വാഷിംഗ്ടൺ: “ഓപ്പറേഷന് സിന്ദൂര്‍’ എന്ന പേര് ഇന്ത്യ സമര്‍ഥമായി നല്‍കിയതാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂര്‍ എംപി. “സിന്ദൂരം ഇന്ത്യയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. വിവാഹിതരായ സ്ത്രീകളുടെ നെറ്റിയുടെ മധ്യഭാഗത്തായാണ് ഇതു തൊടുന്നത്. ഹിന്ദുവിഭാഗത്തില്നിന്നല്ലാത്ത സ്ത്രീകളും സിന്ദൂരം ഉപയോഗിക്കാറുണ്ട്. കല്യാണത്തിന് ആരംഭിക്കുന്ന സിന്ദൂരമിടല്‍ കല്ല്യാണം കഴിഞ്ഞ ദിവസം മുതല്‍ സ്ത്രീകള്‍ തുടരുന്നു.’-ശശി തരൂർ പറഞ്ഞു. കാഷ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാനെതിരേ ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ യുഎസിലെ നാഷണല്‍ പ്രസ് ക്ലബില്‍ നടന്ന പരിപാടിയിലാണു തരൂർ ഇക്കാര്യം പറഞ്ഞത്. ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ തലവനാണു തരൂര്‍. പഹല്‍ഗാമില്‍ തീവ്രവാദികള്‍ ചെയ്തത് ഭാര്യമാരുടെയും കുട്ടികളുടെയും മുന്നിൽ പുരുഷന്മാരെ വെടിവച്ചുകൊല്ലുകയും സ്ത്രീകളെ വെറുതെവിടുകയുമായിരുന്നു. എന്നെയും കൊല്ലൂ എന്ന് ഒരു സ്ത്രീ നിലവിളിച്ചപ്പോൾ, ഇല്ല, നീ തിരിച്ചു പോയി ഞങ്ങൾ എന്താണ് ചെയ്തതെന്ന് മോദിയോടു പറയൂ എന്നായിരുന്നു തീവ്രവാദികളുടെ ഉത്തരമെന്നും ശശി…
Read MoreCategory: Loud Speaker
അച്ചടക്ക, തുടര്‍ നടപടികളെടുക്കാത്ത പോക്സോ കേസ്: നടപടിക്കൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്
കൊച്ചി: പോക്സോ കേസില്‍ കുറ്റാരോപിതരായ എയ്ഡഡ് സ്കൂള്‍ ജീവനക്കാര്‍ക്കെതിരേ ഒരു വര്ഷത്തിനുമേല് പഴക്കമുള്ള അച്ചടക്കനടപടിയും തുടര്നടപടിയുമെടുക്കാത്ത പോക്സോ കേസുകളില്‍ നടപടിക്കൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇത്തരം കേസുകളില്‍ സര്‍ക്കാരില്‍നിന്നോ പൊതു വിദ്യാഭ്യാസ ഡയറക്ടറില്നിന്നോ ബന്ധപ്പെട്ട അധികാരികളില്‍നിന്നോ നിര്‍ദേശം ലഭിച്ചിട്ടും മാനേജര്‍ ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഒരു വര്‍ഷം പഴക്കമുള്ള കേസുകളില്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ എഇഒ, ഡിഇഒ, ഡിഡി, ആര്‍ഡിഡി എന്നിവരെ ചുമതലപ്പെടുത്തിയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്. പോക്സോ കേസുകളില്‍ ഉള്‍പ്പെട്ട എയ്ഡഡ് സ്കൂളിലെ ജീവനക്കാരുടെ അച്ചടക്കാധികാരി മാനേജര്‍ ആയതിനാല്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ വ്യക്തത വേണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരെത്ത് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിക്കുകയുണ്ടായി. കേരള എജ്യുക്കേഷണല്‍ റൂള്‍ വകുപ്പ് 12 എ പ്രകാരം നടപടി സ്വീകരിക്കാനുള്ള നിര്‍ദേശം മാനേജര്‍ക്ക് നല്‍കിയിട്ടും അച്ചടക്ക നടപടി ആരംഭിക്കാതിരിക്കുകയോ രണ്ടു മാസത്തിനകം അച്ചടക്ക നടപടികള്‍ പൂര്‍ത്തീകരിക്കാതിരിക്കുകയോ,…
Read Moreമിൽമ പാൽ പാക്കറ്റിൽ 100 ഗ്രാം അളവ് കൂടുതൽ; വില വ്യത്യാസം ഇല്ല
