ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളുടെ സാന്പിൾ ശേഖരണം, പരിശോധനാരീതി, വ്യാപനം തുടങ്ങിയ കാര്യങ്ങളിൽ സ്വീകരിക്കുന്ന നടപടിക്രമങ്ങളുടെ വിശദമായ തത്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോടു നിർദേശിച്ച് ഡൽഹി ഹൈക്കോടതി. കോവിഡ് പകർച്ചവ്യാധി അവസാനിച്ചിട്ടില്ലെന്നുചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിർദേശം. കോവിഡ് കേസുകളുടെ സാന്പിൾ ശേഖരണത്തിലും പരിശോധനാകേന്ദ്രങ്ങളിലും ചില മാനദണ്ഡങ്ങൾ പാലിക്കണമെന്ന മുൻ കോടതി ഉത്തരവുകൾ പാലിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടുവെന്നാരോപിച്ച് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണു ഹൈക്കോടതിയുടെ നിർദേശം. ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്.അതേസമയം, രാജ്യത്തു കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായാണു റിപ്പോർട്ടുകൾ. നാലായിരത്തോളം കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ രോഗവ്യാപനം മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവാണെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.മിക്ക രോഗികളും വീട്ടിൽത്തന്നെ ചികിത്സ നടത്തി രോഗമുക്തരാകുന്നുണ്ടെന്ന് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ പറഞ്ഞു.
Read MoreCategory: Loud Speaker
അൻവറിനെ ‘നോവിക്കാതെ’ ഇരുമുന്നണികളും; നിലന്പൂരിൽ പ്രചാരണം കൊഴുക്കുന്നു
സ്വന്തം ലേഖകന്‍കോഴിക്കോട്: പി.വി. അന്‍വര്‍ വിഷയം അടഞ്ഞ അധ്യായമാക്കി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും യുഡിഎഫ്. അന്‍വര്‍ പ്രതിപക്ഷനേതാവിനും യുഡിഎഫ് നേതൃത്വത്തിനുമെതിരേ ഉയര്‍ത്തിയ ആരോപണങ്ങളോട് നേതാക്കളാരും പ്രതികരിച്ചില്ല. ഇന്നലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പിണറായി വിജയനെതിരേ കടന്നാക്രമിച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പി.വി. അന്‍വറിനെതിരേ ഒന്നും പറഞ്ഞില്ല. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലും അന്‍വറുമായി ബന്ധപ്പെട്ട് യാതൊന്നും പറയേണ്ടെന്നാണു തീരുമാനം. അതേസമയം യുഡിഎഫ് വാതില്‍ അടഞ്ഞപ്പോഴും പിണറായിയെയും എല്‍ഡിഎഫിനെയും കടന്നാക്രമിച്ചാണ് പി.വി. അന്‍വര്‍ പ്രചാരണരംഗത്ത് മുന്നേറുന്നത്. അതേസമയം മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരേ വിമര്ശനമുന്നയിക്കാതിരിക്കാനും അന്‍വര്‍ ശ്രദ്ധിക്കുന്നുണ്ട്. ഫലത്തില്‍ അന്‍വറും യുഡിഎഫ് നേതാക്കളും എല്‍ഡിഎഫിനെതിരേ ശക്തമായി പ്രചാരണം നടത്തുന്ന അവസ്ഥയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് ആകട്ടെ പി.വി.അന്‍വറുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് വളരെ സൂക്ഷിച്ചുമാത്രമാണു മറുപടി പറയുന്നത്. പരമാവധി അന്‍വറിനെ പ്രകോപിപ്പിക്കാതിരിക്കുക എന്ന നയമാണ് സ്ഥാനാര്‍ഥി എന്ന നിലയില്‍ സ്വരാജ്…
Read Moreമാമ്പഴം മോഷ്ടിച്ചെന്നാരോപിച്ച് തൊഴിലാളിയെ കൊന്ന് കനാലിൽ തള്ളി; സംഭവത്തിൽ അഞ്ചു പ്രതികൾ അറസ്റ്റിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ മാമ്പഴം മോഷ്ടിച്ചെന്നാരോപിച്ച് തൊഴിലാളിയെ മര്‍ദിച്ചുകൊന്നു കനാലിൽ തള്ളി. മേയ് 21ന് ആണു സംഭവം. സുരേഷിനെ അഞ്ചുപേര്‍ ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അഞ്ചു പ്രതികളെയും അറസ്റ്റ് ചെയ്തെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ മാമ്പഴത്തോട്ടം പാട്ടത്തിനെടുത്തിരുന്നു. തോട്ടത്തിലെ തൊഴിലാളിയായിരുന്നു സുരേഷ്. 50,000 രൂപ വിലമതിക്കുന്ന മാമ്പഴം മോഷ്ടിച്ചെന്ന സംശയത്തെത്തുടർന്നാണ് കൊലപാതകം. മര്‍ദനത്തെത്തുടര്‍ന്ന് സുരേഷ് മരിച്ചെന്നു മനസിലാക്കിയ പ്രതികള്‍ മൃതശരീരം കാറില്‍ കയറ്റി കനാലില്‍ വലിച്ചെറിയുകയായിരുന്നു.
