ബംഗളൂരു: ഭാര്യയുടെ അറുത്തെടുത്ത തലയുമായി സ്കൂട്ടറിൽ യുവാവിന്റെ യാത്ര. ബംഗളൂരു അനേക്കലിനടുത്ത് ചന്ദാപൂരിലാണ് സംഭവം. ഹെബ്ബഗൊഡി സ്വദേശി മാനസ(26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭര്‍ത്താവ് ശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തു. പതിവ് പട്രോളിംഗിനിടെയാണ് പ്രതി പോലീസിന്റെ പിടിയിലായത്. വസ്ത്രത്തില്‍ ചോരക്കറയുമായി രാത്രി പതിനൊന്നരയോടെ പോലീസിന് മുന്നിലെത്തിയ പ്രതിയെ ചോദ്യം ചെയ്യുന്നനിടെ സ്കൂട്ടറിന്റെ ഫുട്ബോഡില് സ്ത്രീയുടെ അറുത്തുമാറ്റിയ തല കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ വിവാഹേതര ബന്ധം സംബന്ധിച്ച സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് വന്നിരുന്ന ശങ്കറും മാനസയും ഹീലാലിഗെയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. അടുത്തിടെ ഭാര്യയോട് ശങ്കര്‍ വീട് വിട്ട് പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കുറച്ച് ദിവസം പേയിംഗ് ഗസ്റ്റായി യുവതി മാറി താമസിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴായിരുന്നു കൊലപാതകം. ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതോടെ…
Read MoreCategory: Loud Speaker
മകളുടെ സ്ഥാപനത്തിലെ ജീവനക്കാരിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി: കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ കേസ്
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും മകൾ ദിയയ്ക്കുമെതിരേ തട്ടിക്കൊണ്ടുപോകലിന് കേസെടുത്ത് പോലീസ്. കവടിയാറുള്ള ദിയയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്. കൃഷ്ണകുമാറിന്റെ സുഹൃത്ത് സന്തോഷിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. പൈസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ച് തീർക്കുന്നതിന് വേണ്ടി ആരോപണവിധേയരായ വനിതാ ജീവനക്കാരെ വിളിച്ച് വരുത്തുകയും അതിന് ശേഷം മറ്റൊരിടത്തേക്ക് ഇവരെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്നുമെന്ന പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തിട്ടുണ്ട്. ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാട്ടി കൃഷ്ണകുമാർ മുമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പോലീസ് ജീവനക്കാർക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും മകൾക്കുമെതിരെ ജീവനക്കാർ പരാതി നൽകിയത്. അതേസമയം തങ്ങൾക്കെതിരെയുള്ള പരാതി വ്യാജമെന്നാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. 69 ലക്ഷം രൂപ ജീവനക്കാർ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ പറഞ്ഞു. തെറ്റ് സമ്മതിച്ച ജീവനക്കാർ എട്ട് ലക്ഷം രൂപ…
Read Moreകൊച്ചി പുറംകടലിലെ കപ്പല്‍ അപകടം: ദക്ഷിണാഫ്രിക്കൻ മുങ്ങല്‍ വിദഗ്ധരുടെ പരിശോധന ഇന്നുമുതല്‍
കൊച്ചി: കൊച്ചിയുടെ പുറംകടലില്‍ മുങ്ങിയ എംഎസ്സി എല്‍സ-3 എന്ന ചരക്കുകപ്പലിനുള്ളില്‍ പരിശോധന നടപടികള്‍ ഇന്ന് മുതല്‍ ആരംഭിക്കും. ഡയരക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗും കപ്പല്‍ കമ്പനിയായ എംഎസ്സിയും ചേര്‍ന്നാണ് ദൗത്യം നടത്തുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരുടെ സംഘം ആദ്യം കപ്പല്‍ മുങ്ങിയ സ്ഥലത്ത് കടലിന്റെ അടിത്തട്ടില്‍ പരിശോധന നടത്തി മാപ്പിംഗ് പൂര്‍ത്തിയാക്കും. തുടര്‍ന്ന് കണ്ടെയ്നറുകള്‍ പുറത്ത് എടുക്കാനുള്ള നടപടികളിലേക്ക് കടക്കും. ഇതിനും കപ്പലിലെ എണ്ണ നീക്കം ചെയ്യുന്നതിനുമായി കപ്പല്‍ കമ്പനി മറ്റൊരു സ്ഥാപനത്തെ നിയമിച്ചിട്ടുണ്ട്. കപ്പല്‍ മുങ്ങിയ മേഖല പൂര്‍ണമായും കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണത്തിലാണ്.