എറണാകുളം: ആലുവയിലെ മിൽമ ബൂത്തുകളിൽ ചൊവ്വാഴ്ച വിതരണം ചെയ്ത മിൽമ പാൽ പാക്കറ്റുകളിൽ തൂക്ക കൂടുതൽ കണ്ടെത്തി. 500 ഗ്രാം തൂക്കമുണ്ടാകേണ്ട പാക്കറ്റ് പാലിൽ 600 മുതൽ 620 ഗ്രാം വരെയാണ് തൂക്കം അധികം ലഭിച്ചിരിക്കുന്നത്. വില വ്യത്യാസം ഇല്ല. തിങ്കളാഴ്ച വൈകുന്നേരം ആറിന് ശേഷം തയാറാക്കിയ പാക്കറ്റുകളിലാണ് തൂക്കം കൂടുതൽ വന്നിരിക്കുന്നത്. ജൂൺ അഞ്ചിന് മുമ്പ് ഉപയോഗിക്കണമെന്ന് പ്രിന്റ് ചെയ്തിട്ടുള്ള ഓറഞ്ച് പാക്കറ്റുകളിലാണ് അളവ് കൂടുതൽ ലഭിച്ചത്. മെഷീൻ പാക്കിംഗിൽ അളവ് തെറ്റിയതായാണ് ജീവനക്കാർ നൽകുന്ന വിവരം. അതേ സമയം മിൽമ മാനേജ്മെന്റ് വിശദീകരണം നൽകിയിട്ടില്ല. സാധാരണ അര ലിറ്റർ പാക്കറ്റിൽ 523 ഗ്രാം വരെ അനുവദനീയമാണ്. എന്നാൽ അഞ്ചിലൊന്ന് അളവ് വർധിച്ചത് അസ്വാഭാവികമാണ്.
Read Moreനടിക്കെതിരായ ലൈംഗികാധിക്ഷേപ കേസ്: ബോബി ചെമ്മണ്ണൂരിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: നടി നല്കിയ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെ നിരന്തരം ബോബി ചെമ്മണ്ണൂര്‍ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. സമൂഹമാധ്യമങ്ങളിലൂടെ പലര്‍ക്കുക്കെതിരെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. അഭിമുഖങ്ങളുടെ വീഡിയോ ക്ലിപ്പുകളും നടിയുടെ രഹസ്യമൊഴിയും സാക്ഷി മൊഴികളും കേസില്‍ നിര്‍ണായകമായി. രണ്ടു വകുപ്പുകളാണ് ബോബി ചെമ്മണ്ണൂരിനെതിരേ ചുമത്തിയിരിക്കുന്നത്. ലൈംഗിക അധിക്ഷേപത്തിന് പുറമേ പിന്തുടര്ന്ന് ശല്യം ചെയ്തതിന്റെ വകുപ്പും കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് തന്നെ ഒരാള്‍ അപമാനിച്ചുവെന്ന രീതിയില്‍ നടി പരാതി ഉന്നയിച്ചത്. തുടര്‍ന്ന് വ്യക്തിയുടെ പേര് വെളിപ്പെടുത്തി. നടിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസടുത്ത് അന്വേഷണം നടത്തിയത്. കേസില്‍ ബോബി ചെമ്മണ്ണൂര്‍…
Read Moreആദായനികുതി മുൻ ഉദ്യോഗസ്ഥന്റെ സ്വത്തുക്കൾ കണ്ടുകെട്ടും
ലക്നോ: ഉത്തർപ്രദശിൽ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആദായനികുതി മുൻ അഡീഷണൽ കമ്മീഷണറുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സിബിഐ കോടതി ഉത്തരവ്. ഡൽഹി, മൊറാദാബാദ്, ലക്നോ തുടങ്ങിയ സ്ഥലങ്ങളിലെ ആദായനികുതി ഓഫീസുകളിൽ ഡെപ്യൂട്ടി കമ്മീഷണർ, ജോയിന്റ് കമ്മീഷണർ, അഡീഷണൽ കമ്മീഷണർ എന്നിങ്ങനെ വിവിധ പദവികളിൽ സേവനമനുഷ്ഠിക്കുന്നതിനിടെ, 2018 ജനുവരി ഒന്നിനും 2018 ജൂൺ 30നും ഇടയിൽ 7.52 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ച് സിബിഐ 2022 സെപ്റ്റംബർ 22ന് ആണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയും കുടുംബാംഗങ്ങളും കോടിക്കണക്കിനു വിലമതിക്കുന്ന 14 സ്ഥാവര സ്വത്തുക്കൾ സമ്പാദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഗാസിയാബാദ്, ലക്നോ, ഹർദോയ്, ബരാബങ്കി, ഗോവ എന്നിവിടങ്ങളിലാണ് സ്വത്തുക്കൾ ഉള്ളത്. അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് സിബിഐ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മറ്റൊരു കേസിൽ, 45 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് അറസ്റ്റിലായ ഡൽഹിയിലെ മുതിർന്ന ഐആർഎസ് ഉദ്യോഗസ്ഥന്റെ വസതിയിൽ നടത്തിയ…
Read Moreനിലന്പൂർ ഉപതെരഞ്ഞെടുപ്പ്; കൂട്ടിയും കിഴിച്ചും മുന്നണികള്‍; അന്‍വറിന് എത്ര വോട്ട്?
