പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകിവീണ് നാലുവയസുകാരന് മരിച്ച സംഭവത്തില്‍ അധികൃതരുടെ അനാസ്ഥ പ്രകടം. ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലം സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് നല്‍കും.അടൂര്‍ കടമ്പനാട് സ്വദേശി അജിയുടെ മകന് അഭിറാമാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ആനക്കൂട് കാണാനെത്തിയ സംഘത്തിലെ അംഗമായിരുന്നു അഭിറാം. കോണ്‍ക്രീറ്റ് തൂണില്‍ പിടിച്ചപ്പോള്‍ ഇളകി കുഞ്ഞിന്റെ തലയില്‍ വീഴുകയായിരുന്നു.കുട്ടിയെ ഉടന്‍ തന്നെ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ അമ്മ ശാരിക്കും ബന്ധുക്കള്‍ക്കുമൊപ്പം കല്ലേലി അപ്പൂപ്പന്‍കാവ് ക്ഷേത്രം സന്ദര്‍ശിച്ചശേഷമാണ് അഭിറാം ആനത്താവളത്തിലെത്തിയത്. ഫോട്ടോ എടുക്കുന്നതിനായി തൂണില്‍ പിടിച്ചിരുന്നതായി പറയുന്നു. നാലടിയോളം ഉയരമുള്ള തൂണ് ഇളകി കുട്ടിയുടെ ദേഹത്തേക്കു വീഴുകയായിരുന്നു. ആനത്താവള സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന തൂണുകളിലൊന്നാണ് അപകടമുണ്ടാക്കിയത്. ഇതു നന്നായി ഉറപ്പിച്ചിരുന്നില്ല. നൂറുകണക്കിനാളുകളാണ് ദിവസവും ആനക്കൂട് സന്ദര്‍ശിക്കാനെത്തുന്നത്.അവധിക്കാലമായതിനാല്‍ കുട്ടികളുടെ നല്ല തിരക്കാണ് ദിവസവും ഉണ്ടാകുന്നത്.…
Read MoreCategory: Loud Speaker
ഐപിഎസ് ഓഫീസർമാർക്ക് സ്ഥലംമാറ്റം; ടി. ഫറാഷ് പുതിയ തിരുവനന്തപുരം ഡിസിപി
തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് പോലീസ് ഓഫീസർമാർക്ക് സ്ഥലം മാറ്റം. എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേന എൻഐഎ എസ്പിയായി ഡപ്യൂട്ടേഷനിലേക്ക് പോയ ഒഴിവിനെ തുടർന്നാണ് സ്ഥലം മാറ്റം. അഞ്ച് വർഷക്കാല ഡപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് വൈഭവ് സക്സേന എൻഐഎയിലേക്ക് നിയമിക്കപ്പെട്ടത്. റാപ്പിഡ് ആക്ഷൻ ഫോഴ്സ് കമൻഡാന്റ് ഹേമലതയെ എറണാകുളം റൂറൽ എസ്പിയായി നിയമിച്ചു. തിരുവനന്തപുരം ഡിസിപി വിജയഭാരത റെഡ്ഢിയെ കാസർകോട് ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു. സ്പെഷൽ ഓപ്പറേഷൻ വിഭാഗം എസ്പിയായിരുന്ന ടി. ഫറാഷാണ് പുതിയ തിരുവനന്തപുരം ലോ ആൻഡ് ഓർഡർ ഡിസിപി ടെലിക്കമ്മ്യൂണിക്കേഷൻ എസ്പി. ദീപക് ധൻകറിനെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്പിയായി നിയമനം നൽകി.