Read Moreഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് തീര്‍പ്പാക്കിയത് 91.25 ശതമാനം പരാതികള്‍
കൊച്ചി: സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ഇതുവരെ തീര്‍പ്പാക്കിയത് 91.25 ശതമാനം പരാതികൾ. സംസ്ഥാന, ജില്ലാ കമ്മീഷനുകള്‍ ആരംഭിച്ചത് മുതല്‍ 2024 ഡിസംബര്‍ 31 വരെ 2,90,912 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 2,65,478 കേസുകള്‍ (91.25 ശതമാനം) ആണ് തീര്‍പ്പാക്കിയത്. 1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ സംസ്ഥാന ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനും 14 ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനുകളും രൂപീകരിച്ചത്. 2019 ജൂലൈ 20ന് പുതുക്കിയ ഉപഭോക്തൃ സംരക്ഷണ നിയമം നിലവില്‍ വന്നു. പുതുക്കിയ ഓണ്‍ലൈന്‍ വ്യാപാരം, നേരിട്ടുള്ള വില്പന തുടങ്ങിയ നിരവധി മേഖലകള്‍കൂടി ഉള്‍പ്പെട്ട പുതിയ നിയമം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനുകളുടെ അധികാര പരിധി വര്‍ധിപ്പിച്ചു. സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ സാമ്പത്തിക അധികാര പരിധി രണ്ടു കോടിയും ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനുകളുടെ സാമ്പത്തിക അധികാര…
Read Moreഅന്‍വര്‍ മത്സരരംഗത്ത് തുടരുമോ? സസ്പെന്‍സ് തുടരുന്നു
നിലമ്പൂര്‍: പി.വി. അന്‍വര്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ മുന്നണികള്‍ കൂടുതല്‍ ജാഗ്രതയിലായി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും മത്സരരംഗത്ത് അന്‍വര്‍ തുടരുമോ എന്ന സംശയവും മുന്നണികള്‍ക്കുണ്ട്. മത്സരരംഗത്ത് തുടരാനാണ് അന്‍വറിന്റെ തീരുമാനമെങ്കില്‍ ഐക്യമുന്നണിയും ഇടതുമുന്നണിയും വിയര്‍ക്കേണ്ടിവരുമെന്നതില്‍ സംശയമില്ല. യുഡിഎഫിന് ഉപതിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുക എന്നതിനേക്കാള്‍ മുന്നണി നിര്‍ത്തിയ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുകയെന്ന ദൗത്യവുമുണ്ട്. അന്‍വറിന്റെ യുഡിഎഫ് പ്രവേശംപോലും മുടക്കിയത് ആര്യാടന് ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയതിന്റെ പേരിലാണ്.യുഡിഎഫ് ചെയര്മാന് വി.ഡി. സതീശന്റെ നോമിനിയെന്ന് ഷൗക്കത്തിനെ അന്‍വര്‍ ചിത്രീകരിക്കുമ്പോള്‍, മുഴുവന്‍ യുഡിഎഫ് സംവിധാനവും ഷൗക്കത്തിനായി ഒരുമിക്കുമെന്ന് തീര്‍ച്ചയാണ്. ഇടതുപക്ഷസ്ഥാനാര്‍ഥി പാര്‍ട്ടി സ്ഥാനാര്‍ഥിയും പാര്‍ട്ടിയില്‍ കരുത്തനുമായതിനാല്‍ ഇടതിന്റെ വോട്ടുകളെല്ലാം അണുവിട വ്യതിചലിക്കാതെ പാര്‍ട്ടിക്കുതന്നെ പോവും. അതേസമയം എട്ടരവര്‍ഷം സിപിഎം സ്വതന്ത്ര എംഎല്‍എയായി പ്രവര്‍ത്തിച്ച അന്‍വറിന് വോട്ടുകള്‍ എങ്ങനെ മറിക്കാമെന്ന് നന്നായറിയാം. വോട്ടു മറിക്കുന്നതില്‍ അന്‍വര്‍ വിദഗ്ധനാണെന്ന് സിപിഎമ്മിനുള്പ്പെടെ…
