കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയും വര്‍ധിച്ച് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിലാണ്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,730 രൂപയും പവന് 61,840 രൂപയുമായി. ഇന്നലെ രേഖപ്പെടുത്തിയ സര്‍വകാല റിക്കാര്‍ഡായ ഗ്രാമിന് 7,610 രൂപ, പവന് 60,880 രൂപ എന്ന ബോര്‍ഡ് റേറ്റാണ് ഇന്ന് ഭേദിക്കപ്പെട്ടത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ വര്‍ധിച്ച് 6,385 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണവില 2796 ഡോളറിലായി സര്‍വകാല റിക്കാര്‍ഡിലാണ്. രൂപയുടെ വിനിമയ നിരക്ക് 86.60 ആണ്. ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണ്. ഈ നില തുടരുകയും, കേന്ദ്ര ബജറ്റില്‍ രണ്ട് ശതമാനം ഇറക്കുമതി ചുങ്കം കൂട്ടുകയും ചെയ്താല്‍ സ്വര്‍ണവില ഗ്രാമിന് 8,000 രൂപയ്ക്ക് അടുത്ത് എത്താം.
Read MoreCategory: Loud Speaker
പാക് ഭീകരന് ഇന്ത്യന്‍ പാസ്പോര്‍ട്ട്: റിട്ട. പോലീസുകാരനെതിരേയുള്ള നടപടി തുടരും
കോഴിക്കോട്: പാക്കിസ്ഥാൻ ഭീകരന് ഇന്ത്യന്‍ പാസ്പോര്‍ട്ട് നല്കാന് സഹായകരമായ നടപടി സ്വീകരിച്ചുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് വകുപ്പുതല അച്ചടക്ക നടപടി നേരിടുന്ന റിട്ട. പോലീസുകാരന് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി ആഭ്യന്തര വകുപ്പ് തള്ളി. മലപ്പുറം ജില്ലാ പാസ്പോര്‍ട്ട് സെല്ലില്‍ ജോലി ചെയ്തിരുന്ന എസ് സിപിഒ എം. അലവി, തന്റെ പെന്‍ഷനില്‍നിന്നു മൂന്നു വര്‍ഷത്തേക്ക് 500 രൂപ വീതം കുറവുവരുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്താണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. അലവി ഉന്നയിച്ച വാദങ്ങളൊന്നും നിലനില്‍ക്കുന്നതല്ലെന്നും ഗുരുതരമായ കൃത്യവിലോപമാണ് അലവിയുടെ ഭാഗത്തു നിന്നുമുണ്ടായതെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനെതിരേയുള്ള വകുപ്പുതല അച്ചടക്ക നടപടി തുടരാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. 2006 ജൂണ്‍ 12ന് മുഹമ്മദ്, നടുവത്തില്‍ ഹൗസ്, കാവന്നൂര്‍ പി.ഒ.,അരീക്കോട് എന്ന മേല്‍വിലാസത്തില്‍ സമര്‍പ്പിച്ച ഇന്ത്യന്‍ പാസ്പോര്‍ട്ടിനുള്ള അപേക്ഷ അലവി സ്വീകരിക്കുകയും പ്രാരംഭ നടപടികള്‍ സ്വീകരിക്കുകയും റിപ്പോര്‍ട്ട് ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഓഫീസില്‍…
