കാവ്യ-ദിലീപ് ബന്ധത്തില്‍ വിള്ളല്‍? ആദ്യ വിവാഹ വാര്‍ത്തയറിഞ്ഞ് നടി പൊട്ടിത്തെറിച്ചു, കൊച്ചിയിലെ സ്വന്തം ഫഌറ്റിലേക്ക് താമസം മാറ്റിയെന്ന് സൂചന, കേസിന്റെ കുരുക്കിനൊപ്പം ദിലീപിന് വീണ്ടും പ്രഹരം

ദിലീപ്- കാവ്യ മാധവന്‍ ബന്ധം വഷളായതായി സൂചന. ദിലീപ് മഞ്ജുവിനെയും തന്നെയും കൂടാതെ മറ്റൊരു വിവാഹം കൂടി കഴിച്ചിട്ടുണ്ടെന്ന സൂചന പുറച്ചുവന്നതോടെയാണ് ഇരുവര്‍ക്കുമിടയിലുള്ള ഐക്യം നഷ്ടപ്പെട്ടതെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദിലീപ് ജയിലിലായതിനുശേഷം മിക്ക ദിവസങ്ങളിലും കാവ്യ താമസിച്ചിരുന്നത് ആലുവയിലെ വീട്ടിലായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ആദ്യ വിവാഹത്തിന്റെ വാര്‍ത്തയറിഞ്ഞതോടെ കാവ്യ വെണ്ണലയിലെ തന്റെ ഫഌറ്റിലേക്ക് മാറിയാതായാണ് സൂചന.

നടിയെ ആക്രമിച്ച കേസില്‍ ജയിലലടക്കപ്പെട്ട നടന്‍ ദിലീപിന് എതിരായി പഴുതില്ലാത്ത കുറ്റപത്രം തയ്യാറാക്കാനായി പൂര്‍വ്വകാല കഥകള്‍ തിരഞ്ഞടുക്കാന്‍ പോലീസ് നടത്തിയ അന്വേഷണമാണ് ദിലീപിന്റെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തു കൊണ്ടു വന്നത്. മഞ്ജു വാര്യര്‍ക്കും കാവ്യ മാധവനും ഇതേ കുറിച്ച് അറിയില്ലായിരുന്നു. ദിലീപിന്റെ ബന്ധുക്കളും ഇത് കാവ്യയില്‍ നിന്നും മഞ്ജുവില്‍ നിന്നും രഹസ്യമാക്കി വച്ചു. ദിലീപിന്റെ ആദ്യ ഭാര്യ ഇപ്പോള്‍ ഗള്‍ഫിലാണുള്ളത് . ഇവര്‍ കുടുംബസമേതമാണ് അവിടെ കഴിയുന്നതെന്നും അറിയുന്നു. ഇവരില്‍ നിന്നും കാര്യങ്ങള്‍ തിരക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. സ്വന്തം അമ്മാവന്റെ മകളെയാണ് ദിലീപ് ആദ്യം വിവാഹം ചെയ്തത്.

സിനിമാതാരമായി മാറിയ ദിലീപ് പിന്നീട് മഞ്ജുവാര്യരുമായി പ്രണയത്തിലായപ്പോള്‍ താരത്തിന്റെ വേണ്ടപ്പെട്ടവരും അടുപ്പമുള്ളവരും ചേര്‍ന്ന് യുവതിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ഒഴിവാക്കി. ദിലീപിന് നല്ല ഭാവിയുണ്ടാക്കാന്‍ വഴി മാറണമെന്നായിരുന്നു ആവശ്യം. ഇത് ഉള്‍ക്കൊണ്ട് മാറി കൊടുക്കുകയായിരുന്നു. ആലുവ ദേശം രജിസ്റ്റര്‍ ഓഫീസില്‍ നടന്ന വിവാഹത്തില്‍ സാക്ഷിയായത് ഏറ്റവുമടുത്ത ചില സുഹൃത്തുക്കളായിരുന്നുവെന്നും പൊലീസിന് സൂചന ലഭിച്ചു. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. നാല് വര്‍ഷത്തോളം ദിലീപും അമ്മാവന്റെ മകളും പ്രണയത്തിലായിരുന്നു. ആലുവ ദേശം രജിസ്റ്റര്‍ ഓഫിസിലെ രജിസ്റ്റര്‍ വിവാഹത്തിനു ശേഷമാണു ദിലീപ് സിനിമയിലേക്ക് എത്തുന്നത്.

സിനിമയില്‍ സജീവമായതോടെ ദിലീപ് ഈ ബന്ധം ഉപേക്ഷിച്ചിരുന്നു. ഇതിനുശേഷമാണ് ദിലീപ് മഞ്ജു വാര്യരെ പ്രണയിച്ചു വിവാഹം കഴിക്കുന്നത്. എന്നാല്‍ 2015 ല്‍ ഈ ബന്ധം അവസാനിക്കുകയും ദിലീപും മഞ്ജുവും വിവാഹമോചനം നേടിയതിന് പിന്നാലെ താരം തന്റെ പല സിനിമകളിലെയും നായികയായിരുന്നു കാവ്യാ മാധവനെ വിവാഹം കഴിക്കുകയുമായിരുന്നു.

Related posts