ബ​സ് ബൈ​ക്കി​ലി​ടി​ച്ച് അ​ഞ്ചം​ഗ കു​ടും​ബ​ത്തി​ന് ദാ​രു​ണാ​ന്ത്യം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ യാ​ദ്ഗി​ർ ജി​ല്ല​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു കു​ട്ടി​ക​ള​ട​ക്കം ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​ർ മ​രി​ച്ചു. ആ​ഞ്ജ​നേ​യ​ൻ(35), ഭാ​ര്യ ഗം​ഗ​മ്മ(28), മ​ക്ക​ൾ പ​വി​ത്ര (അ​ഞ്ച്), രാ​യ​പ് (മൂ​ന്ന്), ആ​ഞ്ജ​നേ​യ​യു​ടെ അ​ന​ന്ത​ര​വ​ൻ ഹ​നു​മ​ന്ത(​ഒ​ന്ന്) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​നു പി​ന്നി​ൽ ക​ല്യാ​ൺ ക​ർ​ണാ​ട​ക റോ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന്‍റെ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സു​ര​പു​ര പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ടി​ന്ത​നി ആ​ർ​ച്ചി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. ര​ണ്ടു കു​ട്ടി​ക​ളു​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ സം​ഭ​വ​സ്ഥ​ല​ത്തും ര​ണ്ടു​പേ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ​യും മ​രി​ച്ചു. ക​ല​ബു​റ​ഗി​യി​ൽ​നി​ന്ന് ചി​ഞ്ചോ​ളി​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ബ​സ്.

Read More

അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള നാ​ടു​ക​ട​ത്ത​ൽ: ‘കൈ​ക​ളി​ൽ വി​ല​ങ്ങി​ട്ടു, കാ​ലു​ക​ൾ ച​ങ്ങ​ല​കൊ​ണ്ടു ബ​ന്ധി​ച്ചു’; നാ​ടു​ക​ട​ത്ത​ലി​ന്‍റെ ക്രൂ​ര​ത​ക​ൾ വി​വ​രി​ച്ച് പ​ഞ്ചാ​ബു​കാ​ര​ൻ; വി​ല​ങ്ങു​വ​ച്ചി​ല്ലെ​ന്നു കേ​ന്ദ്രം

ച​ണ്ഡീ​ഗ​ഡ്: അ​മേ​രി​ക്ക ത​ങ്ങ​ളെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി നാ​ടു​ക​ട​ത്ത​പ്പെ​ട്ട് ഇ​ന്ത്യ​യി​ലെ​ത്തി​യ​വ​ർ. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം 104 പേ​രു​മാ​യി ഇ​ന്ന​ലെ പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​വ​രാ​ണു ത​ങ്ങ​ൾ അ​നു​ഭ​വി​ച്ച ക്രൂ​ര​ത​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്പി​ൽ തു​റ​ന്നു​പ​റ​ഞ്ഞ​ത്. “അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ ത​ങ്ങ​ളെ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ചു. കൈ​ക​ളി​ൽ വി​ല​ങ്ങ​ണി​യി​ച്ചു. കാ​ലു​ക​ൾ ച​ങ്ങ​ല​കൊ​ണ്ടു ബ​ന്ധി​ച്ചു. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ന​ര​ക​തു​ല്യ​മാ​യ യാ​ത​ന​ക​ളാ​ണ് അ​നു​ഭ​വി​ച്ച​ത്. അ​മൃ​ത്സ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​തി​നു​ശേ​ഷ​മാ​ണു വി​ല​ങ്ങു​ക​ൾ നീ​ക്കി​യ​ത്…’- സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന പ​ഞ്ചാ​ബ് സ്വ​ദേ​ശി ജ​സ്പാ​ൽ സിം​ഗ് പ​റ​ഞ്ഞു. ഗു​ർ​ദാ​സ്പു​ർ ജി​ല്ല ഹ​ർ​ദോ​ർ​വാ​ൾ സ്വ​ദേ​ശി​യാ​ണ് 36കാ​ര​നാ​യ ജ​സ്പാ​ൽ സിം​ഗ്. അ​മേ​രി​ക്ക​യി​ലെ​ത്തി​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി ത​ന്നെ ഏ​ജ​ന്‍റ് വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സിം​ഗ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ​യി​ൽ ബ്ര​സീ​ലി​ൽ എ​ത്തി​യെ​ന്നും അ​വി​ടെ​വ​ച്ചാ​ണ് താ​ൻ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​താ​യി മ​ന​സി​ലാ​ക്കി​യ​തെ​ന്നും സിം​ഗ് പ​റ​ഞ്ഞു. ആ​റു മാ​സം ബ്ര​സീ​ലി​ൽ ക​ഴി​ഞ്ഞു. അ​ന​ധി​കൃ​ത​മാ​യി അ​മേ​രി​ക്ക​യി​ലേ​ക്കു പ്ര​വേ​ശി​ക്കാ​ൻ ഏ​ജ​ന്‍റ് നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു. അ​തി​ർ​ത്തി​വ​ഴി അ​മേ​രി​ക്ക​യി​ലേ​ക്കു ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് താ​ൻ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വി​വി​ധ…

