മോ​ശം കാ​ലാ​വ​സ്ഥ, സു​ര​ക്ഷാഭീ​ഷ​ണി: കാ​ഷ്മീർ ട്രെ​യി​ൻ സ​ർ​വീ​സ് ഉ​ദ്ഘാ​ട​നം മാ​റ്റി​വ​ച്ചു? പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​വും റ​ദ്ദാ​ക്കി

കൊ​ല്ലം: മോ​ശം കാ​ലാ​വ​സ്ഥ​യും സു​ര​ക്ഷാ ഭീ​ഷ​ണി​യും കാ​ര​ണം കാഷ്മീരി​ലേ​ക്കു​ള്ള ട്രെ​യി​ൻ സ​ർ​വീ​സ് ഉ​ദ്ഘാ​ട​നം മാ​റ്റി​വ​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ.ക​ത്ര​യി​ൽനി​ന്ന് ശ്രീ​ന​ഗ​റി​ലേ​ക്കു​ള്ള വ​ന്ദേ ഭാ​ര​ത് ട്രെ​യി​ൻ സ​ർ​വീ​സ് 19-ന് ​പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്. ഇ​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ 19- ലെ ​ജ​മ്മു കാഷ്മീർ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി​യെ​ന്ന വി​വ​രം അ​നൗ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തുവ​ന്നി​ട്ടു​ള്ള​ത്. പു​തി​യ തീ​യ​തി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും. ഈ ​മാ​സം ത​ന്നെ ട്രെ​യി​ൻ സ​ർ​വീ​സ് ഉ​ദ്ഘാ​ട​നം ന​ട​ത്തു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന.വ​രും ദി​വ​സ​ങ്ങ​ളി​ൽ ജ​മ്മു കാഷ്മീരി​ൽ മി​ത​മാ​യ മ​ഴ​യ്ക്കും മ​ഞ്ഞു​വീ​ഴ്ച​യ്ക്കും സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ളും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ​ന​ഗ​റി​ലേ​ക്കു​ള്ള വന്ദേഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ശ്രീ​മാ​താ വൈ​ഷ്ണോ ദേ​വി ക​ത്ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ക​ത്ര​യി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന ഒ​രു പൊ​തു​യോ​ഗ​വും നി​ശ്ച​യി​ച്ചി​രു​ന്നു.ഇ​തോ​ടൊ​പ്പം പ്ര​ധാ​ന​മ​ന്ത്രി ചെ​നാ​ബ് റെ​യി​ൽ പാ​ല​വും…

Read More

പെ​ൻ​സി​ലി​നെ​ച്ചൊ​ല്ലി ത​ർ​ക്കം: സ​ഹ​പാ​ഠി​യെ വെ​ട്ടി​യ എ​ട്ടാം ക്ലാ​സു​കാ​ര​ൻ പി​ടി​യി​ൽ

ചെന്നൈ: ത​മി​ഴ് നാ​ട്ടി​ലെ തി​രു​നെ​ൽ​വേ​ലി​യി​ൽ പെ‍​ൻ​സി​ലി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നു സ​ഹ​പാ​ഠി​യെ വെ​ട്ടി​യ എ​ട്ടാം ക്ലാ​സു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ള​യം കോ​ട്ട​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ൽ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. അ​ക്ര​മം ത​ട​യാ​ൻ ശ്ര​മി​ച്ച അ​ധ്യാ​പ​ക​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. വെ​ട്ടേ​റ്റ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യും ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ബാ​ഗി​ൽ ക​ത്തി​യു​മാ​യെ​ത്തി​യ എ​ട്ടാം​ക്ലാ​സു​കാ​ര​ൻ സ​ഹ​പാ​ഠി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ഇം​ഗ്ലീ​ഷ് മീ​ഡി​യം പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍​ക്ക് ഹി​ന്ദി ത​ല​ക്കെ​ട്ട് ; സം​ഗീ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​ല​ക്കെ​ട്ടാ​ണെ​ന്ന് എ​ൻ​സി​ഇ​ആ​ർ​ടി

