കോഴിക്കോട്: കോട്ടയത്തെ കെവിൻ ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ടു വകുപ്പുതല നടപടിക്കു വിധേയനായ പോലീസ് സബ് ഇന്‍സ്പെക്ടര്‍, താന്‍ നിരപരാധിയാണെന്നും ശിക്ഷാ ഇളവു വേണമെന്നും ആവശ്യപ്പെട്ടു നല്കിയ പുനഃപരിശോധനാ ഹര്‍ജി സര്‍ക്കാര്‍ തള്ളി. കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറായിരുന്ന എം.എസ്. ഷിബുവാണ് ഹര്‍ജി നല്‍കിയത്. പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരുടെ സംസ്ഥാനതല സീനിയോറിറ്റി ലിസ്റ്റിലെ അവസാന സ്ഥാനത്തേക്ക് തരംതാഴ്ത്തിയ നടപടി പുനഃപരിശോധിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ഒരു ആവശ്യങ്ങളിലൊന്ന്. എം.എസ്. ഷിബുവിന്റെ തെറ്റായ നടപടിയിലൂടെ കേരള പോലീസിന്റെ യശസിന് തീരാകളങ്കമുണ്ടായി, അതുവഴി ദുരഭിമാന കൊലപാതക പട്ടികയില്‍ കേരളം ഉള്‍പ്പെട്ടു, ബോധപൂര്‍വം കൃത്യവിലോപം നടത്തി തുടങ്ങിയവയാണ് ഹര്‍ജി തള്ളാനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2018 മേയ് 28ന് പുലര്‍ച്ചെ കോട്ടയം നട്ടാശേരി സ്വദേശി കെവിന് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടാണു സബ് ഇന്‍സ്പെക്ടര്‍ ഷിബുവിനെതിരേ വകുപ്പുതല നടപടിയെടുത്തത്. മേയ് 27നാണ് കെവിനെ മാന്നാത്തുനിന്ന് ഏറ്റുമാനൂര്‍ സ്വദേശി…
Read MoreCategory: Loud Speaker
ഗാർഹിക പീഡനക്കേസ്: മഹാരാഷ്ട്ര മന്ത്രി ആദ്യ ഭാര്യക്കും മകൾക്കും മാസം 2 ലക്ഷം ജീവനാംശം നൽകാൻ വിധി
മുംബൈ: ഗാർഹിക പീഡനക്കേസിൽ ആദ്യ ഭാര്യക്കും മകൾക്കും മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെ പ്രതിമാസം രണ്ടു ലക്ഷം രൂപ നൽകണമെന്നു ബാന്ദ്ര കുടുംബക്കോടതിയുടെ ഇടക്കാല ഉത്തരവ്. ആദ്യ ഭാര്യയായ കരുണ ശർമയ്ക്ക് 1.25 ലക്ഷവും മകൾക്ക് 75,000വും നൽകണമെന്നാണ് ഉത്തരവ്. ആദ്യഭാര്യയിലുള്ള മറ്റൊരു മകനും ചെലവിന് നൽകണമെന്ന ആവശ്യം മകൻ പ്രായപൂർത്തിയായത് ചൂണ്ടിക്കാട്ടി കോടതി തള്ളി. മഹാരാഷ്ട്രയിലെ ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃ സംരക്ഷണ മന്ത്രിയാണ് എൻസിപി നേതാവായ ധനഞ്ജയ് മുണ്ടെ. ഉദ്ധവ് താക്കറെ സർക്കാരിൽ മന്ത്രിയായിരിക്കെയാണു ധനഞ്ജയ് മുണ്ടെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന ആരോപണവുമായി സ്ത്രീ രംഗത്തെത്തിയത്. മുണ്ടെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹത്തിന്റെ സഹായിയും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഇവർ ആരോപിച്ചിരുന്നു. സ്ത്രീയുമായി ഒരുമിച്ചു ജീവിച്ചിരുന്നെന്നു ധനഞ്ജയ് മുണ്ടെ കോടതിയിൽ സമ്മതിച്ചിരുന്നു. തുടർന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അതേസമയം, കേസിൽ അന്തിമവിധി ആയിട്ടില്ല.
