ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് ഉഷ്ണതരംഗം ഉണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. താപനില 43 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഉഷ്ണതരംഗത്തിനുള്ള റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും അനാവശ്യമായ പുറംയാത്രകൾ ഒഴിവാക്കാനും അധികൃതർ നിർദേശിച്ചു. അതേസമയം, പകൽ സമയത്തുള്ള ഇന്നത്തെ കൊടും ചൂടിനുശേഷം വൈകുന്നേരത്തോടെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
Read MoreCategory: Loud Speaker
റോക്കറ്റിൽ ഇന്ധന ചോർച്ച; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വീണ്ടും മാറ്റി
ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) ഇന്ത്യക്കാരന് ശുഭാംശു ശുക്ല ഉൾപ്പെടുന്ന നാലംഗസംഘത്തിന്റെ യാത്രയിൽ വീണ്ടും തടസം. ഇവരുടെ യാത്രയ്ക്കുള്ള ഫാൽക്കൺ 9 റോക്കറ്റിൽ ലിക്വിഡ് ഓക്സിജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നു യാത്ര മാറ്റിവച്ചു. ആക്സിയം 4 എന്നു പേരിട്ടിരിക്കുന്ന യാത്ര ഇന്ത്യൻ സമയം ഇന്നു വൈകിട്ട് 5.30ന് പുറപ്പെടാനായിരുന്നു നിശ്ചയിച്ചിരുന്നത്. പരിശോധനകൾ തുടരുകയാണെന്നും പുതിയ വിക്ഷേപണ തീയതി പിന്നീട് അറിയിക്കുമെന്നും സ്പേസ് എക്സ് അറിയിച്ചു. ഇത് നാലാം തവണയാണു യാത്ര മാറ്റുന്നത്. രാകേഷ് ശർമയ്ക്കുശേഷം ബഹിരാകാശത്തേക്കു പോകുന്ന ഇന്ത്യൻ പൗരനാണു വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു. 1984 ഏപ്രിൽ മൂന്നിനായിരുന്നു രാകേഷ് ശർമയുടെ ബഹിരാകാശ യാത്ര. ലക്ഷ്യം നേടിയാൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാകും ശുഭാംശു. യുഎസ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് സ്പേസ്എക്സിന്റെ ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റാണു നാലു…
Read Moreവ്യാജ പീഡനക്കേസ്; വീഡിയോ സന്ദേശം പുറത്തുവിട്ട് 22കാരൻ ജീവനൊടുക്കി; അന്വേഷണം ശക്തമാക്കി പോലീസ്
ലക്നോ: വ്യാജ പീഡനക്കേസിൽ കുടുക്കിയെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ യുവാവ് ജീവനൊടുക്കി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ തന്നെ പ്രതിയാക്കിയെന്ന് ആരോപിച്ചുള്ള വീഡിയോ സന്ദേശം പുറത്തുവിട്ടതിനുപിന്നാലെയാണ് 22കാരനായ വിശാല്‍ ഗുപ്ത ആത്മഹത്യ ചെയ്തത്. ബല്ലിയ- ഡിയോറിയ ജില്ലാ അതിര്‍ത്തിയിലെ ഭഗല്‍പുര്‍ പാലത്തില്‍നിന്നു ചാടിയാണ് വിശാൽ ജീവനൊടുക്കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കഴിഞ്ഞ എട്ടിനാണ് വിശാലിനെതിരേ ഭീമാപുര പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലായിരുന്നു കേസ്. വിശാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
Read Moreമാതാപിതാക്കള്‍ക്കു സംരക്ഷിക്കാനുള്ള ശേഷിയില്ല; നിധിയെ ജാര്‍ഖണ്ഡ് സിഡബ്ല്യുസിക്കു കൈമാറും
