ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ എട്ടാം ദിനവും പാക് പ്രകോപനം. കുപ്വാര, ബാരാമുള്ള, പൂഞ്ച്, നൗഷേര, അഖ്നൂർ എന്നിവിടങ്ങളിലാണ് വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ച് പാക്കിസ്ഥാൻ വെടിയുതിർത്തത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പാക്കിസ്ഥാൻ പിൻവാങ്ങി. രാത്രിയിൽ, നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുള്ള പോസ്റ്റുകളിൽ നിന്ന് പാക് സൈന്യം പ്രകോപനമില്ലാതെ ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് വെടിയുതിർത്തെന്നും സുരക്ഷാ സേന കൃത്യമായും ആനുപാതികമായും തിരിച്ചടിച്ചെന്നും എന്ന് ഇന്ത്യൻ സൈന്യം എക്സിൽ പങ്കുവച്ച പോസ്റ്റിൽ അറിയിച്ചു. അതേസമയം, ജമ്മു കാഷ്മീരിൽ ഭീകരരുമായി ബന്ധമുള്ളവരുടെ വീടുകളിൽ സൈന്യം വ്യാപക തിരച്ചിൽ ആരംഭിച്ചു. ശ്രീനഗറിൽ 21 ഇടങ്ങളിൽ ഉൾപ്പടെയാണ് തിരച്ചിൽ നടത്തുന്നത്. ചിലരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏപ്രിൽ 22 ന് 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിനുശേഷം അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് പ്രകോപനം തുടരുകയാണ്.
Read MoreCategory: Loud Speaker
സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിച്ച് വിഴിഞ്ഞം പദ്ധതി നടപ്പാക്കും; ഉമ്മന്‍ ചാണ്ടിയുടെ പ്രസംഗം പങ്കുവച്ച് സതീശന്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ നടത്തിയ പ്രസംഗം ഫേസ്ബുക്കില്‍ പങ്കുവച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. മായാത്ത ചരിത്രമായി ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ ജീവിക്കുന്നുണ്ടെന്നും സതീശൻ കുറിച്ചു. ചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമകളെ പോലും ഭയപ്പെടുന്നവരാണ്. വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേർന്നുകൊണ്ടാണ് പ്രതിപക്ഷ നേതാവിന്റെ പോസ്റ്റ് അവസാനിക്കുന്നത്. അതേസമയം വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായത് ഉമ്മൻ ചാണ്ടി വിചാരിച്ചതുകൊണ്ടെന്ന് കോവളം എംഎൽഎ എം.വിൻസെന്റും പ്രതികരിച്ചു. പദ്ധതി ഉമ്മൻ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് ജനത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗിന് മുന്‍പ് ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Moreസ്ത്രീധന പരാതികളില്‍ തെളിവ് ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി
കൊച്ചി: വിവാഹസമയത്ത് മാതാപിതാക്കള്‍ മകള്‍ക്കു നല്കുന്ന ‘സ്ത്രീധന’ത്തിനു രേഖകളുണ്ടാകില്ലെന്നും ഇത്തരം വിഷയങ്ങളില്‍ കോടതികള്‍ യുക്തമായ തീരുമാനമെടുക്കുകയാണു വേണ്ടതെന്നും ഹൈക്കോടതി. വിവാഹസമയത്തു മാതാപിതാക്കള്‍ നല്കിയ സ്വര്‍ണം തിരികെ വേണമെന്ന യുവതിയുടെ ആവശ്യം തെളിവില്ലെന്നതിന്റെ പേരില്‍ തള്ളിയ എറണാകുളം കുടുംബക്കോടതി ഉത്തരവ് ചോദ്യം ചെയ്യുന്ന ഹര്‍ജി അനുവദിച്ചാണ് ജസ്റ്റീസുമാരായ ദേവൻ രാമചന്ദ്രന്, എം.ബി. സ്നേഹലത എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജിക്കാരിക്ക് 59.5 പവൻ സ്വര്‍ണം തിരികെ നല്‍കാനും കോടതി നിര്‍ദേശിച്ചു. 2010ല്‍ വിവാഹിതരായ ദമ്പതിമാര്‍ പിന്നീട് അകന്നു. തുടര്‍ന്നാണ് 65.5 പവന് സ്വര്‍ണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് യുവതി കുടുംബക്കോടതിയെ സമീപിച്ചത്. ബന്ധുക്കള്‍ നല്കിയ ആറു പവന് സ്വര്ണമടക്കമായിരുന്നു ഇത്. ഇതില്‍ മാതാപിതാക്കള്‍ നല്കിയ 59.5 പവന് തിരികെ നല്‍കാനാണു ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചത്. വിവാഹസമയത്ത് യുവതിക്കു മാതാപിതാക്കള്‍ നല്കുന്ന സ്വര്‍ണവും പണവും അവരുടെ സ്ത്രീധനമായിട്ടാണ് കരുതുന്നത്. അതു…