Read Moreഅവധിയെടുക്കുന്നതിനെച്ചൊല്ലി തർക്കം: സർക്കാർ ജീവനക്കാരൻ സഹപ്രവർത്തകരെ കുത്തി
കോൽക്കത്ത: പശ്ചിമബംഗാളിലെ സർക്കാർ ഓഫീസിൽ അവധിയെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ജീവനക്കാരൻ സഹപ്രവർത്തകരെ കത്തി ഉപയോഗിച്ച് ആക്രമിച്ചു. സംഭവത്തിൽ നാലുപേർക്കു പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം. സംഭവത്തിനു പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ പോലീസ് പിടികൂടി. ന്യൂടൗൺ ഏരിയയിലെ കരിഗോരി ഭവനിലാണു സംഭവം. ആക്രമണം നടത്തിയ സർക്കാർ ജീവനക്കാരനായ അസിത് സർക്കാരിനെ ടെക്നോ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ സോഡെപുരിലെ ഗോലയിൽ താമസിക്കുന്ന അസിത്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലാണു ജോലി ചെയ്യുന്നത്. വ്യാഴാഴ്ച രാവിലെ, അവധിയെടുക്കുന്നതിനെച്ചൊല്ലി സഹപ്രവർത്തകരുമായി തർക്കമുണ്ടായതിനെത്തുടർന്ന്, ഇയാൾ കത്തിയാക്രമണം നടത്തുകയായിരുന്നു.
Read Moreകേരള ബജറ്റ് ; ക്ഷേമ പെന്ഷൻ കൂട്ടില്ല, കുടിശിക കൊടുത്തുതീർക്കും; ഭൂനികുതിയിൽ വർധന; സർക്കാർ ജീവനക്കാർക്ക് ആശ്വാസം, വയനാടിന് 750 കോടി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സന്പൂർണ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചു. സാന്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചുവെന്നും കേരളം ടേക്ക് ഓഫ് ചെയ്യുകയാണെന്നുമുള്ള സന്തോഷ വാർത്ത അറിയിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. ബജറ്റ് പ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിനെ ധനമന്ത്രി വിമർശിച്ചു. ധനഞെരുക്കത്തിനു കാരണം കേന്ദ്ര അവഗണനയാണെന്നും പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡിഎ കൂടി* ജീവക്കാരുടെ ഡിഎ കുടിശികയുടെ രണ്ടു ഗഡു ഈവര്‍ഷം. * സര്‍വീസ് പെന്ഷന് പരിഷ്കരണ കുടിശികയുടെ അവസാന ഗഡു ഈമാസം. * പെന്ഷന് കുടിശികയുടെ രണ്ടു ഗഡുവും ഈവര്‍ഷം. * വയനാടിന് 750 കോടി. ദുരന്ത ബാധിതര്‍ക്കു കൂടുതല്‍ ധനസഹായം. * വിഴിഞ്ഞം അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന. * തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികള്‍.…
Read Moreഎൽഡിഎഫ് വരും എല്ലാം ശരിയാകും… എന്നിട്ടും ശരിയാകാതെ ക്ഷേമ പെൻഷൻ; ഇക്കുറി വർധനയില്ല; കുടിശിക കൊടുത്തു തീർക്കും; പ്രഖ്യാപനവുമായി ധനമന്ത്രി
തിരുവനന്തപുരം: ബജറ്റവതരണത്തില്‍ ജനങ്ങള്‍ കാര്യമായി ഉറ്റു നോക്കിയിരുന്ന ഒന്നാണ് ക്ഷേമ പെന്ഷന് വര്‍ധന. ഈ വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ ക്ഷേമ പെന്‍ഷനില്‍ 100 രൂപ മുതല്‍ 200 രൂപയുടെ വരെ വര്‍ധന വരെയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഒരു രൂപ പോലും കൂട്ടാൻ തയാറാകാതെ രണ്ടാം പിണറായി സർക്കാരിന്റെ അവസാന സന്പൂർണ ബജറ്റ്. ക്ഷേമ പെൻഷന്റെ മൂന്നു മാസത്തെ കുടിശിക സമയബന്ധിതമായി നൽകുമെന്ന് മാത്രമായിരുന്നു ബജറ്റിൽ ധനമന്ത്രി പറഞ്ഞത്. ക്ഷേമ പെൻഷൻ വർധന സംബന്ധിച്ച യാതൊരു കാര്യവും ബജറ്റിൽ ഉൾക്കൊള്ളിച്ചില്ല. രാജ്യത്തെ ഏറ്റവും ബൃഹത്തായ സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതി കേരളത്തിലാണ്. 60 ലക്ഷത്തോളം പേർക്ക് പ്രതിമാസം 1600 രൂപ പെൻഷനായി നൽകുന്നതിന് 11000 കോടി രൂപയിലധികമാണ് സർക്കാർ ചിലവാക്കുന്നത്. 33110 കോടി രൂപയാണ് ഈ സർക്കാർ ഇതുവരെ പെൻഷൻ നൽകുന്നതിനായി ചിലവാക്കിയത്. കേന്ദ്ര വകയായി രണ്ടുശതമാനം…