തി​രു​വ​ന​ന്ത​പു​രം: ഇം​ഗ്ലീ​ഷ് മീ​ഡി​യം പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍​ക്ക് ഹി​ന്ദി ത​ല​ക്കെ​ട്ടു​ക​ള്‍ ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം പു​നഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വി.​ ശി​വ​ൻ​കു​ട്ടി​യു​ടെ അ​ഭി​പ്രാ​യ​പ്പെ​ട്ട​തി​നു മ​റു​പ​ടി​യു​മാ​യി എ​ൻ​സി​ഇ​ആ​ർ​ടി. സം​ഗീ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പേ​രു​ക​ളാ​ണ് ത​ല​ക്കെ​ട്ടാ​യി ഹി​ന്ദി​യി​ല്‍ ന​ല്‍​കി​യ​തെ​ന്നും മൃ​ദം​ഗ്, സ​ന്തൂ​ര്‍ എ​ന്നി​ങ്ങ​നെ​യു​ള്ള ഹി​ന്ദി ത​ല​ക്കെ​ട്ടു​ക​ള്‍ സം​ഗീ​ത പാ​ര​മ്പ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നു​മാ​ണ് എ​ന്‍​സി​ഇ​ആ​ര്‍​ടി​യു​ടെ വി​ശ​ദീ​ക​ര​ണം. രാ​ജ്യ​ത്തി​ന്‍റെ സം​ഗീ​ത പാ​ര​മ്പ​ര്യം ഒ​ന്നാ​ണെ​ന്നും പു​തി​യ വി​ദ്യ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ത​ല​ക്കെ​ട്ടു​ക​ളി​ല്‍ മാ​റ്റം വ​രു​ത്തി​ത​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ഇം​ഗ്ലീ​ഷ് പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍​ക്ക് മാ​ത്ര​മ​ല്ല മാ​ത്ത​മാ​റ്റി​ക്‌​സ് പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും എ​ന്‍​സി​ആ​ര്‍​ടി വ്യ​ക്ത​മാ​ക്കി. ഇം​ഗ്ലീ​ഷ് മീ​ഡി​യം പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍​ക്ക് ഹി​ന്ദി ത​ല​ക്കെ​ട്ടു​ക​ള്‍ ന​ല്‍​കു​ന്ന​ത് ഫെ​ഡ​റ​ല്‍ ത​ത്വ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. ഇ​ത് ദേ​ശ​ത്തി​ന്‍റെ ഭാ​ഷാ വൈ​വി​ധ്യ​ത്തെ അ​ട്ടി​മ​റി​ക്കു​ന്ന സാം​സ്‌​കാ​രി​ക അ​ടി​ച്ചേ​ല്‍​പ്പി​ക്ക​ലി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും വി.​ശി​വ​ൻ​കു​ട്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

Read More

‘രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ത​ല​വെ​ട്ടു​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല, ത​ല ആ​കാ​ശ​ത്ത് വ​ച്ച് ന​ട​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്, ഇ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് എം​എ​ൽ​എ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്’; പ്ര​ശാ​ന്ത് ശി​വ​ൻ

പാ​ല​ക്കാ​ട്: എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ത​ല​വെ​ട്ടു​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല​ന്ന് ബി​ജെ​പി പാ​ല​ക്കാ​ട് ഈ​സ്റ്റ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് ശി​വ​ൻ. ആ​ല​ങ്കാ​രി​ക പ്ര​യോ​ഗ​മാ​യാ​ണ് ത​ല ആ​കാ​ശ​ത്തു​വ​ച്ച് ന​ട​ക്കേ​ണ്ടി വ​രു​മെ​ന്ന് പ​റ​ഞ്ഞ​തെ​ന്ന് പ്ര​ശാ​ന്ത് വ്യ​ക്ത​മാ​ക്കി. കാ​ലു കു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല എന്ന് പറഞ്ഞാൻ അ​തി​ന​ർ​ഥം കാ​ലു​വെ​ട്ടു​മെ​ന്ന​ല്ലെ​ന്നും പ്ര​ശാ​ന്ത് ശി​വ​ൻ പ​റ​ഞ്ഞു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​ക്കെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ലാ​ണ് പ്ര​ശാ​ന്ത് ശി​വ​ന്‍റെ പ്ര​തി​ക​ര​ണം. പാ​ല​ക്കാ​ട് നൈ​പു​ണ്യ വി​ക​സ​ന കേ​ന്ദ്രം ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങ് കോ​ൺ​ഗ്ര​സ് അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ചി​ട്ടും കോ​ൺ​ഗ്ര​സി​നെ​തി​രേ കേ​സെ​ടു​ത്തി​ട്ടി​ല്ല. അ​തി​ക്ര​മം ന​ട​ത്തി​യ രാ​ഹു​ലി​നെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടി​ല്ല. പോ​ലീ​സി​ന്‍റെ ത​ല ത​ല്ലി​പൊ​ളി​ച്ച​യാ​ളെ എം​എ​ൽ​എ ര​ക്ഷ​പ്പെ​ടു​ത്തി​യി​ട്ടും കേ​സെ​ടു​ത്തി​ട്ടി​ല്ല​ന്നും പ്ര​ശാ​ന്ത് കു​റ്റ​പ്പെ​ടു​ത്തി. ആ​രും എം​എ​ൽ​എ ക്കെ​തി​രേ കൊ​ല​വി​ളി ന​ട​ത്തി​യി​ട്ടി​ല്ല. പാ​ല​ക്കാ​ട് വ​ന്നാ​ൽ കാ​ല് വെ​ട്ടു​മെ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. അ​ങ്ങ​നെ ഒ​രു വീ​ഡി​യോ കാ​ണി​ച്ചു ന​ൽ​കാ​മോ എ​ന്ന് പ്ര​ശാ​ന്ത് ചോ​ദി​ച്ചു. എം​എ​ൽ​എ ഇ​ര​വാ​ദം ന​ട​ത്തു​ക​യാ​ണ്. ഇ​ല്ലാ​ത്ത കാ​ര്യം പ​റ​ഞ്ഞ…