Read More

മ​ത​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്ക്: തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ൽ 18 അ​ഹി​ന്ദു ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി

അ​മ​രാ​വ​തി: തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ന്‍റെ ഭ​ര​ണ​സ​മി​തി​യാ​യ തി​രു​മ​ല തി​രു​പ്പ​തി ദേ​വ​സ്ഥാ​നി​ലെ (ടി​ടി​ഡി) 18 അ​ഹി​ന്ദു ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി. ക്ഷേ​ത്ര​ത്തി​ലെ മ​ത​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ​നി​ന്ന് ഇ​വ​രെ വി​ല​ക്കു​ക​യും ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത ഓ​ഫീ​സു​ക​ളി​ലേ​ക്കു സ്ഥ​ലം​മാ​റാ​ൻ ഇ​വ​രോ​ട്‌ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ക്ഷേ​ത്ര​ത്തിന്‍റെ പ​വി​ത്ര​ത​യും മ​ത​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണു തീ​രു​മാ​ന​മെ​ന്ന് ബോ​ർ​ഡ് അ​റി​യി​ച്ചു. അ​ഹി​ന്ദു​ക്ക​ളാ​യ ജീ​വ​ന​ക്കാ​രെ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലേ​ക്കു മാ​റ്റു​ക​യോ അ​ല്ലെ​ങ്കി​ൽ അ​വ​ർ വോ​ള​ണ്ടി​യ​ർ റി​ട്ട​യ​ർ​മെ​ന്‍റ് സ​ർ​വീ​സ്‌ (വി​ആ​ർ​എ​സ്‌) എ​ടു​ക്കു​ക​യോ​വേ​ണ​മെ​ന്ന്‌ ടി​ടി​ഡി ബോ​ർ​ഡ് അ​ടു​ത്തി​ടെ തീ​രു​മാ​നി​ച്ചി​രു​ന്നു. ഏ​ഴാ​യി​ര​ത്തോ​ളം വ​രു​ന്ന സ്ഥി​രം ജീ​വ​ന​ക്കാ​രി​ലെ 300 പേ​രെ പു​തി​യ ന​യം നേ​രി​ട്ടു ബാ​ധി​ക്കും. 14,000 ത്തോ​ളം ക​രാ​ർ ജീ​വ​ന​ക്കാ​ർ​ക്കും നി​ർ​ദേ​ശം ബാ​ധ​ക​മാ​ണ്‌. തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന വ​ഴി​പാ​ടാ​യ ല​ഡു​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വി​വാ​ദ​മാ​ണ് ഈ ​നീ​ക്ക​ത്തി​ന്‍റെ കാ​ര​ണം. ആ​ന്ധ്ര​യി​ൽ ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് തി​രു​പ്പ​തി ല​ഡു നി​ർ​മി​ക്കാ​നാ​യി മൃ​ഗ​ക്കൊ​ഴു​പ്പു ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.

