കുവൈറ്റ് സമുദ്രാതിർത്തിയിലെ കടലാഴങ്ങളിൽ കാണാതായ മകനായുള്ള കാത്തിരിപ്പിലാണ് ആലക്കോട് കാവുംകുടിയിലെ കോട്ടയിലെ ദന്പതികളായ സുരേഷും ഉഷയും. സഹോദരൻ ജീവനോടെയുണ്ടാകണമെന്ന പ്രാർഥനയിലാണ് സഹോദരി അൽഷയും. ഇവരുടെ കാത്തിരിപ്പ് 150 ദിവസങ്ങൾ പിന്നിട്ടിട്ടും മകനെക്കുറിച്ച് ഒരു വിവരവുമില്ല. 2024 സെപ്റ്റംബർ ഒന്നിനാണ് കുവൈറ്റ് സമുദ്രാതിർത്തിയിൽ “അറബക്തർ ഒന്ന്’ എന്ന കപ്പൽ അപകടത്തിൽപ്പെട്ടതും കണ്ണൂർ ആലക്കോട് കാവുംകുടിയിലെ അമൽ സുരേഷിനെ (26) കാണാതാകുന്നതും. അപകടത്തിൽപ്പെട്ട ആറുപേരിൽ തൃശൂർ സ്വദേശിയുടെ ഉൾപ്പെടെ നാലുപേരുടെ മൃതദേഹങ്ങൾ ലഭിച്ചിരുന്നു. കപ്പലിന്റെ ക്യാപ്റ്റനായ ഇറാൻ സ്വദേശിയെക്കുറിച്ചും അമലിനെക്കുറിച്ചുമാണ് വിവരങ്ങൾ ഒന്നും ലഭിക്കാത്തത്. സെപ്റ്റംബർ ഒന്നിന് അപകടം ഉണ്ടായെങ്കിലും അമലിനെ കാണാതായ വിവരം അഞ്ചിനാണു കുവൈറ്റിലെ ഇന്ത്യൻ എംബസി അമലിന്റെ കുടുംബത്തെ അറിയിക്കുന്നത്. ആദ്യം മരിച്ചതായാണ് അറിയിച്ചത്. കപ്പലിൽ ഉണ്ടായിരുന്ന ആറുപേരിൽ നാലു പേരുടെ മൃതദേഹങ്ങൾ കിട്ടിയതായും പറഞ്ഞു. തുടർന്ന്, കുവൈറ്റ് എംബസിയുടെ നിർദേശപ്രകാരം അമലിന്റെ മാതാപിതാക്കളിൽനിന്നു ഡിഎൻഎ…
Read MoreCategory: Loud Speaker
ഓൺലൈൻ ടാക്സിയിൽ യുവതിക്കുനേരേ പീഡനശ്രമം: ബഹളംവയ്ക്കാൻ തുടങ്ങിയതോടെ നടുറോഡിൽ ഇറക്കിവിട്ട് പ്രതികൾ രക്ഷപ്പെട്ടു
ബംഗളൂരു: കർണാടകയിൽ ഓൺലൈൻ ആപ്പിൽ കാർ ബുക്ക് ചെയ്ത യുവതിക്കുനേരേ പീഡനശ്രമം. ബംഗളൂരു കമ്മനഹള്ളിയിലെ ചിക്കണ്ണ ലേഔട്ടിൽനിന്ന് വൈറ്റ്ഫീൽഡിലേക്ക് ഊബർ ക്യാബ് ബുക്ക് ചെയ്ത യുവതിയാണ് ലൈംഗികാതിക്രമത്തിനിരയായത്. കഴിഞ്ഞദിവസം പുലർച്ചെ രണ്ടോടെയാണു സംഭവം. ബുക്ക് ചെയ്തതനുസരിച്ച് കാർ എത്തിയപ്പോൾ യുവതി അകത്തുകയറി. കാറിനുള്ളിൽ ഡ്രൈവറെ കൂടാതെ രണ്ടുപേരെ കൂടി കണ്ടതോടെ പുറത്തിറങ്ങാൻ ശ്രമിച്ചു. ഈസമയം കാറിലുണ്ടായിരുന്നവർ ബലമായി തടയുകയും വിവസ്ത്രയാക്കാൻ ശ്രമിക്കുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. ബഹളംവയ്ക്കാൻ തുടങ്ങിയതോടെ നടുറോഡിൽ ഇറക്കിവിട്ട് പ്രതികൾ രക്ഷപ്പെട്ടു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
Read Moreനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അന്‍വര്‍ യുഡിഎഫിൽ? മുന്നണി പ്രവേശനത്തിനായി നല്കിയ കത്ത് അടുത്ത യോഗം ചര്‍ച്ചചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍
കോഴിക്കോട്: നിലമ്പൂര്‍ നിയമസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പി.