Read More‘പെന്ഷന്’ ആളിക്കത്തിക്കാന്‍ സിപിഎം; ‘മലപ്പുറ’ത്തില്‍ പിടിച്ച് കോണ്‍ഗ്രസ്; പെരുന്നാളിനു ശേഷം പ്രചരണത്തിലേക്കിറങ്ങാൻ അൻവർ
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പെന്ഷന് വിഷയം ആളിക്കത്തിക്കാന്‍ സിപിഎം. പെൻഷൻ കൈക്കൂലിയാണെന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പരാമർശം മണ്ഡലത്തിൽ കൂടുതൽ സജീവ ചർച്ചയാക്കുന്നതിന്റെ ഭാഗമായി സിപിഎം ഇന്ന് പെൻഷൻ ഗുണഭോക്താക്കളുടെ കൺവൻഷൻ സംഘടിപ്പിക്കും. വൈകിട്ടാണ് പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പങ്കെടുക്കുന്ന പരിപാടി. മണ്ഡലത്തിലെ നാൽപ്പതിനായിരത്തിലേറെ പെൻഷൻ ഗുണഭോക്താക്കളുടെയും കുടുംബങ്ങളുടെയും വോട്ട് ലക്ഷ്യമിട്ടാണ് സിപിഎം നീക്കം. ഞായറാഴ്ച മുതൽ എൽഡിഎഫ് കുടുംബയോഗങ്ങൾ ആരംഭിക്കും. പരമാവധി മന്ത്രിമാരെയും എംഎൽഎമാരെയും പങ്കെടുപ്പിച്ചുള്ള കൺവൻഷനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ആളിക്കത്തിക്കുകയാണ് മണ്ഡലത്തിൽ യുഡിഎഫ്. എല്ലാ തെരഞ്ഞെടുപ്പ് വേദികളിലും വിഷയം ഉന്നയിക്കാനാണ് നേതാക്കൾക്കുള്ള നിർദ്ദേശം. പെരുന്നാൾ തലേന്ന് ആയതിനാൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് ഇന്നു പൊതുപര്യടനമില്ല. എന്നാൽ പ്രധാന വ്യക്തികളെ നേരിൽ കാണും. ബിജെപി സ്ഥാനാർഥി മോഹൻ ജോർജ് ഇന്ന് ചുങ്കത്തറ പഞ്ചായത്തിലെ പൗരപ്രമുഖരെ…
Read Moreമൂന്നുവയസുകാരിയെ തട്ടിയെടുത്ത് പീഡിപ്പിച്ച പ്രതിയെ പോലീസ് വെടിവച്ചുകൊന്നു; കുട്ടിയുടെ ആരോഗ്യനില ഗുരുതരം
ലക്നോ: ഉത്തർപ്രദേശിൽ മെട്രോ സ്റ്റേഷനിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്നുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 24കാരനായ ദീപക് വർമയെയാണ് പോലീസ് വെടിവച്ചുകൊന്നത്. ക്രൂരമായി പീഡിപ്പിക്കപ്പെട്ട കുട്ടി ലോക്ബന്ധു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആലംബാഗ് മെട്രോ സ്റ്റേഷനിൽനിന്നാണു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിനു പിന്നാലെ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള പ്രത്യേക അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഇന്നലെ പുലർച്ചെ മൂന്നരയോടെ കുട്ടിയെ സ്കൂട്ടറിൽ കടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. ദേവിഖേഡ കന്റോൺമെന്റ് ഭാഗത്തുവച്ചു പിടികൂടുന്നതിനിടെ പ്രതി പോലീസിനുനേരേ വെടിവയ്ക്കുകയായിരുന്നു. തുടർന്നുനടന്ന ഏറ്റുമുട്ടിലിലാണ് ഇയാൾ കൊല്ലപ്പെടുന്നത്.
