തിരുവനന്തപുരം: ഇന്നലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിംഗ് ചടങ്ങിൽ ആരും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിക്കാത്തതിൽ ലജ്ജ തോന്നുന്നുവെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. ഫേസ്ബുക്ക് പേജിലാണ് ശശി തരൂർ വിമർശനം ഉന്നയിച്ചത്. ഇന്ന് നമ്മൾ ആഘോഷിക്കുന്ന തുറമുഖത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച, ഈ പദ്ധതിക്ക് നേതൃത്വം നൽകിയ, യഥാർഥ കമ്മീഷനിംഗ് കരാറിൽ ഒപ്പുവച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുന്നുവെന്നും ശശി തരൂർ കുറിച്ചു. ഔദ്യോഗിക പ്രഭാഷകരിൽ ആരും ഉമ്മൻ ചാണ്ടിയുടെ പേര് പോലും പരാമർശിക്കാത്തതിൽ ലജ്ജിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട തരൂർ ഉമ്മൻ ചാണ്ടിയുടെ സംഭാവനകളെക്കുറിച്ച് സംസാരിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും വേദിയിൽ തനിക്ക് സംസാരിക്കാൻ അവസരം ലഭിച്ചില്ലെന്നും ഫേസ്ബുക്കിൽ കുറിച്ചു.
Read MoreCategory: Loud Speaker
നെല്ലുസംഭരണം, കര്‍ഷകര്‍ക്ക് ആശങ്ക വേണ്ട: സപ്ലൈകോ
കൊച്ചി: പാലക്കാട്, ആലപ്പുഴ ജില്ലകളിലെ ചില കേന്ദ്രങ്ങളില്‍ നെല്ല് സംഭരണം വൈകുന്നതില്‍ കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടന്നും സമയബന്ധിതമായി സംഭരണം പൂര്‍ത്തിയാക്കുമെന്നും സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ്. പാലക്കാട് ജില്ലയില്‍ രണ്ടു ദിവസത്തിനകം നെല്ല് സംഭരിക്കും. വലിയ ലോറികള്‍ എത്താന്‍ കഴിയാത്ത ചെറിയ വഴികള്‍ മാത്രമുള്ള സ്ഥലങ്ങളിലാണ് സംഭരണം വൈകുന്നത്. ഈ സ്ഥലങ്ങളില്‍ ചെറിയ വാഹനങ്ങളും കയറ്റിറക്ക് തൊഴിലാളികളുടെ സേവനവും കിട്ടാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പാലക്കാട് ജില്ലാ ലേബര്‍ ഓഫീസറുമായും മില്ലുടമകളുമായും സപ്ലൈകോ ഇന്നലെ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വാഹനങ്ങളുടെ കുറവ് പരിഹരിക്കാന്‍ മില്ലുടമകളോട് ആവശ്യപ്പെടുകയും കയറ്റിറക്ക് തൊഴിലാളികളുടെ സേവനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ചില സ്ഥലങ്ങളില്‍ നെല്ലുസംഭരണം വൈകുന്നത് പരിഹരിക്കുന്നതിനും മില്ലുടമകളുമായി ചര്‍ച്ച നടത്തി. ഒരാഴ്ചയ്ക്കകം സംഭരണം പൂര്‍ത്തിയാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സപ്ലൈകോ എംഡി പറഞ്ഞു.
