ചെന്നൈ: ചെന്നൈയിൽ വനിതാ കോൺസ്റ്റബിളിനുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സസ്പെൻഷനിലായ ഐപിഎസ് ഉദ്യോഗസ്ഥൻ ഡി. മാഗേഷ് കുമാറിന് പിന്തുണയുമായി ഭാര്യ രംഗത്ത്. പരാതിക്കാരിയായ കോൺസ്റ്റബിളുമായി മാഗേഷ് കുമാറിന് രണ്ടു വർഷത്തിലധികമായി ബന്ധമുണ്ടെന്നും പണം നൽകാൻ തയാറാകാത്തതിനാലാണ് അവർ പരാതി നൽകിയതെന്നും ഭാര്യ അനുരാധ ആരോപിച്ചു. ഈ മാസം ഏഴിന് ഇരുവരും ചെന്നൈയിലെ ഹോട്ടലിൽ ഒരുമിച്ച് നിൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ തന്റെ കൈവശം ഉണ്ടെന്നും അനുരാധ അവകാശപ്പെട്ടു. മാഗേഷിന്റെ കൈയിൽനിന്നു പലപ്പോഴായി പണവും സ്വർണവും വനിതാ കോൺസ്റ്റബിൾ സ്വന്തമാക്കി. ചെങ്കൽപ്പേട്ടിലെ വീട് നിർമാണത്തിനായി 25 ലക്ഷം രൂപ ചോദിച്ചപ്പോൾ നൽകാത്തതു കാരണമാണ് ഭർത്താവിനെതിരേ അവർ പരാതി നൽകിയതെന്നും അനുരാധ ആരോപിക്കുന്നു. ചെന്നൈ നോർത്ത് ട്രാഫിക് ജോയിന്റ് കമ്മീഷണറായ മാഗേഷ് കുമാറിനെ വനിതാ കോൺസ്റ്റബിൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഭർത്താവിനെതിരേ ഡിജിപി തിടുക്കത്തിൽ പക്ഷപാതപരമായ നടപടിയാണ്…
Read MoreCategory: Loud Speaker
കസേര മുതൽ വാതിൽവരെ അടിച്ചുകൊണ്ടുപോയി: ത്രിപുര സിബിഐ ഓഫീസിൽ കവർച്ച; 6 പേർ പിടിയിൽ
അഗർത്തല: ത്രിപുരയിലെ സിബിഐ ഓഫീസിൽ കവർച്ച. അഗർത്തലയിലുള്ള സിബിഐ ക്യാമ്പ് ഓഫീസിലാണു മോഷണം നടന്നത്. ഓഫീസിലെ കസേര ഉൾപ്പെടെയുള്ള വസ്തുവകകൾ മോഷ്ടാക്കൾ കൊണ്ടുപോയി. അതീവ സുരക്ഷയുള്ള ശ്യാമാലി ബസാർ ക്വാർട്ടേഴ്സ് കോംപ്ലക്സിലെ ഓഫീസിൽ ഈമാസം 11നാണു സംഭവം. ഓഫീസ് കുറച്ചുമാസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. ഓഫീസിലുണ്ടായിരുന്ന സ്റ്റീൽ അലമാരകൾ, കസേരകൾ, ഇലക്ട്രിക് ഉപകരണങ്ങൾ, വാതിലുകൾ, ജനാലകൾ ഉൾപ്പെടെ സകലതും മോഷ്ടാക്കൾ കൊണ്ടു പോയി. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിപ്ലബ് ദെബർമ, രാജു ഭൗമിക് എന്നിവരാണു പിടിയിലായത്. ഇവരിൽനിന്നു ലഭിച്ച വിവരത്തെത്തുടർന്ന് അഗർത്തലയുടെ പ്രാന്തപ്രദേശത്തുള്ള ശ്യാമാലി ബസാർ, ഖേജുർ ബഗാൻ പ്രദേശങ്ങളിൽനിന്ന് നാലു പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. എട്ട് സ്റ്റീൽ അലമാരകൾ, ഏഴ് മരക്കസേരകൾ, നാല് ജനാലകൾ, നാല് സ്റ്റീൽ കസേരകൾ എന്നിവ പോലീസ് കണ്ടെത്തി.