കൊച്ചി: ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ കൊച്ചിയില്‍ ഉപേക്ഷിച്ചുപോയ പെണ്‍കുഞ്ഞ് നിധിയെ രക്ഷിതാക്കള്‍ക്ക് കൈമാറില്ല. മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ സംരക്ഷിക്കാനുളള പശ്ചാത്തലമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിശുക്ഷേമ സമിതിയുടെ തീരുമാനം. കുഞ്ഞിനെ ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതി(സിഡബ്ല്യുസി)ക്ക് കൈമാറും. നിധി നിലവില്‍ കൊച്ചിയിലെ ശിശുസംരക്ഷണ സമിതിയിലാണ് ഉളളത്. കുഞ്ഞിനെ കൈമാറിയാല്‍ മാതാപിതാക്കള്‍ക്ക് അവളെ സുരക്ഷിതമായി നോക്കാനുളള സാഹചര്യമുണ്ടോ എന്നാണ് ശിശുക്ഷേമ സമിതി പരിശോധിച്ചത്. അതിനായി ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ടും തേടിയിരുന്നു. രക്ഷിതാക്കള്‍ക്ക് കുഞ്ഞിനെ സംരക്ഷിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍, അതിന് ആവശ്യമായ സാമ്പത്തിക സ്ഥിതിയേക്കുറിച്ചും കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള സാഹചര്യത്തെക്കുറിച്ചും ചില ആശങ്കകള്‍ ജാര്‍ഖണ്ഡ് സിഡബ്ല്യുസിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ നേരിട്ട് മാതാപിതാക്കള്‍ക്ക് കൈമാറേണ്ടതില്ലെന്നും പകരം ജാര്‍ഖണ്ഡ് സിഡബ്ല്യുസിക്ക് കൈമാറാനും തീരുമാനിച്ചത്. കൈമാറാന്‍ അനുകൂലമായ സാഹചര്യമുണ്ടെന്ന് കണ്ടെത്തിയാല്‍ ഝാര്‍ഖണ്ഡ് സിഡബ്ല്യൂസിക്ക് കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് നല്‍കാം. അല്ലെങ്കില്‍ ദത്ത് നടപടികള്‍ ഉള്‍പ്പെടെയുള്ളവയിലേക്ക്…
Read Moreകാലവർഷം വീണ്ടും സജീവമാകുന്നു; നാളെ മുതൽ തീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി
തിരുവനന്തപുരം: ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കാലവർഷം വീണ്ടും തീവ്രമാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച വരെ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ തീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഒഴികെയുള്ള ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇന്നു മുതൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, വയനാട്, പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ നാളെയും തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ വെള്ളിയാഴ്ചയും യെല്ലോ അലർട്ട്…
Read Moreപാക്കിസ്ഥാന്റെ പതാക പരസ്യമായി പ്രദർശിപ്പിച്ചു പാസ്റ്റർമാരുടെ പ്രാർഥന; ഓഡിറ്റോറിയം ഉടമയ്ക്കെതിരെ കേസ്
ഉദയംപേരൂർ: കണ്ടനാട് ഓഡിറ്റോറിയത്തിൽനിന്നു പാക്കിസ്ഥാൻ പതാക കണ്ടെടുത്തു. സംഭവത്തിൽ ഓഡിറ്റോറിയം ഉടമയ്ക്കെതിരേ പോലീസ് കേസെടുത്തു. കണ്ടനാട് കവലയ്ക്കടുത്തുള്ള ജീസസ് ജനറേഷൻ ഓഡിറ്റോറിയം ഉടമ കുരീക്കാട് ജയ്നഗർ കല്ലിങ്കത്തറ വീട്ടിൽ ദീപു ജേക്കബിനെതിരേയാണ് (44) ഉദയംപേരൂർ പോലീസ് കേസെടുത്തത്. കഴിഞ്ഞ ഏഴിന് ഓഡിറ്റോറിയത്തിൽ നടന്ന പാസ്റ്റർമാരുടെ യോഗത്തിൽ വിവിധ രാജ്യങ്ങളുടെ പതാകയോടൊപ്പം പാക്കിസ്ഥാന്റെ പതാകയും പരസ്യമായി പ്രദർശിപ്പിച്ചു പ്രാർഥന നടത്തിയെന്നാണു കേസ്. വിവരമറിഞ്ഞ് സ്ഥലത്തു പരിശോധന നടത്തിയ പോലീസ് ഓഡിറ്റോറിയത്തിന്റെ ബാത്ത്റൂമിനടുത്ത് സൂക്ഷിച്ചനിലയിൽ കണ്ടെത്തിയ പാക്കിസ്ഥാൻ പതാക കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read More“ഓപ്പറേഷൻ സിന്ദൂർ’ സർവകക്ഷി സംഘാംഗങ്ങളുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ; അമ്പതിലധികം അംഗങ്ങൾ സന്ദർശിച്ചത് മുപ്പതിലധികം രാജ്യങ്ങൾ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഇന്ത്യയുടെ നയതന്ത്ര പ്രവർത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച സർവകക്ഷി സംഘത്തിലെ അംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയായ 7 ലോക് കല്യാൺ മാർഗിൽ ഇന്നു വൈകിട്ട് ഏഴുമണിക്കാണ് കൂടിക്കാഴ്ച. നയതന്ത്ര പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നിലധികം രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ, മുൻ അംബാസഡർമാർ, മുൻ സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ അന്‍പതിലധികം അംഗങ്ങൾ മുപ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ചു. കോൺഗ്രസിന്റെ ശശി തരൂർ ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ അടങ്ങുന്ന ഏഴു ഗ്രൂപ്പുകളാണ് സർവകക്ഷി പ്രതിനിധി സംഘത്തിലുള്ളത്. ഭീകരതക്കെതിരേയുള്ള ഇന്ത്യയുടെ നയം മുന്നോട്ടുവയ്ക്കുന്നതിനുള്ള നയതന്ത്ര ശ്രമം ഇവർ പൂർത്തിയാക്കി. ജമ്മു കാഷ്മീരിലെ പഹൽഗാം ആക്രമണത്തിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതിനെതിരേയുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിനു ശേഷമാണു പ്രതിനിധി സംഘം രൂപീകരിച്ചത്. തുടർന്ന് ഏഴു എംപിമാരെ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകാൻ നിയോഗിച്ചു.
Read Moreകോവിഡില്‍ വിറച്ച് കോട്ടയം; രോഗികള്‍ 600 കടന്നു; സംസ്ഥാനത്ത് രണ്ടു മാസത്തിനുള്ളിള് കോവിഡ് ബാധിച്ച് മരിച്ചത് 13 പേര്
കോട്ടയം: ജില്ലാ ആരോഗ്യ വിഭാഗത്തിനു ജാഗ്രതാനിര്‍ദേശങ്ങളും ചികിത്സാസംവിധാനവുമില്ലാതെ വന്നതോടെ കോവിഡിന്റെ അതിവ്യാപനം. കേരളത്തില്‍ ഏറ്റവുമധികം കോവിഡ് രോഗികളും രോഗവ്യാപനവും കോട്ടയത്താണ്. ജില്ലയില്‍ അറുനൂറു പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് അനൗദ്യോഗിക കണക്ക്. ജില്ലാ ഭരണകൂടം രോഗബാധിതരുടെ ദൈനംദിന കണക്ക് പുറത്തുവിടുന്നില്ല. രണ്ടു മരണം ഉള്‍പ്പെടെ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കോവിഡ് വ്യാപനമുണ്ടായിട്ടും ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും പ്രത്യേക ചികിത്സാ സംവിധാനമില്ല. സ്പെഷല്‍ വാര്‍ഡുകള്‍ തുറന്ന സ്വകാര്യ ആശുപത്രികളില്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവാത്തവിധം ഭീമമാണ് ചികിത്സാചെലവ്. ദേശീയതലത്തില്‍ ഏഴായിരം പേര്‍ക്ക് കോവിഡ് ബാധിച്ചതില്‍ രണ്ടായിരത്തിലേറെ പേര് കേരളത്തിലാണ്. സംസ്ഥാനത്ത് രണ്ടു മാസത്തിനുള്ളിള് 13 പേര് കോവിഡ് ബാധിച്ച് മരിച്ചു. 2025 ജനുവരി മുതല്‍ രാജ്യത്ത് കോവിഡ്-19 ബാധിച്ച് ദേശീയതലത്തില്‍ 65 പേര്‍ക്കാണ് മരണം സംഭവിച്ചത്.
