ന്യൂഡൽഹി: പശ്ചിമ ബംഗാളിനുള്ള ഫണ്ടുകളുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി. കൃഷി, ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സമ്പന്നരുടെ ദല്ലാളായി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം ലോക്സഭയിൽ ആരോപിച്ചു. കേന്ദ്രമന്ത്രി ദരിദ്രർക്കുവേണ്ടി പ്രവർത്തിക്കുന്നില്ല. അതുകൊണ്ടാണ് ചൗഹാനെ മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കിയതെന്നും ബംഗാൾ സെറാംപുരിൽനിന്നുള്ള എംപി ആരോപിച്ചു. എംജിഎൻആർഇജിഎ (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ), പിഎംഎവൈജി (പ്രധാനമന്ത്രി ഗ്രാമീൺ ആവാസ് യോജന) തുടങ്ങിയ പദ്ധതികൾ പ്രകാരമുള്ള കേന്ദ്രഫണ്ട് കഴിഞ്ഞ മൂന്നു വർഷമായി കുടിശികയാണെന്ന് ബാനർജി ആരോപിച്ചു.ബംഗാളിൽ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയാത്തതിനാൽ വിവേചനം കാണിക്കുകയാണെന്നും ബാനർജി പറഞ്ഞു. .
Read MoreCategory: Loud Speaker
നടൻ സുശാന്ത് സിംഗിന്റെ മാനേജരുടെ മരണം; മഹാരാഷ്ട്രയിൽ എംഎൽഎക്കും സിനിമാ താരങ്ങൾക്കുമെതിരേ എഫ്ഐആർ
മുംബൈ: നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മാനേജരായിരുന്ന ദിഷ സാലിയന്റെ (28) മരണത്തിൽ ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകനും എംഎൽഎയുമായ ആദിത്യ താക്കറെയ്ക്കും ബോളിവുഡ് താരങ്ങളായ റിയ ചക്രവർത്തി, ഡിനോ മോറിയ, സൂരജ് പഞ്ചോളി എന്നിവർക്കുമെതിരേ പോലീസ് എഫ്ഐആർ. ആദിത്യ താക്കറെയ്ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിഷയുടെ പിതാവ് സതീഷ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംശയാസ്പദമായ സാഹചര്യങ്ങളും രാഷ്ട്രീയ ഇടപെടലുകളും ചൂണ്ടിക്കാട്ടി മകളുടെ മരണത്തിൽ പുതിയ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു അദ്ദേഹം ഹർജി സമർപ്പിച്ചത്. മുംബൈ ജോയിന്റ് പോലീസ് കമ്മീഷണർക്കും ദിഷയുടെ പിതാവ് പരാതി നൽകി. നടന്മാരായ സൂരജ് പഞ്ചോളി, ഡിനോ മോറിയ, അന്നത്തെ മുംബൈ പൊലീസ് കമ്മീഷണറായിരുന്ന പരംബീർ സിംഗ് തുടങ്ങിയവർക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 2ന് ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കേയാണ് നിർണായക നീക്കം. 2020 ജൂണിലാണ് മലാഡിലെ പതിനാലുനില കെട്ടിടത്തിനു മുകളിൽനിന്ന്…