Read Moreസിബിഐ ഓഫീസര്‍ ചമഞ്ഞ് വിർച്വൽ അറസ്റ്റ് : കവടിയാർ സ്വദേശിക്ക് നഷ്ടമായത് 1.84 കോടി രൂപ; അന്വേഷണം ഊർജിതമാക്കി പോലീസ്
തിരുവനന്തപുരം: സിബിഐ ഓഫീസര്‍ ചമഞ്ഞ് വിർച്വൽ അറസ്റ്റ് നടത്തി മധ്യവയസ്കനിൽ നിന്ന് 1.84 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. സ്വകാര്യ കന്പനിയിൽ ജോലി ചെയ്യുന്ന കവടിയാർ സ്വദേശിയായ 52കാരനാണ് തട്ടിപ്പിനരയായത്. 1.84 കോടി രൂപയാണ് കവടിയാർ സ്വദേശിയിൽ നിന്നും തട്ടിയെടുത്തത്. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് ആണ് കോസ് അന്വേഷിക്കുന്നത്.ജനുവരി 14മുതല്‍ ഈ മാസം ഏഴുവരെയാണ് പരാതിക്കാരനെ വെര്‍ച്വല്‍ അറസ്റ്റിലാണെന്നു വിശ്വസിപ്പിച്ച് കബളിപ്പിച്ചത്. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡല്‍ഹിയിലുള്ള ഓഫീസില്‍ നിന്നാണെന്നു പരിചയപ്പെടുത്തിയാണ് വീഡിയോ കോൾ വന്നത്. അശോക് ഗുപ്ത എന്നയാൾ ഒന്നാം പ്രതിയായുള്ള കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയാക്കിയിട്ടുണ്ടെന്നും കോള്‍ സിബിഐ ഇന്‍സ്പെക്ടര്‍ക്ക് കൈമാറുകയാണെന്നും പറഞ്ഞു. തുടര്‍ന്നാണ് സിബിഐ ഉദ്യോഗസ്ഥന് എന്ന വ്യാജേന ഒരാൾ പരാതിക്കാരനെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തതായി അറിയിച്ചത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആരാഞ്ഞശേഷം ബാങ്ക്…
Read Moreപുതുച്ചേരിയിൽ കുപ്രസിദ്ധ ഗുണ്ടയുടെ മകനെയും കൂട്ടാളികളെയും വെട്ടിക്കൊന്നു
പുതുച്ചേരി: റെയിൻബോ സിറ്റിയില്‍ മൂന്നു യുവാക്കളെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. കുപ്രസിദ്ധ ഗുണ്ട തെസ്തന്റെ മകൻ ഋഷി, ജെജെ നഗർ സ്വദേശി ആദി, തിദിർ നഗർ സ്വദേശി ദേവ എന്നിവരാണ് മരിച്ചത്. സംഭവമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ താമസക്കാരനായ സത്യയും കൊല്ലപ്പെട്ടവരും തമ്മിലുള്ള മുൻ വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreസ്കൂള്‍ ഉച്ചഭക്ഷണ പാചകച്ചെലവ്; എല്‍പി വിഭാഗത്തിന്റെ പരാതിക്ക് ഇനിയും പരിഹാരമായില്ല ; എല്‍പി വിഭാഗത്തിന് കൂട്ടിയത് 19 പൈസ മാത്രം
