ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് വിവാഹനിശ്ചയശേഷം വീട്ടിൽനിന്നു പട്ടാളക്യാമ്പിൽ മടങ്ങിയെത്തിയ സൈനികൻ. നായിക് മുകേഷ് സിംഗ് മൻഹാസ് (29) ആണ് ഭീകരാക്രമണത്തിൽ മരിച്ചത്. വിവാഹനിശ്ചയത്തിനുശേഷം ഏപ്രിൽ 20ന് അദ്ദേഹത്തിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു. ചൊവ്വാഴ്ച നിയന്ത്രണരേഖയ്ക്കു സമീപം തീവ്രവാദികൾ നടത്തിയ ഐഇഡി സ്ഫോടനത്തിലാണു മുകേഷ് സിംഗ് കൊല്ലപ്പെട്ടത്. അഖ്നൂരിലെ ഭട്ടൽ പ്രദേശത്തെ ഫോർവേഡ് പോസ്റ്റിനു സമീപം പട്രോളിംഗ് ഡ്യൂട്ടിയിലിരിക്കെയായിരുന്നു ഭീകരാക്രമണം. ജാർഖണ്ഡിൽനിന്നുള്ള ക്യാപ്റ്റൻ കരംജിത് സിംഗ് ബക്ഷിയും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഒമ്പത് വർഷത്തിലേറെയായി ആർമിയിൽ സേവനമനുഷ്ഠിക്കുന്ന മുകേഷ് സിംഗ്, വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടാഴ്ചത്തെ അവധിക്കുശേഷം ജനുവരി 28നാണു തന്റെ യൂണിറ്റിലേക്കു മടങ്ങിയെത്തിയത്. ഇദ്ദേഹത്തിന്റെ ഇളയ സഹോദരനും ആർമിയിലാണ്. രണ്ടു സഹോദരിമാരുണ്ട്.
Read MoreCategory: Loud Speaker
മതം മാറി വിവാഹം; മർദനമേറ്റ യുവാവിനെതിരേ പോലീസ് കേസും
ഭോപ്പാൽ: സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ കോടതിയിൽ എത്തിയതിനു പിന്നാലെ മർദനമേറ്റ യുവാവിനെതിരേ പോലീസ് കേസ്. ഹിന്ദു യുവതിയെ വിവാഹം ചെയ്യാൻശ്രമിച്ചു എന്നതാണ് ഇയാൾക്കെതിരേയുള്ള കുറ്റം. കഴിഞ്ഞ ദിവസമാണ് ഭോപ്പാലിലെ ജില്ലാ കോടതിയിൽ ഹിന്ദു യുവതിയെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി മുസ്ലിം യുവാവ് എത്തിയത്. ഇതിനു പിന്നാലെ ഇയാളെ ഒരു സംഘമാളുകൾ കോടതിയിലും പോലീസ് വാഹനത്തിനുള്ളിൽവച്ചും ക്രൂരമായി മർദിച്ചു. പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും അവർ ഇടപെട്ടില്ല. മാത്രമല്ല യുവാവിനെതിരേ കേസുമെടുത്തു. താൻ സമീപിച്ച അഭിഭാഷകൻ 40,000 രൂപ വാങ്ങിയെങ്കിലും വിവാഹം നടത്താൻ വിസമ്മതിച്ചുവെന്നും അക്രമികളെ വിളിച്ചുവരുത്തിയെന്നും മർദനമേറ്റ സയ്യിദ് ഖാൻ ആരോപിച്ചു.
Read Moreറിയാലിറ്റി ഷോയിൽ അശ്ലീല പരാമർശം: യുട്യൂബർ ഉൾപ്പെടെ 40 പേർക്കു സമൻസ്
മുംബൈ: റിയാലിറ്റി ഷോയിലെ അശ്ലീല പരാമർശത്തിന്റെ പേരിൽ യുട്യൂബർ റൺവീർ അലാബാദിയയ്ക്കും ചാറ്റ് ഷോയിൽ പങ്കെടുത്തവർക്കും ഉൾപ്പെടെ 40 പേർക്ക് സൈബർ പോലീസ് സമൻസ് അയച്ചു. കൊമീഡിയൻ സമയ് റെയ്നയുടെ നേതൃത്വത്തിൽ നടത്തുന്ന ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ റിയാലിറ്റി ഷോയിലാണ് അലാബാദിയയുടെ അസഭ്യ പരാമർശമുണ്ടായത്. മാതാപിതാക്കളുടെ ലൈംഗികതയുമായി ബന്ധപ്പെട്ടു ചാറ്റ്ഷോയ്ക്കിടെ ഇയാൾ നടത്തിയ വിവാദ പരാമർശത്തിനെതിരേ ബിജെപി നേതാവ് മൃണാൾ പാണ്ഡെ നൽകിയ പരാതിയിലാണ് പോലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഷോയിലെ 18 എപ്പിസോഡുകളും നീക്കാൻ നിർമാതാക്കളോടു സൈബർസെൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അലാബാദിയയ്ക്കെതിരേ കേസുകളുണ്ട്.