Read Moreഓരോ സ്ത്രീകളുമായി രണ്ടുതവണ ഒരാൾ തന്റെ വീട്ടിൽ വന്നൂ; കര്‍ണാടക “ഹണി ട്രാപ്പ്’ വിവാദം; മന്ത്രി രാജണ്ണ പരാതി നൽകി
ബംഗളുരു: കർണാടകയിലെ “ഹണി ട്രാപ്പ്’ വിവാദത്തിൽ മുതിർന്ന മന്ത്രി കെ.എൻ. രാജണ്ണ ആഭ്യന്തരവകുപ്പിന് പരാതി നൽകി. ഓരോ സ്ത്രീകളുമായി രണ്ടുതവണ ഒരാൾ തന്റെ വീട്ടിൽ വന്നെന്ന് രാജണ്ണ പരാതിയിൽ ആരോപിക്കുന്നു. രണ്ടാം തവണ വന്നപ്പോൾ ഇയാൾ ഹൈക്കോടതിയിലെ അഭിഭാഷകയെന്ന് പറഞ്ഞാണ് കൂടെയുള്ള സ്ത്രീയെ പരിചയപ്പെടുത്തിയത്. പിന്നീട് എന്താണ് സംഭവിച്ചതെന്നതടക്കം വിശദമായി കത്ത് നൽകിയെന്ന് സിദ്ധരാമയ്യ മന്ത്രിസഭയിലെ സഹകരണ മന്ത്രിയായ രാജണ്ണ വ്യക്തമാക്കി. സ്ത്രീകളെ വീട്ടിലേക്ക് കൊണ്ടുവന്നയാളെ കണ്ടാൽ തിരിച്ചറിയുമെന്നും രാജണ്ണ പരാതിയിൽ പറയുന്നു.മന്ത്രി മന്ദിരമായതിനാൽ സിസിടിവി ഉണ്ടെന്നാണ് പരാതി ഉന്നയിച്ചപ്പോൾ താൻ കരുതിയത്. എന്നാൽ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സിസിടിവിയില്ലെന്ന് മനസിലായത്. സംസ്ഥാനത്തെ മിക്ക മന്ത്രിമാരുടെ ഔദ്യോഗിക വസതിയിലും സിസിടിവിയില്ലെന്നും രാജണ്ണ പരാതിയിൽ ആരോപിക്കുന്നു.പല കാലങ്ങളിലായി 48 എംഎൽഎമാരെങ്കിലും ഹണി ട്രാപ്പിന് ഇരയായെന്നു രാജണ്ണ കർണാടക നിയമസഭയിൽ വെളിപ്പെടുത്തിയിരുന്നു.
Read More“യുപിഎ കാലത്ത് ദുരിതാശ്വാസനിധി നിയന്ത്രിച്ചത് ഒരു കുടുംബം’; രാജ്യസഭയിൽ ഗുരുതര ആരോപണവുമായി അമിത് ഷാ
ന്യൂഡൽഹി: യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഒരു കുടുംബത്തിന് മാത്രമേ നിയന്ത്രണമുണ്ടായിരുന്നുള്ളൂവെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് പാർട്ടി പ്രസിഡന്റ് ദുരിതാശ്വാസ നിധിയിലെ അംഗമായിരുന്നുവെന്നും അദ്ദേഹം രാജ്യസഭയിൽ ആരോപിച്ചു. ദുരന്തനിവാരണ ബിൽ ഭേദഗതിയുടെ ചർച്ചയ്ക്കിടെ, നിലവിലെ പിഎം-കെയേഴ്സ് ഫണ്ടിന്റെ സുതാര്യതയില്ലായ്മയും കെടുകാര്യസ്ഥതയും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ആരോപണം. യുപിഎ കാലത്തെ സംവിധാനത്തിൽനിന്നു വ്യത്യസ്തമായി, പിഎം-കെയേഴ്സ് ഫണ്ടിന്റെ മാനേജ്മെന്റിൽ ധനകാര്യ, പ്രതിരോധ മന്ത്രിമാർ ഉൾപ്പെടെ അഞ്ച് ഉന്നത മന്ത്രിമാർ ട്രസ്റ്റിമാരായി ഉൾപ്പെടുന്നുവെന്നും ഒരു രാഷ്ട്രീയ പാർട്ടി പ്രസിഡന്റും അതിന്റെ മാനേജ്മെന്റിൽ ഉൾപ്പെട്ടിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.
