അ​ച്ച​ട​ക്ക, തു​ട​ര്‍ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ത്ത പോ​ക്‌​സോ കേ​സ്: ന​ട​പ​ടി​ക്കൊ​രു​ങ്ങി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

കൊ​ച്ചി: പോ​ക്‌​സോ കേ​സി​ല്‍ കു​റ്റാ​രോ​പി​ത​രാ​യ എ​യ്ഡ​ഡ് സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ ഒ​രു വ​ര്‍​ഷ​ത്തി​നു​മേ​ല്‍ പ​ഴ​ക്ക​മു​ള്ള അ​ച്ച​ട​ക്ക​ന​ട​പ​ടി​യും തു​ട​ര്‍​ന​ട​പ​ടി​യു​മെ​ടു​ക്കാ​ത്ത പോ​ക്‌​സോ കേ​സു​ക​ളി​ല്‍ ന​ട​പ​ടി​ക്കൊ​രു​ങ്ങി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. ഇ​ത്ത​രം കേ​സു​ക​ളി​ല്‍ സ​ര്‍​ക്കാ​രി​ല്‍​നി​ന്നോ പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റി​ല്‍​നി​ന്നോ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ല്‍​നി​ന്നോ നി​ര്‍​ദേ​ശം ല​ഭി​ച്ചി​ട്ടും മാ​നേ​ജ​ര്‍ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കേ​സു​ക​ളി​ല്‍ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ എ​ഇ​ഒ, ഡി​ഇ​ഒ, ഡി​ഡി, ആ​ര്‍​ഡി​ഡി എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യാ​ണ് പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

പോ​ക്‌​സോ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട എ​യ്ഡ​ഡ് സ്‌​കൂ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ അ​ച്ച​ട​ക്കാ​ധി​കാ​രി മാ​നേ​ജ​ര്‍ ആ​യ​തി​നാ​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ വ്യ​ക്ത​ത വേ​ണ​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ നേ​രെ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യു​ണ്ടാ​യി.

കേ​ര​ള എ​ജ്യു​ക്കേ​ഷ​ണ​ല്‍ റൂ​ള്‍ വ​കു​പ്പ് 12 എ ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള നി​ര്‍​ദേ​ശം മാ​നേ​ജ​ര്‍​ക്ക് ന​ല്‍​കി​യി​ട്ടും അ​ച്ച​ട​ക്ക ന​ട​പ​ടി ആ​രം​ഭി​ക്കാ​തി​രി​ക്കു​ക​യോ ര​ണ്ടു മാ​സ​ത്തി​ന​കം അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​തി​രി​ക്കു​ക​യോ, അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ള്‍ മ​തി​യാ​യ കാ​ര​ണ​മി​ല്ലാ​തെ പി​ന്‍​വ​ലി​ക്കു​ക​യോ, മ​തി​യാ​യ ശി​ക്ഷ ന​ല്‍​കാ​തി​രി​ക്കു​ക​യോ ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ സ​ര്‍​ക്കാ​രി​നോ അ​ല്ലെ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നോ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ള്‍ ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര​നു​മേ​ല്‍ സ്വീ​ക​രി​ക്കാ​മെ​ന്നും വ​കു​പ്പി​ല്‍ നി​ഷ്‌​ക​ര്‍​ഷി​ച്ചി​ട്ടു​ണ്ട്.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment