ന്യൂഡല്‍ഹി: മ്യാന്മാറിനെയും തായ്ലൻഡിനെയും പിടിച്ചുകുലുക്കിയ ശക്തമായ ഭൂചലനത്തെ തുടർന്നുള്ള സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധ്യമായ എല്ലാ സഹായവും നല്കാന് ഇന്ത്യ തയാറാണെന്ന് സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു. ‘മ്യാന്മറിലും തായ്ലന്‍ഡിലും ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികളില്‍ ആശങ്കയുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർഥിക്കുന്നു. സാധ്യമായ എല്ലാ സഹായവും നല്കാന് ഇന്ത്യ തയാറാണ്. മ്യാന്മറിലും തായ്ന്ഡിലും സര്‍ക്കാരുകളുമായി ബന്ധന് വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.’ – മോദി കുറിച്ചു.
Read MoreCategory: Loud Speaker
കാണാതായ പിഡബ്ല്യുഡി എൻജിനീയർ കനാലിൽ മരിച്ചനിലയിൽ
ലക്നോ: ഉത്തർപ്രദേശിൽ രണ്ടു ദിവസമായി കാണാതായ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) എൻജിനീയറെ മരിച്ചനിലയിൽ കനാലിൽ കണ്ടെത്തി. പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എൻജിനീയർ വിവേക് കുമാർ സോണിയാണു മരിച്ചത്. സോണിയെ കാണാതായതായി ഭാര്യ ചൊവ്വാഴ്ച ആഷിയാന പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
Read Moreവിദ്യാര്‍ഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു: കായികാധ്യാപകന് അറസ്റ്റില്‍
തിരുവമ്പാടി (കോഴിക്കോട്): വിദ്യാര്‍ഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസില്‍ മറ്റൊരു അധ്യാപകന് കൂടി അറസ്റ്റില്‍. കോഴിക്കോട് പുല്ലൂരാംപാറ സ്വദേശി കെ.ആര്. സുജിത്തി(27) നെയാണ് തിരുവമ്പാടി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ. പ്രജീഷ് അറസ്റ്റ് ചെയ്തത്. പ്രതിയെ താമരശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ഥിനിയുടെ നഗ്നചിത്രം പലര്‍ക്കും അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായുള്ള പരാതിയില്‍ മലപ്പുറത്തെ സ്കൂളിലെ കായികാധ്യാപകനും പുല്ലൂരാംപാറ സ്വദേശിയുമായ ഒരാളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചു. ഇയാളുടെ കൂടെ ജോലി ചെയ്തിരുന്ന സഹപരിശീലകനാണ് ഇപ്പോള്‍ അറസ്റ്റിലായ സുജിത്. വിദ്യാര്‍ഥിനിയുടെ നഗ്നചിത്രം സുജിത് മറ്റൊരു അധ്യാപകന് അയച്ചുകൊടുത്തുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് മൊൈബല്‍ ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് പരിശോധിച്ചിരുന്നു. പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയിലാണ് പോലീസ് നടപടി. കേസുമായി ബന്ധപ്പെട്ട് അധ്യാപകർ ഉൾപ്പെടെ മറ്റു ചിലർ കൂടി…
Read Moreമോട്ടോർ വാഹന നികുതി വർധിപ്പിച്ചു: ഇലക്ട്രിക് കാറുകൾക്കും നികുതിയിൽ വർധനവ്; കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ നികുതിയിൽ വൻ വർധന
കണ്ണൂർ: സംസ്ഥാനത്ത് മോട്ടോർ വാഹന നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ വാഹനങ്ങൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും നികുതി കൂടും. വർധിപ്പിച്ച നികുതി ഏപ്രിൽ ഒന്നിനു പ്രാബല്യത്തിൽ വരും. രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ 15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ പുതുക്കുന്നതിനുള്ള അഞ്ചു വർഷത്തെ നികുതിയിൽ വൻ വർധന വരുത്തി. മോട്ടോർ സൈക്കിളുകൾക്കും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന മുച്ചക്രവാഹനങ്ങൾക്കും അഞ്ചുവർഷത്തേക്കുള്ള നികുതി 900 രൂപയിൽനിന്ന് 1350 രൂപയായി വർധിപ്പിച്ചു. 780 കിലോഗ്രാം വരെയുള്ള മോട്ടോർ കാറുകളുടെ അഞ്ചുവർഷത്തേക്കുള്ള നികുതി 6,400 രൂപയിൽനിന്ന് 9600 രൂപയായും 1500 കിലോ വരെയുള്ള മോട്ടോർ കാറുകളുടെ നികുതി 8,600 രൂപയിൽനിന്ന് 12,900 രൂപയായും വർധിപ്പിച്ചു. 1500 കിലോയ്ക്കു മുകളിലുള്ള മോട്ടോർകാറുകളുടെ നികുതി 10,600 രൂപയിൽനിന്ന് 15,900 രൂപയായി വർധിപ്പിച്ചു. 15 ലക്ഷം വരെയുള്ള ഇലക്ട്രിക് മോട്ടോർ കാറുകളുടെ നികുതി അഞ്ചു ശതമാനമായും 20 ലക്ഷം…
