ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് മതിയായ തിരിച്ചറിയല്‍ രേഖകളില്ലാതെ നിരവധി പേര് എത്തുന്നുണ്ടെന്ന് അമേരിക്കന്‍ ആഭ്യന്തര വകുപ്പ് ആരോപിച്ചു. യുഎസില്‍ നിന്ന് പുറത്താക്കപ്പെടുന്ന മൂന്നാം രാജ്യ പൗരന്മാരെ സ്വീകരിക്കാന്‍ ഒരു രാജ്യം തയാറാണെങ്കില്‍ അത് മറ്റ് ആശങ്കകള്‍ ലഘൂകരിക്കുമെന്നും കരടില്‍ സൂചിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റുമായി അമേരിക്കയിലെത്തുന്നതിനുള്ള വിസാ നിയന്ത്രണങ്ങള്‍, യാത്രാ നിരോധനങ്ങള്‍ മുതലായവയെക്കുറിച്ചാണ് കരട് നിയമം വിശദമായി പരാമര്‍ശിക്കുന്നത്. പുതിയതായി യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്ന 36…
Read MoreCategory: Loud Speaker
കാണാതായ കടുത്തുരുത്തി സ്വദേശിയുടെ മൃതദേഹം വേമ്പനാട്ടു കായലിൽ: തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് പാലത്തില്‍നിന്നും ചാടിയതാണെന്ന് സംശയം
കടുത്തുരുത്തി: തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് പാലത്തില്‍ നിന്നും ആറ്റില്‍ ചാടി കാണാതായ സ്കൂട്ടര്‍ യാത്രികന്റെ മൃതദേഹം വേമ്പനാട്ട് കായലില്‍ കണ്ടെത്തി. കടുത്തുരുത്തി മാന്നാര്‍ പൂഴിക്കോല്‍ കരോട്ട് പുത്തന്‍പുരയ്ക്കല്‍ കെ.എന്‍. ബൈജു (56) വിന്റെ മൃതദേഹമാണ് കാട്ടിക്കുന്ന് പാലാക്കരി ഫിഷ് ഫാമിനു സമീപം വേമ്പനാട്ടു കായലിന്റെ തീരത്ത് പൊങ്ങിയ നിലയില്‍ ഇന്നലെ ഉച്ചയോടെ നാട്ടുകാര്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് പാലത്തില്‍നിന്നും ലൈറ്റിട്ട് പാര്‍ക്ക് ചെയ്തിരുന്ന നിലയില്‍ ബൈജു സഞ്ചരിച്ചിരുന്ന സ്കൂട്ടറും ഇയാള്‍ ഉപയോഗിച്ചിരുന്ന ചെരുപ്പും കണ്ടെത്തിയതോടെയാണ് ആറ്റില്‍ ചാടിയതാകാമെന്ന സംശയം ഉയര്‍ന്നത്. തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേനയും വെള്ളിയാഴ്ച രാവിലെ മുതല്‍ രാത്രി വൈകും വരെ മൂവാറ്റുപുഴയാറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇന്നലെ രാവിലെ തിരച്ചില്‍ പുനരാരംഭിക്കുന്നതിനിടെയാണ് മൃതദേഹം കാട്ടിക്കുന്ന് ഭാഗത്ത് കായലില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. റിയല്‍ എസ്റ്റേറ്റ്…
Read Moreഇന്ധനത്തിൽ മായം കലര്‍ന്നതാകാം അപകടകാരണമെന്ന് മുൻ എൻഎഎൽ ഉദ്യോഗസ്ഥൻ
ചെന്നൈ: അഹമ്മദാബാദ് വിമാനദുരന്തത്തിന് ഇടയാക്കിയത് ഇന്ധനത്തില്‍ മായം കലര്ന്നതാകാമെന്നു നാഷണൽ എയ്റോസ്പേസ് ലബോറട്ടറീസ് (എൻഎഎൽ) മുൻ ഡെപ്യൂട്ടി ഡയറക്ടര്‍ സാലിഗ്രാം ജെ. മുരളീധർ. പക്ഷി ഇടിക്കാനുള്ള സാധ്യത സാലിഗ്രാം തള്ളിക്കളഞ്ഞു. രണ്ട് എഞ്ചിനുകളും തകരാറിലായതു പരിശോധിച്ചാൽ, പക്ഷി ഇടിച്ചതാകാൻ സാധ്യതയില്ല. പക്ഷി ഇടിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെങ്കിൽ ആർക്കിംഗ് സ്പാര്‍ക്കിംഗും പുകയും ഉണ്ടാകുമെന്നും സാലിഗ്രാം പറഞ്ഞു. ഏറ്റവും സുരക്ഷയേറിയ വിമാനമാണ് ഡ്രീംലൈനർ സീരീസിലേതെന്നും അപകടം ഗൗരവമേറിയ പിഴവുകളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും സാലിഗ്രാം അഭിപ്രായപ്പെട്ടു.