Read Moreകാട്ടുപന്നി വേട്ടയ്ക്കിടെ അബദ്ധത്തിൽ വെടിയേറ്റ് ഒരാൾ മരിച്ചു: മൃതദേഹം കാട്ടിൽ ഒളിപ്പിച്ച് സുഹൃത്തുക്കൾ മുങ്ങി
മുംബൈ: പാൽഘറിലെ വനമേഖലയിൽ കാട്ടുപന്നി വേട്ടയ്ക്കിടെ അബദ്ധത്തിൽ കൂട്ടുകാരുടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലപ്പെട്ടയാളുടെ മൃതദേഹം കാട്ടിൽനിന്നു കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം 28ന് രാത്രിയാണ് പാൽഘർ മാനറിലെ ബോർഷേട്ടി വനമേഖലയിലേക്ക് ഒരു സംഘം ഗ്രാമീണർ കാട്ടുപന്നി വേട്ടയ്ക്കായി പോയത്. യാത്രയ്ക്കിടെ അംഗങ്ങളിൽ ചിലർ വെവ്വേറെ വഴിയിലേക്കു തിരിഞ്ഞു. അതിനിടെ ദൂരെ അനക്കം കണ്ടപ്പോൾ കാട്ടുപന്നികളാണെന്നു തെറ്റിദ്ധരിച്ച് കൂട്ടത്തിലുള്ളവർ വെടിവയ്ക്കുകയായിരുന്നു. കൂട്ടുകാരന് വെടിയേറ്റതോടെ പരിഭ്രാന്തരായ സംഘാംഗങ്ങൾ വിവരം പോലീസിൽ റിപ്പോർട്ട് ചെയ്യുന്നതിനു പകരം മൃതദേഹം കാട്ടിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞു. പിന്നീട് രഹസ്യവിവരം ലഭിച്ച പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
Read Moreഅശോകസ്തംഭ ദുരുപയോഗത്തിൽ കർശന നടപടി; ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
കൊല്ലം: രാജ്യത്തിന്റെ ദേശീയ ചിഹ്നമായ അശോകസ്തംഭം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കേന്ദ്രസർക്കാർ. ഇത് അടിയന്തിരമായി തടയണമെന്ന് കേന്ദ്ര അഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ചിഹ്നം ഉപയോഗിക്കാൻ അധികാരമില്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും വെബ് സൈറ്റുകളിലും സ്റ്റേഷനറികളിലും സ്ഥാപനങ്ങളിലും അടക്കം ഉപയോഗിക്കപ്പെടുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവ പൂർണമായും ഒഴിവാക്കാൻ ആഭ്യന്തര മന്ത്രാലയം നടപടികൾ ആരംഭിച്ചിട്ടുള്ളത്. ചിഹ്നത്തിന്റെ ദുരുപയോഗം കൂടാതെ അനുചിതമായ ദുരുപയോഗവും തടയണമെന്നും മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേവനാഗിരി ലിപിയിൽ ” സത്യമേവ ജയതേ’ എന്ന മുദ്രാവാക്യം ഇല്ലാതെയാണ് ചിഹ്നം പലയിടത്തും വ്യാപകമായി പ്രചരിക്കുന്നത്. ഇത് അപൂർണമായതിനാൽ ഒഴിവാക്കപ്പെടണം എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. വിവിധ സർക്കാർ – അർധ സർക്കാർ ഏജൻസികൾ പോലും ” സത്യമേവ ജയതേ’ ഒഴിവാക്കിയാണ് അവരുടെ പ്രൊഫൈൽ ചിത്രീകരിച്ചിട്ടുള്ളതെന്നും മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 2005-ലെ ഇന്ത്യൻ സംസ്ഥാന ചിഹ്ന നിയമത്തിന്റെ ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന രൂപകൽപ്പനയുമായി ഇത്…
Read Moreവെള്ളത്തിൽ സോഡിയം നൈട്രേറ്റ് കലർത്തി മകനെ കൊന്നു: അച്ഛൻ അറസ്റ്റിൽ
അഹമ്മദാബാദ്: വെള്ളത്തിൽ വിഷം കലർത്തിനൽകി മകനെ കൊന്ന അച്ഛൻ അറസ്റ്റിൽ. അഹമ്മദാബാദിലെ ബാപ്പുനഗറിലാണു സംഭവം. സോഡിയം നൈട്രേറ്റ് കലർത്തിയ വെള്ളം നൽകിയാണ് 10 വയസുള്ള മകൻ ഓമലിനെ അച്ഛൻ കൽപേഷ് ഗോഹെൽ (47) കൊലപ്പെടുത്തിയത്. വെള്ളം കുടിച്ച ഉടൻ ഛർദ്ദിക്കാൻ തുടങ്ങിയ കുട്ടിയെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 15 വയസുള്ള മകൾ ജിയയ്ക്കും ഇയാൾ വിഷം നൽകിയതായി മൊഴിയുണ്ട്. മക്കളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു കൽപേഷ് ഗോഹെൽ പദ്ധതിയിട്ടതെന്നു പോലീസ് അറിയിച്ചു. വിഷം കഴിച്ച മകന്റെ മോശം അവസ്ഥ കണ്ടതോടെ വീട്ടിൽനിന്ന് ഓടിപ്പോയ കൽപേഷിനെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.