Read Moreമയക്കുമരുന്ന് കച്ചവടവും ഉപയോഗവും വ്യാപകം: ലഹരി പരിശോധനയ്ക്ക് കിറ്റുകളില്ലാതെ വലഞ്ഞ് എക്സൈസ്; കിറ്റിന് 500 രൂപയോളമാണു വില
കോഴിക്കോട്: ലഹരിമരുന്ന് വിപണനത്തിനും ഉപയോഗത്തിനും കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമിക്കുമ്പോഴും ആവശ്യത്തിന് പരിശോധനാ കിറ്റുകളില്ലാതെ എക്സൈസ് വകുപ്പ് ബുദ്ധിമുട്ടുന്നു. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ ഉപയോഗിക്കുന്ന കിറ്റുകളും പിടിച്ചെടുത്ത മയക്കുമരുന്ന് ഏതാണെന്ന് തിരിച്ചറിയാനുള്ള ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകളും എക്സൈസ് വകുപ്പില്‍ കിട്ടാക്കനിയാണ്. നാട്ടിലാകെ മയക്കുമരുന്ന് കച്ചവടം പൊടിപൊടിക്കുമ്പോഴാണ് എക്സൈസ് വകുപ്പ് കിറ്റുകളില്ലാതെ പ്രതിസന്ധിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്ന് ഏതാണെന്ന് കണ്ടെത്താനാണ് ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് എക്സൈസ് വകുപ്പിന്റെ സര്‍ക്കിള്‍ ഓഫീസുകളിലും നര്‍ക്കോട്ടിക് സ്ക്വാഡിലും മാത്രമാണ് ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ലഭിക്കുക. മറ്റിടങ്ങളില്‍ ഇത് അത്യാവശ്യമായി വരുന്ന സമയത്ത് ഇവിടങ്ങളില്‍ നിന്നു താത്ക്കാലികമായി എത്തിക്കുകയാണ് പതിവ്. എല്ലാ സ്റ്റേഷന് പരിധികളിലും ഇത്തരം കിറ്റുകള്‍ ആവശ്യമാണെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. രാസപരിശോധനയിലൂടെ മയക്കുമരുന്ന് ഏതെന്ന് കണ്ടെത്തുന്ന കിറ്റിന് 5,000 രൂപ മുതലാണ് വില. ആറ് മാസമാണ് ഇവയുടെ കാലാവധി. പ്ലാന്‍…
Read Moreപരീക്ഷണ ഓട്ടം: ഇന്ത്യക്ക് ജപ്പാൻ ബുള്ളറ്റ് ട്രെയിനുകൾ നൽകും
കൊല്ലം: രാജ്യത്ത് വരാൻ പോകുന്ന അതിവേഗ ട്രെയിൻ റൂട്ടിൽ പരീക്ഷണ ഓട്ടത്തിനും പരിശോധനകൾക്കുമായി ജപ്പാൻ അവരുടെ പ്രശസ്തമായ ഷിൻകൻസെൻ ബുള്ളറ്റ് ട്രെയിനുകൾ ഇന്ത്യയ്ക്ക് കൈമാറും. മുംബൈ- അഹമ്മദാബാദ് നിർദിഷ്ട ബുള്ളറ്റ് ട്രെയിൻ റൂട്ടിൽ പരീക്ഷണ ഓട്ടങ്ങൾക്കായി ട്രെയിനുകൾ ഉപയോഗിക്കും. രാജ്യത്തിന് കൈമാറുന്ന പ്രത്യേക ട്രെയിനുകളുടെ നിർമാണം ജപ്പാനിൽ പുരോഗമിക്കുകയാണ്.ഒരു ട്രെയിൻ ഇ-അഞ്ച് സീരിസിലേതും മറ്റൊന്ന് ഇ-മൂന്ന് സീരീസിലേതുമായിരിക്കും.ഇന്ത്യയിലെ പരീക്ഷണ പരിശോധനാ ആവശ്യങ്ങൾക്കായി പ്രത്യേക ഉപകരണങ്ങൾ ഉൾപ്പെടുത്തിയ ശേഷം അടുത്ത വർഷത്തിന്റെ തുടക്കത്തിൽ തന്നെ രണ്ട് ട്രെയിനുകളും ഇന്ത്യയിൽ എത്തും. മുംബൈ- അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽവേ ഇടനാഴിയിൽ 320 കിലോ മീറ്റർ വേഗതയിലുള്ള ബുള്ളറ്റ് ട്രെയിനുകൾ ഓടിക്കാനാണ് ഇന്ത്യയുടെ പദ്ധതി.ഇന്ത്യൻ റെയിൽവേയുടെ ഭാഗമായ നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപറേഷനാണ് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. പ്രധാന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ജപ്പാൻ നൽകുന്ന രണ്ട്…
Read Moreകോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലുവയസുകാരൻ മരിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കും: എ. കെ. ശശീന്ദ്രൻ
തിരുവനന്തപുരം: കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലുവയസുകാരൻ മരിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി എ. കെ. ശശീന്ദ്രൻ. ആനക്കൂട് അധികൃതരോട് റിപ്പോർട്ട് അടിയന്തരമായി ആവശ്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവമുണ്ടായത്. അടൂർ കടമ്പനാട് സ്വദേശികളായ അജി-ശാരി ദമ്പതികളുടെ ഏക മകന് അഭിരാം ആണ് മരിച്ചത്. ആനകളെ കാണാനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു അഭിറാം. ഗാർഡൻ ഫെൻസിംഗിന്റെ ഭാഗമായി സ്ഥാപിച്ച കോൺക്രീറ്റ് തൂണിനോട് ചേർന്ന് നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ തൂൺ മറിഞ്ഞ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. നാലടിയോളം ഉയരമുണ്ടായിരുന്ന തൂണിന്റെ അടിയിൽപെട്ട അഭിരാമിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാലപ്പഴക്കം ചെന്ന തൂണുകൾ സൗന്ദര്യവത്കരണം നടത്തി സ്ഥലത്ത് നിലനിർത്തുകയായിരുന്നു. സംഭവത്തിനു പിന്നാലെ കോന്നി ആനക്കൂട് താത്കാലികമായി അടച്ചു.
