തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നിലയും പോലീസ് വീഴ്ചയും എണ്ണിപ്പറഞ്ഞ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. പ്രതിപക്ഷത്ത് നിന്നും ഷംസുദ്ദീനാണ് വിഷയം സഭയിൽ ഉന്നയിച്ചത്. നെൻമാറയിലെ ഇരട്ടക്കൊലപാതകത്തിന് കാരണം പോലീസ് വീഴ്ചയാണെന്ന് ഷംസുദ്ദീൻ സഭയിൽ പറഞ്ഞു. പിണറായി ഭരണകാലത്ത് ക്രമസമാധാനനില ലജ്ജാകരമാണ്. നെൻമാറയിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളെ സർക്കാർ സംരക്ഷിക്കണം. ഗുണ്ടകളും പോലീസും തമ്മിൽ ചങ്ങാത്തത്തിലാണ്. ഗുണ്ടകൾ നടത്തുന്ന ലഹരി പാർട്ടികളിൽ ഡിവൈഎസ്പി. മുഖ്യാതിഥിയായി പങ്കെടുക്കുന്നു. പത്തനംതിട്ടയിലെ പോലീസ് അതിക്രമത്തിൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. കുറ്റകൃത്യം തടയുന്നതിൽ പോലീസ് പരാജയപ്പെടുന്നു. പോലീസ് ക്രിമിനൽവൽക്കരിക്കപ്പെട്ടുവെന്നും പ്രതിപക്ഷം സഭയിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകർന്നുവെന്ന് വരുത്തി തീർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ മറുപടി പറഞ്ഞു. ചെന്താമര ക്രിമിനലിന്റെ അങ്ങേയറ്റത്ത് നിൽക്കുന്നയാളാണ്. അയാൾ ജാമ്യ വ്യവസ്ഥ ലംഘിച്ചാൽ പരിശോധിക്കേണ്ടത്…
Read MoreCategory: Loud Speaker
അശ്ലീല പരാമർശം: യുട്യൂബർക്കെതിരേ പാർലമെന്ററി സമിതി നോട്ടീസ് അയയ്ക്കും; എപ്പിസോഡ് യുട്യൂബിൽനിന്ന് നീക്കം ചെയ്തു
ന്യൂഡൽഹി: യുട്യൂബ് വിനോദപരിപാടിയായ ‘ഇന്ത്യാസ് ഗോട്ട് ലാറ്റെന്റിൽ’ അശ്ലീല പരാമർശം നടത്തിയതിന് പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻസർ “ബീർ ബൈസപ്സ്’ എന്ന രണ്വീർ അല്ലബാഡിയയ്ക്കു വാർത്താവിനിമയ മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതി നോട്ടീസ് അയയ്ക്കും. അശ്ലീല പരാമർശത്തിൽ വിശദീകരണം തേടിയാണ് സമിതി രണ്വീറിനെ വിളിച്ചുവരുത്തുന്നത്. യുട്യൂബ് എപ്പിസോഡിൽ മാതാപിതാക്കളുടെ ലൈംഗികവേഴ്ചയുമായി ബന്ധപ്പെട്ട വിവാദ പരാമർശം നടത്തിയതിന് രണ്വീറിനെതിരേയും ഇന്ത്യാസ് ഗോട്ട് ലാറ്റെന്റ് പരിപാടി സംപ്രേഷണം ചെയ്യുന്ന യുട്യൂബ് ചാനൽ ഉടമസ്ഥനായ സമയ് റെയ്നയ്ക്കെതിരേയും ആസാം പോലീസ് കേസെടുത്തതിനു പിന്നാലെയാണ് പാർലമെന്ററി സമിതിയും നോട്ടീസ് അയയ്ക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. തമാശരൂപേണയുള്ള ഉള്ളടക്കത്തിന്റെ പേരിൽ വിദ്വേഷ പരാമർശം നടത്തുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് കഴിഞ്ഞദിവസം പാർലമെന്ററി സമിതി അംഗമായ പ്രിയങ്ക ചതുർവേദി സമൂഹമാധ്യമമായ എക്സിൽ കുറിച്ചിരുന്നു. രണ്വീറിന് ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സുണ്ട്. പ്രധാനമന്ത്രി അദ്ദേഹത്തിന് അവാർഡ് നൽകിയിട്ടുമുണ്ട്. എന്നാൽ ഒരു വേദി ലഭിക്കുകയാണെങ്കിൽ എന്തും വിളിച്ചുപറയാമെന്നു കരുതരുത്.…
Read Moreവേനൽച്ചൂട്: ജോലിസമയത്തിൽ പുനഃക്രമീകരണം
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം മേയ് 10 വരെ പുനഃക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണു തീരുമാനം. രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലിസമയം നിജപ്പെടുത്തി. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 3 വരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കു ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിക്കണമെന്ന് ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ അറിയിച്ചു. ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപവത്കരിച്ച് ദൈനംദിന പരിശോധന നടത്തും. സമുദ്രനിരപ്പിൽനിന്ന് 3,000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിനു സാധ്യതയില്ലാത്ത മേഖലകളെ ഈ…