Read Moreറിസർവ് ബാങ്ക് പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കുന്നു; ഇപ്പോൾ പ്രചാരത്തിലുള്ള 50 രൂപയുടെ പഴയ നോട്ടുകൾ എല്ലാം നിലനിൽക്കും
കൊല്ലം: റിസർവ് ബാങ്ക് ഒഫ് ഇന്ത്യ 50 രൂപയുടെ പുതിയ നോട്ടുകൾ ഉടൻ പുറത്തിറക്കും. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പും പുതിയ കറൻസിയിൽ ഉണ്ടാകും.മഹാത്മാഗാന്ധി പരമ്പരയിലെ 50 രൂപ നോട്ടിന്റേതിന് സമാനമായി തന്നെയാണ് ഇതിന്റെയും രൂപകൽപ്പന. പുതിയ നോട്ടിന്റെ അടിസ്ഥാന നിറം ഫ്ലൂറസൻ്റ് നീലയാണ്. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെ അടയാളപ്പെടുത്തുന്ന ‘ ഹംപി വിത്ത് രഥം’ ചിത്രീകരണവും നോട്ടിൽ ഉണ്ടാകും. പുതിയ നോട്ടിന്റെ വലിപ്പം സംബന്ധിച്ച വിവരങ്ങളും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നോട്ടുകൾ പുറത്തിറങ്ങിയാലും ഇപ്പോൾ പ്രചാരത്തിലുള്ള 50 രൂപയുടെ പഴയ നോട്ടുകൾ എല്ലാം നിയമപരമായി നിലനിൽക്കുമെന്ന് റിസർവ് ബാങ്ക് അധികൃതർ പറഞ്ഞു. പുതിയ നോട്ടുകൾ പ്രചാരത്തിൽ വരുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും.
Read Moreവന്യജീവി ആക്രമണം; രാജിവയ്ക്കണമെന്നത് രാഷ്ട്രീയ ആവശ്യം; എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണയ്ക്കുമെന്ന് എ.കെ. ശശീന്ദ്രൻ
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വനംമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ. രാജിവയ്ക്കണം എന്നു പറയുന്നത് ഒരു രാഷ്ട്രീയ ആവശ്യമാണ്. ബിഷപ്പുമാർ ഉയർത്തിയത് അങ്ങനെയുള്ള ആവശ്യമാണോ എന്ന് സംശയമുണ്ട്. ബിഷപ്പുമാർ സിദ്ധിയുള്ളവരാണെന്നാണ് തന്റെ ധാരണയെന്നും ആ ധാരണ തെറ്റരുതേയെന്നാണ് പ്രാർഥനയെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഒരു മന്ത്രിയെ വിലയിരുത്താൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ട്. എന്നാൽ രാജിവച്ചാൽ ഉയർന്നുവന്ന പ്രശ്നം തീരുമോയെന്നും എ.കെ. ശശീന്ദ്രൻ മാധ്യമങ്ങളോടു സംസാരിക്കവെ പറഞ്ഞു. രാജി പ്രശ്ന പരിഹാരമല്ല. വന്യജീവി പ്രശ്നത്തിനു ശാശ്വത പരിഹാരമാണു വേണ്ടത്. പ്രശനം പരിഹരിക്കാൻ 10 കർമപദ്ധതികൾ നടത്തും. വന്യജീവി ആക്രമണം രൂക്ഷമായി അനുഭവപ്പെടുന്നത് കഴിഞ്ഞ രണ്ടു വർഷമാണ്. അതിനുമുമ്പ് അത് ഇല്ല എന്നല്ല അതിന് അർഥം. നിയമ ഭേദഗതിക്കായി അഞ്ചുവർഷമായി കേന്ദ്രമന്ത്രിയുടെ പുറകെ നടക്കുകയാണ്. ഈ സാഹചര്യം മറികടക്കണമെങ്കിൽ കേന്ദ്രം കൂടി മനസ് വയ്ക്കണം.…
Read Moreപി.സി. ചാക്കോയെ തള്ളി തോമസ്.കെ. തോമസ്; ‘പാർട്ടി ആവശ്യപ്പെട്ടാൽ എൻസിപി അധ്യക്ഷനാകാൻ തയാർ’