Read Moreവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കും: ആകെ നിർമ്മാണ ചെലവായ 8867.14 കോടിയിൽ 5595.34 കോടിയും സംസ്ഥാന സർക്കാരാണ് വഹിച്ചത്; പിണറായി വിജയൻ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കഴിഞ്ഞ ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയ തുറമുഖത്ത് ഇതുവരെ 265 കപ്പൽ എത്തി. 5.48 ലക്ഷം ടിഇയു ചരക്കുകൾ ഇതുവരെ കൈകാര്യം ചെയ്ത് വലിയ മുന്നേറ്റമുണ്ടാക്കാനും സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ലോക വാണിജ്യ ഭൂപടത്തിൽ നമ്മുടെ നാടിനെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുകയാണ്. ആർബിട്രേഷൻ നടപടികൾ ഒഴിവാക്കി പുതിയ കരാറിലേക്ക് എത്തിയതോടെയാണ് രാജ്യത്തെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലായത്. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ 2024 ജൂലൈ 13നാണ് ആരംഭിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ 3 മുതൽ…
Read Moreഅദാനി ഗ്രൂപ്പ് കന്പനികളിൽ വിദേശനിക്ഷേപം കുറയുന്നു: ആഭ്യന്തര നിക്ഷേപം വർധിച്ചു
മുംബൈ: അദാനി ഗ്രൂപ്പ് കന്പനികളിൽനിന്ന് വിദേശ നിക്ഷേപർ ഓഹരികൾ വൻതോതിൽ വിറ്റഴിക്കുന്നു. 2025 മാർച്ച് പാദത്തിൽ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിൽനിന്ന് ഏകദേശം 3,600 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ഇതിനു വിപരീതമായി, ആഭ്യന്തര സ്ഥാപന നിക്ഷേപകർ- ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി), ഇൻഷ്വറൻസ് കന്പനികൾ, പെൻഷൻ ഫണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവ വിവിധ ഗ്രൂപ്പ് സ്ഥാപനങ്ങളിലുടനീളം അവരുടെ ഓഹരികൾ ഗണ്യമായി വർധിപ്പിച്ചു. വിദേശ നിക്ഷേപകർ അദാനിയുടെ അഞ്ച് സ്ഥാപനങ്ങളിൽനിന്നാണ് ഓഹരികൾ പിൻവലിച്ചത്. അദാനി എനർജിയിൽനിന്ന് എഫ്ഐഐ ഓഹരികൾ നാലാം പാദത്തിൽ 12.45 ശതമാനത്തിലെത്തി. മുൻപാദത്തിലിത് 13.68 ശതമാനമായിരുന്നു. 1850 കോടി രൂപ (1.23%) വിറ്റഴിക്കൽ നടത്തി. അദാനി പോർട്ട്സ് & സെസിൽനിന്ന്, എഫ്ഐഐ ഓഹരികൾ 13.93 ശതമാനത്തിൽ നിന്ന് 13.42 ശതമാനമായി കുറഞ്ഞു. 1,310 കോടി രൂപയുടെ (0.5%) ഇടിവാണുണ്ടായത്.…
Read Moreഇനിയൊരു തിരിച്ചു പോക്കില്ലേ പൊന്നേ… പിടിതരാതെ സ്വർണം; പവന് 71,360 രൂപ
കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണത്തിന് റിക്കാര്‍ഡ് വില. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,920 രൂപയും പവന് 71,360 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,350 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3341 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 85.52 ആണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണവില കുറയാനുള്ള യാതൊരു സാഹചര്യവും കാണുന്നില്ല. സ്വര്‍ണം ഗ്ലോബല്‍ ഹാര്‍ഡ് കറന്‍സിയായി മാറിയിട്ടുണ്ട്. ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയാണ്. ട്രോയ് ഔണ്‍സിന് 3500-4000 ഡോളറാണ് അടുത്ത ലക്ഷ്യം.
