റാഞ്ചി: ജാർഖണ്ഡിലെ ഗൊഡ്ഡ ജില്ലയിൽ 17കാരിയായ ആദിവാസി പെൺകുട്ടിയെ പത്തുപേർ ചേർന്ന് പീഡിപ്പിച്ചു. സംഭവത്തിൽ എട്ടു പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ടുപേർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. സുന്ദർ പഹാരി പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ചാണു സംഭവം. പെൺകുട്ടി ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണു ദാരുണസംഭവം. വീട്ടിൽനിന്നു പുറത്തിറങ്ങിയപ്പോൾ ഒരാൾ പിടികൂടി വായിൽ തുണി കെട്ടി ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി എന്നാണ് പോലീസിനു നൽകിയ മൊഴിയിൽ പെൺകുട്ടി പറയുന്നത്. പ്രാദേശിക പഞ്ചായത്ത് യോഗം ചേർന്നു വിഷയം ഒതുക്കി തീർക്കാൻ ശ്രമിച്ചെന്നു പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.
Read MoreCategory: Loud Speaker
സെമിനാർ അവതരിപ്പിക്കുന്നത് ഒഴിവാക്കാൻ മെഡിക്കൽ കോളജിൽ വ്യാജ ബോംബ് ഭീഷണി: വിദ്യാർഥിനി പിടിയിൽ
ബംഗളൂരു: കോളജിലേക്കു വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ മെഡിക്കൽ വിദ്യാർഥിനി പിടിയിൽ. മംഗളൂരു ഉള്ളാളിലെ മെഡിക്കൽ കോളജിലാണു സംഭവം. ഇതേ കോളജിലെ വിദ്യാർഥിനിയാണു പിടിയിലായത്. സെമിനാർ അവതരിപ്പിക്കുന്നത് ഒഴിവാക്കാനായാണു പെൺകുട്ടി വ്യാജസന്ദേശം അയച്ചത്. കഴിഞ്ഞ നാലിനാണു സംഭവം. രാവിലെ ഒമ്പതോടെ കോളജിലെ ഫോണിലേക്കാണു ഭീഷണി സന്ദേശം എത്തിയത്. പതിനൊന്നു മണിക്കുകളിൽ കോളജിൽ ബോംബ് പൊട്ടുമെന്നായിരുന്നു ഭീഷണി. മിനിറ്റുകളുടെ ഇടവേളയിൽ അഞ്ച് കോളുകൾ വന്നതോടെ അധികൃതർ വിവരം പോലീസിനെ അറിയിച്ചു. ഡോഗ് സ്കോഡ് ഉൾപ്പെടെയെത്തി തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പെൺകുട്ടി പിടിയിലായത്.
Read Moreരാജ്യത്തിനായി ചെയ്യാവുന്നത്ചെയ്തു; ഇന്ത്യയുടെ നിലപാടും നയവും ലോകത്തിന് മനസിലായെന്നു ശശി തരൂർ
ന്യൂഡൽഹി: രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും കൂടെനിന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യയെ സ്നേഹിക്കുന്നവര്‍ക്കും നന്ദിയുണ്ടെന്നും കോൺഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്റെ നയം തുറന്നുകാണിക്കുന്നതിനായും ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യമടക്കം വിശദീകരിക്കുന്നതിനായുമുള്ള വിദേശദൗത്യം പൂര്‍ത്തിയാക്കിയശേഷമാണ് ശശി തരൂരിന്റെ പ്രതികരണം. ഹിന്ദിയിലാണ് ശശി തരൂര്‍ എക്സിൽ കുറിപ്പിട്ടത്. ഇന്ത്യയുടെ നിലപാടും നയവും ലോകത്തിന് മനസിലായെന്നു തരൂർ കുറിച്ചു.
Read Moreനിലന്പൂർ ഉപതെരഞ്ഞെടുപ്പ് ; രാഷ്ട്രീയ വിവാദം കത്തിപ്പടരുന്നു; പന്നിക്കെണിയിൽ ആര് വീഴും?