Read Moreമക്കളെ കണ്ടും മാന്പൂ കണ്ടും കൊതിക്കരുത്: മൂത്ത മകന്റെ വെട്ടേറ്റ് ഇപ്പോൾ അച്ഛനും മരിച്ചു; പത്തുവര്‍ഷം മുമ്പ് അമ്മയെ ഇളയ മകന് വെട്ടിക്കൊന്ന് ജീവനൊടുക്കിയിരുന്നു
കോഴിക്കോട്: ലഹരിക്കടിമയായ മകന് അച്ഛനെ വെട്ടിക്കൊന്നതിന്റെ നടുക്കത്തില്‍ ബാലുശേരി. പനായി ചാണോറ അശോകനാണ് (71) മകന് സുധീഷിന്റെ (35) വെട്ടേറ്റു മരിച്ചത്. സുധീഷ് പോലീസ് കസ്റ്റഡിയിലാണുള്ളത്. അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കും. ബീഡി ഏജന്റായി ജോലി ചെയ്തു വരികയായിരുന്നു അശോകന്. ഇന്നലെ രാത്രിയാണ് അശോകന് കൊല്ലപ്പെട്ട വിവരം പുറംലോകം അറിയുന്നത്. പത്തുവര്‍ഷം മുമ്പ് അശോകന്റെ ഭാര്യ ശോഭനയെ ഇളയ മകന് സുമേഷ് വെട്ടിക്കൊന്ന് ജീവനൊടുക്കിയിരുന്നു. ഇതേതുടര്‍ന്ന് സുധീഷും അശോകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇവര്‍ തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ മാനസിക രോഗത്തിനടിപ്പെട്ട ആളാണ് സുധീഷെന്ന് പോലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പറമ്പിലെ അടയ്ക്ക എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ രാവിലെ വഴക്കുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. അതിനുശേഷം അശോകെന പുറത്തേക്കു കണ്ടിരുന്നില്ല. രാത്രിയായിട്ടും വീട്ടില്‍നിന്ന് വെളിച്ചം കാണാത്തതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ്…
Read Moreഏട്ടായി ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ വയ്യ; കാമുകനുമായി ഒന്നിക്കാൻ നവവധു ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊന്നു
ഔറയ്യ (ഉത്തർപ്രദേശ്): വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ കാമുകനുമായി ചേർന്നു വാടകക്കൊലയാളിയെ ഉപയോഗിച്ച് ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി. സംഭവത്തിൽ മൂന്നുപേരേ പോലീസ് പിടികൂടി. ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലാണു സംഭവം. ദിലീപ് എന്നയാളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ പ്രഗതി യാദവ്, കാമുകൻ അനുരാഗ് യാദവ് എന്നിവരും വാടകക്കൊലയാളിയുമാണു പിടിയിലായത്. പ്രതികളായ പ്രഗതി യാദവും അനുരാഗ് യാദവും നാലു വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ, പ്രഗതിയുടെ മാതാപിതാക്കൾ ബന്ധത്തെ എതിർക്കുകയും ഈമാസം അഞ്ചിന് ദിലീപുമായി പ്രഗതിയെ നിർബന്ധിച്ചു വിവാഹം കഴിപ്പിക്കുകയുംചെയ്തു. തുടർന്നു ഭാര്യയും കാമുകനും ചേർന്നു ദിലീപിനെ കൊല്ലാൻ രാമാജി ചൗധരി എന്ന വാടകക്കൊലയാളിക്കു രണ്ടു ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ 19നാണ് ദിലീപിനെ വെടിയേറ്റനിലയിൽ കണ്ടെത്തിയത്. ചികിത്സയ്ക്കിടെ മരിച്ചു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് കമിതാക്കളും വാടകക്കൊലയാളിയും പിടിയിലായത്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട രാമാജിയുടെ സഹായികൾ ഒളിവിലാണ്.