Read Moreമദ്യപന്മാരുടെ ചങ്കുപൊട്ടും! നാലു വര്‍ഷത്തിനുള്ളില്‍ എക്സൈസ് ഒഴുക്കിക്കളഞ്ഞത് അഞ്ചുലക്ഷം ലിറ്റർ മദ്യം
കോഴിക്കോട്: മദ്യപാനികളുടെ നെഞ്ചുതകര്ക്കുന്നതാണ് എക്സൈസ് പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് എക്സൈസ് അധികൃതര്‍ പിടികൂടി നശിപ്പിച്ചു കളഞ്ഞത് അഞ്ച് ലക്ഷത്തോളം ലിറ്റര്‍ മദ്യമാണ്. സ്പിരിറ്റ്, ചാരായം, ഇന്ത്യന്‍ നിർമിത വിദേശമദ്യം, അരിഷ്ടം, ബിയര്‍, കള്ള്, അന്യസംസ്ഥാന മദ്യം, വൈന്‍ എന്നീ ഇനങ്ങളിലാണ് ഇത്രയേറെ അളവില്‍ ലഹരി പിടികൂടിയത്. 2021 മുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ കണക്കാണിത്. പിടികൂടുന്ന മദ്യം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നശിപ്പിച്ചു കളയുകയും സ്പിരിറ്റ് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുകയുമാണ് ചെയ്യുന്നത്. 78,534.05 ലിറ്റര്‍ സ്പിരിറ്റ്, 22,932.865 ലിറ്റര്‍ ചാരായം,1,89,667.55 ലിറ്റര്‍ ഇന്ത്യന്‍ നിർമിത വിദേശമദ്യം, 12,12297.60 ലിറ്റര്‍ വാഷ്, 10,796.675 ലിറ്റര്‍ അരിഷ്ടം, 9,2111.33 ലിറ്റര്‍ ബിയര്‍, 64,165.99 ലിറ്റര്‍ കള്ള്, 58,940.76 ലിറ്റര്‍ അന്യസംസ്ഥാന മദ്യം, 11,215.95 ലിറ്റര്‍ അനധികൃത മദ്യം, 15,505.625 ലിറ്റര്‍ വൈന്‍ എന്നിവയാണ് നാലുവര്‍ഷ…
Read Moreഇത്രയും ഗതികെട്ടവൻ ഈ ലോകത്ത് വേറെ ഉണ്ടാകുമോ… ടോൾ അടയ്ക്കാൻ പണമില്ല: മോഷ്ടിച്ച ബസ് ഉപേക്ഷിച്ച് കള്ളൻ രക്ഷപ്പെട്ടു
ബംഗളൂരു: കർണാടകയിൽ മോഷ്ടിച്ച ബസുമായി കടക്കാൻ ശ്രമിക്കവേ, ടോൾ അടയ്ക്കാൻ പണമില്ലാത്തതിനാൽ വാഹനം വഴിയിൽ ഉപേക്ഷിച്ചു കള്ളൻ കടന്നുകളഞ്ഞു. ബംഗളൂരു ചാമരാജനഗറിലെ എൽഐസി ഓഫീസിനു സമീപം പാർക്ക് ചെയ്തിരുന്ന വജ്ര എന്ന സ്വകാര്യ ബസാണ് തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ മോഷണം പോയത്. ബസ് മോഷണം പോയതോടെ ബസ് ഓണേഴ്സ് അസോസിയേഷന്റെ വാട്സാപ് ഗ്രൂപ്പിലും വിവിധ സോഷ്യൽ മീഡിയകളിലും ബസിന്റെ ഫോട്ടോ സഹിതം ബസുടമ വിവരങ്ങൾ പങ്കുവച്ചിരുന്നു. അധികം വൈകാതെ ബംഗളൂരു ടോളിനു സമീപം ബസ് പാർക്ക് ചെയ്തിരിക്കുന്നതായി വിവരം ലഭിച്ചു. ടോൾ അടയ്ക്കാൻ പണമില്ലാത്തതിനെത്തുടർന്നു ടോൾബൂത്ത് ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ പിടിക്കപ്പെടുമെന്ന പേടിയിൽ ബസിൽനിന്നിറങ്ങി മോഷ്ടാവ് സ്ഥലംവിടുകയായിരുന്നു. മോഷണത്തിന്റെയും വിവിധ റോഡുകളിലൂടെ ബസ് സഞ്ചരിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Read Moreമക്കളുടെ മുന്നിൽ യുവതിയെ ബലാത്സംഗം ചെയ്ത് ആസിഡ് ഒഴിച്ചു; അയൽവാസിയായ 28കാരൻ പിടിയിൽ
ദിസ്പുർ: അസമിലെ കച്ചാറിൽ വീട്ടിൽ അതിക്രമിച്ചു കയറി അയൽവാസിയായ യുവാവ് 30 വയസുകാരിയെ രണ്ടു കുട്ടികളുടെ മുന്നിൽ ബലാത്സംഗംചെയ്ത് ശരീരത്തിൽ ആസിഡ് ഒഴിച്ചു. ഇരുവരും തമ്മിൽ സംഭവത്തിനു മുൻപ് വാക്കുതർക്കമുണ്ടായെന്നും തുടർന്ന് യുവതിയുടെ ഭർത്താവ് ഇല്ലാത്ത സമയം നോക്കി 28 കാരനായ പ്രതി വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു. പീഡനത്തിനിരയായ യുവതിയുടെ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭാര്യയുടെ വായും കൈയും കാലും ബന്ധിച്ച് നിലത്തുകിടക്കുന്നതാണ് കണ്ടത്. ശരീരത്തിൽ ആസിഡ് ഒഴിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. സിൽചർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രതിക്കായി തെരച്ചിൽ തുടരുകയാണ്.
Read More‘യമുനാനദിയിലെ വെള്ളം കുടിക്കാൻ തയാറാണൊ’? കേജരിവാളിനെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: യമുനാനദിയെ മാലിന്യവിമുക്തമാക്കി നദിയിൽ കുളിക്കുമെന്നും യമുനയിലെ വെള്ളം കുടിക്കുമെന്നും അഞ്ചുവർഷം മുൻപ് അവകാശവാദം മുഴക്കിയ ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ നാളിതുവരെ യമുനാനദിയുടെ പരിസരത്ത് പോലും വന്നിട്ടില്ലെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “ഞാൻ വെല്ലുവിളിക്കുകയാണ്, കേജരിവാൾ യമുനാനദിയിലെ ജലം കുടിക്കണം. പൊതുജനങ്ങൾക്ക് മലിനജലം കുടിക്കാൻ നൽകിയിട്ട് കോടികൾ മുടക്കി പണിത വസതിയിൽ ഫിൽറ്റേർഡ് വെള്ളമാണ് കേജരിവാൾ കുടിക്കുന്നത്’ രാഹുൽ പറഞ്ഞു. എഎപിയുടേത് കോർപറേറ്റ് സർക്കാരാണെന്നും കേജരിവാൾ നൽകുന്നതെല്ലാം പൊള്ളയായ വാഗ്ദാനങ്ങളാണെന്നും ഇക്കാര്യത്തിൽ കേജരിവാളും നരേന്ദ്രമോദിയും ഒരുപോലെയാണെന്നും രാഹുൽഗാന്ധി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിലേക്കു നീങ്ങുന്നതിനിടെയാണ് രാഹുൽഗാന്ധിയുടെ കടന്നാക്രമണം.