Read Moreഭൂപടത്തിൽ ജമ്മു കാഷ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമായി കാട്ടി; പോസ്റ്റിൽ വൻവിമർശനം; വീഴ്ചയിൽ ക്ഷമ ചോദിച്ച് ഇസ്രയേൽ
ടെൽഅവീവ്: ജമ്മു കാഷ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമായി രേഖപ്പെടുത്തിയ ഭൂപടം സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചതിൽ ഇന്ത്യയോടു ക്ഷമ ചോദിച്ച് ഇസ്രയേൽ. അന്താരാഷ്ട്ര അതിർത്തികളെ കൃത്യമായി കാണിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ആ മേഖലയുടെ ഒരു ചിത്രം കാണിക്കുക മാത്രമാണു ചെയ്തിട്ടുള്ളതെന്നും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂപടം പങ്കുവച്ച് 90 മിനിറ്റുകൾക്കുശേഷമാണ് ഇസ്രയേലിന്റെ ക്ഷമാപണം. ഇസ്രയേലിന്റെ പോസ്റ്റിൽ വൻ വിമർശനമുയർന്നിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ചിലർ പോസ്റ്റ് ടാഗ് ചെയ്തിരുന്നു. സംഭവത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ പ്രതികരണം ഉണ്ടായിട്ടില്ല.
Read Moreമുഖ്യമന്ത്രിയുടെ പിആര്‍ ടീമിന്റെ ശമ്പളം വര്‍ധിപ്പിച്ചു; 1,200 രൂപ മുതല്‍ 3,750 രൂപ വരെയാണ് വര്‍ധന
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പിആര്‍ ടീമിന്റെ ശമ്പളം വര്‍ധിപ്പിച്ചു. അഞ്ച് ശതമാനത്തിന്റ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ എന്നിവ കൈകാര്യം ചെയ്യുന്ന 12 ജീവനക്കാര്‍ക്കാണ് ശമ്പള വര്‍ധന. 1,200 രൂപ മുതല്‍ 3,750 രൂപ വരെയാണ് വര്‍ധന. നേരത്തെ സി-ഡിറ്റില്‍ നിന്നാണ് ജീവനക്കാരെ പിആര്‍ ടീമിലേക്ക് നിയമിച്ചത്. മുന്‍പ് സി-ഡിറ്റ് ആയിരുന്നു ഇവര്‍ക്ക് ശമ്പളം നല്കി വന്നിരുന്നത്. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമായിരുന്നെങ്കിലും നിരവധി തവണ കരാര്‍ പുതുക്കി നല്കി. നിലവില്‍ പിആര്‍ഡി മുഖേനയാണ് ഇവര്‍ക്ക് ശമ്പളം നല്‍കുന്നത്. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ പ്രചാരണത്തിന് കോടിക്കണക്കിന് രൂപ പൊതുഖജനാവില്‍ നിന്നും വിനിയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കെയാണ് ശമ്പള വര്‍ധന.