Read More

നായ്ക്കളുടെ ആക്രമണം: കഴിഞ്ഞവർഷം 22 ലക്ഷം കേസുകൾ

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തു ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം നാ​​​യ്ക്ക​​​ളു​​​ടെ ക​​​ടി​​​യേ​​​റ്റ 22 ല​​​ക്ഷ​​​ത്തി​​​ന​​​ടു​​​ത്തു കേ​​​സു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ണ​​​ക്ക്. 2024 ജ​​​നു​​​വ​​​രി മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ വ​​​രെ 21,95,122 കേ​​​സു​​​ക​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു കേ​​​ന്ദ്ര മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പ് ലോ​​​ക്സ​​​ഭ​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. നാ​​​യ ക​​​ടി​​​ച്ചു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 37 പേ​​​രാ​​​ണ് മരിച്ചത്. ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം പ​​​തി​​​ന​​​ഞ്ചു വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള 5,19,704 കു​​​ട്ടി​​​ക​​​ളെ​​​യും നാ​​​യ ക​​​ടി​​​ച്ചു. രാ​​​ജ്യ​​​ത്തു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഓ​​​രോ മ​​​ണി​​​ക്കൂ​​​റി​​​ലും 60 കു​​​ട്ടി​​​ക​​​ൾ നാ​​​യ്ക്ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ളി​​​ൽനി​​​ന്നു വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം കു​​​ര​​​ങ്ങ​​​ന​​​ട​​​ക്ക​​​മു​​​ള്ള മ​​​റ്റു ജീ​​​വി​​​ക​​​ൾ ക​​​ടി​​​ച്ച 5,04,728 കേ​​​സു​​​ക​​​ളു​​​മു​​​ണ്ട്. 11 പേ​​​ർ മരിച്ചു. രാ​​​ജ്യ​​​ത്തു പേ​​​വി​​​ഷ​​​ബാ​​​ധ പ്ര​​​തി​​​രോ​​​ധം നി​​​ല​​​വി​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​മ​​​ല്ലെ​​​ന്നു തെ​​​ളി​​​യി​​​ക്കു​​​ന്ന ക​​​ണ​​​ക്കു​​​ക​​​ളാ​​​ണ് പു​​​റ​​​ത്തു​​​വി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. 2030-ഓ​​​ടെ പേ​​​വി​​​ഷ മു​​​ക്ത രാ​​​ജ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ദേ​​​ശീ​​​യ പേ​​​വി​​​ഷ നി​​​യ​​​ന്ത്ര​​​ണ പ​​​ദ്ധ​​​തി അ​​​ട​​​ക്കം നി​​​ര​​​വ​​​ധി ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.…

Read More

ബൈ​ക്ക് റൈ​ഡിം​ഗി​നെ​ത്തി​യ ജ​ർ​മ​ൻ സ​ഞ്ചാ​രി​യെ കാ​ട്ടാ​ന കൊ​ന്നു; സം​ഭ​വം ത​മി​ഴ്നാ​ട്ടി​ലെ വാ​ൽ​പ്പാ​റ​യി​ൽ

വാ​ൽ​പ്പാ​റ(​ത​മി​ഴ്നാ​ട്): ബൈ​ക്ക് റൈ​ഡിം​ഗി​നെ​ത്തി​യ വ​യോ​ധി​ക​നാ​യ ജ​ർ​മ​ൻ സ്വ​ദേ​ശി വാ​ൽ​പ്പാ​റ​യി​ലു​ണ്ടാ​യ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. മൈ​ക്കി​ൾ ജ​ഴ്സ​ൺ (77) ആ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30ന് ​ആ​ന​മ​ല വ​ന​മേ​ഖ​ല‍​യി​ലാ​യി​രു​ന്നു സം​ഭ​വം. മൈ​ക്കി​ളി​നെ ആ​ന കൊ​മ്പി​ൽ കോ​ർ​ത്ത് എ​റി​യു​ക​യാ​യി​രു​ന്നു. കാ​ട്ടാ​ന റോ​ഡ് കു​റു​കെ ക​ട​ക്കു​മ്പോ​ൾ ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടി​രു​ന്നു. മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലു​ള്ള​വ​രു​ടെ​യും വ​ന​പാ​ല​ക​രു​ടെ​യും നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച് ഇ​ദ്ദേ​ഹം ബൈ​ക്കി​ൽ മു​ന്നോ​ട്ടു​പോ​യ​താ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നു വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ബൈ​ക്കി​ൽ​നി​ന്നു വീ​ണ മൈ​ക്കി​ൾ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വീ​ണ്ടും ആ​ന​യു​ടെ പി​ടി​യി​ൽ അ​ക​പ്പെ​ട്ടു. വ​ന​പാ​ല​ക​ർ പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ന​യെ വി​ര​ട്ടി ഓ​ടി​ച്ച​ശേ​ഷ​മാ​ണു മൈ​ക്കി​ളി​നെ റോ​ഡി​ൽ​നി​ന്നു മാ​റ്റി​യ​ത്. ഉ​ട​ൻ​ത​ന്നെ മൈ​ക്ക​ളി​നെ വാ​ൽ​പ്പാ​റ എ​സ്റ്റേ​റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം പൊ​ള്ളാ​ച്ചി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പൊ​ള്ളാ​ച്ചി ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.  

