മ​ണി​പ്പു​രി​ൽ തീ​വ്ര​വാ​ദി​ക​ളു​ടെ ഒ​ളി​ത്താ​വ​ളം ത​ക​ർ​ത്തു; കൊ​ള്ള​യ​ടി​ച്ച ആ‍​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് പോലീസ്

ഇം​ഫാ​ൽ: തൗ​ബ​ൽ ജി​ല്ല​യി​ലെ മ​ണി​പ്പു​ർ റൈ​ഫി​ൾ​സി​ന്‍റെ ഔ​ട്ട്‌​പോ​സ്റ്റി​ൽ​നി​ന്നു തീ​വ്ര​സം​ഘ​ട​ന​യാ​യ കാം​ഗ്ലെ​യ്പാ​ക് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി (കെ​സി​പി)​യി​ലെ സാ​യു​ധ​രാ​യ അം​ഗ​ങ്ങ​ൾ കൊ​ള്ള​യ​ടി​ച്ച ആ‍​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച രാ​ത്രി, അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ കെ​സി​പി​യു​ടെ മു​പ്പ​തോ​ളം സാ​യു​ധ കേ​ഡ​ർ​മാ​ർ ക​ക്മാ​യ​യി​ലെ പോ​ലീ​സ് ഔ​ട്ട്‌​പോ​സ്റ്റി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. മൂ​ന്നു വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ് അ​ക്ര​മി​ക​ൾ എ​ത്തി​യ​ത്. ആ​റ് എ​സ്‌​എ​ൽ‌​ആ​റു​ക​ൾ, മൂ​ന്ന് എ​കെ റൈ​ഫി​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണു കൊ​ള്ള​യ​ടി​ച്ച​ത്.വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് എ​ൻ​ഗാ​മു​ഖോം​ഗ് താ​ഴ്‌​വ​ര​യി​ൽ കെ​സി​പി​യു​ടെ ഒ​ളി​ത്താ​വ​ളം ക​ണ്ടെ​ത്തി ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒ​ളി​ത്താ​വ​ളം ത​ക​ർ​ക്കു​ക​യും ചെ​യ്തു.

Read More

അ​ഡ്വ. എ​സ്. ശ്രീ​കു​മാ​റി​നെ​തി​രേ പ​രാ​തി​യു​മാ​യി അ​ട്ട​പ്പാ​ടി​യി​ലെ മ​ധു​വി​ന്‍റെ കു​ടും​ബം

കൊ​​​​ച്ചി: എ​​​​ഡി​​​​എം ന​​​​വീ​​​​ന്‍ ബാ​​​​ബു​​​​വി​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തി​​​​ല്‍ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന് വി​​​​പ​​​​രീ​​​​ത​​​​മാ​​​​യി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ച്ച അ​​​ഡ്വ. എ​​​​സ്.​ ശ്രീ​​​​കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ പ​​​​രാ​​​​തി​​​​യു​​​​മാ​​​​യി അ​​​​ട്ട​​​​പ്പാ​​​​ടി​​​​യി​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട മ​​​​ധു​​​​വി​​​​ന്‍റെ കു​​​​ടും​​​​ബം. ശ്രീ​​​​കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മ​​​​ധു​​​​വി​​​​ന്‍റെ അ​​​മ്മ മ​​​​ല്ലി സു​​​​പ്രീം​​​കോ​​​​ട​​​​തി, ഹൈ​​​​ക്കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ്, ഹൈ​​​​ക്കോ​​​​ട​​​​തി ര​​​​ജി​​​​സ്ട്രാ​​​​ര്‍, ബാ​​​​ര്‍ കൗ​​​​ണ്‍​സി​​​​ല്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്ക് പ​​​​രാ​​​​തി ന​​​​ല്‍​കി. മ​​​​ധുവിന്‍റെ കേ​​​​സി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ നി​​​​ല​​​​വി​​​​ലു​​​​ള്ള അ​​​​പ്പീ​​​​ലി​​​​ല്‍ കു​​​​ടും​​​​ബ​​​​ത്തി​​​​നു വേ​​​​ണ്ടി ഹാ​​ജ​​രാ​​യ ശ്രീ​​​​കു​​​​മാ​​​​ർ കു​​​​ടും​​​​ബം നി​​​​ര്‍​ദേ​​​​ശി​​​​ച്ച അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ര്‍​ക്ക് പ​​​​ക​​​​രം മ​​​​റ്റൊ​​​​രാ​​​​ളെ സ്‌​​​​പെ​​​​ഷ​​​​ല്‍ പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​റാ​​​​യി പി​​​​ന്തു​​​​ണ​​​​ച്ചു. ഈ ​​​​അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നെ സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​യ​​​​മി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ക​​​​ക്ഷി​​​​യു​​​​ടെ താ​​​​ത്പ​​​​ര്യ​​​​ത്തി​​​​ന് വി​​​​രു​​​​ദ്ധ​​​​മാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ച ശ്രീ​​​​കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി വേ​​​​ണ​​​​മെ​​​​ന്നാ​​​​ണു ക​​​​ത്തി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Read More