തിരുവനന്തപുരം: എൻസിപി(ശരദ്ചന്ദ്ര പവാർ) സംസ്ഥാന അധ്യക്ഷസ്ഥാനം പി.സി. ചാക്കോ രാജി വച്ചതിനു പിന്നാലെ ചാക്കോയെ തള്ളിപ്പറഞ്ഞും വിമർശിച്ചും തോമസ് കെ. തോമസ് എംഎൽഎ. ചാക്കോ പലപ്പോഴും തീരുമാനങ്ങൾ എടുത്തത് ഒറ്റയ്ക്കായിരുന്നുവെന്നും അദ്ദേഹത്തിന്റെ രാജിയുടെ കാരണം അറിയില്ലെന്നും തോമസ് കെ. തോമസ് പറഞ്ഞു. കൂടെ നിന്നവർ പറയുന്നത് അതേപടി വിശ്വസിക്കുന്ന സ്വഭാവമാണ് ചാക്കോയ്ക്ക്. അദ്ദേഹം പാർട്ടി യോഗങ്ങളിൽ ഒഴിവാക്കേണ്ട പല പരാമർശങ്ങളും നടത്തിയെന്നും തോമസ് കെ. തോമസ് കുറ്റപ്പെടുത്തി. പി.സി. ചാക്കോ പാർട്ടി വിടില്ലെന്നു പറഞ്ഞ തോമസ്, പാർട്ടിയിൽ പിളർപ്പുണ്ടാകില്ലെന്നും ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കുമെന്നും വ്യക്തമാക്കി. എ.കെ. ശശീന്ദ്രൻ എടുത്തുചാട്ടമില്ലാത്ത മികച്ച നേതാവാണ്. പാർട്ടി ആവശ്യപ്പെട്ടാൽ പി.സി. ചാക്കോ രാജിവച്ച ഒഴിവിൽ എൻസിപിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം പാർട്ടി ഏറ്റെടുക്കാൻ തയാറാണ്. പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകലാണ് പ്രധാനം. പാർട്ടിയിൽ താൻ സംസ്ഥാന പ്രസിഡന്റാകണമെന്ന് ആവശ്യം ഉയരുന്നുണ്ടെന്നും തോമസ് അവകാശപ്പെട്ടു. വിഭാഗിയതയെത്തുടർന്ന്…
Read Moreസൂര്യാഘാതം: തൊഴിലാളികളുടെ പകല്‍ ജോലിസമയം പുനഃക്രമീകരിച്ചു; വീഴ്ച വരുത്തിയാല്‍ തൊഴിലുടമകള്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കും
കോട്ടയം: പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് പകല്‍ സമയത്തെ ജോലിസമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവായി. മേയ് 10 വരെ പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമ വേളയായിരിക്കും. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി ജോലി സമയം നിജപ്പെടുത്തിയും ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്കുശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചു. തൊഴിലുടമകള്‍ തൊഴിലാളികളുടെ ജോലി സമയം മേല്‍ പറഞ്ഞ രീതിയില്‍ ക്രമീകരിക്കണം വീഴ്ച വരുത്തിയാല്‍ തൊഴിലുടമകള്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ താഴെ പറയുന്ന…
Read Moreപാതിവില തട്ടിപ്പ്: അനന്തു ജയിലില്‍ത്തന്നെ; വിവരശേഖരണം തുടങ്ങി ക്രൈംബ്രാഞ്ച്; അന്വേഷണത്തിന് ഇഡിയും
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ പ്രാഥമിക വിവര ശേഖരണം തുടങ്ങി ക്രൈംബ്രാഞ്ച്. ജില്ലകളിലെ പരാതികള്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് അന്വേഷിക്കുന്നത്. ഓരോ ജില്ലകളില്‍നിന്നും വന്ന പരാതികള്‍ പരിശോധിച്ച ശേഷം മൊഴിയെടുക്കേണ്ടവരുടെ വിശദമായ പട്ടിക തയാറാക്കും. തുടര്‍ന്നാകും അന്വേഷണത്തിലേക്ക് കടക്കുക. മുഖ്യപ്രതി അനന്തുവിന്റെ ബാങ്ക് അക്കൗണ്ടുകളുടെ പരിശോധനയും അന്വേഷണ സംഘം തുടങ്ങി. പ്രാഥമിക പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്കായിരിക്കും റിമാന്‍ഡിലുള്ള അനന്തുവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുക. പണം വാങ്ങിയ ജനപ്രതിനിധികളുടെ അടക്കം മൊഴിയെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. പണം നഷ്ടമായവരുടെയും പകുതി വിലയില്‍ സ്കൂട്ടറും, ലാപ്ടോപ്പും, രാസവളവും, തയ്യല്‍ മെഷീനും വാങ്ങിയവരുടെയും മൊഴിയുമെടുക്കുമെന്നും സൂചനയുണ്ട്. 