Read Moreപ്രയാഗ് രാജിലെ വീട് പൊളിക്കൽ: യുപി സർക്കാരിനെ കുടഞ്ഞ് സുപ്രീം കോടതി
പ്രയാഗ് രാജ്: പ്രയാഗ്രാജിൽ വീടുകൾ അധികൃതമായി പൊളിച്ചുമാറ്റിയ നടപടിയിൽ ഉത്തർപ്രദേശ് സർക്കാരിനു സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. നോട്ടീസ് നൽകി 24 മണിക്കൂറിനുള്ളിൽ അപ്പീൽ നൽകാൻ സമയം നൽകാതെ വീടുകൾ പൊളിച്ചുമാറ്റിയ നടപടി തങ്ങളുടെ മനഃസാക്ഷിയെ ഞെട്ടിച്ചുവെന്ന് ജസ്റ്റീസുമാരായ അഭയ് എസ് ഓക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 2023ൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവും രാഷ്ട്രീയക്കാരനുമായ ആതിക് അഹമ്മദിന്റേതാണെന്ന് കരുതി സംസ്ഥാന സർക്കാർ വീടുകൾ തെറ്റായി പൊളിച്ചുമാറ്റിയതായി ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചിരുന്നു. “അതിശക്തമായ രീതിയിലാണ് താമസസ്ഥലം പൊളിച്ചുമാറ്റിയത്. കോടതികൾക്ക് അത്തരമൊരു പ്രക്രിയ സഹിക്കാൻ കഴിയില്ല. ഒരു കേസിൽ നമ്മൾ സഹിച്ചാൽ അത് തുടരും.” ബെഞ്ച് ചൂണ്ടിക്കാട്ടി.
Read Moreഭർത്താവിന് പരസ്ത്രീ ബന്ധം: ആരുമറിയാതെ നിരവധി യുവതികളെ വിവാഹം ചെയ്തു; ഭാര്യയും അമ്മയും യുവാവിനെ കഴുത്തറുത്ത് കൊന്നു
ബംഗളൂരു: കർണാടകയിൽ യുവാവിനെ ഭാര്യയും ഭർതൃമാതാവും കഴുത്തറുത്തു കൊലപ്പെടുത്തി. ലോക്നാഥ് സിംഗ്(37) ആണ് കൊല്ലപ്പെട്ടത്. വിവാഹേതരബന്ധങ്ങളും നിയമവിരുദ്ധ ബിസിനസ് ഇടപാടുകളുമാണു കൊലയ്ക്കു പിന്നിലെ കാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ ലോക്നാഥിന്റെ ഭാര്യ യശ്വസിനി (19), അമ്മ ഹേമ ഭായ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണു സംഭവം. സോളദേവനഹള്ളിക്കു സമീപമുള്ള ബിലിജാജിയിൽ നിർമാണപ്രവൃത്തികൾ നടക്കുന്ന കെട്ടിടത്തിനു സമീപത്താണ് ലോക്നാഥിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രതികൾ ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി ലോക്നാഥിനെ ബോധരഹിതനാക്കിയശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തറുത്തു കൊല്ലുകയുമായിരുന്നു. രണ്ടു വർഷമായി പ്രണയത്തിലായിരുന്ന യുവതിയെ കഴിഞ്ഞ ഡിസംബറിലാണ് ലോക്നാഥ് വിവാഹം ചെയ്തത്. വീട്ടുകാരെ അറിയിക്കാതെയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞയുടനെ ലോക്നാഥ് ഭാര്യയെ അവളുടെ മാതാപിതാക്കളുടെ വീട്ടിലാക്കി. രണ്ടാഴ്ച മുമ്പാണ് യുവതിയുടെ കുടുംബം വിവാഹത്തെക്കുറിച്ച് അറിയുന്നത്. തുടർന്നു യുവതിയുടെ കുടുംബം നടത്തിയ അന്വേഷണത്തിൽ ലോക്നാഥിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും…
Read Moreമുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കല്‍: സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ ഹര്‍ജി ഹൈക്കോടതിയിൽ