കൊച്ചി: സ്കൂള്‍ ഉച്ചഭക്ഷണ പാചകച്ചെലവ് നിരക്ക് സംബന്ധിച്ച് എല്‍പി വിഭാഗത്തിന്റെ പരാതിക്ക് ഇനിയും പരിഹാരമായില്ല. ഉച്ചഭക്ഷണ പാചകച്ചെലവ് നിരക്ക് പുതുക്കി നിശ്ചയിച്ചതില്‍ എല്‍പി വിഭാഗത്തോട് കടുത്ത വിവേചനമാണ് ഉണ്ടായിരിക്കുന്നതെന്ന പരാതിയാണ് വ്യാപകമായിരിക്കുന്നത്. എല്‍പി വിഭാഗത്തിന് ഒരു കുട്ടിക്ക് 6.19 രൂപയും യുപി വിഭാഗത്തിന് 9.19 രൂപയുമാണ് പുതുക്കിയ നിരക്ക്. എല്‍പി വിഭാഗത്തിന് ആറ് രൂപയായിരുന്നത് 19 പൈസ മാത്രമാണ് വര്‍ധിപ്പിച്ചത്. യുപി വിഭാഗത്തിന് 8.17 രൂപ ആയിയിരുന്നു പഴയ നിരക്ക്. എല്‍പി വിഭാഗത്തില്‍ 6.19 രൂപയില്‍ 3.71 രൂപ കേന്ദ്ര വിഹിതവും 2.48 സംസ്ഥാന വിഹിതവുമാണ്. യു.പി.വിഭാഗത്തില്‍ 9.19 രൂപയില്‍ 5.57 രൂപ കേന്ദ്ര വിഹിതവും 3.72 രൂപ സംസ്ഥാന വിഹിതവുമാണ്. ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍, പാചകവാതകം, കടത്തു കൂലി തുടങ്ങിയവയ്ക്ക് വേണ്ടിവരുന്ന തുകയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നിരക്ക് പുതുക്കിയതിനെ തുടര്‍ന്നാണ് സംസ്ഥാനവും…
Read Moreഎൻസിപിയിലെ പോര്; തോമസ് കെ.തോമസിന് തടയിടാൻ ചാക്കോ; പി.എം. സുരേഷ്ബാബുവിനെ സംസ്ഥാന പ്രസിഡന്റാക്കാൻ ശ്രമം
തിരുവനന്തപുരം: എൻസിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവച്ച പി.സി. ചാക്കോ, പുതിയ സംസ്ഥാന പ്രസിഡന്റായി എ.കെ. ശശീന്ദ്രൻ വിഭാഗം നിർദേശിക്കുന്ന തോമസ് കെ. തോമസ് എംഎൽഎ വരുന്നതിനു തടയിടാൻ നീക്കം തുടങ്ങി. നിലവിലെ വൈസ് പ്രസിഡന്റ് പി.എം. സുരേഷ്ബാബുവിനെ സംസ്ഥാന പ്രസിഡന്റാക്കി തോമസ് കെ. തോമസ് സ്ഥാനത്ത് വരുന്നത് ചെറുക്കാനാണ് ചാക്കോയുടെ നീക്കമെന്നാണ് ലഭിക്കുന്ന സൂചന. എൻസിപിയിലെ മന്ത്രി എ.കെ. ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്നായിരുന്നു ചാക്കോയുടെ നേരത്തത്തെ നിലപാട്. അന്നു തോമസ് കെ. തോമസ് ചാക്കോയ്ക്ക് ഒപ്പമായിരുന്നു.എൻസിപി യോഗത്തിൽ സംസാരിക്കവേ തനിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നെഞ്ചിൽ നോക്കി സംസാരിക്കാൻ മടിയില്ലെന്ന് ചാക്കോ അഭിപ്രായപ്പെട്ടിരുന്നു. യോഗത്തിലെ ശബ്ദരേഖ പുറത്ത് വന്നതിനെ തുടർന്ന് മുഖ്യമന്ത്രിയും സിപിഎമ്മും ചാക്കോയ്ക്കെതിരെ കർശന നിലപാട് സ്വീകരിച്ചു. ഭരണത്തലവനായ മുഖ്യമന്ത്രിയെ ചെറിയൊരു ഘടകകക്ഷി നേതാവ് വെല്ലുവിളിച്ചത് സിപിഎമ്മിലെ…