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണവിഷയം അനുദിനം മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന നിലമ്പൂരില്‍ പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് അനന്തു എന്ന വിദ്യാർഥി മരിച്ച സംഭവത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം കത്തിപ്പടരുന്നു. സംഭവത്തിൽ ആരോപണ-പ്രത്യാരോപണങ്ങളുമായി മുന്നണി നേതാക്കൾ രംഗത്തുവന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിലെ മുഖ്യ അജണ്ടയായി നിലമ്പൂർ ഉൾപ്പെടുന്ന സംസ്ഥാനത്തെ മലയോര മേഖലയിലെ വന്യമൃഗശല്യം കടന്നുവന്നു. വിദ്യാർഥിയുടെ മരണം വലിയ ചർച്ചയായതോടെ അപകടത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി വനംമന്ത്രി എ.കെ. ശശീന്ദ്രന് രംഗത്തെത്തിയതാണ് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്.നിലമ്പൂരില്‍ സംഭവമറിയുന്നതിന് മുന്‍പുതന്നെ മലപ്പുറത്തു പ്രകടനം നടന്നുവെന്നും തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ യുഡിഎഫ് ഉണ്ടാക്കിയെടുത്ത സംഭവമായിക്കൂടെന്നില്ല ഇതെന്നുമാണ് മന്ത്രി പറഞ്ഞത്. ഇതോടെ മന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാക്കള്‍ രംഗത്തെത്തി. മന്ത്രിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് രംഗത്തുവന്നു. അറസ്റ്റിലായ പന്നിക്കെണി സ്ഥാപിച്ചയാള്‍ കോൺഗ്രസ് പ്രവർത്തകനാണെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയോട് രൂക്ഷമായാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ്…
Read Moreന്യൂഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: കൃത്യത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തിയിട്ടില്ല; കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് കുടുംബം
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ദയാല്‍പൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലുൾപ്പെടെ ഗുരുതരമായ പരിക്കുകള്‍ കണ്ടെത്തി. ശനിയാഴ്ച രാത്രിയിൽ ഒരു പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ എത്തി. ഉടൻതന്നെ സംഭവ സ്ഥലത്ത് എത്തിയ പോലീസ് അബോധാവസ്ഥയിൽ കിടന്ന പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷപെടുത്താൻ സാധിച്ചില്ല. കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും പിന്നാലെയാണ് മരണപ്പെട്ടതെന്നും പോലീസ് അറിയിച്ചു. എന്നാല്‍ കൃത്യത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം രംഗത്തെത്തി.
Read Moreരാത്രി മുഴുവൻ നമ്പർ ബിസി, ഫോണിന്റെ പാസ്വേഡ് മാറ്റി; സംശയത്തെ തുടർന്ന് കാമുകിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു; കാമുകൻ അറസ്റ്റിൽ
ന്യൂഡൽഹി: യുവതിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി കനാലിൽ ഉപേക്ഷിച്ച സംഭവത്തിൽ കാമുകൻ പിടിയിൽ. ഡൽഹിയിലെ സ്വകാര്യ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന സതേന്ദ്ര യാദവെന്നയാളാണ് അറസ്റ്റിലായത്. 27 കാരിയായ നിലേഷിനെയാണ് പ്രതി കഴുത്ത് ഞെരിച്ച് കൊന്ന് സ്യൂട്ട്കേസിലാക്കിയത്. പ്രതിയും യുവതിയും തമ്മിൽ മൂന്ന് വർഷമായി അടുപ്പത്തിൽ ആയിരുന്നു. യുവതിയെ രാത്രി വിളിക്കുന്ന സമയം മിക്കപ്പോഴും ഫോൺ ബിസി ആയിരിക്കും. യുവതിക്ക് തന്നെ കൂടാതെ മറ്റൊരു കാമുകൻ ഉണ്ടെന്ന് പ്രതി സംശയിച്ചു. ഫോണിന്റെ പാസ്വേഡ് മാറ്റിയതും കൂടുതൽ സംശയത്തിന് കാരണമായി. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ കലഹം പതിവായി. പ്രണയ ബന്ധം തുടങ്ങിയ സമയത്ത് സതേന്ദ്രയ്ക്ക് കാർ വാങ്ങുന്നതിനായി നിലേഷ് 5.25 ലക്ഷം രൂപ കടം നൽകിയിരുന്നു. എന്നാൽ വഴക്ക് കൂടുതലായതോടെ യുവതി തനിക്ക് നൽകാനുള്ള പണം തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ ക്ഷുഭിതനായ സതേന്ദ്ര ഷാൾ…
Read Moreഅനധികൃതമായി കെട്ടിയ ജന്മദിന ബാനർ അഴിച്ചു മാറ്റി: മുനിസിപ്പാലിറ്റി ജീവനക്കാർക്ക് ക്രൂര മർദനം; 7 പേരെ അറസ്റ്റ് ചെയ്ത് കർണാടക പോലീസ്
ബംഗളൂരു: അനധികൃതമായി കെട്ടിയ ബാനർ നീക്കം ചെയ്തതിന് മുനിസിപ്പാലിറ്റി ജീവനക്കാർക്ക് ക്രൂര മർദനം. ഹാവേരി സിറ്റി മുനിസിപ്പൽ കൗൺസിലിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് മർദനമേറ്റത്. സംഭവത്തിൽ ഏഴ് പേരെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി സ്ഥാപിച്ച ജന്മദിനാശംസകളെഴുതിയ ബാനർ മാറ്റിയതാണ് സംഘർഷത്തിന് കാരണം. ശാന്തു എന്ന വ്യക്തിയുടെ ബാനറാണ് മുനിസിപ്പൽ കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഹാവേരി സിറ്റി മുനിസിപ്പൽ കൗൺസിലിൽ ജോലി ചെയ്തിരുന്ന രംഗപ്പ സി ഹെർക്കൽ നീക്കം ചെയ്തത്. ഇതേത്തുടർന്ന് മാരകായുധങ്ങളുമായി ആറംഗ സംഘം മുനിസിപ്പൽ ഓഫീസിൽ കയറി ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. സ്കൂട്ടർ ഹാൻഡിൽ കൊണ്ട് പീരപ്പ ഷിരബദഗി, കാന്തേഷ് എന്നീ രണ്ട് കരാർ തൊഴിലാളികളെ മർദിച്ചു. ജീവനക്കാരെ അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. നിലവിൽ മർദനമേറ്റ പീരപ്പ ഷിരബദഗിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Moreചിപ്സ് കഴിക്കാമെന്ന് കരുതി പൊട്ടിക്കല്ലേ, ഉള്ളിൽ മൂന്ന് കോടിയുടെ കഞ്ചാവാണ്; മലയാളി യുവതി കോയമ്പത്തൂരിൽ പിടിയിൽ
ചെന്നൈ: ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി കോയമ്പത്തൂരിൽ പിടിയിൽ. നവമി രതീഷ് ആണ് പിടിയിലായത്. ആറ് ചിപ്സ് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിൽ മൂന്ന് കോടി രൂപ മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നതിനിടയിലാണ് യുവതി പിടിയിലായത്. കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ ശനിയാഴ്ചയാണ് യുവതിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. പരിശോധനയിൽ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തു. ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ – കോയമ്പത്തൂർ സ്കൂട്ട് എയർലൈൻസിലാണ് നവമി എത്തിയത്. മുൻകൂട്ടി ലഭിച്ച വിവരമനുസരിച്ചാണ് എയർ ഇന്റലിജൻസ്, കസ്റ്റംസ് ഉദ്യോഗസ്ഥർ യുവതിയുടെ ബാഗ് പരിശോധിച്ചത്.