Read More

കും​ഭ​മേ​ള​യി​ലെ 30പേ​രു​ടെ മ​ര‍​ണം വ​ലി​യ സം​ഭ​വ​മ​ല്ലെ​ന്ന് ബി​ജെ​പി എം​പി​യും ന​ടി​യു​മാ​യ ഹേ​മ​മാ​ലി​നി

ന്യൂ​ഡ​ല്‍​ഹി: കും​ഭ​മേ​ള​യ്ക്കി​ടെ തി​ക്കി​ലും​തി​ര​ക്കി​ലും 30 പേ​ർ മ​രി​ച്ച​തു വ​ലി​യ സം​ഭ​വ​മ​ല്ലെ​ന്നു ബി​ജെ​പി എം​പി​യും ന​ടി​യു​മാ​യ ഹേ​മ​മാ​ലി​നി. യു​പി സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച് കും​ഭ​മേ​ള​യി​ലെ ദു​ര​ന്തം അ​ഖി​ലേ​ഷ് യാ​ദ​വ് പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച​തി​നു മ​റു​പ​ടി​യാ​യി​ട്ടാ​യി​രു​ന്നു ഹേ​മ​മാ​ലി​നി​യു​ടെ പ്ര​തി​ക​ര​ണം. തെ​റ്റാ​യി സം​സാ​രി​ക്കു​ക എ​ന്ന​തു മാ​ത്ര​മാ​ണ് അ​ഖി​ലേ​ഷി​ന്‍റെ ജോ​ലി​യെ​ന്ന് ഹേ​മ​മാ​ലി​നി പ​രി​ഹ​സി​ച്ചു. ഞ​ങ്ങ​ളും കും​ഭ​മേ​ള സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. അ​ങ്ങ​നെ സം​ഭ​വി​ച്ചു. പ​ക്ഷേ, അ​ത​ത്ര വ​ലു​താ​യി​രു​ന്നി​ല്ല. അ​ഖി​ലേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഭ​വ​ത്തെ പ​ര്‍​വ​തീ​ക​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. മ​ഹാ​കും​ഭ​മേ​ള​യ്ക്കി​ടെ​യു​ണ്ടാ​യ ദു​ര​ന്ത​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി സ​ർ​ക്കാ​രാ​ണെ​ന്നും മ​രി​ച്ച​വ​രു​ടെ എ​ണ്ണം സ​ര്‍​ക്കാ​ര്‍ മ​റ​ച്ചു​വ​ച്ചു​വെ​ന്നു​മാ​യി​രു​ന്നു അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ ആ​രോ​പ​ണം. ക​ഴി​ഞ്ഞ മാ​സം 29നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 30 പേ​ർ മ​രി​ച്ച​തി​നു പു​റ​മെ 60 പേ​ര്‍​ക്കു പ​രി​ക്കേ​റ്റി​രു​ന്നു.