വി. അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകുമെന്നു സൂചന. അതുവരെ യുഡിഎഫുമായി സഹകരിപ്പിക്കാനാണു നീക്കം. മുന്നണി പ്രവേശനത്തിനായി അന്‍വര്‍ നല്കിയ കത്ത് അടുത്ത യുഡിഎഫ് യോഗം ചര്‍ച്ചചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിച്ചു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേതൃത്വം നല്കുന്ന തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാനാണ് അന്‍വര്‍ നിയമസഭാ അംഗത്വം രാജിവച്ചത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും സമയം ഉണ്ടെങ്കിലും അതിനു മുമ്പ് നിലമ്പൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പു നടക്കും. ജൂലൈ 14ന് മുമ്പ് ഉപതെരഞ്ഞെടുപ്പു നടക്കാനാണു സാധ്യത. ഉപതെരഞ്ഞെടുപ്പില്‍ മത്സരത്തിനില്ലെന്നു പറഞ്ഞ അന്‍വര്‍ യുഡിഎഫിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് വി.എസ്. ജോയി സ്ഥാനാര്‍ഥിയാകണമെന്ന് അന്‍വര്‍ രാജിവച്ചപ്പോള്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും വിവാദമായേതാടെ പിന്‍വലിച്ചു. കോണ്‍ഗ്രസ് തീരുമാനിക്കുന്ന ഏതു സ്ഥാനാര്‍ഥിയെയും വിജയിപ്പിക്കുന്നതിനു മുന്നിലുണ്ടാകുമെന്ന് അന്‍വര്‍ അറിയിച്ചിട്ടുണ്ട്. യുഡിഎഫിനെ വിജയിപ്പിക്കുക എന്നത് അന്‍വറിന്റെയും അഭിമാനപ്രശ്നമാണ്. സിപിഎമ്മുമായുള്ള…
Read Moreസഹപാഠിയായ വിദ്യാര്‍ഥിനിയെ ബലാത്സംഗംചെയ്ത് കൊല്ലാന്‍ ഏഴാം ക്ലാസുകാരന്റെ ക്വട്ടേഷൻ!
പൂനെ: തനിക്കെതിരേ പരാതി പറഞ്ഞ സഹപാഠിയായ പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്താന്‍ ഏഴാം ക്ലാസുകാരൻ 100 രൂപയ്ക്ക് ഒന്‍പതാം ക്ലാസുകാരന് ക്വട്ടേഷൻ നല്‍കിയതായി റിപ്പോർട്ട്. പൂനെയിലെ ഒരു സ്കൂളിലെ വിദ്യാർഥിയാണ് ക്വട്ടേഷൻ കൊടുത്തത്. പരീക്ഷാ മാര്‍ക്ക് ലിസ്റ്റുകളില്‍ മാതാപിതാക്കളുടെ കള്ള ഒപ്പിട്ടത് സഹപാഠിയായ വിദ്യാര്‍ഥിനി അധ്യാപകരോട് പറഞ്ഞുകൊടുത്തതിന്റെ ദേഷ്യത്തിലാണ് വിദ്യാര്‍ഥി പണം വാഗ്ദാനം ചെയ്ത് കൊല നടത്താന്‍ ആവശ്യപ്പെട്ടതെന്നു റിപ്പോര്‍ട്ടുകളിൽ പറയുന്നു. പണം ലഭിച്ച വിദ്യാര്‍ഥിതന്നെയാണ് വിവരം അധ്യാപകരോട് പറഞ്ഞത്. പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയതോടെയാണു സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
Read Moreനൂറിലധികം ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ട്രക്കിനു തീപിടിച്ച് വൻസ്ഫോടനം: തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല
ന്യൂഡൽഹി: ഡൽഹിയിലെ ഗാസിയാബാദിൽ നൂറിലധികം ഗ്യാസ് സിലിണ്ടറുകൾ കയറ്റിവരികയായിരുന്ന ട്രക്കിനു തീപിടിച്ചു വൻ സ്ഫോടനം. താന ടീല മോഡ് ഏരിയയിലെ ഡൽഹി-വസീറാബാദ് റോഡിലെ ഭോപുര ചൗക്കിൽ ഇന്നു പുലർച്ചെയായിരുന്നു സംഭവം. സ്ഫോടനശബ്ദം മൂന്നു കിലോമീറ്റർ ദൂരെവരെ കേട്ടിരുന്നു. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു വീടിനും ഗോഡൗണിനും തീപിടിച്ചതായി റിപ്പോർട്ടുണ്ട്. സ്ഫോടനശബ്ദം ഭീതി പരത്തിയതോടെ ആശങ്കയിലായ നാട്ടുകാർ വീടുകളിൽനിന്നു പുറത്തിറങ്ങിയോടി. അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തിയെങ്കിലും സിലിണ്ടറുകൾ പൊട്ടിത്തെറിക്കുന്നത് തുടരുന്നതിനാൽ രക്ഷാപ്രവർത്തനം വൈകി. തീ നിയന്ത്രണവിധേയമായതായി രക്ഷാപ്രവർത്തകർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreമഹാകുംഭമേളയിൽ ഭക്തർക്കുള്ള ഭക്ഷണത്തിൽ ചാരം കലക്കി: പോലീസുകാരന് സസ്പെൻഷൻ