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പു പ്രചാരണം കൊഴു ക്കുന്പോൾ കൂട്ടിയും കിഴിച്ചും മുന്നണികള്‍. തങ്ങളുടെ സ്ഥാനാര്‍ഥിക്കു കിട്ടുന്ന വോട്ടുകളേക്കാള്‍ പി.വി. അന്‍വര്‍ മണ്ഡലത്തില്‍ എന്ത് സ്വാധീനം ചെലുത്തുമെന്നാണ് എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ ഉറ്റുനോക്കുന്നത്. ഏറിയാൽ 23,000 വോട്ടുമാത്രമേ അന്‍വറിന് ലഭിക്കുകയുള്ളുവെന്നാണ് മുന്നണികളുടെ വിലയിരുത്തൽ. എന്നാല്‍ 75,000 ത്തിലധികം ഉറപ്പിച്ച വോട്ടുകള്‍ തനിക്ക് മണ്ഡലത്തിലുണ്ടെന്നാണ് അന്‍വര്‍ പറയുന്നത്. എന്നാല്‍ ഇതുവെറും അവകാശവാദമാണെന്നും അന്‍വറിനു വിജയപരാജയങ്ങളില്‍ ഒരു സ്വാധീനവും ചെലുത്താന്‍ കഴിയില്ലെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു. ശക്തമായ അടിയൊഴുക്കുകള്‍ ഉണ്ടായില്ലെങ്കില്‍ അന്‍വര്‍ ഫാക്ടര്‍ വിജയത്തെ ബാധിക്കില്ലെന്നാണ് എല്‍ഡിഎഫും കരുതുന്നത്. ബിജെപി സ്ഥാനാര്‍ഥി പൊതുവേ ദുര്‍ബലനാണെന്നും പാര്‍ട്ടി വോട്ടുകള്‍ പോലും അദ്ദേഹത്തിനു ലഭിക്കില്ലെന്നും ഇടതു-വലതുമുന്നണികള്‍ കണക്ക് കൂട്ടുന്നു. ഫലത്തില്‍ മുന്നണിവോട്ടുകള്‍ ചോരാതെ കാക്കുകയെന്ന തരത്തിലാണു പ്രചാരണം മുന്നോട്ടുപോകുന്നത്. ശക്തമായ മത്സരം നടക്കുന്ന നിലമ്പൂരില്‍ ഇന്ന് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് സ്ഥാനാര്‍ഥികള്‍ പ്രചാരണം നടത്തുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി…
Read Moreമുഖ്യമന്ത്രിക്കെതിരേ വീണ്ടും അന്‍വര്‍; ‘പിണറായി ആദ്യം വഞ്ചിച്ചത് വിഎസിനെ ’
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹത്തെ മുഴുവൻ വഞ്ചിച്ചിരിക്കുകയാണെന്ന ആരോപണവുമായി പി.വി. അൻവർ രംഗത്ത്. താന്‍ വഞ്ചകനാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തോട് വാർത്താസമ്മേളനത്തിലൂടെ പ്രതികരിക്കുകയായിരുന്നു അൻവർ. പിണറായി ആദ്യം വഞ്ചിച്ചത് വി.എസ്. അച്യൂതാനന്ദനെയാണെന്ന് അൻവർ കുറ്റപ്പെടുത്തി. മലപ്പുറത്തുകാർ കള്ളക്കടത്തുനടത്തുന്നവരാണെന്ന് പറഞ്ഞ് മലപ്പുറത്തെ വഞ്ചിച്ചു. ശബരിമല വിഷയത്തിൽ ഹൈന്ദവരെയും വഞ്ചിച്ചു. പിഎസ് സി നിയമനം നടത്താതെ ഉദ്യോഗാർഥികളെ വഞ്ചിച്ചു. ക്രൈസ്തവ സമുദായത്തെയും മുനമ്പത്തുകാരെയും വഞ്ചിച്ചു. വ്യാപാരികൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും നടപ്പാക്കിയില്ല. അധിക നികുതി ചുമത്തി വ്യാപാരികളെ വഴിയാധാരമാക്കി. പൂട്ടികിടക്കുന്ന എത്രയെത്ര കടകളാണിന്ന് നാട്ടിലിന്നുള്ളത്. പ്രവാസികളെ ഇതാ, കേരളം അമേരിക്കയാണെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുവന്നു. പിന്നീട് അവരെ തിരിഞ്ഞു നോക്കിയില്ലെന്നും അൻവർ പറഞ്ഞു. മറുനാടൻ ഷാജനെതിരേ എനിക്ക് വ്യക്തിപരമായി പ്രശ്നമില്ല. എന്നാൽ, ഇപ്പോൾ സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് അയാൾ ശ്രമിക്കുന്നത്. സമുദായങ്ങളെ തമ്മിലടിപ്പിച്ച് കാഴ്ചക്കാരെ കൂട്ടി പണം സമ്പാദിക്കുകയാണ് മറുനാടൻ. ഈ വിഷയം…