Read Moreവാളയാറിലെ യഥാർഥ കുറ്റവാളിയാരെന്നുള്ളതിന് ഉത്തരം നാട്ടുകാരോട് ചോദിച്ചാൽ പറഞ്ഞുതരും; പെൺകുട്ടികളുടെ അമ്മയ്ക്കെതിരേ മുഖ്യമന്ത്രി
കോഴിക്കോട്: വാളയാർ കേസിൽ യഥാർഥ കുറ്റവാളി ആരെന്ന് ആ നാട്ടിൽ ചോദിച്ചാൽ ആരും പറഞ്ഞു തരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവരെ സ്ഥാനാർഥിയാക്കുന്ന നിലയുണ്ടായെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കോഴിക്കോട്ടെ ദേശാഭിമാനി ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേസിലെ കുറ്റവാളികളെ മഹത്വവൽക്കരിക്കാൻ ആണ് ചിലർ ശ്രമിച്ചത്. ഇപ്പോൾ മറ്റൊരു കണ്ടെത്തൽ വന്നപ്പോൾ മാധ്യമങ്ങൾ പൂർണ നിശബ്ദരായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കൊച്ചിയിലെ സിബിഐ കോടതിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേർത്തിരുന്നു. പിന്നാലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി ഇവർക്ക് സമൻസ് അയച്ചിരുന്നു. അതേസമയം തങ്ങളെ പ്രതിചേർത്ത സിബിഐ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. സിബിഐ അധികാര ദുർവിനിയോഗം നടത്തിയെന്നും മക്കളുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് സംശയിക്കുന്നെന്നുമാണ് ഹർജിയിലെ ആരോപണം.
Read Moreപതിനേഴുകാരിയെ ശ്മശാനത്തിൽ പീഡിപ്പിച്ചു: പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ് സുഹൃത്തുക്കള്‍ക്കായി തെരച്ചിൽ
ഗാസിയാബാദ്: പതിനേഴുകാരിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ് സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി ശ്മശാനത്തിൽ വച്ചു പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും ഇരുവര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ നടക്കുകയാണെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച പ്രതികളിലൊരാള്‍ പെണ്‍കുട്ടിയെ വീട്ടിൽനിന്നു പുറത്തേക്കു വിളിച്ചശേഷം നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റി അടുത്തുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ശ്മശാനത്തിൽ വച്ച് ഒരാള്‍ കാവല്നില്ക്കെ മറ്റെയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടി നിലവിളിച്ചപ്പോള്‍ വായയില്‍ തുണി തിരുകുകയും അടിക്കുകയും ചെയ്തു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി. വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം മാതാപിതാക്കളോട് പറഞ്ഞതിനെത്തുടർന്ന് അവർ പോലീസിനെ സമീപിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തിയതായും മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയതായും പോലീസ് പറഞ്ഞു.
Read Moreഡൽഹിയിൽ 15 വയസുകാരിയുടെ വിവാഹം പോലീസ് തടഞ്ഞു: വീട്ടുകാര്‍ക്കെതിരേ കേസ്
ന്യൂഡൽഹി: പ്രേം നഗര്‍ പോലീസ് സ്റ്റേഷനില്‍ പരിധിയിലെ രോഹിണിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം പോലീസ് ഇടപെട്ടു തടഞ്ഞു. 15 കാരിയായ പെണ്‍കുട്ടിയുടെ വിവാഹം 21 കാരനുമായി ഒരമ്പലത്തില് നടത്താനായിരുന്നു ബന്ധുക്കളുടെ തീരുമാനം. എന്നാൽ, ശൈശവവിവാഹവിവരം അറിഞ്ഞ ഒരാള്‍ പോലീസിനെ അറിയിച്ചു. പോലീസെത്തി പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടപ്പോൾ രേഖകള്‍ നല്കാന് വീട്ടുകാര്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ സംഘം എത്തി കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. തങ്ങള്‍ നടത്താനിരുന്നത് കല്ല്യാണമല്ലെന്നും കല്ല്യാണനിശ്ചയമാണെന്നും കുടുംബക്കാര് വാദിച്ചെങ്കിലും ഇവര്‍ക്കെതിരേ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കിയശേഷം ഒരു ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റി.
