നി​ർ​ത്തി​യി​ട്ട ട്രെ​യി​നി​ൽ 55കാ​രി​യെ പീ​ഡി​പ്പി​ച്ചു: പോ​ർ​ട്ട​ർ അ​റ​സ്റ്റി​ൽ

മും​ബൈ: ബാ​ന്ദ്ര ടെ​ർ​മി​ന​സി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​നി​ൽ സ്ത്രീ ​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി. സം​ഭ​വ​ത്തി​ൽ പോ​ർ​ട്ട​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ളി​ല്ലാ​ത്ത കോ​ച്ചി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​തി​ക്ര​മം. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ഹ​രി​ദ്വാ​റി​ൽ​നി​ന്നു ബ​ന്ധു​വി​നൊ​പ്പ​മാ​ണ് 55 വ​യ​സു​ള്ള സ്ത്രീ ​ബാ​ന്ദ്ര​യി​ലെ​ത്തി​യ​ത്. ഇ​വ​രെ പ്ലാ​റ്റ്‌​ഫോ​മി​ൽ ഇ​രു​ത്തി​യ​ശേ​ഷം ജോ​ലി​സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി ബ​ന്ധു പു​റ​ത്തേ​ക്ക് പോ​യി. ഇ​വി​ടെ വി​ശ്ര​മി​ച്ച സ്ത്രീ ​പി​ന്നീ​ട് ആ​ളൊ​ഴി​ഞ്ഞ ട്രെ​യി​നി​ൽ ക​യ​റി​ക്കി​ട​ന്നു. ഇ​ത് ശ്ര​ദ്ധി​ച്ച പോ​ർ​ട്ട​ർ ട്രെ​യി​നി​ൽ​ക​യ​റി ഇ​വ​രെ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ​യും അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

Read More

അ​ധ്യ​ക്ഷ പ​ദ​വി​യി​ൽ​നി​ന്നു യെ​ദി​യൂ​ര​പ്പ​യു​ടെ മ​ക​നെ നീ​ക്ക​ണം: ക​ർ​ണാ​ട​ക ബി​ജെ​പി വി​മ​ത​ർ ഡ​ൽ​ഹി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ലെ മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​ടെ മ​ക​ൻ ബി.​വൈ. വി​ജ​യേ​ന്ദ്ര​യെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നു നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു​സം​ഘം ബി​ജെ​പി വി​മ​ത​ർ ഡ​ൽ​ഹി​യി​ൽ. പാ​ർ​ട്ടി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജെ.​പി. ന​ദ്ദ ഇ​ട​പെ​ട്ട് വി​ജ​യേ​ന്ദ്ര​യെ നീ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. വ​രാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യാ​ണു വി​മ​ത​നീ​ക്കം. ര​മേ​ശ് ജാ​ർ​ക്കി​ഹോ​ളി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളാ​യ കു​മാ​ർ ബം​ഗാ​ര​പ്പ, ശ്രീ​മ​ന്ത് പാ​ട്ടീ​ൽ എ​ന്നി​വ​രാ​ണു ന​ദ്ദ​യെ കാ​ണാ​ൻ ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്. ബ​സ​ൻ​ഗൗ​ഡ പാ​ട്ടീ​ൽ യ​ത്‌​ന, ബി.​പി. ഹ​രീ​ഷ് എ​ന്നി​വ​രു​ൾ​പ്പെ​ടെ കൂ​ടു​ത​ൽ എം​എ​ൽ​എ​മാ​രും മു​ൻ എം​എ​ൽ​എ​മാ​രാ​യ അ​ര​വി​ന്ദ് ലിം​ബാ​വ​ലി, പ്ര​താ​ബ് സിം​ഹ എ​ന്നി​വ​രും ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ച് ഇ​ന്നു ഡ​ൽ​ഹി​യി​ലെ​ത്തും. അ​ടു​ത്തി​ടെ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ തോ​ൽ​വി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി വി​ജ​യേ​ന്ദ്ര​യു​ടെ നേ​തൃ​ത്വം ഫ​ല​പ്ര​ദ​മ​ല്ലെ​ന്നാ​ണ് ഒ​രു​കൂ​ട്ടം നേ​താ​ക്ക​ളു​ടെ ആ​രോ​പ​ണം. കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള വി​ജ​യേ​ന്ദ്ര​യു​ടെ ന​യം “അ​ഡ്ജ​സ്റ്റ്മെ​ന്‍റ് രാ​ഷ്ട്രീ​യം’ എ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ക​ഴി​ഞ്ഞ…