മി​ഹി​ർ അ​ഹ​മ്മ​ദി​ന്‍റെ മ​ര​ണം: സ​മ​ഗ്ര അ​ന്വേ​ഷ​ണ​മെ​ന്ന് പോ​ലീ​സ്; മകന് എ​​ന്താ​​ണ് സം​​ഭ​​വി​​ച്ച​​തെ​​ന്ന് ക​​ണ്ടെ​​ത്ത​​ണ​​മെ​​ന്ന് പി​​താ​​വ്

കൊ​​ച്ചി: തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ഗ്ലോ​​​ബ​​​ല്‍ സ്‌​​​കൂ​​​ളി​​​ലെ വി​​​ദ്യാ​​​ര്‍​ഥി മി​​​ഹി​​​ര്‍ അ​​​ഹ​​​മ്മ​​​ദി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ല്‍ സ​​​മ​​​ഗ്ര അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് തൃ​​​ക്കാ​​​ക്ക​​​ര അ​​​സി​​​സ്റ്റ​​​ന്‍റ് പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ പി.​​​വി. ബേ​​​ബി പ​​​റ​​​ഞ്ഞു. പി​​താ​​വി​​ന്‍റേ​​ത​​ട​​ക്കം ഒ​​​ന്നി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പ​​​രാ​​​തി​​​ക​​​ളു​​​ണ്ട്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ സ​​​മ​​​ഗ്ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. റാ​​​ഗിം​​​ഗ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ള്‍ പു​​​ത്ത​​​ന്‍​കു​​​രി​​​ശ് പോ​​​ലീ​​​സും മ​​​റ്റും പ​​​രാ​​​തി​​​ക​​​ളി​​​ല്‍ തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ഹി​​​ല്‍​പാ​​​ല​​​സ് പോ​​​ലീ​​​സു​​​മാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. കൂ​​​ടു​​​ത​​​ല്‍ കാ​​​ര്യ​​​ങ്ങ​​​ള്‍ ഇ​​​പ്പോ​​​ള്‍ വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മി​​ഹി​​റി​​ന് എ​​ന്താ​​ണ് സം​​ഭ​​വി​​ച്ച​​തെ​​ന്ന് ക​​ണ്ടെ​​ത്ത​​ണ​​മെ​​ന്ന് പി​​താ​​വ്മ​​​ര​​​ണ​​​ത്തി​​​ല്‍ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നും സ്‌​​​കൂ​​​ളി​​​ല്‍നി​​​ന്നെ​​​ത്തി മ​​​രി​​​ക്കു​​​ന്ന​​​തു​​വ​​​രെ മി​​​ഹി​​​റി​​​ന് എ​​​ന്താ​​​ണ് സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്ന് ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്നു​​​മാ​​​ണ് പി​​​താ​​​വി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ലു​​​ള്ള​​​ത്. മി​​​ഹി​​​ര്‍ മ​​​രി​​​ക്കു​​​ന്ന​​​തി​​​ന് തൊ​​​ട്ടു​​​മു​​​മ്പ് ര​​​ണ്ടാ​​​ന​​​ച്ഛ​​​നു​​​മാ​​​യി സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും അ​​​തെ​​​ന്താ​​​ണെ​​​ന്ന് ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്നും മ​​​രി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് ആ​​​രൊ​​​ക്കെ ഫ്ലാ​​​റ്റി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു എ​​​ന്ന​​​റി​​​യ​​​ണ​​​മെ​​​ന്നും ഷ​​​ഫീ​​​ഖ് പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു​​ണ്ട്. ഷ​​​ഫീ​​​ഖ് പ​​​രാ​​​തി ന​​​ല്‍​കി​​​യ ശേ​​​ഷ​​​മാ​​​ണ് മി​​​ഹി​​​റി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ല്‍ സ്‌​​​കൂ​​​ളി​​​നെ​​​തി​​​രേ​​​യും സ​​​ഹ​​​പാ​​​ഠി​​​ക​​​ള്‍​ക്കെ​​​തി​​​രേ​​​യും പ​​​രാ​​​തി​​​യു​​​മാ​​​യി അ​​​മ്മ രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. “കു​​​ട്ടി​​​യു​​​ടെ എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളും അ​​​വ​​​ന്‍റെ…