Read Moreകേരള ലോട്ടറി സമ്മാനഘടന വീണ്ടും പരിഷ്കരിക്കുന്നു ; 50 രൂപയുടെ സമ്മാനം ഇനിയില്ല
കൊല്ലം: കേരള ലോട്ടറിയുടെ സമ്മാന ഘടന വീണ്ടും പരിഷ്കരിക്കാൻ ലോട്ടറി വകുപ്പ് നടപടികൾ ആരംഭിച്ചു. സമ്മാനങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള പുതിയ ടിക്കറ്റുകൾ ജൂൺ ഒമ്പത് മുതൽ വിൽപ്പനയ്ക്ക് എത്തുമെന്നാണ് വിവരം.അടുത്തയിടെ ലോട്ടറി വകുപ്പ് പ്രതിദിന ടിക്കറ്റുകളുടെ 40 ൽ നിന്ന് 50 രൂപയായി ഉയർത്തി ഒന്നാം സമ്മാനം ഒരു കോടി രൂപയായും വർധിപ്പിപ്പിച്ചിരുന്നു. ഏറ്റവും കുറഞ്ഞ സമ്മാനത്തുകയായി 50 രൂപ കൂടി ഉൾപ്പെടുത്തി. ടിക്കറ്റ് വിലയ്ക്ക് സമാനമായ സമ്മാനത്തുക നൽകുന്നതിൽ അശാസ്ത്രീയതയുണ്ടെന്ന് ഏജന്റുമാരും വിൽപനക്കാരും വകുപ്പിനെ അറിയിക്കുകയുണ്ടായി. ഭാഗ്യാന്വേഷികൾക്കും ഇത് സ്വീകാര്യമായിരുന്നില്ല. സംസ്ഥാനത്ത് ഒട്ടാകെ ടിക്കറ്റ് വിൽപനയിലും കാര്യമായ ഇടിവുണ്ടായി. എതിർപ്പുകൾ വ്യാപകമായതിന്റെ അടിസ്ഥാനത്തിലാണ് സമ്മാന ഘടന അടിയന്തിരമായി പരിഷ്കരിക്കാൻ ലോട്ടറി വകുപ്പ് നിർബന്ധിതമായത്. ഇതിന്റെ അടിസ്ഥാനത്തിൽ 50 രൂപയുടെ സമ്മാനങ്ങൾ പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ച് കഴിഞ്ഞു. പകരം 5,000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണം കൂട്ടും. 2000,…
Read Moreപ്രളയത്തിൽ മുങ്ങി മണിപുർ; 500ലേറെ ആളുകളെ രക്ഷപ്പെടുത്തി
ഇംഫാൽ: തുടർച്ചയായ മഴയിലും വ്യാപക മണ്ണിടിച്ചിലിലും പ്രളയത്തിലും മണിപുരിൽ വൻ നാശം.ഇതുവരെ 25 പേർ മരിച്ചതായാണ് റിപ്പോർട്ട്. വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ കണക്കിലെടുത്ത് ഇംഫാൽ നദിയുടെ തീരത്തു താമസിക്കുന്നവരെ ഒഴിപ്പിച്ചു. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലായി സൈന്യവും അസം റൈഫിൾസും കുട്ടികളും പ്രായമായവരും ഉൾപ്പെടെ അഞ്ഞൂറിലേറെ പേരെ രക്ഷപ്പെടുത്തി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ദിവസങ്ങളായി തുടരുന്ന തുടർച്ചയായ മഴയിൽ വ്യാപകമായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 25 പേർ മരിച്ചതായി ഇന്നലെ സ്ഥിരീകരിച്ചു. മണിപ്പൂരിൽ, മൂന്നു ദിവസമായി തുടരുന്ന മഴയിൽ സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ ദൈനംദിന ജീവിതം സ്തംഭിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങി. അതേസമയം, വരും ദിവസങ്ങളിൽ മേഖലയിലുടനീളം കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
Read Moreപോക്സോ കേസ് പ്രതിക്ക് 105 വര്‍ഷം കഠിനതടവും 2,85,000 രൂപ പിഴയും