Read More

നീ​ല​ച്ചി​ത്ര നി​ർ​മാ​ണം: ബം​ഗ്ലാ​ദേ​ശ് യു​വ​തി​യും യു​വാ​ക്ക​ളും അ​റ​സ്റ്റി​ൽ

ഗു​വാ​ഹ​ത്തി: അ​സ​മി​ൽ നീ​ല​ച്ചി​ത്ര നി​ർ​മാ​ണ​ത്തി​നി​ടെ ബം​ഗ്ലാ​ദേ​ശ് യു​വ​തി​യും ര​ണ്ട് ഇ​ന്ത്യ​ൻ യു​വാ​ക്ക​ളും അ​റ​സ്റ്റി​ൽ. ഗു​വാ​ഹ​ത്തി​യി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​നു സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ലാ​ണു സം​ഭ​വം. അ​സം സ്വ​ദേ​ശി​ക​ളാ​യ ഷാ​ഫി​ഖു​ൾ, ജ​ഹാ​ങ്കീ​ർ, 22കാ​രി​യാ​യ മീ​ൻ അ​ക്ത​ർ എ​ന്നി​വ​രാ​ണു ദി​സ്പു​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. യു​വ​തി​യു​ടെ കൈ​വ​ശം ആ​വ​ശ്യ​മാ​യ യാ​ത്രാ​രേ​ഖ​ക​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നു യു​വ​തി​ക​ളെ എ​ത്തി​ച്ച് അ​ശ്ലീ​ല​ചി​ത്ര നി​ർ​മാ​ണം മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

Read More

കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ; പ​ണി​മു​ട​ക്കി​നെ നേ​രി​ടാ​ൻ ഡ​യ​സ്നോ​ൺ പ്ര​ഖ്യാ​പിച്ച് സർക്കാർ

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഡെ​മോ​ക്രാ​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍റെ (ടി​ഡി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്കും. ശ​മ്പ​ള​വും പെ​ന്‍​ഷ​നും എ​ല്ലാ മാ​സ​വും ഒ​ന്നാം തീ​യ​തി വി​ത​ര​ണം ചെ​യ്യു​ക, ഡി​എ കു​ടി​ശി​ക പൂ​ര്‍​ണ​മാ​യും അ​നു​വ​ദി​ക്കു​ക, ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ ക​രാ​റി​ന്റെ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഇ​റ​ക്കു​ക, കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഹി​ത പ​രി​ശോ​ധ​ന ന​ട​ത്തു​ക, ഡ്രൈ​വ​ര്‍​മാ​രു​ടെ സ്‌​പെ​ഷ്യ​ല്‍ അ​ല​വ​ന്‍​സ് കൃ​ത്യ​മാ​യി ന​ല്‍​കു​ക, കെ​എ​സ്ആ​ര്‍​ടി​സി​ക്കു വേ​ണ്ടി പു​തി​യ ബ​സു​ക​ള്‍ വാ​ങ്ങു​ക, മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​നെ​തി​രെ​യു​ള്ള പീ​ഡ​നം അ​വ​സാ​നി​പ്പി​ക്കു​ക, സ്വി​ഫ്റ്റ് ക​മ്പ​നി കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ല​യി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് ടി​ഡി​എ​ഫ് സ​മ​രം ന​ട​ത്തു​ന്ന​ത്.അ​തേ​സ​മ​യം പ​ണി​മു​ട​ക്കി​നെ നേ​രി​ടാ​ൻ സ​ർ​ക്കാ​ർ ഡ​യ​സ്നോ​ൺ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Read More

ആ​ര്‍​ജി ക​ര്‍ മെ​ഡി. കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ച​നി​ല​യി​ല്‍: പരാതി നൽകാതെ കുടുംബം