Read More

അ​ജി​ത് കു​മാ​റി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ക്ലീ​ൻ ചി​റ്റ്

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​നക്കേസി​ൽ എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്ത് കു​മാ​റി​ന് സ​ർ​ക്കാ​രി​ന്‍റെ ക്ലീ​ൻ ചി​റ്റ്. അ​ജി​ത്ത് കു​മാ​റി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഒ​പ്പി​ട്ടു. ക​ണ്ണൂ​രി​ൽനി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ മുഖ്യമന്ത്രി ഫ​യ​ൽ വി​ളി​ച്ച് വ​രു​ത്തി ഒ​പ്പി​ടു​ക​യാ​യി​രു​ന്നു. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം, ക​വ​ടി​യാ​റി​ലെ വീ​ട് നി​ര്‍​മാ​ണം, കു​റ​വ​ന്‍​കോ​ണ​ത്തെ ഫ്‌​ളാ​റ്റ് വി​ല്‍​പന, മ​ല​പ്പു​റം എ​സ്പി​യു​ടെ ക്യാ​മ്പ് ഹൗ​സി​ലെ മ​രം മു​റി തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളാ​യി​രു​ന്നു എ​ഡി​ജി​പി​ക്കെ​തി​രേ ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ലാ​ണ് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. മു​ൻ എം​എ​ല്‍​എ പി.​വി. അ​ൻ​വ​ർ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ലാ​യി​രു​ന്നു വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. അ​ജി​ത്കു​മാ​ർ അ​ന​ധി​കൃ​ത​മാ​യി സ്വ​ത്ത് സ​മ്പാ​ദി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. അ​തേസ​മ​യം എ​ഡി​ജി​പി പി. ​വി​ജ​യ​നെ​തി​രേ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ​മൊ​ഴി ന​ൽ​കി​യെ​ന്ന പ​രാ​തി​യി​ൽ അ​ജി​ത്ത് കു​മാ​റി​നെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ സ​ർ​ക്കാ​ർ ഇ​തു​വ​രെ ന​ട​പ​ടി കൈ​ക്കൊ​ണ്ടി​ട്ടി​ല്ല. പി.​വി​ജ​യ​നെ​തി​രേ വ്യാ​ജ​മൊ​ഴി ന​ൽ​കി​യ…

Read More

സ്വർണത്തേരോട്ടം പ​വ​ന് വി​ല 70,520 രൂ​പ; ആ​ളോ​ഹ​രി​യി​ല്‍ സ്വ​ര്‍​ണം കൂ​ടു​ത​ല്‍ കേ​ര​ള​ത്തി​ല്‍