Read Moreസംശയ രോഗം: മകൻ പഠിക്കുന്ന സ്കൂളിനു സമീപം യുവതിയെ ഭർത്താവ് കുത്തിക്കൊന്നു
ബംഗളൂരു: മകൻ പഠിക്കുന്ന സ്കൂളിനു സമീപത്തുവച്ച് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. ബംഗളൂരുവിലെ ആനേക്കൽ ടൗണിനു സമീപം ഹെബ്ബഗോഡി വിനായകനഗറിലാണു സംഭവം. 29കാരിയായ ശ്രീഗംഗയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മോഹൻരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴു വർഷങ്ങൾക്ക് മുൻപ് വിവാഹിതരായ ഇരുവർക്കും ആറു വയസുള്ള മകനുണ്ട്. രണ്ടു വർഷം മുൻപ് മുതൽ ഭാര്യക്ക് തന്റെ സുഹൃത്തുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ശ്രീഗംഗയുമായി മോഹൻരാജ് പതിവായി വഴക്കിട്ടിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ എട്ടു മാസമായി ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി മോഹൻരാജ് കുട്ടിയെ കാണാൻ ഭാര്യയുടെ വീട്ടിൽ എത്തിയപ്പോൾ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ബുധനാഴ്ച രാവിലെ ശ്രീഗംഗ മകനെ സ്കൂളിൽ വിടാൻ സ്കൂട്ടറിൽപോകുമ്പോൾ കാത്തുനിന്ന മോഹൻരാജ് റോഡിനു നടുവിൽ തടഞ്ഞുനിർത്തി യുവതിയെ ആക്രമിക്കുകയായിരുന്നു.
Read Moreസംസ്ഥാന ബജറ്റ് നാളെ; തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങൾക്കു സാധ്യത
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ സന്പൂർണ ബജറ്റ് നാളെ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിനു മുന്നോടിയായുള്ള നടപടിക്രമങ്ങളിലാണ് ധനകാര്യമന്ത്രി. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പും അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ കണ്ടുകൊണ്ടുള്ള ബജറ്റായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. നിരവധി പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്. എന്നാൽ നിലവിലെ സാന്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പുതിയ മാർഗങ്ങൾക്കും നികുതി വർധനയ്ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല. സംസ്ഥാനത്തെ വ്യവസായ നിക്ഷേപ സൗഹൃദമാക്കാനുള്ള നിർദേശങ്ങളും വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ പ്രോജക്ടുകളെ സംബന്ധിച്ചും ബജറ്റിൽ പ്രഖ്യാപനം ഉണ്ടാകും. സംസ്ഥാനത്തിന്റെ വരുമാനം കൂട്ടുന്നതിനുള്ള പുതിയ പരിഷ്കാരങ്ങളും പ്രതീക്ഷിക്കാം. തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടു പരമാവധി പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയേക്കും. ധനമന്ത്രി ബാലഗോപാലിന്റെ നാലാമത്തെ സന്പൂർണ ബജറ്റാണ് നാളെ അവതരിപ്പിക്കുന്നത്. ബജറ്റിലെ നിർദേശങ്ങൾ എന്തൊക്കെയാണെന്ന് പ്രതിപക്ഷവും ഉറ്റുനോക്കുകയാണ്.
Read More