Read Moreപോക്സോ കേസുകളിലെ വീഴ്ച; പത്തനംതിട്ടയിലെ കൂടുതല്‍ ഉദ്യോഗസ്ഥര്ക്കെതിരേ നടപടിക്കു സാധ്യത
പത്തനംതിട്ട: പോക്സോ കേസുകളില്‍ നടപടികള്‍ വൈകിപ്പിച്ച സംഭവത്തില്‍ ജില്ലയിലെ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിക്കു സാധ്യത. പതിനേഴുകാരിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന് കുറ്റാരോപിതനായ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയതിനു പിന്നാലെ ആഭ്യന്തരവകുപ്പ് നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ജില്ലയിലെ ചില പോക്സോ കേസുകളില്‍ ഗുരുതരമായ കൃത്യവിലോപം പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാതായി വിലയിരുത്തലുണ്ടായിരിക്കുന്നത്. അഭിഭാഷകനെതിരേയുള്ള കേസില്‍ ഇതേവരെ അറസ്റ്റ് നടക്കാതിരുന്നതും ജാമ്യം തേടി ഇദ്ദേഹം സുപ്രിംകോടതി വരെ എത്തിയ സാഹചര്യവും ഗൗരവമുള്ളതാണെന്നാണ് വിലയിരുത്തല്‍. സുപ്രീം കോടതിയില്‍ നിലവിലുള്ള കേസില്‍ ആഭ്യന്തര സെക്രട്ടറിയാണ് വിശദീകരണം നല്‍കേണ്ടിവരുന്നത്. ഇതിനിടെ ജില്ലാ പോലീസ് മേധാവി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ച ചൂണ്ടിക്കാട്ടി ശിശുസംരക്ഷണ സമിതിയും മുഖ്യമന്ത്രിക്കു പരാതി നല്കി. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ വിശദീകരണം തേടി ജില്ലാ കളക്ടറോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംസ്ഥാന ഡിജിപി ആഭ്യന്തരവകുപ്പിനു നല്കിയ റിപ്പോര്‍ട്ടില്‍ സിഡബ്ല്യൂസിക്കെതിരേ പരാമര്‍ശമുണ്ടായി. ഇക്കാര്യത്തില്‍ ജില്ലാ…
Read Moreഭാരതാംബ ചിത്രം; സര്‍ക്കാരും ഗവര്‍ണറും തമ്മിൽ വാക്പോര് തുടരുന്നു; ഗവര്‍ണര്‍ക്ക് ശാഠ്യമാണെന്ന് കൃഷി മന്ത്രി പി. പ്രസാദ്
തിരുവനന്തപുരം: ഭാരതാംബ ചിത്രത്തെ ചൊല്ലി സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നതയും വാക് പോരും തുടരുന്നു. ഗവര്‍ണര്‍ക്ക് ശാഠ്യമാണെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. ഗവര്‍ണര്‍ ഭരണഘടനാമൂല്യം സംരക്ഷിക്കണമെന്നും ശാഠ്യം ഒഴിവാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഔദ്യോഗികമായി അംഗീകരിച്ച ഭാരതാംബയുടെ ചിത്രമാണ് ഉപയോഗിക്കേണ്ടിയിരുന്നത്. ഒരു സംഘടന വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ചിത്രം അംഗീകരിക്കാന്‍ കഴിയില്ല. ഇത് സര്‍ക്കാര്‍ പരിപാടിയില്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. മതപരമായ ചിഹ്നങ്ങള്‍ പാടില്ലെന്നാണ് ഭരണഘടനയില്‍ പറയുന്നത്. ഗവര്‍ണര്‍ രാഷ്ട്രീയ പങ്കാളിയാകാന്‍ പാടില്ല. ഭരണഘടന സ്ഥാപനങ്ങളില്‍ ഇത്തരം പ്രവണതകള്‍ അംഗീകരിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയമെന്നും കൃഷിമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ നടപടിയില്‍ മുഖ്യമന്ത്രിക്കും അമര്‍ഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഗവര്‍ണര്‍ തനിക്ക് പറ്റിയ തെറ്റ് തിരുത്തി മുന്നോട്ട് പോകുന്നതിന് പകരം കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. ഗവര്‍ണറുടെ…