Read More

പു​തി​യ ആ​ദാ​യ നി​കു​തി ബി​ല്ലി​ന് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

ന്യൂ​ഡ​ൽ​ഹി: പു​തി​യ ആ​ദാ​യ​നി​കു​തി ബി​ല്ലി​ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. നി​കു​തി​നി​ര​ക്കി​ൽ മാ​റ്റ​ങ്ങ​ളി​ല്ല. ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ ഈ ​ആ​​ഴ്ച അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നി​കു​തി സ​ന്പ്ര​ദാ​യം പ​രി​ഷ്ക​രി​ക്കു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ബി​ൽ. ഡ​യ​റ​ക്ട് ടാ​ക്സ് കോ​ഡ് എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന പു​തി​യ നി​യ​മ നി​ർ​മാ​ണം, നി​ല​വി​ലു​ള്ള നി​കു​തിഘ​ട​ന​യെ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും സു​താ​ര്യ​വു​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ്. 1961ലെ ​ആ​ദാ​യ നി​കു​തി നി​യ​മ​മാ​ണ് ഇ​പ്പോ​ൾ രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള​ത്. ഇ​തി​നി​ടെ നി​കു​തി സം​വി​ധാ​നം ഡി​ജി​റ്റ​ലാ​ക്കി​യി​രു​ന്നു. കൂ​ടാ​തെ ഇ​ട​യ്ക്കി​ടെ നി​കു​തി പ​രി​ധി​യി​ൽ മാ​റ്റം വ​രു​ത്തി​യ​തു​മാ​ണ് ഇ​ക്കാ​ല​ത്തി​നി​ടെ നി​യ​മ​ത്തി​ലു​ണ്ടാ​യ പ്ര​ധാ​ന പ​രി​ഷ്കാ​ര​ങ്ങ​ൾ. പ​ഴ​യ​തും പു​തി​യ​തു​മാ​യ വ്യ​വ​സ്ഥ​ക​ൾ കൂ​ടി​ച്ചേ​ർ​ന്ന സം​വി​ധാ​നം നി​കു​തി നി​യ​മ​ങ്ങ​ളെ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​തെ​ല്ലാം ഏ​കീ​ക​രി​ച്ച് നി​യ​മം ല​ളി​ത​മാ​ക്കാ​നാ​ണ് ഇ​പ്പോ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഏ​ക​ദേ​ശം അ​ഞ്ച​ര ല​ക്ഷം വാ​ക്കു​ക​ളാ​ണ് നി​ല​വി​ലെ (1961) ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ലു​ള്ള​ത്. എ​ന്നാ​ൽ പു​തി​യ ബി​ല്ലി​ൽ ഏ​ക​ദേ​ശം ര​ണ്ട​ര​ല​ക്ഷം വാ​ക്കു​ക​ൾ…

Read More

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം: ന​ഷ്‌​ട​പ​രി​ഹാ​ര പാ​ക്കേ​ജ് വേ​ണ​മെ​ന്ന് വി​ദ​ഗ്ധ​സ​മി​തി