Read Moreആദ്യ വന്ദേ ഭാരതിന് നാളെ ആറ് വയസ്; മൂന്നു വർഷത്തിനുള്ളിൽ 400 ട്രെയിനുകൾ കൂടി
കൊല്ലം: രാജ്യത്ത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചിട്ട് നാളെ ആറ് വർഷം തികയുന്നു. 2019 ഫെബ്രുവരി 15 – നാണ് ഇന്ത്യയിൽ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഓടിത്തുടങ്ങിയത്. ഡൽഹി-വാരാണസി റൂട്ടിലായിരുന്നു കന്നി ഓട്ടം. അതൊരു യാത്രാ വിപ്ലവത്തിന്റെ തുടക്കമായിരുന്നു. ഇപ്പോൾ രാജ്യത്താകമാനം 78 വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ രണ്ടെണ്ണം കേരളത്തിനുമുണ്ട്. തിരുവനന്തപുരത്ത് നിന്ന് കാസർഗോഡിനും മംഗളുരുവിനും പോകുന്നതാണ് ഈ വണ്ടികൾ. 200 ശതമാനം ഒക്കുപ്പൻസിയുമായാണ് രണ്ട് വണ്ടികളും സർവീസ് നടത്തുന്നത്. രാജ്യത്ത് തന്നെ യാത്രക്കാരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളാണ്. 2023 ഏപ്രിൽ 26 നാണ് കേരളത്തിൽ ആദ്യമായി തിരുവനന്തപുരം – കാസർഗോഡ് റൂട്ടിൽ വന്ദേഭാരത് ട്രെയിൻ ആരംഭിച്ചത്. ഇപ്പോൾ രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസുകൾ 21…
Read Moreഎന്നെ നോക്കൂ പെണ്ണേ… വനിതാ കോൺസ്റ്റബിളിന്റെ പിന്നാലെ നടന്നു ശല്യപ്പെടുത്തി: ഐപിഎസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ചെന്നൈ: സഹപ്രവർത്തകയുടെ ലൈംഗികാതിക്രമ പരാതിയിൽ ഐപിഎസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ചെന്നൈ ട്രാഫിക് പോലീസ് ജോയിന്റ് കമ്മീഷണർ ഡി. മാഗേഷ് കുമാറിനെതിരെയാണ് നടപടി. ഇയാൾക്കെതിരേ കേസെടുക്കുമെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു. മാഗേഷ് കുമാറിനെതിരേ കഴിഞ്ഞ ആഴ്ചയാണ് സഹപ്രവർത്തകയായ വനിതാ കോൺസ്റ്റബിൾ ലൈംഗികാതിക്രമപരാതി നൽകിയത്. കഴിഞ്ഞ കുറച്ചുനാളുകളായി പിന്നാലെ നടന്ന് ഉപ്രദവിക്കുന്നതായി പരാതിയിൽ പറഞ്ഞിരുന്നു. പിന്നാലെ പരാതിയിൽ വകുപ്പു തല അന്വേഷം നടത്താൻ ഡിജിപി നിർദേശം നൽകി. വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം സഹപ്രവർത്തകരുടെ മൊഴി ശേഖരിച്ചതിൽനിന്നും മാഗേഷ് കുമാർ കുറ്റക്കാരനാണെന്ന് തെളിഞ്ഞു. വനിതാ കോൺസ്റ്റബിൾ തന്റെ പക്കലുള്ള തെളിവുകൾ ഹാജരാക്കിയിരുന്നു. മറ്റൊരു വനിത കോൺസ്റ്റബിളും ഇയാൾക്കെതിരേ സമാനമായ പരാതി നൽകിയിട്ടുണ്ട്.