Read Moreഅക്ഷയതൃതീയ: സ്വർണവില്പന 1,500 കോടി രൂപയ്ക്കു മുകളിൽ
കൊച്ചി: അക്ഷയ തൃതീയ ദിനമായ ഇന്നലെ സംസ്ഥാനത്തെ സ്വർണക്കടകളിൽ 1,500 കോടി രൂപയ്ക്കു മുകളിൽ സ്വർണവില്പന നടന്നതായി സ്വർണ വ്യാപാരികൾ. ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായില്ല. ഗ്രാമിന് 8980 രൂപയും പവന് 71,840 രൂപയുമായിട്ടാണ് ഇന്നലെ സ്വർണവില്പന നടന്നത്. രാവിലെ മുതൽ സ്വർണക്കടകളിൽ തിരക്ക് അനുഭവപ്പെട്ടു. വിലവർധനയുണ്ടായിട്ടും സ്വർണം വാങ്ങുന്നവരുടെ പർച്ചേസ് പവറിൽ യാതൊരു കുറവും വന്നിട്ടില്ല. ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ, കോയിനുകൾ, 24 കാരറ്റ് ബാറുകൾ, ഡയമണ്ട്, പ്ലാറ്റിനം, വെള്ളി ആഭരണങ്ങൾ തുടങ്ങിയവ എല്ലാ ആഭരണശാലകളിലും വില്പനയ്ക്ക് ഒരുക്കിയിരുന്നു. നൂറു മില്ലിഗ്രാം മുതലുള്ള ആഭരണങ്ങൾ ജ്വല്ലറികളിൽ ലഭ്യമായിരുന്നു. ഏറ്റവും കുറഞ്ഞ തൂക്കം സ്വർണമെങ്കിലും വാങ്ങിക്കുക എന്നതായിരുന്നു പ്രത്യേകത. സംസ്ഥാനത്തെ 12,000ത്തോളം ജ്വല്ലറികളിലേക്ക് അഞ്ചു ലക്ഷത്തോളം കുടുംബങ്ങൾ സ്വർണം വാങ്ങാൻ എത്തിയതായും പ്രതീക്ഷയ്ക്കനുസരിച്ചുള്ള വ്യാപാരം നടന്നതായും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. 1,500…
Read Moreആസ്തി 20 ബില്യൺ ഉയർന്നു: അംബാനി വീണ്ടും 100 ബില്യണ്‍ ഡോളർ ക്ലബ്ബിൽ
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനി വീണ്ടും 100 ബില്യണ്‍ ഡോളർ ക്ലബ്ബിൽ. രണ്ട് മാസത്തിനുള്ളിൽ ഏകദേശം 20 ബില്യണ്‍ ഡോളറായാണ് അംബാനിയുടെ ആസ്തി വർധിച്ചത്. ഇതോടെ മുകേഷ് അംബാനി ലോകത്തെ അതിസന്പന്നരുടെ ആദ്യ പതിനാറുപേരുടെ പട്ടികയിൽ ഇടം പിടിച്ചു. നിലവിൽ 14-ാം സ്ഥാനത്താണ്. മാർച്ച് പകുതി മുതൽ ഇന്ത്യൻ ഓഹരിവിപണിയിലുണ്ടായ ശക്തമായ കുതിപ്പും വിദേശ നിക്ഷേപകരുടെ തിരിച്ചുവരവുമാണ് ഇന്ത്യയിലെ മുൻനിര ശതകോടീശ്വരന്മരുടെ ആസ്തിയിൽ വർധനയ്ക്കു കാരണമായത്. ഫോർബ്സിന്റെ റിയൽ-ടൈം ബില്യണേഴ്സ് റാങ്കിംഗ് അനുസരിച്ച്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തി 106.1 ബില്യണ്‍ ഡോളറാണ്. മാർച്ച് തുടക്കത്തില അംബാനിയുടെ ആസ്തി 81 ബില്യണ്‍ ഡോളറായി താഴ്ന്നിരുന്നു. അടുത്തകാലത്തുണ്ടായ തകർച്ചയിൽനിന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെയും ജിയോ ഫിനാൻഷൽ സർവീസസിന്റെ ശക്തമായി തിരിച്ചുവരാണ് അംബാനിക്കു നേട്ടമായത്. ഇവയുടെ ഓഹരികൾ യഥാക്രമം 25 ശതമാനവും 29 ശതമാനവും…
Read Moreഡിജിറ്റൽ സൗകര്യങ്ങളുടെ ലഭ്യത മൗലികാവകാശം: സുപ്രധാന നിർദേശവുമായി സുപ്രീംകോടതി