Read Moreഅഹമ്മദാബാദ് വിമാനദുരന്തം: കാരണം അജ്ഞാതം, അന്വേഷണം ഊർജിതം; അന്വേഷണത്തിന് യുഎസ്, യുകെ സംഘങ്ങളും
അഹമ്മദാബാദ്: വിമാനപകടത്തിന്റെ കാരണം അജ്ഞാതമായി തുടരുന്നതിനിടെ അന്വേഷണ നടപടികൾ കൂടുതൽ ശക്തമാക്കി. അപകടസ്ഥലത്തുനിന്നു കണ്ടെടുത്ത ബ്ലാക് ബോക്സും ഡിജിറ്റൽ വീഡിയോ റെക്കോർഡറും അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്. വിമാനദുരന്തം അന്വേഷിക്കാൻ കേന്ദ്രസർക്കാർ ഉന്നതതലസമിതി രൂപീകരിച്ചിട്ടുണ്ട്. അതിനിടെ അന്വേഷണങ്ങൾക്കായി യുഎസ്, യുകെ എന്നിവിടങ്ങളിൽനിന്നുള്ള സംഘങ്ങളുമെത്തി. അട്ടിമറി സംശയിക്കുന്നില്ലെങ്കിലും എന്‍ഐഎയും അന്വേഷണത്തെ പിന്തുണയ്ക്കും. എയർക്രാഫ്റ്റ് ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് ബ്ലാക്ബോക്സിലെ വിവരങ്ങൾ ശേഖരിക്കുന്നത്. ഡിവിആറും അപകടസ്ഥലത്തെ സാമ്പിളുകളും ഫോറൻസിക് സംഘവും പരിശോധിക്കുന്നു. പൈലറ്റുമാരുടെ സംഭാഷണം അടങ്ങുന്ന കോക്പിറ്റ് വോയിസ് റെക്കോർഡറിനായും രണ്ടാമത്തെ ബ്ലാക് ബോക്സിനായും തെരച്ചിൽ തുടരുകയാണ്. അപകടത്തിന്റെ കാരണം കണ്ടെത്തെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് വ്യോമയാന മന്ത്രി റാംമോഹന് നായിഡു വ്യക്തമാക്കി. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. അന്വേഷണത്തിലൂടെ സത്യം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ബോയിംഗ് വിമാനങ്ങൾക്ക്…
Read Moreരാജ്യത്തെ ഏറ്റവും ചെലവേറിയ അപകടം; വിമാനദുരന്തം: ഇൻഷ്വറൻസ് തുക 1,000 കോടി കടക്കും
കൊല്ലം: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവർക്ക് നൽകേണ്ട ഇൻഷ്വറൻസ് തുക 1,000 കോടിക്കപ്പുറം ആയിരിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ. അങ്ങനെയെങ്കിൽ രാജ്യത്തെ ഏറ്റവും ചെലവേറിയ അപകടമായി ഇത് മാറുമെന്നാണ് വിലയിരുത്തൽ. ദുരന്തത്തിൽ മരണസംഖ്യ 300 ഓളം വന്നേക്കുമെന്നാണ് ഒടുവിലത്ത വി വരം. ഇതിൽ വിമാന യാത്രക്കാരും മെഡിക്കൽ വിദ്യാർഥികളും പ്രദേശവാസികളും ഉൾപ്പെടും. ദുരന്തത്തിൽ മരിച്ചവർക്ക് ഒരു കോടി രൂപ വീതം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ വിമാന യാത്രികരുടെ അവകാശികൾക്ക് ഇൻഷ്വറൻസ് തുക അടക്കം ലഭിക്കും. എല്ലാം കൂടി കൂട്ടുമ്പോൾ നഷ്ടപരിഹാരത്തുക ആയിരം കോടിക്ക് മുകളിൽ പോയേക്കാം. വിമാന അപകടങ്ങളുമായി ബന്ധപ്പെട്ട് മോൺട്രിയൽ കൺവൻഷൻ എന്നൊരു കരാറുണ്ട്. അപകടത്തിൽപ്പെട്ട് ഒരാൾ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്താൽ ബന്ധുക്കൾക്ക് കൊടുക്കേണ്ട നഷ്ടപരിഹാരത്തെപ്പറ്റിയാണ് ഇതിൽ വ്യക്തമാക്കുന്നു.ഇത്തരമൊരു കരാർ നിലവിൽ വന്നത് 1999 ലാണ്. കരാർ അനുസരിച്ച് അപകടങ്ങളിൽ യാത്രക്കാർ…
Read Moreഎസ്എസ്എല്‍സി പരീക്ഷാ സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡിനൊപ്പം മാര്‍ക്കും രേഖപ്പെടുത്തണം: കോടതി വിധി ഇനിയും നടപ്പിലായില്ല