Read Moreട്രെയിനിൽ യുവതിക്കുനേരേ ലൈംഗികാതിക്രമം; തൂത്തുക്കുടി-ഓഖ വിവേക് എക്സ്പ്രസിലാണു സംഭവം
ചെന്നൈ: തമിഴ്നാട്ടിൽ ട്രെയിനിൽ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. മദ്യലഹരിയിൽ 26കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വിരുദുനഗർ സ്വദേശി സതീഷ്കുമാർ ആണ് പിടിയിലായത്. തൂത്തുക്കുടി-ഓഖ വിവേക് എക്സ്പ്രസിലാണു സംഭവം. ഈറോഡ് ജില്ലയിലെ ഓൾഡ് കരൂർ സ്വദേശിനിക്കുനേരേയാണ് സതീഷ് ലൈംഗികാതിക്രമം നടത്തിയത്. തൂത്തുക്കുടിയിലെ സ്വകാര്യ പരീക്ഷാ കോച്ചിംഗ് സെന്ററിൽ പഠിക്കുകയായിരുന്ന യുവതി അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് രാത്രി വൈകിയുള്ള ട്രെയിനിൽ ഈറോഡിലേക്കു പോകുകയായിരുന്നു. ട്രെയിൻ തൂത്തുക്കുടി വിട്ടതും സതീഷ് യുവതിയുടെ തൊട്ടടുത്തായി വന്നിരുന്നു. പുലർച്ചെ മൂന്നോടെ ഇയാൾ യുവതിക്കുനേരേ ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നു. ഭയന്ന യുവതി അടുത്ത സ്റ്റേഷനിലെത്തിയപ്പോൾ പ്ലാറ്റ്ഫോമിലിറങ്ങി റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് വിവരമറിയിച്ചു. തുടർന്ന് ട്രെയിൻ ദിണ്ടിഗലിൽ എത്തിയപ്പോൾ റെയിൽവേ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പെയിന്റ് കടയിലെ ചുമട്ടുതൊഴിലാളിയാണ് ഇയാൾ.
Read Moreയുവതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ ബിജെപി യുവനേതാവ് അറസ്റ്റിൽ; ഫോണിൽ യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ
ചെന്നൈ: സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ഒട്ടേറെ യുവതികളിൽനിന്നു പണം തട്ടിയ കേസിൽ ബിജെപിയുടെ യുവനേതാവ് തമിഴ്നാട്ടിൽ അറസ്റ്റിൽ. ചെങ്കൽപ്പേട്ട് നോർത്ത് ജില്ലാ യുവജന വിഭാഗം സെക്രട്ടറി തമിഴരശനെ (24)യാണ് താംബരം പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ ലാപ്ടോപ്, ഫോൺ എന്നിവയിൽ പത്തിലേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ ഉണ്ടായിരുന്നെന്നും ഇവ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയാണു സ്ത്രീകളിൽനിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതെന്നും പോലീസ് പറഞ്ഞു. ആന്ധ്ര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഭീഷണിപ്പെടുത്തിയശേഷം തന്റെ പക്കൽനിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്നു പരാതിക്കാരി പറയുന്നു. യുവതികളിൽനിന്നു തട്ടിയെടുത്ത പണവും സ്വർണാഭരണങ്ങളും ഉപയോഗിച്ച് സഹോദരിയുടെ വിവാഹം നടത്തിയെന്നും ആഡംബര കാർ വാങ്ങിയെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്. തമിഴരശനെ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Read Moreമഹാരാഷ്ട്രയിൽ ഗില്ലൻ ബാരി പടരുന്നു ; 192 പേർക്കു രോഗബാധ; 7 മരണം; 21 പേർ വെന്റിലേറ്ററിൽ