Read Moreചെന്താമര പോലീസ് പിടിയിലായത് വിശന്നുവലഞ്ഞ അവസ്ഥയിൽ; സ്റ്റേഷനിലെത്തിയപ്പോൾ ആവശ്യപ്പെട്ടത് ചോറും ചിക്കനും; വിശപ്പകറ്റാൻ പോലീസ് നൽകിയത് മറ്റൊന്ന്…
പാലക്കാട്: വിശന്നുവലഞ്ഞ അവസ്ഥയിലാണ് ചെന്താമര പോലീസിന്റെ പിടിയിലായത്. സ്റ്റേഷനില്‍ എത്തിച്ച ഉടന്‍ വിശക്കുന്നെന്നും ചോറും ചിക്കനും വേണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. എന്നാല്‍ പോലീസ് ഇഡ്ഡലിയാണ് നല്‍കിയത്. തത്കാലം ഇതുകൊണ്ട് തൃപ്തിപ്പെടാനായിരുന്നു പോലീസിന്റെ നിര്‍ദേശം. ആര്‍ത്തിയോടെ കൂസലില്ലാതെയാണ് പ്രതി ഭക്ഷണം കഴിച്ചത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊന്നശേഷം കാണാതായ ചെന്താമരയെ തൊട്ടടുത്ത ദിവസംതന്നെ പോലീസ് പിടികൂടിയെങ്കിലും ഇരട്ടക്കൊലപാതകത്തിനു ശേഷം മുങ്ങിയ ഇയാളെ കണ്ടെത്താന്‍ പോലീസ് കഷ്ടപ്പെട്ടു. തമിഴ്നാട്ടിലും ഇയാള്‍ ജോലി ചെയ്ത മറ്റിടങ്ങളിലുമെല്ലാം പരിശോധന നടത്തിയ പോലീസ് പ്രദേശത്തെ കുളങ്ങളും കിണറുകളും വരെ അരിച്ചുപെറുക്കിയിരുന്നു. പോത്തുണ്ടി വനമേഖലയിലും തെരച്ചില്‍ നടത്തി. തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെ നൂറിലേറെപേര്‍ വരുന്ന സംഘമാണ് ചെന്താമരയ്ക്കായി തെരച്ചില്‍ നടത്തിയത്. കൊല്ലങ്കോട്ടുനിന്ന് അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീം തിരുത്തംപാടം മേഖലയിലെ കുളം, പുഴ, വെള്ളക്കെട്ടുകള്‍, പാറമടകള്‍ എന്നിവ പരിശോധിച്ചു. ചെന്താമരയുടെ മുറിയില്‍നിന്നു വിഷക്കുപ്പി കണ്ടെടുത്ത പശ്ചാത്തലത്തില്‍…
Read More‘കൊലയാളി സംഘത്തെ പുറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കൂ’; വയനാട് ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ
കൽപ്പറ്റ: ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ നേതാക്കളെ വിമർശിച്ച് വയനാട് ഡിസിസി ഓഫീസിൽ പോസ്റ്ററുകൾ. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനും ടി. സിദ്ദിഖ് എംഎൽഎയ്ക്കുമെതിരേയാണ് പോസ്റ്ററുകൾ. “കൊലയാളി സംഘത്തെ പുറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കൂ’ എന്നതാണ് പോസ്റ്ററുകളിൽ പറയുന്നത്. അതേസമയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതി ഐ.സി. ബാലകൃഷ്ണൻ എംഎൽഎക്കെതിരേ പോസ്റ്ററിൽ പരാമർശം ഇല്ല. അഴിമതിയും മതവെറിയും കൊണ്ടുനടക്കുന്ന ഡിസിസി പ്രസിഡന്റ് ഈ പാർട്ടിയുടെ അന്തകൻ, ഡിസിസി ഓഫീസിൽ പോലീസ് കയറിനിരങ്ങുന്നു, പാപം പേറുന്ന അപ്പച്ചനെ പാർട്ടിയിൽ വേണ്ട’-എന്നൊ ക്കെയാണ് പോസ്റ്ററിലുള്ളത്. ‘സേവ് കോണ്‍ഗ്രസ്’ എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ഐ.സി. ബാലകൃഷ്ണനു പുറമേ എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. ഇവരെ മൂന്നുപേരെയും പോലീസ് ചോദ്യം ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. വിവാദം കോണ്‍ഗ്രസിനാകെ നാണക്കേടായ സാഹചര്യത്തില്‍…