Read Moreപുതുച്ചേരിയിൽ ആശമാരുടെ ഓണറേറിയം 18,000 രൂപയാക്കി: മുഖ്യമന്ത്രിക്കു പുഷ്പവൃഷ്ടി
ചെന്നൈ: കേരളത്തിൽ ഓണറേറിയം വർധനയ്ക്കായി ആശാ വർക്കർമാർ ഒന്നരമാസത്തോളമായി സമരം ചെയ്യുന്നതിനിടെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ആശാ വർക്കർമാരുടെ ഓണറേറിയം കുത്തനെ കൂട്ടി. 10,000 രൂപയിൽനിന്നു 18,000 രൂപയായിട്ടാണ് ഓണറേറിയം ഉയർത്തിയത്. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കിടെ മുഖ്യമന്ത്രി എൻ. രംഗസ്വാമി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. എംഎൽഎമാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നു മുഖ്യമന്ത്രി പറഞ്ഞു. പുതുച്ചേരിയിലെ 300 ആശാ പ്രവർത്തകർക്കും വർധനയുടെ നേട്ടം ലഭിക്കും. പുതുച്ചേരിയിൽ നിലവിൽ നൽകിവരുന്ന 10,000 രൂപയിൽ സംസ്ഥാന സർക്കാർ 7,000 രൂപയും കേന്ദ്രം 3,000 രൂപയുമാണ് നൽകുന്നത്. ഇത് 18,000 ആകുന്നതോടെ 2.88 കോടി രൂപയുടെ അധിക ബാധ്യത പ്രതിവർഷം സംസ്ഥാന സർക്കാരിന് ഉണ്ടാകും. ഓണറേറിയം വർധിപ്പിച്ചതെത്തുടർന്നു മുഖ്യമന്ത്രിയെ ആശമാർ ഔദ്യോഗിക വസതിയിൽ നേരിട്ടത്തി നന്ദി അറിയിച്ചു. മുഖ്യമന്ത്രി വരുന്ന വഴിയുടെ രണ്ട് വശങ്ങളിലും വരിയായിനിന്ന് പൂക്കൾ വിതറിയും പുഷ്പഹാരം അണിയിച്ചും ആശമാർ…
Read Moreവധശ്രമക്കേസ് പ്രതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു; പിന്നിൽ ഗുണ്ടാ കുടിപ്പക; ആക്രമണം സ്ഫോടകവസ്തു എറിഞ്ഞശേഷം; ഓച്ചിറയിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം
കരുനാഗപ്പള്ളി: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ വീട്ടിൽ കയറി അമ്മയുടെ മുന്നിൽ വെട്ടിക്കൊന്നു. അരമണിക്കൂറിനുശേഷം ഓച്ചിറയിൽ മറ്റൊരു യുവാവിന് വെട്ടേറ്റു. പടനായർകുളങ്ങര വടക്ക് താച്ചയിൽമുക്ക് കാട്ടിശേരി കിഴക്കതിൽ ജിം സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് (42 )ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 2.30ന് വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ ശേഷമായിരുന്നു ആക്രമണം. കാറിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആക്രമണസമയത്ത് സന്തോഷും മാതാവ് ഓമനയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വധശ്രമക്കേസ് പ്രതിയാണ് സന്തോഷ് എന്നും ആക്രമണത്തിനു കാരണം ഗുണ്ടാ കുടിപ്പകയാണെന്നും മുന്‍പ് നടന്ന ആക്രമണങ്ങളുടെ പേരിൽ സന്തോഷിന് ഭീഷണി ഉണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. 2014ൽ സന്തോഷിനെതിരേ വധശ്രമക്കേസ് ഉണ്ടായിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ സന്തോഷിന് ഭീഷണി ഉണ്ടായിരുന്നതായും പോലീസ് പറയുന്നു. സന്തോഷിന്റെ ഇടതുകാല് മുട്ടിനു താഴെ അടിച്ചു തകർത്ത നിലയിലും ഇടത് തോളിനു താഴെ വെട്ടു കൊണ്ടു…
Read Moreഎയർപോർട്ടിലെ ശുചിമുറിയിൽ ചോരക്കുഞ്ഞിന്റെ മൃതദേഹം: യാത്രക്കാരുടെ വിവരങ്ങൾ തേടി പോലീസ്
മുംബൈ: മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയിൽ ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വിമാനയാത്രക്കാരുടെ വിവരങ്ങൾ പോലീസ് പരിശോധിക്കുന്നു. ചൊവ്വാഴ്ച രാത്രി 10.30 ഓടെ വിമാനത്താവളത്തിന്റെ ശുചിമുറികൾ വൃത്തിയാക്കാൻ എത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. ശുചിമുറിയിലെ ഡസ്ബിനിൽ ഉപേക്ഷിച്ചനിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. കുഞ്ഞ് ജനിച്ച ഉടൻതന്നെ കൊലപ്പെടുത്തിയിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. വിമാനത്താവളത്തിൽ കയറിയ മുഴുവനാളുകളുടെയും വിവരങ്ങൾ ഇപ്പോൾ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ശുചിമുറിയിൽ പ്രവേശിച്ചവരുടെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
Read More