കോ​ല്‍​ക്ക​ത്ത: ആ​ര്‍​ജി ക​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യെ താ​മ​സ​സ്ഥ​ല​ത്തെ മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​രു​പ​തു​കാ​രി​യാ​യ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് ക​മ​ര്‍​ഹാ​ടി​യി​ലെ ഇ​എ​സ്‌​ഐ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ ജീ​വ​നൊ​ടു​ക്കി​യ ക​ണ്ടെ​ത്തി​യ​ത്.ഇ​എ​സ്‌​ഐ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്‌​ട​റാ​യ അ​മ്മ​യോ​ടൊ​പ്പ​മാ​ണു വി​ദ്യാ​ർ​ഥി​നി താ​മ​സി​ച്ചി​രു​ന്ന​ത്. മു​റി​യു​ടെ വാ​തി​ലി​ല്‍ യു​വ​തി​യു​ടെ അ​മ്മ നി​ര​വ​ധി ത​വ​ണ മു​ട്ടി​യെ​ങ്കി​ലും പ്ര​തി​ക​ര​ണ​മൊ​ന്നും ഉ​ണ്ടാ​വാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നു വാ​തി​ല്‍ ത​ള്ളി​ത്തു​റ​ക്കു​ക​യാ​യി​രു​ന്നു. അ​യ​ല്‍​വാ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ര​ണ​ത്തി​ല്‍ കു​ടും​ബം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ല. മു​റി​യി​ല്‍​നി​ന്ന് ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് ക​ണ്ടെ​ടു​ത്തി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

കാ​ട്ടി​റ​ച്ചി ക​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ആ​ദി​വാ​സി യു​വാ​വി​നെ​തി​രേ ക​ള്ള​ക്കേ​സ്: വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ചാ​ര​ണ ചെ​യ്യും

ഇ​ടു​ക്കി: ക​ണ്ണം​പ​ടി​യി​ൽ കാ​ട്ടി​റ​ച്ചി ക​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ആ​ദി​വാ​സി യു​വാ​വി​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ​സം​ഭ​വ​ത്തി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ചാ​ര​ണ ചെ​യ്യാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി. ഇ​ടു​ക്കി മു​ൻ വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ, മു​ൻ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ പ​ത്ത് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ചാ​ര​ണ ചെ​യ്യാ​നാ​ണ് അ​നു​മ​തി. ക​ണ്ണം​പ​ടി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സ​രു​ൺ സ​ജി​യെ​യാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ട്ടി​റ​ച്ചി ക​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ​ത്. 2022 സെ​പ്റ്റം​ബ​ർ ഇ​രു​പ​താം തീ​യ​തി​യാ​യി​രു​ന്നു സം​ഭ​വം. ന​ട​പ​ടി വി​വാ​ദ​മാ​യ​തോ​ടെ സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​പ്ര​കാ​രം വ​നം​വ​കു​പ്പ് സി​സി​എ​ഫ് നീ​തു ല​ക്ഷ്മി അ​ന്വ​ഷ​ണം ന​ട​ത്തി. കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും പി​ടി​ച്ചെ​ടു​ത്ത മാം​സം വ​ന്യ​ജീ​വി​യു​ടേ​ത​ല്ല​ന്നും ക​ണ്ടെ​ത്തി.ഇ​തോ​ടെ മു​ൻ ഇ​ടു​ക്കി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ബി. ​രാ​ഹു​ൽ, കി​ഴു​കാ​നം സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ടി. ​അ​നി​ൽ കു​മാ​ർ ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡു ചെ​യ്തു. സ​രു​ണി​ന്‍റെ പ​രാ​തി​യി​ൽ 13 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ…

Read More

ഫി​ലി​പ്പീ​ൻ​സി​ൽ​നി​ന്ന് നാ​ടു​ക​ട​ത്തി​യ കു​പ്ര​സി​ദ്ധ ഗു​ണ്ട ഡ​ൽ​ഹി​യി​ൽ പി​ടി​യി​ൽ‌

ന്യൂ​ഡ​ൽ​ഹി: ഫി​ലി​പ്പീൻ​സി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു നാ​ടു ക​ട​ത്തി​യ കു​പ്ര​സി​ദ്ധ ഗു​ണ്ട ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ ജോ​ഗീ​ന്ദ​ർ ജി​യോ​ഗാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഡ​ൽ​ഹി പോ​ലീ​സ് സ്‌​പെ​ഷ​ൽ സെ​ല്ലും ഹ​രി​യാ​ന പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ. വ​ർ​ഷ​ങ്ങ​ളാ​യി ഫി​ലി​പ്പീ​ൻ​സി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു പ്ര​തി. 2017 മു​ത​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​ന് ഹ​രി​യാ​ന പോ​ലീ​സ് വി​വി​ധ സം​ഘ​ങ്ങ​ളാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ബ​ക്കോ​ലോ​ഡ് സി​റ്റി​യി​ലാ​ണ് ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. ജോ​ഗീ​ന്ദ​ർ, ജി​യോ​ഗ്, കാ​ന്ത ഗു​പ്ത എ​ന്നീ പേ​രു​ക​ളി​ലാ​ണ് ഇ​യാ​ൾ ക​ഴി​ഞ്ഞ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ബ്യൂ​റോ ഓ​ഫ് ഇ​മി​ഗ്രേ​ഷ​ൻ (ബി​ഐ)​യു​ടെ ഒ​രു സം​ഘം ഇ​യാ​ളെ വീ​ട്ടി​ൽ​വ​ച്ച് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഖാ​ലി​സ്ഥാ​നി ഭീ​ക​ര​സം​ഘ​ട​ന​യു​മാ​യി ഇ​യാ​ൾ​ക്കു ബ​ന്ധ​മു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. തോ​ക്ക് കൈ​വ​ശം വ​ച്ച​തി​നും ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്നു​മു​ള്ള ക​ണ്ടെ​ത്ത​ലി​ൽ ഇ​യാ​ളെ ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ച്ചി​രു​ന്നു. ജി​യോ​ഗി​നെ​തി​രേ…