Read Moreമാധ്യമസ്വാതന്ത്ര്യം: ഇന്ത്യയുടെ സ്ഥാനം ബംഗ്ലാദേശിനും താഴെ
ന്യൂഡൽഹി: ഈ വർഷത്തെ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 151-ാമത്. 2024ലെ റാങ്കിംഗിൽനിന്ന് എട്ട് സ്ഥാനം മെച്ചപ്പെടുത്തിയിട്ടും സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം ‘വളരെ ഗുരുതരം’ എന്ന വിഭാഗത്തിൽതന്നെ തുടരുകയാണ്. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാർ ഇതര സ്ഥാപനമായ ‘റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ ആണ് ആഗോള മാധ്യമസ്വാതന്ത്ര്യ സൂചിക തയാറാക്കിയത്. 2002 മുതൽ ആഗോള മാധ്യമ സാഹചര്യങ്ങൾ വിലയിരുത്തുന്ന റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ഇന്ത്യയുടെ താഴ്ന്ന റാങ്കിംഗിന് പ്രധാന കാരണം മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം രാഷ്ട്രീയവുമായി ബന്ധപ്പെട്ട വ്യക്തികളിൽ കൂടുതൽ കേന്ദ്രീകൃതമാകുന്നതുകൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഈ വർഷത്തെ റിപ്പോർട്ട് പ്രകാരം റാങ്കിംഗിൽ മുന്നിലുള്ള രാജ്യങ്ങൾ നോർവേ, എസ്റ്റോണിയ, നെതർലൻഡ്സ് എന്നിവയാണ്. അയൽരാജ്യങ്ങളിൽ നേപ്പാൾ (90), മാലദ്വീപ് (104), ശ്രീലങ്ക (139), ബംഗ്ലാദേശ് (149) എന്നിവയേക്കാൾ താഴെയാണ് ഇന്ത്യയുടെ സ്ഥാനം. എന്നാൽ ഭൂട്ടാൻ (152),…
Read Moreമോദി നടത്തിയത് രാഷ്ട്രീയ പ്രസംഗം; മുഖ്യമന്ത്രി എന്തുകൊണ്ട് മറുപടി കൊടുത്തില്ലെന്ന് കെ.സി.വേണുഗോപാല്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗ് വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത് രാഷ്ട്രീയ പ്രസംഗമെന്ന് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ. മന്ത്രി വാസവന്റെ പ്രസംഗമെടുത്ത് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്താൻ പാടില്ലായിരുന്നുവെന്ന് വേണുഗോപാൽ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് എപ്പോൾ വേണമെങ്കിലും മൈക്കെടുക്കാമായിരുന്നു. എന്നിട്ടും എന്തുകൊണ്ട് മോദിക്ക് മറുപടി നൽകിയില്ലെന്നും വേണുഗോപാൽ ചോദിച്ചു. മോദിക്ക് വേദിയിൽ തന്നെ ചുട്ട മറുപടി നൽകണമായിരുന്നു. ആദരവോടുകൂടി തന്നെ മോദിയോട് വിയോജിപ്പ് പ്രകടിപ്പിക്കാമായിരുന്നു. സ്വന്തം സുഹൃത്തിനെ കണ്ട മോദി സ്വയം മറന്നുപോയി. അതാണ് സംഭവിച്ചുപോയത്. അദാനിയുടെയും മോദിയുടെയും ചങ്ങാത്തത്തെ എതിര്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിക്ക് വിമര്‍ശിക്കാതിരിക്കാന്‍ കഴിയില്ലെന്നും വേണുഗോപാൽ പറഞ്ഞു. പാർട്ടിയോട് ആലോചിച്ചാണ് പ്രതിപക്ഷ നേതാവ് പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. സ്ഥലം എംപിയും, എംഎൽഎയും പങ്കെടുത്തതും പാർട്ടിയുടെ അറിവോടെയാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
Read Moreബജ്റംഗ്ദൾ നേതാവിന്റെ കൊലപാതകം; മംഗളൂരുവിൽ സുരക്ഷ ശക്തമാക്കി പോലീസ്
മംഗളൂരു: ബജ്റംഗ്ദൾ നേതാവിന്റെ കൊലപാതകത്തിനു പിന്നാലെ ആശുപത്രിയിലും പരിസരത്തും സംഘർഷം ഉടലെടുത്ത സാഹചര്യത്തിൽ മംഗളൂരു നഗരത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി. ബജ്റംഗ്ദൾ നേതാവ് സുഹാസ് ഷെട്ടിയെയാണ് ഒരു സംഘം ആളുകൾ വെട്ടിക്കൊന്നത്. സുറത്കൽ ഫാസിൽ കൊലക്കേസിലെ പ്രധാന പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിനു പിന്നാലെയാണ് ഫാസിലും കൊല്ലപ്പെട്ടത്. മംഗളൂരു ബാജ്പേ കിന്നി പടവു എന്ന സ്ഥലത്തുവച്ച് ഇന്നലെ വൈകുന്നേരമാണ് സുഹാസ് ആക്രമിക്കപ്പെട്ടത്. നിരവധി കൊലക്കേസുകളിൽ പ്രതിയായ സുഹാസ് മംഗളൂരു പോലീസിന്റെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ്. ഫാസിൽ വധക്കേസിലെ മുഖ്യപ്രതിയാ സുഹാസ് ജാമ്യത്തിലായിരുന്നു. 2022 ജൂലൈ 28നാണ് ഫാസിൽ കൊല്ലപ്പെട്ടത്.