പുനെ: മഹാരാഷ്ട്രയിൽ ഗില്ലൻ ബാരി അണുബാധ (ജിബിഎസ്) സംശയിക്കുന്ന 192 പേരെ കണ്ടെത്തിയെന്നും ഇതിൽ 167പേർക്കു രോഗബാധ സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് പറഞ്ഞു. ഇതുവരെ ഏഴുപേർ മരിച്ചു. ആറു മരണങ്ങൾ സംശയാസ്പദമായി തുടരുകയാണെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ 48 രോഗികൾ തീവ്രപരിചരണ വിഭാഗത്തിലാണ്. 21 പേർ വെന്റിലേറ്ററിലുണ്ട്. ചികിത്സയ്ക്കു ശേഷം 91 പേരെ ഡിസ്ചാർജ് ചെയ്തു. നാഡീ വ്യവസ്ഥയെ തകർക്കുന്ന അപൂർവരോഗമാണു ഗില്ലൻ ബാരി. രോഗകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. പുനെ മുനിസിപ്പൽ കോർപറേഷനിൽ (പിഎംസി) 39, പിഎംസി പ്രദേശത്ത് പുതുതായി ചേർത്ത ഗ്രാമങ്ങളിൽ 91, പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പൽ കോർപ്പറേഷനിൽ (പിസിഎംസി) 29, പുനെ റൂറലിൽ 25, മറ്റു ജില്ലകളിൽ 8 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വിവിധ പ്രദേശങ്ങളിൽ കേസുകൾ വ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കിയെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
Read Moreഇത് ബാലപീഡനമാണ്… ഒന്നാം ക്ലാസ് പ്രവേശനപരീക്ഷ നടത്തിയാൽ കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾക്കായി പരീക്ഷയും അഭിമുഖവും നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇത്തരത്തിൽ പ്രവേശന പരീക്ഷ നടത്തുന്നത് ബാലപീഡനമാണ്. ഒന്നാം ക്ലാസ് പ്രവേശനത്തിന് വിദ്യാർഥികളെയോ രക്ഷകർത്താക്കളേയോ അഭിമുഖം നടത്താൻ പാടില്ലെന്നും ഇത്തരം സംഭവമുണ്ടായാൽ കർശന നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിവിധ പേരിലുള്ള ഫീസുകളും അധ്യാപകരുടെ ജന്മദിനം പോലുള്ള ദിവസങ്ങളിലും ചില വിദ്യാലയങ്ങളിൽ സമ്മാനങ്ങൾ നൽകുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരം കേന്ദ്ര സർക്കാർ ഒന്നാം ക്ലാസിൽ വിദ്യാർഥി പ്രവേശനത്തിനായി ആറു വയസാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ സംസ്ഥാന സർക്കാർ ഒന്നാം ക്ലാസിൽ കുട്ടികൾക്ക് പ്രവേശനത്തിനായി അഞ്ചു വയസാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് പരിശോധിച്ച് സംസ്ഥാനം ഏത് മാർഗം സ്വീകരിക്കണമെന്ന് ഉടൻ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreമഹാകുംഭമേളയിലെ തിരക്ക്; 300 കിലോമീറ്ററോളം ദൂരത്തിൽ ഗതാഗതക്കുരുക്ക്
പ്രയാഗ് രാജ്: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിലെ തിരക്കിന് പിന്നാലെ അയൽസംസ്ഥാനമായ മധ്യപ്രദേശിൽ 300 കിലോമീറ്ററോളം നീളത്തിൽ ഗതാഗതക്കുരുക്ക്. ഞായറാഴ്ച ഗതാഗതം നിർത്തി വയ്ക്കേണ്ട അവസ്ഥവരെ മധ്യപ്രദേശ് പോലീസിന് ഉണ്ടായി. പ്രയാഗ് രാജിലേക്കുള്ള നൂറ് കണക്കിന് വാഹനങ്ങൾ മധ്യപ്രദേശിലെ വിവിധ മേഖലകളിൽ നിർത്തിയിട്ടതാണ് 300 കിലോമീറ്ററോളം ദൂരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ ഇടയാക്കിയത്. ജനുവരി 13ന് ആരംഭിച്ച മഹാകുംഭമേള ഫെബ്രുവരി 26നാണ് അവസാനിക്കുന്നത്. ഫെബ്രുവരി 12ന് മാംഗി പൂർണിമയും ഫെബ്രുവരി 26ന് മഹാശിവരാത്രിയുമാണ് ഇനിയുള്ള സുപ്രധാന ദിവസങ്ങൾ. മഹാകുംഭമേളയിലെ തീര്ത്ഥാടക പങ്കാളിത്തത്തെക്കുറിച്ചുള്ള ഉത്തര്പ്രദേശ് സര്ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ 38.97 കോടി പേർ സ്നാനം നടത്തിയെന്നാണ് വിശദമാക്കുന്നത്.