Read More

ആ​ദി​വാ​സി വി​ഭാ​ഗ​ത്തോ​ടു​ള്ള വം​ശീ​യ അ​ധി​ക്ഷേ​പ​മാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ പ​രാ​മ​ർ​ശം: വം​ശ​ഹ​ത്യ നേ​രി​ടു​ന്ന കാ​ല​ത്ത് ഉ​ന്ന​ത​ർ വ​ര​ണ​മെ​ന്ന് പ​റ​യു​ന്ന​ത് മ​ന​സി​ലാ​കു​ന്നി​ല്ല; സി. ​കെ ജാ​നു

ന്യൂ​ഡ​ൽ​ഹി: സു​രേ​ഷ് ഗോ​പി​യു​ടേ​ത് ത​രം​താ​ണ പ്ര​സ്താ​വ​ന​യെ​ന്ന് ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭാ നേ​താ​വും ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ സി. ​കെ ജാ​നു. സ്വാ​ത​ന്ത്ര്യം കി​ട്ടി ഇ​ത്ര കാ​ല​മാ​യി​ട്ടും ആ​ദി​വാ​സി​വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്ത​ത് സ​വ​ർ​ണ​രും സ​വ​ർ​ണ മ​നോ​ഭാ​വ​മു​ള്ള​വ​രു​മാ​ണ്. സു​രേ​ഷ് ഗോ​പി​യു​ടേ​ത് ആ​ദി​വാ​സി വി​ഭാ​ഗ​ത്തോ​ടു​ള്ള വം​ശീ​യ അ​ധി​ക്ഷേ​പ​മാ​ണെ​ന്നും ജാ​നു വ്യ​ക്ത​മാ​ക്കി. ഇ​ത്ര​കാ​ല​മാ​യി​ട്ടും സു​രേ​ഷ് ഗോ​പി​ക്ക് യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ മ​ന​സി​ലാ​യി​ട്ടി​ല്ല. അ​ടി​മ-​മാ​ട​മ്പി മ​നോ​ഭാ​വ​മാ​ണി​ത്. ഉ​ന്ന​ത​കു​ല​ജാ​ത​ർ മാ​ത്ര​മാ​ണ് വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്തി​ട്ടു​ള്ള​ത്. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ലു​ള​ള​വ​ർ ഇ​തു​വ​രെ കൈ​കാ​ര്യം ചെ​യ്തി​ട്ടി​ല്ല. ഇ​നി​യും ഉ​ന്ന​ത​ർ വ​ര​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. മ​നു​ഷ്യ​രെ മ​നു​ഷ്യ​രാ​യി കാ​ണു​ന്നി​ല്ല. ആ​ദി​വാ​സി​ക​ൾ​ക്ക് ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന വ്യ​വ​സ്ഥ​ക​ൾ ഉ​ണ്ട്. നൂ​റ്റാ​ണ്ടു​ക​ളാ​യി ഉ​ന്ന​ത കു​ല​ജാ​ത​ർ വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്തു പ​രാ​ജ​യ​പ്പെ​ട്ട​താ​ണ്. വം​ശ​ഹ​ത്യ നേ​രി​ടു​ന്ന കാ​ല​ത്ത് ഉ​ന്ന​ത​ർ വ​ര​ണ​മെ​ന്ന് പ​റ​യു​ന്ന​ത് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും സി. ​കെ ജാ​നു പ​റ​ഞ്ഞു.