Read Moreകളക്ടർ ഡ്യൂട്ടിക്ക് പോയ സമയം വസതിയിൽ പോലീസുകാരുടെ വെള്ളമടിപാർട്ടി; ബോധമില്ലാതെ പാട്ടും ഡാൻസും ചെയ്ത് ആഘോഷം; വീഡിയോ വൈറലായതോടെ ഉടനടി നടപടി
ഒഡീഷ: ജില്ലാ കളക്ടറുടെ ഒദ്യോഗിക വസതിയിൽ അനുമതിയില്ലാതെ പാർട്ടി നടത്തുകയും ഡ്യൂട്ടിക്കിടെ മദ്യപിക്കുകയും ചെയ്ത അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ. ഒഡീഷയിലെ ബാലസോറിലാണ് സംഭവം. യൂണിഫോമിൽ മദ്യപിച്ച് ബോധമില്ലാതെ നൃത്തം ചെയ്യുന്ന പോലീസുകാരുടെ വീഡിയോ വൈറലായതോടെയാണ് നടപടി. ജൂൺ ഒന്നിന് രാത്രി ജില്ലാ കളക്ടർ സൂര്യവംശി മയൂർ വികാസ് ഔദ്യോഗിക ഡ്യൂട്ടിക്ക് പോയ സമയത്താണ് സംഭവം. ഹവിൽദാർ ഹേമന്ത ബാരിക്, കോൺസ്റ്റബിൾമാരായ സിദ്ധേശ്വർ ഗോച്ചായത്, ദേബ മാജി, സുധാംഷു ജെന, രാമചന്ദ്ര തപസ്വി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സുരക്ഷ ഉറപ്പാക്കുന്നതിന് പകരം ഉദ്യോഗസ്ഥർ ഗാർഡ് റൂമിൽ മദ്യപിക്കുകയും പാട്ടും ഡാൻസുമായി ഗംഭീര പാർട്ടി നടത്തുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ ഗാർഡ് റൂമിന് സമീപത്ത് നിന്ന് ഒഴിഞ്ഞ ബിയർ കാനുകളും മദ്യക്കുപ്പികളും കണ്ടെത്തിയെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
Read Moreമുല്ലപ്പൂവും പട്ട് സാരിയും ചുറ്റി സുമംഗലിയാകാൻ കതിർ മണ്ഡപത്തിലേക്ക് വധു: സ്വീകരിക്കാൻ താലപ്പൊലിക്ക് പകരം പോലീസുകാർ; 10 പേരെ വിവാഹം ചെയ്ത് മുങ്ങി, പതിനൊന്നാം വിവാഹത്തിനു മുൻപ് യുവതി പിടിയിൽ
തിരുവനന്തപുരം: വിവാഹ തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. വിവിധ ജില്ലകളിലായി നിരവധി ആളുകളാണ് യുവതിയുടെ തട്ടിപ്പിനിരയായത്. ഓൺലൈനിൽ വിവാഹ വാഗ്ദാനം നൽകിയാണ് യുവതി തട്ടിപ്പ് നടത്തിയത്. പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിനു തൊട്ടു മുൻപാണ് പിടിവീണത്. യുവതിയിൽ സംശയം തോന്നിയ പഞ്ചായത്ത് അംഗമായ വരനും കുടുംബവും ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മുൻ വിവാഹങ്ങളുടെ രേഖകളും കല്യാണക്കത്തും അടക്കമുള്ളവ കണ്ടെത്തിയത്. ഉടൻതന്നെ വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തപ്പോഴാണ് ഞെട്ടിക്കുന്ന കാര്യങ്ങൾ പുറത്ത് വന്നത്.
Read More