Read Moreമണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ രാജി; പുതിയ മുഖ്യമന്ത്രിക്കായി ബിജെപി നീക്കം തുടങ്ങി
ന്യൂഡൽഹി: മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ രാജിക്കു പിന്നാലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ബിജെപിയിൽ നീക്കമാരംഭിച്ചു. മന്ത്രിമാരായ വൈ. ഖേംചന്ദ് സിംഗ്, ടി. ബിശ്വജിത് സിംഗ് എന്നിവർക്കൊപ്പം സ്പീക്കർ സത്യബ്രത സിംഗും ബിജെപിയുടെ പരിഗണനയിലുണ്ടെന്നാണു സൂചന. സഖ്യകക്ഷികളായ എൻപിപി, എൻപിഎഫ് എന്നിവരുമായി ബിജെപി ചർച്ചകൾ നടത്തുന്നുണ്ട്. ബജറ്റ് സമ്മേളനത്തിനിടെ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് ഇന്നലെ ബിരേൻ സിംഗ് രാജിവച്ചത്. അവിശ്വാസ പ്രമേയം തടയില്ലെന്നു സ്പീക്കർ അറിയിച്ചതോടെ ബിജെപി നേതൃത്വം ബിരേൻ സിംഗിന്റെ രാജിക്ക് വഴങ്ങുകയായിരുന്നു. രാജിക്കു പിന്നാലെ മണിപ്പുർ നിയമസഭാ സമ്മേളനം മാറ്റിവയ്ക്കുകയും നിയമസഭ മരവിപ്പിക്കുകയും ചെയ്തു. ഇതോടെ മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്ന അഭ്യൂഹവും ഉയർന്നിട്ടുണ്ട്. രാജിക്കു മുൻപ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ബിരേൺ സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. മണിപ്പുരിൽ സംഘർഷം 21 മാസം പിന്നിടുമ്പോഴാണു മുഖ്യമന്ത്രിയുടെ രാജി ഉണ്ടായത്. മണിപ്പുരിൽ കലാപം ആളിക്കത്തിച്ചത്…
Read Moreസീറ്റിൽ ഭക്ഷണം വീണു; ബസ് ജീവനക്കാർ പാചകക്കാരനെ തല്ലിക്കൊന്നു; അന്വേഷണം ആരംഭിച്ച് പോലീസ്
ന്യൂഡൽഹി: യാത്രാബസിന്റെ സീറ്റിൽ ഭക്ഷണപദാർഥങ്ങൾ വീണതിനു ജീവനക്കാർ പാചകക്കാരനെ തല്ലിക്കൊന്നു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബവാനയിലാണു സംഭവം. കേസിൽ ആർടിവി ബസിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് പറഞ്ഞു. രണ്ടുപേർ ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള തെരച്ചിൽ ഊർജിതമാക്കിയെന്നും പോലീസ്. നരേല സ്വദേശിയായ മനോജ് എന്ന ബാബുവാണു മരിച്ചത്. പ്രതികളിലൊരാൾ ബാബുവിന്റെ സ്വകാര്യഭാഗത്ത് ഇരുമ്പുവടി കുത്തിയിറക്കിയതായും പോലീസ് പറഞ്ഞു. ക്രൂരമർദനത്തെത്തുടർന്ന് അബോധാവസ്ഥയിലായ ബാബുവിനെ ബവാന ഫ്ലൈഓവറിനു സമീപം ഉപേക്ഷിച്ചശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സുൽത്താൻപുർ ദാബാസിൽ നടന്ന വിവാഹസദ്യക്കുശേഷം പാചകക്കാരായ ബാബുവും ദിനേശും രാത്രിയിൽ മടങ്ങുകയായിരുന്നു. ബാക്കിവന്ന ഭക്ഷണം ഇവർ പാത്രത്തിൽ കരുതിയിരുന്നു. യാത്രയ്ക്കിടെ കുറച്ചു ഭക്ഷണം ബസിന്റെ സീറ്റിൽ വീണു. ഇതിൽ പ്രകോപിതരായ ഡ്രൈവറും സഹായികളും ഇവരെ ക്രൂരമായി മർദിച്ചു. വസ്ത്രമഴിപ്പിച്ച് സീറ്റ് തുടപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ദിനേശിനു ഗുരുതരമായി പരിക്കേറ്റിരുന്നു.
Read More