ന്യൂഡൽഹി: ഡിജിറ്റൽ സൗകര്യങ്ങളുടെ ലഭ്യത ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ ഒരു ആന്തരിക ഘടകമാണെന്നു സുപ്രീംകോടതി. ഈ സൗകര്യങ്ങൾ സമൂഹത്തിന്റെ എല്ലാ തുറകളിലുള്ളവർക്കും ലഭ്യമാകുന്നുവെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ബാങ്കിംഗ് മേഖലകളിൽ നടപ്പാക്കിയ നോ യുവർ കസ്റ്റമർ (കെവൈസി) പ്രക്രിയ ലഘൂകരിക്കുന്നതിനുള്ള നിർദേശവും കോടതി മുന്നോട്ടുവച്ചു. ആസിഡ് ആക്രമണം നേരിട്ട ഒരു യുവതിയും കാഴ്ചവൈകല്യമുള്ള ഒരാളും കെവൈസി പ്രക്രിയ ചെയ്യുന്നതിന് ബാങ്കിൽ നേരിട്ട പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ വിധി പുറപ്പെടുവിക്കുന്പോഴാണ് കോടതി നിർണായക നിർദേശങ്ങൾ നൽകിയത്. മുഖത്ത് വൈകല്യം സംഭവിച്ചവരോ മറ്റു വൈകല്യമുള്ളവരോ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ മേഖലകളിലുള്ളവർക്കും കെവൈസി പോലുള്ള ഡിജിറ്റൽ പ്രക്രിയകൾ ഒരുപോലെ ലഭ്യമാകുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ഇത്തരം സംവിധാനങ്ങൾ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചു പരിഷ്കരിക്കേണ്ടതാണ്. രാജ്യത്തു…
Read Moreദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ചു; മുൻ റോ മേധാവി അലോക് ജോഷി ചെയർമാൻ
ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ(റോ) മുന്‍ മേധാവി അലോക് ജോഷിയെ ദേശീയ സുരക്ഷാ ഉപദേശക സമിതിയുടെ ചെയർമാനായി നിയമിച്ചു. സായുധസേന, പോലീസ്, ഫോറിൻ സർവീസ് എന്നിവയിലെ ആറ് അംഗങ്ങളെ കൂടി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിരമിച്ച സൈനിക ഉദ്യോഗസ്ഥരായ മുന്‍ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡര്‍ എയര്‍ മാര്‍ഷല്‍ പി.എം.സിന്‍ഹ, മുന്‍ സതേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ എ.കെ.സിംഗ്, റിയര്‍ അഡ്മിറല്‍ മോണ്ടി ഖന്ന, ഇന്ത്യന്‍ പോലീസ് സര്‍വീസില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥരായ രാജീവ് രഞ്ജന്‍ വർമ, മന്മോഹന് സിംഗ്, ഐഎഫ്എസ് ഉദ്യോഗസ്ഥനായി വിരമിച്ച ബി. വെങ്കടേഷ് വര്‍മ്മ എന്നിവരാണ് അംഗങ്ങള്‍. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേർന്ന കേന്ദ്ര മന്ത്രിസഭാ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
Read Moreലഹരിവേട്ടക്കെത്തിയ എഎസ്ഐയെ കുത്തി; പ്രതിയെ സാഹസികമായി കീഴടക്കി
കോഴിക്കോട്: നിരവധി കേസുകളിലെ പ്രതി പോലീസുകാരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഒടുവില്‍ ഏറെ സാഹസികമായി പോലീസ് പ്രതിയെ കീഴടക്കി. പന്നിയങ്കര നായ്പാലം കാഞ്ഞിരവയല്‍ അര്‍ജാസ് (28)ആണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ കണ്ണഞ്ചേരിയിലാണ് സംഭവം. ലഹരി ഇടപാടിനെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ സിറിഞ്ചുമായി അര്‍ജാസ് ഓടിരക്ഷപെടാന്‍ ശ്രമിച്ചു. പോലീസ് പിന്തുടര്ന്നപ്പോള് കണ്ണഞ്ചേരിയിലുള്ള ഇറച്ചിക്കടയിലേക്ക് ഓടിക്കയറിയ അര്‍ജാസ് അവിടെ നിന്നും കത്തി എടുത്ത് പോലീസുകാരെ ആക്രമിക്കുകയായിരുന്നു. എഎസ്ഐ ബാബുവിന്റെ തലയ്ക്കാണ് കുത്തേറ്റത്. സിവില്‍ പോലീസ് ഓഫീസര്‍ ശരത്ലാലിനും പരിക്കുണ്ട്. കത്തി ഉപയോഗിച്ച് കൂടുതല്‍ ആക്രമണം നടത്താന്‍ അര്‍ജാസ് തുനിഞ്ഞപ്പോള്‍ പന്നിയങ്കര സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അര്‍ജാസിനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. അര്ജാസിനെതിരേ വധശ്രമത്തിന് കേസെടുത്തതായും പ്രദേശത്തെ ലഹരി ഇടപാടിനു പിന്നിലെ പ്രധാന കണ്ണിയാണ് അര്‍ജാസ് എന്നും പോലീസ് അറിയിച്ചു. പഞ്ചഗുസ്തി ചാമ്പ്യനായ അര്‍ജാസിനെ ഏറെ ശ്രമകരമായാണ് പോലീസ് കീഴടക്കിയത്.