Read Moreമുസ്ലിംലീഗിന് പ്രതിപക്ഷ നേതാവിനെതിരേ യാതൊരു പരാതിയുമില്ല; അന്‍വര്‍ അടഞ്ഞ അധ്യായമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പി.വി. അന്‍വറിനെ യുഡിഎഫിനൊപ്പം നിര്‍ത്തണമെന്നായിരുന്നു നിലപാടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ അന്‍വര്‍ വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. അതുകൊണ്ട് അന്‍വര്‍വിഷയം അടഞ്ഞ അധ്യായമായി. പിണറായി സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ അന്‍വറിന്റെ വിട്ടുവീഴ്ചയില്ലാത്ത പെരുമാറ്റം എല്ലാം തകര്‍ത്തു. നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും. സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു.എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്വരാജ് ഭീഷണിയല്ല. അന്‍വറിനെയും ഭീഷണിയായി കാണുന്നില്ല. നിലമ്പൂരില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. ബിജെപിക്കു തുടക്കം മുതല്‍ തന്നെ പാളിച്ച വന്നുവെന്നും ചെന്നിത്തല പറഞ്ഞു. ബിജെപി വോട്ടുകള്‍ സിപിഎമ്മിലേക്ക് പോകാനുള്ള സാധ്യത കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണ് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ്. മ ുസ്ലിം ലീഗിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ യാതൊരു പരാതിയുമില്ല.…
Read Moreപോക്സോ കേസ് പ്രതി പ്രവേശനോത്സവത്തിന് എത്തിയ സംഭവം; സ്കൂളിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം: പോക്സോ കേസ് പ്രതി പ്രവേശനോത്സവത്തിന് മുഖ്യാതിഥിയായി എത്തിയ സംഭവത്തില്‍ സ്കൂളിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍. മുകേഷ് എം.നായര്‍ സ്കൂളിലെത്തിയത് ഗുരുതര വീഴ്ചയാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടർ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിൽ പറയുന്നു. ഉത്തരവാദിത്വത്തില്‍നിന്ന് ഹെഡ്മാസ്റ്റര്‍ക്ക് ഒഴിയാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. വ്ലോഗർ മുകേഷ് എം.നായർ തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തതാണ് വിവാദമായത്. റീൽസ് ഷൂട്ടിംഗിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് മുകേഷ്. കോവളം സ്റ്റേഷനിൽ ഇയാൾക്കെതിരേ പോക്സോ കേസ് നിലവിലുണ്ട്. കോവളത്തെ റിസോര്‍ട്ടില്‍ വച്ച് റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചുവെന്നും കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രിലിലാണ് മുകേഷ് നായർക്കെതിരെ പോക്സോ കേസെടുത്തത്.
Read Moreസില്‍വര്‍ ലൈനിന് ബദല്‍ പരിഗണനയില്‍; നിലപാട് കേരളത്തെ അറിയിക്കാമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് ബദലായി ഇ.ശ്രീധരന് നിര്‍ദേശിച്ച സെമി ഹൈസ്പീഡ് പാത പരിഗണനയിലെന്ന് കേന്ദ്രം. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചതെന്നാണ് വിവരം. ഇ.ശ്രീധരന് ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രിയെ കാണും. അതിന് ശേഷം ഇക്കാര്യത്തിലുള്ള നിലപാട് കേന്ദ്രം കേരളത്തെ ഔദ്യോഗികമായി അറിയിക്കും. പരമാവധി 200 കിലോമീറ്റർ വേഗത്തിൽ, സ്റ്റാൻഡേഡ് ഗേജിലുള്ള ‘സ്റ്റാൻഡ് എലോൺ പാത’യാണ് സില്‍വര്‍ലൈനിനുള്ള ഇ.ശ്രീധരന്റെ ബദൽ. പാതയിൽ ഏറിയ പങ്കും തൂണുകളിലും തുരങ്കങ്ങളിലുമായിരിക്കണം, ഓരോ 30 കിലോമീറ്ററിലും സ്റ്റേഷൻ വേണം, പാത കണ്ണൂർ വരെ മതി എന്നിവ മാത്രമാണ് വ്യത്യസ്തമായി ശ്രീധരൻ അഭിപ്രായപ്പെട്ടത്.
Read More