Read Moreഹൈക്കോടതി ജഡ്ജിയുടെ വിദ്വേഷപ്രസംഗം: ആഭ്യന്തര അന്വേഷണം ഉപേക്ഷിച്ചു
ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയിൽ മുസ്ലിം സമുദായത്തിനെതിരേ വിദ്വേഷപ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ശേഖർകുമാർ യാദവിനെതിരായ ആഭ്യന്തര അന്വേഷണത്തിനുള്ള നടപടി ഉപേക്ഷിച്ചതായി സുപ്രീംകോടതി വൃത്തങ്ങൾ. രാജ്യസഭാ സെക്രട്ടേറിയറ്റിന് വിഷയത്തിൽ ഇടപെടാൻ പ്രത്യേക അനുമതിയുണ്ടെന്നു വ്യക്തമാക്കുന്ന കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നടപടിയെന്നാണ് കോടതി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജസ്റ്റീസ് ശേഖർ കുമാറിനെതിരേ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് നൽകിയ പ്രതികൂല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജഡ്ജിയുടെ പെരുമാറ്റമടക്കം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ടോയെന്നു വിലയിരുത്താനും ആഭ്യന്തര അന്വേഷണത്തിനും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ ഇത്തരം നടപടിക്രമങ്ങൾക്കുള്ള ഭരണഘടനാപരമായ അധികാരം രാജ്യസഭാധ്യക്ഷനും പാർലമെന്റിനുമാണെന്നു വ്യക്തമാക്കുന്ന കത്ത് കഴിഞ്ഞ മാർച്ചിൽ സുപ്രീംകോടതിക്ക് രാജ്യസഭാ സെക്രട്ടേറിയറ്റിൽനിന്നു ലഭിച്ചതോടെ തുടർനടപടികൾ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സുപ്രീംകോടതി വൃത്തങ്ങൾ അറിയിക്കുന്നത്. സമാന നിലപാട് രാജ്യസഭാധ്യക്ഷൻ ജഗദീപ് ധൻകർ…
Read Moreസൂചികകളിൽ ബുള്ളിഷ് തരംഗം: ബാങ്ക്, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികളിൽ മുന്നേറ്റം
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ ആഗോള സൂചനകളുടെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ പണ നയ നടപടികളുടെയും കരുത്തിൽ തുടർച്ചയായ രണ്ടാം സെഷനിലും മുന്നേറ്റം നടത്തി. നിഫ്റ്റി 50 എല്ലാ പ്രതിരോധങ്ങളും തകർത്ത് 25,100 പോയിന്റ് കടന്നു. സെൻസെക്സ് 250 പോയിന്റ് ഉയർന്നു. ഇന്നലെ നിഫ്റ്റി 100.15(0.40%) മുന്നേറി 25,103.20ലും സെൻസെക്സ് 256.22 പോയിന്റ് (0.31%) ഉയർന്ന് 82,445.21ലും വ്യാപാരം പൂർത്തിയാക്കി. റിയാലിറ്റി സൂചിക ഒഴികെ എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. നിഫ്റ്റി ഐടി, ബാങ്കിംഗ് ഓഹരികൾ, മീഡിയ ഓഹരികൾ മുന്നേറ്റത്തിന് നേതൃത്വം നല്കിയപ്പോൾ വിശാല സൂചികകളും കുതിച്ചു. നിഫ്റ്റി സ്മോൾകാപ്, മിഡ്കാപ് സൂചികകൾ യഥാക്രമം 1.57%, 1.13% ഉയർന്നു. ബിഎസ്ഇ മിഡ്കാപ് 1.03 ശതമാനവും സ്മോൾകാപ് 1.19 ശതമാനവും മുന്നേറി. റിസർവ് ബാങ്ക് റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റും കരുതൽ…
Read More