Read More

ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സ്: മേ​ക്ക​പ്പ് മാ​ൻ രു​ചി​ത് മോ​നേ ഫെ​ഫ്ക സ​സ്പെ​ൻ​ഡ് ചെ​യ്തു; കു​റ്റ​വി​മു​ക്ത​നാ​ക്കു​ന്ന​തു​വ​രെ​യാ​ണ് സ​സ്പെ​ൻ​ഷ​ൻ

കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ മേ​ക്ക​പ്പ് മാ​ൻ രു​ചി​ത് മോ​നേ സി​നി​മ സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ ഫെ​ഫ്ക സ​സ്പെ​ൻ​ഡ് ചെ​യ്തു. ലൈം​ഗി​ക അ​തി​ക്ര​മ​മു​ണ്ടാ​യെ​ന്ന് കാ​ണി​ച്ച് വ​നി​താ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഫെ​ഫ്ക​യു​ടെ ന​ട​പ​ടി. ഓ​ൺ​ലൈ​നാ​യി അ​ടി​യ​ന്ത​ര​യോ​ഗം ചേ​ർ​ന്ന ശേ​ഷ​മാ​യി​രു​ന്നു സ​സ്പെ​ൻ​ഷ​ൻ. കു​റ്റ​വി​മു​ക്ത​നാ​ക്കു​ന്ന​തു​വ​രെ​യാ​ണ് സ​സ്പെ​ൻ​ഷ​ൻ എ​ന്നും ഫെ​ഫ്ക അ​റി​യി​ച്ചു. നേ​ര​ത്തെ ഈ ​വി​ഷ​യ​ത്തി​ൽ വ​നി​താ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് ഹേ​മ ക​മ്മ​റ്റി​യി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു. മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം തൃ​ക്കാ​ക്ക​ര പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ കാ​ക്ക​നാ​ട്ടേ ഫ്ലാ​റ്റി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. റി​മാ​ൻ​ഡി​ലാ​യ പ്ര​തി നി​ല​വി​ൽ കാ​ക്ക​നാ​ട് ജ​യി​ലി​ലാ​ണ്. 2021ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. കാ​ക്ക​നാ​ട്ടെ ഫ്ലാ​റ്റി​ൽ വ​ച്ച് രു​ചി​ത് മോ​ൻ പീ​ഡി​പ്പി​ച്ചു എ​ന്ന​താ​ണ് പ​രാ​തി.

Read More

മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​നെ​തി​രേ സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ള്‍: ന​ടി​യു​ടെ പ​രാ​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

കൊ​ച്ചി: ആ​ലു​വ സ്വ​ദേ​ശി​നി​യാ​യ ന​ടി​യു​ടെ പ​രാ​തി​യി​ൽ ന​ട​ൻ മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​നെ​തി​രേ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് അ​ന്വേ​ഷ​ണ​സം​ഘം. കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം എ​റ​ണാ​കു​ളം ഫ​സ്റ്റ്ക്ലാ​സ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ന​ട​നെ​തി​രേ സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്ന​ത്. നേ​ര​ത്തേ ന​ടി​യു​ടെ പ​രാ​തി​യി​ൽ ന​ട​ന്മാ​രാ​യ മു​കേ​ഷ്, ഇ​ട​വേ​ള ബാ​ബു, അ​ഡ്വ. വി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​രു​ടെ​പേ​രി​ൽ ബ​ലാ​ത്സം​ഗ​ത്തി​നും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​ന് ന​ട​ൻ മ​ണി​യ​ൻ​പി​ള്ള രാ​ജു, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ​മാ​രാ​യ വി​ച്ചു, നോ​ബി​ൾ എ​ന്നി​വ​രു​ടെ​പേ​രി​ലു​മാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്. മ​ര​ടി​ലെ വി​ല്ല​യി​ൽ​വ​ച്ച് ന​ടി​യെ പീ​ഡി​പ്പി​ച്ചു എ​ന്ന പ​രാ​തി​യി​ലാ​ണ് മു​കേ​ഷി​നെ​തി​രേ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സി​നി​മ​യി​ല്‍ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്തും അ​മ്മ​യി​ല്‍ അം​ഗ​ത്വം ന​ല്‍​കാ​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി​യും ത​ന്നെ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് മു​കേ​ഷ് എം​എ​ല്‍​എ​യ്ക്കെ​തി​രാ​യി ന​ല്‍​കി​യ പ​രാ​തി.

Read More