Read More

ഡ​ൽ​ഹി​യി​ൽ ഒ​ന്ന​ര​ക്കോ​ടി ജ​നം വി​ധി​യെ​ഴു​തു​ന്നു ; ആം​ആ​ദ്മി-​ബി​ജെ​പി-​കോ​ൺ​ഗ്ര​സ് ത്രി​കോ​ണ​മ​ത്സ​രം;​വോ​ട്ടെ​ണ്ണ​ൽ ശ​നി​യാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: എ​ഴു​പ​തം​ഗ ഡ​ൽ​ഹി നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് ഇ​ന്നു രാ​വി​ലെ ഏ​ഴു​മു​ത​ൽ ആ​രം​ഭി​ച്ചു. ‌വൈ​കി​ട്ട് ആ​റു​വ​രെ വോ​ട്ടെ​ടു​പ്പ് നീ​ളും. ശ​നി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ. ഒ​രു മാ​സ​ത്തി​ലേ​റെ നീ​ണ്ട പ്ര​ചാ​ര​ണ കോ​ലാ​ഹ​ല​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ആം​ആ​ദ്മി-​ബി​ജെ​പി-​കോ​ൺ​ഗ്ര​സ് ത്രി​കോ​ണ​മ​ത്സ​ര​ത്തി​നാ​ണ് രാ​ജ്യ​ത​ല​സ്ഥാ​നം സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് ആം​ആ​ദ്മി പാ​ർ​ട്ടി ഡ​ൽ​ഹി​യി​ൽ അ​ധി​കാ​രം പി​ടി​ച്ച​ത്. 10 വ​ർ​ഷ​മാ​യി സീ​റ്റൊ​ന്നും കി​ട്ടാ​ത്ത കോ​ൺ​ഗ്ര​സി​നും 27 വ​ർ​ഷ​മാ​യി ഭ​ര​ണ​ത്തി​നു പു​റ​ത്തി​രി​ക്കു​ന്ന ബി​ജെ​പി​ക്കും ഇ​ത്ത​വ​ണ​ത്തെ മ​ത്സ​രം അ​ഭി​മാ​ന​പോ​രാ​ട്ട​മാ​ണ്. 70 മ​ണ്ഡ​ല​ത്തി​ലേ​ക്ക് 96 വ​നി​ത​ക​ളും ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​റും ഉ​ൾ​പ്പെ​ടെ 699 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. 1.56 കോ​ടി വോ​ട്ട​ർ​മാ​ർ വി​ധി​യെ​ഴു​തും. ഇ​തി​ൽ 83.76 ല​ക്ഷം വോ​ട്ട​ർ​മാ​ർ പു​രു​ഷ​ന്മാ​രും, 72.36 ല​ക്ഷം സ്ത്രീ​ക​ളും, 1,267 പേ​ർ ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളു​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന 13,766 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ 3,000 ബൂ​ത്തു​ക​ൾ പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​ണ്. ശ​ക്ത​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ വ​മ്പ​ൻ വാ​ഗ്ദാ​ന​ങ്ങ​ളാ​ണു…

Read More

എ​ഐ സം​വി​ധാ​നം മു​ഴു​വ​നും കു​ത്ത​ക മു​ത​ലാ​ളി​മാ​രു​ടെ കൈ​യി​ൽ; താ​ൻ പ​റ​ഞ്ഞ​ത് മ​ന​സി​ലാ​ക​ണ​മെ​ങ്കി​ൽ ക​മ്യൂ​ണി​സ്റ്റ് മാ​നി​ഫെ​സ്റ്റോ വാ​യി​ക്ക​ണ​മെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ

തൊ​ടു​പു​ഴ: മു​കേ​ഷി​നെ പി​ന്തു​ണ​ച്ചു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. ധാ​ർ​മി​ക​ത​യു​ടെ പേ​രി​ൽ മു​കേ​ഷ് എം​എ​ൽ​എ സ്ഥാ​നം രാ​ജിവ​ച്ചാ​ൽ പി​ന്നീ​ട് ധാ​ർ​മി​ക​ത പ​റ​ഞ്ഞ് എം​എ​ൽ​എ സ്ഥാ​നം തി​രി​ച്ചെ​ടു​ക്കാ​ൻ പ​റ്റു​മോ? കേ​സ് നി​ല​വി​ൽ കോ​ട​തി​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം​ കൂ​ട്ടി​ച്ചേ​ർ​ത്തു. സി​പി​എം ഇ​ടു​ക്കി ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു.​കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​നും ആ​ർ​എ​സ്എ​സും ബി​ജെ​പി​യും കേ​ര​ള​ത്തി​നെ​തി​രാ​ണ്.​ അ​വ​ർ കേ​ര​ള​ത്തെ​യാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ഇ​വി​ടെ ദാ​രി​ദ്ര്യം വേ​ണ​മെ​ന്ന് പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ഐ വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് മാ​റ്റ​മി​ല്ലെ​ന്നു പ​റ​ഞ്ഞ അ​ദ്ദേ​ഹം എ​ഐ സം​വി​ധാ​നം മു​ഴു​വ​നും കു​ത്ത​ക മു​ത​ലാ​ളി​മാ​രു​ടെ കൈ​യി​ലാ​ണ്. താ​ൻ പ​റ​ഞ്ഞ​ത് മ​ന​സി​ലാ​ക​ണ​മെ​ങ്കി​ൽ ക​മ്യൂ​ണി​സ്റ്റ് മാ​നി​ഫെ​സ്റ്റോ വാ​യി​ക്ക​ണ​മെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. കി​ഫ്ബി റോ​ഡു​ക​ൾ​ക്ക് ടോ​ൾ പി​രി​ക്കു​ന്ന​തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് ആ​ലോ​ച​ന ന​ട​ക്ക​ണം. കോ​ടി​യേ​രി​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന ആ​ർ​എ​സ്എ​സു​കാ​രെ പ​റ്റി എ​ന്തു പ​റ​യാ​നാ​ണ്. കോ​ടി​യേ​രി​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത്…