എ​രു​മേ​ലി: നി​ർ​ദി​ഷ്‌​ട ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നും സ്ഥ​ല​വും കി​ട​പ്പാ​ട​വും തൊ​ഴി​ലും ഉ​പ​ജീ​വ​ന​വും ന​ഷ്‌​ട​പ്പെ​ടു​ന്ന​വ​ർ​ക്ക് സു​സ്ഥി​ര​മാ​യ ന​ഷ്‌​ട​പ​രി​ഹാ​ര പാ​ക്കേ​ജ് ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഒ​മ്പ​തം​ഗ വി​ദ​ഗ്ധ സ​മി​തി. മ​ണി​മ​ല, കാ​രി​ത്തോ​ട് ഭാ​ഗ​ങ്ങ​ളി​ലു​ള്ള കു​റ​ച്ചു വീ​ടു​ക​ളെ പ​ദ്ധ​തി പ്ര​ദേ​ശ​ത്തു​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും 108 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കാ​രി​ത്തോ​ട് എ​ൻ​എം​എ​ൽ​പി സ്കൂ​ളി​നെ പ​ദ്ധ​തി പ്ര​ദേ​ശ​ത്തി​ന്‍റെ പു​റ​ത്ത് അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നും ശി​പാ​ർ​ശ. എ​സ്റ്റേ​റ്റി​ലെ സെ​ന്‍റ് തോ​മ​സ് എ​ക്യു​മെ​നി​ക്ക​ൽ പ​ള്ളി, ജു​മാ മ​സ്ജി​ദ്, അ​മ്മ​ൻ​കോ​വി​ൽ ക്ഷേ​ത്രം, സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി എ​ന്നീ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ശ്മ​ശാ​ന​ങ്ങ​ളും മാ​റ്റി സ്ഥാ​പി​ക്കണം. പ്ര​ദേ​ശ​ത്തു​ള്ള അ​ഞ്ച് ക​ട​ക​ൾ, ഒ​രു റേ​ഷ​ൻ​ക​ട, ഒ​രു ഡി​സ്പെ​ൻ​സ​റി എ​ന്നി​വ​യ്ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ചി​കി​ത്സാ​ച്ചെ​ല​വും ന​ഷ്‌​ട​പ​രി​ഹാ​ര പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ശി​പാ​ർ​ശ​യു​ണ്ട്. കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളി​ൽ അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത അ​നു​സ​രി​ച്ച് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി ന​ൽ​ക​ണ​മെ​ന്നും സ​മി​തി നി​ർ​ദേ​ശി​ക്കു​ന്നു. പ​ദ്ധ​തി​യു​ടെ…

Read More

അ​ഞ്ചു വ​യ​സു​കാ​രി​യെ വി​ദേ​ശ​വി​ദ്യാ​ർ​ഥി പീ​ഡി​പ്പി​ച്ചു: പ്ര​തി​യെ പി​ടി​കൂ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ത​ല​സ്ഥാ​ന​ത്ത് അ​ഞ്ചു വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച വി​ദേ​ശ വി​ദ്യാ​ർ​ഥി​യെ പി​ടി​കൂ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം. സം​ഭ​വം ന​ട​ന്ന് അ​ഞ്ചു​മാ​സ​മാ​യി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ത്ത​തി​നെ​തി​രേ മാ​താ​പി​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു കു​ട്ടി പ​ഠി​ക്കു​ന്ന സ്കൂ​ളി​നു പു​റ​ത്ത് ഇ​ന്ന​ലെ നി​ര​വ​ധി​പ്പേ​ർ ത​ടി​ച്ചു​കൂ​ടി. വി​ദേ​ശ പൗ​ര​നാ​യ മു​തി​ർ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് മ​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തെ​ന്നു പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ലാ​ണു സം​ഭ​വം ന​ട​ന്ന​ത്. സെ​പ്റ്റം​ബ​ർ 16ന് ​കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ടു പീ​ഡ​ന​വി​വ​രം പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് സം​ഭ​വം സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് സെ​പ്റ്റം​ബ​ർ 18ന് ​പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം സെ​പ്റ്റം​ബ​റി​ൽ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ന​ട​പ​ടി​യൊ​ന്നു​മെ​ടു​ത്തി​ല്ലെ​ന്നു കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു.

Read More

487 ഇ​ന്ത്യ​ൻ കു​ടി​യേ​റ്റ​ക്കാ​രെകൂ​ടി അ​മേ​രി​ക്ക ഉ​ട​ൻ നാ​ടു​ക​ട​ത്തും

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ൽ താ​മ​സി​ക്കു​ന്ന 487 അ​ന​ധി​കൃ​ത ഇ​ന്ത്യ​ൻ കു​ടി​യേ​റ്റ​ക്കാ​രെ കൂ​ടി അ​ധി​കൃ​ത​ർ തി​രി​ച്ച​റി​ഞ്ഞെ​ന്നും അ​വ​രെ ഉ​ട​ൻ നാ​ടു​ക​ട​ത്തു​മെ​ന്നും വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​ശ്ര. കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​തോ​ടെ നാ​ടു​ക​ട​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. നാ​ടു​ക​ട​ത്ത​പ്പെ​ട്ട 104 ഇ​ന്ത്യ​ൻ കു​ടി​യേ​റ്റ​ക്കാ​രെ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഒ​രു യു​എ​സ് സൈ​നി​ക വി​മാ​നം ക​ഴി​ഞ്ഞ​ദി​വ​സം അ​മൃ​ത്സ​റി​ൽ ഇ​റ​ങ്ങി​യി​രു​ന്നു. കൈ​ക​ളും കാ​ലു​ക​ളും ബ​ന്ധി​ച്ചാ​ണ് ത​ങ്ങ​ളെ കൊ​ണ്ടു​വ​ന്ന​തെ​ന്നു തി​രി​ച്ച​യ​യ്ക്ക​പ്പെ​ട്ട​വ​ർ വെ​ളി​പ്പെ​ടു​ത്തി​യ​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