Read Moreകോഴിക്കോട് മെഡി. കോളജില്‍; നാലു വയസുകാരിക്കു കൈവിരലിനു പകരം നാവിനു ശസ്ത്രക്രിയ: ഡോക്ടറെ വിചാരണ ചെയ്യും
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അവയവംമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടറെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ അഡീഷണല്‍ പ്രഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സനെ വിചാരണ ചെയ്യാനാണ് അനുമതി. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഡോ. ബിജോണ്‍ ജോണ്സന്. ശസ്ത്രക്രിയാ വിവാദത്തില്‍ പോലീസിന്റെ റിപ്പോര്‍ട്ടും ആരോഗ്യവകുപ്പുതല അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും പരിഗണിച്ച് സിആര്‍പിസി സെക്ഷന്‍ 197 പ്രകാരമാണ് ഡോക്ടറെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയത്. കോഴിക്കോട് ചെറുവണ്ണൂര്‍ മധുരവനം സ്വദേശിയായ നാലു വയസുകാരിക്കു കഴിഞ്ഞ വര്‍ഷം മേയ് 16നാണ് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിന്റെ കൈയിലെ ആറാം വിരലിനു ശസ്ത്രക്രിയ നടത്താനാണ് ആശുപത്രിയില്‍ എത്തിയത്. ഓപ്പറേഷന് തിയറ്ററില്‍നിന്നു വാര്‍ഡിലേക്കു മാറ്റിയപ്പോള്‍ കുട്ടിയുടെ വായില്‍…
Read Moreമഹാകുംഭമേളയിൽ തിരക്കിൽപ്പെട്ട് 15 മരണം, നിരവധി പേർക്ക് പരിക്ക്; അമൃത് സ്നാനത്തിനിടെ ഇന്നു പുലർച്ചെയായിരുന്നു ദുരന്തം
പ്രയാഗ്രാജ്(യുപി): പ്രയാഗ് രാജിൽ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് 15 മരണം. നിരവധി പേർക്കു പരിക്കേറ്റു. മഹാകുംഭമേളയിലെ വിശേഷദിവസമായ മൗനി അമാവാസി ദിനത്തോടനുബന്ധിച്ചു നടന്ന അമൃത് സ്നാനത്തിനിടെ ഇന്നു പുലർച്ചെയായിരുന്നു ദുരന്തം. ബാരിക്കേഡുകൾ തകർത്തു ജനക്കൂട്ടം മുന്നോട്ടു കുതിച്ചതാണ് അപകടത്തിനിടയാക്കിയത്. തിരക്കിനിടെ ബോധരഹിതരായി വീണവർക്ക് മറ്റുള്ളവരുടെ ചവിട്ടേൽക്കുകയായിരുന്നു.പരിക്കേറ്റവരെ ഉടൻ ആശുപത്രികളിൽ എത്തിച്ചെങ്കിലും 15 പേരുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ മറ്റുള്ളവർ കുംഭമേള മൈതാനത്തെ ആശുപത്രിയിലും ബെയ്ലി ആശുപത്രിയിലും സ്വരൂപ് റാണി മെഡിക്കൽ കോളജിലുമായി ചികിത്സയിലാണ്. സംഭവസ്ഥലത്ത് ദുരന്തത്തിൽപ്പെട്ടവരുടെ ബാഗുകളും വസ്ത്രങ്ങളും ചിതറിക്കിടക്കുകയാണ്. ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്. കുംഭമേളയിലെ വിശേഷദിനത്തിൽ ഒരു കോടിയോളം പേർ എത്തിയിരുന്നതായാണ് അനൗദ്യോഗിക കണക്ക്.അപകടത്തെത്തുടർന്നു തുടർസ്നാനം നിർത്തിവച്ചു. സംഗമത്തിൽ മുങ്ങിക്കുളിച്ചശേഷം സ്ഥലം ഒഴിയണമെന്ന് ഭക്തരോട് അധികൃതർ അഭ്യർഥിച്ചു. കുംഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബന്ധപ്പെട്ട അദ്ദേഹം രക്ഷാപ്രവർത്തനവും ചികിത്സയും…
Read More