കൊച്ചി: മുണ്ടക്കൈചൂരല്‍മല പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്കിയ സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേ നല്കിയ അപ്പീലുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹാരിസണ്‍സ് മലയാളവും എല്‍സ്റ്റണ്‍ എസ്റ്റേറ്റും നല്കിയ അപ്പീലുകളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് പരിഗണിക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിക്കുള്ള നഷ്ടപരിഹാരത്തുക ചോദ്യം ചെയ്താണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ അപ്പീല്‍. പുനരധിവാസത്തിനായി ഭൂമി വിട്ടുനല്‍കാനാവില്ലെന്നാണ് ഹാരിസണ്‍സ് മലയാളത്തിന്റെ നിലപാട്. ഏറ്റെടുക്കുന്ന ഭൂമിക്ക് മേല്‍ സര്‍ക്കാര്‍ നല്കുന്ന നഷ്ടപരിഹാര തുകയ്ക്ക് തുല്യമായ തുക ബോണ്ടായി നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധി അംഗീകരിക്കാനാകില്ലെന്നാണ് ഹാരിസണ്‍സ് മലയാളത്തിന്റെ നിലപാട്. ഹാരിസണ്‍സ് മലയാളത്തിന്റെ കൈവശമുള്ള നെടുമ്പാല എസ്റ്റേറ്റ് തല്ക്കാലം ഏറ്റെടുക്കില്ലെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ തവണ ഹൈക്കോടതിയെ അറിയിച്ചത്. വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള മാതൃകാ ടൗണ്‍ഷിപ്പ് നിര്‍മാണത്തിനായി ദുരന്ത നിവാരണ നിയമം അനുസരിച്ച് സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിധി. ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ 2024…
Read Moreപരീക്ഷ കഴിയുന്നു: സ്കൂളുകളിലേക്ക് പോലീസ് കണ്ണുകൾ; എല്ലാ ജില്ലകളിലും സംഘർഷസാധ്യതയുള്ള സ്കൂളുകളുടെ പട്ടിക തയാറാക്കുന്നു
കോഴിക്കോട്: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ കഴിഞ്ഞ് സ്കൂളുകള്‍ അടയ്ക്കുന്ന ദിവസങ്ങളില്‍ കുട്ടികള്‍ തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ സ്കൂള്‍ കാമ്പസുകളില്‍ പോലീസ് നിരീക്ഷണം. കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ ചേര്‍ന്ന ക്രമസമാധാന, ഇന്റലിജന്‍സ് വിഭാഗം എഡിജിപിമാരുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് ഓഫീസര്‍മാരുടെ യോഗത്തിലാണ് തീരുമാനം. താമരശേരിയില്‍ സ്വകാര്യ ട്യൂഷന് സെന്ററില്‍ പഠിക്കുന്ന കുട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടി ഒരു വിദ്യാര്‍ഥി മരിക്കാനിടയായ സാഹചര്യത്തിലാണ് പോലീസിന്റെ ശ്രദ്ധ സ്കൂളുകളിലേക്ക് തിരിയുന്നത്. എല്ലാ ജില്ലകളിലും ഏറ്റുമുട്ടല്‍ നടക്കാന്‍ സാധ്യതയുള്ള സ്കൂളുകളുടെ പട്ടിക തയാറാക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ സംഘര്‍ഷ സാധ്യതയുള്ള സ്കൂളുകളുടെ പട്ടിക പോലീസ് തയാറാക്കിയിട്ടുണ്ട്. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ കഴിഞ്ഞ് സ്കൂളുകള്‍ അടയ്ക്കുമ്പോള്‍ എല്ലാ സ്കൂളുകളിലും ആഘോഷം നടക്കാറുണ്ട്. ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ എന്ന വ്യത്യാസമില്ലാതെ ആഘോഷം പൊടിപാറുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. യൂണിഫോം വസ്ത്രങ്ങളിലും ശരീരത്തിലും നിറക്കൂട്ടുകള്‍ ഒഴിച്ചാണ് മിക്കയിടത്തും ആഘോഷം നടക്കാറുള്ളത്.…
Read More