65,000 പേര്‍ക്ക് സാധനങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍ നിന്നും പോലീസിന്റെ നിഗമനം. കൈമാറിയ തൊണ്ടിമുതലുകള്‍ കസ്റ്റഡിയില്‍ വാങ്ങി സൂക്ഷിക്കുക പ്രായോഗികമല്ലാത്തിനാല്‍ രേഖപ്പെടുത്തി കൈമാറും. കേസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതുവരെ കൈമാറ്റമോ വില്പനയോ പാടില്ലെന്ന…
Read Moreബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് കുംഭമേള തീർഥാടകർ മരിച്ചു: രണ്ട് പേർക്ക് പരിക്ക്
ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപുർ ജില്ലയിൽ മിനി ബസും ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു പേർ മരിച്ചു. രണ്ടുപേർക്കു പരിക്കേറ്റു. മഹാകുംഭമേളയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ജബൽപുരിലെ സിഹോറ പോലീസ് സ്റ്റേഷൻ പരിധിയിലെ മൊഹ്ല ബർഗി ഗ്രാമത്തിലെ കനാൽ പ്രദേശത്തിനു സമീപമുള്ള ഹൈവേയിലാണ് അപകടമുണ്ടായത്. ജബൽപുരിൽനിന്ന് കട്നിയിലേക്കു പോകുകയായിരുന്ന ട്രക്ക്, നിയന്ത്രണം നഷ്ടപ്പെട്ട് എതിർ വശത്തേക്കു നീങ്ങിയാണ് മിനി ബസിൽ ഇടിച്ചത്. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ പോലീസ് ക്രെയിൻ ഉപയോഗിച്ച് ട്രക്ക് നീക്കുകയും മിനി ബസിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു.
Read Moreമൈസൂരിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ച് ജനക്കൂട്ടം: 7 പോലീസുകാർക്കു പരിക്ക്
ബംഗുളൂരു: സോഷ്യൽമീഡിയയിൽ അപകീർത്തികരമായ പോസ്റ്റ് പങ്കുവച്ചയാളെ അറസ്റ്റ് ചെയ്യാൻ വൈകിയെന്നാരോപിച്ച് പോലീസ് സ്റ്റേഷൻ ആക്രമിച്ച് ജനക്കൂട്ടം. കർണാടക മൈസൂരുവിലെ ഉദയഗിരി പോലീസ് സ്റ്റേഷനുനേരേ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. അക്രമാസക്തമായ ജനക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറുകയും പോലീസുകാരെ ആക്രമിക്കുകയും വാഹനങ്ങൾക്കു കേടുപാടുവരുത്തുകയും ചെയ്തു. ആക്രമണത്തിൽ ഏഴ് പോലീസുകാർക്കു പരിക്കേറ്റു. സംഘർഷമുണ്ടാക്കിയവരെ പിടികൂടാൻ അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും നിലവിൽ സ്ഥിതി ശാന്തമാണെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) ഹിതേന്ദ്ര അറിയിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിനെത്തുടർന്നാണ് ബഹളം പൊട്ടിപ്പുറപ്പെട്ടതെന്ന് നരസിംഹരാജയിലെ കോൺഗ്രസ് എംഎൽഎ തൻവീർ സെയ്ത് പറഞ്ഞു. ജനക്കൂട്ടം കല്ലെറിയുകയും വാഹനങ്ങൾ തകർക്കുകയും സ്റ്റേഷൻ ആക്രമിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസിന് ലാത്തി ചാർജ്ജ് നടത്തേണ്ടിവന്നുവെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
Read More