Read Moreസ്കൂള്‍ പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി; നടപടിയെടുക്കേണ്ടത് സ്കൂള്‍ മാനേജ്മെന്റാണെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: സ്കൂള്‍ പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി പങ്കെടുത്ത സംഭവത്തിൽ ഉത്തരവാദികളായ സ്കൂള്‍ ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കേണ്ടത് സ്കൂള്‍ മാനേജ്മെന്റാണെന്നും അവര്‍ അതിന് തയാറായില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇനി മേലില്‍ ഒരു സ്കൂളിലും ഇത്തരം സംഭവം ഉണ്ടാകാന്‍ പാടില്ല. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഫോര്‍ട്ട് ഹൈസ്കുളിലെ പ്രവേശനോത്സവ ചടങ്ങിലാണ് പോക്സോ കേസ് പ്രതിയായ വ്ളോഗര്‍ മുകേഷ് എം. നായര്‍ മുഖ്യാതിഥിയായി പങ്കെടുത്തത്. സംഭവം വിവാദമായതോടെയാണ് വിദ്യാഭ്യാസമന്ത്രി സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് റീല്‍സ് ചിത്രീകരണത്തിനിടെ മുകേഷ് നായര്‍ ലൈംഗിക അതിക്രമം കാട്ടിയെന്ന പരാതിയില്‍ കോവളം പോലീസാണ് ഇയാള്‍ക്കെതിരേ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
Read Moreപ്ലാസ്റ്റിക് നിരോധനം സർക്കാർ അട്ടിമറിച്ചു; ഗ്രീൻ പ്രോട്ടോക്കോൾ സർക്കാർ സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും ഇനിയും നടപ്പാക്കിയിട്ടില്ലെന്ന് ചെറിയാൻ ഫിലിപ്പ്
തുരുവനന്തപുരം: അഞ്ചു വർഷം മുൻപ് കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തീരുമാനിച്ച പ്ലാസ്റ്റിക് നിരോധനം ഇച്ഛാശക്തിയില്ലാത്ത കേരള സർക്കാർ തന്നെ അട്ടിമറിച്ചതായി ചെറിയാൻ ഫിലിപ്പ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങൾ നിർമിക്കുകയോ, വിൽക്കുകയോ, സൂക്ഷിക്കുകയോ, കൊണ്ടുപോവുകയോ ചെയ്യുന്നവർക്കെതിരേ കേസെടുക്കാനും ശിക്ഷിക്കാനും നിയമമുണ്ടെങ്കിലും സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. പ്ലാസ്റ്റിക് സാധനങ്ങൾ നിർമിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും വ്യവസ്ഥയുണ്ട്. പ്ലാസ്റ്റിക് മാലിന്യത്തിനെതിരായ പോരാട്ടം ഐക്യരാഷ്ട്രസഭ ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ മുഖ്യ പ്രതിപാദ്യവിഷയമാക്കിയിട്ടും കേരള സർക്കാർ മൗനം ഭജിക്കുകയാണ്. കേരള സർക്കാർ 2019-ൽ പ്രഖ്യാപിച്ച ഗ്രീൻ പ്രോട്ടോക്കോൾ സർക്കാർ സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും ഇനിയും നടപ്പാക്കിയിട്ടില്ല. പ്ലാസ്റ്റിക് കാരിബാഗുകൾ എല്ലാ വില്പനശാലകളിലും ഇപ്പോഴും സുലഭമാണ്. പ്ലാസ്റ്റിക് വസ്തുക്കൾ കത്തിക്കുന്നതു മൂലമുണ്ടാകുന്ന വിഷപ്പുകയാൽ ശ്വാസകോശ രോഗങ്ങൾ പെരുകുന്നു. പ്ലാസ്റ്റിക് കൂടുകളിൽ വിവിധ തരം മാലിന്യങ്ങൾ തോടുകളിലേക്കും നദികളിലേക്കും വലിച്ചെറിയുന്നതിനാൽ…
Read Moreഇ-ആധാർ പരിശോധന നിർബന്ധമാക്കും; തത്ക്കാൽ ടിക്കറ്റിൽ വ്യാപക തട്ടിപ്പ്: 2.5 വ്യാജ ഐഡികൾ നിർജീവമാക്കി
കൊല്ലം: റെയിൽവേയുടെ തത്ക്കാൽ ടിക്കറ്റ് ബുക്കിംഗിൽ രാജ്യവ്യാപകമായി വൻ തട്ടിപ്പ് നടക്കുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 2.5 കോടി വ്യാജ ഉപഭോക്തൃ ഐഡികൾ നിർജീവമാക്കി ഐആർസിറ്റിസി.2025 ജനുവരി മുതൽ മേയ് വരെ നടന്ന തത്ക്കാൽ ടിക്കറ്റ് ബുക്കിംഗ് സംബന്ധിച്ച പരിശോധനയിലാണ് വ്യാപക ക്രമക്കേട് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ ശ്രദ്ധയിൽപ്പെട്ടത്. രാജ്യവ്യാപകമായി ബുക്കിംഗ് വിൻഡോ തുറക്കുമ്പോൾ തത്ക്കാൽ ടിക്കറ്റുകൾ നിമിഷങ്ങൾക്കകം തീർന്നുപോകുന്നത് സംബന്ധിച്ചാണ് ഐആർസിറ്റിസി അന്വേഷണം നടത്തിയത്.ഏജന്റുമാർ വ്യാജ ഐഡികൾ ഉപയോഗിച്ച് ബുക്കിംഗ് സംവിധാനത്തിൽ വലിയ തോതിൽ ദുരൂപയോഗം ചെയ്യുന്നത് അന്വേഷണത്തിൽ ബോധ്യമായി. ഒരു ദിവസത്തെ പരിശോധനയിൽ ബുക്കിംഗ് വിൻഡോ തുറന്ന് അഞ്ച് മിനിറ്റിനുള്ളിൽ ഏകദേശം 2.9 ലക്ഷം പാസഞ്ചർ നെയിം റിക്കാർഡുകൾ ( പിഎൻആർ ) കണ്ടെത്തി. ഇവയെല്ലാം ഡിസ്പോസബിൾ ഇ-മെയിൽ വിലാസങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ അക്കൗണ്ടുകളിലേക്കാണ് ബുക്ക് ചെയ്യപ്പെട്ടതൊന്നും അധികൃതർ സ്ഥിരീകരിച്ചു.…
Read More