കൊച്ചി: എസ്എസ്എല്‍സി പരീക്ഷാ സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡിനൊപ്പം മാര്‍ക്കും രേഖപ്പെടുത്തണമെന്ന കോടതി വിധി ഇനിയും നടപ്പായില്ല. പരീക്ഷാ ഫലത്തിനൊപ്പം മാര്‍ക്ക് പ്രസിദ്ധീകരിക്കണമെന്ന് കാണിച്ച് കോഴിക്കോട് സ്വദേശിയായ പല്ലവി എന്ന വിദ്യാര്‍ഥി 2023ല്‍ വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ചു ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് നിവേദനം ഉടൻ പരിഗണിച്ചു തീരുമാനമെടുക്കാന്‍ അന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഉത്തരവ് ഫലപ്രഖ്യാപനത്തിനു തടസമാകരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ആ വിധിയാണ് ഇതുവരെ നടപ്പാക്കാതിരിക്കുന്നത്. ഇതുമൂലം വര്‍ഷങ്ങളായുള്ള വിദ്യാര്‍ഥികളുടെ കാത്തിരിപ്പ് തുടരുകയാണ്. മാര്‍ക്ക് ഒഴിവാക്കി ഗ്രേഡ് മാത്രം സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തുക എന്നത് സര്‍ക്കാര്‍ എടുത്ത നയപരമായ തീരുമാനമാണ്. അതുകൊണ്ടു തന്നെ മാറ്റം വരുത്താന്‍ കൂടിയാലോചന വേണമെന്നാണു പൊതുവിദ്യാഭ്യാസ വകുപ്പ് അന്ന് നിലപാട് അറിയിച്ചത്. 90 മുതല്‍ 100 ശതമാനം മാര്‍ക്ക് വരെ എ പ്ലസ് ഗ്രേഡ്, 80 മുതല്‍ 89 ശതമാനം വരെ…
Read Moreസ്വര്‍ണം സര്‍വകാല റിക്കാര്‍ഡില്‍; പവന് 74,360 രൂപ; സ്വര്‍ണക്കുതിപ്പിന് ഇടയാക്കിയത് ഇസ്രായേല്‍ ഇറാൻ ആക്രമണം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റിക്കാര്‍ഡ് വര്‍ധന. ഇന്ന് ഗ്രാമിന് 195 രൂപയും പവന് 1,560 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,295 രൂപയും പവന് 74,360 രൂപയുമാണ്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,438 ഡോളറായി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 160 രൂപ വര്‍ധിച്ച് 7,625 രൂപയായി. ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതാണ് സ്വര്‍ണക്കുതിപ്പിന് ഇടയാക്കിയത്. ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങളിലെല്ലാം ഇസ്രായേല്‍ വ്യോമാക്രമണം ആരംഭിച്ചു. രാജ്യാന്തര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,400 ഡോളര്‍ എന്ന പ്രതിരോധ നിരക്ക് ഭേദിച്ചാല്‍ കുതിപ്പ് 3,500 ഡോളര്‍ വരെയെങ്കിലും തുടരുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ സ്വര്‍ണത്തിന് വന്‍ വിലവര്‍ധന ഉണ്ടാകുമെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ്…
Read Moreനാണക്കേടിൽ മുങ്ങി പോലീസ്: സെക്സ് റാക്കറ്റ് പ്രതികളായ പോലീസുകാർ ഒളിവിൽ
കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിലെ പ്രതികളായ പോലീസുകാരെ ഇതുവരെ പിടികൂടാന്‍ കഴിയാത്തത് പോലീസ് സേനയ്ക്ക് നാണക്കേടായി. മാത്രമല്ല, ഒളിവിൽപ്പോയ പോലീസുകാരെ പിടികൂടാന്‍ കഴിയാത്തതും ചര്‍ച്ചാവിഷയമായി മാറി. പോലീസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത്ത് എന്നിവരാണ് ഒളിവിൽ കഴിയുന്നത്. രണ്ടു പേരുടേയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലാണ്. അന്വേഷണസംഘം ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഷൈജിത്ത്, ഷനിത്ത് എന്നിവര്‍ക്കെതിരേ നടക്കാവ് പോലീസ് സിറ്റി പോലീസ് കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ ഇവര്‍ സസ്പെന്‍ഷനിലാണ്. രണ്ടുപേര്‍ക്കുമെതിരേ കർശന നടപടികള്‍ സ്വീകരിച്ച് പോലീസ് സേനയുടെ അന്തസ് കാക്കണമെന്ന ആവശ്യമാണ് സേനയ്ക്കുള്ളിൽനിന്ന് ഉയരുന്നത്. നടക്കാവ് പോലീസിന്റെ ധീരമായ നടപടികളാണ് സേനയിലെ കളങ്കിതരായ രണ്ടുപേരെ കുടുക്കിയത്. കേസിലെ മുഖ്യപ്രതി വയനാട് ഇരുളം സ്വദേശി ബിന്ദു 2022ല്‍ ആദ്യ കേസില്‍ അറസ്റ്റിലായപ്പോള്‍ സഹായം ചെയ്തുകൊടുത്തത് പോലീസുകാരായിരുന്നു. ഈ ബന്ധം വളര്‍ന്നാണ് അനാശാസ്യകേന്ദ്രത്തിന്റെ നടത്തിപ്പില്‍ പങ്കാളിയാകുന്നതിലേക്കു…
Read More