Read Moreവോട്ടര്‍പട്ടിക: കൂടുതൽ സുതാര്യമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക കൂടുതൽ സുതാര്യമാക്കാന്‍ മൂന്നു പരിഷ്കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. മാർച്ചിൽ നടത്തിയ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ സമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നൽകിയ നിർദേശങ്ങൾക്കനുസൃതമായാണ് ഈ നടപടി. ഇനി മുതൽ രജിസ്ട്രാർ ജനറലിൽനിന്ന് ഇലക്ട്രോണിക് മാർഗം മരണ രജിസ്ട്രേഷൻ ഡാറ്റ തെരഞ്ഞെടുപ്പ് കമ്മീഷനു ലഭ്യമാക്കും. ബിഎല്‍ഒ മാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഫോട്ടോ ഐഡി കാര്‍ഡ് നല്‍കും. വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ കൂടുതല്‍ വോട്ടര്‍ സൗഹൃദമാക്കുക തുടങ്ങിയ പരിഷ്ക്കാരങ്ങളാണ് നടത്തുന്നത്. മരിച്ചവരെ ഒഴിവാക്കാന്‍ ഔദ്യോഗികമായി അപേക്ഷ നല്‍കേണ്ടതില്ലെന്നും കമ്മീഷന് അറിയിച്ചു. മരണ രജിസ്ട്രേഷന് നടക്കുമ്പോള്‍ ഇലക്ട്രല്‍ ഡാറ്റ ബേസില്‍ എത്തുന്ന തലത്തിലാണ് പുതിയ ക്രമീകരണങ്ങൾ. വോട്ടര്‍ സ്ലിപ്പിന്റെ ഡിസൈന്‍ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി വോട്ടര്‍മാരുടെ പേരും സീരിയല്‍ നമ്പറും വലിയ അക്ഷരത്തില്‍ ഡിസ്പ്ലേ ചെയ്യും. ഇതുമൂലം പോളിംഗ് സ്റ്റേഷന് വേഗം തിരിച്ചറിയാനും, പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ടര്‍ പട്ടികയില്‍…
Read Moreഇനി ആരെങ്കിലും ആനിലവിളി ശബ്ദമൊന്നിടൂ… 10 ലക്ഷത്തിന്റെ വിദേശമദ്യം ആംബുലൻസിൽ കടത്താൻ ശ്രമിച്ചു: ഡ്രൈവർ പിടിയിൽ
മുസാഫർപുർ: ബിഹാറിൽ ആംബുലൻസിൽ കടത്താൻ ശ്രമിച്ച വിദേശമദ്യവുമായി ഡ്രൈവർ പിടിയിൽ. മുസാഫർപുർ കാന്തി പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ വൈകിട്ടാണു സംഭവം. പിടികൂടിയ മദ്യത്തിന് 10 ലക്ഷത്തിലേറെ രൂപ വിലവരും. 40 പെട്ടി വിദേശമദ്യമാണ് ആംബുലൻസിൽനിന്നു പിടിച്ചെടുത്തത്. ആംബുലൻസിൽ രഹസ്യ അറ നിർമിച്ച് അതിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. നേരത്തെയും സമാനരീതിയിൽ മദ്യം എത്തിച്ചിട്ടുണ്ടെന്ന് ഇയാൾ പറഞ്ഞതായി പോലീസ് അറിയിച്ചു. 2016 മുതൽ ബിഹാറിൽ സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
Read Moreതന്നേ കേള്‍ക്കുന്ന സഹോദരങ്ങള്‍ ഈ വഴി സ്വീകരിക്കരുത്: ചേട്ടനോട് ദയവ് ചെയ്ത് ക്ഷണിക്കണം; പുകവലിയും മദ്യപാനവും ഭയങ്കര പ്രശ്നമാണ്, തെറ്റായാണ് അത് മനുഷ്യരെ സ്വാധീനിക്കുന്നത്; വേടൻ
കൊച്ചി: ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ലന്ന് വേടൻ. തന്നേ കേള്‍ക്കുന്ന തന്റെ സഹോദരങ്ങള്‍ ഈ വഴി സ്വീകരിക്കരുത്. തിരുത്താനുള്ള ശ്രമത്തിലാണ് താന്‍. പുകവലിയും മദ്യപാനവും ഭയങ്കര പ്രശ്നമാണ്. തെറ്റായാണ് അത് മനുഷ്യരെ സ്വാധീനിക്കുന്നതെന്ന് വേടൻ പറഞ്ഞു. തന്നേ കേള്‍ക്കുന്നവര്‍ ചേട്ടനോട് ദയവ് ചെയ്ത് ക്ഷണിക്കണം. നല്ലൊരു മനുഷ്യനായി മാറാന്‍ പറ്റുമോയെന്ന് ഞാനൊന്ന് നോക്കട്ടെ. പുലിപ്പല്ല് കേസ് കോടതിയുടെ പരിഗണനയിലുള്ള കേസാണ്. അതില്‍ തനിക്ക് പ്രതികരിക്കാന്‍ കഴിയില്ലെന്നും വേടന് പറഞ്ഞു. കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്റെ പുതിയ ആല്‍ബം മോണലോവ എങ്ങനെയുണ്ടെന്നും വരികളൊക്കെ ഇഷ്ടപ്പെട്ടോയെന്നും വേടന് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചിരുന്നു. തന്റേതായി ഇനിയും നല്ല പാട്ടുകള്‍ വരുമെന്നും വേടന് പ്രതികരിച്ചിരുന്നു.
Read Moreസംശയാതീതമായി കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല; സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടു
തൊടുപുഴ: ഒന്നിച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കു തർക്കത്തത്തുടർന്ന് സുഹൃത്തിനെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടു. വണ്ടിപ്പെരിയാർ തങ്കമല മാട്ടുപ്പെട്ടി ബഥേൽ എസ്റ്റേറ്റിൽ അനിൽകുമാറിനെയാണ് അയൽവാസിയായ മുരുകയ്യയെ കൊലപ്പെടുത്തിയ കേസിൽ തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.എസ്. ശശികുമാർ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്. 2017 സെപ്റ്റംബർ നാലിനായിരുന്നു സംഭവം. അനിൽകുമാറിന്റെ വീട്ടിൽ ഇരുവരും ചേർന്ന് മദ്യപിച്ചതിനെ തുടർന്ന് മുരുകയ്യ അവിടെ തന്നെ കിടന്നുറങ്ങി. രാത്രിയിൽ പ്രതിയുടെ വീട്ടിൽ വൈദ്യുതി ഇല്ലാത്തതിനാൽ മുരുകയ്യ മണ്ണെണ്ണ വിളക്ക് കത്തിക്കാൻ പറയുകയും എന്നാൽ മെഴുകുതിരി കത്തിച്ചാൽ മതിയെന്ന് അനിൽകുമാറും പറഞ്ഞു. ഇതു സംബന്ധിച്ച് ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കത്തിനൊടുവിൽ മുറിയിലിരുന്ന മണ്ണെണ്ണ എടുത്ത് മുരുകയ്യയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തിയെന്നാണ് കേസ്. കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെയാണ് മുരുകയ്യ മരിച്ചത്. കേസിൽ 14 സാക്ഷികളെ വിസ്തരിക്കുകയും മുരുകയ്യയുടെ മരണമൊഴി അടക്കം…
Read Moreവിഴിഞ്ഞം തുറമുഖം യാഥാർഥ്യമായത് ഉമ്മൻ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലം: ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് എം.വിൻസെന്റ്
കോട്ടയം: വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായത് ഉമ്മൻ ചാണ്ടി വിചാരിച്ചതുകൊണ്ടെന്ന് കോവളം എംഎൽഎ എം. വിൻസെന്റ്. വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗിന് മുൻപ് ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പദ്ധതി ഉമ്മൻ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമെന്ന് ജനത്തിന് അറിയാം. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയാണ് പദ്ധതിയുടെ ഉദ്ഘാടനമെന്നും വിൻസെന്റ് കുറ്റപ്പെടുത്തി. റെയിൽ, റോഡ് സൗകര്യങ്ങൾ സംസ്ഥാന സർക്കാർ ഒരുക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിഴിഞ്ഞം തുറമുഖം നാടിനു സമർപ്പിക്കുന്നത്.
Read More