കൊ​ച്ചി: ര​ണ്ടു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം വീ​ണ്ടും റീ​ക്കാ​ർ​ഡ് മു​ന്നേ​റ്റ​വു​മാ​യി സ്വ​ർ​ണം. ഇ​ന്ന് ഗ്രാ​മി​ന് 95 രൂ​പ​യും പ​വ​ന് 760 രൂ​പ​യും വ​ര്‍​ധി​ച്ച​ത് സ്വ​ർ​ണ വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലെ​ത്തി. ഗ്രാ​മി​ന് 8,815 രൂ​പ​യും പ​വ​ന് 70,520 രൂ​പ​യു​മാ​ണ് വി​ല. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 3280 ഡോ​ള​റി​ലും രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 85.52 ആ​ണ്. 24 കാ​ര​റ്റ് സ്വ​ര്‍​ണ​വി​ല കി​ലോ​ഗ്രാ​മി​ന് ബാ​ങ്ക് നി​ര​ക്ക് 95 ല​ക്ഷം രൂ​പ ആ​യി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്ട്ര സം​ഘ​ര്‍​ഷ​ങ്ങ​ളും, താ​രി​ഫ് ത​ര്‍​ക്ക​ങ്ങ​ളും ത​ന്നെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല​വ​ർ​ധ​ന​വി​നി കാ​ര​ണം. ട്രോ​യ് ഔ​ണ്‍​സി​ന് 3300 ഡോ​ള​ര്‍ ക​ട​ന്ന് മു​ന്നോ​ട്ടു നീ​ങ്ങി​യാ​ല്‍ 3500 ഡോ​ള​ര്‍ വ​രെ എ​ത്തു​മെ​ന്ന് സൂ​ച​ന​ക​ളാ​ണ് വ​രു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും 3300 ഡോ​ള​ര്‍ എ​ത്തി​യാ​ല്‍ 100- 150 ഡോ​ള​റി​ന്‍റെ ഇ​റ​ക്ക​ത്തി​നും സാ​ധ്യ​ത കാ​ണു​ന്നു​ണ്ടെ​ന്ന് ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി…

Read More

ഗോ​വ​യി​ൽ വ​ൻ ല​ഹ​രി​വേ​ട്ട; 43 കോ​ടി​യു​ടെ കൊ​ക്കെ​യ്നു​മാ​യി ദ​മ്പ​തി​മാ​ര​ട​ക്കം അ​റ​സ്റ്റി​ൽ

ഗോ​വ: ഗോ​വ​യി​ൽ 43 കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി ദ​ന്പ​തി​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. ദ​ക്ഷി​ണ ഗോ​വ​യി​ലെ ചി​കാ​ലിം ഗ്രാ​മ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് 4.32 കി​ലോ​ഗ്രാം കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി​യ​ത്. ചോ​ക്ലേ​റ്റു​ക​ളി​ലും കാ​പ്പി പാ​ക്ക​റ്റു​ക​ളി​ലും ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു കൊ​ക്കെ​യ്ൻ. ഗോ​വ​യി​ലെ ഏ​റ്റ​വും വ​ലി​യ ല​ഹ​രി​മ​രു​ന്നു വേ​ട്ട​ക​ളി​ലൊ​ന്നാ​ണി​ത്. മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​റ​വി​ടം അ​റി​യാ​ൻ ഇ​വ​രെ ചോ​ദ്യം​ചെ​യ്യു​ന്നു​ണ്ടെ​ന്നും പി​ടി​യി​ലാ​യ യു​വ​തി അ​ടു​ത്തി​ടെ താ​യ്‌​ല​ൻ​ഡ് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ യു​വ​തി​ക്കും ഭ​ർ​ത്താ​വി​നും ക്രിമി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ണ്ടെ​ന്നും ഇ​രു​വ​രും ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More

മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളി​ല്‍​നി​ന്ന് സി​റി​ഞ്ചു​ക​ള്‍ വാ​ങ്ങി​ക്കൂ​ട്ടി ല​ഹ​രി​സം​ഘം! പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളി​ല്‍ സി​റി​ഞ്ച് വി​ല്‍​പന​യി​ല്‍ അ​ടു​ത്ത​കാ​ല​ത്തു​ണ്ടാ​യ​ത് വൻ വർധന. മ​യ​ക്കു​മ​രു​ന്നു സം​ഘ​ങ്ങ​ളാ​ണു കൂ​ട്ട​ത്തോ​ടെ സി​റി​ഞ്ചു​ക​ള്‍ വാ​ങ്ങു​ന്ന​തെ​ന്നാ​ണു സൂ​ച​ന. പോ​ലീ​സ് ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളി​ല്‍നി​ന്ന് ഇ​ത്ത​ര​ത്തി​ല്‍ സി​റി​ഞ്ചു​ക​ള്‍ ഒ​ന്നാ​യി വാ​ങ്ങി​ക്കൊ​ണ്ടു​പോ​കു​ന്ന​വ​രെ​ക്കു​റി​ച്ച് പോ​ലീ​സ് വി​വ​രം ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് അ​ടു​ത്തകാ​ല​ത്ത് മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ല്‍ വ​ലി​യ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. മ​യ​ക്കു​മ​രു​ന്ന് സി​റി​ഞ്ചി​ല്‍ കു​ത്തി​വ​യ്ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി​യി​ട്ടു​ണ്ട്. ല​ഹ​രി​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന സ​മ​യ​ത്തു​ത​ന്നെ സി​റി​ഞ്ചു​ക​ളും ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കു ന​ല്‍​കു​ന്ന​താ​യാ​ണു വി​വ​രം. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ ഒ​രു മെ​ഡി​ക്ക​ല്‍​ഷോ​പ്പി​ല്‍​നി​ന്ന് സി​റി​ഞ്ചു​ക​ള്‍ കൂ​ട്ട​ത്തോ​ടെ വാ​ങ്ങി​യ ഇതര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ അ​ടു​ത്തകാ​ല​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. അ​ന്ത​ര്‍ സം​സ്ഥാ​ന മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​ത്തി​ല്‍​പ്പെ​ട്ട​യാ​ളാ​ണ് പിടിയിലായത്. വ​ന്‍​തോ​തി​ല്‍ സി​റി​ഞ്ചു വാ​ങ്ങു​ന്ന​തി​ല്‍ സം​ശ​യം തോ​ന്നി​യ മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ട​മ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​യ​ക്ക​ത്തി​നു​ള്ള ഗു​ളി​ക​ക​ളും സി​റി​ഞ്ചു​ക​ളും കൂ​ട്ട​ത്തോ​ടെ വാ​ങ്ങു​ന്ന ആ​ളു​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു പോ​ലീ​സ് മെ​ഡി​ക്ക​ല്‍ ഷോ​പ്പ് ഉ​ട​മ​ക​ളു​ടെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്. ഡോ​ക്ട​ര്‍​മാ​രു​ടെ കു​റി​പ്പടിയുണ്ടെ​ങ്കി​ല്‍…

Read More

ത​മി​ഴ്നാ​ട്ടി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഗ​ർ​ഭി​ണി ഉ​ൾ​പ്പെ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന്പേ​ർ മ​രി​ച്ചു

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഗ​ർ​ഭി​ണി​യാ​യ യു​വ​തി ഉ​ൾ​പ്പെ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ മ​രി​ച്ചു. വി​രു​ദു​ന​ഗ​ർ ജി​ല്ല​യി​ലെ ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ​യാ​ണു സം​ഭ​വം. വൈ​ദ്യു​താ​ഘാ​ത​മേ​റ്റ യു​വാ​വി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മു​ത്ത​ശി​യും ഏ​ഴ് മാ​സം ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യും മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ യു​വാ​വും മ​രി​ച്ചു. പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

യു​പി​യി​ൽ ആ​ശു​പ​ത്രി​ക്ക് തീ​പി​ടി​ച്ചു: ഇ​രു​ന്നൂ​റോ​ളം പേ​രെ ഒ​ഴി​പ്പി​ച്ചു; മൂ​ന്നു പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ല​ക്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നൗ​വി​ലു​ള്ള ലോ​ക് ബ​ന്ധു ആ​ശു​പ​ത്രി​യി​ൽ വ​ൻ തീ​പി​ടി​ത്തം. ഇ​ന്ന​ലെ രാ​ത്രി ആ​ശു​പ​ത്രി​യി​ലെ താ​ഴ​ത്തെ നി​ല​യി​ലാ​ണു തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. പി​ന്നാ​ലെ കെ​ട്ടി​ട​ത്തി​ൽ പു​ക നി​റ​ഞ്ഞു. ഇ​രു​ന്നൂ​റോ​ളം രോ​ഗി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഒ​ഴി​പ്പി​ച്ചു. ആ​ദ്യം തീ​പി​ടി​ച്ച നി​ല​യി​ൽ 40ഓ​ളം രോ​ഗി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​തോ​ടെ രോ​ഗി​ക​ൾ കൂ​ടു​ത​ൽ പ​രി​ഭ്രാ​ന്ത​രാ​യി. അ​ഗ്നി​ര​ക്ഷാ സേ​ന​യും മ​റ്റ് അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ‍​ർ​ത്ത​ക വി​ഭാ​ഗ​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് മാ​റ്റി​യ രോ​ഗി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​രി​ൽ മൂ​ന്നു പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​രാ​ണ്. ഇ​വ​രെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കു​ത​ന്നെ മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി ബ്രി​ജേ​ഷ് പ​ഥ​ക് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്

Read More