Read Moreകുടുംബത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി സ്നേഹിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചു: വീട്ടിൽ നിന്നിറക്കി വിടുമെന്ന് ഭയന്ന് അച്ഛനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി
ന്യൂഡൽഹി: അച്ഛനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. വടക്കൻ ഡൽഹിയിലെ നരേലയിലാണു സംഭവം. രമേശ് ഭരദ്വാജ് (67) ആണു കൊല്ലപ്പെട്ടത്. കുടുംബത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി സ്നേഹിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചതിനെ തുടർന്ന് വീട്ടിൽനിന്ന് ഇറക്കിവിടുമോയെന്ന ഭയത്താലാണ് യുവാവ് അച്ഛന്റെ കൊലപാതകം ആസൂത്രണം ചെയ്തതതെന്നു പോലീസ് പറഞ്ഞു. സംഭവത്തിൽ മകൻ ലുവ് ഭരദ്വാജ് ആണ് അറസ്റ്റിലായത്. രമേശ് ഭരദ്വാജിനെ ജനുവരി 28 മുതൽ കാണാതായിരുന്നു. ഇതേതുടർന്ന് അദ്ദേഹത്തിന്റെ മകൾ ഏക്താ അറോറ പോലീസിൽ പരാതി നൽകി. അച്ഛൻ ജനുവരി 28ന് സ്കൂട്ടറിൽ നരേലയിലേക്ക് പോയെന്നും അതിനുശേഷം അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും അച്ഛനെ തട്ടിക്കൊണ്ടുപോയതായി സംശയമുണ്ടെന്നും മകൾ പരാതിയിൽ പറഞ്ഞു. തുടർന്നുള്ള അന്വേഷണത്തിലാണു ക്വട്ടേഷൻ കൊലപാതകം തെളിഞ്ഞത്. ഭരദ്വാജിന്റെ മുൻ വേലക്കാരനായ ജിതേന്ദ്രയും മകൻ വിശാലുമാണു ക്വട്ടേഷൻ ഏറ്റെടുത്ത് കൊല നടത്തിയത്. വിശാൽ പോലീസ് കസ്റ്റഡിയിലാണ്. പ്രധാന പ്രതിയായ ജിതേന്ദ്രയ്ക്കായി…
Read Moreദിവസേന മൃഗങ്ങള്‍ നടത്തുന്ന നരനായാട്ടിനെ നിസാരവത്കരിക്കുകയും വനനിയമത്തെ ന്യായീകരിക്കുകയും ചെയ്യുന്നു: മന്ത്രി ശശീന്ദ്രനെതിരേ പരക്കെ വിമര്‍ശനം
കോട്ടയം: വന്യജീവി ആക്രമണം തടയുന്നതിലും കര്‍ഷകസുരക്ഷ ഉറപ്പാക്കുന്നതിലും പരാജയപ്പെട്ട വനംമന്ത്രി എ.കെ. ശശീന്ദ്രന് രാജിവയ്ക്കണമെന്ന് കാഞ്ഞിരപ്പള്ളിയില്‍ നടന്ന ഇന്‍ഫാം അസംബ്ലിയില്‍ ഉയര്‍ന്ന പൊതു ആവശ്യം ശരിവച്ച് കര്‍ഷകരും വിവിധ കര്‍ഷക സംഘടനകളും. ദിവസേന മൃഗങ്ങള്‍ നടത്തുന്ന നരനായാട്ടിനെ നിസാരവത്കരിക്കുകയും വനനിയമത്തെ ന്യായീകരിക്കുകയും ചെയ്യുന്ന ശശീന്ദ്രനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മന്ത്രി ശശീന്ദ്രന് രാജിവച്ചൊഴിയണമെന്ന് ബിഷപ്പുമാരായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയും മാര്‍ ജോസ് പുളിക്കലും കര്‍ഷകസമ്മേളനത്തില്‍ ആവശ്യപ്പെട്ടതിനോട് അസഹിഷ്ണുതയോടെയാണ് മന്ത്രി ഇന്നലെ പ്രതികരിച്ചത്. രാജി പ്രശ്നപരിഹാരമല്ലെന്നും വന്യജീവി ആക്രമണത്തിന് പരിഹാരമല്ലെന്നുമാണ് ഇന്നലെ മന്ത്രി പദവിക്കു യോജിക്കാത്ത വിധം പ്രതികരിച്ചത്. ബിഷപ്പുമാരുടെ പ്രസ്താവനയെ മന്ത്രി കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ബിഷപ്പുമാര്‍ ആശ്വസിപ്പിക്കാന്‍ സിദ്ധിയുള്ള ആളുകളാണെന്നാണ് താന്‍ ധരിച്ചുവച്ചിരുന്നതെന്നും ചില സമയം അത് അങ്ങനെയാണോ എന്ന് സംശയമുണ്ടെന്നുമായിരുന്നു വിമര്‍ശനം. രാജിവയ്ക്കണമെന്ന് പറയുന്നത് രാഷ്ട്രീയ ആവശ്യമാണ്. ബിഷപ് ഉയര്‍ത്തിയത് അങ്ങനെയാണോ എന്ന്…
Read More