Read More

‘ലൗ​ജി​ഹാ​ദ്’ ആ​രോ​പി​ച്ച് കോ​ട​തി പ​രി​സ​ര​ത്ത് യു​വാ​വി​നെ ത​ല്ലി​ച്ച​ത​ച്ചു: സം​ഭ​വം ഭോ​പ്പാ​ലി​ല്‍

ഭോ​പ്പാ​ൽ: അ​ന്യ​മ​ത​സ്ഥ​യെ വി​വാ​ഹം ക​ഴി​ക്കാ​നാ​യി ഭോ​പ്പാ​ലി​ലെ ജി​ല്ലാ കോ​ട​തി​യി​ലെ​ത്തി​യ യു​വാ​വി​ന് ക്രൂ​ര​മ​ർ​ദ​നം. ഒ​രു ഹി​ന്ദു​സ്ത്രീ​യെ വി​വാ​ഹം ക​ഴി​ക്കാ​നെ​ത്തി​യ മു​സ് ലിം ​യു​വാ​വി​നെ​യാ​ണ് ആ​ളു​ക​ൾ ചേ​ർ​ന്ന് ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​തെ​ന്നു മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ന​ർ​സിം​ഗ്പു​ർ സ്വ​ദേ​ശി​യാ​ണ് ക്രൂ​ര​മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ​തെ​ന്നും പി​പാ​രി​യ സ്വ​ദേ​ശി​യാ​യ ഹി​ന്ദു യു​വ​തി​യെ കോ​ട​തി​യി​ൽ വി​വാ​ഹം ക​ഴി​ക്കാ​നാ​യി ഭോ​പ്പാ​ലി​ലെ​ത്തി​യ​താ​ണെ​ന്നു​മാ​ണു റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം യു​വ​തി​യെ ലൗ​ജി​ഹാ​ദി​ൽ കു​ടു​ക്കി​യ​താ​ണെ​ന്നും അ​ഭി​ഭാ​ഷ​ക​രി​ൽ​നി​ന്നു വി​വ​രം ല​ഭി​ച്ച​പ്പോ​ൾ ഞ​ങ്ങ​ൾ ഇ​ട​പെ​ട്ട​താ​ണെ​ന്നും സം​സ്‌​കൃ​തി ബ​ച്ചാ​വോ മ​ഞ്ച് എ​ന്ന സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ശേ​ഖ​ർ തി​വാ​രി പ​റ​ഞ്ഞു. അ​ക്ര​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പു​റ​ത്തു​വ​ന്ന വീ​ഡി​യോ​ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​സി​. പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ക്ഷ​യ് ചൗ​ധ​രി പ​റ​ഞ്ഞു.        