പത്തനംതിട്ട: എട്ടുവയസുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 105 വര്‍ഷം കഠിന തടവും 2,85,000 രൂപ പിഴയും ശിക്ഷ. കണ്ണൂര്‍ ഇരിവേശി കുനിയന്‍ പുഴ അരിക്കമല ചേക്കോട്ടു വീട്ടില്‍ ഹിതേഷ് മാത്യുവിനെയാണ് (കുട്ടായി, 30) അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ജി.പി. ജയകൃഷ്ണന് ശിക്ഷിച്ചത്. വെച്ചൂച്ചിറ പോലീസ് 2020 മേയ് 17ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതിയാകും. പിഴത്തുക കുട്ടിക്ക് നല്‍കണം. വെച്ചൂച്ചിറ പോലീസ് ഇന്‍സ്പെക്ടറായിരുന്ന ആര് സുരേഷാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അന്ന് വനിതാ പോലീസ് സ്റ്റേഷന് എസ്ഐ ആയിരുന്ന സാലി ജോണ്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ബലാല്‍സംഗത്തിനും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി പ്രത്യേകം പ്രത്യേകം…
Read More‘എന്റെ ജീവൻ നിലമ്പൂരിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നു, മലയോര ജനതയ്ക്ക് വേണ്ടി പോരാടും’: നിലമ്പൂരിൽ മത്സരിക്കുമെന്ന് പി.വി. അൻവർ
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വത്തില്‍ മലക്കംമറിഞ്ഞ് പി.വി.അന്‍വര്‍. ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പി.വി. അൻവർ. മലയോര ജനതയ്ക്ക് വേണ്ടിയാണ് പോരാട്ടമെന്നും വിജയ പ്രതീക്ഷയുണ്ടെന്നും അൻവർ വ്യക്തമാക്കി. തിങ്കളാഴ്ച നാമനിർദേശ പത്രിക നൽകും. എന്നെ ഞാനാക്കിയത് നിലമ്പൂരിലെ ജനങ്ങളാണ്.അവർ എന്നെ കൈവിടില്ല. പിണറായി വിജയന് പിന്നിൽ നിൽക്കുന്നത് വി.ഡി. സതീശനും ഷൗക്കത്തുമാണ്. ഇവർക്കെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
Read More‘പിണറായിസത്തിനെതിരായ ലക്ഷ്യം മാറരുതെന്നും വൈകാരിക തീരുമാനങ്ങളെടുക്കരുതെന്നും പറയാനാണ് അൻവറിനെ കാണാൻ പോയത്’: രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: പി. വി. അന്‍വറുമായി നടത്തിയ കൂടിക്കാഴ്ച്ച വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തില്‍. പിണറായിസത്തിനെതിരായ ലക്ഷ്യം മാറരുതെന്നും വൈകാരിക തീരുമാനങ്ങളെടുക്കരുതെന്നും പറയാനാണ് അൻവറിനെ കാണാൻ പോയത്. അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത് യുഡിഎഫ് നേതാക്കളുടെ അനുമതിയോടെ ആയിരുന്നില്ലെന്നും അത് ഒരു അനുനയ ചര്‍ച്ചയല്ലെന്നും അദ്ദേഹം പറഞ്ഞു. ‘പാര്‍ട്ടി ചുമതല നല്‍കേണ്ട ഗ്രേഡിലോ ഉയരത്തിലോ ഉളള ആളല്ല ഞാന്‍. മുന്നണിയോ പാര്‍ട്ടിയോ അങ്ങനെ ചുമതലപ്പെടുത്തണമെങ്കില്‍ സീനിയറായ എത്രയോ നേതാക്കളുണ്ട്. ഞാന്‍ വളരെ ജൂണി യറായിട്ടുളള എംഎല്‍എയാണ്. യുവജനസംഘടനാ പ്രവര്ത്തകന് മാത്രമാണ്. അതിന് പാര്‍ട്ടി എന്നെയല്ല ചുമതപ്പെടുത്തുക. പാര്‍ട്ടിയോ മുന്നണിയോ ദൗത്യം ഏല്‍പ്പിച്ചയാളല്ല ഞാന്‍. നിലമ്പൂരില്‍ യുഡിഎഫ് തന്നെ ജയിക്കും. പിണറായിസത്തിനെതിരെ സംസാരിച്ചുതുടങ്ങിയ നിമിഷം മുതല്‍ പി വി അന്‍വറുമായി പരിചയമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ ട്രാക്ക് മാറരുത്, അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുത്, അത് നല്ലതല്ല എന്നുമാത്രമാണ് ഞാന്‍ അന്‍വറിനോട്…
Read More