പ്രയാഗ്രാജ്: മഹാകുംഭമേളയിൽ ഭക്തർക്കു വിതരണം ചെയ്യാനായി തയാറാക്കുന്ന ഭക്ഷണത്തിൽ ചാരം കലർത്തിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സൊറോണിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ബ്രിജേഷ് കുമാർ തിവാരിയെയാണ് സസ്പെൻഡ് ചെയ്തത്. പാകം ചെയ്തുകൊണ്ടിരുന്ന ഭക്ഷണത്തിൽ പോലീസ് ഉദ്യോഗസ്ഥൻ ചാരം കലർത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എക്സിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവർ വീഡിയോ പങ്കുവച്ചിരുന്നു. കുംഭമേളയ്ക്കെത്തുന്ന തീർഥാടകർക്കു സൗജന്യമോ മിതമായനിരക്കിലോ ഭക്ഷണം നൽകുന്നതിനായി നിരവധി കമ്യൂണിറ്റി കിച്ചണുകൾ പ്രയാഗ്രാജിൽ പ്രവർത്തിക്കുന്നുണ്ട്.
Read Moreകേന്ദ്ര ബജറ്റ് 2025-26; മധ്യവർഗത്തിന് തലടൽ; 12 ലക്ഷം വരെ ആദായനികുതിയില്ല; ബിൽ അടുത്തയാഴ്ച; ബിഹാറിന് വാരിക്കോരി
ന്യൂഡല്‍ഹി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ചു. മഹാകുംഭമേള നടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ പ്രതിഷേധത്തോടെയായിരുന്നു തുടക്കം. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയ ധനമന്ത്രി, ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് അവകാശപ്പെട്ടു. കഴിഞ്ഞ 10 വർഷത്തെ സർക്കാരിന്റെ വികസന പുരോഗതിയും പരിഷ്കാരങ്ങളും ആഗോള ശ്രദ്ധ ആകർഷിച്ചു. 2025-26 ലെ കേന്ദ്ര ബജറ്റിന്റെ ചുരുക്കപ്പേര് “ഗ്യാൻ’ എന്നാണ്. ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവരെ കേന്ദ്രീകരിച്ച് വിശാലമായ പത്ത് മേഖലകളിലാണ് ഇത്തവണ ബജറ്റ് ഊന്നല്‍ നല്കുന്നതെന്നു നിർമല പറഞ്ഞു. ഉയർന്നുവരുന്ന മധ്യവർഗം, വളർച്ച, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലാണ് ബജറ്റ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സന്പൂർണ വികസനം സാക്ഷാത്കരിക്കാനുള്ള ഒരു സവിശേഷ അവസരമായി അടുത്ത അഞ്ച് വർഷം സർക്കാർ കാണുന്നു. മധ്യവർഗത്തെ തലോടിയുള്ള ബജ റ്റിൽ 12…
Read Moreമോദിയുടെ മഹാകുംഭമേള സന്ദർശനം മാറ്റിവച്ചു
ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി അഞ്ചിന് സ്നാനത്തിൽ പങ്കെടുക്കാനിരുന്നത് മാറ്റിവച്ചു. മറ്റേതെങ്കിലും ദിവസമായിരിക്കും മോദി സ്നാനത്തിന് എത്തുന്നതെന്നാണു വിവരം. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പ്രയാഗ്രാജിലെ തിക്കിലും തിരക്കിലുംപെട്ട് 30 പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ഫെബ്രുവരി 3, 12, 26 തീയതികളിലെ പ്രത്യേക സ്നാന ദിനങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങൾ ഭരണകൂടം ഊർജിതമാക്കിയിട്ടുണ്ട്. വിഐപി പ്രോട്ടോക്കോൾ ഒഴിവാക്കി. ഇന്നലെവരെയുള്ള കണക്കനുസരിച്ച് 29.64 കോടിയിലധികം ഭക്തരാണ് സ്നാനം ചെയ്തത്.
