വെ​ള്ള​ക്കെ​ട്ടി​ൽ ബോ​ട്ടി​ല്ലെ​ങ്കി​ൽ എ​ന്ത്? റാ​ഫ്റ്റി​ൽ കി​ട​ന്ന് ഡ​ൽ​ഹി നി​വാ​സി​യു​ടെ ‘ബോ​ട്ടിം​ഗ്’; വീ​ഡി​യോ വൈ​റ​ൽ!

ക​ന​ത്ത മ​ഴ​യി​ൽ ഡ​ൽ​ഹി​യി​ലെ റോ​ഡു​ക​ൾ വെ​ള്ള​ക്കെ​ട്ടി​ലാ​യ​തോ​ടെ, സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് വേ​റി​ട്ട രീ​തി​യി​ൽ യാ​ത്ര ചെ​യ്ത് നാ​ട്ടു​കാ​രെ അ​മ്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു ദ​ൽ​ഹി സ്വ​ദേ​ശി. ഗ്രേ​റ്റ​ർ കൈ​ലാ​ഷി​ലെ വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ ഇ​യാ​ൾ ചെ​റി​യൊ​രു റാ​ഫ്റ്റി​ൽ കി​ട​ന്ന് യാ​ത്ര ചെ​യ്യു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വാ​യ ശ്രീ ​ഖ​ണ്ഡേ​ൽ​വാ​ൾ പ​ങ്കു​വെ​ച്ച ദൃ​ശ്യ​ങ്ങ​ളി​ൽ, വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ ശാ​ന്ത​മാ​യി ബോ​ട്ടിം​ഗ് ന​ട​ത്തു​ന്ന മ​ട്ടി​ലാ​ണ് ഇ​യാ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. റാ​ഫ്റ്റി​ൽ കി​ട​ക്കു​ന്ന ഇ​യാ​ളു​ടെ ക​യ്യി​ൽ തു​ഴ​യു​ണ്ടെ​ങ്കി​ലും, മു​ട്ട​റ്റം വെ​ള്ള​ത്തി​ലൂ​ടെ ന​ട​ന്ന് ചു​റ്റു​മു​ള്ള സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് റാ​ഫ്റ്റ് മു​ന്നോ​ട്ട് ത​ള്ളി നീ​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

ദ​ൽ​ഹി​യി​ലെ ഏ​റ്റ​വും അ​ഭി​മാ​ന​ക​ര​വും ആ​ഡം​ബ​ര പൂ​ർ​ണ​വു​മാ​യ ഗ്രേ​റ്റ​ർ കൈ​ലാ​ഷ് പോ​ലെ​യൊ​രു പ്ര​ദേ​ശ​ത്ത് നി​കു​തി കൊ​ടു​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് മ​ഴ പെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന ‘സൗ​ജ​ന്യ ബോ​ട്ടിം​ഗ് സേ​വ​നം’ എ​ന്ന് പ​രി​ഹ​സി​ച്ചാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പോ​രാ​യ്മ​യെ​യും ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ത്തി​ന്റെ വീ​ഴ്ച​യെ​യും ട്രോ​ളി​ക്കൊ​ണ്ടാ​ണ് ഇ​തി​ന്‍റെ അ​ടി​ക്കു​റി​പ്പു​ക​ൾ.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ വ​ലി​യ രീ​തി​യി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്. ക​ന​ത്ത മ​ഴ പെ​യ്താ​ൽ വെ​ള്ളം ഒ​ഴി​ഞ്ഞു​പോ​കാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്നും അ​തി​നെ ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ത്തി​ന്റെ മാ​ത്രം വീ​ഴ്ച​യാ​യി കാ​ണേ​ണ്ട​തി​ല്ലെ​ന്നും ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ന്നാ​ൽ മ​റ്റു​ചി​ല​ർ ഡ​ൽ​ഹി​യി​ലെ റോ​ഡു​ക​ൾ സൗ​ജ​ന്യ വാ​ട്ട​ർ പാ​ർ​ക്കു​ക​ളാ​യി മാ​റി​യെ​ന്ന് ക​ളി​യാ​ക്കി രം​ഗ​ത്തെ​ത്തി. ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്തെ ക​ടു​ത്ത വെ​ള്ള​ക്കെ​ട്ടി​നി​ട​യി​ലും വേ​റി​ട്ട രീ​തി​യി​ൽ വി​നോ​ദം ക​ണ്ടെ​ത്തി​യ ദ​ൽ​ഹി​ക്കാ​ര​ന്റെ വീ​ഡി​യോ ഏ​വ​രു​ടെ​യും ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​ട്ടു​ണ്ട്.

 

 

 

Related posts

Leave a Comment