Read Moreപാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം; മംഗളൂരുവില്‍ ജനക്കൂട്ടം തല്ലിക്കൊന്നത് വയനാട് സ്വദേശിയെ
കോഴിക്കോട്: പാക്കിസ്ഥാന് അനുകൂല മുദ്രവാക്യം വിളിച്ചെന്ന് ആരോപിച്ച് മംഗളൂരുവില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് മാനസിക വൈകല്യമുള്ള വയനാട് സ്വദേശിയെ. പുല്‍പ്പള്ളി സാന്ദീപനി കുന്നിലെ മൂച്ചിക്കാടന്‍ കുഞ്ഞായിയുടെ മകന് അഷ്റഫ് (36)ആണ് മരിച്ചതെന്ന് സഹോദരന് അബ്ദുള്‍ ജബ്ബാറിന്റെ നേതൃത്വത്തില്‍ മംഗളൂരുവിലെത്തിയ ബന്ധുക്കള്‍ സ്ഥിരീകരിച്ചു. മൃതദേഹവുമായി ബന്ധുക്കള്‍ കേരളത്തിലേക്കു തിരിച്ചു. അഷ്റഫിന് നാടുമായും വീടുമായും കാര്യമായ ബന്ധമുണ്ടായിരുന്നില്ല. വലപ്പോഴും മാത്രമേ ഇയാള്‍ വീട്ടിലേക്ക് വന്നിരുന്നുള്ളുവെന്നും ബന്ധുക്കള്‍ പറഞ്ഞു. അഷറഫ് ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നാട്ടില്‍ എത്തിയിരുന്നു. അഷറഫ് മംഗളൂരുവില്‍ ആക്രി പെറുക്കി വിറ്റ് ജീവിക്കുകയായിരുന്നു. മലപ്പുറം വേങ്ങരയില്‍ നിന്നാണ് അഷറഫിന്റെ കുടുംബം പുല്‍പ്പള്ളിയിലെത്തിയത്. മൃതദേഹം മലപ്പുറത്ത് സംസ്കരിക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കുഡുപ്പുവിലെ ഭത്ര കല്ലുര്‍ത്തി ക്ഷേത്രത്തിന് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ആള്‍ക്കൂട്ടം നടത്തിയ ക്രൂരമായ ആക്രമണമാണ് മരണത്തിലേക്ക് നയിച്ചതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പോലീസ് 15 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.…
Read Moreജസ്റ്റീസ് ബി.ആർ. ഗവായ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്
ന്യൂഡൽഹി: സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റീസായി ബി.ആർ. ഗവായ് മേയ് 14 ന് ചുമതലയേൽക്കും. അമ്പത്തിരണ്ടാമത് ചീഫ് ജസ്റ്റീസായാണ് അദ്ദേഹം അധികാരമേൽക്കുക. മുൻ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റീസ് രാജ എസ്. ബോൺസാലെയോടൊപ്പമാണ് ജസ്റ്റീസ് ഗവായ് 1987 വരെ പ്രവർത്തിച്ചത്. 1987 മുതൽ 1990 വരെ ബോംബെ ഹൈക്കോടതിയിൽ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു. 1990 ന് ശേഷം ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിലാണ് പ്രാക്ടീസ് ചെയ്തത്. 2005 നവംബർ 12ന് ബോംബെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി.
Read More