Read Moreതാമരശേരിയില്‍ വീണ്ടും ലഹരിമാഫിയ വിളയാട്ടം: ലഹരിവിരുദ്ധ പ്രവര്‍ത്തകനെ ആക്രമിച്ചു
താമരശേരി: ലഹരിക്കടിമയായ യുവാക്കളുടെ ക്രൂരകൃത്യങ്ങളില്‍ വിറങ്ങലിച്ച താമരശേരിയെ ആശങ്കയിലാഴ്ത്തി വീണ്ടും ലഹരിമാഫിയയുടെ വിളയാട്ടം. കട്ടിപ്പാറയില്‍ ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകനെ ലഹരി മാഫിയാ സംഘം ആക്രമിച്ചു. കട്ടിപ്പാറ വേണാടി സ്വദേശി മുഹമ്മദി (51) നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരി മാഫിയാ സംഘത്തില്‍പ്പെട്ട മൂന്നു പേര് ചേര്‍ന്ന് പ്രദേശത്തെ മസ്ജിദിന്റെ കോമ്പൗണ്ടില്‍ വച്ചാണ് ഇന്നലെ രാത്രി എട്ടുമണിയോടെ മുഹമ്മദിനെ ആക്രമിച്ചത്. അക്രമികളില്‍ ഒരാളെ പോലീസ് പിടികൂടി.കഴിഞ്ഞ 26-ാം തീയതി ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ പ്രമോദ് എന്നയാളുടെ വീട്ടില്‍ ലഹരി വില്പന നടത്തുന്നുണ്ടെന്ന സംശയത്താല്‍ പോലീസില്‍ വിവരം അറിയിച്ചിരുന്നു. പ്രമോദിന്റെ വീട്ടില്‍ അപരിചിതര്‍ എത്തുന്നത് കണ്ടാണ് പോലീസില്‍ വിളിച്ചറിയിച്ചത്. ഇതേത്തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷം പ്രമോദ് പല തവണ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയിരുന്നതായിമുഹമ്മദ് പറഞ്ഞു. മുഹമ്മദാണ് വിവരം…
Read Moreമോശം കാലാവസ്ഥ, സുരക്ഷാഭീഷണി: കാഷ്മീർ ട്രെയിൻ സർവീസ് ഉദ്ഘാടനം മാറ്റിവച്ചു? പ്രധാനമന്ത്രിയുടെ സന്ദർശനവും റദ്ദാക്കി
കൊല്ലം: മോശം കാലാവസ്ഥയും സുരക്ഷാ ഭീഷണിയും കാരണം കാഷ്മീരിലേക്കുള്ള ട്രെയിൻ സർവീസ് ഉദ്ഘാടനം മാറ്റിവച്ചതായി റിപ്പോർട്ടുകൾ.കത്രയിൽനിന്ന് ശ്രീനഗറിലേക്കുള്ള വന്ദേ ഭാരത് ട്രെയിൻ സർവീസ് 19-ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുമെന്നായിരുന്നു അറിയിപ്പ്. ഇതിനുള്ള തയാറെടുപ്പുകളും റെയിൽവേ അധികൃതർ പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ 19- ലെ ജമ്മു കാഷ്മീർ സന്ദർശനം റദ്ദാക്കിയെന്ന വിവരം അനൗദ്യോഗികമായി പുറത്തുവന്നിട്ടുള്ളത്. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും. ഈ മാസം തന്നെ ട്രെയിൻ സർവീസ് ഉദ്ഘാടനം നടത്തുമെന്നാണ് അധികൃതർ നൽകുന്ന സൂചന.വരും ദിവസങ്ങളിൽ ജമ്മു കാഷ്മീരിൽ മിതമായ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓറഞ്ച്, യെല്ലോ അലർട്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്. നഗറിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്റെ ഉദ്ഘാടന ചടങ്ങുകൾ ശ്രീമാതാ വൈഷ്ണോ ദേവി കത്ര റെയിൽവേ സ്റ്റേഷനിലാണ് നിശ്ചയിച്ചിരുന്നത്. കത്രയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു പൊതുയോഗവും നിശ്ചയിച്ചിരുന്നു.ഇതോടൊപ്പം പ്രധാനമന്ത്രി ചെനാബ് റെയിൽ പാലവും…
Read More