Read More

സ്കൂ​ളി​ൽ നാ​ലാം ക്ലാ​സു​കാ​രി​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം: നാ​ട്ടു​കാ​ർ സ്കൂ​ൾ ത​ക​ർ​ത്തു; പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ ഭ​ർ​ത്താ​വ​ട​ക്കം 4 പേ​ർ പി​ടി​യി​ൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലെ സ്കൂ​ളി​ൽ നാ​ലാം ക്ലാ​സു​കാ​രി​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം. സം​ഭ​വ​ത്തി​ൽ സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ ഭ​ർ​ത്താ​വ​ട​ക്കം നാ​ല് പ്ര​തി​ക​ൾ പി​ടി​യി​ലാ​യി. വി​വ​ര​മ​റി​ഞ്ഞ് പ്ര​കോ​പി​ത​രാ​യ പെ​ൺ​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സ്കൂ​ൾ ത​ല്ലി​ത്ത​ക​ർ​ത്തു. തി​രു​ച്ചി​റ​പ്പ​ള്ളി മ​ണ​പ്പാ​റ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. ഉ​ച്ച​ഭ​ക്ഷ​ണ സ​മ​യ​ത്ത് നാ​ലം ക്ലാ​സി​ൽ ത​നി​ച്ചി​രു​ന്ന പെ​ൺ​കു​ട്ടി​യോ​ട് പ്ര​ധാ​ന​ധ്യാ​പി​ക​യു​ടെ ഭ​ർ​ത്താ​വാ​യ വ​സ​ന്ത് കു​മാ​ർ അ​പ​മാ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക ആ​യി​രു​ന്നു. സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലെ​ത്തി​യ കു​ട്ടി ത​ന്നെ​യാ​ണ് താ​ൻ നേ​രി​ട്ട ലൈം​ഗി​കാ​തി​ക്ര​മ​ത്തെ​ക്കു​റി​ച്ച് അ​ച്ഛ​ന​മ്മ​മാ​രോ​ടു പ​റ​ഞ്ഞ​ത്. ഇ​തോ​ടെ കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ അ​യ​ൽ​ക്കാ​രെ​യും കൂ​ട്ടി സ്കൂ​ളി​ൽ എ​ത്തി വ​സ​ന്ത് കു​മാ​റി​നെ മ​ർ​ദി​ക്കു​ക​യും സ്കൂ​ളി​നു​നേ​രേ ക​ല്ലേ​റ് ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. വ​സ​ന്ത് കു​മാ​റി​ന്‍റെ കാ​റും ജ​ന​ക്കൂ​ട്ടം മ​റി​ച്ചി​ട്ടു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് സം​ഘം വ​സ​ന്ത്കു​മാ​റി​നെ​യും പ്ര​ധാ​നാ​ധ്യ​പി​ക​യാ​യ ഭാ​ര്യ​യെ​യും സ്കൂ​ൾ ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു​പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. സ്കൂ​ൾ ഇ​നി തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല​ന്നാ​ണ് ഒ​രു​വി​ഭാ​ഗം ര​ക്ഷി​താ​ക്ക​ളു​ടെ നി​ല​പാ​ട്.

Read More

സ​ഖ്യ​ക​ക്ഷി​ക​ളാ​യ ആം​ആ​ദ്മി​യെ​യും കോ​ൺ​ഗ്ര​സി​നെ​യും വി​മ​ർ​ശി​ച്ച് ജ​മ്മു കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി  ​ഒ​മ​ർ അ​ബ്ദു​ള്ള

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ബി​ജെ​പി വ​ൻ വി​ജ​യം ഉ​റ​പ്പി​ച്ച​തോ​ടെ ഇ​ന്ത്യാ സ​ഖ്യ​ത്തി​നെ​തി​രേ, പ്ര​ത്യേ​കി​ച്ച് കോ​ൺ​ഗ്ര​സി​നെ​യും ആം​ആ​ദ്മി​യെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ജ​മ്മു കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ഒ​മ​ർ ത​ന്‍റെ വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്.  “ഔ​ർ ല​ഡോ’ (കു​റ​ച്ചു​കൂ​ടി പോ​രാ​ടു​ക) എ​ന്നാ​ണ് ഒ​മ​റി​ന്‍റെ പ്ര​തി​ക​ര​ണം. “കു​റ​ച്ച് കൂ​ടി പോ​രാ​ടു​ക, നി​ങ്ങ​ളു​ടെ മ​ന​സി​നു തൃ​പ്തി​യാ​കും വ​രെ പോ​രാ​ടു​ക. പ​ര​സ്പ​രം അ​വ​സാ​നി​പ്പി​ക്കു​ക’- എ​ന്നാ​ണ് കു​റി​ച്ച​ത്. അ​ടി​വ​ര​യി​ട്ട കു​റി​പ്പാ​യി​രു​ന്നു ജ​മ്മു കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി പ​ങ്കു​വ​ച്ച​ത്. ഡ​ൽ​ഹി ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഖ്യ​ത്തി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും കോ​ൺ​ഗ്ര​സും ആം​ആ​ദ്മി​യും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​വ്വേ​റെ മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു പാ​ർ​ട്ടി​ക​ളി​ലെ​യും നേ​താ​ക്ക​ൾ പ​ര​സ്പ​രം ആ​ക്ര​മി​ക്കു​ന്ന​തു പ​തി​വാ​കു​ക​യും ചെ​യ്തു. ബി​ജെ​പി​യു​ടെ “ബി-​ടീം’ ആ​ണെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​രു​ന്നു. 

Read More