Read More

ദ​ളി​ത് വി​ദ്യാ​ര്‍​ഥി​ക​ളോ​ട് അ​വ​ഗ​ണ​ന; സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ങ്ങ​ള്‍​ക്ക് എ ​ഗ്രേ​ഡ് നേ​ടി​യ​വ​ര്‍​ക്കു​ള്ള 10,000 രൂ​പ മു​ട​ങ്ങി​യി​ട്ട് അ​ഞ്ചു വ​ര്‍​ഷം

കൊ​ച്ചി: സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ങ്ങ​ള്‍​ക്ക് എ ​ഗ്രേ​ഡ് നേ​ടി​യ ദ​ളി​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള 10,000 രൂ​പ​യു​ടെ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​പ​ദ്ധ​തി മു​ട​ങ്ങി​യി​ട്ട് അ​ഞ്ചു വ​ര്‍​ഷം. ക​ലോ​ത്സ​വ​ങ്ങ​ളി​ല്‍ എ ​ഗ്രേ​ഡ് നേ​ടു​ന്ന ദ​ളി​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്രോ​ത്സാ​ഹ​ന​മാ​യി പ​തി​നാ​യി​രം രൂ​പ​യു​ടെ സ​മ്മാ​ന​പ​ദ്ധ​തി സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​യ​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ജി​ല്ല ഓ​ഫീ​സു​ക​ളി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യാ​ണ് അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് തു​ക ന​ല്‍​കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ പ​ദ്ധ​തി​യു​ടെ തു​ട​ക്ക​നാ​ളു​ക​ളി​ല്‍ ഇ​ത് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട് നി​ല​ച്ചു​പോ​യി. പ​ല ജി​ല്ല​ക​ളി​ല്‍​നി​ന്നും പ​ത്തി​ല്‍ താ​ഴേ ദ​ളി​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​ത്ര​മേ ഇ​തി​ന് അ​ര്‍​ഹ​രാ​യി​ട്ട് ഉ​ണ്ടാ​കാ​റു​ള്ളു. പ​ഠ​ന​ത്തി​നും ക​ലാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നും മി​ക​വ് തെ​ളി​യി​ച്ച ദ​ളി​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള സ്വ​ര്‍​ണ മെ​ഡ​ലും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തു​ക​യും ന​ല്‍​കു​ന്ന​ത് പ​ദ്ധ​തി​യും അ​ഞ്ചു വ​ര്‍​ഷ​മാ​യി നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ഈ ​മേ​ഖ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്നു. എ​സ്എ​സ്എ​ല്‍​ലി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് കി​ട്ടു​ന്ന ദ​ളി​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്വ​ര്‍​ണ​മെ​ഡ​ലും പ്ര​ത്സോ​ഹ​ന സ​മ്മാ​ന​ത്തു​ക​യും ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണ് നി​ല​ച്ച​ത്.…

Read More

 ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സം; നാ​ളെ ക​ട​ലാ​ക്ര​മ​ണ സാ​ധ്യ​ത; കേ​ര​ള​തീ​ര​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തെ തു​ട​ർ​ന്ന് നാ​ളെ രാ​വി​ലെ കേ​ര​ള തീ​ര​ത്ത് രാ​വി​ലെ 05.30 മു​ത​ൽ വൈ​കു​ന്നേ​രം 05.30 വ​രെ 0.2 മു​ത​ൽ 0.6 മീ​റ്റ​ർ വ​രെ​യും, ത​മി​ഴ്‌​നാ​ട് തീ​ര​ത്ത് രാ​വി​ലെ 5.30 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ 0.5 മു​ത​ൽ 0.7 മീ​റ്റ​ർ വ​രെ​യും ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ കാ​ര​ണം ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം. കേ​ര​ള, ത​മി​ഴ്നാ​ട് തീ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ർ​ദേശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ നി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണ​മെ​ന്നും ചെ​റി​യ വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​ത് ഈ ​സ​മ​യ​ത്ത് ഒ​ഴി​വാ​ക്കേ​ണ്ട​താ​ണെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. തി​ര​മാ​ല ശ​ക്തി​പ്പെ​ടു​ന്ന ഘ​ട്ട​ത്തി​ൽ മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​തും ക​ര​ക്ക​ടു​പ്പി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക്…

Read More