Read More‘നവകേരള’ വീണ്ടും കട്ടപ്പുറത്ത്: അറ്റകുറ്റപ്പണിക്കായി ബസ് ബംഗളൂരുവിൽ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് വീണ്ടും തകരാറയതിനെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തി. കോഴിക്കോട് -ബംഗളൂരു റൂട്ടില്‍ കെഎസ്ആര്‍ടിസി ഗരുഡ പ്രീമിയം സര്‍വീസായി നടത്തിയിരുന്ന ബസ് കഴിഞ്ഞ അഞ്ചുദിവസമായി സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ബംഗളൂരുവില്‍ ഭാരത്ബെന്‍സിന്റെ വര്‍ക്ക് ഷോപ്പിലാണ് നിലവില്‍ ബസുള്ളത്. ഓട്ടോമാറ്റിക് ഡോര്‍ തകരാര്‍, ഡിക്കി തുറക്കുന്നതിലുള്ള ബുദ്ധിമുട്ട്, ബാത്ത്റൂമില്‍ നിന്നു ദുര്‍ഗന്ധം പുറത്തേക്ക് വമിക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കാരണമാണ് സര്‍വീസ് നിര്‍ത്തി അറ്റകുറ്റപ്പണിക്കയച്ചത്. ഈ മാസം ഒന്നുമുതല്‍ സര്‍വിസ് പുനരാരംഭിച്ച ബസിന്റെ ട്രിപ്പുകളെല്ലാം ഹൗസ്ഫുൾ ആയിരുന്നു. രാവിലെ 8.25 നാണ് കോഴിക്കോട്ടുനിന്ന് പുറപ്പെട്ടിരുന്നത്. രാത്രി 10.25 ന് തിരിച്ച് കോഴിക്കോട്ടേക്കും സര്‍വീസ് നടത്തി. ജിഎസ്ടി അടക്കം 968 രൂപയാണ് റിസര്‍വേഷന്‍ ചാര്‍ജ്. 2023-ലെ പിണറായിയുടെ നവകേരള യാത്രയ്ക്കുശേഷം ആഡംബര ബസ് ഏറെക്കാലം വെറുതെകിടന്നിരുന്നു. 2024 മേയ് അഞ്ചുമുതല്‍ ബംഗളൂരുവിലേക്ക് സര്‍വീസ് ആരംഭിച്ചു. എന്നാല്‍…
Read Moreവടിയും കുന്തവുമായി നാട്ടുകാരെത്തി : ബിഹാറിൽ കോൺഗ്രസ് എംപിയെ ആള്‍ക്കൂട്ടം ആക്രമിച്ചു
പട്ന: ബിഹാറിൽ കോൺഗ്രസ് എംപിയെ ആള്‍ക്കൂട്ടം ആക്രമിച്ചു. സസാറാമിൽനിന്നുള്ള എംപി മനോജ് കുമാർ ആണ് ആക്രമണത്തിനിരയായത്. തലയ്ക്കു സാരമായി പരിക്കേറ്റ എംപിയെ ആശുപത്രിയിലേക്കു മാറ്റി. എംപിയുടെ വാഹനവ്യൂഹത്തിലെ വാഹനം നാട്ടുകാരനെ തട്ടിയെന്നാരോപിച്ചാണ് ആക്രമിച്ചതെന്നാണു റിപ്പോർട്ട്. പിഎ അടക്കം പോലീസുകാരും നാട്ടുകാരും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു ആക്രമണം. തര്‍ക്കത്തിനിടെ ഗ്രാമവാസികളെ എംപി സമാധാനിപ്പിച്ചെങ്കിലും വടിയും കുന്തവുമായി മടങ്ങിയെത്തി എംപിയെയും അനുയായികളെയും ആക്രമിക്കുകയായിരുന്നുവെന്നു കൈമൂർ എസ്പി ഹരിമോഹൻ ശുക്ല പറഞ്ഞു. കുമാറിന്റെ സഹോദരനെയും ഗ്രാമവാസികൾ മർദിച്ചതായി എസ്പി പറഞ്ഞു. പ്രാദേശിക സ്കൂൾ മാനേജ്മെന്റും നാട്ടുകാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാൻ നാഥുപ്ർ ഗ്രാമത്തിലേക്ക് എംപി പോകുന്പോഴായിരുന്നു സംഭവം. എംപിയുടെ സഹോദരൻ മൃത്യുഞ്ജയ് ഭാരതിയാണ് സ്വകാര്യ സ്കൂൾ നടത്തുന്നത്. സംഭവത്തിൽ ഇരുവിഭാഗവും പരാതി നൽകി.
Read More